ഔഷധ സസ്യം

സീസിഫസ് ജുജുബ എന്ന ശാസ്ത്ര നാമമുള്ള ഇലന്ത, ലന്ത, ജുജൂബാ, ബെർ, ചൈനീസ് ഡേറ്റ് എന്ന പേരുകളിൽ അറിയപ്പെടുന്നു.

ഇത് റാംനേസ്യേ കുടുംബത്തിലെ ഒരു അംഗമാണ്.

ദക്ഷിണേന്ത്യയിൽ ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സ്ഥലങ്ങളിൽ കൂടുതലായും, കേരളത്തിൽ അങ്ങിങ്ങായും കണ്ടുവരുന്നു.

നർമ്മ, കാരക തുടങ്ങിയവയാണ് ബനാറസിൽ പേരുകേട്ട ഇനങ്ങൾ. ഉമ്രൻ, ഉമ്രി എന്നീ പേരുകളിൽ അറിയപ്പെടുന്ന വലിപ്പമുള്ള പഴങ്ങൾ ഡൽഹിയിലും മറ്റും കണ്ടുവരുന്നു. ദന്തൻ, ഖീര, ചൊഞ്ചൽ മുതലായവയാണ് മറ്റിനങ്ങൾ.

വലിയ ലന്ത (സൌവീരബദരം)

Zizyphus vulgaris എന്ന് ശാസ്ത്രനാമം. കാശ്മീർ, ഹിമാലയം, ബലൂചിസ്ഥാൻ എന്നിവിടങ്ങളിൽ വളരുന്നു.

ഈ വൃക്ഷത്തിന്റെ പഴം പനി കുറയ്ക്കുന്നു. കഫം ചുമച്ച് തുപ്പിക്കളയുവാൻ (expectorant) സഹായിക്കുന്നു.

വലിയ ലന്തയുടെ തൊലി കൊണ്ടുണ്ടാക്കിയ കഷായം വൃണങ്ങൾ ശുദ്ധി ചെയ്യുവാൻ ഉപയോഗിക്കുന്നു.

മരുന്നുകളുടെ ദുഃസ്വാദ് ഒഴിവാക്കുവാൻ ഇലകൾ കടിച്ചു ചവയ്ക്കാമെന്ന് അഷ്ടാംഗഹൃദയം. പശ ചില നേത്ര രോഗങ്ങളിൽ ഉപയോഗിക്കുന്നു.

ചെറിയ ലന്ത

Zizyphus jujuba എന്ന് ശാസ്ത്രനാമം. ഇൻഡ്യയിലും മ്യാന്മാറിലും കൃഷി ചെയ്തു വരുന്നു.

തനിയെ കിളിർത്തുവരുന്നവയുടെ (കാട്ടു ലന്ത) ഫലങ്ങൾ കയ്പ്പും ചവർപ്പുമുള്ളതാണ്. നട്ടുവളർത്തുന്നവയുടെ (ഗൃഹബദരം) കായ്കൾ സ്വാദുള്ളതും പുളി കുറഞ്ഞതുമാണ്.

കായ്കൾ പച്ചക്കറിയായി ഉപയോഗിച്ചിരുന്നത് സാധാരണയായിരുന്നു എന്ന് ശീലാവതിയിൽ എഴുതിയിട്ടുണ്ട്. ഉപ്പിലിട്ടോ കൊണ്ടാട്ടമായോ ഉണക്കിയോ ഇലന്ത ഫലങ്ങൾ സൂക്ഷിക്കാം.

ഉണങ്ങിയ ലന്ത ഫലങ്ങൾ,, അർശസ്സ്, മഹോദരം, രക്തശുദ്ധി, അതിസാരം എന്നിവയ്ക്ക് ഫലം ഉപയോഗിക്കുന്നു.

തൊലി കൊണ്ടുണ്ടാക്കിയ കഷായവും ചൂർണ്ണവും വൃണങ്ങൾ ശുദ്ധി ചെയ്യുവാനും വെച്ചുകെട്ടുവാനും ഉപയോഗിക്കുന്നു.

*വേരിലെ തൊലി വിരേചന ഔഷധമാണ്.*

*തളിരിലകൾ അരച്ചു പുരട്ടുന്നത് ത്വക് രോഗങ്ങൾ ശമിപ്പിക്കും.*

*കാട്ടുലന്തയുടെ ഇലകൾ മൂത്രാശയ, യോനീരോഗങ്ങൾക്ക് ഉപയോഗിക്കാം.*