വനിതകളുടേയും കുട്ടികളുടേയും സമഗ്ര വികസനത്തിന് ഏറെ ആവശ്യമായ പ്രോത്സാഹനം നല്‍കാന്‍ വേണ്ടി 1985-ലാണ് മനുഷ്യവിഭവ വികസന മന്ത്രാലയത്തിന്റെ ഭാഗമായി വനിതാ, ശിശുക്ഷേമ വകുപ്പ് സ്ഥാപിതമായത്. 2006 ജനുവരി 30-ന് പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഈ വകുപ്പ് ഒരു മന്ത്രാലയമായി ഉയര്‍ത്തപ്പെട്ടു.
സ്ത്രീകളുടേയും കുട്ടികളുടേയും സമഗ്ര വികസനമാണ് മന്ത്രാലയത്തിന്റെ വിശാല ലക്ഷ്യം. സ്ത്രീകളുടേയും കുട്ടികളുടേയും പുരോഗതിക്കു വേണ്ടിയുള്ള നോഡല്‍ മന്ത്രാലയമെന്ന നിലയില്‍ ഈ മന്ത്രാലയം പദ്ധതികളും നയങ്ങളും പരിപാടികളും രൂപകല്‍പന ചെയ്യുകയും നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കുകയും നിയമങ്ങള്‍ ഭേദതി ചെയ്യുകയും വനിതാ-ശിശു വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകളുടെ ഉദ്യമങ്ങളെ നയിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഇതിനു പുറമേ, നോഡല്‍ പങ്ക് വഹിച്ചു കൊണ്ട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ചില പരിഷ്‌കാരാത്മക പരിപാടികളും മന്ത്രാലയം നടപ്പിലാക്കുന്നു. ക്ഷേമ, പിന്തുണാ സേവനങ്ങള്‍, തൊഴിലിനും വരുമാനസൃഷ്ടിക്കുമുള്ള പരിശീലനം, ബോധവല്‍കരണം, ലിംഗനീതിയെ കുറിച്ചുള്ള അറിവ് എന്നിവയാണ് ഈ പരിപാടികളില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം എന്നീ മേഖലകളിലെ മറ്റ് പൊതു വികസന പ്രവര്‍ത്തനങ്ങളില്‍ ഒരു സഹായ, പൂരക പങ്കും ഈ പരിപാടികള്‍ക്കുണ്ട്. സ്ത്രീകള്‍ സാമ്പത്തികമായും സാമൂഹ്യമായും ശാക്തീകരിക്കപ്പെടുന്നുവെന്നും പുരുഷന്മാരോടൊപ്പം ദേശീയ വികസനത്തില്‍ അവര്‍ സുപ്രധാന പങ്ക് വഹിക്കുന്നുവെന്നും ഉറപ്പു വരുത്താനാണ് ഈ യത്‌നങ്ങള്‍.
കുട്ടിയുടെ സമഗ്ര വികസനം ഉറപ്പു വരുത്താന്‍ വേണ്ടി ലോകത്തിലെ തന്നെ ഏറ്റവും വലുതും സവിശേഷവും വ്യാപ്തിയുള്ളതുമായ സമഗ്ര ശിശു വികസന സേവനങ്ങള്‍ (ഐ സി ഡി എസ്) മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്. അധിക പോഷണം, രോഗപ്രതിരോധം, ആരോഗ്യ പരിശോധന, റഫറല്‍ സേവനങ്ങള്‍, സ്‌കൂളിനു മുമ്പുള്ളതും അനൗപചാരികമായതുമായ വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങളടങ്ങുന്ന ഒരു പാക്കേജാണിത്. സ്ത്രീകളുടെ ശാക്തീകരണത്തിനായി ഒരു സമഗ്ര പദ്ധതിയായ സ്വയംസിധയും മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്. വിവിധ മേഖലകളിലെ പരിപാടികള്‍ ഫലപ്രദമായി ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. മന്ത്രാലയത്തിന്റെ പല പരിപാടികളും സര്‍ക്കാരിതര സംഘടനകളിലൂടെയാണ് നടത്തുന്നത്. എന്‍ ജി ഒകളുടെ പങ്ക് കൂടുതല്‍ ഫലപ്രദമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഐ സി ഡി എസ്, കിശോരി ശക്തി യോജന എന്നിവ സാര്‍വത്രികമാക്കല്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി ഒരു പോഷണ പരിപാടി, കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള കമ്മീഷന്‍, സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന നിയമം നടപ്പാക്കല്‍ എന്നിവയാണ് മന്ത്രാലയം ഏറ്റെടുത്ത പ്രധാനപ്പെട്ട നയപരമായ ഉപക്രമങ്ങള്‍.
സഹമന്ത്രിയായ (ഐ സി) ശ്രീമതി കൃഷ്ണ തിരാഥ് ആണ് വനിതാ, ശിശു വികസന മന്ത്രാലയത്തിന്റെ മേധാവി. ശ്രീ. ഡി കെ സിക്രി സെക്രട്ടറിയും ശ്രീ സുധീര്‍ കുമാര്‍ അഡീഷണല്‍ സെക്രട്ടറിയുമാണ്. ഏഴ് ബ്യൂറോകളിലൂടെയാണ് മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നത്.
മന്ത്രാലയത്തിന് അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 6 സ്വയംഭരണ സംഘടനകളുണ്ട്. അവ-
1. പൊതുസഹകരണത്തിനും ശിശു വികസനത്തിനുമായുള്ള ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍ ഐ പി സി സി ഡി)
2. ദേശീയ വനിതാ കമ്മീഷന്‍ (എന്‍ സി ഡബ്ല്യൂ)
3. ശിശു അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന്‍ (എന്‍ സി പി സി ആര്‍)
4. കേന്ദ്ര ദത്തെടുക്കല്‍ വിഭവ ഏജന്‍സി (സി എ ആര്‍ എ)
5. കേന്ദ്ര ദേശീയ ക്ഷേമ ബോര്‍ഡ് (സി എസ് ഡബ്ല്യൂ ബി)
6. രാഷ്ട്രീയ മഹിളാ കോശ് (ആര്‍ എം കെ)
1860-ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സൊസൈറ്റികളാണ് എന്‍ ഐ പി സി സി ഡിയും ആര്‍ എം കെയും. 1965-ലെ ഇന്ത്യന്‍ കമ്പനീസ് ആക്ടിന്റെ സെക്ഷന്‍ 25-നു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ചാരിറ്റബിള്‍ കമ്പനിയാണ് സി എസ് ഡബ്ല്യൂ ബി. ഈ സംഘടനകള്‍ക്കെല്ലാം ഇന്ത്യന്‍ സര്‍ക്കാരിന്റെ പൂര്‍ണമായ ഫണ്ട് ലഭിക്കുന്നുണ്ട്, ഒപ്പം ചില പദ്ധതികള്‍/ പരിപാടികള്‍ നടപ്പിലാക്കുന്നതില്‍ അവ വകുപ്പിനെ സഹായിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഒരു ദേശീയ പരമോന്നത സ്റ്റാറ്റിയൂട്ടറി സ്ഥാപനമായി 1992-ലാണ് ദേശീയ വനിതാ കമ്മീഷന്‍ സ്ഥാപിക്കപ്പെട്ടത്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള ദേശീയ തലത്തിലെ പരമോന്നത സ്റ്റാറ്റിയൂട്ടറി ബോഡി ആയ കുട്ടികളുടെ അവകാശത്തിനു വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ 2007 മാര്‍ച്ചില്‍ സ്ഥാപിതമായി.
അവസാനം പരിഷ്കരിച്ചത് : 2/15/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന...
ഏകീകൃത ശിശു സംരക്ഷണ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നന്ന...