ഇലപ്പേന്‍ ശാസ്ത്രനാമം: Scirtothrips dorsalis ലക്ഷണങ്ങള്‍: ഇലയുടെ അടിഭാഗത്തായി കറുത്ത നിറത്തില്‍ ആണ് ഇവയെ കാണുക.ഇലപ്പേന്‍ ബാധിച്ച ഇലകള്‍ മുകളിലേക് ചുരുളുന്നു.ഇലയുടെ അടിയില്‍ ഇരുന്ന് നീരൂറ്റി കുടിക്കുന്നതിന്റെ ഫലമായി ഇലകള്‍ കുരുടിക്കും. പിന്നീട് ചെടിയുടെ വളര്‍ച്ച മുരടിക്കുകയും ക്രമേണ ചെടി ഉണങ്ങി നശിക്കുകയും ചെയ്യുന്നു. നിയന്ത്രണമാര്‍ഗങ്ങള്‍: വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം / വേപ്പെണ്ണ-വെളുത്തുള്ളി-ആവണക്കെണ്ണ മിശ്രിതം / കിരിയാത്ത്-സോപ്പ്- വെളുത്തുള്ളി മിശ്രിതം ഇലയുടെ അടിഭാഗത്ത് 10-15 ദിവസം ഇടവിട്ടു മാറി മാറി തളിക്കണം മത്തി ശര്‍ക്കര മിശ്രിതം 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നാ തോതില്‍ കലക്കി ഇലകളില്‍ തളിക്കുക പ്രതിരോധ ശേഷിയുള്ള വിത്തിനങ്ങള്‍ ഉപയോഗിക്കുക മണ്ഡരി ശാസ്ത്രനാമം: Polyphagotarsonemus latus ലക്ഷണങ്ങള്‍: കീടങ്ങള്‍ ഇലയുടെ അടിഭാഗത്തിരുന്നു നീരൂറ്റിക്കുടിക്കുകയാണ് ചെയ്യുന്നത് അതിന്റെ ഫലമായി ഇലകള്‍ കട്ടിയാവുകയും നീണ്ടു വീതി കുറഞ്ഞ് എലിവാല് പോലെ കാണപ്പെടുകയും ചെയ്യുന്നു. പിന്നീട് ചെടിയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. നിയന്ത്രണമാര്‍ഗങ്ങള്‍: പ്രതിരോധ ശേഷിയുള്ള വിത്തിനങ്ങള്‍ ഉപയോഗിക്കുക കളകളെ പൂര്‍ണമായി നീക്കം ചെയ്യുക വിളപരിക്രമണം പാലിക്കുക 1% വേപ്പെണ്ണ / 2% വേപ്പെണ്ണ –വെളുത്തുള്ളി മിശ്രിതം ഇലകളില്‍ തളിക്കുക മത്തി ശര്‍ക്കര മിശ്രിതം 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നാ തോതില്‍ കലക്കി ഇലകളില്‍ തളിക്കുക മുഞ്ഞ ശാസ്ത്രനാമം- Myzus persica ലക്ഷണങ്ങള്‍: കീടങ്ങള്‍ ഇലയുടെ അടിഭാഗത്തായി കാണപ്പെടുകയും നീരൂറ്റി കുടിക്കുകയും ചെയ്യുന്നു.അതിനാല്‍ ഇലകളുടെ വളര്‍ച്ച മുരടിക്കുകയും ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങുകയും ചെയ്യുന്നു നിയന്ത്രണമാര്‍ഗങ്ങള്‍: മഞ്ഞക്കെണി 4/ ഏക്കര്‍ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം 2 ശതമാനം തളിക്കുക വേപ്പിന് പിണ്ണാക്ക് 100 കി. ഗ്രാം/ ഏക്കര്‍ വെര്‍ട്ടിസീലിയം ലെക്കാനി 3-5 ഗ്രാം/ ലിറ്റര്‍