വാഴക്കൃഷിയുമായി ബന്ധപ്പെട്ട പൊതുവിവരങ്ങള് വാഴകൃഷിയുട ഉത്ഭവം ഉത്ഭവം ഉത്ഭവം എന്നുദ്ദേശിക്കുന്നത് സസ്യത്തിന്റെ ജന്മസ്ഥലമാണ്. ലഭ്യമായ രേഖകൾ വച്ചു പരിശോധിക്കുമ്പോൾ വാഴയുടെ ഉറവിടം ഇൻഡ്യ-ബർമ്മ പ്രദേശത്താണ്. വാഴയുടെ അനേകം വന്യഇനങ്ങൾ ഈ പ്രദേശത്ത് കാണപ്പെടുന്നുണ്ട്. പിന്നീടുള്ള പഠനങ്ങൾ വെളിവാക്കുന്നത് വാഴയുടെ ടേബിൾ വറൈറ്റികൾ രൂപം കൊണ്ടത് മലേഷ്യയിലാണെന്നാണ്. ചരിത്രം ലോകത്ത് ആദ്യമായി കൃഷിചെയ്യപ്പെട്ട ഭക്ഷ്യവിളയിലൊന്നാണ് വാഴ. ക്രസ്തുവിന് മുൻപ് 400-500 ൽ ചില ഹിന്ദു പുരാണങ്ങളിൽ വാഴ പഴത്തെ കുറിച്ച് പരാമർശമുണ്ട്. സിന്ധു നദീതടത്തിലെ ഈ പഴത്തെക്കുറിച്ച് 327 ബിസിയിൽ മഹാനായ അലക്സാണ്ടർ പരാമർശിച്ചിട്ടുണ്ട്. ചൈനീസ് സഞ്ചാരിയായ യാങ്ങ് ഫു 200 എഡിയിൽ വാഴകൃഷിയെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. സമാനമായ പലപരാമർശങ്ങളും മറ്റു മതപരമായ ഗ്രന്ഥങ്ങളിലുമുണ്ട്. വ്യാപനം ഇന്ത്യാ- ബർമൻ പ്രദേശങ്ങളാണ് വാഴയുടെ ഉത്ഭവ കേന്ദ്രമായി പരിഗണിക്കപ്പെടുന്നത്. എഡി 50 ൽ തന്നെ ഇവിടെ നിന്നും വാഴ മഡഗാസ്കർ വഴി കിഴക്കൻ ആഫ്രിക്കയിൽ എത്തിച്ചേർന്നു. 650 എ ഡി ആയപ്പോഴേക്കും മെഡിറ്ററേനിയൻ പ്രദേശത്തേക്ക് വ്യാപിച്ചു. 1516 ആയപ്പോഴേക്കും പോർച്ചുഗീസ് സഞ്ചാരികൾ ഈ സസ്യം വളരെ താത്പര്യത്തോടെ വ്യാപിപ്പിച്ചു. ഇന്ന് വാഴകൃഷി 120 രാജ്യങ്ങളിലായി 10 ദശലക്ഷം ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്നു. വിതരണം വാഴകൃഷി ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. വാഴ കൃഷിച്ചെയ്യുന്ന വിവിധ രാജ്യങ്ങളിൽ ഇന്ത്യയാണ് കൃഷിയിടവിസ്തൃതിയിലും ഉത്പാദനത്തിലും മുൻപന്തിയിൽ നിൽക്കുന്നത.് വാഴ കൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന മറ്റുരാജ്യങ്ങൾ ഇക്വഡോർ, ബ്രസീൽ, ചൈന, ഫിലിപ്പൈൻസ്, കൊളംബിയ, ഇൻഡോനേഷ്യ, കോസ്റ്ററിക്ക, കാമറൂൺ, മെക്സികോ, എന്നിവയാണ്. ഇന്ത്യയിൽ തമിഴ്നാടാണ് വിസ്തൃതിയിലും ഉത്പാദനത്തിലും ഏറ്റവും കൂടുതൽ. തുടർന്ന് മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഗുജറാത്ത്, മധ്യപ്രദേശ് ബിഹാർ, ആസ്സാം, കേരള, പശ്ചിമബംഗാൾ എന്നിങ്ങനെയാണ് ക്രമം. സസ്യശാസ്ത്രപരമായ സവിശേഷത മാണം വാഴയുടെ മണ്ണിനടിയിലുള്ള ഭാഗമാണ് മാണം. സസ്യത്തെ മണ്ണിൽ ഉറപ്പിച്ചു നിറുത്തുന്ന ജോലിയാണത് ചെയ്യുന്നത്. അതു കൊണ്ട് തന്നെ മാണത്തെ വാഴയുടെ പാദമായി വിശേഷിപ്പിക്കുന്നു. ധാരാളം വേരുകൾ മാണത്തിൽ കാണപ്പെടുന്നു. ഈ വേരുകളാണ് സസ്യത്തിനാവശ്യമായ ജലവും പോഷകങ്ങളും വലിച്ചെടുക്കുന്നത് മാണത്തിന് മറ്റൊരു സുപ്രധാന പ്രവർത്തനം കൂടിയുണ്ട്. പുതിയ ഇലകൾക്കും ചെറുതയ്യുകൾ(കന്നുകൾ)ക്കും ജ?ം കൊടുക്കുന്നത് മാണമാണ്. വാഴയുടെ വിതരണം അടിസ്ഥാന പരമായും നടത്തുന്നത് ഈ സസ്യഭാഗമാണ്. വാഴത്തട തൂണുപോലെ ഘടനയുള്ള ഇതിൻ മേലാണ് ഇലകൾ തൂങ്ങിക്കിടക്കുന്നത്. യഥാർത്ഥത്തിൽ വാഴത്തട എന്ന് പറയുന്നത് വളരെ മുറുകെ അടുക്കിയിരിക്കുന്ന ഇലപ്പോളകൾ ചേർന്ന് രൂപം പൂണ്ട ഒരു കുഴൽ ആണ്. വാഴത്തടയുടെ നടുവിൽ ട്യൂബിന്റെ ഘടനയുള്ള ക്യാമ്പിയം (പിണ്ടിയുണ്ട്) ഇതാണ് മാണവും കുലയും തമ്മിൽ ബന്ധിപ്പിക്കുന്നത്. ജലവും ഭക്ഷണ പോഷണങ്ങളും കൈമാറ്റം ചെയ്യപെടുന്നത് ഇതിലൂടെയാണ്. അതുക്കൊണ്ട് വാഴത്തട സസ്യ ശരീരത്തിൽ സുപ്രധാന കടമകൾ നിർവ്വഹിക്കുന്ന ഒരു സസ്യഭാഗമാണ്. ഇലകൾ ഇലകളാണ് വാഴക്ക് അതിന്റെ യഥാർത്ഥ സൗന്ദര്യം നൽകുന്നത്. എന്നാൽ സസ്യത്തിനാവശ്യമായ ഭക്ഷണം ഉണ്ടാക്കുക എന്ന പ്രധാന ജോലിയാണ് അത് ചെയ്യുന്നത്. അതുകൊണ്ടാണ് ഇലകളെ സസ്യത്തിന്റെ പവർഹൗസ് എന്ന് വിളിക്കുന്നത്. ആരോഗ്യകരമായ ഒരു വാഴക്ക് ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കാൻ മിനിമം 10-12 ഇലകളെങ്കിലും ഒരേ സമയം ആവശ്യമുണ്ട്. ഇത്രയും ഇലകൾ നിലനിർത്തണമെങ്കിൽ വാഴ 7-10 ദിവസത്തിൽ ഒരില എന്ന തോതിൽ ഉത്പാദിപ്പിക്കണം. പൂങ്കുല വാഴക്കുല നടീലിൽ കഴിഞ്ഞ് 7 മാസത്തിനുശേഷം സാധാരണയായി കുലവരാൻ തുടങ്ങുന്നു. ഈ സമയത്ത് തടയുടെ വണ്ണം കുറഞ്ഞ് കുലക്കൂമ്പ് വരുന്നു. (ഫ്ളാഗ് ലീഫ്) ശ്രദ്ധിച്ചാൽ ആൺ പൂവുകളും പെൺപൂവുകളും നമുക്ക് കാണാൻ കഴിയും. പെൺപൂവിൽ നിന്നാണ് കായകൾ വികസിക്കുന്നത്. ആൺപൂവുകൾ അറ്റത്തായി കാണപ്പെടുന്നു. തേൻകൂടിക്കാനെത്തുന്ന പക്ഷികളും വണ്ടുകളും പരാഗണം നടത്തുന്നു. ഈ ഘട്ടത്തിനു ശേഷമുള്ള കാലാവസ്ഥ കായകളുടെ എണ്ണത്തെ ബാധിക്കും എന്നു മാത്രമല്ല പടലയുടെയും പഴങ്ങളുടേയും എണ്ണത്തിന്റെ കാര്യത്തിലും നിർണ്ണായകമാണ്. പഴം പഴം എന്നു പറയുന്നത് കുലയിലെ ഭക്ഷ്യയോഗ്യമായ ഭാഗമാണ്. വളർച്ചാ ഹോർമോൺ ആയ ഓക്സിൻ കൂടിയിരിക്കുന്ന സമയത്താണ് പഴങ്ങൾ വികസിച്ചു വരുന്നത്. ഈ സമയത്ത് പോഷകങ്ങളുടെ വളർന്നുകൊണ്ടിരിക്കുന്ന കായിലേക്കുള്ള എന്തു ഒഴുക്ക് കൂടിയിരിക്കുന്നു. അതുകൊണ്ട് തന്നെ വരൾച്ച തുടങ്ങിയ സമ്മർദ്ദങ്ങൾ പരമാവധി ഒഴിവാക്കണം. ആദ്യത്തെ മൂന്നുമാസത്തെ ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകൾ പഴത്തിന്റെ വളർച്ചയെ സാരമായി ബാധിക്കും. വളരുന്ന കായ്കൾ പാകമാകാൻ മൂന്നോ നാലോ മാസം എടുക്കാം മണ്ണും കാലാവസ്ഥയും ഊഷ്മാവ് / ചൂട് വാഴക്ക് ആവശ്യമായ ഊഷ്മാവ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തണുപ്പിലും ചൂടിലും സസ്യത്തിന് നിലനിൽക്കാനുള്ള ശേഷിയാണ്. വാഴക്ക് 20-35 ഡിഗ്രി സെൽഷ്യസ് ഊഷ്മാവാണ് മാതൃകാപരം. 20ഡിഗ്രി സെൽഷ്യസിൽനിന്ന് താഴെയാണ് ഊഷ്മാവ് എങ്കിൽ സസ്യവളർച്ച വളരെ കൂടുതലായിരിക്കും. എന്നാൽ കുലവരുന്നതും കായ്കളുടെ വളർച്ചയും വികാസവും തടയപ്പെടുകയും ചെയ്യും. മാത്രമല്ല പഴങ്ങൾക്ക് തൊലിക്കടിൽ ചുവപ്പു കലർന്ന തവിട്ടു നിറവും കാണപ്പെടും . ഊഷ്മാവ് 35 ഡിഗ്രിക്കു മുകളിലായാൽ പഴുക്കുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നു. പഴങ്ങൾ ഇടക്കിടക്ക് പഴുക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പഴങ്ങളുടെ ഷെല്ഫ് ലൈഫ് ഗണ്യമായി കുറയുന്നു. പ്രകാശം പ്രകാശസംസ്ളേഷണവും ആയി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. പ്രകാശസംസ്ളേഷണമാണല്ലോ സസ്യത്തിന്റെ ഭക്ഷണം പാകം ചെയ്യൽ. അത് കൊണ്ട് തന്നെ കൂടുതൽ സൂര്യപ്രകാശം എന്നാൽ കൂടുതൽ ഭക്ഷണം എന്നു തന്നെ അർത്ഥം. എങ്കിലും ഇതിനും ഒരു പരിധിയുണ്ട്. 10-14 മണിക്കൂർ വരെയാണ് പ്രകാശം വേണ്ടത്. പ്രകാശം വളരെ കൂടുതൽ എങ്കിൽ ഇലകൾ വിളറിപ്പോകാൻ സാധ്യതയുണ്ട്. പ്രകാശം കുറഞ്ഞാൽ വളർച്ച കുറഞ്ഞു പോവുകയും ചെയ്യും. എന്നിരുന്നാലും ചെറിയ തണൽ വിളവിൽ കുറവു വരുത്തുന്നതായി കാണുന്നില്ല. മഴ ലഭ്യത സസ്യം ആഗീരണം ചെയ്യുന്ന ജലം മഴമൂലം മണ്ണിലെത്തുന്നതാണ്. ആരോഗ്യമുള്ള ഒരു വാഴക്ക് 25 മി.മി വെള്ളം ആഴ്ചയിൽ ആവശ്യമുണ്ട്. 200-250 സെ.മി ഓളം മഴ തുടർച്ചയായി ലഭിച്ചാൽ ആവശ്യമായ വെള്ളം ലഭിക്കും. ആവശ്യമായ വെള്ളം മഴരൂപത്തിലോ ജലസേചനത്തിലൂടെയോ ലഭിച്ചില്ലെങ്കിൽ വരൾച്ചയുടെ ലക്ഷണങ്ങൾ പ്രകടമാവാൻ തുടങ്ങും. കാറ്റ് വാഴകൃഷിയിൽ കാറ്റ് ഒരു നിർണ്ണായകമായ ഘടകമാണ്. മണിക്കൂറിൽ 5 കി.മി ഓ കൂടുതലോ വേഗത്തിൽ വീശുന്ന കാറ്റ് വാഴകൾ മിറഞ്ഞു വീഴാൻ കാരണമാകുന്നു. 15-25 വേഗത്തിലുള്ള കാറ്റ് ഇലപരപ്പ് പൊട്ടികീറാനിടയാക്കുന്നു. 10സെ.മി. കുറവായ കീറലുകൾ പ്രകാശസംസ്ളേഷണത്തെ സാരമായി ബാധിക്കുന്നു. ഉത്പാദനത്തിലെ കുറവുതന്നെ അന്തിമ ഫലം. കാറ്റുള്ള സ്ഥലങ്ങളിൽ കാറ്റുതടയുന്ന മരങ്ങൾ നടുകയോ ശരിയായി താങ്ങുകൊടുക്കുകയോ ചെയ്യേണ്ടത് ആവശ്യമാണ്. അൾട്ടിറ്റ്യൂഡ് ( സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എത്ര ഉയരത്തിൽ വാഴക്ക് വളരാൻ കഴിയും എന്നതാണ്. സമുദ്ര നിരപ്പിൽ നിന്നും 1500 മീറ്റർ ഉയരത്തിൽ വാഴ വളരും എന്നതാണ് ഗവേഷകരുടെ അഭിപ്രായം എന്നാൽ ഉയരം കൂടിയാൽ വാഴയുടെ വാളർച്ചാ കാലാവധി 14 മാസത്തിനു മുകളിൽ പോകുന്നതായാണ് കണ്ടുവരുന്നത്. പരമ്പരാഗത അറിവുകള് മണ്ണും കാലാവസ്ഥയും സംബന്ധിച്ച് വാഴ നടന്നതു സംബന്ധിച്ച് മലയാളത്തിൽ ഒരു ചൊല്ലുണ്ട്. ഓണം ചിങ്ങത്തിന്റെ ആദ്യപകുതിയിലെണെങ്കിൽ അത്തം ഞാറ്റുവേലയുടെ തുടക്കത്തിൽ വാഴനടണം. ഓണം ചിങ്ങത്തിന്റെ രണ്ടാം പകുതിയിലാണെങ്കിൽ ചോതി ഞാറ്റുവേല തുടങ്ങുമ്പോൾ വാഴ നടണം. കൃഷിയുമായി ബന്ധപ്പെട്ട് പുളിപ്പിച്ച (ഫെർമെന്റു ചെയ്ത) കപ്പലണ്ടി പിണ്ണാക്ക് വളമായി ചേർക്കുന്ന രീതി കർഷകർക്കിടയിലുണ്ട്. ഇത് പഴത്തിന്റെ ഗുണമേ? വർധിപ്പിക്കുകയും വാഴയുടെ ഭാരം വർധിപ്പിക്കുകയും ചെയ്യും. വാഴക്കന്നുകൾ വേരുകളഞ്ഞ് പച്ചചാണക കുഴമ്പിൽ മുക്കിയെടുക്കുന്നു. ഈ രീതി സസ്യത്തിന് പെട്ടെന്ന് രോഗങ്ങൾ ബാധിക്കാതിരിക്കാൻ സഹായിക്കുന്നു. മാതൃസസ്യത്തോടൊപ്പം കന്നുകൾ വളരുന്നത് നേന്ത്രവാഴകളിൽ പടലയുടെയും കായകളുടെയും എണ്ണം കുറക്കും. അത് കൊണ്ട് കുല വരുന്നതു വരെ കന്നുകൾ വളരാൻ സാധാരണ ഗതിയിൽ കർഷകർ അനുവദിക്കാറില്ല. സസ്യസംരക്ഷണവും ആയി ബന്ധപ്പെട്ട് മാണവണ്ടുകളുടെ ഉപദ്രവം അധികമുള്ളിടത്ത് പശുവിൻ ചാണകം വാഴക്കുഴികളിൽ ഇടുന്നത് വളരെ ഫലപ്രദമായ ഒരു നിയന്ത്രണ മാർഗ്ഗമായി കാണുന്നു കാഞ്ഞിരത്തിന് (സൈട്രക്കോസ് നകേസ്പോമിക്ക) ചില പ്രാണികളെ തുരത്താൻ കഴിയുന്നു എന്ന് കർഷകരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കാഞ്ഞിരത്തിന്റെ ഇല പച്ചിലവളമായി ഉപയോഗിച്ച് തണ്ടുതുരപ്പൻ വണ്ടിനെ തുരത്താറുണ്ട്. വറുത്ത ഫെനുട്രീക് ന് കീടനാശിനി ഗുണം ഉണ്ടെന്ന് കർഷകർ പറയുന്നു. ഇത് ഇലക്കവിളുകളിൽ ഇട്ടാൽ വാഴയിലെ തണ്ട് തുരപ്പൻ വണ്ടുകളെ തുരത്താം. ഉണങ്ങിയ ഇലകളും വാഴ പോളകളും നീക്കം ചെയ്യുന്നത് തണ്ടുതുരപ്പൻ വണ്ടുകൾക്കെതിരെയുള്ള നിയന്ത്രണമാർഗ്ഗങ്ങളാണ്. നാരകപുല്ല് വളർത്തുന്നത് അനേകം കീടങ്ങളേയും രോഗങ്ങളെയും പ്രതിരോധിക്കും. വേപ്പ് ബഞ്ചിടോപ്പ് (കുമ്പടപ്പ് രോഗം) തടയുമെന്ന് പല കർഷകർക്കും അനുഭവമുണ്ട് വേപ്പിൻ പിണ്ണാക്ക് വാഴക്കുഴിയിലും, വേപ്പെണ്ണ ഇലക്കവിളുകളിലും ഒഴിക്കുന്നത് കൂമ്പടപ്പ് തടയുന്നതായി കണ്ടിട്ടുണ്ട്. തൈരിനും രോഗങ്ങൾ തടയാനുള്ള ശേഷിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗബാധയേറ്റ ഭാഗം മുറിച്ച് കളഞ്ഞ് തൈരൊഴിക്കുന്നത് രോഗം നിയന്ത്രിക്കുന്നതായി കാണുന്നു. ഗോമൂത്രത്തിന് കുമിൾ നാശിനി ഗുണമുണ്ടെന്ന് കർഷകർ കണ്ടെത്തിയിരിക്കുന്നു. പശുവിന്റെ ഫ്രഷ് മൂത്രം വെള്ളം ചേർത്ത് പ്രയോഗിക്കുന്നത് വിവിധ ഇലപ്പുള്ളി, മറ്റുരോഗങ്ങൾ എന്നിവ തടയുന്നു. വിളവെടുപ്പും സംഭരണവും ആയി ബന്ധപെട്ട് വാഴപ്പഴം പഴുപ്പിക്കുന്നതിന് കർഷകർ കണിക്കൊന്നയുടെ ( കാഷ്യ ഫിസ്റ്റുല) ഇല ഉപയോഗിക്കുന്നു. കുലകൾക്കിടയിൽ ഇലവച്ചാൽ ഒറ്റ ദിവസം കൊണ്ട് പഴുക്കുന്നു. കുലകൾ പൊതിഞ്ഞു സൂക്ഷിക്കുന്നത് പഴത്തിന്റെ ഗുണം വർദ്ധിപ്പിക്കുന്നു. കർഷകർ പ്ളാസ്റ്റിക് ബാഗ് ഉപയോഗിച്ച് വാഴകുല പൊതിയുന്നു.സഹായകം പ്രാധാന്യവും ഉപയോഗവും സാമ്പത്തിക പ്രാധാന്യം സാമ്പത്തിക പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ വാഴ പഴം 4-ാം സ്ഥാനത്തു നിൽക്കുന്ന ഭക്ഷ്യവിളയാണ്. അരി, ഗോതമ്പ്, പാല് ഇവക്കു ശേഷമാണ് ഇതിന്റെ സ്ഥാനം. ലോകത്തിൽ ഏറ്റവും അധികം വാഴപ്പഴം ഉദ്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. വാഴകൃഷി ഇന്ത്യമുഴുവൻ വ്യാപിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ വളരെ പേർ ഈ രംഗത്ത് തൊഴിലെടുക്കുന്നു. അനേകം മൂല്യവർദ്ധിത ഉത്പന്നങ്ങൾ വാഴപ്പഴത്തിൽ നിന്നും ഉണ്ടാക്കുന്നു. പല ഇനം പാനീയങ്ങൾ, മരുന്ന് നിർമ്മാണം, കാലിത്തീറ്റ, ടാനിങ്ങ് എന്നീവ വ്യവസായങ്ങളിലെ അസംസ്കൃത വസ്തുവാണ്. പോഷക ഗുണം ഊർജ്ജത്തിന്റെ ഒരു നല്ല ഉറവിടമാണ് വാഴപ്പഴം. 100ഗ്രാം ഉള്ള പഴം 3.50 കിലോ ജൂൾസ് ഊർജ്ജം തരുന്നുണ്ട്. അന്നജമാണ് ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. അന്നജം കൂടാതെ ഫോസ് ഫറസ്, കാൽസ്യം, അയേൺ, പൊട്ടാസ്യം മാഗ്നീഷ്യം എന്നിവയും വാഴപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. സൂക്ഷ്മമായ അളവിൽ സിങ്ക്, കോപ്പർ, ക്ളോറിൻ, കോബാൾട്ട്, അയോഡിൻ എന്നിവയും വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഔഷധഗുണം വളരെ ഔഷധഗുണമുള്ള ഒന്നാണ് വാഴപ്പഴം. പഴുത്തപഴം എളുപ്പം ദഹിക്കുന്നവയും അതിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങൾക്കുവരെ ഇത് കൊടുക്കാം. പ്രായമായ ആളുകൾക്ക് ഒരു തരത്തിലുമുള്ള ദഹന പ്രശ്നങ്ങളും ഇല്ലാതെ ഇത് ധാരാളം കഴിക്കാം. വളരെ കുറച്ച് സോഡിയവും, ഫാറ്റും, കൊളസ്ട്രോളും ഇല്ല എന്നതും ഹൃദ്രോഗികൾക്കും ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും വാഴപ്പഴം അനുയോജ്യമായ ഭക്ഷണമാകുന്നു. യൂറിക് ആസ്ഡ് ഉണ്ടാക്കുന്നില്ല എന്നത് കൊണ്ട് ആർത്രൈറ്റിസ് രോഗികൾക്ക് ഇതൊരു നല്ല ഭക്ഷണമാണ്. കുറഞ്ഞ സോഡിയവും പ്രോട്ടീനും ഉള്ള പഴം ആണെന്നത് കൊണ്ട് വൃക്ക രോഗികൾക്ക് ഈ ഭക്ഷണം നിർദ്ദേശിക്കപ്പെടുന്നു. ഹൈഡ്രോക്ളോറിക് ആസ്ഡ് കുറക്കാനുള്ള വാഴപ്പഴത്തിന്റെ കഴിവ് അൾസർ ചികിത്സയിൽ പ്രയോജനപ്പെടുത്തുന്നു കാരണം ലിപ്പിഡിന്റെ അളവ് ഇതിൽ വളരെ കുറവാണ്. ഇത് കൊണ്ട് തന്നെ വാഴപ്പഴത്തിന് നല്ല ഔഷധഗുണം ഉണ്ടെന്ന് പറയാം. വിവിധ ഉപയോഗങ്ങൾ വാഴപ്പഴത്തിന് (ബനാനക്ക്) അതിന്റെ പ്രത്യേകത കൊണ്ട് അനേകം ഉപയോഗങ്ങൾ ഉണ്ട് അനേകം മതപരമായ ആവശ്യത്തിന് വാഴപ്പഴം ഉപയോഗിക്കുന്നുണ്ട്. കദളി, പഞ്ചാമൃതം രസായനം, എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. പൂന്തോട്ടത്തിൽ ഒരു അലങ്കാരസസ്യമായും വാഴയെ വളർത്തുന്നുണ്ട്. കാർഷിക രംഗത്ത് ഉപയോഗിക്കുന്ന നാരുകൾ വാഴപ്പോളയിൽ നിന്നും ഉണ്ടാക്കുന്നുണ്ട്. ഇല ഭക്ഷ്യവസ്തുക്കൾ പൊതിയാനും, ഊണുക്കഴിക്കാനും ഉപയോഗിക്കുന്നു. ഉണങ്ങിയ വാഴത്തണ്ടും നാരും ഉപയോഗിച്ച് ബാഗ്, കുട്ട എന്നിങ്ങനെ അനേകം കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നു. ഉണങ്ങിയ പാഴ്വസ്തുക്കൾ കത്തിച്ച് വളമാക്കുന്നു. വാഴ കൃഷിയുടെ നടീൽ പ്രവർത്തനങ്ങൾ ഗുണനിലവാരമുള്ള നടീൽ വസ്തുക്കൾ തെരഞ്ഞെടുക്കൽ അടിസ്ഥാന നടീൽ വസ്തുക്കൾ ചെറുതൈകളോ, കന്നുകളോ ആണ് വാഴയുടെ അടിസ്ഥാന നടീൽ വസ്തുക്കൾ. വാഴയിൽ രണ്ടുതരം തൈകളാണ് ഉള്ളത്. വാൾക്കന്നുകളും, വെള്ളകന്നുകളും ഇവ തമ്മിലുള്ള താരതമ്യ പഠനങ്ങളിൽ വാൾക്കന്നുകൾ കൂടുതൽ ഗുണമേ?യുള്ളവയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവ നേരത്തെ കുലക്കുകയും നല്ല കുല തരികയും ചെയ്യും. അതുകൊണ്ട് വാൾക്കന്നുകളുടെ തിരിച്ചറിവും തെരഞ്ഞെടുപ്പും വിജയകരമായ വാഴകൃഷിയിൽ പ്രാധാന്യമർഹിക്കുന്നു. നല്ല വാൾതൈകൾ എങ്ങനെ തിരിച്ചറിയും വാഴക്കന്നുകൾക്ക് നന്നായി വികസിച്ച മാണവും കോൺ ആകൃതിയിൽ ഉള്ള തടയും സൂചിപോലെ കൂർത്ത ഇലകളും നല്ല വളർച്ചയുള്ള കൂമ്പും ഉണ്ടാകും. എന്നാൽ വെള്ള തൈകൾ മാണം ചെറുതും സിലിണ്ടർ ആകൃതിയിലുള്ള വാഴത്തടയും വിരിഞ്ഞ ഇലകളും ആയിരിക്കും. നന്നായി നിരീക്ഷിച്ചാൽ തന്നെ നല്ല തൈകൾ തിരിച്ചറിയാൻ കഴിയും. തൈകളുടെ പ്രായം തൈകൾ തിരഞ്ഞെടുക്കുമ്പോൾ രണ്ടാമത് ശ്രദ്ധിക്കേണ്ട കാര്യം തൈകളുടെ പ്രായമാണ്. ഹ്രസ്വകാല ഇനമാണെങ്കിൽ മൂന്നുമാസം പ്രായമായ തൈ നല്ലതാണ്. പ്രായം മാത്രമല്ല വലിപ്പവും പ്രധാനമാണ്. മിനിമം ഒരു കി.ഗ്രാം എങ്കിലും തൈകൾക്ക് ഭാരം ഉണ്ടാവണം. ഒരേ വലിപ്പമുള്ള തൈകൾ തെരഞ്ഞെടുക്കുന്നത് വിളവ് ഒരേ സമയാത്താക്കും. വലിയ മാണമുള്ള തൈകൾ അതിന്റെ വളർച്ചയുടെ ആദ്യഘട്ടത്തിൽ കൂടുതൽ സഹായകകരമാണ്. തൈകൾ തെരഞ്ഞെടുക്കേണ്ട സ്ഥലം എവിടെ നിന്ന് നടീൽ വസ്തുക്കൾ ശേഖരിക്കുന്നു. എന്നത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. കീടങ്ങളുടെയും രോഗങ്ങളുടേയും ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട കൃഷിയിടങ്ങൾ ഒഴിവാക്കുക. നടീൽ വസ്തുക്കളുടെ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചായിരിക്കും വിള. നടീലിനായി നിലമൊരുക്കൽ കുഴിതീർക്കൽ നല്ല ആഴത്തിലുള്ള ഒന്നോ രണ്ടോ ഉഴവലോടെ നടീൽ പ്രവൃത്തികൾ തുടങ്ങാം. 5സെ.മി വീതി 50 സെ.മി ആഴം 50 സെ.മി നീളം എന്നീ അളവുകളിൽ കുഴിയെടുക്കുക. താഴ്ന്ന നിലത്താണെങ്കിൽ മൺ കൂനകൾ ഉണ്ടാക്കണം. നടീൽ സമയത്ത് 10 കി.ഗ്രാം ചെടിയൊന്നിന് എന്ന ക്രമത്തിൽ കംപോസ്റ്റും, കാലിവളവും, പച്ചിലവളവും ചേർക്കുക. സ്പേസിങ്ങ് മണ്ണിന്റെ ഫലഫൂയിഷ്ടത ഇനങ്ങളുടെ സവിശേഷത, സാമ്പത്തിക പരിഗണനകൾ എന്നിവ അടിസ്ഥാനമാക്കിയാണ് വാഴ കുഴികളുടെ അകലം തീരുമാനിക്കേണ്ടത്. ഇനം അകലം - മീറ്ററിൽ കന്നുകൾ / ഹെക്ടറിൽ പൂവൻ 2.1 x 2.1 2260 ചെങ്കദളി 2.1 x 2.1 2260 പാളയൻകോടൻ 2.1 x 2.1 2260 മൊന്തൻ 2.1 x 2.1 2260 നേന്ത്രൻ 2.0 x 2.0 2500 ഗ്രോസ്മൈക്കിൾ 2.4 x 2.4 1730 റോബസ്റ്റ, മോൺസ്മേരി,ഡ്വാർഫ്കാവൻഡിഷ് 2.4 x 1.8 2310 വാഴതൈ നടീൽ നടീൽ സമയം നടീൽ സമയം വിജയകരമായ വാഴക്കൃഷിയിൽ നടീൽ സമയത്തിന് വളരെ പ്രാധാന്യമുണ്ട്. സാധാരണ ഗതിയിൽ ജൂൺ -ജൂലായ് ക്കും ഡിസംബർ-ജനുവരിക്കുമിടയിലാണ്.നടീൽ തുടർന്നു പോരുന്നത്. ഈ സമയത്ത് ഏറ്റവും ശ്രദ്ധിക്കേണ്ടത് കാലാവസ്ഥയാണ്. നടീൽ നല്ല മഞ്ഞുകാലത്തോ ചൂടുള്ള വേനലിലോ ആവാതെ നോക്കണം. നടീലിന് ശേഷം 5-7 മാസങ്ങളിൽ പ്രത്യേതിച്ച് ബുദ്ധിമുട്ടുകളില്ലാതെ നോക്കണം. കുല വന്നു തുടങ്ങുന്ന സമയമാണിത്. കുലവരുന്നത് കാറ്റുള്ള മാസങ്ങളിൽ ആവാതെ നോക്കുകയും വേണം. നടീൽ കാലം തീരുമാനിക്കുന്ന മറ്റൊരു ഘടകം വിപണിയാണ്. വിവഹാഹ - ഉത്സവാഘോഷകാലത്തേക്ക് നടീൽ ബന്ധപ്പെട്ടത്തുന്നതും ഗുണം ചെയ്യും. തൈകളുടെ പരിചരണം ചൂടുള്ള സൂര്യപ്രകാശത്തിൽ കന്നുകൾ നന്നായി ഉണക്കണം അതിന് മുൻപ് പശുവിൻ ചാണക കുഴമ്പ് പുരട്ടി പിടിപ്പിക്കണം. കീടാക്രമണം അധികമുള്ളിടത്താണെങ്കിൽ വാഴക്കന്നുകൾക്ക് രാസപരിചരണം കൊടുക്കേണ്ടതുണ്ട്. കുഴികളിലെ നടീൽ വാഴക്കന്ന് വെക്കാൻ ആവശ്യമായ മണ്ണ് നീക്കം ചെയ്ത് കുഴികളിൽ നടുക. 5സെ.മി വാഴത്തട മണ്ണിന് മുകളിൽ കാണത്തക്കരീതിയിൽ കുഴിയുടെ നടുവിൽ നേരെ നിർത്തി നടണം. മാണത്തിനു ചുറ്റുമുള്ള മണ്ണ് അമർത്തി വായു അറകൾ ഒഴിവാക്കണം. നിർദ്ദേശിക്കപ്പെട്ട അളവിൽ ജൈവവളവും രാസവളവും ചേർത്ത് കൊടുക്കുക നടീലിന് ശേഷമുള്ള പരിപാലനം വളം ചേർക്കൽ നടീലിനൊപ്പം കമ്പോസ്റ്റോ കാലിവളമോ പച്ചിലവളമോ 10 കി.ഗ്രാം ചെടിയൊന്നിന് എന്ന തോതിൽ ചേർക്കുക. ഹെക്ടറിന് 50കി.ഗ്രാം എന്ന അളവിൽ കൗപീ (വളപയർ), സൺഹെഡ്, ഡൈൻഞ്ച എന്നിവ വിതക്കുക. വിതച്ച് 40 ദിവസങ്ങൾക്കുശേഷം മണ്ണിൽ ചേർത്തു കൊടുക്കുക. തുടർന്ന് പച്ചില വളത്തിന്റെ വിത്തു വിതച്ച് മണ്ണിൽ ചേർത്തു കൊടുക്കുക. ജലസേചനം പാളിയൻ കോടൻ വാഴകൾ ജനുവരിയിൽ നടീൽ നടത്താം. തടത്തിൽ വെള്ളമൊഴിച്ച് 15 ദിവസത്തിലൊരിക്കൽ 9 ലിറ്റർ വെള്ളം എന്ന തോതിൽ നനക്കുക. ടിഷ്യൂകൾച്ചർ വാഴ ഉത്പാദനം ടിഷ്യൂ കൾച്ചർ ഒരേ പോലെയുള്ള, കീടരോഗമുക്തമായ, വർദ്ധനശേഷി കൂടുതലുള്ള നടീൽ വസ്തുക്കാണ് ടിഷ്യൂകൾച്ചർ രീതി വാഗ്ദാനം ചെയ്യുന്നത്. പരിസ്ഥിതിക്കിടക്കുന്ന വ്യത്യസ്ത ഇനം തൈകൾ നട്ട് നേന്ത്രപ്പഴം ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കാം. അകലം 2 മീറ്റർ ഃ 2 മീറ്റർ (2500 വാഴ/ ഹെക്ടർ) ടിഷ്യൂകൾച്ചർ ചെയ്ത തൈകൾ ഉപയോഗിച്ച് ഉയർന്ന സാന്ദ്രതയോടെ വാഴ കൃഷി ചെയ്യാം.നിർദ്ദേശിക്കപ്പെടുന്ന സാന്ദ്രത താഴെ കൊടുക്കുന്നു.എ) 2 മീറ്റർ ഃ 3മീറ്റർ രണ്ട് തൈകൾ ഒരു കുഴിയിൽ (3332 തൈകൾ / 1666കുഴികളിൽ/ ഒരു ഹെക്ടർബി) 1.5 മീ ഃ 1.75മീ ഒരു കുഴിയിൽ ഒരു തൈ 3265 തൈകൾ ഒരു ഹെക്ടറിന് കുഴിയുടെ വലിപ്പം 50 സെ.മീ 50 സെ.മീ 50 സെ.മി നടീൽ രീതി നടീലിന് 15 ദിവസം മുൻപ് കുഴികൾ എടുക്കുക മേൽമണ്ണ് എഫ്.വൈ.എം ഉം ചേർത്ത് കുഴി നിറച്ച് 15-20 കി.ഗ്രാം ചെടിയൊന്നിന് / ഒരു കുഴിയിൽ എന്ന അളവിൽ ഇടുക. ടിഷ്യൂകൾച്ചർ ചെയ്ത വാഴതൈ കുഴിയുടെ മുകളിൽ മിനിരപ്പിൽ വക്കുക. വേരുകൾക്ക് പരിക്ക് പറ്റാതെ നടുന്നതിനു മുൻപ് പോളിത്തീൻ കവർ നീക്കം ചെയ്യുക. വൈകുന്നേരമാണ് നടീലിനു പറ്റിയ സമയം. ആദ്യ രണ്ടാഴ്ചത്തേക്ക് കടുത്ത സൂര്യപ്രകാശത്തിൽ നിന്ന് തണൽ കൊടുത്ത് സംരക്ഷിക്കുക. പിടിച്ചു വരുന്നത് വരെ ദിവസവും നനക്കുക സസ്യസംരക്ഷണം കാർബോഫൂറാൻ 30 ഗ്രാം/ ചെടിയൊന്നിന് എന്ന തോതിൽ നടീൽ സമയത്ത് 15 ഗ്രാം വീതം 60 ഉം 90 ദിവസങ്ങൾ കഴിഞ്ഞിട്ടും ചേർത്ത് കൊടുക്കുക. പ്രധാന കീടരോഗങ്ങൾക്ക് സംയോജിത സസ്യസംരക്ഷണ മാർഗ്ഗങ്ങൾ അവലംബിക്കുക. ജൈവവളങ്ങളും രാസവളങ്ങളും നിലമൊരുക്കുമ്പോൾ എഫ്. വൈ എം 15-20 ചെടിയൊന്നിന് എന്ന തോതിൽ നിലമൊരുക്കുമ്പോൾ ചേർത്ത് കൊടുക്കുക.ഒരു കി.ഗ്രാം കുമ്മായം ചെടിയൊന്നിന് എന്ന തോതിൽ ജൈവവളത്തോടൊപ്പം നിലമൊരുക്കുമ്പോൾ ചേർത്ത് കൊടുക്കുക.നൈട്രജൻ : ഫോസ്ഫറസ് : പൊട്ടാസ്യം എന്നിവ 300 : 115 : 450 ഗ്രാം / ചെടിയൊന്നിന് എന്ന തോതിൽ 6 തുല്യഭാഗങ്ങളായി താഴെ പറയും വിധം ചേർത്തുകൊടുക്കുക.ചേർക്കേണ്ട സമയം നൈട്രജൻ : ഫോസ്ഫറസ് : പൊട്ടാസ്യം/ നടീലിന് ശേഷം 1 മാസം - 50 : 65 : 65നടീലിന് ശേഷം 2 മാസം - 50 : 00 : 65നടീലിന് ശേഷം 3 മാസം - 50 : 50 : 65നടീലിന് ശേഷം 4 മാസം - 50 : 00 : 65നടീലിന് ശേഷം 5 മാസം - 50 : 00 : 65നടീലിന് ശേഷം 7 ( കുലവന്നതിനു ശേഷം) മാസം - 50 : 00 : 125 നേന്ത്രവാഴയൊടൊപ്പമുള്ള ഇടവിളകൾ വാഴകുലകളുടെ ഭാരത്തെ ബാധിക്കാത്ത രീതിയിൽ വെള്ളരിവർഗ്ഗങ്ങളും ചീരയും ലാഭകരമായി വാഴ തോട്ടത്തിൽ കൃഷി ചെയ്യാം. പച്ചക്കറി ആവശ്യത്തിന് വെള്ളരിവർഗ്ഗം 95 ദിവസത്തിലും വിത്തിനായിട്ടാണെങ്കിൽ 130 ദിവസം കൊണ്ട് വിളവെടുക്കാം കാച്ചിലും ചേനയും നേന്ത്രവാഴയോടൊപ്പം ലാഭകരമായി കൃഷിചെയ്യാം. വാഴക്കൃഷിയടെ ഇടക്കാല സംരക്ഷണം കളനിയന്ത്രണം കളനിയന്ത്രണതത്ത്വങ്ങൾ 40 മുതൽ 70% വരെ വിളവ് കുറക്കാൻ കളകൾക്ക് കഴിയും. അതുകൊണ്ടത് തന്നെ വാഴത്തോട്ടത്തിലെ കള നിയന്ത്രണം അനിവാര്യമായ ഒന്നാണ്. വാഴത്തോട്ടങ്ങളിൽ സാധാരണ തുടർന്നു പോരുന്ന ഒരു രീതി കിളക്കലാണ്. ഇത് കൂടാതെ വിവിധ കളനാശിനികളും നിർദ്ദേശിക്കപ്പെടുന്നു. കള നിയന്ത്രണ രീതികൾ മനുഷ്യധ്വാനം വഴി : കള നിയന്ത്രണത്തിന് ഏറ്റവും നല്ല മാർഗ്ഗം കൈകൊണ്ട് പറിച്ചുകളയുന്നതാണ്. പുതയിടൽ: പുതയിടുന്നതിനോട് വാഴകൃഷി നല്ലരീതിയിൽ പ്രതികരിച്ചുകാണുന്നു. കാർഷിക ചിലവു കുറക്കാനും ജലസേചനം കുറക്കാനും കളയുടെ വളർച്ച തടയാനും ഉപകരിക്കുന്നു. കരിമ്പിൻ ചപ്പോ, വാഴചപ്പോ കാര്യക്ഷമമായി കാണുന്നു. രാസനിയന്ത്രണം : നിർദ്ദേശിക്കപ്പെടുന്ന രണ്ട് കള നാശിനികൾ ഡൈയൂറോൺ, ഗ്ളൈഫോസേറ്റ് എന്നിവയാണ് വാഴ1-2മാസം പ്രായമുള്ളതാണെങ്കിൽ ഡൈയൂറോൺ 3 കി.ഗ്രാം / ഒരു ഹെക്ടറിന് എന്ന അളവിൽ 1200ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. 6 മാസത്തിനു ശേഷം കളകൾ 2-3 ഇഞ്ച് ഉയർന്നാൽ ഗ്ളൈഫോസ്ഫേറ്റ് അല്ലങ്കിൽ ഗ്രാമസോൺ 1.5ലിറ്റർ ഹെക്ടറിന് എന്ന തോതിൽ 1200 ലിറ്റർ വെള്ളത്തിൽ കലക്കിതെളിക്കുക. വാഴയിൽ മരുന്ന് തെളിക്കുന്നത് ഇലക്ക് കേടുപാടുവരുത്തും. ജലസേചനം ജലസേചനത്തിന്റെ പ്രാധാന്യം ഒരു വാഴക്ക് അതിന്റെ വളർച്ചയുടെ വിവിധ ഘട്ടത്തിൽ 1200 ലിറ്റർ ജലം ആവശ്യമാണ്. അത്രയും വെള്ളം ജലസേചനത്തിലൂടെയോ മഴയിലൂടെയോ ലഭ്യമല്ലങ്കിൽ വരൾച്ച ലക്ഷണങ്ങൾ കാണിക്കുന്നു. വേണ്ട പരിഗണന ഇക്കാര്യത്തിൽ ലഭിച്ചിലെങ്കിൽ സമ്പൂർണ്ണ വിളനാശമായിരിക്കും ഫലം. അതുകൊണ്ട് വാഴത്തോട്ടത്തിൽ ശരിയായ ജലസേചന മാർഗ്ഗങ്ങൾ അവലംബിക്കേണ്ടത് അത്യാവശ്യമാണ്. ഫ്ളഡ് ഇറിഗേഷൻ തോട്ടകൃഷിയിൽ ഫ്ളഡ് ജലസേചനമാണ് സാധാരണ അവലംബിക്കാറ്. വേനൽക്കാലത്ത് ആഴ്ചയിലൊരിക്കലും മഞ്ഞുകാലത്ത് രണ്ടാഴ്ചയിലൊരിക്കലും നനക്കണം. ട്രെൻഞ്ച് ഇറിഗേഷൻ നീർത്തടകൃഷിയിൽ രണ്ടുവരി വാഴകൾക്കിടയിൽ ചാലുകീറി ജലസേചനം നടത്താം. ചാലുകളിൽ വെള്ളം നിർത്തി മണ്ണിൽ മാക്സിമം ഈർപ്പം ഒഴുകിയെത്താൻ അനുവദിക്കുന്നു. ചാലുകൾക്ക് ആഴമുണ്ടായിരിക്കണം. ബേസിൻ ഇറിഗേഷൻ സസ്യത്തിനുചുറ്റും തടമെടുത്ത് നനക്കണം. ഒരു പരിധിവരെ നിരപ്പായ ഭൂമിയാണിത് അനുയോജ്യം. വേനൽ മാസങ്ങളിൽ മൂന്നുദിവസത്തിലൊരിക്കൽ നനക്കണം. ഡ്രിപ് ഇറിഗേഷൻ ആവശ്യമായ അളവനുസരിച്ച് ചെടിയുടെ വേരിനു ചുറ്റും ജലസേചനം നടത്താൻ കഴിയുന്ന ഒരു പുതിയ രീതിയാണിത്. വളർച്ച നിരക്ക് കുറഞ്ഞ സമയത്ത് ഈ രീതി ഉപയോഗപ്രദമാവും, മാത്രമല്ല ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം, ഉപ്പുവെള്ള പോലും ഉപയോഗപ്പെടുത്താൻ കഴിയും. ജലസേചനത്തിനൊപ്പം രാസവളപ്രയോഗം എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്. ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ ഈ രീതി കൂടുതൽ സ്വീകാര്യമായിരിക്കുന്നു. വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിൽ ആവശ്യമായ ജലത്തിന്റെ അളവ് (ഡ്രിപ്പ് ഇറിഗേഷൻ) നമ്പർ വളർച്ചാഘട്ടം പ്രായം / ആഴ്ചയിൽ ജലത്തിന്റെ അളവ് / ലിറ്റർ/ ചെടി 1. നടീലിനു ശേഷം/ റാട്ടൂൺ വിളയിൽ 1-4 1-4 ഫ്ളഡ് ഇറിഗേഷൻ 2. ചെറുപ്രായം 5-9 8-10 3. നല്ല വളർച്ചയുള്ള ഘട്ടം 10-19 12 4. കുലവരാൻ തുടങ്ങുന്ന സമയം 20-32 16-20 5. കുലക്കുന്ന സമയം 33-37 20 ഉം അതിനു മുകളിലും* 6. കുലയുടെ വളർച്ചാ ഘട്ടം 38-50 20 ഉം അതിനു മുകളിലും* ആഴ്ചതോറുമുള്ള വള പ്രയോഗ ഷെഡ്യൂൾ ഗ്രാം/ വാഴ നടീലിനു ശേഷം - ആഴ്ചകൾ യൂറിയ ആകെ ഗ്രാം/ ചെടി എം.ഒ.പി ആകെ ഗ്രാം/ചെടി 9-18 ആഴ്ച (10 ആഴ്ചകൾ) 15 150 8.0 80 19 - 30 ആഴ്ച (10ആഴ്ചകൾ 10 120 10 120 31 -40 ആഴ്ച(10 ആഴ്ചകൾ 7.0 70 12 120 41-46 ആഴ്ച 5 ആഴ്ചകൾ Nil Nil 10 50 ആകെ ---- 340 ---- 375 വളപ്രയോഗം ജൈവവളങ്ങളും രാസവളങ്ങളും കംപോസ്റ്റ്, കാലിവളം, പച്ചിലവളം എന്നിവ 10 കി.ഗ്രാം / ചെടിയൊന്നിന് എന്ന ക്രമത്തിൽ നടീൽ സമയത്ത് തന്നെ ചേർത്ത് കൊടുക്കുക.നൈട്രജൻ , ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ താഴെ പറയുന്ന ക്രമത്തിൽ ചേർക്കുക വളം ചേർക്കേണ്ട സമയം നൈട്രജൻ : ഫോസ്ഫറസ് : പൊട്ടാസ്യംg/plant നേന്ത്രൻ ( ജലസേചനം ഉള്ളത്) 190:115:300 മറ്റിനങ്ങളിൽ മണ്ണിലെ ഫലഭൂഷ്ടതയുടെ അടിസ്ഥാനത്തിൽ 60-200 : 160-200 : 320-400 പാളിയൻ കോടൻ ( മഴകൂടുമ്പോൾ) 100:200:400 പാളിയൻ കോടൻ ഒറ്റ നടീൽ 100:200:400 ആദ്യകുറ്റിവിള 150:200:800 രണ്ടാം കുറ്റിവിള 150:200:800 രണ്ട് റാട്ടൂൺ വിളകൾക്കു ശേഷമുള്ള ഒറ്റവിള മാക്സിമം വിളവുതരുന്ന ഓരോ കൂട്ടത്തിലും രണ്ടു തൈകൾ കുറ്റിവിളക്കായി നിലനിർത്താം. വളപ്രയോഗരീതി 60-75 സെ.മി അകലത്തിൽ തടമെടുത്ത് നിർദ്ദേശിക്കപ്പെട്ട അളവ് വളം നടീലിനു ശേഷം 2 മാസത്തിനു ശേഷവും രണ്ടാമത്തേത് 4 മാസങ്ങൾക്കു ശേഷവും ചേർക്കുക. റാട്ടൂൺ വിളയാണെങ്കിൽ മുഴുവൻ വളവും ഒറ്റ ഡോസായി തൊട്ടു മുൻപത്തെ വിളവെടുപ്പിനു ശേഷം ഉടനെ ചേർക്കുക. വളപ്രയോഗത്തിനു ശേഷം ജലസേചനം നടത്തുക.എൻ.ബി നോട്ട് : നേന്ത്രവാഴയിൽ വലുപ്പം, കുലയുടെ ഭാരം എന്നിവ മെച്ചപ്പെടുത്താൻ വളം ആറു തുല്യഭാഗങ്ങളാക്കി താഴെ പറയും വിധം ചേർത്തുകൊടുക്കുക. വളപ്രയോഗത്തിന്റെ സമയം നൈട്രജൻ : ഫോസ്ഫറസ് : പൊട്ടാസ്യംg/plant നടീലിനു ശേഷം 1 മാസം കഴിഞ്ഞ് 40:65:60 നടീലിനു ശേഷം 2 മാസം കഴിഞ്ഞ് 30:50:60 നടീലിനു ശേഷം 3 മാസം കഴിഞ്ഞ് 30:00:60 നടീലിനു ശേഷം 4 മാസം കഴിഞ്ഞ് 30:00:60 നടീലിനു ശേഷം 5 മാസം കഴിഞ്ഞ് 30:00:60 കുല മുഴുവൻ വന്നു കഴിഞ്ഞ് ഉടനെ 30:00:00 ആകെ 190:115:300 പാളിയൻകോടന്റെ നടീൽ ജനുവരിക്കു മുൻപ് നടത്തി തൈകൾക്ക് നനക്കണം. ഏപ്രിൽ-മെയ് വരെ 15 ദിവസത്തിലൊരിക്കൽ 9 ലിറ്റർ വീതമാണ് നിർദ്ദേശിക്കപ്പെടുന്നത്.വാഴയുടെ നടീലിനു ശേഷം 50കി/ ഒരു ഹെക്ടറിന് എന്ന തോതിൽ ഡൺഹെമ്പ് ഡെയ്ഞ്ച / കൗപീ ഏതെങ്കിലും നടുക. പച്ചിലവളത്തിന്റെ വിത്തുപാകി മുളച്ച് 40 ദിവസം കഴിയുമ്പോൾ മണ്ണിൽ ചേർത്തു കൊടുക്കുക. ഇടവിളകൾ ഇടവിളയുടെ അടിസ്ഥാന തത്ത്വം ഇടവിളയെന്നുദ്ദേശിക്കുന്നത് വാഴതൈകളുടെ ഇടയിലുള്ള സ്ഥലത്ത് പച്ചക്കറിയോ മറ്റു ഹ്രസ്വകാല വിളകളോ കൃഷിചെയ്യുന്നതാണ്. ഇടവിളയുടെ അടിസ്ഥാന ഉദ്ദേശ്യം അധിക വരുമാനം തന്നെയാണ് .ഇത് മണ്ണിലെ പുതുയായി പ്രവർത്തിക്കുന്നതു കൊണ്ട് ജലസംരക്ഷണത്തിനും കള നിയന്ത്രണത്തിനും സഹായകരമാണ്. സൂക്ഷ്മ ജീവികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതുകൊണ്ട് പോഷണങ്ങളുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സമയവും വിഭവങ്ങളും അനുവദിക്കുമെങ്കിൽ ഇടവിള നല്ലതു തന്നെയാണ്. നിർദ്ദേശിക്കപ്പെട്ട ഇടവിളകൾ വെള്ളരി വർഗ്ഗവും ചീരയും വളരെ ലാഭകരമായി സെപ്റ്റംബർ - ഒക്ടോബർ മാസത്തിൽ വാഴക്കുലകളുടെ ഭാരത്തെ പ്രതികൂലമായി ബാധിക്കാതെ കൃഷിചെയ്യാം. പച്ചക്കറിയായി ഉപയോഗിക്കാൻ വെള്ളരിവർഗ്ഗം 95 ദിവസത്തിലും വിത്തിനാണെങ്കിൽ 130 ദിവസം കൊണ്ടും വിളവെടുക്കാം. കാച്ചിലും ചേനയും ലാഭകരമായി നേന്ത്രവാഴയുടെ കൂടെ കൃഷി ചെയ്യാം. കന്നു പറച്ചുനീക്കൽ കന്നു നീക്കം (ഡീ-സക്കറിംങ്ങ്) ചെയ്യേണ്ടതിന്റെ പ്രാധാന്യം ആവശ്യമില്ലാത്ത ചെറുതൈകൾ നീക്കം ചെയ്യലാണ് ഡീ സക്കറിംങ്ങ്. വാഴ വളരുന്നതോടൊപ്പം അനേകം ചെറു തൈകൾ മാണത്തിൽ നിന്നും മുളച്ചുണ്ടാകുന്നു. ഭക്ഷണത്തിനും പോഷണത്തിനുമായി ഈ ചെറുതൈകൾ മാതൃസസ്യവും ആയി മത്സരത്തിലേർപ്പെടുന്നു. വാഴക്കുലയുടെ ഭാരവും ഗുണവും നിലനിർത്താൻ ഇവ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. നീക്കം ചെയ്യുന്ന രീതി വാഴയുടെ നടീൽ കഴിഞ്ഞ് രണ്ടുമാസത്തിനു ശേഷം തന്നെ കന്നുകൾ നീക്കം ചെയ്തു തുടങ്ങണം. വശങ്ങളിൽ വളരുന്ന തൈകൾ അതിന്റെ കടക്കൽ വച്ചു നീക്കം ചെയ്യണം. തുടർന്ന് കുറച്ച് മണ്ണെണ്ണ മുറിവിൽ ഇറ്റിച്ച് പിന്നീടുള്ള വർച്ച തടയണം. ഈ പ്രക്രിയ വാഴക്ക് കുലവരുന്നതുവരെ ഓരോ 45 ദിവസങ്ങളിലും ആവർത്തിക്കുക. താങ്ങ് കൊടുക്കൽ വാഴകൾക്ക് താങ്ങ് വാഴകൾക്ക് താങ്ങ് കൊടുക്കലാണിത്. കാറ്റിൽ വാഴക്കുലക്ക് പരിക്കു പറ്റാതെ നോക്കാൻ വേണ്ടിയാണിത് ഇങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് കാറ്റിന്റെ ശല്യമുള്ളിടത്ത് താങ്ങ് കൊടുക്കേണ്ടതുണ്ട്. താങ്ങ് കൊടുക്കുന്ന രീതി വണ്ണം കുറഞ്ഞ മരത്തൂണുകൾ ധാരാളം ലഭ്യണെങ്കിൽ. അതുപയോഗിച്ച് വാഴക്കുലകൾക്ക് താങ്ങ് കൊടുക്കാം. വാഴക്കുലയുടെ എതിർവശത്ത് താങ്ങ് തൂണുകൾ കുഴിച്ചിട്ട് കുലവരുമ്പോൾ അതിൽ കെട്ടിവക്കുന്നു. മറ്റൊന്ന് കുലകൾ പരസ്പരം കെട്ടി ഉറപ്പിക്കുന്ന രീതിയാണ്. കുല തൊട്ടടുത്ത വാഴത്തടയിൽ കയറുകൊണ്ട് കെട്ടി വക്കുന്നു. മറ്റൊരു രീതി മരത്തൂണുകൾ കൃഷിയിടത്തിന്റെ അറ്റത്ത് നാട്ടി ഒരു നിരയിലെ ഓരോ കുലയും കമ്പിയുമുപയോഗിച്ച് അതിൽ കെട്ടിവക്കുന്നു. മറ്റൊരു രീതി കാറ്റുവരുന്ന ദിശയിൽ കാറ്റിനെ തടയാനുള്ള മാർഗ്ഗങ്ങൾ അവലംബിക്കുക എന്നതാണ്. മറ്റു ഇടക്കാല പ്രവർത്തനങ്ങൾ ഇല വെട്ടൽ ( ലീഫ് പ്രൂണിംങ്ങ്) ഇലവെട്ടിയൊതുക്കൽ, വാഴക്കുല പൊതിയൽ, വാഴച്ചുണ്ട് നീക്കം ചെയ്യൽ എന്നിവയെല്ലാം പ്രധാനകാര്യങ്ങളാണ്. ഉണങ്ങിയതും രോഗബാധയേറ്റതുമായ ഇലകൾ നീക്കം ചെയ്യുന്നത് (ലീഫ് പ്രൂണിംങ്ങ് ) രോഗബാധ കൃഷിയിടത്തിൽ ബാധിക്കാതിരിക്കാൻ സഹായിക്കും വാഴചുണ്ട് (കുടപ്പൻ) നീക്കം ചെയ്യൽ കായകൾ വിരിഞ്ഞതിനു ശേഷം അടിയിൽ കാണപ്പെടുന്ന ആൺ പൂവാണ് വാഴച്ചുണ്ട്. അത് നീക്കം ചെയ്യുന്നത് കൊണ്ട് പോഷകങ്ങളുടെ ചുണ്ടിലേക്കുള്ള ഒഴുക്ക് തടയാൻ കഴിയുന്നു. കായകൾ വിരിഞ്ഞു കഴിഞ്ഞാൽ ഉടനെ തന്നെ ചുണ്ട് നീക്കം ചെയ്യണം. കുലക്ക് കൂടുതൽ പോഷണം കിട്ടി പുഷ്ടിപെടാൻ ഇത് സഹായിക്കും. കുലപൊതിയൽ കുലപൊതിഞ്ഞുവക്കുന്നത് അതിന്റെ ഭംഗികൂട്ടാൻ സഹായിക്കും. പൊതിഞ്ഞു വച്ചാൽ പഴങ്ങൾ ചൂടിൽ നിന്നും തണുപ്പിൽ നിന്ന് സംരക്ഷിക്കപ്പെടും. പക്ഷികളിൽ നിന്നും അണ്ണാനിൽനിന്നും സംരക്ഷിക്കാം എന്നു മാത്രമല്ല പൊതിഞ്ഞു വച്ചാൽ കുലയുടെ ഭാരം കൂടുന്നതായും പഠനങ്ങൾ തെളിയിക്കുന്നു. വാഴയുടെ വിളവെടുപ്പും സംഭരണവും വാഴക്കുലകളുടെ വിളവെടുപ്പ് വാഴപ്പഴത്തിന്റെ വിളവെടുപ്പ് സാധാരണഗതിയിൽ പഴം പാകമാകുമ്പോൾ വിളവെടുപ്പ് നടത്തുന്നു. കയറ്റുമതി വിപണിയിലേക്കാണെങ്കിൽ മൂന്നുമാസം മുഴുവനായും മൂപ്പെത്തണം. ഈ സമയത്ത് കായകളുടെ കൂർത്ത അരിമ്പുകൾ ഉരുണ്ടു വരുന്നു. വിളവെടുപ്പ് സമയം വാഴ കൃഷി ചെയ്ത ഉദ്ദ്യേശമനുസരിച്ച് വിവിധ ഘട്ടങ്ങളിൽ വിളവെടുക്കാം. വിളവെടുക്കുന്ന സമയം തീരുമാനിക്കുന്നതു തന്നെ ഒരു വിദഗ്ദജോലിയാണ്. ഇന്ത്യയിൽ വിളവെടുപ്പ് നടത്തുന്നത് സാധാരണഗതിയിൽ നോക്കി തീരുമാനിച്ചാണ്. കുലവരുന്നതുമുതൽ പാകമാകുന്നതുവരെയുള്ള കാലാവധി ദിവസത്തിൽ പരിഗണിച്ചും വിളവെടുപ്പു നടത്താം. കുലവന്നതിനു ശേഷം 90-120 ദിവസംവരെയെടുക്കും കായകൾ മൂപ്പെത്താൻ. വിപണിയിലെ ഡിമാന്റും വിളവെടുപ്പ് തീരുമാനിക്കാറുണ്ട്.പൂവൻ, രസ്താലി, ഡ്വാർഫ കാവൻഡിഷ് എന്നിവ നട്ട് 11-12 മാസം കൊണ്ട് വിളവെടുക്കാം. മഹാരാഷ്ട്രയിൽ ഡ്വാർഫ് കാവൻഡിഷ് (ബസ്രായി) 14 മാസമെടുക്കും മൂപ്പെത്താൻ. കേരളത്തിൽ കൃഷിചെയ്യുന്ന നേന്ത്രൻ ഇനങ്ങൾ വിളവെടുക്കാൻ 10 മാസമേ ആവശ്യമുള്ളു. വിളവ് ( വിളവിന്റെ അളവ്) വ്യത്യാസപ്പെട്ടിരിക്കും. വിളവെടുക്കുന്ന രീതി വളരെ മൂർച്ചയുള്ള കത്തികൊണ്ടായിരിക്കണം വിളവെടുപ്പ് നടത്തേണ്ടത്. ആദ്യ പടലയുടെ 20-25 സെ.മി മുകളിലാവണം മുറിക്കേണ്ടത്. മുറിച്ച ഭാഗം മണ്ണിൽ മുട്ടാതെ ശ്രദ്ധിക്കണം.കുല മുറിച്ചെടുത്താൽ 20-25സെ.മി ഉയരത്തിൽ വാഴത്തട നിർത്തണം. ഇതിനെ മുട്ടോക്കിങ്ങ് എന്നാണ് പറയുക. ഇങ്ങിനെ നിർത്തുന്ന വാഴയിൽ നിന്നും ഭക്ഷണ പോഷണങ്ങൾ ചെറുതൈകളിലേക്ക് കുറച്ചുകാലം കൂടി( ഉണങ്ങുന്നതുവരെ) വ്യാപിച്ചു കൊണ്ടിരിക്കും എന്ന് പരീക്ഷണങ്ങൾ കാണിക്കുന്നു. വിളവെടുത്ത വാഴക്കുലകൾ പഴുപ്പിക്കൽ പഴുക്കൽ കൂടുതൽ സമയം എടുക്കുന്നത് കൊണ്ട് പഴം വാഴയിൽനിന്ന് പഴുക്കാൻ അനുവദിക്കാറില്ല. മാത്രമല്ല വാഴപ്പഴത്തിന്റെ തൊലി പൊട്ടിപോകും. പഴം ഒരുമിച്ചു പഴുത്തുകിട്ടില്ല. നല്ലനിറവും വാസനയും ഉണ്ടായിവരില്ല. ഇതെല്ലാം പഴത്തിന്റെ വിപണിമൂല്യം കുറക്കും. അതുകൊണ്ട് മൂത്ത പഴം കൃത്രിമമായി പഴുപ്പിക്കേണ്ടിവരുന്നു. സാധാരണപഴുപ്പിക്കുന്നരീതി വിളവെടുത്ത കായകൾ ഉടനെ തന്നെ മൊത്ത കച്ചവടക്കാർക്ക് വിൽക്കുന്നു. അവർ ലൂസായി ഗോഡൗണിൽ അടുക്കി ആവശ്യത്തിനനുസരിച്ച് പഴുപ്പിക്കുന്നു. ചൂടുകാലത്ത് പ്രാദേശിക ഉപയോഗത്തിന് വിളവെടുത്ത കായകൾ തണലിൽ തൂക്കിയിട്ട് പഴുപ്പിക്കുന്നു.മഹാരാഷ്ട്രയിലും, തമിഴ്നാട്ടിലും ഏറ്റവും സാധാരണമായ രീതി പുകകൊടുക്കലാണ്. കായക്കുലകൾ അടച്ച മുറിയിൽ (ചെറുത്) കൂട്ടിയിട്ട് വൈക്കോലും പച്ചിലയും ചാണകവും ചേർത്ത് വേനൽക്കാലത്ത് 18-24 മണിക്കൂറും മഞ്ഞുകാലത്ത് 48 മണിക്കൂറും പുകക്കുന്നു. കുലകൾ പുറത്തെടുത്ത് ധാരാളം വായുസഞ്ചാരമുള്ളിടത്ത് നിറം വരാനായി വക്കുന്നു. പുക പരിചരണം മൂലം കുലകൾ മൂന്നു ദിവസം കൊണ്ടുതന്നെ പഴുക്കുന്നു. കൃത്രിമ മാർഗ്ഗങ്ങൾ ഇഥ്റേൽ, എഥ്ലീൻ, ചൂടുള്ള വായു എന്നിവ കായ പഴുക്കുന്നതിന് കാരണമാകും. നീണ്ടുനിൽക്കുന്നതോ ഗാഢമായതോ ആയ ഇഥ്റേൽ(5മി), എഥ്ലിൻ (48എച്ച് ആർ) പരിചരണം വളരെ ശക്തമായ ശ്വസനത്തിൽ പഴുക്കലിനും കാരണമാകുന്നു. 1/1000 എന്ന തോതിൽ എഥ്ലീൻ ഉപയോഗിക്കുമ്പോൾ കായകൾ പഴുക്കാൻ തുടങ്ങുന്നു. വാണിജ്യാടിസ്ഥാനത്തിൽ പലതരം രാസവസ്തുക്കൾ ഉപയോഗിക്കുന്നു. വളർച്ച ത്വരിതപെടുത്തുന്ന രാസവസ്തുക്കളായ 2,4-ഡി,) 21 41 5-ടി, ഐ എ എ, ടി ബി 2 എന്നിവ വളരെ വില കുറഞ്ഞവയാണ്.വിളവെടുപ്പിനു ശേഷം എ ബി എ, ഐ എ എ എന്നീ ലായനിയിൽ മുക്കിയെടുക്കുന്നത് വേഗം പഴുക്കാൻ സഹായിക്കുന്നു. സി എ എൽ നിന്ന് ഉണ്ടാവുന്ന അസറ്റിലീൻ ഗാസ് പഴുപ്പിക്കാൻ ഉപയോഗിക്കുന്നു.ഇഥ്റേൻ 500 പി പി എം ഓ മുകളിലോ ചേർക്കുന്നത് രണ്ടു ദിവസത്തിനുള്ളിൽ പഴുക്കുന്നു. 4 ദിവത്തിനു ശേഷം മാത്രമേ ഭക്ഷ്യയോഗ്യമാകു. പഴുക്കുമ്പോഴുണ്ടാകുന്ന എൻസൈം മാറ്റങ്ങൾ 30 ഡിഗ്രിസെൽഷ്യസിനു താഴെ ചില എൻസൈമുകൾ ത്വരകമായി പ്രവർത്തിക്കുന്നുണ്ട്. പച്ച പഴത്തിലെ കാർബോഹൈഡ്രേറ്റ് പഴുക്കുമ്പോൾ സൂക്രോസ്, ഗ്ളൂക്കോസ്, ഫ്രക്റ്റോസ് എന്നിവ ജലീകരിക്കുന്നു. വാഴപ്പഴത്തിന്റെ പാക്കിംങ്ങ് പാക്കിംങ്ങ് വിളവെടുപ്പോടെ തന്നെ പാക്കിംങ്ങ് ജോലികൾ ആരംഭിക്കുന്നു. വാഴക്കുലയുടെ മുറിച്ചെടുത്ത ഭാഗം ഏതെങ്കിലും കുമിൾ നാശിനിയിൽ മുക്കണം. ഇത് തണ്ട്ചീയാതിരിക്കാൻ സഹായിക്കും. കുമിൾ നാശിനി ഉണങ്ങിയ ഉടനെ കുലകൾ പോളത്തീൻ ബാഗിൽ ആക്കണം. 175 ഗേയ്ജ് കനമുള്ള 55സെ.മി വിഡ്ത്തും, 1.8സെ.മി വലിപ്പത്തിലുള്ള ദ്വാരങ്ങളുള്ളതുമായ ബാഗുകളാണ് നിർദ്ദേശിക്കപ്പെടുന്നത്.വാഴക്കുലകൾ മൃതുവായ പ്രതലത്തിൽ ലംബമായോ തിരശ്ചീനമായോ അടുക്കുക. പോളിത്തീൻ ബാഗിന് പകരം 55സെ.മി നീളവും, 21.25സെ.മി ഉയരവും 30സെ.മി വീതിയും ഉള്ള കാർട്ടനുകളും ഉപയോഗിക്കാം. എന്നാൽ കായകളുടെ തുമ്പ് അതിന്റെ മൂടിക്ക് അഭിമുഖമായി വരണം. സാധാരണ രീതികൾ വാഴക്കുലകൾ യഥാകാലം വിളവെടുത്തതിന് ശേഷം ഉണങ്ങിയ വാഴയിലയിൽ പൊതിഞ്ഞ് റെയിൽവേ-വാഗണിലോ ലോറിയിലോ ദൂരത്തേക്കു കൊണ്ടു പോകുന്നു. മഹാരാഷ്ട്രയിലും ബീഹാറിലുമൊക്കെയുള്ള വാഴത്തോട്ടത്തിൽ ഇതാണ് രീതി. നിർദ്ദിഷ്ട സ്ഥലത്തെ ത്തിയാൽ ഡ്വാർഫ് കാവൻഡിഷ്, പൂവൻ എന്നിവ ചില്ലറ കച്ചവടക്കാർക്കു വിൽക്കുന്നു. എന്നാൽ ചന്തയിൽ ഒരുമിച്ച് വിൽക്കപെടുന്നത് തമിഴ്നാട്ടിലെ കുന്നിൻ പ്രദേശത്തെ ഇനമാന വിരൂപാക്ഷി പോലുള്ളവ തോട്ടത്തിൽ വച്ചു തന്നെ കൈമാറ്റം ചെയ്യപ്പെടുന്നു. 500 പഴങ്ങളുള്ള പാക്കറ്റുകളാക്കി മദ്രാസിലോ ഡിണ്ടിഗലോ വിൽക്കുന്നു. കേരളത്തിൽ നേന്ത്രപഴം കുലയോടെയാണ് വിൽക്കപ്പെടുന്നത്. ഉത്സവക്കാലത്ത് ആൺപൂക്കൾ പോലും നീക്കം ചെയ്യാതെ കാഴചക്കുലകളായി നിലനിർത്തികൊണ്ടാണ് വിൽക്കുന്നത്. വാഴക്കുലകളുടെ സംഭരണം സംഭരണം സംഭരണ കാലം വർദ്ധിപ്പിക്കാൻ പലതരം സാങ്കേതിക വിദ്യകൾ നിലവിലുണ്ട്. കോൾഡ്സ്റ്റോറേജുകളിലാണെങ്കിൽ ഊഷ്മാവ് 15.50 ഡിഗ്രി ആയിരിക്കും ഇങ്ങിനെ ചെയ്യുമ്പോൾ വിളവെടുത്ത പഴങ്ങൾ 60 മണിക്കൂറിനുള്ളിൽ ശീത സംഭരണിയിൽ വെക്കണം. പഴുക്കുന്നത് നീട്ടി കൊണ്ടുപോകാൻ കാർബൺഡൈയോക്സൈഡിൽ സൂക്ഷിക്കുന്ന രീതിയുണ്ട്. ഈ രീതി പഴുക്കുന്ന സമയം ഇരട്ടിവരെ നീട്ടികൊണ്ടുപോകും. സംഭരണരീതി പഴം 550എഫ് (ഫാരൻ ഹിറ്റ്)നു മുകളിൽ (130ഡിഗ്രിസെൽഷ്യസ്) 85-95% ഈർപ്പത്തിൽ മൂന്നാഴ്ചയോളം സൂക്ഷിക്കാം. 62-700 എഫിൽ (16.5-21 ഡിഗ്രിസെൽഷ്യസ്) ഒരാഴ്ചകൊണ്ട് പഴുക്കും.പഴം റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് കാരണം താഴ്ന്ന ഊഷ്മാവിൽ പഴത്തിന്റെ തൊലികുറക്കും. പഴം റയിൽ വഴിയോ റോഡുവഴിയോ റഫ്രിജേറ്റർ അല്ലാത്ത കാര്യേജിലാണ് കൊണ്ടുപോവുക.വിദേശത്തേക്ക് കൊണ്ടുപോകുമ്പോൾ റഫ്രിജേറ്റ് ചെയ്ത് കപ്പലിൽ തണുത്ത വായു (52-560എഫ്) സഞ്ചാരമുള്ള അറകളിലാണ് സൂക്ഷിക്കുക. പഴം ഉയർന്ന ഗാഢതയുള്ള കാർബൺഡൈ ഓക്സൈഡിലും താഴ്ന്ന ഓക്സിജനിലും സൂക്ഷിച്ചാൽ സംഭരണ കാലം വർദ്ധിപ്പിക്കാൻ കഴിയും.200 പി പി എം. ടി.ബിൽ കായ്കുലകൾ മുക്കിവക്കുന്നത് വിളവെടുപ്പിനു ശേഷമുള്ള ഒരു പരിചരണമാണ്. വിവധ ഇനങ്ങൾ അമ്യത് സാഗർ ഇന്ത്യയിൽ തെരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഇനമാണിത്. പഞ്ചിമ ബംഗാളാണ് സ്വദേശം. വാഴ ഒരു വിധം വലിപ്പമുള്ളതും നല്ല വലിപ്പമുള്ള പഴങ്ങളും കുല ഒരു വിധം തിങ്ങിയുമിരിക്കും. നല്ല വെളുത്ത പഴക്കാമ്പ് വളരെ സ്വാദിഷ്ടമാണ്. പുരയിടത്തിൽ വളർത്താൻ വളരെ അനുയോജ്യമാണിത്. പഴത്തിന്റെ ഭാരക്കുറവുമൂലം വാണിജ്യാടിസ്ഥാനത്തിലുള്ള ക്യഷി ശുപാർശചെയ്യപ്പെടുന്നില്ല. അമ്യത് സാഗർ BRS-I അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പുറത്തിറക്കിയ ആദ്യ സങ്കരയിനം വാഴയാണ്. ബി കണ്ണാറയിലുള്ള വാഴഗവേഷണകേന്ദ്രത്തിൽ അഗ്നീശ്വർ പിസാങ്ക്ലിലിനുമായി ചേർത്ത് വികസിപ്പിച്ചതാണീ ഇനം. പഴത്തിന്റെ ആവശ്യത്തിനാണുപയോഗിക്കുന്നത്. 12-13 കിലോ ഭാരമുള്ള കുലയിൽ ശരാശരി 75 പഴങ്ങൾ ഉണ്ടാവും. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി ഈ വാഴ ശുപാർശ ചെയ്യപ്പെടുന്നു BRS-I BRS-II അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കണ്ണാറയിലുള്ള വാഴഗവേഷണ കേന്ദ്രത്തിൽ വണ്ണൂൻ ഇനം പിസാങ്ക്ലിലിൻ ആയി ചേർത്ത് ഉത്പാദിപ്പിച്ചതാണ്.ബി. പഴത്തിന്റെ ആവശ്യത്തിനാണുപയോഗിക്കുന്നത്. 14-16 കിലോ ഭാരമുള്ള കുലയിൽ ശരാശരി 125 പഴങ്ങൾ ഉണ്ടാവും. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി ഈ വാഴ ശുപാർശ ചെയ്യപ്പെടുന്നു. BRS-II ചെങ്കദളി വാണിജ്യ പ്രാധാന്യമുള്ള ഒരു പ്രധാന ഇനം വാഴയാണ് ചെങ്കദളി. വാഴത്തട, ഇലത്തണ്ട്, ഇലക്കാല്, പഴം എല്ലാം പിങ്ക് കലർന്ന ചുവപ്പാണ്. അതുകൊണ്ടുതന്നെയാണ് ഇത് ചെങ്കദളി എന്നറിയപ്പെടുന്നത്. ചോരക്കദളി, ചോരപൂവൻ, രക്തകദളി, കപ്പവാഴ എന്നെല്ലാം ഇത് വിളിക്കപ്പെടുന്നു. നല്ല പരിപാലനത്തിൽ 20-30 കിലോ ഭാരമുള്ള കുലതരുന്ന ഈ ഇനം നല്ല കരുത്തുള്ള വാഴയാണ്. പഴം മധുരമുള്ളതും ഓറഞ്ച് കലർന്ന് മഞ്ഞ നിറത്തിൽ നല്ല സുഗന്ധമുള്ളതുമാണ്. ചെങ്കദളി ഡ്വാർഫ് കാവന്റീഷ് വാണിജ്യാടിസ്ഥാനത്തിൽ ക്യഷി ചെയ്യുന്ന ഒരു പ്രധാന ഇനമാണ് ഡ്വാർഫ് കാവന്റീഷ്. പേരു സൂചിപ്പിക്കുന്നതുപോലെ വളരെ കുറിയ വാഴയാണിത്. അതുകൊണ്ടു തന്നെ കാറ്റുള്ള പ്രദേശത്ത് ഈ ഇനം ശുപാർശചെയ്യപ്പെടുന്നു. ബസറായ്, മോറിസ് എന്നീ പേരുക്കളിലും ഇത് അനുയോജ്യമായ ഒന്നാണിത്. പച്ചനിറത്തിലുള്ള പഴത്തിന്റെ കാമ്പ് ള്ളം മഞ്ഞനിറമുള്ളതും. ഡ്വാർഫ് കാവന്റീഷ് ഇലവാഴ ഇത് പേരു സൂചിപ്പിക്കുന്നതു പോലെ ഇലയുടെ ആവശ്യത്തിനാണ് ക്യഷി ചെയ്യുന്നത്. കവുങ്ങിൻ തോട്ടത്തിലും മറ്റും ഇത് നന്നായി വളരും. നേരെ മുകളിലേക്കു വളരുന്ന ഇലകളുടെ സ്വഭാവം മൂലം വളരെ കുറഞ്ഞ സ്ഥലത്ത് വളരെ അധികം എണ്ണം വളർത്താം. മാത്രമല്ല ഇലപ്പുള്ളി രോഗത്തെ ഇത് പ്രതിരോധിക്കുന്നു. അതുകൊണ്ടു നല്ല ഗുണനിലവാരമുള്ള ഇലയുല്പാദനത്തിന് ഈ ഇനം വളരെ അനുയോജ്യമാണ്. ഇലവാഴ ഗ്രോസ് മൈക്കിൾ അന്തർദേശീയ വിപണികളിൽ ഏറെ പ്രിയമുള്ള വാഴയാണിത്.രുചി, മണം, പഴത്തിന്റെ വലുപ്പം, ആകർഷണീയമായ നിറം, ഗുണമേന്മ, തൊലികറുക്കാതിക്കുക, നല്ലവിളവ്, കുലയുടെ കരുത്തും രൂപവും ഈ ഗുണങ്ങളെല്ലാം ചേർന്ന് ഈ വാഴയെ ഒന്നാം സ്ഥാനത്തെത്തിച്ചു. വാട്ടരോഗത്തിന് എളുപ്പം വഴങ്ങുന്നു എന്നുള്ളതാണ് ഈ ഇനത്തിന്റെ ഏറ്റവും വലിയ ദുർഗുണം. നല്ല പരിപാലന രീതി അവലംബിച്ചാലേ ഈ വിള ലാഭകരമാവൂ. ഗ്രോസ് മൈക്കിൾ കദളി വാഴയിലെ ഏറ്റവും ചെറിതും സുഗന്ധമുള്ളതുമായ പഴതരുന്ന ഒരിന്നമാണ് കദളി. ക്ഷേത്രാചാരങ്ങൾക്കായാണ് ഈ പഴം കൂടുതലായി ഉപയോഗിക്കുന്നത്. അസലക്കദളി, നിവേദ്യക്കദളി എന്നീ പേരുകളിലാണ് ഇതറിയപ്പെടുന്നത്. വളരെ ചെറുതെങ്കിലും അതീവമധുരമുള്ളതാണ്. കുലയുടെ ശരാശരി ഭാരം 8-10 കി.ഗ്രാം ആണ്. ഉത്പാദനത്തിനനുസരിച്ച വിപണി ലഭ്യമാണ്. കദളി കാഞ്ചികേല പച്ചക്കറിയായും പഴമയും ഉപയോഗിക്കാൻ ഇത് ക്യഷിചെയ്യുന്നു. ഉയരകൂടിയ, കരുത്തുള്ള ഇളം പച്ചനിറത്തിലുള്ള വാഴ മഴപ്രദേശത്ത് വളർത്താൻ എളുപ്പമല്ല. കുലയുടെ ശരാശരി ഭാരം15 കി. ഗ്രാം. ബജ്ജിയുണ്ടാക്കാൻ ഈ പഴം വ്യാപകമായി ഉപയോഗിക്കുന്നു. കാഞ്ചികേല കർപ്പൂരവള്ളി സുഗന്ധമുള്ള പഴം ഉത്പാദിപ്പിക്കുന്ന ഇനമാണ് കർപ്പൂരവള്ളി. ചാരപൂണ്ട സുവർണ്ണ മഞ്ഞ നിറത്തിലുള്ള മധുരമുള്ള പഴം കൂടുതൽ ദിവസം കേടുകൂടാതെയിരിക്കും. വാട്ടരോഗത്തിന് എളുപ്പം വഴങ്ങുന്ന ഈ വാഴ ഇലപ്പുള്ളി രോഗത്തെ പ്രതിരോധിക്കുന്നു. ഉപ്പു വരൾച്ചയും ബാധിക്കുന്ന പരിപാലനം മെച്ചമല്ലാത്ത് തോട്ടങ്ങളിലും അനുയോജ്യമാണ്. കുലയുടെ ശരാശരി ഭാരം 15-20 കി.ഗ്രാം. വെള്ള പാളിയൻകോടൻ കുടുംബവാഴ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. കർപ്പൂരവള്ളി കൂമ്പില്ലാകണ്ണൻ പുരയിട ക്യഷിക്ക് ഏറ്റവും അനുയോജ്യമായ ഇനമാണ് കൂമ്പില്ലാകണ്ണൻ. ശരാശരി പരിപാലനത്തിൽ നന്നായി വളരും. പഴം മധുരവും സ്വദിഷ്ടവുമാണ് എന്നാലും എളുപ്പം കുലയിൽ നിന്നും അടർന്ന് പോരുന്നതുകൊണ്ട് അധികസമയം സൂക്ഷികാനാവില്ല. കൂമ്പില്ലാകണ്ണൻ കുന്നൽ (കണ്ണൻ) പഴത്തിനും പച്ചക്കറിയായും ഇത് ക്യഷി ചെയ്യുന്നു. അധികം ഉയരമില്ലാത്ത വണ്ണം കുറഞ്ഞവാഴയാണിത്. സ്വാദിഷ്ടമായ കാമ്പ് ഉറപ്പുള്ളതുമാണ്. തണൽ ഈ വാഴയെ പ്രതിക്കൂലമായി ബാധിക്കാത്തതു കൊണ്ട് ഇടവിളയായി ക്യഷി ചെയ്യാൻ വളരെ അനുയോജ്യമാണ്. നീ* വിരകൾക്കും ഇലപ്പുള്ളി രോഗത്തിനുമെതിരെ പ്രതിരോധശേഷിയുണ്ട്. ജീവിതചക്രം താരതമ്യേന ചെറുതായതുകൊണ്ട് ലാഭകമാണ്. 14-16 കി.ഗ്രാം ഭാരമുള്ള നല്ലകുലതരുന്ന കുന്നൻ) കണ്ണൻ വാഴ ഔഷധഗുണമുള്ളതുകൊണ്ട് ശിശു ആഹാരമായി ഉപയോഗിക്കുന്നുണ്ട് കുന്നൽ (കണ്ണൻ) മൊന്തൻ മൊന്തൻ പച്ചക്കറി ആവശ്യത്തിനാണ് ക്യഷിചെയ്യുന്നത്. ശരാശരി പരിപാലനത്തിലും നന്നായി വളരും. ഇളം പച്ചനിറത്തിലുള്ളതുമാണ്. ഇലക്കുവേണ്ടിയും ചിലപ്പോൾ ഇത് ക്യഷിചെയ്യാറുണ്ട്. കൂമ്പടപ്പ് രോഗത്തിനെ പ്രതിരോധിക്കും. കുലയുടെ ഭാരം15-20 കി.ഗ്രാം. ചെട്ടിക്കായ പൊന്നൻ എന്നീപേരിലും ഇതറിയപ്പെടുന്നു. മൊന്തൻ നേന്ത്രൻ കേരളത്തിൽ വളരുന്ന ഏറ്റവും വാണിജ്യ പ്രധാന്യമുള്ള ഒരിനമാണ് നേന്ത്രൻ പഴത്തിനും പച്ചക്കറിക്കും ക്യഷിചെയ്യുന്നുണ്ട്. നീളവും വണ്ണവുമുള്ള ഈ പഴം കൂടുതൽ നാൾ കേടുകൂടാതെയിരിക്കും. എന്നതാണ് ഇതിനെ കൂടുതൽ സ്വീകാര്യമാക്കിയത്. അന്തർദേശീയതലത്തിൽ ഈ ഇനം പ്ലാന്റൈൻ എന്നാണ് അറിയപ്പെടുന്നത്. ചിപ്പസ് ഉണ്ടാക്കാൻ ധാരളമായി ഉപയോഗിക്കുന്നു. നേന്ത്രൻ നേന്ത്രപടത്തി പഴത്തിനും പച്ചക്കറിക്കും ക്യഷിചെയ്യുന്ന വാഴയാണിത്. കുറഞ്ഞകാലയളവ് (10മാസം) ആണിതിന്റെ ഒരു മേന്മ. ശരാശരി പരിപാലനത്തിലും നന്നായി വളരുന്നു. കുലയുടെ ശരാശരി ഭാരം10കി.ഗ്രാം നേന്ത്രപടത്തി ഞാലിപൂവൻ പഴത്തിനായി വളർത്തുന്ന വാഴകളിൽ വളരെ പ്രധാനമായ ഒരിനമാണ് ഞാലിപൂവൻ ഇടത്തരം വലിപ്പമുള്ള, വണ്ണം കുറഞ്ഞ, മഞ്ഞനിറത്തിലുള്ള വാഴത്തായുള്ള് ഇതിന്റെ ഇലത്തണ്ടിന്റെ അരിക് ചുമന്നിരിക്കും. പഴം ചെറുതും സുഗന്ധമുള്ളതും സ്വാദിഷ്ടവുമാണ്. പൊടിപൂശിയതു പോലെ ഉറപ്പുള്ള പഴങ്ങളുള്ള കുലയുടെ ശരശരി ഭാരം12 കി.ഗ്രാം ആയിരിക്കും.ഈ ഇനം നെയ്പൂവൻ, രസകദളി, വടക്കൻ കദളി, എൽകിബെയ് ൽ, സേഫ്ഡ് വെൽച്ചി എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഞാലിപൂവൻ പാളിയൻകോടൻ പഴത്തിനും പച്ചക്കറിക്കും ക്യഷിചെയ്യുന്നു. തെക്കിൻ തോട്ടത്തിൽ ഇടവിളയാക്കാൻ ഏറ്റവും അനുയോജ്യമായ വാഴയാണിത്. ഇടത്തരം, ചെറിയ മഞ്ഞ നിറത്തിലുള്ള പഴത്തിന്റെ കാമ്പ് ഉറപ്പുള്ളതും അൽപ്പം പുളിരുചിയുള്ളതുമാണ്. പാളിയൻകോടൻ പൂവൻ പഴത്തിനു വേണ്ടി വളർത്തുന്ന ഒരു പ്രധാന ഇനമാണ് പൂവൻ. പാളിയൻ കോടനേക്കൽ വലിയതും നല്ല തിളങ്ങുന്ന മഞ്ഞനിറമുള്ള മിനുസമുള്ളതുമാണ് പഴം. ഇലപ്പുള്ളി രോഗത്തിനും പനാവിൽറ്റിനും എതിരെ പ്രതിരോധശേഷിയുണ്ട്. ഇത് വളർത്താൻ നല്ല പരിപാലന രീതി കൈക്കൊള്ളണം. കുല ശരാശരി 10 കി.ഗ്രാം ഭാരമുള്ളതാണ്. രസതളി എന്ന പേരിലും ഇതടറിയപെടുന്നുണ്ട്. പൂവൻ റോബസ്റ്റ പഴത്തിനുവേണ്ടി വളർത്തുന്ന ഒരു പ്രധാന ഇനമാണ് റോബസറ്റ ഇടത്തരം ഉയരമുള്ള വാഴ കാറ്റ് അധികം ബധിക്കുന്നില്ല. ഇടതുർന്ന പഴങ്ങളോടെ കനത്ത വിളവാണിതു തരുന്നത്. പഴത്തിന് പച്ചനിറവും പഴക്കാമ്പ് വെണ്ണയുടെതു പോലെ നിറവും മ്യദുതത്വവും ഉള്ളതാണ്. ശരാശരി 14 കി.ഗ്രാം ഭാരമുള്ളതാണ് കുല. റോബസ്റ്റ ബന്ധപ്പെട്ട വിവരങ്ങൾ ഇനങ്ങളുടെ തിരെഞ്ഞെടുപ്പ്