തണുപ്പ് കാലാവസ്ഥയിൽ വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്.

വേണമങ്കിൽ നമ്മുടെ നാട്ടിലും ഇതൊന്നു ട്രൈ ചെയ്തു നോക്കാം. ഇതൊരു കിഴങ്ങ് വർഗം ആണ്. ബീറ്റ്റൂട്ടിന്റെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. ഇല ഉപയോഗിച്ച് സ്വാദിഷ്ട്ടമായ തോരൻ ഉണ്ടാക്കാം. ബീറ്റ്റൂട്ട് ഉപയോഗിച്ച് തോരൻ, പച്ചടി ഇവ തയ്യാർ ചെയ്യാം. കടയിൽ ലഭിക്കുന്ന അത്ര വലുപ്പമുള്ള കിഴങ്ങു ഒന്നും പ്രതീക്ഷിക്കണ്ട, എങ്കിലും വലിയ കുഴപ്പമില്ലാത്ത വിളവു പ്രതീക്ഷിക്കാം.

ബീറ്റ്റൂട്ട് കൃഷിയ്ക്ക് നല്ല ഇളക്കമുള്ള മണ്ണ് വേണംവിത്ത് നേരിട്ട് പാകിയാണ് ബീറ്റ്റൂട്ട് കൃഷി ചെയ്യുന്നത്.വിത്തുകൾ പകുന്നതിനു മുൻപ് ഒരു (10-30) മിനുട്ട് വെള്ളത്തിൽ കുതിർത്ത് വെക്കുന്നത് നല്ലതാണ്. നീർവാർച്ചയുള്ള പശിമരാശി മണ്ണാണ് കൃഷിക്ക് അനുയോജ്യം. ആഗസ്റ്റ് മുതൽ ജനുവരി വരെയാണ് കൃഷി ചെയ്യൻ പറ്റിയ സമയം.

അടിവളമായി ഉണങ്ങിയ ചാണകപൊടി ചേർക്കാം.വേറെ കാര്യമായ വളം ഒന്നും ചെയ്തില്ല. സി പോം ഇടയ്ക്ക് കുറച്ചു ഇട്ടു കൊടുത്തു. നട്ട് മൂന്നു മാസങ്ങൾക്കുള്ളിൽ വിളവെടുക്കാം.