പുത്തൻ ആശയങ്ങളും തീരുമാനങ്ങളും ഉപയോഗിച്ച് ഒരു സമൂഹത്തെ വിജയത്തിലേക്ക് നയിക്കുവാൻ കഴിവുള്ള വ്യക്തിയാണ് ലീഡർ അഥവാ നേതാവ്.
-ഒരു നേതാവിന് മറ്റുള്ളവരെ സ്വാധീനിക്കുവാനുള്ള നല്ല കഴിവും അവരെ നല്ല മാർഗ്ഗത്തിലേക്ക് നയിക്കാനുള്ള പാടവവും ഉണ്ടായിരിക്കണം.
- ആളുകളെ സ്വാധീനിക്കാനുള്ള കല ഉപയോഗിച്ച് നല്ല രീതിയിൽ നയിക്കുവാനും,അതുപയോഗിച്ച് അവരെ വിശ്വാസത്തിലെടുക്കാനും അവരുടെ ബഹുമാനവും സഹകരണ മനോഭാവവും ലക്ഷ്യം നേടാനുള്ള ഒരുമയും ആര്ജ്ജിക്കുന്നതാണ് നേതൃത്വം.
- നേതൃത്വം മറ്റൊരു വിധത്തിൽ പറഞ്ഞാൽ കാര്യക്ഷമതയോടുകൂടി കാര്യങ്ങൾ നിർവഹിക്കുന്നതാണ്.
- മാനുഷിക ബന്ധങ്ങളെ കുറിച്ചുള്ള അറിവ്
- ഊർജ്ജസ്വലത
- കർമ്മയോഗ്യത
- പഠിപ്പിക്കുവാനുള്ള കഴിവ്
- സാമൂഹിക ബന്ധം/ സമൂഹവുമായി നല്ല ബന്ധം സ്ഥാപിക്കുക
- ഐക്യം
- അയവ് / വിട്ടുവീഴ്ച്ച മനോഭാവം
- പ്രധാനപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുവാനുള്ള കഴിവ്
- സ്വീകരണ മനോഭാവം
- എല്ലാ കാര്യങ്ങളും ഗ്രഹിക്കാനുള്ള കഴിവ്
- വിവര സാങ്കേതിക അറിവ് ,സമകാലിക അറിവും
- ചിന്തകളും വാക്കുകളും,പ്രവൃത്തിയും ഒന്നായിരിക്കണം
ചിന്ത ----- വാക്ക് ----- പ്രവൃത്തി
- സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുക
- ആളുകളുടെ പ്രശ്നങ്ങൾ, പരാതികൾ മനസ്സിലാക്കി പരിഹാരം കാണുവാനുള്ള കഴിവ്
പ്രത്യേക ലക്‌ഷ്യം കൈവരിക്കുന്നതിന് ഒരു നേതാവിന് വിവിധങ്ങളായ കടമകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കേണ്ടതായുണ്ട്.
- താല്പര്യം: ജനങ്ങൾക്കായി പ്രവർത്തിക്കുന്നതിന് താല്പര്യം എടുക്കുക.ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോൾ സമൂഹവും അത് പിന്തുടരും.
- വിവരശേഖരണ നേതാവ് : നേതാവ് വിവരങ്ങൾ ശേഖരിക്കുന്ന വ്യക്തിയാണ് .സമൂഹത്തിന് ഉതകുന്ന വിവരങ്ങൾ ശേഖരിക്കുക, പങ്കു വയ്ക്കുക,ലക്‌ഷ്യം നേടുക
- ആശയങ്ങൾ പങ്കു വയ്ക്കാനുള്ള കഴിവ് : ഗ്രൂപ്പിലെ അംഗങ്ങളുമായി പുതിയ ആശയങ്ങൾ പങ്ക് വച്ച് പുത്തൻ ലക്‌ഷ്യം നേടാനുള്ള കഴിവ്.അതുവഴി ജീവിത വിജയവും ആളുകളെ നല്ല രീതിയിൽ നയിക്കുവാനും സാധിക്കും.
- അഭിപ്രായം ആരായുന്നയാൾ : ഒരു നേതാവ് ഗ്രൂപ്പിലെ മറ്റു വ്യക്തികളുമായി അഭിപ്രായം പങ്കു വയ്ക്കുകയും കേൾക്കുകയും ചെയ്യുന്നു.ഇതിലൂടെ നല്ല തീരുമാനങ്ങൾ എടുക്കുവാനും പ്രാവര്ത്തികമാക്കുവാനും സാധിക്കുന്നു.
- വിശദീകരിച്ച് കൊടുക്കുന്നയാൾ :
സമൂഹത്തിന്റെയും വ്യക്തികളുടെയും വികാരങ്ങൾ ,ജോലി , പ്രശ്നങ്ങൾ എന്നിവ ഗ്രൂപ്പിൽ വിശദീകരിച്ചു അംഗങ്ങളെ കൂടുതൽ ബോധാവാന്മാരാക്കുന്നു
വിമർശകൻ - ഒരു നേതാവ് വിമർശകനും നീതി നടപ്പാക്കെണ്ടവനും ആണ്.കടന്നു വരാവുന്ന പ്രശ്നങ്ങളെ നേരത്തെ മനസ്സിലാക്കുവാനുള്ള കഴിവും ഉണ്ടായിരിക്കണം
പ്രൊൽസാഹിപ്പിക്കുന്നയാൾ: ഗ്രൂപ്പിലെ മറ്റു വ്യക്തികളെ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കുന്ന ആളായിരിക്കണം.അതിലൂടെ നല്ല ലക്ഷ്യവും വിജയവും നേടാനാകും.
ശേഖരിച്ച് വയ്ക്കാനുള്ള കഴിവ് : ഗ്രൂപ്പിലെ അംഗങ്ങളുടെയും മറ്റും എഴുതിയ രേഖകൾ ,മറ്റ് വസ്തുക്കൾ സൂക്ഷിച്ച് വയ്ക്കാനുള്ള കഴിവ്
P – POLITE- മര്യാദ
O – OBEDIENT- അനുസരണം
L – LIBERAL- സൗമ്യൻ
I – INTELLIGENT- സാമർത്ഥ്യം , ബുദ്ധി
C – COURAGES- ധൈര്യശാലി
E – EFFICIENCY- കഴിവ്
S – SPECIFIC- പ്രത്യേക രീതി
M – MEASURABLE- ആവശ്യത്തിന്
A – ACHIEVABLE- നേടുവാനുള്ള കഴിവ്
R – REALISTIC- യാഥാസ്ഥിതികൻ
T – TIMELY- സമയബന്ധിതമായി
അവസാനം പരിഷ്കരിച്ചത് : 2/15/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന...
ഏകീകൃത ശിശു സംരക്ഷണ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നന്ന...