കുട്ടികള്‍ രാജ്യത്തിന്റെ സമ്പത്താണെന്ന തിരിച്ചറിവുണ്ടാകുകയും മാതാപിതാക്കള്‍ കുട്ടികളെ കരുതുന്നതിലും വളര്‍ച്ചയില്‍ കൂടെയായിരിക്കുന്നത് വര്‍ദ്ധിക്കുകയും സര്‍ക്കാര്‍ കുട്ടികള്‍ക്കുവേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്യുമ്പോഴും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ നിരന്തരം വര്‍ദ്ധിച്ചുവരികയാണ്. ഇതിനെ ഫലപ്രദമായി നേരിടാനുള്ള സമഗ്രമായ നിയമസംവിധാനങ്ങളുടെ അപര്യാപ്തതയും അവബോധമില്ലായ്മയും ഒരു പരിധിവരെ ഇതിന് കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇതേവരെ നിലവിലുള്ള നിയമങ്ങളെ പരിശോധിച്ച് വിലയിരുത്തി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ സമഗ്രമായ ഒരു നിയമം 2012 വര്‍ഷം സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയത്.
കൂടാതെ ഭരണഘടന കുട്ടികള്‍ക്കായി പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കുവാന്‍ അനുശാസിക്കുന്നതിനാലും കുട്ടികളുടെ അവകാശ ഉടമ്പടിയില്‍ ഇന്‍ഡ്യ ഒപ്പുവച്ചിട്ടുള്ളതിനാലും ഇത് ഗവണ്മെന്റിന്റെ ഉത്തരവാദിത്വംകൂടിയാണ്.
ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളില്‍നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കുവേണ്ടി സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കുംവേണ്ടിയാണ് ഈ നിയമം.
കുട്ടിയെ നിയമവിരുദ്ധമായി ലൈംഗിക കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും നിര്‍ബന്ധിപ്പിക്കുകയും ചെയ്യുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗികപ്രവര്ത്തനങ്ങള്ക്കോവേണ്ടി കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ചൂഷണം ചെയ്യുക എന്നീ സാഹചര്യങ്ങള്‍ ഫലപ്രദമായി തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു നിയമം സര്‍ക്കാര്‍ പാബല്യത്തില്‍ വരുത്തിയത്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ ഈ നിയമം
1. ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണം
2. ഗൗരവതരമായ ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണം
3. ലൈംഗിക ആക്രമണം
4. ഗൗരവതരമായ ലൈംഗിക ആക്രമണം
5. ലൈംഗിക പീഡനം
6. അശ്ലീലകാര്യങ്ങള്ക്കുവേണ്ടി കുട്ടിയെ ഉപയോഗിക്കല്‍
7. കുറ്റകൃത്യം ചെയ്യാന്‍ ശ്രമിക്കുകയും പ്രേരിപ്പിക്കുക ചെയ്യുക എന്നിങ്ങനെ തരംതിരിക്കുന്നു.
വകുപ്പ് |
കുറ്റം |
ശിക്ഷ |
3 |
ലൈംഗിക കടന്നുകയറ്റ ത്തിലൂടെയുള്ള ആക്രമണം |
7 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴശിക്ഷയ്ക്കും അര്‍ഹരാകുന്നതാണ്.
|
5 |
ഗൗരവകരമായ ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണം
|
10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തംവരെയാകാവുന്നതുമായ കാലത്തേക്ക് കഠിനതടവിനും കൂടാതെ പിഴയ്ക്കും ശിക്ഷാര്ഹരാകുന്നതാണ്.
|
7 |
ലൈംഗിക ആക്രമണം |
3 വര്‍ഷത്തില്‍ കുറയാത്തതും അഞ്ചുവര്‍ഷംവരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷ യ്ക്കും കൂടാതെ പിഴശിക്ഷയ്ക്കുംകൂടി അര്‍ഹനായിത്തീരുന്നതാണ്.
|
9 |
ഗൗരവതരമായ ലൈംഗിക ആക്രമണം |
3 വര്‍ഷത്തില്‍ കുറയാത്തതും ഏഴുവര്‍ഷംവരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍ പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴശിക്ഷയ്ക്കും കൂടി അര്‍ഹനായിത്തീരുന്നതാണ്.
|
11 |
ലൈംഗിക പീഡനം |
3 വര്‍ഷത്തില്‍ കുറയാത്തതും അഞ്ചുവര്‍ഷംവരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷ യ്ക്കും കൂടാതെ പിഴശിക്ഷയ്ക്കുംകൂടി അര്‍ഹനായിത്തീരുന്നതാണ്.
|
14 |
അശ്ലീലകാര്യങ്ങള്ക്കുവേണ്ടി കുട്ടിയെ ഉപയോഗിക്കല്‍ |
8 വര്‍ഷം വരെ ആകാവുന്ന രണ്ടിലേതെങ്കി ലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴശിക്ഷയ്ക്കും അര്ഹനാകുന്നതുമാണ്.
|
15 |
കുട്ടി ഉള്‍പ്പെടുന്ന അശ്ലീലസാമഗ്രികള്‍ ശേഖരിച്ചുവച്ചാല്‍ |
3 വര്‍ഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴശിക്ഷ യ്ക്കും അര്ഹനാകുന്നതുമാണ്.
|
21 |
കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുന്നതിലോ റിക്കോര്‍ഡ് ചെയ്യുന്നതിലോ വീഴ്ച വരുത്തിയാല്‍
|
6 മാസം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തര ത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴ ശിക്ഷ യ്ക്കും അര്‍ഹനാകുന്നതാണ്.
|
23 |
മാധ്യമത്തിലെ റിപ്പോ ര്ട്ടിലൂടെയും കുട്ടിയെ തിരിച്ചറിയുന്നതരത്തില്‍ അയാളുടെ പേര്, വിലാസം, ഫോട്ടോ, കുടുംബവിവരങ്ങള്‍, സ്കൂള്‍, അയല്‍വാസം അല്ലെങ്കില്‍ കുട്ടിയെ തിരിച്ചറിയാന്‍ സഹായിക്കുന്നതരത്തിലുള്ള മറ്റ് വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയാല്‍
|
6 മാസത്തില്‍ കുറയാത്തതും ഒരു വര്‍ഷംവരെ ആകാവുന്ന തുമായ തടവിനും അല്ലെങ്കില്‍ പിഴയ്ക്കും അല്ലെങ്കില്‍ രണ്ടി നുംകൂടി ശിക്ഷാര്‍ഹനാകുന്നതുമാണ്. |
19-ാം വകുപ്പുപ്രകാരം ആര്‍ക്കെങ്കിലും (കുട്ടിയടക്കം) ഈ നിയമപ്രകാരമുള്ള കുറ്റകൃത്യം നടക്കാന്‍ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെങ്കിലോ, അത്തരം കുറ്റകൃത്യം നടന്നു എന്ന് അറിവുണ്ടെങ്കിലോ, അയാള്‍ അത്തരം അറിവ് സ്പെഷ്യല്‍ ജൂവനൈല്‍ പോലീസ് യൂണിറ്റിന് അല്ലെങ്കില്‍ ലോക്കല്‍ പോലീസിന് നല്‍കേണ്ടതാണ്. 19 (2) ഉപവകുപ്പ് (1) പ്രകാരം നല്കുന്ന റിപ്പോര്‍ട്ട് -
എ. രേഖാമൂലമാക്കുകയും ഒരു നമ്പര്‍ നല്‍കുകയും
ബി. വിവരം നല്കിയ ആളിനെ വായിച്ചു കേള്‍പ്പിക്കണം
സി. പോലീസ് യൂണിറ്റ് വെച്ചിട്ടുള്ള ബുക്കില്‍ രേഖപ്പെടുത്തണം
ഉള്ളടക്കം കുട്ടിക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിലായിരിക്കണം.
വകുപ്പ് |
വിവരണം |
24 |
കുട്ടിയുടെ മൊഴി കുട്ടിയുടെ വീട്ടില്‍വച്ചോ അല്ലെങ്കില്‍ സാധാരണഗതിയില്‍ താമസിച്ചുവരുന്ന സ്ഥലത്ത്വച്ചോ അല്ലെങ്കില്‍ കുട്ടിയ്ക്ക് താത്പര്യമുള്ള സ്ഥലത്തുവച്ചോ കഴിയുന്നിടത്തോളം സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു വനിതാ പോലീസ് ഓഫീസര്‍ റിക്കോര്‍ഡ് ചെയ്യേണ്ടതാണ്. |
25 |
കുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുന്ന വിധം - കുട്ടി പറയുന്നത് അതുപോലെതന്നെ റിക്കോര്‍ഡ് ചെയ്യേണ്ടതാണ്. |
26 |
കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെയോ, അല്ലെങ്കില്‍ കുട്ടിയ്ക്ക് വിശ്വാസമുള്ള ആളുടെയോ, ഉറ്റമിത്രത്തിന്റെയോ സാന്നിദ്ധ്യത്തില്‍ കുട്ടി പറയുന്ന അതേ രീതിയില്‍ തന്നെ ആയിരിക്കണം മൊഴി രേഖപ്പെടുത്തേണ്ടത് |
27 |
പീഡനത്തിന് ഇരയായത് പെണ്‍കുട്ടിയാണെങ്കില്‍ വൈദ്യപരിശോധന നടത്തേണ്ടത് ഒരു വനിതാ ഡോക്ടറായിരിക്കണം. |
28 |
സംസ്ഥാന സര്‍ക്കാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് ഗസറ്റ് വിജ്ഞാപനത്തിലൂടെ ഈ ആക്റ്റ് പ്രകാരമുള്ള കുറ്റകൃത്യം വിചാരണ ചെയ്യുവാനായി ഓരോ ജില്ലയിലും ഒരു സെഷന്‍സ് കോടതിയെ സ്പെഷ്യല്‍ കോടതിയായി നിയോഗിക്കേണ്ടതാണ്. |
34 |
ഒരു കുട്ടിയാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കില്‍ അതിന് പാലിക്കേണ്ട നടപടിക്രമവും സ്പെഷ്യല്‍ കോടതി വയസ്സ് നിര്‍ണ്ണയിക്കുന്ന രീതിയും - 2000-ലെ ബാലനീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) ആക്ട് (2000-ലെ 56) ലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കും. |
36 |
കുട്ടി മൊഴി നല്കുന്ന സമയം യാതൊരു കാരണവശാലും പ്രതിയെ കുട്ടി കാണുന്നില്ലെന്നും അതേ സമയം കുട്ടി പറയുന്നത് പ്രതിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും അയാള്‍ക്ക് അഭിഭാഷകനോട് ആശയവിനിമയം നടത്താന്‍ കഴിയുന്നുണ്ടെന്നും ഉറപ്പു വരുത്തേണ്ടതാണ്. |
37 |
കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെയോ, കുട്ടിക്ക് പൂര്‍ണ്ണവിശ്വാസമുള്ള ആളുടെ സാന്നിദ്ധ്യത്തില്‍ രഹസ്യമായിട്ടായിരിക്കണം വിചാരണ നടത്തേണ്ടത്. |
കുട്ടികളുടെ ശരിയായ വികാസത്തിനായി അവന്റെ അല്ലെങ്കില്‍ അവളുടെ സ്വകാര്യതയ്ക്കുള്ള അവകാശം സംരക്ഷിക്കുവാന്‍ കുട്ടികളുമായി ബന്ധപ്പെട്ട നിയമനടപടികളുടെ രഹസ്യാത്മകത കാത്തുസൂക്ഷിച്ചുകൊണ്ടും നിയമം പ്രാവര്‍ത്തികമാക്കുന്ന ഓരോ ഘട്ടത്തിലും കുട്ടിയുടെ ഉത്തമതാത്പര്യത്തിനും നന്മയ്ക്കും പരമപ്രധാനം നല്കിക്കൊണ്ടും നിയമം നടപ്പിലാക്കാന്‍ നമുക്കു കഴിയണം. ഇതിലൂടെ ആരോഗ്യപരമായ ശാരീരിക, മാനസിക, ബൗദ്ധിക, സാമൂഹികവികാസം ഉറപ്പുവരുത്തിക്കൊണ്ട് നമ്മുടെ കുട്ടികളെ ഭാവിയിലേക്കു തയ്യാറെടുപ്പിക്കുന്ന പ്രക്രിയയില്‍ നമുക്കും പങ്കാളികളാകാം.
കടപ്പാട് :റോയ് മാത്യു വടക്കേല്‍
അവസാനം പരിഷ്കരിച്ചത് : 10/23/2019
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന...
കൂടുതല്‍ വിവരങ്ങള്‍
കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത് 14.6.1996ൽ ആണു.
കൂടുതല്‍ വിവരങ്ങള്‍