വൈകല്യങ്ങള്‍ ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേകിച്ചും മാനസിക വൈകല്യങ്ങള്‍ ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേക പരിചരണങ്ങള്‍, തെറാപ്പികള്‍, പഠനസൗകര്യങ്ങള്‍ തുടങ്ങിയവ അങ്കണവാടി തലത്തില്‍ നല്‍കുന്നതിനുളള ഒരു പ്രത്യേക പദ്ധതിയാണ് സാമൂഹ്യ ക്ഷേമ വകുപ്പ് ഇതിലൂടെ വിഭാവനം ചെയ്തത്. ഈ പദ്ധതിയിലൂടെ ഓരോ പഞ്ചായത്തിലും ഓരോ സ്പെഷ്യല്‍ അങ്കണവാടികള്‍ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കേരള സാമൂഹ്യ സുരക്ഷാ മിഷനെയാണ് ഈ പദ്ധതിയുടെ നടത്തിപ്പ് ഏല്‍പ്പിച്ചത്. എസ്.ഐ.ഡിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആകമാനം പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ഈ പദ്ധതി കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ പൈലറ്റ് ചെയ്തു വരുന്നു. കോഴിക്കോട് ജില്ലയിലെ ഓരോ ഐ.സി.ഡി.എസ് പ്രോജക്റ്റിലേയും ഓരോ അങ്കണവാടികളാണ് ഈ പദ്ധതി പൈലറ്റ് ചെയ്യാന്‍ തിരഞ്ഞെടുത്തിട്ടുളളത്. ഈ പദ്ധതി കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില് ഈ വര്‍ഷം വ്യാപിപ്പിക്കുന്നതാണ്.
അവസാനം പരിഷ്കരിച്ചത് : 2/15/2020