സസ്യസംരക്ഷണം വിളകള്‍ക്ക് ഏറ്റവും ഉപദ്രവം വരുത്തുന്നത് കീടങ്ങളും രോഗങ്ങളും ആണ് . ഇവ നിയന്ത്രണ വിധേയമായിലെങ്കില് വിളവു മുഴുവന്‍ നശിക്കുന്നതിനു ഇടയാകും. ആയതിനാല്‍ വിവിധ വിളകളിലെ പ്രധാന കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കാവുന്ന കീടനിയന്ത്രണ മാര്‍ഗങ്ങള്‍ നോക്കാം. ബോട്ടാണിക്കല്സ് വെളുത്തുള്ളി മിശ്രിതം 1 l വെള്ളത്തില്‍ 5 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിക്കുക. ഇതില്‍ 20 ഗ്രാം തൊലി കളഞ്ഞ വെളുത്തുള്ളി അരച്ച് നീരെടുത്ത് ചേര്‍ക്കുക. 20 മില്ലി വേപ്പെണ്ണയും കൂടി ഇതില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഉപയോഗിക്കാം. നീരുറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെ തളിക്കാം പുകയിലക്കഷായം 250 ഗ്രാം പുകയില ചുറുതായി അരിഞ്ഞു 2.25l വെള്ളത്തില്‍ കുതിര്‍ത്തു ഒരു ദിവസം വെക്കുക. അതിനുശേഷം പുകയിലക്കഷ്ണങ്ങള്‍ പിഴിഞ്ഞ് ചണ്ടിമാറ്റുക. 60 ഗ്രാം ബാര്‍ സോപ്പ് ചെറിയ കഷണങ്ങള്‍ 0.25l വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പ് ലായിനി പുകയിലക്കഷായവുമായി നന്നായി യോജിപ്പിക്കുക. ഈ ലായിനി അരിച്ചെടുത് 7 ഇരട്ടി വെള്ളത്തില്‍ ചേര്‍ത്ത് ചെടികളില്‍ തളിക്കാം. മുഞ്ഞ, മീലിമൂട്ട, ശല്‍ക്കകീടം, തുടങ്ങി മൃദുല ശരീരികളായ കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കാം. വേപ്പെണ്ണ എമല്‍ഷന്‍ 60ഗ്രാം ബാര്‍ സോപ്പ് 0.5 l വെള്ളത്തില്‍ ലയിപ്പിച്ച ലായിനി 1 l വേപ്പെണ്ണയില്‍ ചേര്‍ത്തിളക്കുക . ലായിനി 10 ഇരട്ടി (15 l )വെള്ളത്തില്‍ ചേര്‍ത്ത് പയറിനെ ആക്രമിക്കുന്ന ചിത്രകീടം, പേനുകള്‍ എന്നിവക്കെതിരെ തളിക്കാം . 20 ഇരട്ടി വെള്ളത്തില്‍ ചേര്‍ത്ത് പാവല്‍,പടവലം മുതലായ വിളകളില്‍ നീരുറ്റിക്കുടിക്കുന്ന കീടങ്ങള്‍, ഇല കാര്‍ന്നു തിന്നുന്ന പുഴുക്കള്‍,വണ്ടുകള്‍ എന്നിവക്കെതിരെ ഉപയോഗിക്കാം . വെളുത്തുള്ളി ,മുളക് സത്ത് വെളുത്തുള്ളി 50 ഗ്രാം, 100മില്ലി വെള്ളത്തില്‍ കുതിര്‍ക്കുക.അടുത്ത ദിവസം വെളുത്തുള്ളി തൊലി കളഞ്ഞത് അരച്ച് പേസ്റ്റ് ആക്കുക. ഇതേ പോലെ മുളക് 25 ഗ്രാം 50മില്ലി വെള്ളത്തിലും ഇഞ്ചി 50ഗ്രാം 100 മില്ലി വെള്ളത്തിലും അരച്ച് പേസ്റ്റാക്കി മൂന്നും കൂടി 3 l വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി അരച്ച് തളിക്കുക. കായീച്ച, തണ്ട് തുരപ്പന്‍, ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കും