നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കണം.

ജലസേചന സൗകര്യങ്ങള്‍ ലളിതമാക്കിയെടുക്കണം.

നീര്‍വാര്‍ച്ച ഉറപ്പാക്കണം. വെള്ളം കെട്ടിനിന്നാല്‍ മിക്ക പച്ചക്കറികള്‍ക്കും രോഗബാധയുണ്ടാകുകയോ ചീഞ്ഞു പോകുകയോ ചെയ്യും.

കൃഷിക്കായുള്ള സ്ഥലം കിളയ്ക്കുന്നതിനു ചെറിയ മണ്ണുവെട്ടി, ചെടിയുടെ കമ്പുകള്‍ മുറിക്കുന്നതിനായി കത്രിക പോലുള്ള സിക്കേച്ചറുകള്, ചെറു സ്പെയറുകള്‍ മുതലായവ ഉണ്ടായിരിക്കണം.

വീട്ടുമുറ്റത്ത് കൃഷിക്കായി സൗകര്യമില്ലെങ്കില്‍ മട്ടുപ്പാവ് ഇതിനായി തയ്യാറാക്കാം.

മട്ടുപ്പാവിലെ കൃഷിയില്‍ ചെടികള്‍ വളര്‍ത്തുന്നതിനായി പോളി കവറുകളോ, ചട്ടികളോ, ബേസിനുകളോ വായ്വട്ടമുള്ള മറ്റ് ഉപയോഗമില്ലാത്ത പാത്രങ്ങളോ, ചെറു ചാക്കുകളോ ഉപയോഗിക്കാം.