സ്ത്രീകളുടെ പ്രതുല്പാദനാരോഗ്യത്തിലും ആഹാരക്രമത്തിലും ഊന്നല്‍ നല്കുന്ന പദ്ധതികളും വിദ്യാഭ്യാസവും കേരളത്തിന് അനിവാര്യം
വിളര്‍ച്ചാരോഗം സ്ത്രീകളുടെ പ്രതുല്പാദനാരോഗ്യത്തെ സാരമായി ബാധിക്കുന്ന പ്രശ്നമാണ്. വ്യകതികളുടെ ചിന്താശേഷിയേയും പ്രവര്‍ത്തനശേഷിയേയും ബാധിക്കുക വഴി സമൂഹത്തിന്റെ പുരോഗതിയെ
തന്നെ നിര്‍ണ്ണയിക്കുന്ന ഗൗവരപ്രശ്നവും കൂടിയാണ് വിളര്‍ച്ചാരോഗം. വ്യക്തികളുടെ പ്രവര്‍ത്തനശേഷിയെയും വികസന പങ്കാളിത്തത്തെയും സാരമായ വിധത്തില്‍ ബാധിക്കുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് അസ്ഥിക്ഷയരോഗം. അസ്ഥിക്ഷയപ്രശ്നങ്ങള് ബാധിക്കുന്ന വ്യക്തികളുടെ ചലന സ്വാതന്ത്ര്യവും, പ്രവര്‍ത്തനശേഷിയും, ആത്മവിശ്വാസവും വളരെ പെട്ടെന്ന് കുറയുന്നു. സാമ്പത്തികമായും, സാമൂഹ്യമായും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നതിന് കടമ്പകളാകുന്ന വിളര്‍ച്ചാരോഗവും, അസ്ഥിക്ഷയരോഗങ്ങളും കേരളത്തിലെ സ്ത്രീകളിലും പെണ്‍കുട്ടികളിലും വര്‍ദ്ധിച്ച അളവില്‍ കാണുന്നതായിട്ട് രേഖപ്പെടുത്തിയിട്ടു്.
വിളര്‍ച്ചരോഗം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളിലും ഉങ്കെിലും ൗമാരപ്രായത്തിലെയും യൗവ്വനത്തിലെയും വിളര്‍ച്ചാരോഗം സ്ത്രീകളുടെ ജീവിതത്തിനെയും അടുത്ത തലമുറയുടെ ജീവിതത്തിനെയും ഗൗരവമായി ബാധിക്കുന്നു. അസ്ഥിക്ഷയരോഗങ്ങള് സ്ത്രീകളില്‍ കൂടിയ അളവില്‍ ഉാകുന്നത് മധ്യവയസ് പ്രായത്തില്‍, ആര്ത്തവവിരാമത്തോടടുപ്പിച്ചാണ്. ഈ രു രോഗങ്ങള്‍ക്കും പ്രധാന പ്രതിവിധിയായിട്ടുള്ളത്
ഇരുമ്പ്സത്ത്, കാത്സ്യം എന്നീ ധാതുക്കളുടെ അളവ് സ്ത്രീശരീരത്തില്‍ ശരിയായ തോതില്‍ ഉാകുക എന്നതാണ്. ഔഷധങ്ങള്‍ വഴിയല്ലാതെ ഇരുമ്പ് സത്തും, കാത്സ്യവും ശരീരത്തില്‍ ലഭിക്കാന്‍ യോജിച്ച മാര്‍ഗ്ഗം
ഇവ അടങ്ങുന്ന ആഹാരം സ്ത്രീകളും പെണ്‍കുട്ടികളും കഴിക്കണം എന്നതാണ്. ആര്ത്തവവിരാമത്തോടടുപ്പിച്ച കാലത്തു മാത്രമല്ലാ, മറിച്ച്, അതിന് മുന്നേ തന്നെ, അതായത് യൗവനത്തില്‍ ഇവ ശരീരത്തില്‍ ലഭ്യമാക്കുന്ന ആഹാരം കഴിക്കുന്നതു വഴിയും വ്യായാമ മുറകള്‍ ചെയ്യുന്നതു വഴിയുമാണ് അസ്ഥിക്ഷയം തടയാന്‍ കഴിയുക. സ്ത്രീകളും പെണ്‍കുട്ടികളും അറിയേതും ശ്രദ്ധിക്കേതും ആയിട്ടുള്ള ആഹാരവും
പ്രതുല്പാദനാരോഗ്യവും തമ്മിലുള്ള ഈ ബന്ധം എത്രമാത്രം സ്ത്രീകളറിയുന്നു്, ശ്രദ്ധിക്കുന്നു്? സമൂഹത്തിന്റെ പകുതിയിലധികം വരുന്ന ജനതയുടെ പ്രവര്‍ത്തനക്ഷമതയെയും സാമൂഹ്യ സംഭാവനയെയും സാരമായി ബാധിക്കുന്ന ഈ ഗൗരവമേറിയ പ്രശ്നം വികസന ഇടപെടലുകളിലൂടെ
പരിഹരിക്കാന്‍ നാം വേത്ര ശ്രദ്ധിക്കാതെ പോകുന്നു? സമൂഹത്തില്‍ എല്ലാ വിഭാഗ സ്ത്രീകളുടെയും സാമ്പത്തികമായും, വിദ്യാഭ്യാസപരമായും വ്യത്യാസമില്ലാതെ) ആരോഗ്യത്തെ ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ക്ക്
ദൂരെക്കാഴ്ചയോടു കൂടെയുള്ള ഇടപെടലുകള്‍ അത്യാവശ്യമായിരിക്കുന്നു. ഈ പ്രശ്നങ്ങളെ ആധാരമാക്കി
കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തിയ ഒരു ഇടപെടല്‍ മാതൃക താഴെ കൊടുക്കുന്നു.
കാര്‍ഷിക സര്‍വ്വകലാശാല നടപ്പിലാക്കിയ ആയുഷ്മതി പദ്ധതിയുടെ നിരീക്ഷണങ്ങള്‍
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കാര്‍ഷിക സ്ത്രീ പഠന കേന്ദ്രവും, ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ്
ഇന്‍ഡ്യയുടെ തൃശ്ശൂര്‍ ജില്ലാ വനിതാവിഭാഗവും സംയുക്തമായി 2013 മുതല്‍ തൃശ്ശൂര്‍ ജില്ല കേന്ദ്രീകരിച്ച്
നടത്തി വരുന്ന പദ്ധതിയാണ് ڇആയുഷ്മതിമിഷന്ڈ. സ്ത്രീകളുടെ പ്രതുല്പാദനാരോഗ്യവിദ്യാഭ്യാസവും,
ആഹാര ശീല പഠനവും, ഇലക്കറി ഇനങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന അടുക്കളത്തോട്ട പ്രചരണവും, പരമ്പരാഗത
ഭക്ഷണ അറിവ് ശേഖരണവും ഉള്‍പ്പെട്ട ഇടപെടലുകളാണ് ആയുഷ്മതിമിഷന് നടത്തുന്നത്. സ്ത്രീകളുടെ
പ്രതുല്പാദനാരോഗ്യത്തിന് യോജിച്ച ആഹാര വസ്തുക്കള്‍ സ്വയം കൃഷിചെയ്തുപയോഗിക്കാനുള്ള
പ്രചരണവും, കൃഷി ചെയ്യാന്‍ സൗകര്യമില്ലാത്തവര്‍ക്ക് ഉപയോഗിക്കാന്‍ തക്കവിധത്തില്‍ അത്തരം ആഹാരവസ്തുക്കള്‍ സംസ്ക്കരിച്ച ഉല്പന്നങ്ങളായി വിപണിയിലെത്തിക്കാന്‍ ഗവേഷണവും പരിശീലനങ്ങളും ഈ പദ്ധതി നടത്തുന്നു്. തൃശ്ശൂരിലെ വേലൂര്‍, നടത്തറ എന്നീ ഗ്രാമങ്ങളിലും, പറവട്ടാനി, അയ്യന്തോള്‍ എന്നീ നഗരപ്രദേശങ്ങളിലെയും 240 സ്ത്രീകളില്‍ നിന്നും ഈ പദ്ധതിയുടെ ഭാഗമായി നടത്തിയ ചില പ്രധാനപ്പെട്ട സര്‍വ്വേഫലങ്ങളാണ് ഇനി പറയുന്നത്മധ്യവയസിലെ സ്ത്രീകള്‍ക്ക് ആര്‍ത്തവ
വിരാമത്തോടെനുബന്ധിച്ച് അസ്ഥിക്ഷയം മുതലായ ആരോഗ്യപ്രശ്നങ്ങളുാകും എന്നത് 10 ശതമാനം സ്ത്രീകള്‍ക്കേ അറിയുള്ളൂ! അസ്ഥിക്ഷയരോഗവും വിളര്‍ച്ചയും തടയാന്‍ ചെറുപ്പം മുതലേ ഇലക്കറിയിനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അറിയാവുന്ന സ്ത്രീകള്‍ വെറും 18 ശതമാനം മാത്രം! ഇലക്കറിയാഹാരം ആഴ്ചയില്‍ പ്രാവശ്യമെങ്കിലും കഴിക്കുന്ന സ്ത്രീകള്‍ 14 ശതമാനം മാത്രം! ഇലക്കറിയാഹാരങ്ങള് കഴിക്കാത്തതിന്റെ പ്രധാനകാരണങ്ങള്‍ അവയുടെ പ്രാധാന്യത്തെകുറിച്ച് അറിഞ്ഞുകൂടാത്തതും, വിഷമില്ലാത്ത ഇലക്കറികള്‍ വാങ്ങാന്‍ കിട്ടാത്തതും, ഇലക്കറിയുള്പ്പെട്ട പച്ചക്കറികള്‍ വളര്‍ത്താന്‍ സ്ഥലമില്ലാത്തതും കൃഷി ചെയ്യാന്‍ അറിവില്ലാത്തതും മൂലമാണ് എന്ന് 80 ശതമാനം സ്ത്രീകളും ചൂികാണിച്ചു. ഇലക്കറികളായിട്ടു ചീരമാത്രമാണ് 90 ശതമാനം സ്ത്രീകളും ഉപയോഗിക്കുന്നത്; 40 ശതമാനം ആള്ക്കാര് മുരിങ്ങയിലയുംഉപയോഗിക്കാറു്. നമ്മുടെ പരമ്പരാഗത ആഹാരരീതി സസ്യങ്ങളുടെ വിവിധ ഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ചേമ്പ്, താള്, തകര, പയര്‍, വാഴക്കാമ്പു്, കൂമ്പ്, ചേന, കാച്ചില്, മുതിര, എള്ള്, മുരിങ്ങ തുടങ്ങിയവ കേരളീയരുടെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു. നമ്മുടെ ദിവസവും കഴിക്കുന്ന ആഹാരത്തിന്റെ കറികളായിരുന്ന കാളനും പരിപ്പും ഓലനും മോരും മറ്റും. ഇവയില്‍ ഇരുമ്പ് സത്തും, കാത്സ്യവും, ഫോസ്ഫറസും സ്ത്രീ ശരീരത്തിനു വേ ഹോര്‍മോണുകളും സുലഭമാണ് എന്നത് ഇന്ന് നമ്മുടെ പഠനങ്ങളിലൂടെ തിരിച്ചറിയുന്ന വസ്തുതകളാണ്!. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി ഇവയൊക്കെ കഴിക്കാന്‍ ശ്രദ്ധചെലുത്താനും, ഇവയൊക്കെ കൃഷി ചെയ്യാനും പ്രേരിപ്പിച്ചു കൊ് ആയുഷ്മതി മിഷന് കഴിഞ്ഞ രു വര്‍ഷങ്ങളിലായി തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്ക്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനികള്‍ക്കും, വിവിധ പഞ്ചായത്തിലെ വീട്ടമ്മനാര്ക്കുമിടയില് പ്രവര്‍ത്തിച്ചു വരുന്നു. ആയുഷ്മതി ബോധവല്‍ക്കരണ ക്ലാസില്‍ കാര്‍ഷിക രംഗത്തെയും ആയ്യുര്‍വ്വേദ രംഗത്തെയും വിദഗ്ധര്‍ ചര്‍ച്ചകള്‍ നയിക്കുന്നു. ഈ ബോധവല്കരണ ക്ലാസുകളില്‍ പങ്കെടുക്കുന്ന സ്ത്രീകളില്‍ കൂടുതല്‍ പേര്‍ക്കും വിളര്‍ച്ചയും അസ്ഥിക്ഷയവും സംബന്ധിച്ച പ്രശ്നങ്ങള്‍ ഉള്ളവരാണെന്നും അവരില്‍ കൂടുതല്‍ പേരും ഇലക്കറിയടങ്ങിയ ആഹാരക്രമങ്ങളെകുറിച്ച് ശ്രദ്ധിക്കാത്തവരാണെന്നും കാണപ്പെടുന്നു. ഈ പദ്ധതിയുടെ ഭാഗമായിട്ട് തൃശ്ശൂര്‍ ജില്ലയിലെ വിവിധ വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് അടുക്കളത്തോട്ട പരിപാലനങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നു്. ചീരയും മുരിങ്ങയും മാത്രമല്ല ഇലക്കറികളെന്നും, കൃഷി ചെയ്തും കൃഷി ചെയ്യാതെയും വളരുന്ന ഭക്ഷ്യയോഗ്യമായ മറ്റു ഇലകളെ (തകര, പൊന്നാങ്കണ്ണിച്ചീര, തഴുതാമ, മത്തനില, പയറില, ചേമ്പില, താള്, കൊഴുപ്പ, ബ്രമ്മി, അക്ഷരചീര, ചിക്കൂര്‍മാനിസ്, സാമ്പാര്‍ചീര, അഗത്തിചീര ലരേ) പരിചയപ്പെടുത്തുകയും അവ കൊുാക്കാവുന്ന ആഹാരപദാര്‍ത്ഥകള്‍ പഠിപ്പിച്ചും കൊടുക്കുന്നു്. നഗരവാസികള്‍ക്കും, കുട്ടികള്‍ക്കും കഴിക്കാന്‍ ആകര്‍ഷകമാക്കുന്ന രീതിയില്‍ തയ്യാറാക്കുന്ന ഇലക്കറി ആഹാരങ്ങളുടെ പരീക്ഷണങ്ങള്‍ നടന്നു വരുന്നു, ഈ പദ്ധതിയുടെ കീഴില്‍. ഇത്തരത്തില്‍ നിസാരമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുന്നതും എന്നാല്‍ ഗൗരവമേറിയതുമായ അറിവുകളാണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും പദ്ധതി നടത്തിയ ഗവേഷകര്‍ക്കും, ആയുര്‍വേദരംഗത്തെ പ്രവര്‍ത്തകര്‍ക്കും ലഭിച്ചത്.
ഈ മാത്യകയില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട പാഠങ്ങള്‍
താഴെ പറയുന്ന കാര്യങ്ങള്‍ മേല്‍ പറഞ്ഞ ആയുഷ്മതി മിഷന്റെ ഇടപെടലില്‍ നിന്നും ആരോഗ്യവിദ്യാഭ്യാസ കാര്‍ഷിക വികസന രംഗത്തെ ആസൂത്രകര്‍ തിരിച്ചറിയേതു്. സ്ത്രീകളുടെ പ്രതുല്പാദനാരോഗ്യവുമായി
ബന്ധപ്പെട്ട സാധാരണയായി കാണുന്ന വിളര്‍ച്ച, അസ്ഥിക്ഷയം എന്നിവയെ കുറിച്ചും, ഇവ ആഹാരക്രമത്തിലൂടെ നിയന്ത്രിക്കാം എന്നതിനെകുറിച്ചും വേത്ര അറിവ് സ്ത്രീകള്ക്കിടയിലില്ല. വിവിധ പ്രായത്തിലും സാമ്പത്തിക നിലവാരത്തിലും, വിദ്യാഭ്യാസ നിലവാരത്തിലുമുള്ള സ്ത്രീകള്‍ക്കിടയിലും ഈ ആരോഗ്യപ്രശ്നങ്ങള്‍ നിലനില്ക്കുന്നു എന്ന വസ്തുത, സമൂഹത്തിന്റെ വിവിധ തട്ടുകളിലെ സ്ത്രീകളെ സമഗ്ര ആരോഗ്യ വിദ്യാഭ്യാസ ഇടപെടലുകള്ഉണ്ടാകണമെന്ന് ഓര്‍മിപ്പിക്കുന്നു.
വിവിധധാരകളിലെ ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ വഴിയും ഈ രോഗം ബാധിച്ചവരുടെ പ്രശ്നങ്ങളും പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളെയും കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് ഉാക്കേതു്. അംഗനവാടികളില്‍ കൂടി മാത്രമാണ് ഇപ്പോള്‍ ഇതിനായുള്ള പ്രവര്‍ത്തനം ചെറിയതോതിലെങ്കിലും നടക്കുന്നത് എന്ന വസ്തുതയും, അംഗനവാടികള്‍ വഴി വളരെ താഴെത്തട്ടിലെ ചെറിയൊരു ശതമാനം സ്ത്രീകളില്‍ മാത്രം എത്തുന്നുള്ളൂ എന്നതും ആസൂത്രണരംഗം എത്രയും പെട്ടെന്ന് തിരിച്ചറിയണം. സ്ക്കൂള് തലം മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, തൊഴിലിടങ്ങളിലും, പഞ്ചായത്ത് പദ്ധതികളിലും, നിര്‍ബന്ധമായും ഇതിന് വേണ്ടി ഇടപെടലുകളുള്ള ബോധവല്‍ക്കരണ പദ്ധതികള്‍ നടപ്പിലാക്കണം. സ്ത്രീകളുടെ ആരോഗ്യത്തെ
മുന്‍നിര്‍ത്തിയുള്ള ആഹാരങ്ങള്‍ ഇരുമ്പു സത്തും, കാത്സ്യവും, ഫൈറ്റോ ഹോര്‍മോണുകളും, നാരുകളും മറ്റും അടങ്ങിയ ആഹാരം സുലഭമായി ലഭ്യമാക്കാന്‍ തക്ക വിളപരിക്രമം ഓരോ പ്രദേശത്തും കൃഷിവകുപ്പ്
നടപ്പിലാക്കേതാണ്. പ്രകൃതിയില്‍ നിരവധിയിനം ഇലക്കറിയിനങ്ങള്‍ ഭക്ഷ്യയോഗ്യമായിട്ടുന്ന്െ കൂടുതല്‍ പേര്‍ക്കുമറിയില്ല. ഭക്ഷണയോഗ്യമായ ഇലക്കറിയിനങ്ങളുടെ പ്രചരണാര്‍ത്ഥം കൃഷിവകുപ്പില്‍ നടപ്പാക്കണം. വിവിധധാരയിലുള്ള ആരോഗ്യവകുപ്പ്, സാമൂഹ്യക്ഷേമവകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവ തമ്മില്‍ ഏകോപ്പിച്ച് പ്രവര്‍ത്തിക്കാനുള്ള സാദ്ധ്യത പ്രയോജനപ്പെടുത്തി സ്ത്രീകളുടെ പ്രതുല്പാദനാരോഗ്യആഹാരവിദ്യാഭ്യാസം ഒരു കാമ്പയിന് ആക്കി മാറ്റണം. ഈ അറിവ് വീട്ടമ്മമാരിലും തൊഴിലെടുക്കുന്ന സ്ത്രീകളിലും എത്തിക്കാന്‍ ഇടപെടേ സ്ഥാപനങ്ങളാണ് പഞ്ചായത്തും തൊഴില്‍സ്ഥാപനങ്ങളും കുടുംബശ്രീ പോലെയുള്ള ഏജന്‍സികളും. വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ ഈ പ്രശ്നങ്ങള്‍ തടയാനുള്ള അവബോധം സൃഷ്ടിക്കേത് ഇന്നത്തെയും നാളത്തേയും തലമുറയുടെ പുരോഗതിയെ ലാക്കാക്കിയുള്ള പ്രവര്‍ത്തനം ആണെന്ന് തിരിച്ചറിയണം. ഏതൊരു കാര്യവും ഉപയോഗിക്കണം
എന്ന് മാത്രം പറയാതെ, എന്തു കൊണ്ട് എന്ന് കൂടി നിഷ്ക്കര്ഷിച്ചാല്
പ്രസ്തുത നിര്‍ദ്ദേശം കൂടുതല്‍ ആള്ക്കാര് ഉപയോഗിക്കുമെന്നത് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള തത്വമാണ്.
*പ്രൊഫസര്‍ & ഹെഡ്, കാര്‍ഷിക സ്ത്രീ പഠന കേന്ദ്രം, കാര്‍ഷിക സര്‍വ്വകലാശാല, വെള്ളാനിക്കര, തൃശ്ശൂര്‍
മനുഷ്യരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ പടര്‍ന്നു പിടിക്കുന്ന രോഗങ്ങളുടെ ഒരു പൊതു സ്വഭാവം അവ ഒന്നുകില്‍ വായുവിലൂടെയോ അല്ലെങ്കില്‍ രക്തത്തിലൂടെയോ ആണ് പടര്‍ന്നു പിടിക്കുന്നത് എന്നതാണ്. വായുവിലൂടെ പടര്‍ന്നു പിടിക്കുന്ന രോഗങ്ങളുടെ കൂട്ടത്തില്‍ ചരിത്രത്തില്‍ ആദ്യം രേഖപ്പെടുത്തിയ മഹാമാരി 1918 -ലെ സ്പാനിഷ് ഫ്ളൂ എന്നറിയപ്പെടുന്ന ഇന്‍ഫ്ളുവന്‍സ ബാധയാണ്. ഒന്നാം ലോകമഹായുദ്ധത്തില്‍ ആകെ മരിച്ചതിനേക്കാള്‍ ആളുകളെ അതേസമയം തന്നെ പടര്‍ന്നു പിടിച്ച ഇന്‍ഫ്ളുവന്‍സ കൊല്ലുകയുണ്ടായി. ഇരുപത്തിഒന്നാം നൂറ്റാണ്ട് പിറന്നതിനുശേഷം മാത്രം സാര്‍സ് , പന്നിപ്പനി എന്നറിയപ്പെട്ടിരുന്ന h1ന പക്ഷിപ്പനി എന്നറിയപ്പെട്ടിരുന്ന ഒ5ച1 തുടങ്ങി ഒട്ടനവധി പുത്തന്‍ രോഗങ്ങള്‍ വായുമാര്‍ഗ്ഗത്തിലൂടെ പടര്‍ന്നു പിടിക്കുന്നതിന് നാം സാക്ഷ്യം വഹിച്ചു. അതേസമയം തന്നെ റ്റി.ബി. പോലെയുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്ന രോഗാണുക്കളില്‍ ഉയര്‍ന്ന അളവില്‍ ജനിതകമാറ്റങ്ങള്‍ പ്രകടമാവുകയും അവയില്‍ നല്ലൊരു ശതമാനം മരുന്നുകള്‍ക്ക് പിടികൊടുക്കാതിരിക്കുന്നതിനുള്ള പ്രവണത കാണിക്കുകയും ചെയ്യുന്നു.
രക്തത്തിലൂടെയോ മറ്റു ശരീരസ്രവങ്ങളിലൂടെയോ പടര്‍ന്നുപിടിക്കുന്ന രോഗങ്ങളുടെ കാലമാണ് ഇത് എന്നു പറയാം. ലോകമെമ്പാടും 35 ദശലക്ഷത്തിലധികം ആളുകള്‍ എച്ച്. ഐ.വി.- എയ്ഡ്സ് ബാധിച്ചു മരിച്ചു കഴിഞ്ഞു. ലോകജനസംഖ്യയുടെ മൂന്നില്‍ ഒരു ഭാഗത്തിന് ജീവിതത്തില്‍ ഏതെങ്കിലും സമയത്ത് ഹെപ്പറ്റൈറ്റിസ് - ബി അണുബാധയുണ്ടാകുന്നു എന്നതാണ് കണക്ക്. എല്ലാ രാജ്യങ്ങളിലും ദിനംപ്രതിയെന്നോണം വര്‍ദ്ധിച്ചുവരുന്ന കരള്‍ അര്‍ബുദത്തിന്റെയും ഒരു പ്രധാന കാരണം ഹെപ്പറ്റൈറ്റിസ് ബി അണുബാധയാണ്. ഈ ശൃംഖലയിലെ അവസാന കണ്ണിയാണ് നാം ഇന്ന് ഏറെ ഭയപ്പെടുന്ന 'എമ്പോള' എന്ന പകര്‍ച്ചപ്പനി.
മേല്പറഞ്ഞ പല രോഗങ്ങള്‍ക്കും ആശുപത്രികളുമായോ റിസേര്‍ച്ച് സ്ഥാപനങ്ങളുമായോ രോഗനിര്‍ണ്ണയ-ചികിത്സാ സമ്പ്രദായങ്ങളുമായോ ബന്ധമുണ്ട് എന്നു കാണാവുന്നതാണ്. ആന്റിബയോട്ടിക് മരുന്നുകളോട് അതിജീവിതശേഷി പ്രകടമാക്കുന്ന പല രോഗാണുക്കളും ഉണ്ടാകുന്നത് ആശുപത്രികളിലാണ് എന്ന് ലോകാരോഗ്യസംഘടന നിരീക്ഷിച്ചിരിക്കുന്നു. അതുപോലെതന്നെ ചികിത്സിച്ചുമാറ്റാന്‍ പ്രയാസമുള്ള എം.ഡി.ആര്. - റ്റി. ബി. (മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ടൂബര്‍ക്കുലോസിസ്), (എക്സ്ട്രീമിലി ഡ്രഗ് റെസിസ്റ്റന്റ് ടൂബര്‍ക്കുലോസിസ്) തുടങ്ങിയ ഉടലെടുക്കുന്നതിനും കാരണം തെറ്റായ ചികിത്സാ രീതികളാണെന്നാണ് കാണാവുന്നതാണ്. സാര്‍സ്, എമ്പോള തുടങ്ങിയ രോഗങ്ങള്‍ സമൂഹത്തില്‍ പടരുന്നതിനും ആശുപത്രികള്‍ കാരണമായിട്ടുണ്ട്. എന്തിനേറെ എച്ച്.ഐ.വി. എന്ന അണുവിന്റെ പിറവിക്കു തന്നെ കാരണം ആരോഗ്യരംഗത്തെ റിസേര്‍ച്ച് സ്ഥാപനങ്ങളാണ് എന്ന വിശ്വസിക്കുന്ന ധാരാളം പേരുണ്ട് ലോകത്തില്‍.
വായുവിലൂടെയും ശരീരസ്രവങ്ങളിലൂടെയും പടര്‍ന്നുപിടിക്കുന്ന രോഗങ്ങളുടെ സാധ്യതയും വ്യാപ്തിയും കൂടിവരുമ്പോള്ത്തന്നെ അവയെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ വളരെ അപര്യാപ്തമാണ്. ആശുപത്രികളില്‍ മാസ്ക്കുകളുടെയും ഗ്ലൗസുകളുടെയും (അത്രയൊന്നും വ്യാപകമല്ലാത്ത) പ്രയോഗത്തില്‍ ഇത് ഒതുങ്ങുമ്പോള്‍, സമൂഹത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല എന്നു പറയാം. രോഗികളില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരിലേക്കും മറ്റു രോഗികളിലേക്കും ഇത്തരത്തിലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനുള്ള ഒരു വലിയ സാധ്യത ആശുപത്രികളില്‍ നിലനില്ക്കുന്നു. അതേസമയം തന്നെ ആശുപത്രികള്‍ പുത്തന്‍ രോഗാണുക്കളുടെ നിര്‍മ്മാണകേന്ദ്രമായി മാറുന്നു. ആശുപത്രികളുടെ നടത്തിപ്പ്, രോഗനിര്‍ണ്ണയം, ചികിത്സ തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും ശാസ്ത്രീയമായ പ്രോട്ടോകോളുകളും ഗൈഡ് ലൈനുകളും പ്രാവര്‍ത്തികമാക്കുക എന്നതാണ് ഇതിനെതിരെ നടത്തേണ്ട പ്രധാന പ്രവര്‍ത്തനം. ചികിത്സയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നിയമത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ കൊണ്ടുവരികയും നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കുകയും വേണം.
ആരോഗ്യസാക്ഷരതയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് ഇത്തരത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിന് നടത്തേണ്ട ഏറ്റവും പ്രധാന ജനകീയ പ്രവര്‍ത്തനം. ആഗോളതലത്തില്‍ തന്നെ ഭീഷണി ഉയര്‍ത്തുന്ന രോഗങ്ങള്‍, അവയുടെ ലക്ഷണങ്ങള്‍, പടരുന്ന രീതി, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയും അവരെ ഒരുക്കുകയും വേണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പഞ്ചായത്തുകള്‍ മുതല്‍ മുകളിലേക്കുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഇതില്‍ ക്രിയാത്മകമായ പങ്കുകള്‍ വഹിക്കുവാനുണ്ട്.
ഡോ. അനീഷ് റ്റി.എസ്., അസിസ്റ്റന്റ് പ്രൊഫസര്‍, കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം, ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
കേരളത്തിലെ 'പൊതുജനാരോഗ്യ സംവിധാനം' എന്നത് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ്സിനു കീഴിലുള്ള ആധുനിക ചികിത്സാപദ്ധതിയാണ്. ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങള്‍ ഇതിലുള്‍പ്പെടുന്നില്ല. ഹോമിയോപ്പതി ഒഴികെയുള്ള 'ആയുഷ്' വിഭാഗങ്ങള്‍ ഇന്ത്യന്‍ സിസ്ററംസ് ഓഫ് മെഡിസിന് ഡയറക്ടര്‍ക്കു കീഴിലാണുള്ളത്. അതുകൊണ്ടു തന്നെ പൊതുജനാരോഗ്യസംവിധാനത്തില്‍ വരുന്ന ബൃഹത്പദ്ധതികളിലൊന്നും ആയുര്‍വേദത്തിന് അതിന്റേതായ സംഭാവനകള്‍ നല്കാന് കഴിയാത്ത സ്ഥിതിയാണുള്ളത്.
രോഗപ്രതിരോധം, രോഗചികിത്സ, രോഗാതുരരുടെ പുനരധിവാസം, ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള രോഗനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നടപ്പിലാക്കുക, പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നതു തടയുക, മാതൃ-ശിശു സംരക്ഷണമുള്‍പ്പെടെയുള്ള കുടുംബക്ഷേമ പദ്ധതികള്‍ എന്നിവയാണു ഡി.എച്ച്. എസിനു കീഴിലുള്ള പ്രവര്‍ത്തനശൃംഖലയുടെ രൂപം. ദേശീയതല രോഗനിര്‍മ്മാര്‍ജ്ജന പദ്ധതികളില്‍ അന്ധതാ നിര്‍മ്മാര്‍ജ്ജനം, മന്തുരോഗ നിര്‍മ്മാര്‍ജ്ജനം, മലേറിയ നിര്‍മ്മാര്‍ജ്ജനം, ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം, കുഷ്ഠ രോഗ നിര്‍മ്മാര്‍ജ്ജനം എന്നിങ്ങനെ വിവിധ പദ്ധതികളാണുള്ളത്, നാഷണല്‍ എയ്ഡ്സ് കണ്ട്രോള് പ്രോഗ്രാം, മാനസികാരോഗ്യ ചികിത്സ, ഫിസിക്കല്‍ മെഡിസിന് ആന്റ് റീഹാബിലിറ്റേഷന്‍, നാഷണല്‍ അയഡിന്‍ ഡഫിഷ്യന്‍സി ഡിസോര്‍ഡര്‍ കണ്ട്രോള് പ്രോഗ്രാം എന്നിവയും നടന്നു വരുന്നുണ്ട്. പൊതുജനാരോഗ്യസംവിധാനത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടാത്തതിനാല്‍ ഈ പദ്ധതികളൊക്കെ ആയുര്‍വേദത്തിന് അന്യമായി നില്‍ക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഈ ഓരോവിധ രോഗനിര്‍മ്മാര്‍ജ്ജന- വ്യാപന പ്രതിരോധ പദ്ധതികളിലും, സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം, മാതൃ-ശിശു സംരക്ഷണ പദ്ധതികള്‍, വ്യക്തിഗത-സാമൂഹിക ശുചിത്വ ബോധവല്‍ക്കരണം എന്നിങ്ങനെയുള്ളവയില്‍ ആയുര്‍വേദ രീതികള്‍ പ്രായോഗികമാക്കാനാവും.
പക്ഷെ ഇതെങ്ങനെ സംയോജിപ്പിക്കാമെന്നതിനു കൃത്യമായ ആലോചന കേരളത്തിലെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പില്‍ ഉണ്ടാകുന്നില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യനയം (2015), ആയുര്‍വേദം തുടങ്ങിയ ആയുഷ് വകുപ്പിലെ ഓരോ ചികിത്സാശാസ്ത്രങ്ങളെയും എങ്ങനെ മേല്‍തലങ്ങളില്‍ ഉപയോഗിക്കാമെന്നു വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴത്തെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവര്‍ത്തന പന്ഥാവ് ഈ ചികിത്സാ ശാസ്ത്രങ്ങളും ഉപയോഗപ്പെടുത്തുക എന്ന പ്രായോഗിക നിര്‍ദ്ദേശമാണ് 'ആരോഗ്യനയം' നല്‍കുന്നത്. കേവലം ഡിസ്പെന്‍സറികളില്‍ വരുന്ന രോഗികളെ ചികിത്സിക്കുക, ജില്ലാതല ആശുപത്രികളെ പ്രവര്‍ത്തിപ്പിക്കുക എന്ന ഇന്നത്തെ ആയുര്‍വേദചികിത്സാ സംവിധാനത്തിനപ്പുറം ശാസ്ത്രസിദ്ധികളെ പരമാവധി ജനങ്ങളിലേക്കെത്തിക്കാനുള്ള ഈ നയത്തെ, കേരളത്തില്‍ എങ്ങനെ പ്രവര്ത്തിപഥത്തിലെത്തിക്കാം എന്ന ആലോചന അടിയന്തിരമായിട്ടുണ്ടാകണം. ജനനി സുരക്ഷായോജന, ജനനി-ശിശു സുരക്ഷാകാര്യക്രമം, ആശാവര്‍ക്കേഴ്സ് എന്നിങ്ങനെ വോളന്ററി വര്‍ക്കേഴ്സ് പ്രവര്‍ത്തനങ്ങളെയും ആയുര്‍വേദവുമായി ബന്ധിപ്പിക്കണം. ഇതല്ലാതെ ആയുര്‍വേദം തുടങ്ങിയവയ്ക്കു വേണ്ടി പുതിയ ഒരു പ്രവര്‍ത്തന സംവിധാനം രൂപപ്പെടുത്തുക ക്ഷിപ്രസാധ്യമല്ല തന്നെ.
768 ഡിസ്പെന്‍സറികള്‍, 14 ജില്ലാ ആശുപത്രികള്‍ക്കു പുറമേ 105 ആശുപത്രികള്‍, 16 സബ്സെന്ററുകള്‍ - ഇത്രയുമാണ് ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനു കീഴിലുള്ള പ്രവര്‍ത്തന സംവിധാനം. ഒരു പഞ്ചായത്തില്‍ ഒരു ഡിസ്പെന്‍സറി എന്ന ആശയം ആയുര്‍വേദ മേഖലയില്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. നിലവിലുള്ള ഡിസ്പെന്‍സറികളില്‍ ഒരു വര്‍ഷത്തേക്ക് മരുന്നു വാങ്ങാന്‍ കേവലം 66,000/- രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇക്കണക്കില്‍, ഒരു രോഗിക്ക് രണ്ടു ദിവസത്തേക്ക് 1 രൂപ 20 പൈസയ്ക്കുള്ള മരുന്നാണ് നല്കാന് കഴിയുന്നത്. ഡി.എച്ച്.എസ്.-നു കീഴിലുള്ള ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ 20-ല്‍ കുറയാതെ ജീവനക്കാരുള്ളപ്പോള്‍ ഒരു ആയുര്‍വേദ ഡിസ്പെന്സറിയില് ഡോക്ടറടക്കം ആകെ മൂന്നുപേരും ഒരു പാര്‍ട്ട്ടൈം സ്വീപ്പറും മാത്രം. ഈ പരിമിതികളെല്ലാം ശരിയായ സേവനം രോഗികള്‍ക്കു നല്കുന്നതിനു തടസ്സമായി നില്ക്കുന്നു. 105 ആശുപത്രികളില്‍ ആര്.എം.ഒ. തസ്തിക തന്നെ ഇല്ല. ഭാവനാസമ്പന്നരായ ഡോക്ടറന്മാര്‍ക്ക് അവരുടെ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ധനസഹായത്തിന് പഞ്ചായത്ത് അധികൃതരെ ആശ്രയിക്കേണ്ടി വരുന്നു. മെയിന്റനന്‍സ് (റോഡിതരം) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10% ഫണ്ട് നല്കാന് പഞ്ചായത്തുകള്‍ക്കു കഴിയും. പക്ഷെ ആ 10% - ത്തിന് കൈനീട്ടാന്‍ അലോപ്പതിയും ആയുര്വേദവുമൊക്കെയുണ്ടാവും. വേണ്ടത്ര ജീവനക്കാരെ നല്‍കുകയും. നല്ല സാമ്പത്തിക അലോട്ട്മെന്റ് നടത്തുകയും, അറിയപ്പെടുന്ന പൊതുജനാരോഗ്യ പദ്ധതികളില്‍ ഭാഗഭാക്കാക്കുകയും ചെയ്തുകൊണ്ട് ആയുര്‍വേദ ചികിത്സാശാസ്ത്രത്തിന്റെ രോഗപ്രതിരോധ - ചികിത്സാസിദ്ധികളെ ജനങ്ങളിലെത്തിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുക തന്നെ വേണം.
ജീവിതശൈലീ രോഗങ്ങള്‍ - ആയുര്‍വേദ കാഴ്ചപ്പാട്
വര്‍ഷം തോറും പകര്‍ച്ചവ്യാധികള്‍ മൂലം കോടിക്കണക്കിനാളുകള്‍ മരിക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടില്‍ സാധാരണമായിരുന്നു. എന്നാല്‍ ഇന്ന് ലോകത്തുണ്ടാകുന്ന മരണങ്ങളില്‍ ഭൂരിഭാഗവും ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, അര്‍ബുദം, മുതലായ രോഗങ്ങള്‍ മൂലമാണ്. ആധുനിക വൈദ്യശാസ്ത്രം ഇവയ്ക്ക് ജീവിതശൈലീരോഗങ്ങള്‍ എന്ന് പേരിട്ടു. 'ജീവിതശൈലി' രോഗകാരണമാകാം എന്നും, ചികിത്സ എന്നാല്‍ മരുന്നു തീറ്റ മാത്രമല്ല എന്നും ഇന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.
പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, അമിത കൊളസ്ട്രോള്‍, മാനസിക സമ്മര്‍ദ്ദം, ഹൃദ്രോഗം, നടുവേദന, സന്ധിവാതം, ആസ്ത്മ, പലതരം അര്‍ബുദങ്ങള്‍, കാഴ്ചവൈകല്യം, കരള്‍ രോഗം, കുടല് വ്രണം, വന്ധ്യത, ലൈംഗിക ബലഹീനത, അര്‍ശസ് തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് മുഖ്യകാരണമായി ജീവിതശൈലീ വൈകല്യങ്ങള്‍ മാറിയിരിക്കുന്നു.
ആഹാരം, നിദ്ര, അബ്രഹ്മചര്യം (രതി) എന്നീ മൂന്നു ഉപസ്തംഭങ്ങളാണ് ആരോഗ്യത്തെ താങ്ങി നിര്ത്തുന്നവയായി ആയുര്‍വേദം പരിഗണിക്കുന്നതെങ്കില്‍, രോഗനിവരാണത്തിനുള്ള മൂന്നുപസ്തംഭങ്ങള് ആഹാരം, ഔഷധം, വിഹാരം, എന്നിവയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ നമ്മുടെ ആഹാരരീതി ഏറെ മാറി. ചക്ക, മാമ്പഴം, പേരയ്ക്ക, വാഴപ്പഴം, ഞാവല്‍പ്പഴം എന്നിവയൊക്കെ ആസ്വദിച്ചിരുന്ന ബാല്യം ഇന്നാസ്വദിക്കുന്നത് പിസയും, ബെര്‍ഗറും, ലെയ്സുമൊക്കെയാണ്. കഞ്ഞിവെള്ളവും, മോരും, സര്‍ബത്തും, കുടിച്ചിരുന്നവര്‍ ഇന്ന് കോളയും, ഷാര്‍ജയും ബിയറും, മദ്യവും മോന്തുന്നു. അത്യാവശ്യം വെയിലു കൊണ്ടും, കളിച്ചും നടന്നിരുന്നവര്‍ ഇന്ന് എ സി മുറികളില്‍ ലാപ് ടോപ്പിനു മുന്നിലോ ഡെസ്ക്ടോപ്പിനു മുന്നിലോ ഇരിക്കുന്നു. രാത്രി സുഖമായുറങ്ങി രാവിലെ ഉണര്‍ന്നവര്‍ ഇപ്പോള്‍ ഉറങ്ങാന്‍ കിടക്കുന്നത് പുലര്ച്ചയ്ക്കായി. തൊഴിലിടത്തിലെ ഡെഡ് ലൈനുകള്‍ തീര്‍ക്കുന്ന മാനസിക സമ്മര്‍ദ്ദത്തിനിടയില്‍ രതി ചടങ്ങു മാത്രമായി. നൈറ്റ് ഷിഫ്റ്റിനും ഡേ ഷിഫ്റ്റിനുമിടയില് പങ്കാളികള്‍ തമ്മില്‍ കാണുന്നതുപോലും വിരളമായി.
ജീവിതശൈലിക്കൊപ്പം നാം ജീവിക്കുന്ന ചുറ്റുപാടും, കാലാവസ്ഥയും ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായി ആയുര്‍വേദം പരിഗണിക്കുന്നു. രോഗോത്പത്തിയില് ഇവ ഓരോന്നും അതാതിന്റെതായ പങ്കു വഹിക്കുകയം ചെയ്യുന്നു. ചുരുക്കത്തില്‍, ഏതെങ്കിലും ഒരു ഘടകത്തെ മാത്രം ആശ്രയിച്ചല്ല രോഗവും ആരോഗ്യവും സംഭവിക്കുന്നത്.
എങ്കിലും നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും എളുപ്പം മാറ്റം വരുത്താന്‍ കഴിയുന്നത് നമ്മുടെ തന്നെ ജീവിതശൈലിയിലാണ്. ചെറിയ ചെറിയ മാറ്റങ്ങളില്‍ തുടങ്ങി സമഗ്രമായ നവീകരണം നടപ്പാക്കാന്‍ ഓരോ വ്യക്തിക്കും കഴിയും. ആരോഗ്യം എന്നത് മരുന്നു കഴിച്ചു മാത്രം വരുത്തേണ്ട ഒന്നല്ല എന്നതുപോലെ തന്നെ, രോഗവും മരുന്നു മാത്രം കഴിച്ചു മാറ്റേണ്ടതല്ല എന്ന തിരിച്ചറിവാണാവശ്യം.
"മരുന്നു കഴിച്ചാല്‍ മാത്രം പോരാ, പഥ്യവും പാലിക്കണം!" എന്നത് ആയുര്‍വേദത്തിന്റെ ഒരു ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന കാലം പോയ്മറഞ്ഞുകഴിഞ്ഞു. പ്രമേഹത്തിനോ ഹൃദ്രോഗത്തിനോ ചികിത്സിക്കുമ്പോള്‍ കൃത്യമായ ആഹാര-വിഹാര നിര്‍ദ്ദേശങ്ങള്‍ ഇന്ന് ആധുനിക വൈദ്യവും നിര്‍ദ്ദേശിക്കുന്നു.
ശ്രദ്ധിച്ചു നോക്കിയാല്‍ പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി മുതലായവയ്ക്കു മാത്രമല്ല, പകര്ച്ചവ്യാധികള്ക്കുപോലും പ്രധാനകാരണം ജീവിതശൈലിയാണ് എന്നുകാണാം. എല്ലാവരും ശരിയായ ജീവിതശൈലി സ്വീകരിച്ചാല്‍ പകര്‍ച്ചവ്യാധികളും സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമാകും.
ഈ പരമമായ സത്യം ഉള്‍ക്കൊണ്ടാണ് ആയുര്‍വേദം, വൈയക്തികവും സാമാജികവുമായ 'സ്വസ്ഥവൃത്തം' ആവിഷ്ക്കരിച്ചത്. ആരോഗ്യസംരക്ഷണത്തിനായി ഒരാള്‍ വ്യക്തിജീവിതത്തിലും സമൂഹത്തിലും എങ്ങനെ പെരുമാറണം എന്ന് വൈയക്തിക സ്വസ്ഥവൃത്തം നിര്‍ദ്ദേശിക്കുന്നു. ഒരു ജനപദം അഥവാ പ്രദേശം എങ്ങനെ പകര്‍ച്ചവ്യാധികളുടെ പിടിയില്‍ അകപ്പെടുന്നു, അങ്ങനെ സംഭവിച്ചാല്‍ എന്തു ചെയ്യണം എന്നീ കാര്യങ്ങള്‍ സാമാജിക സ്വസ്ഥവൃത്തം വിശദീകരിക്കുന്നു.
ജീവിതശൈലീ രോഗങ്ങള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നില്ല എന്നാല്‍ ആധുനികജീവിതശൈലി 'ഇന്‍ഫെക്ഷ്യസ് ആണ് അത് ഒരു മോഡേണ്‍ എപ്പിഡെമിക് ആയി പരിണമിച്ചു കഴിഞ്ഞു. ഈ എപ്പിഡെമിക്കിന്റെ പരിണതഫലങ്ങളായ രോഗങ്ങള്‍ ചികിത്സിക്കാന്‍ ജീവിതശൈലി മാറ്റം മാത്രം പോരാതെ വരും. പലപ്പോഴും ഔഷധസേവ അനിവാര്യമായി വരും. അതിഗുരുതരാവസ്ഥകളില് ശസ്ത്രക്രിയയും.
രോഗത്തെ സമീപിക്കുന്ന രീതിയിലും ആയുര്‍വേദത്തിന് തനതായ മാര്‍ഗമാണുള്ളത്. ഒരേ അസുഖം എല്ലാവരിലും ഒരുപോലെ ആകണമെന്നില്ല പ്രത്യക്ഷപ്പെടുന്നത്. ഒരു അസുഖത്തിനു തന്നെ പല അവാന്തര വിഭാഗങ്ങളുണ്ടാകാം. അതുപോലെതന്നെ, ഓരോ വ്യക്തിയും വിഭിന്നനാണ്. ഭിന്ന വ്യക്തികളില്‍ ഒരേ രോഗം വന്നാലുള്ള സമീപനവും ഭിന്നമായിരിക്കും. ഉദാഹരണമായി പ്രമേഹം ഇരുപതു തരമാണ്. അവയില്‍ 'മധുമേഹം' എന്നതാണ് ഡയബെറ്റിസ് മെലിറ്റസ് എന്ന രോഗവുമായി ഏറ്റവും സാമ്യമുള്ളത്. മധുമേഹം ഉള്ളവരില്‍ തന്നെ ത്രിദോഷങ്ങളുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ചികിത്സയിലും വ്യത്യാസം വരും. (വാതം, പിത്തം, കഫം എന്നിവയാണ് ത്രിദോഷങ്ങള്‍. ഈ ഘടകങ്ങള്‍ സമതുലിതാവസ്ഥയിലാവുമ്പോള് ആരോഗ്യവും അസന്തുലിതമാകുമ്പോള്‍ രോഗവും ഉണ്ടാകുന്നു)
മറ്റൊന്ന്, ഒരു വൈദ്യശാസ്ത്രത്തിനും എല്ലാ രോഗങ്ങളെയും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ബോധമാണ്. രോഗങ്ങള്‍ രണ്ടുതരമാണ്. സാധ്യം, അസാധ്യം. സാധ്യരോഗം ചികിത്സിച്ചു മാറ്റാം. അസാധ്യം ചികിത്സിച്ചു മാറ്റാനാവില്ല. സാധ്യരോഗങ്ങളില് എളുപ്പം ചികിത്സിച്ചു മാറ്റാവുന്നവയെ 'സുഖസാധ്യം' എന്നും, കഷ്ടപ്പെട്ടു മാത്രം ചികിത്സിച്ചു മാറ്റാവുന്നവയെ 'കൃച്ഛ്രസാധ്യം' എന്നും വിളിക്കുന്നു. അസാധ്യ രോഗങ്ങള്‍ക്കുമുണ്ട് രണ്ടു വിഭാഗം. ഹിതമായ ആഹാര - ഔഷധ - വിഹാരങ്ങള്‍ കൊണ്ട് ആയുഷ്കാലം കൊണ്ടുനടക്കാവുന്നവയെ 'യാപ്യം' എന്നും ഒരുവിധത്തിലും ചികിത്സിച്ചു മാറ്റാന്‍ കഴിയാത്തവയെ 'അനുപക്രമം' എന്നും വിളിക്കുന്നു.
ഉദാഹരണത്തിന് മുകളില്‍ സൂചിപ്പിക്കപ്പെട്ട 'മധുമേഹം' ഒരു 'യാപ്യ'രോഗമാണ്. അതായത് അത് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത, എന്നാല്‍ ഹിതമായ ആഹാര-ഔഷധ-വിഹാരങ്ങള്‍ കൊണ്ട് ആയുഷ്കാലം ഒപ്പം കൊണ്ടുനടക്കാവുന്ന ഒരു രോഗമാണ്. ഇക്കാര്യത്തില്‍ ആയുര്‍വേദം ആധുനിക വൈദ്യശാസ്ത്രത്തിന്റെ നിഗമനത്തിനൊപ്പം തന്നെയാണ്. ചികിത്സയുടെ കാര്യത്തിലും ആഹാരം - ഔഷധം - വിഹാരം എന്ന ത്രിത്വം ഇന്ന് ആധുനിക വൈദ്യവും അംഗീകരിക്കുന്നു. ജീവിതശൈലീ രോഗങ്ങളുടെയും, മറ്റു പല അസുഖങ്ങളുടെയും കാര്യത്തിലും സമീപനങ്ങളിലുള്ള 'ഗ്യാപ്പ് കുറഞ്ഞു വരികയാണ്.
ഈ സാഹചര്യത്തില്‍ കേരളീയ സമൂഹത്തിന്റെ സമഗ്ര ആരോഗ്യ പരിപ്രേക്ഷ്യത്തില്‍ ആയുര്‍വേദത്തിന്റെ സിദ്ധാന്തങ്ങള്‍ കൂടി കോര്‍ത്തിണക്കുന്നത് സമൂഹത്തിന് ഗുണകരമാകും.
പ്രകൃതിദത്തമായ ഔഷധങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുക വഴി 'ഡ്രഗ്ഗിംഗ് എന്നത് പരമാവധി കുറയ്ക്കാനും തദ്വാരാ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാനും സാധിക്കും. നാട്ടില്‍ ലഭ്യമായ സസ്യൗഷധികള്‍ കൊണ്ടുതന്നെ നിരവധി രോഗങ്ങള്‍ക്ക് ഗണ്യമായ ആശ്വാസം കൈവരിക്കാനും, പലരോഗങ്ങളും പൂര്‍ണമായും ഭേദമാക്കാനും കഴിയും.
ആയുര്‍വേദത്തിലെ 'ലൈഫ് സ്റ്റൈല്‍' എന്നത് ദിനചര്യ, ഋതുചര്യ, സദ്വൃത്തം, രസായനസേവ എന്നിവ ഉള്‍ക്കൊളളുന്നതാണ്. രാവിലെ എപ്പോള്‍ ഉണരണം, ഒരു ദിനം മുഴുവന്‍ എന്തൊക്കെ ചെയ്യാം, എപ്പോള്‍ ഉറങ്ങണം, എത്ര ഉറങ്ങണം എന്നുവരെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ദിനചര്യയില്‍ പെടും. കാലാവസ്ഥ അഥവാ ഋതുക്കള്‍ മാറുന്നതതനുസരിച്ച് ജീവിതശൈലിയില്‍ വരുത്തേണ്ട ക്രമീകരണങ്ങളാണ് ഋതുചര്യയിലുള്ളത്. (വേനല്ക്കാലത്തു ജീവിക്കുന്നതുപോലെയല്ലല്ലോ മഴക്കാലത്തോ, മഞ്ഞുകാലത്തോ ജീവിക്കേണ്ടത്). ഒരാള്‍ വ്യക്തിജീവിതത്തിലും, സമൂഹത്തിലും പാലിക്കേണ്ട പെരുമാറ്റരീതികളാണ് സദ്വൃത്തം എന്നു പറയുന്നത്. ഇവ മൂന്നും ചെയ്യുന്നയാള്‍ ധാതുപുഷ്ടിക്കും, രോഗപ്രതിരോധത്തിനുമായി ശീലിക്കേണ്ടതാണ് രസായനം. പൊതുവേ ഔഷധങ്ങള്‍ എന്നാണ് രസായനം എന്നു കേള്‍ക്കുമ്പോള്‍ തോന്നുക എങ്കിലും ഇതില്‍ ആഹാരം ഔഷധം- വിഹാരം ഇവ മൂന്നും ഉള്‍ക്കൊള്ളുന്നു. രസായന സ്വഭാവമുള്ള ആഹാരമുണ്ട്, ഔഷധമുണ്ട്, വിഹാരമുണ്ട്. വിഹാരത്തില്‍ വ്യായാമം, രതി, ഉറക്കം എന്നിവയും തൊഴിലും ഉള്‍പ്പെടും. (ജീവിതവൃത്തിക്കായി അന്യര്‍ക്ക് ഉപദ്രവമാകാത്ത ഒരു തൊഴില്‍ ഓരോ വ്യക്തിയും ചെയ്യണം എന്ന് ആയുര്‍വേദം അനുശാസിക്കുന്നു) ഇത്രയുമായാല്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ ആയി.
രോഗം വന്നു കഴിഞ്ഞാല്‍ എങ്ങനെ ചികിത്സിക്കും എന്നത്, ഏതു രോഗം ആര്‍ക്ക് എപ്പോള്‍ എങ്ങനെ വന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നിദാന പരിവര്ജനം (രോഗകാരണങ്ങളെ ഒഴിവാക്കല്‍) ആണ് ചികിത്സയുടെ പ്രാഥമികലക്ഷ്യം. ജീവിതശൈലീജന്യ രോഗങ്ങളെ സംബന്ധിച്ച് ഇതു വളരെ പ്രസക്തവുമാണ്. രോഗം മൂലമുള്ള വേദനയും കഷ്ടപ്പാടും മാറ്റുകയും, ദോഷങ്ങളെ സമീകരിക്കുകയുമാണ് ആത്യന്തിക ലക്ഷ്യം. അന്യത്ര വിവരിച്ച ജീവിതശൈലീജന്യ രോഗങ്ങളിലെല്ലാം തന്നെ അനുവര്‍ത്തിക്കേണ്ട ആഹാര-ഔഷധ-വിഹാരങ്ങള്‍, രോഗം മാറിയശേഷം ജീവിക്കേണ്ട രീതി എന്നിവ എല്ലാ ആയുര്‍വേദ ഭിഷഗ്വരാന്മാരും നിര്‍ദ്ദേശിക്കും. ചികിത്സ എന്നത് ശമനം എന്നും ശോധനം എന്നും രണ്ടു തരമാണ്. ശമനം താല്‍ക്കാലിക രോഗശാന്തിയാണ്. ശോധനമാണ് പ്രധാന ചികിത്സ. ലഘുവായ രോഗാവസ്ഥയില്‍ ശമനം ഫലം ചെയ്യും. കഷായം, ചൂര്‍ണം, ഗുളിക, ലേഹ്യം, അരിഷ്ടം എന്നിവയൊക്കെ ഉപയോഗിച്ച് ശമനചികിത്സ ചെയ്യാം. ഗൃഹൗഷധികളും ഫലപ്രദമായി ഉപയോഗപ്പെടുത്താം. എന്നാല്‍ മിക്ക ജീവിതശൈലീജന്യ രോഗങ്ങളിലും ശോധനചികിത്സ അത്യാവശ്യമായി വരും. പഞ്ചകര്‍മ്മം എന്ന പേരില്‍ പ്രശസ്തമായ കേരളീയ ആയുര്‍വേദ ചികിത്സയും, അവയുടെ പൂര്വകര്മ്മങ്ങളും ഇക്കാര്യത്തില്‍ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.
നമുക്ക് വേണ്ടത് ഇവയെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്. ആയുര്‍വേദ ഓരോ ചികിത്സാ ശാസ്ത്രത്തിന്റെയും നല്പും തില്പും മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് അവസമുണ്ടാകട്ടെ. സ്കൂള്‍ തലം മുതല്ക്കു തന്നെ കുട്ടികള്‍ ആയുര്‍വേദത്തിന്റെയും ഇതര വൈദ്യശാസ്ത്രങ്ങളുടെയും പ്രാഥമിക പാഠങ്ങള്‍ പരിചയപ്പെടട്ടെ. ജൈവ കൃഷിക്കൊപ്പം, ജനപങ്കാളിത്തത്തോടെ ഔഷധസസ്യങ്ങളും കൃഷി ചെയ്യപ്പെടട്ടെ. ചികിത്സാശാസ്ത്രങ്ങളുടെ സഹിഷ്ണുതയോടെയുള്ള സഹവര്‍ത്തിത്വം സമൂഹത്തിന് ഗുണകരമായിത്തീരട്ടെ.
ഡോ. ജയന് ദാമോദരന്‍, അസോസിയേറ്റ് പ്രൊഫസര്‍, ഗവ ആയുര്‍വേദ കോളേജ്, തിരുവനന്തപുരം,
ആമുഖം
കേരളത്തിലെ ആയുര്‍വേദ വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ഇതര വൈദ്യശാസ്ത്ര, സാങ്കേതിക ശാസ്ത്ര ശാഖകളുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ പരിതാപകരമാണ്. മറ്റ് ശാസ്ത്രശാഖകള്‍ നവയുഗത്തില്‍ കൂടുതല്‍ പൊതുജന സ്വീകാര്യത കൈവരിച്ചിരിക്കുന്നു. ഇതിന് പല കാരണങ്ങള്‍ കണ്ടെത്താമെങ്കിലും മുഖ്യമായും രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന് ആധുനികശാസ്ത്ര സാങ്കേതികവിദ്യ വൈദ്യശാസ്ത്ര മേഖലയ്ക്ക് നല്കി വരുന്ന സംഭാവനയാണ്. അതനുസരിച്ച് ആധുനിക വൈദ്യശാസ്ത്രം അതിവേഗം മുന്നോട്ടുപോകുമ്പോള്‍ ഇതുള്‍ക്കൊള്ളാതെ പകച്ച് നില്‍ക്കുകയാണ് ആയുര്‍വേദം. ഇതുള്ക്കൊള്ളാമെന്ന് വച്ചാല്‍ തന്നെ ആധുനികവൈദ്യം കൈകാര്യം ചെയ്യുന്നവരുടെ ഔദാര്യം വേണം താനും. രണ്ടാമത് വിവരസാങ്കേതികവിദ്യയില്‍ വന്നിട്ടുള്ള മാറ്റം ഉള്‍ക്കൊള്ളാനും ആയുര്‍വേദത്തിന് കഴിഞ്ഞിട്ടില്ല
നിലവിലുള്ള സാഹചര്യം
ആതുര ശുശ്രൂഷ
കേരളത്തിലെ ഏറ്റവും പഴക്കമുള്ള തിരുവനന്തപുരം ആയുര്‍വേദ കോളേജ് 125 വര്‍ഷം പൂര്‍ത്തിയാക്കി. ഇത്രയും കാലംകൊണ്ട് ഈ കലാലയ-ആതുരാലയത്തിന്റെ നേട്ടങ്ങള്‍ വിലയിരുത്തേണ്ടതാണ്. വിദ്യാഭ്യാസവും രോഗീപരിചരണവുമാണല്ലോ ഇതിന്റെ മുഖ്യ ലക്ഷ്യങ്ങള്‍. ഇതില്‍ വിദ്യാഭ്യാസമേഖലയില്‍ ഒട്ടേറെ മുന്നോക്കം പോകാന്‍ കഴിഞ്ഞുവെങ്കിലും രോഗീപരിചരണത്തില്‍ ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ചികിത്സയ്ക്കപ്പെടുന്ന രോഗങ്ങളുടെ വൈവിധ്യത്തിന്റെ കുറവ് 125 വര്‍ഷം കഴിഞ്ഞിട്ടും മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ഏതാനും ചില രോഗങ്ങളില്‍ മാത്രമായി പരിചരണം അവസാനിക്കുന്നു. ചില മേഖലകളില്‍ പിന്നോക്കം പോയപ്പോള്‍ മറ്റ് ചില മേഖലകളില്‍ മുന്നോക്കം പോകാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രസവമെടുക്കല്‍ ധാരാളം നടന്നിരുന്ന പൂജപ്പുരയിലെ നൃത്താലയ ആശുപത്രിയില്‍ ഇപ്പോള്‍ ചില യോനിരോഗ ചികിത്സ മാത്രമായി ചുരുങ്ങി. എന്നാല്‍ കുട്ടികളുടെ ചികിത്സയില്‍ ശ്രദ്ധേയമായ മാറ്റമുണ്ടായി. അതുപോലെ തന്നെ അര്ശോരോഗത്തിനും ഭഗന്ദര രോഗത്തിനുമുള്ള ക്ഷാരസൂത്ര ചികിത്സ ചെയ്യുന്ന ശല്യതന്ത്ര വിഭാഗത്തിലും, നേത്രരോഗ ചികിത്സയും മറ്റ് ഇ എന്‍. ടി രോഗചികിത്സയും ചെയ്യുന്ന ശാലാക്യതന്ത്ര വിഭാഗത്തിലും മാറ്റങ്ങള്‍ അനുഭവപ്പെട്ടെങ്കിലും ബാക്കി മേഖലകള്‍ പിന്നോക്കം പോയി. ചലൗൃീഹീഴശരമഹ ഇമലെ കള്‍ ധാരാളമായി വന്നിരുന്ന കായചികിത്സാ വിഭാഗത്തിന് മുന്നോക്കം പോകാനായിട്ടില്ല. മെഡിക്കല്‍ കോളേജിലും മറ്റുമുള്ള ന്യൂറോളജി പരീക്ഷകള്‍ക്ക് ആയുര്‍വേദ കോളേജില്‍ നിന്ന് അത്തരം രോഗികളെ അവിടുത്തേക്ക് കൊണ്ടുപോയിരുന്നു. ന്യൂറോളജി രോഗചികിത്സകള്‍ ഗവേഷണത്തിന്റെ പിന്‍ബലത്തോടെ മുന്നോട്ടു കൊണ്ടുപോയിരുന്നുവെങ്കില് ഒരു പക്ഷേ ഈ ചികിത്സാരംഗത്ത് ഒരു വലിയ വഴിത്തിരിവാകുമായിരുന്നു. ബാലരോഗ-ശല്യ-ശാലാക്യ വിഭാഗങ്ങളില്‍ രോഗികളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടും മറ്റ് വിഭാഗങ്ങളില്‍ ഉണ്ടാകാതെ പോയത് പരിശോധനാ വിധേയമാക്കണം. കൂടുതല്‍ രോഗികളെ വിവിധ വിഭാഗങ്ങളിലേക്ക് ശ്രദ്ധയാകര്‍ഷിച്ച് പൊതുജന സമ്മതം നേടിയെടുക്കാനാകണം. ഇതിന് ഗവേഷണ വിഭാഗം മെച്ചപ്പെടണം. അതിനുള്ള ആസൂത്രണം ശാസ്ത്രീയമായി നടപ്പിലാക്കണം. . നേരത്തെ കണ്ടുപിടിക്കുകയും നഗരത്തിലെ നക്ഷത്ര ആശുപത്രിയില്‍ ചികിത്സിയ്ക്കുകയും ചെയ്ത പനി രോഗികള്‍ മരിക്കുന്നുണ്ട്. കൃത്യമായി രോഗനിര്‍ണ്ണയം നടത്താനുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ സൗകര്യം ആയുര്‍വേദ കോളേജുകളില്‍ ലഭ്യമാക്കി ഡെങ്കിപ്പനി പോലെയുള്ള മരണകാരികളായ പകര്‍ച്ച വ്യാധികളെ ഭേദമാക്കാനുള്ള ആയുര്‍വേദ അറിവ് പ്രയോജനപ്പെടുത്തണം.
വിദ്യാഭ്യാസ മേഖല
ഡയറക്ടര്‍ ഓഫ് ആയൂര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്റെ കീഴില്‍ 3 സര്‍ക്കാര്‍ കോളേജുകളും 2 എയിഡഡ് കോളേജുകളും 11 സ്വാശ്രയ കോളേജുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളപ്പിറവിക്ക് ശേഷം കേരളത്തില്‍ ആകെ ഒരു കോളേജ് മാത്രമാണ് ഗവ. സെക്ടറില്‍ വന്നത്. എന്നാല്‍ 11 സ്വാശ്രയ കോളേജുകള്‍ വന്നു. കര്‍ണ്ണാടക മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ 60-നും 70-നും ഇടയ്ക്ക് സ്വാശ്രയ കോളേജുകളുണ്ട്.
ആയുര്‍വേദ വിദ്യാഭ്യാസത്തിന്റെ , സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യന്‍ മെഡിസിന് ആണ്. സ്വാശ്രയ കോളേജുകളുടെ എണ്ണം കൂടിയതനുസരിച്ച് കൗണ്‍സില്‍ മെമ്പര്‍മാര്‍ ഭൂരിപക്ഷവും സ്വാശ്രയ മേഖലയില്‍ നിന്നുള്ളവരായി. സ്വാഭാവികമായും ആയുര്‍വേദ വിദ്യാഭ്യാസമേഖലയുടെ ഭരണം അവരുടെ കൈകളിലേക്ക് വന്നുചേര്‍ന്നു. അവിടം മുതലാണ് ഈ വിദ്യാഭ്യാസ മേഖലയുടെ മൂല്യച്യുതി തുടങ്ങിയത്. ഇത് സംഭവിക്കുന്നതിന് മുന്‍പ് തിരുവനന്തപുരം ആയുര്‍വേദ കോളേജിന് 11 വിഷയങ്ങളില്‍ പി.ജി. ഉണ്ടായിരുന്നു. കണ്ണൂര്‍ ഗവ. ആയൂര്‍വേദ കോളേജില്‍ 2-ഉം തൃപ്പുണിത്തുറ ഗവണ്മെന്റ് കോളേജില്‍ 6 വിഷയങ്ങളിലും ബിരുദാനന്തരബിരുദമുണ്ടായിരുന്നു. എന്നാല്‍ പുതുക്കിയ നിയമമനുസരിച്ച് സര്‍ക്കാര്‍ കോളേജില്‍ ഇനി പി.ജി. തുടങ്ങുക ദുഷ്കരമാണ്. സ്വാശ്രയ കോളേജുകളില്‍ എളുപ്പവുമാണ്. തിരുവനന്തപുരത്ത് ശല്യതന്ത്രത്തിലും ശാലാക്യതന്ത്രത്തിലും ഉണ്ടായിട്ടും മൂന്നില്‍ നിന്നും ആറ് സീറ്റ് ആയി വര്‍ദ്ധിപ്പിക്കാന്‍ ഭഗീരഥ പ്രയത്നം നടത്തിയിട്ടും നടന്നില്ല. അതേസമയം സ്വാശ്രയ കോളേജ് ആയ അമൃത കോളേജിന് 9 വിഷയങ്ങളില്‍ പി.ജി. കിട്ടി. ഈ നിയമങ്ങള്‍ മാറ്റേണ്ടതുണ്ട്. മാറ്റണമെങ്കില്‍ ഞലഴൗഹമീൃ്യേ ഇീൗിരശഹ- ല്‍ സര്‍ക്കാരിന് വിവേചന അധികാരമുണ്ടാകണം. കോര്‍പ്പറേറ്റ് ലോബികളുടെ താത്പര്യം എടുത്തു കളഞ്ഞ് ഈ വിദ്യാഭ്യാസ മേഖലയെ നിലനിര്‍ത്താനുള്ള നിയമനിര്‍മ്മാണമുണ്ടാകണം.
അധ്യാപകരുടെ എണ്ണം യു.ജി.സി. അനുശാസിക്കുന്ന രീതിയില്‍ നിന്നും മാറ്റണം. എടുക്കുന്ന ക്ലാസ്സിന്റെ എണ്ണമനുസരിച്ച് മാത്രമാണ് ഇപ്പോള്‍ അധ്യാപകരുടെ തസ്തികകള്‍ ഉള്ളത്. രോഗികളെ നോക്കുന്നതിനുള്ള മാദദണ്ഡം ഇല്ല. രോഗികള്‍ ഒന്നും ഇല്ലാത്ത സ്വാശ്രയ കോളേജുകാരുടെ താല്പര്യം സംരക്ഷിക്കപ്പെടുന്നു. ഉദാഹരണത്തിന് തിരുവനന്തപുരം ജില്ലയിലെ കാര്യമെടുക്കാം. ആയിരത്തോളം കി ുമശേലിേെ തിരുവനന്തപുരം കോളേജിന്റെ മൂന്ന് സെന്ററുകളിലായി കിടന്നു ചികിത്സിച്ചു വരുന്നു. കൂടാതെ ദിനംപ്രതി 1500 ഓളംഉം ചികിത്സയ്ക്കായി എത്തുന്നുണ്ട്. എന്നാല്‍ ഈ ജില്ലയിലെ മറ്റൊരു സ്വാശ്രയ കോളേജില്‍ ശരാശരി പത്തോളം രോഗികള്‍ മാത്രമേ എല്ലാ വിഭാഗങ്ങളിലും കൂടി കി ുമശേലിേെ ആയി ചികിത്സയ്ക്കുള്ളൂ. അതായത് ശരാശരി 2 പേര് മാത്രമേ ഒരു വിഭാഗത്തില്‍ ചികിത്സയ്ക്കപ്പെടുന്നുള്ളൂ. യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്ന വേളകളില്‍ രോഗികള്‍ ഇല്ലാതെ മറഷൗാലെേിേ പരീക്ഷകളാണ് പലപ്പോഴും നടത്താറുള്ളത്. ചില വിഭാഗങ്ങളില്‍ ഭാവനയില്‍ നിന്നാണ് കേസ് എഴുതുന്നത്. ഇത് വിദ്യാഭ്യാസ മേഖലയ്ക്ക് കടുത്ത ഭീഷണിയാണ്. ഇത്രയും അധികം രോഗികളുള്ള സര്‍ക്കാര്‍ കോളേജിനും നാമമാത്രമായ രോഗികള്‍ ഉള്ള സ്വാശ്രയ കോളേജിനും അധ്യാപകരുടെ എണ്ണം ഒരേ തോതില്‍ നിശ്ചയിച്ചിട്ടുള്ളത് അശാസ്ത്രീയമാണ്. ഇത് മാറ്റാനുള്ള നിയമഭേദഗതികള്‍ ഉണ്ടാകണം.
നിലവിലുള്ള ആരോഗ്യ സര്‍വ്വകലാശാലയും ഗവേഷണ കാര്യത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള സെന്റര്‍ ആയി മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുണ്ടാകണം.
സംഗ്രഹം
1 ചികിത്സിക്കപ്പെടുന്ന രോഗങ്ങളുടെ റെയ്ഞ്ച് മാറ്റി വൈവിധ്യമാര്‍ന്ന വലിയ റെയ്ഞ്ചില്‍ ഉള്ള രോഗങ്ങളുടെ ശുശ്രൂഷയ്ക്ക് അവസരമൊരുക്കണം. അതിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ പ്രഗല്ഭരെ ഉള്‍പ്പെടുത്തിയുള്ള കമ്മറ്റികള്‍ രൂപീകരിക്കണം.
2 പകര്‍ച്ചപ്പനികള്‍ കൃത്യമായും നിര്‍ണ്ണയിക്കുവാനുള്ള പരിശോധനാ സൗകര്യം ഏര്‍പ്പെടുത്തണം.
3 മെച്ചപ്പെട്ട കൃത്യനിര്‍വഹണത്തിന് നിലവിലുള്ള ഭരണനിര്വ്വഹണരീതി ഉടച്ച് വാര്‍ക്കണം പോളിസി തീരുമാനങ്ങള്‍ എടുക്കുന്ന ഉന്നത സ്ഥാനങ്ങള്‍ക്ക് നിയമനത്തിന് സീനിയോറിറ്റി മാത്രമായ മാനദണ്ഡം മാറ്റി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് അനിവാര്യമായ യോഗ്യതകള്‍ നിശ്ചയിക്കണം.
ഡോ. സി. രഘുനാഥന് നായര്‍, ജനറല്‍ സെക്രട്ടറി
അവസാനം പരിഷ്കരിച്ചത് : 2/15/2020
കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത് 14.6.1996ൽ ആണു.
ഏകീകൃത ശിശു സംരക്ഷണ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നന്ന...
കൂടുതല്‍ വിവരങ്ങള്‍
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന...