ചിപ്പിക്കുണും പാല്‍ക്കൂണും.

*“പ്രമേഹരോഗികളുടെ ആനന്ദം”, “ദേവതകളുടെ ആഹാരം” എന്നും മറ്റും വിശേഷിപ്പിക്കപ്പെടുന്ന കൂണുകള്‍ അഥവാ കുമിളുകള്‍ പ്രകൃതി മഴക്കാലത്ത് മാത്രമാണ് നമുക്ക് നല്‍കുന്നത്.* എന്നാല്‍ ഈ സംരക്ഷിതാഹാരം എല്ലാ കാലങ്ങളിലും തടമൊരുക്കി വീടുകളില്‍ കൃഷി ചെയ്തെടുക്കാവുന്നതാണ്.
കേരളത്തിലെ കാലാവസ്ഥയില്‍ അനുയോജ്യമായി കൃഷി ചെയ്തെടുക്കാവുന്ന കൂണുകളാണ് ചിപ്പിക്കുണും പാല്‍ക്കൂണും.

20-30 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവില്‍ ചിപ്പിക്കൂണ്‍ മികച്ച് വിളവ് തരുന്നു. എന്നാല്‍ പാല്‍ക്കൂണാകട്ടെ 25-35 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവില്‍ – ജനുവരി മുതല്‍ മെയ് കാലഘട്ടത്തിലും- വളരെ ആദായകരമായി കൃഷി ചെയ്യാം.

*തൂവെള്ള നിറത്തില്‍ കുടയുടെ ആകൃതിയില്‍ കാണപ്പെടുന്ന പാല്ക്കൂണിന് 200 മുതല്‍ 250 രൂപവരെ വിലയുണ്ട്.* മാര്‍ക്കറ്റില്‍ കവറുകളിലും മറ്റും ലഭ്യമായ ഇവ മനസ്സുവച്ചാല്‍ നമുക്കും ആവശ്യാനുസരണം വീട്ടില്‍ ഉത്പാദിപ്പിക്കാവുന്നതേ ഉള്ളൂ. ഒരു കവര്‍ കൂണ്‍വിത്ത് ഉപയോഗിച്ച് ഒന്ന്-ഒന്നര കിലോഗ്രാം പാല്‍കൂണ്‍ ഉണ്ടാക്കാം.

പാല്‍കൂണ്‍ കൃഷിക്ക് ആവശ്യമുള്ള സാധനങ്ങള്‍

കച്ചിത്തിരി – 1 തിരി

കൂണ് വിത്ത് – 1 കവര്‍

പോളിത്തീന്‍ കവര്‍ – 2 എണ്ണം

മാധ്യമം തയ്യാറാക്കല്‍

ഹരിതകരഹിതമായ കൂണുകള്‍ മറ്റു വിളകളുടെ /സസ്യങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് ആഹാരം വലിച്ചെടുക്കുന്നത്. കൂണ് വളര്‍ത്തുവാന്‍ ഉപയോഗിക്കുന്ന സസ്യാവശിഷ്ടങ്ങളാണ് മാധ്യമം എന്ന് പറയുന്നത്. വൃത്തിയുള്ളതും അധികം പഴകാത്തതും നന്നായി ഉണങ്ങിയതുമായ വൈക്കോലാണ് പാല്ക്കൂണ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാധ്യമം.

* വൈക്കോള്‍ 8-10 സെ. മീ. നീളമുള്ള കഷ്ണങ്ങളാക്കുക

* 12-14 മണിക്കൂറോളം ശുദ്ധജലത്തില്‍ കുതിരാനിടുക

* വെള്ളം വാര്‍ത്തുകളയുക

* അര-മുക്കാല്‍ മണിക്കുറോളം വൈക്കോല്‍ ആവി കയറ്റുക.

* തണുത്തതും പിഴിഞ്ഞാല്‍ വെള്ളം തുള്ളിയായി വീഴാത്തവിധം തോര്‍ന്നതുമായ വൈക്കോലാണ് കൂണ് കൃഷിചെയ്യുവാന്‍ ഉപയോഗിക്കുന്നത്.