Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / വനിത-ശിശു വികസനം / സ്ത്രീശാക്തീകരണ ദേശീയ നയം 2001
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സ്ത്രീശാക്തീകരണ ദേശീയ നയം 2001

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങള്‍, മൗലികകര്‍ത്തവ്യങ്ങള്‍, നിര്‍ദ്ദേശകതത്വങ്ങള്‍ എന്നിവയില്‍ സ്ത്രീസമത്വം എന്ന തത്വം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്

സ്ത്രീശാക്തീകരണത്തിനായുള്ള ദേശീയ നയം 2001

ആമുഖം

1.1 ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങള്‍, മൗലികകര്‍ത്തവ്യങ്ങള്‍, നിര്‍ദ്ദേശകതത്വങ്ങള്‍ എന്നിവയില്‍ സ്ത്രീസമത്വം എന്ന തത്വം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്ത്രീകളുടെ സമത്വം മാത്രമല്ല , അവര്‍ക്കനുകൂലമായ വേര്‍തിരിവുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളെ അധികാരപ്പെടുത്താനും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നു.

1.2 ജനാധിപത്യ പദ്ധതികള്‍ നമ്മുടെ നിയമങ്ങള്‍ പുരോഗമനതത്വങ്ങള്‍ , പദ്ധതികള്‍ വിവിധപരിപാടികള്‍ എന്നിവ ലക്ഷ്യം വയ്ക്കുന്നത് വിവിധ മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തെയാണു.അഞ്ചാം പഞ്ചവത്സരപദ്ധതി മുതല്‍ (1974-78) സ്ത്രീ ക്ഷേമത്തില്‍ നിന്നു അവരുടെ വികസനത്തിലേയ്ക്കു ശ്രദ്ധമാറി. സമീപവര്‍ഷങ്ങളില്‍ സ്ത്രീകളുടെ അവസ്ഥ നിര്‍ണ്ണയിക്കുന്നതിന്റെ കേന്ദ്ര ബിന്ദുവായി സ്ത്രീശാക്തീകരണം മാറി.സ്ത്രീകളുടെ അവകാശങ്ങളും നിയമപരമായ പദവികളും സംരക്ഷിക്കുന്നതിലേയ്ക്കായി അവരുടെ ദേശീയ കമ്മീഷന്‍ 1990 ഇല്‍ പാര്‍ളമന്റ് നിയമം മുഖേന രൂപീകരിച്ചു. 73 ഉം, 74ഉം ഭരണഘടനാഭേദഗതികളിലൂടെ പഞ്ചായത്തുകള്‍ ,മുന്‍സിപ്പാലിറ്റികള്‍ തുടങ്ങിയ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.ഇതു തദ്ദേശീയമായ തലങ്ങളിലെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലെ സ്ത്രീകളിലെ പങ്കാളിത്തത്തിനു ശക്തമായ അടിത്തറപാകി.

1.3 സ്ത്രീകള്‍ക്കു തുല്യ അവകാശങ്ങള്‍ വിഭാവനം ചെയ്യുന്ന നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളും ,മനുഷ്യാവകാശ ഉപാധികളും ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.അവയില്‍ പ്രധാനപ്പെട്ടതു സ്ത്രീകള്‍ക്കെതിരായ എല്ലാ വിധ വിവേചനങ്ങളും ഉന്മൂലനം ചെയ്യുന്ന(സി.ഇ.ഡി.എ.ഡബ്ലിയു) 1993 ലെ സമ്മേളനമാണു.

1.4: 1975 ലെ മെക്‌സിക്കന്‍ പ്രവര്‍ത്തന പദ്ധതികള്‍ , 1985 ലെ നെയറോബി ദീര്‍ഘ വീക്ഷണ തന്ത്രങ്ങള്‍, ബീജിംഗ് പ്രഖ്യാപനം, 1995 ലെ പ്രവര്‍ത്തന മണ്ഡലം, കൂടാതെ യു.എന്‍.ജി.എ അംഗീകരിച്ച ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്ത്രീസമത്വം, വികസനം, സമാധാനം, എന്നിവയും , ബീജിംഗ് പ്രഖ്യാപനവും പ്രവര്‍ത്തന മണ്ഡലവും നടപ്പില്‍ വരാന്‍ കാരണമായ തുടര്‍നടപടികളും ഇന്ത്യയില്‍ നടപ്പില്‍ വരുത്താനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു.

1.5 ഒന്‍പതാം പഞ്ചവത്സരപദ്ധതിയും ,സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട മറ്റ് നയങ്ങളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

1.6 വനിതാ പ്രക്ഷോഭങ്ങളും അടിസ്ഥാനതലങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമുള്ള ഗവണ്മെന്റിതര സംഘടനകളുടെ വ്യാപകമായ ശൃംഖലകളും ,സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ അവരുടെ അഗാധമായ ഉള്‍ക്കാഴ്ചയും സ്ത്രീശാക്തീകരണത്തിനു ശക്തമായ പ്രചോദനമായി.

1.7 : ഭരണഘടനയും ,നിയമനിര്‍മ്മാണസഭകളും ,നയങ്ങളും, പദ്ധതികളും , പരിപാടികളും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും വിഭാവനം ചെയ്ത ലക്ഷ്യങ്ങളും ഭാരതത്തിലെ സ്ത്രീകളുടെ യഥാര്‍ത്ഥ അവസ്ഥയും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നു. ഇക്കാര്യം ഇന്ത്യന്‍ സ്ത്രീകളുടെ സമത്വത്തിലേയ്ക്ക് എന്ന അവസ്ഥയെക്കുറിച്ച് പഠിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും(1974) സ്ത്രീകള്‍ക്കായുള്ള ദേശീയ വീക്ഷണ പദ്ധതിയിലും(1988-2000) ശ്രംശക്തി റിപ്പോര്‍ട്ടിലും അഞ്ചു വര്‍ഷത്തിനു ശേഷമുള്ള പ്രവര്‍ത്തന മണ്ഡലം- ഒരു വിലയിരുത്തല്‍ തുടങ്ങിയവയിലും ഇക്കാര്യം തന്നെയാണു വ്യാപകമായി വിശകലനം ചെയ്യപ്പെട്ടത്.

1.8 ലിംഗ അസമത്വം വ്യത്യസ്ഥരൂപങ്ങളിലാണു പ്രകടമാകുന്നത് കുറച്ച് ദശാബ്ദ്ങ്ങളായി ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണത്തിലുണ്ടാകുന്ന തുടര്‍ച്ചയായ കുറവാണു ഏറ്റവും വ്യക്തമായ രൂപം. ഗാര്‍ഹിക പീഠനങ്ങളും, മാറ്റമില്ലാത്ത സാമൂഹിക വ്യവസ്ഥകളുമാണു മറ്റ് പ്രകടിത ഭാവങ്ങള്‍. പെണ്‍ കുട്ടികള്‍ക്കും, മുതിര്‍ന്ന പെണ്‍ കുട്ടികള്‍ ക്കും, സ്ത്രീകള്‍ക്കുമെതിരായ വിവേചനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നു.

1.9:  ഔപചാരികവും ,അനൗപചാരികവുമായ പ്രവര്‍ത്തനങ്ങളില്‍ അടിസ്ഥാനമായ സാമൂഹികവും, സാമ്പത്തികവുമായഘടനയാണു ലിംഗ അസമത്വത്തിന്റെ കാരണം.

1.10 ഇക്കാരണത്താല്‍ പട്ടികജാതി പട്ടികവര്‍ഗ്ഗം, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളില്‍ പ്പെട്ട സ്ത്രീകളില്‍ പൂരിഭാഗവും ഗ്രാമവാസികളും അനൗപചാരികവും,അസംഘടിതവുമായ വിഭാഗത്തിലും പ്പെട്ടവരാണു.അവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ച് വിദ്യാഭ്യാസം,ആരോഗ്യം, ഉല്പാദന സ്രോതസ്സുകള്‍, എന്നിവ അപര്യാപ്തമായിരിക്കും.അതിനാല്‍ ഇവര്‍ ദരിദ്രരും,സമൂഹത്തില്‍ നിന്നു പുറംതള്ളപ്പെട്ടവരുമായിത്തീരുന്നു.

ഉദ്ദേശ്യലക്ഷ്യങ്ങള്‍

1.11 വികസനം, പുരോഗമനം, സ്ത്രീശാക്തീകരണം എന്നിവയാണീ പദ്ധതിയുടെ ലക്ഷ്യങ്ങള്‍.അവശത അനുഭവിക്കുന്ന എല്ലാപേരുടേയും പങ്കാളിത്തം ഉറപ്പാക്കി ലക്ഷ്യം നേടുന്നതിലേയ്ക്കായിഈ പദ്ധതികള്‍ക്കു വ്യാപക പ്രചാരം നല്‍കിയിട്ടുണ്ട്.ഈ പദ്ധ്തിയുടെ ലക്ഷ്യങ്ങള്‍ താഴെപ്പറയുന്നവയാണു.

(i)    അനുകൂലമായ സാമ്പത്തിക സാമൂഹിക നയങ്ങളിലൂടെ സ്ത്രീകള്‍ക്കു അവരുടെ മുഴുവന്‍ സാദ്ധ്യതകളും തിരിച്ചറിയാന്‍ ഉതകുന്ന ഒരു സാഹചര്യം സൃഷ്ടിക്കുക,

(ii)  രാഷ്ട്രീയവും, സാമ്പത്തികവും, സാമൂഹികവും ,സാംസ്‌കാരികവും, തദ്ദേശീയവുമായ മേഖലകളില്‍ മനുഷ്യാവകാശങ്ങളും,മൗലികസ്വാതന്ത്ര്യങ്ങളും, പുരുഷനു തുല്യമായ വിധത്തിലും നിയമപരമായും അനുഭവിക്കാനുള്ള സ്വാതന്ത്ര്യം.

(iii)രാജ്യത്തിന്റെ രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവുമായ തലങ്ങളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കുക.

(iv)ആരോഗ്യപരിപാലനം എല്ലാതലങ്ങളിലുമുള്ളമേന്മയേറിയ വിദ്യാഭ്യാസം,തൊഴില്‍ പരമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉദ്യോഗം,തുല്യ വേതനം, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷിതത്വവും,പൊതു ഉദ്യോഗം എന്നിവയില്‍ തുല്യ അവസരം സൃഷ്ടിക്കുക.

(v)  സ്ത്രീകള്‍ക്കെതിരെ എല്ലാത്തരത്തിലുമുള്ള വിവേചനങ്ങള്‍ ഉന്മൂലനം ചെയ്യുന്ന തരത്തില്‍ നിയമ വ്യവസ്ഥയെ പ്രബലമാക്കുക.

(vi)പുരുഷന്റേയും, സ്ത്രീയുടേയും,കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക പ്രവണതകളും, ആചാരങ്ങളുംമാറ്റിയെടുക്കുക.

(vii)വികസനപ്രവര്‍ത്തനങ്ങളില്‍ ലിംഗസമത്വത്തോടുകൂടിയുള്ള വീക്ഷണം സാധ്യമാക്കുക.

(viii)സ്ത്രീകള്‍ക്കും, പെണ്‍ കുട്ടികള്‍.ക്കും എതിരെയുണ്ടാകുന്ന എല്ലാത്തരത്തിലുമുള്ള വിവേചനങ്ങളെ ഉന്മൂലനം ചെയ്യുക.

(ix)സിവില്‍ സൊസൈറ്റികള്‍ പ്രത്യേകിച്ച് വനിതാസംഘടനകള്‍എന്നിവയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക.

പദ്ധതിയുടെ നിർദ്ദേശങ്ങള്‍

ജുഡീഷ്യല്നിയമ വ്യവസ്ഥ

സ്ത്രീകളുടെ സഹായത്തിനു പ്രത്യേകിച്ച് ഗാര്‍ഹിക പീഡനം, വ്യക്തിപരമായ കൈയ്യേറ്റങ്ങള്‍, തുടങ്ങിയകാര്യങ്ങളില്‍ നിയമ കോടതിവ്യവസ്ഥകള്‍ കൂടുതല്‍ ഉത്തരവാദിത്തവും ലിംഗബോധവും പ്രകടിപ്പിക്കണം .നിലവിലിരിക്കുന്ന നിയമങ്ങള്‍ പുനപരിശോധിക്കുകയും, പുതിയ നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുക വഴി കുറ്റവാളികള്‍ക്ക് കുറ്റത്തിന്റെ തീവ്രതയ്ക്കനുസരിച്ച ശിക്ഷ വേഗത്തില്‍ നടപ്പിലാക്കുക.

2.2  എല്ലാ പീഢിതവര്‍ഗ്ഗങ്ങളുടേയും ,മതനേതാക്കളുടേയും പൂര്‍ണ്ണ പങ്കാളിത്തത്തോടെ വിവാഹം, ബന്ധംവിടര്‍ത്തല്‍,ചെലവിനുനല്‍കല്‍, സംരക്ഷണം തൂടങ്ങിയ സ്വകാര്യ നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രോത്സാഹിപ്പിച്ച്, സ്ത്രീകള്‍ക്കെതിരായുള്ള വിവേചനങ്ങള്‍ ഉന്മൂലനം ചെയ്യുക.

2.3 പുരുഷാധിപത്യത്തിലെ ഉടമസ്ഥാവകാശങ്ങളുടെ പരിണാമം,സ്ത്രീകളെ അപ്രധാനതലങ്ങളിലേയ്ക്കു തരം താഴ്ത്തി.വസ്തുവകകളിലെ ഉടമസ്ഥാവകാശങ്ങളിലും, കുടുംബസ്വത്തുമായി ബന്ധപ്പെട്ട നിയമങ്ങളിലും വ്യതിയാനങ്ങള്‍ വരുത്തി സ്ത്രീകള്‍ക്കു നീതി ഉറപ്പാക്കുകയണു ഈ പദ്ധതിയുടെ ലക്ഷ്യം.

തിരുമാനങ്ങള്‍കൈക്കൊള്ളല്‍

3.1 തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലും രാഷ്ട്രീയത്തിന്റെ സമസ്ഥതലങ്ങളിലുമുള്ള തീരുമാനങ്ങളിലും അധികാര പങ്കാളിത്തത്തിലും സജീവമായി പങ്കെടുക്കാനുള്ള തുല്യ സ്വാതന്ത്ര്യം സ്ത്രീക്കു സിദ്ധിക്കുന്നത് ശാക്തീകരണം എന്ന ലക്ഷ്യം സാദ്ധ്യമാക്കാന്‍ സഹായിക്കുന്നു.നിയമനിര്‍മ്മാണ സഭ , എക്‌സിക്യൂട്ടീവുകള്‍, ജുഡീഷ്യല്‍,കോര്‍പ്പറേറ്റുകള്‍, ഉപദേശക സമിതികള്‍ ,ബോര്‍ഡ്, ട്രസ്റ്റ് എന്നിവിടങ്ങളിലെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ത്രീകള്‍ക്കു പൂര്‍ണ്ണ പങ്കാളിത്തം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുക.ഉന്നത നിയമനിര്‍മ്മാണ സമിതികള്‍ പോലുള്ള സംവരണങ്ങള്‍, ആനുപാതിക ഓഹരികള്‍, എന്നിവ സമയബദ്ധിതമായി പരിഗണിക്കാവുന്നതാണു.പുരോഗമനാത്മക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഫലപ്രദമാകാന്‍ തക്കവിധത്തിലുള്ള ,സ്ത്രീ സൗഹൃദ ഔദ്യോഗിക നയങ്ങള്‍ പ്രഖ്യാപിക്കപ്പെടണം.

സ്ത്രീത്വ വീക്ഷണങ്ങളെ പുരോഗമനാത്മക പ്രവര്ത്തനങ്ങളുടെ മുഖ്യധാരയിലെത്തിക്കല്‍

4.1 നയങ്ങള്‍, പരിപാടികള്‍, വ്യവസ്ഥകള്‍ എന്നിവ സ്ത്രീത്വ വീക്ഷണത്തെ പുരോഗമനാത്മക പ്രവര്‍ത്തനങ്ങളുടെ മുഖ്യധാരയിലെത്തിക്കുന്ന തരത്തില്‍ നടപ്പിലാക്കപ്പെടണം.പ്രചോദനം, പങ്കാളികള്‍,സ്വീകര്‍ത്താക്കള്‍,എന്നി രീതിയിലാണു ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്ത്രീകളുടെ പൂര്‍ണ്ണ പങ്കാളിത്തം സാദ്ധ്യമാകുന്നത്.ഇത്തരം മുഖ്യ ധാരാ പ്രവര്‍ത്തനങ്ങളുടെ സമയാസമയങ്ങളിലെ പുരോഗതിവിലയിരുത്താന്‍ നിരീക്ഷ്ണ സംവിധാങ്ങളും സ്ഥാപിക്കപ്പെടേണ്ടതുണ്ട്.ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളിലും, നയങ്ങളിലും പദ്ധതികളിലും , എല്ലാ പ്രവര്‍ത്തനപരിപാടികളിലുംസ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി പ്രതിഫലിക്കണം.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം

ദാരിദ്ര്യ നിർ മ്മാർജനം

5.1 ദാരിദ്ര്യ രേഖയ്ക്കു താഴെക്കഴിയുന്ന ജന വിഭാഗത്തില്‍ ഭൂരിഭാഗവും സ്ത്രീകളാണു. ഇവര്‍ പലപ്പോഴും കടുത്ത ദാരിദ്ര്യത്തിനും കുടുംബങ്ങള്‍ക്കിടയിലുള്ള കടുത്ത യാഥാര്‍ത്ഥ്യത്തിനും സാമൂഹിക വിവേചനത്തിനും ഇരയാകുന്നു.

സാമ്പത്തിക നയങ്ങളും ,ദാരിദ്ര്യ നിര്‍മ്മാര്‍ജജനപരിപാടികളും ഇത്തരം സ്ത്രീകളുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായാണുഉദ്‌ഘോഷിക്കപ്പെടേണ്ടത് സ്ത്രീകളുടെ ഉന്നമനത്തിനായുള്ള മെച്ചപ്പെട്ട പദ്ധതികള്‍ ഇതിനോടകം തന്നെ സ്ഥാപിക്കപ്പെട്ട് കഴിഞ്ഞു.വിപുലമായ സാമ്പത്തിക-സാമൂഹിക പദ്ധതികളും സ്ത്രീകളുടെ കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള് നടപടികളും വാഗ്ദാനം ചെയ്യുക വഴി ദരിദ്രരായ സ്ത്രീകളെയും അവരുടെ സേവനങ്ങളേയും മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ കൈക്കൊള്ളണം

ചെറുകിട വായ്പാ പദ്ധതികള്‍

5.2 വായ്പകളുടെ വിനിയോഗവും,ഉല്പാദനവും,സ്ത്രീകള്‍ ക്കുകൂടി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധം പുതിയ ചെറുകിട വായ്പാപദ്ധതികള്‍ സ്ഥാപിക്കുകയും നിലനില്‍ക്കുന്നവയെ ശക്തിപ്പെടുത്തുകയും വേണം.ഇപ്രകാരം വായ്പാപദ്ധതികളുടെ പ്രചാരം വര്‍ദ്ധിക്കുന്നു.ധനകാര്യ സ്ഥാപനങ്ങളിലൂടെയും,ബാങ്കുകളിലൂടെയും വായ്പാ പദ്ധതികള്‍ പ്രവഹിക്കാന്‍ കണക്കിനുള്ള അനുബന്ധ പരിപാടികള്‍ നടപ്പിലാക്കണം.ദാരിദ്ര്യ രേഖക്കു താഴെയുള്ള സ്ത്രീകള്‍ക്ക് വായ്പാപദ്ധതികളുമായി വേഗത്തില്‍ ബന്ധപ്പെടാന്‍ ഇത് സഹായിക്കും.

സ്ത്രീകളും,സാമ്പത്തികവും

5.3 വങ്കിട സാമ്പത്തിക,സാമൂഹിക നയങ്ങള്‍ രൂപീകരിക്കുമ്പോഴും,നടപ്പിലാക്കുമ്പോഴും,സ്ത്രീത്വ വീക്ഷണം ഉള്‍ക്കൊള്ളിക്കുകയും അതിന്റെ ഓരോ ഘട്ടത്തിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയും വേണം.

ഉല്പാദകര്‍,തൊഴിലാളികള്‍ എന്നീ നിലകളില്‍ സാമൂഹിക സാമ്പത്തിക പുരോഗമന പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തം,(ഗാര്‍ഹിക അടിസ്ഥനത്തിലുള്ള തൊഴിലുകളിലും )ഔപചാരികവും അനൗപചാരികവുമായ മേഖലകളിലും അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.

ഇത്തരം തൊഴിലുകള്‍ക്കും തൊഴില്‍ സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ നയങ്ങള്‍ രൂപീകരിക്കണം .

ഇത്തരം പദ്ധതികളില്‍ പരമ്പരാഗത തൊഴില്‍ സങ്കല്പങ്ങളും, പുനര്‍ വിവര്‍ത്തനങ്ങളും ,പുത്തന്‍ വ്യാഖ്യാനങ്ങളും,ആവശ്യാനുസരണം നടപ്പിലാക്കണം.

ഉദാഹരണത്തിനു സെന്‍സസ് വിവരങ്ങളില്‍ ഉല്പാദകര്‍ ,തൊഴിലാളികള്‍ എന്നീ നിലകളില്‍ സ്ത്രീകളുടെ സംഭാവണകള്‍ പ്രതിഫലിക്കണം.

സാറ്റ്‌ലൈറ്റുകളും, ദേശീയ അക്കൗണ്ടും, തയ്യാറാക്കുന്നതിലും മുകളില്‍ പറഞ്ഞ രണ്ടു പദ്ധതികളുടേയും , പുരോഗമനത്തിനനുയോജ്യമായ രീതികള്‍ സൃഷ്ടിക്കണം.

ആഗോളവല്ക്കരണം

സ്ത്രീസമത്വം ,വ്യവ്സ്ഥാപിതമായി വിലയിരുത്തപ്പെട്ടില്ലാത്ത സ്ത്രീത്വ പ്രഭാവം എന്നിവയില്‍ ആഗോളവല്‍ക്കരണം, പുതിയ വെല്ലുവിളികള്‍ സൃഷ്ടിച്ചു.സ്ത്രീകളുടേയും കുട്ടികളൂടേയും, പുരോഗമനത്തിനായുള്ള വകുപ്പു നടത്തിയ ചെറുകിട തലത്തിലൂള്ള പഠങ്ങള്‍ തൊഴിലും, തൊഴിലിന്റെ ഗുണനിലവാരവും ഉറപ്പാക്കുന്ന രീതിയില്‍ നയങ്ങളെ പുന:സംഘടിപ്പിക്കണം എന്ന ആവശ്യം വ്യക്തമാക്കുന്നു.

ആഗോള സാമ്പത്തിക മേഖലയുടെ വളര്‍ച്ചയുടെ അസംന്തുലിതമായ വിതരണം മുഖേന സാമ്പത്തിക അന്തരംവളരെ വര്‍ദ്ധിച്ചു. ,സ്ത്രീകളുടെ ദാരിദ്ര്യവും വര്‍ദ്ധിക്കുന്ന അസമത്വവും,തുടര്‍ച്ചയായി നാശോന്മുഖമാകുന്നതൊഴില്‍ സാഹചര്യവുംപ്രത്യേകിച്ച് അനൗപചാരികസാമ്പത്തിക മേഖലകളിലും, , ഗ്രാമീണമേഖലകളിലും അരക്ഷിതാവസ്ഥ സൃഷ്ടിച്ചു.ആഗോളവല്‍ക്കരണത്തിനെ ഫലമായി ഉണ്ടാകുന്ന പ്രതികൂലമായ സാമ്പത്തിക- സാമൂഹിക പ്രഭാവങ്ങളെ നേരിടാന്‍ തക്കവണ്ണം സ്ത്രീയുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്ന രീതിയിലാവണം പദ്ധതികള്‍ രൂപീകരിക്കപ്പെടേണ്ടത്.

സ്ത്രീകളും കാർഷികരംഗവും.

5.5 ഉല്പാദകരെന്നനിലയില്‍ കാര്‍ഷികമേഖലയിലും, അനുബന്ധ മേഖലകളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സ്ത്രീകള്ക്കുള്ള പരിശീലനം , വിവിധ പദ്ധതികള്‍,തുടങ്ങിയ കേന്ദ്രീകൃതശ്രമങ്ങള്‍ അവരുടെ എണ്ണത്തിന്റെ അനുപാതത്തില്‍ അവരിലെത്തിച്ചേരണം.മണ്ണു സംരക്ഷണം, സാമൂഹിക വനവല്‍ക്കരണം, ക്ഷീരവികസനം, പുഷ്പ കൃഷി മൃഗപരിപാലനം, കന്നുകാലി വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ മത്സ്യകൃഷി തുടങ്ങിയ കാര്‍ഷിക അനുബന്ധപ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്ക്കു പരിശീലനം നല്കുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം.

സ്ത്രീകളും , വ്യവസായവും.

5.6 ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ, ഭക്ഷ്യ സംസ്‌കരണം,കാര്‍ഷികാനുബന്ധ വ്യവസായങ്ങള്‍, തുണിവ്യവസായം തുടങ്ങിയ മേഖലകളുടെ പുരോഗമനത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നത് സ്ത്രീകളാണു.ആയതിനാല്‍ തൊഴില്‍ നിയമനിര്‍മ്മാണം, സാമൂഹിക സുരക്ഷ, മറ്റ് സേവനങ്ങള്‍ എന്നിവ ഇത്തരം വ്യവസായ മേഖലകളില്‍ പങ്കെടുക്കുന്ന സ്ത്രീകള്ക്കു ഉറപ്പാക്കണം.

5.7 ഇപ്പോള്‍ സ്ത്രീകള്ക്കു വ്യവസായശാലകളില്‍ രാത്രി ജോലി നോക്കാന്‍ അവര്‍ ആഗ്രഹിച്ചാല്‍ പോലും കഴിയില്ല.വ്യവസായ ശാലകളില്‍ സ്ത്രീകള്ക്കു രാത്രികാലങ്ങളിലും ജോലിനോക്കാന്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കണം.സുരക്ഷിതത്വം ഗതാഗതം തുടങ്ങിയ അനുബന്ധ സേവനങ്ങള്‍ നടപ്പിലാക്കണം.

പിന്തുണയ്ക്കുന്ന സേവനങ്ങള്‍

5.8 സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ സ്ത്രീകളുടെ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കാന്‍ ജോലിസ്ഥലത്തു തന്നെയുള്ള ശിശു സംരക്ഷ്ണശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രായമായവറ്ക്കും ,അംഗവൈകല്യമുള്ളവറ്ക്കും, വേണ്ടിയുള്ള വീടുകള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നത് ഫലപ്രദമാണു. സ്ത്രീ സൗഹൃദ- ഉദ്യോഗ നയങ്ങള്‍ ഇത്തരം പുരോഗമന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നു.

സ്ത്രീകളുടെ സാമൂഹിക ഉന്നമനം

വിദ്യാഭ്യാസം

6.1 സ്ത്രീകള്ക്കും ,പെണ്കുട്ടികള്ക്കും വിദ്യാഭ്യാസത്തില്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കുക വിവേചനം ഉന്മൂലനം ചെയ്യുക സാര്‍വത്രിക വിദ്യാഭ്യാസം ,നിരക്ഷരതാ നിര്‍മ്മാര്‍ജ്ജനം, ലളിതമായ വിദ്യാഭ്യാസ പദ്ധതി എന്നിവ വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിപ്പിക്കുകയും , ജീവിതകാലം മുഴുവന്‍ പഠനങ്ങള്‍ നടത്താനും, തൊഴിലുകള്‍, സാങ്കേതിക മികവുകള്‍ തുടങ്ങിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള പ്രത്യേക സംവിധാനങ്ങള്‍ കൈക്കൊള്ളണം.സെക്കണ്ടറി തലത്തിലെ വിദ്യാഭ്യാസത്തിലും, ഉന്നത വിദ്യാഭ്യാസങ്ങളിലും, സ്ത്രീപുരുഷ അന്തരം, കുറയ്ക്കുക എന്നത് ശ്രദ്ധകേന്ദ്രീകരിക്കേണ്ട മേഖലയാണു.സ്ത്രീകളിലും പെണ്‍ കുട്ടികളിലും പ്രത്യേകിച്ച് സമൂഹത്തിലെ അവശ വിഭാഗങ്ങളായ പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ ,ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ ഉന്നമനത്തെ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സമയബദ്ധിതമായി കൈവരിക്കണം. സ്ത്രീത്വത്തെ പരിഗ്ഗണിച്ചു കൊണ്ടുള്ള പാഠ്യ പദ്ധതി പഠനവ്യവസ്ഥയുടെ എല്ലാ തലങ്ങളിലും നടപ്പിലാക്കണം കാരണം മാറ്റമില്ലാത്ത ലിംഗാസമത്ത്വമാണു സ്ത്രീ-പുരുഷവിവേചനത്തിന്റെ മുഖ്യകാരണം.

ആരോഗ്യം

6.2 ആരോഗ്യ സേവനങ്ങളും പോഷകാഹാരങ്ങളും ഉള്‍പ്പെടുന്ന ഒരു സമീപനം സ്ത്രീകളുടെ ആരോഗ്യ രംഗത് നടപ്പിലാവണം.സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ ആവശ്യങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്.ശിശു മരണ നിരക്കിലേയും,മാതൃമരണ നിരക്കിലേയും കുറവ് മാനുഷിക പുരോഗതിയുടെ മുഖ്യ സൂചനകളാണു.ശിശു മരണ നിരക്ക്(ഐ.എം.ആര്‍.),മാതൃമരണനിരക്ക്(എം.എം.ആര്‍.)എന്നീ പോളിസികള്‍ 2000-ലെ ദേശീയ ജനസംഖ്യാ നയത്തിലെ ദേശീയ ജനസംഖ്യാ പദ്ധതികളുടെ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്നു.സങ്കീര്‍ണ്ണവും നിലവാരമുള്ളതുമായ ആരോഗ്യ പരിപാലന സംവിധാനം

സ്ത്രീകള്‍ക്ക് പെട്ടെന്ന് ലഭ്യമാകുന്ന തരത്തിലുള്ളതാകണം.സ്ത്രീകള്‍ക്ക് പ്രത്യുല്പാദന അവകാശങ്ങളും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാനും കഴിയുന്ന വിധത്തിലായിരിക്കണം പദ്ധതികള്‍ തയ്യാറാക്കേണ്ടത്.ആ സമയത്ത് ഇവരുടെ ലൈംഗികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുക്കണം.പകര്‍ച്ചവ്യാധികള്‍,അണുബാധകള്‍,മലേറിയ,ക്ഷയം,തുടങ്ങിയ സാംക്രമിക രോഗങ്ങള്‍,ജലജന്യ രോഗങ്ങള്‍,ഉയര്‍ന്ന രക്തസമ്മര്‍ദ്ദം,ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഇവക്കുള്ള സാദ്ധ്യതകള്‍ കൂടി കണക്കിലെടുക്കണം.എച്ച്.ഐ.വി./എയ്ഡ്‌സ് മറ്റ് ലൈംഗിക രോഗങ്ങള്‍എന്നിവയുടെ സാമൂഹികവും ആരോഗ്യപരവുമായ പരിണിതഫലങ്ങള്‍ കൂടിാരു സ്ത്രീത്വ വീക്ഷണത്തിലൂടെ പരിഹരിക്കപ്പെടണം.

6.3 ശിശുമരണ നിരക്ക്,മാതൃമരണ നിരക്ക്,ശൈശവ വിവാഹം തുടങ്ങിയ പ്രശ്‌നങ്ങളെ ഫലപ്രദമായി തടയാന്‍ മരണം,ജനനം,വിവാഹം തുടങ്ങിയവയുടെ അതിസൂക്ഷ്മ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്.

6.4 ജനസംഖ്യാ സംതുലനാവസ്ഥയെ ലക്ഷ്യം വച്ചുള്ള ദേശീയ ജനസംഖ്യാ നയം(2000) അനുസരിച്ച് സ്ത്രീയുടെയും പുരുഷന്റെയും നിര്‍ണ്ണായക ആവശ്യം സുരക്ഷിതവും ഫലപ്രദവും സാദ്ധ്യവുമായ കുടുംബാസൂത്രണത്തിനാവശ്യമായ പദ്ധതികള്‍ അവരുടെ ആഗ്രഹമനുസരിച്ചുള്ള,രണ്ടുകുട്ടികള്‍ക്കിടയിലുള്ള സമയവും,ശൈശവ വിവാഹങ്ങളും പോലുള്ള കാര്യങ്ങളില്‍ പ്രതികരിക്കുകയും വേണം

വിദ്യാഭ്യാസത്തിന്റെ വ്യാപനം,നിര്‍ബന്ധിത വിവാഹ രജിസ്‌ട്രേഷന്‍,ബി.എസ്.വൈ. പോലുള്ള പ്രത്യേക പദ്ധതികള്‍ എന്നിവ വിവാഹപ്രായം വൈകിപ്പിക്കുന്നതിലൂടെ 2010 ആകുമ്പോഴേക്കും ശൈശവവിവാഹം ഉന്മൂലനം ചെയ്യപ്പെടും.

6.5 ആരോഗ്യത്തെയും പോഷണത്തെയും പറ്റിയുള്ള സ്ത്രീകളുടെ പരമ്പരാഗത അറിവുകള്‍ കൃത്യമായ രേഖപ്പെടുത്തലുകളിലൂടെ തിരിച്ചറിയാനും അതിനെ പ്രോത്സാഹിപ്പിക്കാനും കഴിയും.

ഇന്ത്യന്‍ ഔഷധ സമ്പ്രദായത്തെ സ്ത്രീകളുടെ ലഭ്യമായ പൊതുവിലുള്ള ആരോഗ്യ ഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് മെച്ചപ്പെടുത്താന്‍ കഴിയും

പോഷണം

6.6 മൂന്ന് നിര്‍ണ്ണായക ഘട്ടങ്ങളില്‍ പ്രത്യേകിച്ച് ശൈശവം,ബാല്യം,കൗമാരം,പ്രത്യുല്പാദന ഘട്ടങ്ങള്‍ എന്നീ സമയങ്ങളില്‍ അനുഭവപ്പെടുന്ന പോഷണ അപര്യാപ്തതയുടെ കാഴ്ചപ്പാടില്‍ ജീവിത ചക്രത്തിലെ എല്ലാ ഘട്ടങ്ങളിലും അനുഭവപ്പെടുന്ന പോഷണാപര്യാപ്തതകള്‍ നേരിടാന്‍ ബോധപൂര്‍വ്വം ശ്രമിക്കണം.

കൗമാരപ്രായത്തിലുള്ള പെണ്‍ കുട്ടികള്‍, ഗര്‍ഭിണികള്‍,മുലയൂട്ടുന്ന സ്ത്രീകള്‍,എന്നിവരുടെ ആരോഗ്യവും അവരുടെ ശിശുക്കളുടെയും ബാല്യത്തിലുള്ള കുട്ടികളുടെയും ആരോഗ്യവുമായി നിര്‍ണ്ണായക ബന്ധമുണ്ട്.വലുതും ചെറുതുമായ പോഷണ അപര്യാപ്തതകളെ,പ്രത്യേകിച്ച് ഗര്‍ഭിണികളുടേയും മുലയൂട്ടുന്ന അമ്മമാരുടെയും കാര്യത്തില്‍ നിയന്ത്രിക്കാന്‍ പ്രത്യേക ശ്രമങ്ങള്‍ തന്നെ നടത്തേണ്ടതുണ്ട്.ഇല്ലെങ്കില്‍ അത് വിവിധ രോഗങ്ങളിലേക്കും,കഴിവില്ലായ്മയിലേക്കും നയിക്കും.

6.7 പെണ്‍ കുട്ടികളുടെയും സ്ത്രീകളുടെയും കാര്യത്തില്‍ കുടുംബങ്ങള്‍ക്കിടയില്‍ പോഷക കാര്യങ്ങളിലെ വിവേചനം അനുയോജ്യമായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കണം.

പോഷണത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ പരിപാടികള്‍,കുടുംബങ്ങളിലുള്ള പോഷണ അസന്തുലിതാവസ്ഥയെക്കുറിച്ചും,ഗര്‍ഭിനികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നതിനെക്കുറിച്ചുമാണു ഉദ്‌ഘോഷിക്കുന്നത്.പദ്ധതികള്‍,മേല്‍നോട്ടം,നടത്തിപ്പ് എന്നിവയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പിക്കണം.

കുടിവെള്ളവും ശുചീകരണവും

സുരക്ഷിതമായ കുടിവെള്ളം മാലിന്യ സംസ്‌കരണം, ശൗചാലയ സംവിധാനം, ശുചീകരണം,തുടങ്ങിയ സ്ത്രീകളുട്വെ ആവശ്യങ്ങള്‍ക്ക് അതീവ ശ്രദ്ധനല്‍കണം,.ഇവയെല്ലാം സ്ത്രീകള്‍ക്ക് വളരെ പെട്ടന്ന് ലഭ്യമാകുന്ന വിധത്തിലായിരിക്കണം. പ്രത്യേകിച്ച് നഗരത്തിലെ ചേരികളിലും ,ഗ്രാമീണമേഖലകളിലെ സ്ത്രീകളുടെ കാര്യത്തില്‍അതീവശ്രദ്ധകാണിക്കണം. ഇത്തരം പദ്ധതികളുടെ നടത്തിപ്പിലും,തെറ്റുകള്‍ പരിഹരിക്കുന്നതിലും ,സ്ത്രീകളുറ്റെ പങ്കാളിത്തം ഉറപ്പാക്കണം.

വീടും വാസവും

ഗ്രാമീണമെഖലയിലെയും ,ചേരികളിലെയും , പട്ടണങ്ങളിലെയും ഗൃഹനിര്‍മ്മാണ പദ്ധതികളില്‍ സ്ത്രികള്‍ക്കനുകൂലമായ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകള്‍:, ഗൃഹനാഥമാര്‍, ഉദ്യോഗസ്ഥ്മാര്‍, വിദ്യാര്‍ത്ഥികള്‍, തൊഴില്‍ മ്പരിശീലനം നടത്തുന്നവര്‍, എന്നിവര്‍ക്ക് യോജിച്ചതും, സുരക്ഷിതവുമായ ഗൃഹനിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പ്രത്യ്ക ശ്രദ്ധപതിപ്പിക്കണം.

പരിസ്തിഥി

പരിസ്ഥിതി സംരക്ഷണം, പുന:സ്ഥാപനം തുടങ്ങിയ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും ,നയങ്ങളിലും സ്ത്രീകളെ പങ്കെടുപ്പിക്കുകയും, അവരുടെ ചിന്തകളെ പ്രതിഫലിപ്പിക്കുകയും വേണം.സ്ത്രീകളുടെ ജീവനോപാധികളില്‍ പരിസ്ഥിതിയുടെ പങ്ക് കണക്കിലെടുത്ത് പരിസ്ഥിതി സംരക്ഷ്ണത്തിലും,അതിന്റെ നാശത്തെ നിയന്ത്രിക്കുന്ന പ്രവര്‍ത്തങ്ങളിലും നയങ്ങളിലും സ്ത്രീകളെ പങ്കെടുപ്പിക്കുകയും, ചെയ്യണം.ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം സ്ത്രീകളും ഇന്ധനാവശ്യങ്ങള്‍ക്കായിഇപ്പോഴും ആശ്രയിക്കുന്നത് വിറക്, ചാണകം, വിളകളുടെ അവശിഷ്ടങ്ങള്‍ , എന്നീ വാണിജ്യേതര ഊര്‍ജ്ജ ഉറവിടങ്ങളെയാണു.ഇത്തരം ഊര്‍ജസ്രോതസ്സുകളുടെ ഫലപ്രദമായ ഉപയോഗം പരിസ്ഥിതിക്കനുയോജ്യമായി ലഭ്യമാക്കണമെങ്കില്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്‌ത്രോതസ്സുകളെ വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കണം. സൗരോര്‍ജ്ജം, ബയോഗ്യാസ്, പുകയില്ലാത്തടുപ്പുകള്‍, മറ്റ് ഗ്രാമീണ രീതികള്‍ തുടങ്ങിയവ പ്രചരിപ്പിക്കാന്‍ സ്ത്രീകള്‍ സഹായിക്കുന്നു.പരിസ്തിഥിപ്രവര്‍ത്തനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ പ്രഭാവം ഉളവാക്കുന്നതിലും,ഗ്രാമീണ സ്ത്രീകളുടെ ജീവിതരീതിമെച്ചപ്പെടുത്താനും സാധിക്കുന്നു.

ശാസ്ത്ര സാങ്കേതികരംഗം

6.11 സ്ത്രീകളുടെ കൂട്ടായ്മ വര്‍ദ്ധിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ ആരംഭിക്കണം.പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനു ശാസ്ത്രസാങ്കേതിക വിദ്യകള്‍ തിറ്റ്രഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ ഇതു നടപ്പിലാക്കണം.സ്ത്രീകളുടെ പൂര്‍ണ്ണ പങ്കാളിത്തം ശാസ്ത്രസാങ്കേതികരംഗത്തെ പ്രവര്‍ത്തനങ്ങളില്‍ സജ്ജമാക്കുമെന്ന് ഉറപ്പ് വരുത്തണം.

ഒരു ശാസ്ത്രീയ അവബോധം രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തണം. വാര്‍ത്താവിനിമയം, വിവരസാങ്കേതികവിദ്യ തുടങ്ങിയസവിശേഷ പ്രാഗത്ഭ്യം ആവശ്യമുള്ള മേഖലകളില്‍ അവര്‍ക്ക് പരിശീലനം നല്‍കാനുള്ളനടപടികള്‍ സ്വീകരിക്കണം.സ്ത്രീകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ളതുംഅവരുടെ കഠിനാദ്ധ്വാനത്തെക്കുറയ്ക്കുന്നതുമായ മേഖലകളില്‍ ശ്രദ്ധപതിപ്പിക്കണം.

സ്ത്രീകള്‍ വിഷമഘട്ടങ്ങളില്‍

6.12 സ്ത്രീകളുടെ സാഹചര്യങ്ങളുടെവൈവിദ്ധ്യവും, പ്രത്യേക നേട്ടം ലഭിക്കാത്ത സംഘങ്ങളുടെ അറിവിനുവേണ്ടിയും ,അവര്‍ക്ക് പ്രത്യേക സഹായം നല്കുന്നതിനുവേണ്ടിയുള്ള പരിപാടികള്‍ നടപ്പിലാക്കണം.ഉപേക്ഷിക്കപ്പെട്ടവര്‍ , കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവര്‍, സംഘര്‍ഷം നേരിടുന്ന സ്ത്രീകള്‍പ്രകൃതിദുരന്തത്തിനിരയാകുന്ന സ്ത്രീകള്‍ ,വികസനം ചെല്ലാത്ത സ്ഥലങ്ങളില്‍ വസിക്കുന്നവര്‍, അംഗവികല്യമുള്ളവര്‍, വാര്‍ദ്ധക്യം ബാധിച്ചവര്‍,ഒറ്റപ്പെട്ട സ്ത്രീകള്‍ , എന്നിവരാണ്‍ ഈകൂട്ടത്തില്‍ പ്പെടുന്നവര്‍.കുടുംബംനയിക്കുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍,കുടിയേറ്റക്കാര്‍, ക്രൂരമായ ആക്രമണത്തിനു വിധേയരായവര്‍, വേശ്യകള്‍ എന്നിവരും ഈ ഗനത്തില്‍ പ്പെടുന്നു.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍

സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അക്രമങ്ങള്‍ അവ ശാരീരികം, മാനസികമോ ,ഗാര്‍ഹികമോ, സാമൂഹിക പ്രവണതകളുടെയോ,ആചാരങ്ങളുടെയോ ഭാഗമായി ഉണ്ടാകുന്നവയായാലും അവയെ ഉന്മുലനം ചെയ്യണം.ഇത്തരം അക്രമങ്ങള്‍ തടയാനുള്ള സ്ഥാപനങ്ങളും , സഹായനടപടികളും ശക്തിപ്പെടുത്തണം.

തൊഴില്‍ സ്ഥലത്തുണ്ടാകുന്ന ലൈംഗിക പീഢനങ്ങള്‍, സ്ത്രീധനം പോലുള്ള ആചാരങ്ങള്‍, എന്നിവയും , സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്പ്‌പെടുന്നവയാണു.അക്രമങ്ങള്‍ക്കിരയായവരെ പുനരധിവസിപ്പിക്കുകയും, ഇത്തരം ഉപദ്രവങ്ങല്‍ ചെയ്യാന്‍ തയാറെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും വേണം.സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരെയുള്ളഇത്തരം നടപടികള്‍ തടയാന്‍ പ്രാപ്തിയുള്ള പദ്ധതികള്‍ക്ക് പ്രത്യേക ഉണ്ണല്‍ നല്‍കണം.

പെണ്കുട്ടിയുടെ അവകാശങ്ങള്‍

8.1 പെണ്‍.കുട്ടിക്കും അവരുടെ അവകാശങ്ങള്ക്കും നേരെയുണ്ടാകുന്ന എല്ലാവിധത്തിലുമുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയും ,കുടുംബത്തിനുള്ളില്‍ നിന്നായാലും, പുറത്തുനിന്നായാലും ഇവ തടയുന്നതിനുള്ള ശിക്ഷ്ണനടപടികള്‍ ശക്തമാക്കുകയും വേണം.ഭ്രൂണത്തിലുള്ള ലിംഗനിര്‍ണ്ണയം,ഗര്‍ഭസ്ഥശിശുഹത്യ, ബാലികാവധം, ശൈശവവിവാഹം, കുട്ടികളെ പീഢിപ്പിക്കല്‍, ബാലവേശ്യാവൃത്തി തുടങ്ങിയ അക്രമങ്ങള്‍ക്കെതിരെ നടപടികള്‍ ഉണ്ടാവണം. കുടുംബത്തിനകത്തും പുറത്തും, പെണ്കുട്ടിയോടുകാണിക്കുന്ന വിവേചനം അവസാനിപ്പിക്കണം.പെണ്കുട്ടികള്‍ക്കനുയോജ്യമായ ഒരു സങ്കല്പം യാഥാര്‍ത്ഥ്യമാകുകയും, പെണ്കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കുകയും അഹാരവും, പോഷണവും, ആരോഗ്യവും, വിദ്യാഭ്യാസവും, തൊഴിലും, മെചപ്പെടുത്തുന്ന മേഖലകളില്‍ നല്ല മൂലധന നിക്ഷേപമുണ്ടാവുകയും വേണം.ബാലവേലാവ്‌സാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമ്പോള്‍ പെണ്കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകമായ ശ്രദ്ധ്കാണിക്കണം.

മാധ്യമങ്ങള്‍

9.1 പെണ്കുട്ടികളുടേയും, സ്ത്രീകളുടേയും, മാനുഷികമൂല്യങ്ങള്‍ ചിത്രീകരിക്കാന്‍ ദൃശ്യമാധ്യമങ്ങളെ പ്രയോജനപ്പെടുത്തവുന്നതാണു.സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ നിലവിലിരിക്കുന്ന പ്രതികൂലമായ അവസ്ഥയേയും, അവര്‍ക്കെതിരായ അക്രമങ്ങളേയും, അവസാനിപ്പിക്കുന്ന തരത്തിലുള്ള നയങ്ങളാകണം നടപ്പിലാക്കുന്നത്.

വിവരസാങ്കേതിവിദ്യാരംഗത്ത് സ്ത്രീകള്‍ കൂടി എത്തിപ്പെടത്തക്ക വിധം സജ്ജ്മാക്കണം,പെരുമാറ്റച്ചട്ടങ്ങളും, ഔദ്യോഗിക നിര്‍ദ്ദേശങ്ങളും, സ്ത്രീകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കാനും, പുരുഷന്റേയും, സ്ത്രീയുടേയും അസംന്തുലിതാവസ്ഥയ്ക്കു പരിഹാരം കാണാനും മാധ്യമങ്ങള്‍ പ്രോത്സാഹനം നല്‍കേണ്ടതാണു.

പ്രവര്ത്തനതന്ത്രങ്ങള്‍

പദ്ധതി നടപ്പിലാക്കല്‍

എല്ലാ കേന്ദ്ര ,സംസ്ഥാന മന്ത്രിമാരും,കേന്ദ്രത്തിലേയും, ,സംസ്ഥാനത്തിലേയും ,സ്ത്രീകളുടേയുംകുട്ടികളുടേയും വികസനവകുപ്പിന്റേയും, വനിതകള്ക്കുള്ള ദേശീയ സംസ്ഥാന കമ്മീഷനുകളുടേയും സഹകരണത്തോടെ നയങ്ങളെ സമയ ബദ്ധിത പ്രവര്‍ത്തനങ്ങളാക്കി മാറ്റുക.

(i)    പദ്ധതികളില്‍ പ്രധാനമായും ഉള്‍പ്പെടേണ്ടവ താഴെപ്പറയുന്നു.

(ii)  2010 നു മുന്‍പ് പൂര്‍ത്തിയാക്കേണ്ടലക്ഷ്യങ്ങള്‍

(iii)ശ്രോതസ്സുകളെ തിരിച്ചറിയുകയും അവയോടുള്ള പ്രതിപത്തി നിലനിര്‍ത്തുകയുംചെയ്യുക.

(iv)പ്രവര്‍ത്തനരീതികള്‍നടപ്പിലാക്കുന്നതിലുള്ള ഉത്തരവാദിത്വം .

(v)  പദ്ധതികളുടെ ഫലപ്രദമായ നിരീക്ഷ്ണവും,പുന:രവലോകനവും, സ്ത്രീത്വ വീക്ഷ്ണത്തോടുകൂടി ഉള്ളവിലയിരുത്തലും.കൂട്ടായ പ്രവര്‍ത്തനങ്ങളിലെ സ്ത്രീത്വ വീക്ഷ്ണം

10.2 മികച്ച പ്ലാനിങ്ങും ,പദ്ധതികളുടെ രൂപീകരണവും,സ്രോതസ്സുകളുടെ വിതരണവും,വനിതവികസന സൂചികകളും (ജി.ഡി.ഐ) വിദഗ്ദ്ധസമതികളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നു സാധിക്കാവുന്നതാണു.ഇവയെ വിസദമായും ആഴത്തിലുമുള്ള പഠനങ്ങള്‍ക്ക് വിധേയമാക്കാവുന്നതാണു.മൂല്യനിര്‍ണ്ണയവികസനവും, കണക്കെടുപ്പും, പാര്‍ശ്വപദ്ധതിയായി ഉള്‍പ്പെടുത്താം.

10.3 പ്രാഥമിക വിവരശേഖരണ സമിതികളും, കേന്ദ്രസംസ്ഥാന ഗവണ്മെന്റുകളും, പൊതു,സ്വകാര്യ മേഖലയിലെ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിവര ശേഖരണത്തിനു സഹായിക്കുന്നു. സ്ത്രീകളുടെ ജീവിതനിലവാരത്തെ സംബന്ധിച്ച പ്രധാന വിവരങ്ങളിലെ വിട്ട് പോയ ഭാഗങ്ങള്‍ പൂരിപ്പിക്കാന്‍ ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കാവുന്നതാണു.

എല്ലാ മന്ത്രിസഭകളും,കോര്‍പ്പറേഷനുകളും,ബാങ്കുകളും,ധനകാര്യ സ്ഥാപനങ്ങളും,വിവരങ്ങള്‍ ശേഖരിക്കാനും,വിശകലനം ചെയ്യാനും,നിലനിര്‍ത്താനും, പ്രസിദ്ധീകരിക്കാനും ശ്രമിക്കേണ്ടതാണു.പദ്ധതികളുടെ നല്ല നടത്തിപ്പിനു യോജിപ്പിച്ചെടുക്കാത്ത ഇത്തരം വിവരങ്ങള്‍ ഫലപ്രദമാണു.

സ്ഥാപന പ്രക്രിയ

11.1 കേന്ദ്ര-സംസ്ഥാന തലങ്ങളിലുള്ള സ്ത്രീ ക്ഷേമം ലക്ഷ്യമാക്കിയിട്ടുള്ള സംഘടനകളെ ശക്തിപ്പെടുത്തണം.അനുയോജ്യമായ സ്രോതസ്സുകള്‍,പരിശീലനം,ഫലപ്രദമായി സാധിക്കുന്ന വങ്കിട പദ്ധതികള്‍ക്ക് വേണ്ടി വാദിക്കാനുള്ള പ്രാഗത്ഭ്യം ,നിയമ നിര്‍മ്മാണം,തുടങ്ങിയ ഇടപെടലുകളിലൂടെ സ്ത്രീ ശാക്തീകരണം സാദ്ധ്യമാകും.

11.2 ദേശീയ സംസ്ഥാന സമിതികള്‍ ഇത്തരം നയങ്ങളുടെ പ്രവര്‍ത്തനം സ്ഥിരമായി നിരീക്ഷിക്കാന്‍ ചുമതലപ്പെട്ടവരാണു.ദേശീയ കൗണ്‍സിലിന്റെ അധ്യക്ഷന്‍ പ്രധാനമന്ത്രിയും,സംസ്ഥാന കൗണ്‍സിലിന്റെ അധ്യക്ഷന്‍ മുഖ്യമന്ത്രിയും അതാതു വകുപ്പുകളിലേയും മന്ത്രിസഭകളിലേയും പ്രതിനിധികളും,ദേശീയ സംസ്ഥാന വനിതാക്കമ്മീഷനുകള്‍,സാമൂഹിക ക്ഷേമ ബോര്‍ഡുകള്‍,ഗവണ്മെന്റിതര സംഘടനകള്‍,വനിതാ സംഘടനകള്‍,കോര്‍പ്പറേറ്റ് മേഖല തൊഴിലാളി സംഘടനകള്‍,ധനകാര്യ സ്ഥാപനങ്ങല്‍ അക്കാദമികള്‍,വിദഗ്ധര്‍,സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയ അംഗങ്ങളാല്‍ സംസ്ഥാന സമിതി വളരെ വിപുലമായിരിക്കും.ഈ സംഘടനകള്‍ നടപ്പിലാക്കപ്പെടുന്ന പദ്ധതിയുടെ പുരോഗതിയെ രണ്ട് വര്‍ഷം കൂടുമ്പോള്‍ വിലയിരുത്തണം.നിര്‍ദ്ദേശങ്ങള്‍ക്കായി ഇത്തരം പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ സമയാസമയങ്ങളില്‍ ദേസീയ വികസന സമിതിയെ ധരിപ്പിക്കണം.

11.3 വനിതകള്‍ക്കായുള്ള ദേശീയ സംസ്ഥാന റിസോഴ്‌സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും വിവരശേഖരണം,വിലയിരുത്തലുകള്‍,ഗവേഷണ പ്രവര്‍ത്തനങ്ങള്‍,സര്‍വ്വേകള്‍,പരിശീലനങ്ങള്‍,ബോധവല്‍ക്കരണം തുടങ്ങിയവ നടത്തുകയും ചെയ്യണം.

ഇത്തരം കേന്ദ്രങ്ങളെ അനുയോജ്യമായ വിവര സാങ്കേതിക വിദ്യയുപയോഗിച്ച് വനിതാ പഠനകേന്ദ്രങ്ങളുമായുംവിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെടുത്തണം.

11.4 ജില്ലാതലത്തിലെ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുമ്പോള്‍,സര്‍ക്കാര്‍ അതിന്റെ വിവിധ പദ്ധതികള്‍ ഉപയോഗിച്ച്,അംഗന്‍ വാടി/ഗ്രാമം/പട്ടണതലങ്ങളിലുള്ള സ്വയം സേവക സംഘങ്ങള്‍ എന്നിവയെ ശക്തിപ്പെടുത്തി അടിത്തട്ടില്‍ നിന്നു തന്നെ പദ്ധതികളെ ബലപ്പെടുത്തണം.ഇത്തരം വനിതാ സംഘടനകള്‍,സ്വയം തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ട സൊസൈറ്റികളായി രൂപം കൊള്ളുകയും പഞ്ചായത്ത്,അല്ലെങ്കില്‍ മുനിസിപ്പല്‍ തലത്തില്‍ ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.ഇത്തരം സൊസൈറ്റികള്‍ ഗവണ്മെന്റില്‍ നിന്നോ,ഇതര സംഘടനകളില്‍ നിന്നോലഭ്യമാകുന്ന സ്രോതസ്സുകള്‍,ബാങ്കില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ലഭ്യമാകുന്നവ ഉള്‍പ്പെടെ ഉപയോഗിച്ച് പഞ്ചായത്തും മുനിസിപ്പലിറ്റിയുമായി അടുത്ത ബന്ധം പുലര്‍ത്തിക്കൊണ്ട് ധാരാളം സാമൂഹിക സാമ്പത്തിക വികസന പദ്ധതികളും നടപ്പാകുന്നു.

വിഭവ സമാഹരണം

12.1 പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകള്‍,ധനകാര്യ വായ്പാ സ്ഥാപനങ്ങള്‍,ബാങ്കുകള്‍,സ്വകാര്യ മേഖല,പൊതു സമൂഹം,മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയാണു പദ്ധതിക്കു വേണ്ട സാമ്പത്തിക ,മാനുഷിക വിഭവങ്ങള്‍ സമാഹരിക്കുന്നത്

(എ) പൊതു ബഡ്ജറ്റിങ്ങിലൂടെയാണു പദ്ധതികള്‍ക്കാവശ്യമായ വിഭവങ്ങളുടെ വിതരണവും സ്ത്രീകള്‍ക്ക് ലഭ്യമാകുന്ന ലാഭത്തിന്റെ വിലയിരുത്തലും കണക്കാക്കപ്പെടുന്നത്.സ്ത്രീകള്‍ക്ക് മികച്ച നേട്ടം ലഭ്യമാകത്തക്കവിധം നയങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍വരുത്തുന്നു.

(ബി) ബന്ധപ്പെട്ട വകുപ്പുകളിലാണു,പദ്ധതിയുടെ വികാസത്തിനും പ്രോത്സാഹനത്തിനും ആവശ്യമായ വിഭവങ്ങളുടെ വിതരണവും നടക്കുന്നത്.

(സി) ഗ്രാമീണ വികസന വകുപ്പിലെ ഉദ്യോഗസ്ഥന്മാരും,വിദ്യാഭ്യാസവും,സ്ത്രീകളുടെയും കുട്ടികളുടെയും വികസനവും എന്ന വകുപ്പിലെ ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തകരും തമ്മില്‍ നല്ല ഒരു ബന്ധം രൂപപ്പെടും.

(ഡി) വായ്പാ ആവശ്യങ്ങളെല്ലാം അനുയോജ്യമായ നയങ്ങളിലൂടെ ബാങ്കുകളും,ധനകാര്യ സ്ഥപനങ്ങളും ലഭ്യമാക്കുന്നു.സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനുള്ള വകുപ്പുമായി ബന്ധപ്പെട്ട് പുതിയ സ്ഥാപനങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നു.

12.2 ഒന്‍പതാം പദ്ധതിയിലുള്‍പ്പെട്ട വനിതാ ഘടകപദ്ധതിയുടെ തന്ത്രമനുസരിച്ച് ഓരോ മന്ത്രാലയത്തിലേയും,വകുപ്പുകളിലേയും 30 ശതമാനത്തില്‍ കുറയാത്തലാഭമോ,ഫണ്ടുകളോ സ്ത്രീകളിലേക്ക് എത്തിച്ചേരും.ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയുംസഹകരണത്തോടെയാണിത് നടപ്പിലാകുന്നത്.ആയതിനാല്‍ സ്ത്രീകളുടെയും കുട്ടികളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു.ഇത്തരം പദ്ധതികളുടെ നടത്തിപ്പും പുരോഗമനവും സമയാസമയങ്ങളില്‍ നിരീക്ഷിക്കുകയും ഗുണനിലവാരത്തിന്റെയും,പുരോഗതിയുടെ അളവിന്റെയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയും ചെയ്യുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും വികസന വകുപ്പാണു.

12.3 സ്ത്രീകളുടെ വികസനത്തിനായുള്ള പദ്ധതികളുടെ വികസനത്തിനായി സ്വകാര്യ പങ്കാളിത്തം ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കണം.

നിയമനിർമ്മാണം

13.1 ഇത്തരം നയങ്ങള്‍ നടപ്പിലാക്കാന്‍ നിലവിലിരിക്കുന്ന നിയമങ്ങളെ പുനരാവിഷ്‌ക്കരിക്കുകയും ആവശ്യമായ പുതിയ നിയമങ്ങള്‍ നടപ്പില്‍ വരുത്തുകയും വേണം.നിലവിലിരിക്കുന്ന എല്ലാ നിയമങ്ങളും പുന: പരിശോധനയ്ക്കു വിധേയമാക്കുകയും ഉദാഹരണമായി വ്യക്തിപരവും ,കസ്റ്റമറി നിയമങ്ങളും, ട്രൈബല്‍ നിയമങ്ങളും, ഔദ്യോഗികനിയമനിര്‍മ്മാണവും, അതുമായി ബന്ധപ്പെട്ട നിയമങ്ങളും, സ്ത്രീപുരുഷ വിവേചനം, അവസാനിപ്പിക്കാനാവശ്യമായ ഭരണപരമായ മാറ്റങ്ങളും ഇതില്പ്‌പെടും. ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്2002-2003 കാലയളവിലേയ്ക്കാണു. പൊതുസമൂഹം , സ്ത്രീകള്ക്കും ,കുട്ടികള്ക്കും വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ സ്ത്രീകളുടേയും കുട്ടികളുടേയും വികസനവകുപ്പ് എന്നിവയുമായുള്ള് ചര്‍ച്ചയ്ക്കു ശേഷം ഉരിത്തിരിയുന്ന പ്രത്യേക പദ്ധതികള്‍ നട്പ്പിലാക്കും.അവ്ശ്യ സന്ദര്‍ഭങ്ങളില്‍ ഈ നയങ്ങളുടെ ഫലം ഇച്ഛിക്കുന്ന മറ്റുള്ളവരേയും ചേര്‍ത്ത് വിപുലമായ ചര്‍ച്ച നടത്തുന്നു.

13.2 ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സൊസൈറ്റിയിലേയും, ജനവിഭാഗത്തിലേയും പ്രതിനിധികളുടെ പ്രോത്സാഹനത്തോടെ ഫലപ്രദമായ നിയമ നിര്‍മ്മാണം സാദ്ധ്യമാകുന്നു.ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണത്തില്‍ മാറ്റങ്ങള്‍ വരുത്താം.

13.3  ഇതു കൂടാതെ നിയമനിര്‍മ്മാണം ഫലപ്രദമാക്കാന്‍ താഴെ പ്പറയുന്ന നടപടികളും സ്വീകരിക്കും.

എ) അക്രമങ്ങള്ക്കും, സ്ത്രീകള്‍ക്കെതിരെയുള്ള കൈയേറ്റങ്ങള്ക്കും പ്രത്യേക ശ്രദ്ധനല്‍കികൊണ്ട് പ്രശ്‌നങ്ങള്‍ക്ക് വളരെ പെട്ടന്ന് പരിഹാരം കാണാനായി നിയമത്തിലെ വകുപ്പുകള്‍ കര്‍ക്കശമായി നടപ്പിലാക്കും.

ബി) തൊഴില്‍ സ്ഥലങ്ങളിലെ ലൈംഗിക പീഢനങ്ങള്‍ തടയാനും സംഘടിത അസ്ംഘടിതമേഖലയില്‍ നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാനും,വേതന നിയമത്തിന്റെയും ഏറ്റവും കുറഞ്ഞ വേതന നിയമത്തിന്റേയും സാധ്യതകള്‍ പ്രയോജനപ്പെടുത്തും.

സി) സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ,സംഭവിക്കുന്ന സാഹചര്യം തെളിവെടുപ്പ്, വിചാരണ ചെയ്യല്‍ എന്നിവ കേന്ദ്ര സംസ്ഥാന ,ജില്ലാതലങ്ങളില്‍ നടക്കുന്ന കുറ്റകൃത്യ വിസകലന സമ്മേളനംങ്ങളില്‍ തുടര്‍ച്ചയായി ചര്‍ച്ചചെയ്യപ്പെടണം.അംഗീകൃതവും സ്വമേധയാ പ്രവര്‍ത്തിക്കുന്നതുമായ സംഘടനകള്‍ക്ക് സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങളുടെ പരാതി സ്വീകരിക്കാനും നടപടികള്‍ എടുക്കാനും തക്ക ചുമതലകള്‍ നല്‍കണം.

ഡി) പോലീസ് സ്റ്റേഷനുകളില്‍ വനിതാസെല്ലുകള്‍ സ്ഥാപിക്കുകയും ,വനിതാ പോലീസ് സ്റ്റേഷനുകള്‍ പ്രോത്സഹിപ്പിക്കുകയും, കുടുംബ കോടതികള്‍ , മഹിളാ കോടതികള്‍, ഉപദേശക കേന്ദ്രങ്ങള്‍, നിയമസഹായ കേന്ദ്രങ്ങള്‍ ന്യായ പഞ്ചായത്തുകള്‍ എന്നിവ ശ്ക്തിപ്പെടുത്തുകയും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുകയും ചെയ്യുക.

ഇ) നിയമപരമായ അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, സ്ത്രീകളുടെ മറ്റ് പദവികള്‍ തുടങ്ങിയവയെ ക്കുറിച്ചുള്ള പ്രചാരം പ്രത്യേകം തയ്യാറാക്കിയ നിയമ സാക്ഷരതാ പരിപാടികളിലൂടെയും ,അവകാശ ബോധവല്‍ക്കരണ പരിപാടികളിലൂടെയും സാധ്യമാകണം.

സ്ത്രീത്വ സംവേദനം

14.1 പദ്ധതികള്‍ രൂപകല്പ്പന ചെയ്യുന്നവര്‍ക്കും ,നടപ്പിലാക്കുന്നവര്‍ക്കും, വികസനം നടത്തുന്ന ഏജന്‍സികള്‍ക്കും, നിയം നടപ്പാക്കുന്ന ഉദ്യോഗസ്തര്‍ക്കും കോടതിക്കും, മറ്റ് ഗവണ്മെന്റിതരസ്ഥാപനങ്ങള്‍ക്കും പ്രത്യേകശ്രദ്ധനല്‍കിക്കൊണ്ട് സംസ്ഥാനത്തിന്റെ എക്‌സിക്കൂട്ടീവ്, നിയമനിര്‍മ്മാണം, കോടതി തുടങ്ങിയ തലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണം.

മറ്റ് നടപടികള്താഴെപ്പറയുന്നു.( Panchayati Raj Institutions)

എ) ലിംഗബോധത്തിലും വനിതകളുടെ മനുഷ്യാവകാശങ്ങളിലും, സാമൂഹിക ബോധവല്‍ക്കരണം നടത്തണം

ബി) സ്ത്രീപുരുഷാവബോധം വളര്‍ത്തുന്ന പുസ്തകങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.

സി) പൊതു രേഖകളിലും നിയമ പുസ്തകങ്ങളിലും, സ്ത്രീകള്ക്കു മാനഹാനിയുണ്ടാകുന്ന പ്രയോഗങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കുക .

ഡി) സ്ത്രീകളുടെ സമത്വവും, ശാക്തീകരണവും ഉദ്‌ഘോഷിക്കുന്ന സന്ദേശങ്ങള്‍ വിവിധ ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക

പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍

15.1 1993 ലെ 73ഉം, 74 ഉം ഭരണഘടനാ ഭേദഗതികള്‍ രാഷ്ട്രീയാധികാരങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യവും, തുല്യപങ്കാളില്‍ത്തവും ഉറപ്പാക്കുന്നതില്‍ വലിയ വഴിത്തിരിവായിരുന്നു. പൊതു ജീവിതത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിച്ചതില്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണു.സ്ത്രീകള്ക്കു വേണ്ടിയുള്ള ദേശീയ നയം താഴെത്തട്ടില്‍ നടപ്പിലാക്കുന്നതില്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സജീവമായി പങ്കെടുത്തു.

സ്വേച്ഛയില്‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം

16.1 സ്വമേധയാല്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ കൂട്ടായ്മകള്‍ ഫെഡറേഷനുകള്‍ ,തൊഴിലാളി സംഘടനകള്‍, ഗവണ്മെന്റിതര സംഘടനകള്‍, വനിതാസംഘടനകള്‍ ,വിദ്യാഭ്യാസം , പരിശീലനം, ഗവേഷണം, എന്നിവയുമായി ബന്ധപ്പെട്ട സംഘടനകള്‍ തുടങ്ങിയ സ്ത്രീകളെ ബാധിക്കുന്ന എല്ലാ പദ്ധതികളും നയങ്ങളും,വിശകലനം ചെയ്യണം.ഇതു സാധിക്കാന്‍ അവര്‍ക്കാവശ്യമായ വിഭവങ്ങളും, ക്‌ഴിവുകള്‍ വികസിപ്പിക്കാനാവശ്യമായ പ്രക്രിയകളും നടത്തണം.

അന്താരാഷ്ട്ര സഹകരണം

17.1 കണ്വെന്‍ഷന്‍ ഓണ്‍ ,ആള്‍ ഫോര്‍ംസ് ഓഫ് ഡിസ്‌ക്രിമിനേഷന്‍ അഗൈന്‍സ്റ്റ് വുമണ്‍(സി.ഇ.ഡി.എ.ഡബ്ലിയു) ,കണ്‍ വെന്‍ഷന്‍ ഓണ്‍ റൈറ്റ്‌സ് ഓഫ് ദി ചൈല്‍ഡ് ,ഇന്റെര്‍നാഷണല്‍ കോണ്‍ഫെറന്‍സ് ഓന്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡെവല്പ്മന്റ്( ഐ.സി.പ്.ഡി+5) ,മറ്റ് സംഘടനകള്‍ തുടങ്ങി ആഗോളതരത്തിലുള്ള എല്ലാ വനിതാ സംഘടനകളുടേയും അന്താരാഷ്ട്ര സഹകരണമാണു ഈ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതിലൂടെയും ആശയവിനിമയത്തിലൂടെയും ,സാങ്കേതിക വിദ്യ ,നെറ്റ്വര്‍ക്കിംഗ്, ഉഭയകക്ഷി, ബഹുകക്ഷി, പങ്കാളിത്തങ്ങളിലൂടെയുംഅന്തരാഷ്ട്ര ,പ്രാദേശിക സഹകരണങ്ങള്‍ സ്ത്രീ ശാക്തീകരണത്തിനു വിനിയോഗിക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം.

3.01754385965
AISWARYA SUDHEER Oct 07, 2016 12:45 PM

വളരെ നല്ലത്

രതീഷ്‌ Mar 23, 2015 10:52 AM

സാമൂഹ്യ ക്ഷേമം എന്നാ വിഭാഗം വളരെ നല്ലതാണു.ഇപ്പോളാണ് വികസ്പീഡിയ അറിയുവാൻ കഴിഞ്ഞത്.ഞങ്ങള്ക്ക് പ്രൊജക്റ്റ്‌ ചെയുവാൻ എളുപ്പമാണ് .പഠിക്കുവാൻ ഒരു റഫറൻസ് പോയിന്റ്‌ ആണ് .

രതീഷ്‌

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top