অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്കുള്ള സാമ്പത്തിക സഹായവും ആശ്രയ സേവനങ്ങളും

ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്കുള്ള സാമ്പത്തിക സഹായവും ആശ്രയ സേവനങ്ങളും

ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്കുള്ള സാമ്പത്തിക സഹായവും ആശ്രയ സേവനങ്ങളും

ആമുഖം

എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശം, അതായത് അന്തസ്സോടു കൂടി ജീവിക്കാനുള്ള അവകാശം, ഇന്ത്യന്‍ ഭരണ ഘടന ഉറപ്പുനല്‍കുന്നുണ്ട്. മനുഷ്യര്‍ക്ക് ജന്മസിദ്ധമായ അന്തസ്സും സ്ത്രീകള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണവും ഉറപ്പാക്കുക എന്നത് മനുഷ്യാവകാശത്തിന്റെ സാര്‍വത്രിക പ്രഖ്യാപനം (യു ഡി എച്ച് ആര്‍), സ്ത്രീകള്‍ക്കെതിരെ എല്ലാത്തരത്തിലുമുള്ള വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കണ്‍വണ്‍ഷന്‍ (സി ഇ ഡി എ ഡബ്ല്യു) തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്കുള്ള ഉത്തരവാദിത്വമാണ്. മാത്രമല്ല, 1985-ലെ കുറ്റകൃത്യങ്ങളുടേയും അധികാര ദുര്‍വിനിയോഗത്തിന്റെയും ഇരകളാകപ്പെടുന്നവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന തത്വങ്ങളുടെ യു എന്‍ പ്രഖ്യാപനത്തില്‍ ഇരയുടെ അന്തസ്സിനെ ആദരിക്കേണ്ടതിന്റെയും അവരുടെ പുനപ്രാപ്തിക്കു വേണ്ടി ക്രിമിനല്‍ നീതിന്യായ സംവിധാനം പ്രാപ്തമാക്കി അവര്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെയും നഷ്ടപരിഹാരവും മറ്റ് ആശ്രയ സേവനങ്ങളും ലഭ്യമാക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.

ബലാത്സംഗം സ്ത്രീകള്‍ക്കെതിരെയുള്ള ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഒന്നാണ്. അത് അവളുടെ ശരീരത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതിനൊപ്പം തന്നെ ഭാവിയില്‍ വ്യക്തിപരവും സാമൂഹികവുമായുള്ള അര്‍ത്ഥവത്തായ ബന്ധങ്ങള്‍ രൂപീകരിക്കുന്നതിനുള്ള അവളുടെ ശേഷിയെ തകരാറിലാക്കുകയും അവളുടെ ജീവിതത്തേയും നിത്യവൃത്തിയേയും ബാധിക്കുകയും ചെയ്യുന്നു. ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടി ശാരീരകവും മാനസികവുമായ ആഘാതത്തെയാണ് നേരിടുന്നത് എന്നത് പരിഗണിക്കപ്പെടേണ്ടതാണ്. അതുവഴി അവള്‍ക്ക് അന്തസ്സാര്‍ന്നതും അര്‍ത്ഥവത്തായതുമായ ഒരു ജീവിതം നയിക്കാനാകും. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതിനൊപ്പം തന്നെ ഇരയെ അന്തസ്സും ആത്മവിശ്വാസവും നിറഞ്ഞ സാഹചര്യത്തിലേക്ക് പുനരധിവസിപ്പിക്കേണ്ടതുണ്ട്. ഇരയാകപ്പെടുന്ന സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ആഘാതത്തെ നോക്കി കാണുന്നതിനുള്ള ശ്രമങ്ങളുടെ അടിസ്ഥാനം എന്നത് ഈ പുനസ്ഥാപന നീതിയുടെ തത്വങ്ങളായിരിക്കണം. അവള്‍ക്ക് സാമ്പത്തിക സഹായവും അതോടൊപ്പം തന്നെ കൗണ്‍സിലിങ്, അഭയം, വൈദ്യ-നിയമ സഹായങ്ങള്‍ തുടങ്ങിയ രൂപങ്ങളിലുള്ള വിവിധ സഹായങ്ങളും നല്‍കേണ്ടതാണ്. അതുവഴി അവള്‍ അനുഭവിക്കേണ്ടി വരുന്ന വേദന, ദുരിതങ്ങള്‍, ആഘാതം തുടങ്ങിയവയ്‌ക്കൊപ്പം ബലാത്സംഗത്തെ തുടര്‍ന്ന് സംഭവിക്കുന്ന ഗര്‍ഭാധാരണം മൂലം സമ്പാദ്യ നഷ്ടങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെലവിനും വേണ്ടത്ര പരിഗണന നല്‍കേണ്ടതായി വരും.

ദല്‍ഹി ഗാര്‍ഹിക തൊഴിലാളി വനിതകളുടെ ഫോറം കേന്ദ്ര സര്‍ക്കാരിനും മറ്റുള്ളവര്‍ക്കുമെതിരെ നല്‍കിയ റിട്ട് ഹര്‍ജിയിന്മേല്‍ ((സി ആര്‍ എല്‍ നമ്പര്‍ 362/93) 'ബലാത്സംഗത്തിന് നിര്‍ഭാഗ്യ ഇരകളുടെ കണ്ണീരൊപ്പാനുള്ള ഒരു സ്‌കീം' ആവിഷ്‌കരിക്കണമെന്ന് സുപ്രിം കോടതി ദേശീയ വനിതാ കമ്മീഷനോട് നിര്‍ദേശിച്ചിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീയ്ക്ക് അനുഭവിക്കേണ്ടിവരുന്ന മാനസിക വേദനയ്‌ക്കൊപ്പംതന്നെ അവള്‍ക്ക് തുടര്‍ച്ചയായി ഗണ്യമായ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരികയും ചില സംഭവങ്ങളില്‍ തൊഴിലില്‍ തുടരാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ആഘാതമേല്‍ക്കുകയും ചെയ്യുന്നതിനാല്‍ ഭരണഘടനയുടെ 38(1) വകുപ്പില്‍ അടങ്ങിയിട്ടുള്ള നിര്‍ദേശക തത്വങ്ങള്‍ അനുസരിച്ച് ഒരു ക്രിമിനല്‍ ഇന്‍ജുറീസ് കോമ്പന്‍സേഷന്‍ ബോര്‍ഡ് രൂപീകരിക്കണ്ടതാണെന്ന് സുപ്രിം കോടതിയുടെ നിരീക്ഷിക്കുന്നു.

രാജ്യത്ത് ബലാത്സംഗ നിരക്ക് വര്‍ദ്ധിച്ചുവരുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2008-ല്‍ മാത്രം 21,467 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.5 ശതമാനം വര്‍ദ്ധിച്ച കണക്കാണിത്. 1973-ലെ ക്രിമിനല്‍ പ്രൊസീജര്‍ കോഡിലെ (സി ആര്‍ പി സി) 357-ാം വകുപ്പ് പ്രകാരം ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരാകുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ട്. 2009-ല്‍ 357 എ എന്നൊരു പുതിയ വകുപ്പ് കൂടി സി ആര്‍ പി സിയിലേക്ക് ചേര്‍ക്കുകയുണ്ടായി. ഇതുപ്രകാരം കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട് കുറ്റകൃത്യങ്ങളില്‍ ഇരയാകപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാര സ്‌കീം രൂപീകരിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമായിരിക്കുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ബലാത്സംഗത്തിന് ഇരയായവര്‍ക്ക് സാമ്പത്തിക സഹായത്തിലൂടെയും സഹായ സേവനങ്ങളിലൂടെയും നീതി പുനസ്ഥാപിക്കുന്നതിനുള്ള ഒരു സ്‌കീം രൂപീകരിച്ചിരിക്കുന്നത്. ബലാത്സംഗത്തിന് ഇരയാകപ്പെടുന്ന സ്ത്രീക്ക് ശാരീരകമായും മാനസികമായും നേരിടേണ്ടി വരുന്ന പരിക്കുകള്‍ക്ക് പര്യാപ്തമായ നഷ്ടപരിഹാരം നല്‍കാന്‍ എത്ര സാമ്പത്തിക സഹായം നല്‍കിയാലും മതിയാവില്ലെങ്കിലും അവള്‍ക്ക് നേരിടേണ്ടി വരുന്ന ആഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനു അവളെ പ്രാപ്തയാക്കുന്നതിനും അവളുടെ അടിയന്തിരവും ദീര്‍ഘകാല അടിസ്ഥാനത്തിലുമുള്ള ആവശ്യങ്ങളെ തരണം ചെയ്യുന്നതിനുമുള്ള സഹായം ഒരുക്കുന്നതിനുള്ള ശ്രമമാണ് ഈ പദ്ധതി.

1995-ല്‍ ദേശീയ വനിതാ കമ്മീഷനാണ് ഈ സ്‌കീമിന്റെ രൂപീകരണ പ്രക്രിയകള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് സര്‍ക്കാരിന്റെ ബന്ധപ്പെട്ട അതോറിറ്റി ഈ വിഷയം പരിഗണിക്കുകയും ബലാത്സംഗത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള ഒരു ആസൂത്രണ പദ്ധതി ഒരുക്കുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ 2005-ല്‍ നല്‍കുകയും ചെയ്തു. ഈ അതോറിറ്റി മറ്റു പല കാര്യങ്ങള്‍ക്കൊപ്പം ഇരകള്‍ക്ക് ഇടക്കാല-അന്തിമ നഷ്ടപരിഹാരങ്ങള്‍ നല്‍കുന്നതിനും, ജില്ലാതല കമ്മറ്റികളും ഒരു ക്രിമിനല്‍ ഇന്‍ജുറീസ് കോമ്പന്‍സേഷന്‍ ബോര്‍ഡ് രൂപീകരിക്കുന്നതിനും നിര്‍ദേശിക്കുകയും ചെയ്തു. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിച്ചു കൊണ്ട് സ്‌കീമിന്റെ പരിഷ്‌കരിച്ച കരട് തയാറാക്കി.

കരട് സ്‌കീം തയാറാക്കുന്നതിനായി സന്നദ്ധ സംഘടനകള്‍ (എന്‍ ജി ഒ), അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുമായി വിശാലമായ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. വിവിധ വിഭാഗക്കാരുമായി നടത്തിയ സമഗ്ര ചര്‍ച്ചാ നടപടികള്‍ക്കു ശേഷം 2010 മാര്‍ച്ച് ഏഴിന് വനിതാ-ശിശു വികസന മന്ത്രാലയം സംഘടിപ്പിച്ച 'ബലാത്സംഗത്തിന് ഇരയായവര്‍ക്കുള്ള നീതിയും ദുരിതാശ്വാസവും പുനരധിവാസവും ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള ദേശീയ സംവാദ'ത്തില്‍ കരടു സ്‌കീമിന്റെ അന്തിമ ചര്‍ച്ച നടന്നു. ജുഡീഷ്യറി, ദേശീയ-സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, എന്‍ ജി ഒകള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള അംഗങ്ങളാണ് ദേശീയ സംവാദത്തില്‍ പങ്കെടുത്തത്. ബലാത്സംഗത്തിന് ഇരയാകപ്പെടുന്ന സ്ത്രീക്ക് താങ്ങായി നില്‍ക്കുന്നതും അന്തസ്സാര്‍ന്ന സാഹചര്യത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതുമായ ഒരു സ്‌കീമിന്റെ ആവശ്യകത സംബന്ധിച്ച് സംവാദത്തില്‍ അഭിപ്രായ സമന്വയം ഉയര്‍ന്നുവന്നു. നിരവധി നിര്‍ദേശങ്ങള്‍ അവിടെ ഉയര്‍ന്നുവരികയും അവയെല്ലാം സ്‌കീമിലേക്ക് ചേര്‍ക്കപ്പെടുകയും ചെയ്തു.

എങ്കിലും പീഡനത്തിന് ഇരയായ സ്ത്രീക്ക് സി ആര്‍ പി സി 357-ാം വകുപ്പ് പ്രകാരം കോടതിയില്‍ ആശ്വാസം തേടുന്നതിലും അതുപോലെ തന്നെ 357എ വകുപ്പ് പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നതിനും ഈ സ്‌കീം തടസ്സമാകുന്നില്ല.

സ്‌കീമിന്റെ ലക്ഷ്യങ്ങള്‍

ഇരയാകപ്പെട്ട സ്ത്രീക്ക് നീതി പുനസ്ഥാപിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തിനു പുറമേ, ഇനി പറയുന്ന കാര്യങ്ങളും സ്‌കീം ലക്ഷ്യമിടുന്നു:

എ. ബലാത്സംഗത്തിന് ഇരയാകപ്പെടുന്നവര്‍ക്ക് സാമ്പത്തിക സഹായം

ബി. അഭയകേന്ദ്രം, കൗണ്‍സിലിങ്, വൈദ്യ സഹായം, നിയമ സഹായം, വിദ്യാഭ്യാസം, ഇരയാകപ്പെടുന്ന സ്ത്രീയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള വൊക്കേഷണല്‍ പരിശീലനം തുടങ്ങിയ സഹായ സേവനങ്ങള്‍

ലക്ഷ്യമിടുന്ന വിഭാഗം/ഗുണഭോക്താക്കള്‍

(i) ബലാത്സംഗത്തിന് ഇരയാകപ്പെടുന്ന സ്ത്രീക്ക്/പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് സ്‌കീം പരിരക്ഷ നല്‍കും. 'ഇരയാകപ്പെടുന്ന സ്ത്രീ' എന്നായിരിക്കും ഇനി മുതല്‍ അവരെ ഇവിടെ സൂചിപ്പിക്കപ്പെടുക.

(ii) സ്‌കീമില്‍, 'ബലാത്സംഗം' എന്നാല്‍ അര്‍ത്ഥമാക്കുന്നത്:

താഴെ പറയുന്ന ഏതെങ്കിലും സാഹചര്യങ്ങളില്‍ ഒരു സ്ത്രീയുമായുള്ള ലൈംഗിക ബന്ധം:-

ഒന്ന് :- സ്ത്രീയുടെ താല്‍പര്യത്തിന് വിരുദ്ധമായി

രണ്ട് :- സ്ത്രീയുടെ സമ്മതമില്ലാതെ

മൂന്ന് :- അവളേയൊ അവള്‍ക്ക് താല്‍പര്യമുള്ള വ്യക്തിയേയൊ കൊല്ലുമെന്ന് അല്ലെങ്കില്‍ മുറിവേല്‍പിക്കുമെന്ന് ഭീഷണിപ്പെടുത്തി അവളില്‍ നിന്നു വാങ്ങുന്ന സമ്മത പ്രകാരമുള്ളത്.

നാലാമത് :- പുരുഷന് താന്‍ അവളുടെ ഭര്‍ത്താവല്ലെന്ന് അറിയുകയും എന്നാല്‍ സ്ത്രീ താന്‍ നിയമ പ്രകാരം വിവാഹം കഴിച്ച പുരുഷനാണ് അല്ലെങ്കില്‍ വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷനാണ് എന്ന് വിശ്വസിച്ചു കൊണ്ടു നല്‍കുന്ന സമ്മതത്തോടെയുള്ളത്

അഞ്ചാമത് :- മനസ്സിന്റെ അസ്ഥിരത കൊണ്ട്, അല്ലെങ്കില്‍ ലഹരിക്ക് അടിമപ്പെട്ട്, അല്ലെങ്കില്‍ വ്യക്തിപരമായി സ്വാധീനം ചെലുത്തി, അല്ലെങ്കില്‍ മയക്കുന്നതിനോ ദോഷകരമായുള്ളതോ ആയ എന്തെങ്കിലും പാദാര്‍ത്ഥം ഉപയോഗിക്കുകയും താന്‍ സമ്മതം നല്‍കുന്ന പ്രവൃത്തിയുടെ സ്വഭാവത്തേയും ദോഷങ്ങളേയും കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നല്‍കുന്ന സമ്മതത്തോടെയുള്ളത്.

വിശദീകരണം :- ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കുന്നതിന് പുരുഷ ലിംഗം ബലമായി അകത്തേക്കു കടത്തുന്നത് മതിയായ തെളിവാണ്.

(iii) സ്‌കീമിന്റെ ഖണ്ഡിക 6 (i) (ബി)-യില്‍ പറയുന്ന പ്രകാരം 'അപേക്ഷകര്‍' എന്നതില്‍ ഇരയാകപ്പെട്ട സ്ത്രീ അല്ലെങ്കില്‍ അവളുടെ നിയമപരമായ അനന്തരാവകാശി (ഇരയാകപ്പെടുന്ന സ്ത്രീ മരിക്കുകയാണെങ്കില്‍), ഒപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു വേണ്ടിയോ അല്ലെങ്കില്‍ മാനസിക രോഗിയായ/മാനസിക വൈകല്യമുള്ള സ്ത്രീയ്ക്കു വേണ്ടിയോ അപേക്ഷ സമര്‍പ്പിക്കുന്ന വ്യക്തികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

(iv) 'സംസ്ഥാന ബോര്‍ഡുകള്‍' എന്നതില്‍ കേന്ദ്ര ഭരണ പ്രദേശങ്ങളിലുള്ള ബോര്‍ഡുകളും ഉള്‍പ്പെടുന്നു.

സ്‌കീം പ്രകാരമുള്ള സഹായം

സ്‌കീമിന്റെ എട്ടാം ഖണ്ഡികയില്‍ വിഭാവനം ചെയ്തിരിക്കുന്നതു പ്രകാരം ഇരയാകപ്പെടുന്ന സ്ത്രീ സ്‌കീമിനു കീഴില്‍ പരമാവധി രണ്ട് ലക്ഷം രൂപ വരെ സാമ്പത്തിക സഹായവും പുനസ്ഥാപിക്കപ്പെട്ട പിന്തുണയും/സേവനങ്ങളും ലഭിക്കാന്‍ അര്‍ഹയായിരിക്കും.

എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ അല്ലെങ്കില്‍ സ്‌കീം പ്രാബല്യത്തില്‍ വന്ന തീയതി മുതലുള്ള കേസുകളില്‍ സ്‌കീം പ്രകാരമുള്ള സഹായം ലഭ്യമായിരിക്കും.

സ്‌കീം നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ടിരിക്കുന്ന അതോറിറ്റികള്‍

(എ) ജില്ലാ ക്രിമിനല്‍ ഇന്‍ജുറീസ് റിലീഫ് ആന്റ് റീഹാബിലിറ്റേഷന്‍ ബോര്‍ഡ്

അതാതു ജില്ലകളില്‍ ലഭിക്കുന്ന സഹായ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അനന്യ സവിശേഷ അധികാരത്തോടു കൂടിയ ജില്ലാ ക്രിമിനല്‍ ഇന്‍ജുറീസ് റിലീഫ് ആന്റ് റീഹാബിലിറ്റേഷന്‍ ബോര്‍ഡ് (ഇനി മുതല്‍ 'ജില്ലാ ബോര്‍ഡ്' എന്നു വിളിക്കപ്പെടും) ഓരോ ജില്ലകളിലും സ്ഥാപിക്കും.

i) രൂപഘടന

ജില്ലാ മജിസ്‌ട്രേറ്റ്/ഡെപ്യൂട്ടി കമ്മീഷണര്‍/ജില്ലാ കളക്ടര്‍ ആയിരിക്കും ബോര്‍ഡിന്റെ അധ്യക്ഷന്‍

ബോര്‍ഡില് ഇനി പറയുന്ന വിഭാഗങ്ങളില്‍ നിന്ന് അഞ്ച് അംഗങ്ങളുണ്ടായിരിക്കും:

  1. പൊലീസ് സൂപ്രണ്ട്
  2. സിവില്‍ സര്‍ജന്‍/ജില്ലാ മെഡിക്കല്‍/ഹെല്‍ത്ത് ഓഫീസര്‍ അല്ലെങ്കില്‍ അദ്ദേഹത്തെ/അവരെ ഏതു പേരിലാണോ വിളിക്കുന്നത് അവര്‍
  3. ജില്ലാ നിയമ സേവന അതോറിറ്റിയില്‍ നിന്നുള്ള പ്രതിനിധി; സ്ത്രീകള്‍ അഭിലഷണീയം
  4. സ്ത്രീകളുടേയും കുട്ടികളുടേയും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു പരിചയമുള്ള, ബോര്‍ഡിന്റെ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യുന്ന ജില്ലയില്‍ നിന്നുള്ള ഒരു പ്രമുഖ വനിതാ വിദഗ്ധ
  5. ജില്ലാ വനിതാ-ശിശു വികസന/സാമൂഹ്യ ക്ഷേമ ഓഫീസര്‍, പ്രസ്തുത വ്യക്തി ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടി കൂടിയായിരിക്കും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ഇരയാകപ്പെടുന്നതെങ്കില്‍ ശിശുക്ഷേമ കമ്മറ്റിയുടെ ഒരു പ്രതിനിധിയെ ജില്ലയിലേക്ക് അല്ലെങ്കില്‍ ജില്ലകളിലേക്ക് ബോര്‍ഡിന് നാമനിര്‍ദേശം ചെയ്യാവുന്നതാണ്.

നാമനിര്‍ദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ കാലാവധി മൂന്നു വര്‍ഷമായിരിക്കും. ഈ വ്യക്തിക്ക് ഒരു കാലാവധി കൂടി എക്സ്റ്റന്‍ഷന്‍ നേടുന്നതിനുള്ള വ്യവസ്ഥയും ഉണ്ടായിരിക്കും.

ii)ജില്ലാ ബോര്‍ഡിന്റെ അധികാരങ്ങള്‍:( Powers of the District Board:)

a)സ്‌കീം പ്രകാരം ഉന്നയിക്കപ്പെടുന്ന ക്ലെയിമുകളില്‍ ബോര്‍ഡിന് തീരുമാനമെടുക്കാം, കൂടാതെ ഇരയാക്കപ്പെടുന്ന സ്ത്രീക്ക് സാമ്പത്തിക സഹായം ഒരുക്കുന്നതിനും അവരുടെ സംരക്ഷണത്തിനും അവര്‍ക്ക് നേരിടേണ്ടി വന്ന ശാരീരിക ക്ഷതത്തില്‍ നിന്നും വൈകാരിക ആഘാതത്തില്‍ നിന്നും അവരെ കരകയറ്റുന്നതിനും ആവശ്യമായ മറ്റ് സഹായ സേവനങ്ങള്‍ക്ക് ഉത്തരവിടുന്നതിനും ബോര്‍ഡിന് അധികാരമുണ്ടായിരിക്കും,

b)ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തെളിവുകള്‍ വരുത്തിക്കുന്നതിനും അവ രേഖപ്പെടുന്നതിനും ബോര്‍ഡിന് അധികാരമുണ്ടായിരിക്കും.

iii) ജില്ലാ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍:( Functions of the District Board:)

താഴെ പറയുന്ന പ്രവര്‍ത്തനങ്ങളാണ് ജില്ലാ ബോര്‍ഡ് നടത്തുന്നത്:( The District Board shall perform the following functions:)

a) സ്‌കീമില്‍ വിവരിക്കുന്ന നടപടി ക്രമങ്ങള്‍ പ്രകാരം ക്ലെയിമുകള്‍ പരിഗണിക്കുകയും സാമ്പത്തിക സഹായവും സഹായ സേവനങ്ങളും നല്‍കുകയും ചെയ്യുക;

b) ഇരയാകപ്പെടുന്ന സ്ത്രീക്ക് മനശ്ശാസ്ത്ര പരവും വൈദ്യ-നിയമപരവുമായ സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുക

c)ഇരയാകപ്പെടുന്ന സ്ത്രീക്ക് കൗണ്‍സിലിങ് ഒരുക്കുക, സ്ത്രീ വിവാഹിതയെങ്കില്‍ ഭര്‍ത്താവിനും കൗണ്‍സിലിങ്ങ് ഏര്‍പ്പെടുത്തണം;

d)ഇരയാകപ്പെടുന്ന സ്ത്രീക്ക് ആവശ്യമായ കാലത്തോളം അഭയ കേന്ദ്രം ഒരുക്കുക

e)നിലവിലുള്ള സ്‌കീം/പദ്ധതി പ്രകാരം ഇരയാകപ്പെടുന്ന സ്ത്രീക്ക് പുനരധിവാസത്തിന് വിദ്യാഭ്യാസം, അല്ലെങ്കില്‍ വൊക്കേഷണല്‍/പ്രൊഫഷണല്‍ ട്രെയിനിങ് ആവശ്യമെങ്കില്‍ അവള്‍ക്ക് അത്തരത്തിലുള്ള സഹായം ഒരുക്കുക.

f)ഇടയ്ക്കിടെ അന്വേഷണ പുരോഗതി വിലയിരുത്തുക.

g)ഇരയാകപ്പെടുന്ന സ്ത്രീ അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാന്‍ നിര്‍ദേശം നല്‍കുക

h)ആവശ്യമെങ്കില്‍ ഇരയാകപ്പെടുന്ന സ്ത്രീക്ക് സംരക്ഷണം ഒരുക്കാന്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് നിര്‍ദേശം നല്‍കുക.

i)സഹായ സേവനങ്ങള്‍, വിദ്യാഭ്യാസം, വൊക്കേഷണല്‍/പ്രൊഫഷണല്‍ പരിശീലനം എന്നിവയ്ക്ക് നിര്‍ദ്ദേശിക്കുകയും ഇവ നല്‍കുകയും ചെയ്യുന്ന സമയത്ത്, സാധിക്കുന്നിടത്തോളം, ഇരയാകപ്പെട്ട സ്ത്രീയുടെ വ്യക്തിത്വം പരസ്യമാക്കാതെ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

j)തങ്ങളുടെ തീരുമാനം സംബന്ധിച്ചുള്ള പുരോഗതി വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്യുക

k)ബോര്‍ഡിന് ആവശ്യമെന്നു തോന്നുന്ന അല്ലെങ്കില്‍ സംസ്ഥാന/ദേശീയ ബോര്‍ഡ് നിര്‍ദേശിക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുക.

(ബി) സംസ്ഥാന ക്രിമിനല്‍ ഇന്‍ജുറീസ് റിലീഫ് ബോര്‍ഡ് ആന്റ് റീഹാബിലിറ്റേഷന്‍ ബോര്‍ഡ്

സംസ്ഥാന ക്രിമിനല്‍ ഇന്‍ജുറീസ് റിലീഫ് ബോര്‍ഡ് ആന്റ് റീഹാബിലിറ്റേഷന്‍ ബോര്‍ഡ് (ഇനി മുതല്‍ 'സംസ്ഥാന ബോര്‍ഡ്' എന്നു വിളിക്കപ്പെടും) എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്ഥാപിക്കാവുന്നതാണ്. അതാത് സംസ്ഥാനങ്ങളിലെ ജില്ലാ ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയുമാണ് ഇവയുടെ പ്രാഥമികചുമതല.

(i) രൂപഘടന

വനിതാ-ശിശു വികസന വകുപ്പിലേയോ അല്ലെങ്കില്‍ സാമൂഹ്യ ക്ഷേമ വകുപ്പിലേയോ പ്രിന്‍സിപ്പല്‍ സെക്രട്ടറി/സെക്രട്ടറി സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ബോര്‍ഡിന്റെ അധ്യക്ഷന്‍.

സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ബോര്‍ഡില്‍ താഴെ പറയുന്ന വിഭാഗങ്ങളിലായി മറ്റ് ഏഴ് അംഗങ്ങള്‍ കൂടി ഉണ്ടായിരിക്കും:

  1. ആഭ്യന്തര വകുപ്പില്‍ നിന്ന് ഒരു പ്രതിനിധി
  2. ആരോഗ്യ വകുപ്പില്‍ നിന്നുള്ള ഒരു പ്രതിനിധി, അല്ലെങ്കില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഒരു പ്രമുഖ മെഡിക്കല്‍ പ്രാക്ടീഷണര്‍. ബലാത്സംഗ കേസുകള്‍ കൈകാര്യം ചെയ്ത് അനുഭവ പരിചയമുള്ള ഇദ്ദേഹത്തെ ആരോഗ്യ വകുപ്പാണ് നാമനിര്‍ദേശം ചെയ്യേണ്ടത്.
  3. നിയമ വകുപ്പില്‍ നിന്ന് ഒരു പ്രതിനിധി;
  4. സംസ്ഥാന നിയമ സേവന അതോറിറ്റിയില്‍ നിന്നുള്ള പ്രതിനിധി; സ്ത്രീകള്‍ അഭിലഷണീയം
  5. സംസ്ഥാനത്തെ സ്ത്രീകളുടേയും കുട്ടികളുടേയും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു പരിചയമുള്ള, ബോര്‍ഡിന്റെ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യുന്ന രണ്ട് പ്രമുഖ വനിതകള്‍
  6. വനിതാ-ശിശു വികസന/സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടര്‍, പ്രസ്തുത വ്യക്തി ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടി കൂടിയായിരിക്കും.

നാമനിര്‍ദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ കാലാവധി മൂന്നു വര്‍ഷമായിരിക്കും. ഈ വ്യക്തിക്ക് ഒരു കാലാവധി കൂടി എക്സ്റ്റന്‍ഷന്‍ നേടുന്നതിനുള്ള വ്യവസ്ഥയും ഉണ്ടായിരിക്കും.

ii) സംസ്ഥാന ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍

സംസ്ഥാന ബോര്‍ഡിന് താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്:

a)സംസ്ഥാനത്തെ ജില്ലാ ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക;

b)ബലാത്സംഗവുമായി ബന്ധപ്പെട്ട പരാതികളിന്മേല്‍ സ്വേമധായോ, അല്ലെങ്കില്‍ ഇരയാകപ്പെടുന്ന സ്ത്രീയോ അവര്‍ക്കു വേണ്ടി മറ്റാരെങ്കിലുമോ സമര്‍പ്പിക്കുന്ന ഹര്‍ജിയിന്മേലോ അന്വേഷണം നടത്തുകയും ജില്ലാ ബോര്‍ഡിലേക്ക് വിഷയം നിര്‍ദ്ദേശിക്കുകയും ചെയ്യുക

c)സ്‌കീമിനെ കുറിച്ചോ അതിന്റെ നടപ്പാക്കലിനെ കുറിച്ചോ ബന്ധപ്പെട്ടുള്ള പരാതികളെ കുറിച്ച് അന്വേഷണം നടത്തുക

d)ഇനി പറയുന്ന കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ ബോര്‍ഡിന്റെ തീരുമാനങ്ങള്‍ക്ക് എതിരെയുള്ള അപ്പീലുകള്‍ പരിഗണിക്കുക:

  • സ്‌കീമിനു കീഴില്‍ സമര്‍പ്പിച്ച ഒരു അപേക്ഷ നിരസിക്കല്‍
  • ഇടക്കാല അല്ലെങ്കില്‍ അന്തിമ സഹായം അനുവദിക്കുന്നതില്‍ കാലതാമസം
  • സഹായ സേവനങ്ങളുടെ രൂപത്തില്‍ നല്‍കിയിരിക്കുന്ന സഹായങ്ങളുടെ പര്യാപ്ത, അല്ലെങ്കില്‍ അളവ്
  • ഇരയാകപ്പെടുന്ന സ്ത്രീ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാന ബോര്‍ഡിന്റെ പരിഗണനയ്ക് യോഗ്യമായ മറ്റേത് വിഷയവും

e) ജില്ലാ ബോര്‍ഡില്‍ നിന്നുള്ള റെഫറന്‍സ് പ്രകാരം നഷ്ടപരിഹാരം ഒരു ലക്ഷം രൂപ വരെയായി വര്‍ദ്ധിപ്പിക്കുക, സ്‌കീമിന്റെ പതിനൊന്നാം ഖണ്ഡികയില്‍ പ്രത്യേക കേസുകളായി വിവക്ഷിക്കുന്നവയില്‍ മൊത്തം സഹായം പരമാവധി മൂന്നു ലക്ഷം രൂപയായി നിജപ്പെടുത്തിയിരിക്കുന്നതിന് വിധേയമായിട്ടായിരിക്കണം ഇത്.

f) വനിതാ-ശിശു വികസന മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഗ്രാന്റായി നല്‍കുന്നതും സംസ്ഥാനം കൂട്ടിച്ചേര്‍ക്കുന്നതുമായ ഫണ്ടുകള്‍ ജില്ലാ ബോര്‍ഡുകള്‍ക്ക് വിതരണം ചെയ്യുക.

(സി) ദേശീയ ക്രിമിനല്‍ ഇന്‍ജുറീല് റിലീഫ് ആന്റ് റീഹാബിലിറ്റേഷന്‍ ബോര്‍ഡ്

ദേശീയ ക്രിമിനല്‍ ഇന്‍ജുറീല് റിലീഫ് ആന്റ് റീഹാബിലിറ്റേഷന്‍ ബോര്‍ഡ് (ഇനി മുതല്‍ 'ദേശീയ ബോര്‍ഡ്' എന്ന് വിളിക്കപ്പെടും) സ്‌കീം നടപ്പാക്കുന്നതിന് മൊത്തത്തിലുള്ള ചുമതലയോടു കൂടി രൂപീകരിക്കപ്പെടുന്നു.

(i) രൂപഘടന

വനിതാ-ശിശു വികസന മന്ത്രാലയത്തിലെ സെക്രട്ടറി/ അഡീഷണല്‍ സെക്രട്ടറി ആയിരിക്കും ബോര്‍ഡിന്റെ അധ്യക്ഷന്‍;

താഴെ പറയുന്ന വിഭാഗങ്ങളിലായി മറ്റ് ഏഴ് അംഗങ്ങള്‍ കൂടി ദേശീയ ബോര്‍ഡില്‍ ഉണ്ടായിരിക്കും :-

  1. കേന്ദ്ര ആരോഗ്യ വകുപ്പിലെ ഡയറക്ടര്‍-ജനറല്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ/അവരുടെ പ്രതിനിധി;
  2. കേന്ദ്ര നിയമ വകുപ്പിലെ ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാതുള്ള ഒരു ഉദ്യോഗസ്ഥന്‍
  3. ദേശീയ നിയമ സേവന അതോറിറ്റിയില്‍ നിന്നുള്ള പ്രതിനിധി; സ്ത്രീകള്‍ അഭിലഷണീയം
  4. ദേശീയ വനിതാ കമ്മീഷനില്‍ നിന്നുള്ള ഒരു പ്രതിനിധി;
  5. സ്ത്രീകളുടേയും കുട്ടികളുടേയും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു പരിചയമുള്ള, ബോര്‍ഡിന്റെ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യുന്ന രണ്ട് പ്രമുഖ വനിതകള്‍
  6. വനിതാ-ശിശു വികസന മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (വനിതാ ക്ഷേമം), പ്രസ്തുത വ്യക്തി ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടി കൂടിയായിരിക്കും.

ദേശീയ ബോര്‍ഡിലെ നാമനിര്‍ദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ കാലാവധി മൂന്നു വര്‍ഷമായിരിക്കും. ഈ വ്യക്തിക്ക് ഒരു കാലാവധി കൂടി എക്സ്റ്റന്‍ഷന്‍ നേടുന്നതിനുള്ള വ്യവസ്ഥയും ഉണ്ടായിരിക്കും.

(ii) ദേശീയ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍:

ദേശീയ ബോര്‍ഡിന് താഴെ പറയുന്ന രീതിയില്‍ സ്‌കീമിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്:

a) സ്‌കീമിനു കീഴില്‍ രൂപീകരിച്ചിട്ടുള്ള സംസ്ഥാന ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക;

b)ബലാത്സംഗവുമായി ബന്ധപ്പെട്ട പരാതികളിന്മേല്‍ സ്വേമധായോ, അല്ലെങ്കില്‍ ഇരയാകപ്പെടുന്ന സ്ത്രീയോ അവര്‍ക്കു വേണ്ടി മറ്റാരെങ്കിലുമോ സമര്‍പ്പിക്കുന്ന ഹര്‍ജിയിന്മേലോ അന്വേഷണം നടത്തുകയും അതാത് ജില്ലാ-സംസ്ഥാന ബോര്‍ഡിലേക്ക് വിഷയം നിര്‍ദ്ദേശിക്കുകയും ചെയ്യുക

c) സ്‌കീമിനെ കുറിച്ചോ അതിന്റെ നടപ്പാക്കലിനെ കുറിച്ചോ ബന്ധപ്പെട്ടുള്ള പരാതികളെ കുറിച്ച് അന്വേഷണം നടത്തുക

d) സ്‌കീമുമായോ അതിന്റെ നടപ്പാക്കലുമായോ ബന്ധപ്പെട്ടുള്ള ഏതു വിഷയത്തിലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക്/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക്/മറ്റേതെങ്കിലും ഏജന്‍സിക്ക് യോജ്യമായ ഉപദേശങ്ങള്‍/മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ വനിതാ-ശിശു വികസന മന്ത്രാലയത്തോട് നിര്‍ദേശിക്കുക;

e) സ്‌കീമിനു കീഴില്‍ നല്‍കിയിട്ടുള്ള സാമ്പത്തിക സഹായത്തിന്റെയും മറ്റ് സഹായ സേവനങ്ങളുടേയും പര്യാപ്തതയെ കാലാകാലങ്ങളില്‍ വിലയിരുത്തുകയും കേന്ദ്ര സര്‍ക്കാരിന് ഉപദേശം നല്‍കുകയും ചെയ്യുക.

f) സ്‌കീമിന്റെ നിര്‍വഹണത്തിനു വേണ്ട ഫണ്ടുകളുടെ ആവശ്യകതയെ/ബജറ്റിനെ കുറിച്ചുള്ള എസ്റ്റിമേറ്റ് തയാറാക്കുക

g) ഇരയാകപ്പെട്ട സ്ത്രീകള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് അവലോകനം നടത്തുക, അവരുടെ ആത്മാഭിമാനവും അന്തസ്സും വീണ്ടെടുക്കുന്നതിന് ആവശ്യമായ മറ്റ് നടപടിക്രമങ്ങള്‍ നിര്‍ദേശിക്കുക.

ജില്ലാ ബോര്‍ഡിന് മുമ്പാകെ ക്ലെയിമുകള്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍

(എ) ആര്‍ക്കൊക്കെ അപേക്ഷിക്കാം, എപ്പോള്‍ അപേക്ഷിക്കാം

(i) എഫ് ഐ ആര്‍ രേഖപ്പെടുത്തി 60 ദിവസങ്ങള്‍ക്കകം സ്‌കീമിന്റെ കീഴിലുള്ള സാമ്പത്തിക സഹായത്തിനും സഹായ സേവനങ്ങള്‍ക്കുമായുള്ള അപേക്ഷ, ഇനി പറയുന്നവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്,

a)ഇരയാകപ്പെട്ട സ്ത്രീക്ക് അല്ലെങ്കില്‍ അവര്‍ക്കു വേണ്ടി ഏതെങ്കിലും വ്യക്തിക്ക്/സംഘടനയ്ക്ക്/വകുപ്പിന്/കമ്മീഷന്, ഇരയാകപ്പെട്ട സ്ത്രീയുടെ ശരിയായ ഒപ്പോടു കൂടിയ അപേക്ഷ സമര്‍പ്പിക്കാം;

b) ഇരയാകപ്പെട്ട പെണ്‍കുട്ടി;

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ മാതാപിതാക്കള്‍ക്ക്/രക്ഷിതാവിന്;
  • മാനസിക ആരോഗ്യ വകുപ്പില്‍  അര്‍ത്ഥമാക്കുന്ന മാനസിക രോഗം അല്ലെങ്കില്‍ മാനസിക വൈകല്യമുള്ള കുട്ടിയാണെങ്കില്‍, അവള്‍ സാധാരണ ആരുടെ ഒപ്പം താമസിക്കുന്നുവോ ആ വ്യക്തിക്ക് അല്ലെങ്കില്‍ സ്ഥാപനത്തിലെ വ്യക്തമായ അധികാരമുള്ള മെഡിക്കല്‍ ഓഫീസര്‍ക്ക്

c) ഇരയാകപ്പെടുന്ന സ്ത്രീ മരണമടയുന്ന സാഹചര്യത്തില്‍ അവരുടെ നിയമപരമായ അവകാശി(കള്‍)ക്ക്

(ii)60 ദിവസങ്ങള്‍ക്ക് ശേഷമാണ് അപേക്ഷ സമര്‍പ്പിക്കപ്പെടുന്നതെങ്കില്‍ അതിന് ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണങ്ങള്‍ തൃപ്തരാകുന്ന പക്ഷം കാലതാമസത്തെ ബോര്‍ഡ് അംഗീകരിച്ചു കൊടുക്കും.

(ബി) എങ്ങനെ അപേക്ഷിക്കാം:

(iii) ബലാത്സംഗ കേസ് സംഭവിക്കുന്ന ഉടന്‍ തന്നെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം. ഇരയാകപ്പെടുന്ന സ്ത്രീയുടെ വൈദ്യ പരിശോധനയും എത്രയും പെട്ടന്ന് നടത്തേണ്ടതാണ്.

(iv) ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ 72 മണിക്കൂറുകള്‍ക്കകം എഫ് ഐ ആറിന്റെ പകര്‍പ്പ്, മെഡിക്കല്‍ റിപ്പോര്‍ട്ട്, അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തുടങ്ങിയവ എസ് പി/ഡി സി പി മുഖാന്തരം ജില്ലാ ബോര്‍ഡിലേക്ക് അയക്കേണ്ടതാണ്;

(v) ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ അയക്കുന്ന റിപ്പോര്‍ട്ടുകള്‍/രേഖകള്‍ (i), (vi) വകുപ്പുകള്‍ പ്രകാരം ഇരയാകപ്പെട്ട സ്ത്രീ ജില്ലാ ബോര്‍ഡിനെ സമീപിക്കുന്നതു വരെ സംഭവത്തിന്റെ ഒരു രേഖയായി സൂക്ഷിക്കാവുന്നതാണ്;

(vi) നിബന്ധന (i) അനുസരിച്ച് അനുബന്ധം-I-ല്‍ നല്‍കിയിരിക്കുന്ന നിര്‍ദിഷ്ട പ്രൊഫോര്‍മയില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇരയാകപ്പെടുന്ന സ്ത്രീ മരണമടഞ്ഞിട്ടുള്ള സാഹചര്യത്തില്‍ അവരുടെ നിയമപരമായ അനന്തരാവകാശിക്ക് മരണ സര്‍ട്ടിഫിക്കറ്റ് കൂടി വച്ചുകൊണ്ട് അപേക്ഷ സമര്‍പ്പിക്കാം;

(vii)എഫ് ഐ ആര്‍ രേഖപ്പെടുത്തി കഴിഞ്ഞ് 60 ദിവസങ്ങള്‍ക്ക് ശേഷമാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ ഇരയാകപ്പെടുന്ന സ്ത്രീക്ക്, അല്ലെങ്കില്‍ അവരുടെ നിയമപരമായ അവകാശിക്ക് അനുബന്ധം-II-ല്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദിഷ്ട പ്രൊഫോര്‍മയില്‍, താഴെ പറയുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്:

  • പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ് ഐ ആര്‍
  • മെഡിക്കല്‍ റിപ്പോര്‍ട്ട്
  • മരണ സര്‍ട്ടിഫിക്കറ്റ് (ബാധകമാകുന്ന കേസാണെങ്കില്‍)

(viii)നിബന്ധന (iv)-ല്‍ പറയുന്നതു പ്രകാരമുള്ള, കേസി(കളി)ലെ രേഖകള്‍ പൊലീസില്‍ നിന്നു ലഭിക്കുന്നില്ലെങ്കില്‍, അല്ലെങ്കില്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് നിബന്ധന (vii)-ല്‍ ആവശ്യപ്പെടുന്നതു പ്രകാരമുള്ള ഏതെങ്കിലും രേഖയോ അല്ലെങ്കില്‍ മുഴുവന്‍ രേഖകളുമോ ഹാജരാക്കാന്‍ സ്ത്രീക്ക് സാധിക്കുന്നില്ലെങ്കില്‍, അല്ലെങ്കില്‍ സ്ത്രീയുടെ നിയന്ത്രണത്തിനു പുറത്തുള്ള മറ്റേതെങ്കിലും കാരണത്താലോ ഇതിനു സാധിക്കുന്നില്ലെങ്കില്‍ ജില്ലാ ബോര്‍ഡിന് ബന്ധപ്പെട്ട രേഖകള്‍ യോജ്യരായ അധികൃതരില്‍ നിന്ന് വിളിച്ചുവരുത്താവുന്നതാണ്;

ജില്ലാ ബോര്‍ഡ് പിന്തുടരേണ്ട നടപടിക്രമങ്ങള്‍

സ്‌കീമിന്റെ ലക്ഷ്യം പുനസ്ഥാപന നീതിയുടെ ആവശ്യകതകള്‍ നിറവേറ്റുകയാണെന്നതിനാല്‍ സാമ്പത്തിക സഹായവും സഹായ സേവനങ്ങളും നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതവും വേഗത്തിലുള്ളതും കാര്യക്ഷമമാര്‍ന്നതുമായിരിക്കേണ്ടതുണ്ട്. സ്‌കീമിനു കീഴിലുള്ള അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ ഇതായിരിക്കണം എല്ലായ്‌പോഴും ജില്ലാ ബോര്‍ഡിനെ നയിക്കുന്ന തത്വം.

a)സാധാരണ, ഖണ്ഡിക ആറില്‍ പറയുന്നതു പ്രകാരം അപേക്ഷ ലഭിക്കുകയും പ്രഥമ ദൃഷ്ട്യാ കേസ് എടുത്തിരിക്കുന്നതായി ബോധ്യപ്പെടുകയും ചെയ്തു കഴിഞ്ഞാല്‍ ബോര്‍ഡിന് ഇടക്കാല സാമ്പത്തിക സഹായവും മറ്റ് സഹായ സേവനങ്ങളും നല്‍കാനുള്ള ഉത്തരവിറക്കാവുന്നതാണ്. എന്നാല്‍ അപേക്ഷകയെ/ഇരയാകപ്പെടുന്ന സ്ത്രീയേയും മറ്റു കക്ഷികളേയും പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന നിഗമനത്തിലാണ് ബോര്‍ഡ് ഉള്ളതെങ്കില്‍ ഇടക്കാല സാമ്പത്തിക സഹായവും മറ്റ് സഹായ സേവനങ്ങളും നല്‍കുന്നതിനായി ബോര്‍ഡിന് കേസിന്റെ വാദം കേള്‍ക്കുന്നതിലേക്കും തെളിവുകള്‍ രേഖപ്പെടുത്തുന്നതിലേക്കും കടക്കാവുന്നതും കേസിന്റെയോ അല്ലെങ്കില്‍ അപേക്ഷയുടേയോ സ്വീകാര്യത സംബന്ധിച്ച് വാക്കാലുള്ള ഉത്തരവിടാവുന്നതുമാണ്.

b) അപേക്ഷകയ്ക്ക്/ഇരയാകപ്പെട്ട സ്ത്രീക്ക് കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരം നല്‍കാതെയും കാരണം(ങ്ങള്‍) എഴുതി നല്‍കാതെയും ഒരു അപേക്ഷയും തള്ളിക്കളയാന്‍ പാടില്ല.

c)ബോര്‍ഡിന് മുമ്പാകെ നടക്കുന്ന വാദം കേള്‍ക്കലിന്റെ സമയവും സ്ഥലവും അപേക്ഷകയെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്;

d)അപേക്ഷ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനു മുമ്പേ ഏതു റെക്കോര്‍ഡുകളും/രേഖകളും വിളിച്ചു വരുത്തുന്നതിനും ആരെ വേണമെങ്കിലും പരിശോധിക്കുന്നതിനും ബോര്‍ഡിന് അധികാരമുണ്ടായിരിക്കുന്നതാണ്;

e)തങ്ങള്‍ക്ക് ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോര്‍ഡിന് അതിന്റെ തീരുമാനത്തിലേക്ക് എത്താവുന്നതാണ്;

f) ബോര്‍ഡിന്റെ നടപടിക്രമങ്ങള്‍ കാമറയില്‍ പകര്‍ത്തേണ്ടതും എല്ലായ്‌പോഴും എല്ലാ സാഹചര്യങ്ങളിലും ഇരയാകപ്പെടുന്ന സ്ത്രീയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതുമാണ്;

g)ഏതു സിറ്റിങ്ങിലും ക്വോറം തികയാന്‍ ബോര്‍ഡിന്റെ പകുതിയില്‍ കുറയാത്ത അംഗങ്ങള്‍ ഹാജരായിരിക്കണം.

h)ബോര്‍ഡിന്റെ നടപടി ക്രമങ്ങള്‍ അച്ചടിക്കാനോ, പ്രസിദ്ധീകരിക്കാനോ, പ്രക്ഷേപണം ചെയ്യാനോ, ഏതെങ്കിലും പൊതു ഫോറത്തില്‍ ഇടാനോ പാടില്ല.

സ്‌കീമിനു കീഴിലുള്ള സഹായം

(എ) ഇടക്കാല സഹായം

a)ഖണ്ഡിക ഏഴില്‍ വിവരിക്കുന്ന പ്രകാരം പ്രഥമ ദൃഷ്ട്യാ കേസെടുത്തിട്ടുള്ളതായി ബോധ്യമായതിനു ശേഷം കഴിയുന്നിടത്തോളം അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളില്‍ അല്ലെങ്കില്‍ പരമാവധി മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ജില്ലാ ബോര്‍ഡിന് ഇരയാകപ്പെടുന്ന സ്ത്രീക്ക് 20,000 രൂപയുടെ ഇടക്കാല സാമ്പത്തിക സഹായം നല്‍കാന്‍ ഉത്തരവിടാവുന്നതാണ്;

b) ഇരയാകപ്പെടുന്ന സ്ത്രീക്ക് നേരിടേണ്ടി വന്നിട്ടുള്ള ശാരീരികമായ പരിക്കുകളും വൈകാരിക ആഘാതവും ശരിയായി പരിഗണിച്ച ശേഷം അവരുടെ ആവശ്യങ്ങള്‍ വിലയിരുത്തി സ്‌കീമിന്റെ ഖണ്ഡിക 5 (എ)(iii)-ല്‍ വിശദമാക്കിയിട്ടുള്ള അവശ്യമായ സഹായ സേവനങ്ങള്‍ നല്‍കാനുള്ള നിര്‍ദേശങ്ങള്‍ ബോര്‍ഡിന് പുറപ്പെടുവിക്കാവുന്നതാണ്. അതുവഴി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലവിലുള്ള സ്‌കീമുകളില്‍ ലഭ്യമായ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്.

c)ഇത്തരം സഹായ സേവനങ്ങള്‍ ഒരുക്കുന്നതിനായി ബോര്‍ഡിന് പരമാവധി 50,000 രൂപ വരെ ചെലവിടാവുന്നതാണ്.

(ബി) അന്തിമ സഹായം

  1. ഇരയാകപ്പെടുന്ന സ്ത്രീ ക്രിമിനല്‍ വിചാരണയില്‍ തന്റെ തെളിവുകള്‍ നല്‍കിയ തീയതി മുതല്‍ ഒരു മാസത്തിനുള്ളിലോ അല്ലെങ്കില്‍ തനിക്ക് അതീതമായ കാരണങ്ങളാല്‍ തെളിവുകള്‍ രേഖപ്പെടുത്തുന്നതില്‍ അസ്വാഭിവകമായ കാലതാമസം വരുന്ന സാഹചര്യത്തില്‍ അപേക്ഷ സ്വീകരിച്ച തീയതിയില്‍ നിന്ന് ഒരു വര്‍ഷത്തിനകമോ, ഏതാണോ ആദ്യം സംഭവിക്കുന്നത് അത്, അന്തിമ ഗഡുവായി ബാക്കി 1.30 ലക്ഷം രൂപ വിതരണം ചെയ്യാന്‍ ബോര്‍ഡിന് നിര്‍ദേശിക്കാവുന്നതാണ്.
  2. ഇരയാകപ്പെട്ട സ്ത്രീയുടെ തെളിവുകള്‍ ക്രിമിനല്‍ വിചാരണയില്‍ രേഖപ്പെടുത്തുന്നതിനു മുമ്പെ അന്തിമ സഹായം അനുവദിക്കപ്പെടുന്ന കേസുകളില്‍ അങ്ങനെ ചെയ്യുന്നതിനുള്ള കാരണങ്ങള്‍ ബോര്‍ഡ് എഴുതി രേഖപ്പെടുത്തി വയ്‌ക്കേണ്ടതാണ്;
  3. ബോര്‍ഡ് നല്‍കുന്ന/സാധ്യമാക്കുന്ന സാമ്പത്തിക സഹായവും മറ്റ് സഹായ സേവനങ്ങളും നിബന്ധന 11-ല്‍ പറയുന്ന ദുരിതാശ്വാസം വിപുലീകരിച്ചിട്ടുള്ള കേസുകളില്‍ ഒഴികെ, മൊത്തത്തില്‍ രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. നിബന്ധന 11-ല്‍ പറയുന്ന പ്രകാരമുള്ള കേസുകളില്‍ പരമാവധി മൂന്നു ലക്ഷം രൂപ വരെയാകാം.

(സി) ഇരയാകപ്പെടുന്ന സ്ത്രീ മരണമടയുന്ന കേസുകളിലെ സഹായം

ബലാത്സംഗത്തെ തുടര്‍ന്ന് മരണം സംഭവിക്കുന്ന കേസുകളില്‍ സദുദ്ദേശത്തോടെയാണ് ക്ലെയിം സമര്‍പ്പിച്ചിരിക്കുന്നതെന്ന് ബോര്‍ഡിന് ബോധ്യമായിട്ടുണ്ടെങ്കില്‍ അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പടെയുള്ള നിയമപരമായ അവകാശികള്‍ക്ക് താഴെ പറയുന്ന രീതിയില്‍ സാമ്പത്തിക സഹായം അനുവദിക്കാവുന്നതാണ്:

(a) കുടുംബത്തിലെ വരുമാനമുള്ള അംഗമായിരുന്നില്ല ഇരയാകപ്പെടുന്ന സ്ത്രീ എങ്കില്‍ ഒരു ലക്ഷം രൂപ

(b) കുടുംബത്തിലെ വരുമാനമുള്ള അംഗമായിരുന്നു ഇരയാകപ്പെടുന്ന സ്ത്രീ എങ്കില്‍ രണ്ടു ലക്ഷം രൂപ

സഹായ തുക നല്‍ക്കുന്നതിന്റെ രീതി

ബോര്‍ഡിന്റെ ഉത്തരവ് അനുസരിച്ച് ഇടക്കാല-അന്തിമ സാമ്പത്തിക സഹായങ്ങള്‍ അപേക്ഷയില്‍ നല്‍കിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഉടന്‍ തന്നെ ഇടാവുന്നതാണ്. ഇരയാകപ്പെടുന്ന സ്ത്രീക്ക് ഫലപ്രദമായും അതിവേഗത്തിലും സഹായം ലഭിക്കാനായി കഴിവതും ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ തുക കൈമാറുക;

ഇരയാകപ്പെടുന്നയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ ക്ഷേമത്തിനും സദുദ്ദേശത്തോടെയും ഫണ്ടുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കപ്പെടുമെന്ന് ബോര്‍ഡിന് ബോധ്യമായ ശേഷം പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ പേരിലുള്ള അക്കൗണ്ടിലേക്ക് തുക ഇടാവുന്നതാണ്.

ഇരയാകപ്പെടുന്ന സ്ത്രീക്കുള്ള സഹായം നിര്‍ണയിക്കുന്നതിലെ തത്വങ്ങള്‍

(i)ഇരയാകപ്പെടുന്ന സ്ത്രീയുടെ പുനസ്ഥാപന ആവശ്യങ്ങള്‍ക്കായി നല്‍കുന്ന സാമ്പത്തിക സഹായവും മറ്റു സഹായ സേവനങ്ങളും നിര്‍ണയിക്കുമ്പോള്‍ ജില്ലാ ബോര്‍ ഇനി പറയുന്ന ഘടകങ്ങള്‍ കണക്കിലെടുക്കേണ്ടതാണ്:

a)ഇരയാകപ്പെടുന്ന സ്ത്രീ അനുഭവിക്കുന്ന ശാരീരിക പരിക്കിന്റെ രീതിയും തീവ്രതയും അവരുടെ ചികിത്സയ്ക്കും മനശാസ്ത്രപരമായ കൗണ്‍സിലിങ്ങിനും നേരിട്ടിട്ടുള്ള അല്ലെങ്കില്‍ നേരിടേണ്ടി വന്നേക്കാവുന്ന ചെലവും.

b)ബലാത്സംഗത്തെ തുടര്‍ന്നുണ്ടാകുന്ന ഗര്‍ഭധാരണത്തിനും ഗര്‍ഭച്ഛിദ്രത്തിലേക്കു നീങ്ങുന്നുവെങ്കില്‍ അതിനും വേണ്ടി വരുന്ന ചെലവ്

c)ഇരയാകപ്പെടുന്ന സ്ത്രീയുടെ പ്രായവും സാമ്പത്തിക സാഹചര്യങ്ങളും; അതുവഴി അവരുടെ വിദ്യഭ്യാസം, പ്രൊഫഷണല്‍-വൊക്കേഷണല്‍ പരിശീലനം എന്നിവ നിര്‍ണയിക്കാനാകും.

d)ദുരിതങ്ങള്‍, മാനസികമോ വൈകാരികമോ ആയ ആഘാതം, നേരിടേണ്ടി വരുന്ന മാനഹാനി തുടങ്ങിയ പണേതരമായ നഷ്ടങ്ങള്‍

e)കുറ്റകൃത്യം നടന്നതും എഫ് ഐ ആര്‍ രേഖപ്പെടുത്തിയിരിക്കുന്ന/ക്രിമിനല്‍ വിചാരണ നടക്കുന്നതുമായ സ്ഥലത്തു നിന്നുമാറി മറ്റേതെങ്കിലും സ്ഥലത്താണ് ഇരയാകപ്പെടുന്ന സ്ത്രീ താമസിക്കുന്നതെങ്കില്‍ ബദല്‍ താമസ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് നേരിടേണ്ടി വരുന്ന ചെലവ്.

(ii)ഇരയാകപ്പെടുന്നയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോ മാനസിക വൈകല്യമുള്ള ആളോ ആണെങ്കില്‍ ബോര്‍ഡ് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതും സ്‌കീമിന്റെ പത്താം ഖണ്ഡികയില്‍ പറയുന്നതു പ്രകാരം അത്തരം കേസുകളില്‍ ഉയര്‍ന്ന സാമ്പത്തിക സഹായവും പ്രത്യേക സഹായ സേവനങ്ങളും  നല്‍കുന്ന കാര്യം പരിഗണിക്കാവുന്നതുമാണ്.

(ii) ഈ സ്‌കീമിനു കീഴില്‍ പുനസ്ഥാപന ശ്രമങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ബോര്‍ഡ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സ്‌കീമുകളേയും സേവനങ്ങളേയും പരമാവധി ഉപയോഗപ്പെടുത്തുകയും അതോടൊപ്പം സര്‍ക്കാര്‍ പൂര്‍ണമായോ ഭാഗികമായോ ഫണ്ടുകള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ സഹായം തേടുകയും ചെയ്യേണ്ടതാണ്.

പ്രത്യേക കേസുകളില്‍ സഹായത്തിന്റെ വിപുലീകരണം

ചില കേസുകളില്‍ ഇരയാകപ്പെടുന്ന സ്ത്രീ സവിശേഷമായ ദുര്‍ബലതയും പ്രത്യേക ആവശ്യങ്ങളും കണക്കിലെടുത്തുകൊണ്ടും ജില്ലാ ബോര്‍ഡില്‍ നിന്നുള്ള റെഫറന്‍സ് പരിഗണിച്ചും സംസ്ഥാന ബോര്‍ഡിന് ജില്ലാ ബോര്‍ഡുമായി കൂടിയാലോചിച്ച് ഒരു ലക്ഷം രൂപ വരെ അധിക സഹായം നല്‍കാന്‍, പരമാവധി മൊത്തം മൂന്നു ലക്ഷം രൂപ വരെ, ഇനി പറയുന്ന സാഹചര്യങ്ങളില്‍ അധികാരമുണ്ടായിരിക്കും:

a) ഇരയാകപ്പെടുന്നയാള്‍ സവിശേഷ ചികിത്സയും പരിചരണവും ആവശ്യമായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെങ്കില്‍

b) ഇരയാകപ്പെടുന്ന സ്ത്രീ സവിശേഷ ചികിത്സയും പരിചരണവും ആവശ്യമായ മാനസിക വൈകല്യമുള്ളതോ അംഗവൈകല്യ സംഭവിച്ചതോ ആയ ആളാണെങ്കില്‍

c) ഇരയാകപ്പെടുന്ന സ്ത്രീക്ക് ബലാത്സംഗത്തെ തുടര്‍ന്ന് എച്ച് ഐ വി/എയ്ഡ്‌സ് ഉള്‍പ്പടെയുള്ള ലൈംഗിക രോഗങ്ങള്‍ ബാധിച്ചിരിക്കുന്നുവെങ്കില്‍

d)ബലാത്സംഗത്തെ തുടര്‍ന്ന് ഇരയാകപ്പെടുന്ന സ്ത്രീ ഗര്‍ഭിണിയാകുന്നുവെങ്കില്‍;

e) ഇരയാകപ്പെടുന്ന സ്ത്രീക്ക് ശാരീരികവും മാനസികവുമായും   കടുത്ത മെഡിക്കല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുവെങ്കില്‍

f)യോജിച്ചതെന്ന് ബോര്‍ഡിന് തോന്നുന്ന മറ്റേതെങ്കിലും സാഹചര്യങ്ങള്‍

സ്‌കീമിനു കീഴില്‍ ക്ലെയിമുകള്‍ നിരസിക്കുന്നത്

(എ) ഇനി പറയുന്ന അഭിപ്രായങ്ങളില്‍ എത്തുന്ന പക്ഷം ബോര്‍ഡിന് ഏത് അപേക്ഷയും നിരസിക്കാവുന്നതാണ്:-

(i) സംഭവത്തെ കുറിച്ച് പൊലീസിനേയോ മറ്റേതെങ്കിലും ഏജന്‍സിയേയോ അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ടുള്ള യോജ്യമായി അധികാരപ്പെട്ടയാളായി കരുതേണ്ട വ്യക്തിയേയോ കാലതാമസം കൂടാതെ വിവരമറിയിക്കാന്‍ സാധ്യമായ രീതികളെല്ലാം അവലംബിക്കാന്‍ അപേക്ഷക പരാജയപ്പെട്ടു.

(ii)അപേക്ഷയുമായി ബന്ധപ്പെട്ട് ബോര്‍ഡിന് യുക്തമായ സഹായങ്ങളെല്ലാം നല്‍കുന്നതില്‍ അപേക്ഷക പരാജയപ്പെട്ടു;

(iii)സംഭവത്തെ കുറിച്ചുള്ള പരാതി/എഫ് ഐ ആര്‍ തയാറാക്കുന്നത് വളരെ വൈകിപ്പോകുകയും കേസിന്റെ വസ്തുതകള്‍ പരിശോധിക്കുന്നത് ദുഷ്‌കരവുമാണെങ്കില്‍

(iv) അപേക്ഷക ക്രിമിനല്‍ പരാതി സമര്‍പ്പിച്ചതിനു ശേഷം വിചാരണ വേളയില്‍ കൂറുമാറുകയും പ്രോസിക്യൂഷന്‍ കേസിനെ പിന്തുണയ്ക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍;

(v)കേസ് കെട്ടിച്ചമച്ചതെന്ന തോന്നലുളവാക്കുന്നതും ശരിയായ വസ്തുതകളില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെങ്കിലും

(vi)അപേക്ഷകയുടെ വിശ്വാസ്യത സംശയകരവും കേസ് പ്രേരണ മൂലമുള്ളതും ശരിയായ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ലാത്തതും

(vii)16 വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികള്‍ ഒളിച്ചോടിയിരിക്കുന്നതു സംബന്ധിച്ച കേസ് ആണെങ്കിലും ബലാത്സംഗ കേസ് ചുമത്തപ്പെട്ടിട്ടില്ലെങ്കിലും. ബോര്‍ഡ് അപേക്ഷ അപ്പാടെ തള്ളിക്കളയേണ്ടതില്ല, മറിച്ച് എന്തെങ്കിലും സഹായം വിതരണം ചെയ്യുന്നതിനു മുമ്പെ വിചാരണയുടെ ഫലത്തിനു വേണ്ടി കാത്തിരിക്കാവുന്നതാണ്.

(ബി) മേല്‍ പറയുന്നതില്‍ ഏതെങ്കിലുമൊരു സാഹചര്യത്തില്‍ അപേക്ഷ നിരസിക്കപ്പെടുന്നത് ഇരയാകപ്പെടുന്ന സ്ത്രീയെ സി ആര്‍ പി സി വകുപ്പ് 357, 357എ വകുപ്പുകള്‍ പ്രകാരം കോടതികളില്‍ നിന്ന് സഹായം തേടുന്നതില്‍ നിന്ന് വിലക്കുന്നില്ല.

പരാതി പരിഹാരം

സ്‌കീമില്‍ പറയുന്ന സഹായ സേവനങ്ങള്‍ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ഇരയാകപ്പെടുന്ന സ്ത്രീക്ക് ജില്ലാ ബോര്‍ഡിനെ സമീപിക്കാവുന്നതാണ്.

സ്‌കീമിനു കീഴിലുള്ള സഹായത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷ കൈകാര്യം ചെയ്യുന്നതില്‍ ജില്ലാ ബോര്‍ഡ് അല്ലെങ്കില്‍ സംസ്ഥാന ബോര്‍ഡ് നടത്തുന്ന ഇടപെടല്‍ സംബന്ധിച്ചുള്ള പരാതിയാണെങ്കില്‍ ഇരയാകപ്പെടുന്ന സ്ത്രീക്ക് അല്ലെങ്കില്‍ അവരുടെ നിയമപരമായ അവകാശിക്ക് സംസ്ഥാന ബോര്‍ഡിനേയോ ദേശീയ ബോര്‍ഡിനേയോ സമീപിക്കാവുന്നതാണ്.

ഫണ്ടുകളുടെ/സഹായമായി നല്‍കുന്ന ഗ്രാന്റുകളുടെ കൈമാറ്റം

(i) ദേശീയ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം വനിതാ-ശിശു വികസന മന്ത്രാലയത്തിന് സ്‌കീമിന്റെ നടപ്പാക്കലിനു വേണ്ടി സഹായ ഗ്രാന്റുകളായി സംസ്ഥാന സര്‍ക്കാറിന് ബജറ്ററി സഹായം നല്‍കാവുന്നതാണ്;

(ii) തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് ജില്ലാ ബോര്‍ഡുകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് സംസ്ഥാന ക്രിമിനല്‍ റിലീഫ് ആന്റ് റീഹാബിലിറ്റേഷന്‍ ബോര്‍ഡുകള്‍ വഴി ഫണ്ടുകള്‍ വിതരണം ചെയ്യാനാവും

(iii) ബജറ്ററി സഹായങ്ങള്‍ ഇനി പറയുന്ന കാര്യങ്ങള്‍ നിറവേറ്റുന്നതിനായി ഉപയോഗിക്കാവുന്നതാണ്:-

a) ഈ സ്‌കീമുകളില്‍ നല്‍കിയിരിക്കുന്ന സഹായത്തിനു വേണ്ട ചെലവുകള്‍ക്കായി

b) ദേശീയ-സംസ്ഥാന-ജില്ലാ ക്രിമിനല്‍ ഇന്‍ജുറീസ് റിലീഫ് ആന്റ്  റീഹാബിലിറ്റേഷന്‍ ബോര്‍ഡുകളിലെ സര്‍ക്കാര്‍ ഇതര അംഗങ്ങളുടെ സിറ്റിങ് ഫീസും ടി എ/ഡി എ ചെലവുകള്‍ക്കും വേണ്ടി.

നിരീക്ഷണവും വിലയിരുത്തലും

സ്‌കീം നടപ്പാക്കുന്നതിന്റെ പാദ വാര്‍ഷിക റിപ്പോര്‍ട്ടുകളും ചെലവ് സ്‌റ്റേറ്റ്‌മെന്റ് സഹിതം ജില്ലാ ബോര്‍ഡുകള്‍ സംസ്ഥാന ബോര്‍ഡുകള്‍ക്ക് അയക്കേണ്ടതാണ്. സമാഹരിച്ച പാദവാര്‍ഷിക റിപ്പോര്‍ട്ട് സംസ്ഥാന ബോര്‍ഡ് ദേശീയ ബോര്‍ഡിന് നല്‍കണം

വനിതാ-ശിശു വികസന മന്ത്രാലയം തങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സ്ഥാപനങ്ങള്‍/സംഘടനകള്‍ വഴിയോ അല്ലെങ്കില്‍ സാമൂഹ്യ മേഖലയിലെ സ്‌കീമുകളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ വഴിയോ കാലാനുസൃതമായി സ്‌കീമിന്റെ പ്രവര്‍ത്തന ഫലം വിലയിരുത്തിയേക്കാവുന്നതാണ്. ഇത്തരം കാലാനുസൃത വിലയിരുത്തല്‍ നടത്തുന്ന വേളയില്‍ സ്‌കീമിനു കീഴിലുള്ള സഹായം തേടിയെത്തുന്ന ഇരയാകപ്പെടുന്ന സ്ത്രീയുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതിന് വേണ്ട ശ്രദ്ധ ചെലുത്തുന്നതായിരിക്കും.

അക്കൗണ്ടും ഓഡിറ്റും

കേന്ദ്ര, സംസ്ഥാന, ജില്ലാ ബോര്‍ഡുകള്‍ കൃത്യമായ അക്കൗണ്ടുകളും മറ്റു രേഖകളും സൂക്ഷിക്കേണ്ടതും വരവും ചെലവും ബാലന്‍സ് ഷീറ്റും ഉള്‍പ്പടെയുള്ള വാര്‍ഷിക അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് തയാറാക്കേണ്ടതുമാണ്. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) ഓഫ് ഇന്ത്യ ഈ അക്കൗണ്ടുകള്‍ ഓഡിറ്റു ചെയ്യുന്നതായിരിക്കും.

അനുബന്ധം I(Annex-I)

പ്രൊഫോര്‍മ (ഖണ്ഡിക 6(i), നിബന്ധന (എ), (ബി) എന്നിവ പ്രകാരമുള്ളത്

(60 ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കുന്ന കേസുകളിലേത്)

പ്രൊഫോര്‍മ സമര്‍പ്പിക്കുന്നതിനു മുമ്പ് സ്‌കീമില്‍ പറയുന്ന വ്യവസ്ഥകള്‍, പ്രത്യേകിച്ചും ഖണ്ഡിക 6, 8 എന്നിവയിലേത്, ശ്രദ്ധയോടെ വായിക്കുക) PROFORMA [UNDER PARA 6(i), Clauses (a) &(b)]

[Where the Application is filed within 60 Days]

(Before filling the proforma, the provisions under the Scheme, particularly under paras 6 and 8 must be carefully read)

1. ഇരയാകപ്പെടുന്ന സ്ത്രീയുടെ പേര്:(Name of the affected woman)

2. ഇരയാകപ്പെടുന്ന സ്ത്രീയുടെ വയസ്സ്: (Age of the affected woman:)

3. മാതാപിതാക്കളുടെ പേര്: (Name of the parents )

(എ) അച്ഛന്‍:( Father:)

(ബി) അമ്മ:( Mother:)

4. വിലാസം:( Address:)

5. സംഭവം നടന്ന തീയതിയും സമയവും:

6. സംഭവം നടന്ന സ്ഥലം:( Place of the incident:)

7. അപേക്ഷകയുടെ പേരും വിവരങ്ങളും(Name and details of the Applicant:)

(ഇരയാകാപ്പെടുന്ന സ്ത്രീയുടെ മരണാനന്തരമോ അവര്‍ക്കു വേണ്ടി മറ്റാരെങ്കിലുമോ ആണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍)             (if the application is made on behalf or on death of the affected woman)

8. ഇരയാകപ്പെടുന്ന സ്ത്രീയുമായുള്ള ബന്ധം (നിയമപരമായ അനന്തരാവകശി, അല്ലെങ്കില്‍ മറ്റെന്തെങ്കിലും; വ്യക്തമാക്കുക) (Relationship with the Affected woman (Legal Heir or Any Other, Specify):

9. എഫ് ഐ ആര്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ?( Whether FIR has been lodged? :)

('ഇല്ല' എങ്കില്‍ അതിന്റെ കാരണം ബോധിപ്പിക്കുക)( If ‘No’ give reasons thereof)

10. വൈദ്യ പരിശോധന നടത്തിയിട്ടുണ്ടോ?( Whether medical examination has been done? :)

11. മരണ സര്‍ട്ടിഫിക്കറ്റ് ഒപ്പം വയ്ക്കുക (അപേക്ഷ സമര്‍പ്പിക്കുന്നത് നിയമപരമായ അനന്തരാവകാശി ആണെങ്കില്‍):( Enclose death certificate (where application is being filed by legal heir):

12. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍(Details of Bank Account:)

തീയതി(Date)                                  അപേക്ഷകയുടെ ഒപ്പ്(Signature of the applicant)

അനുബന്ധം II(Annex-II)

പ്രൊഫോര്‍മ (ഖണ്ഡിക 6(i), നിബന്ധന (സി) പ്രകാരമുള്ളത്

(60 ദിവസങ്ങള്‍ക്കു ശേഷം അപേക്ഷ സമര്‍പ്പിക്കുന്ന കേസുകളിലേത്)

പ്രൊഫോര്‍മ സമര്‍പ്പിക്കുന്നതിനു മുമ്പ് സ്‌കീമില്‍ പറയുന്ന വ്യവസ്ഥകള്‍, പ്രത്യേകിച്ചും ഖണ്ഡിക 6, 8 എന്നിവയിലേത്, ശ്രദ്ധയോടെ വായിക്കുക)

[(PROFORMA [UNDER PARA 6(i), Clauses (c)]

[Where the Application is filed after 60 Days]

(Before filling the proforma, the provisions under the Scheme, particularly under paras 6

and 8 must be carefully read)]

1. ഇരയാകപ്പെടുന്ന സ്ത്രീയുടെ പേര്:(Name of the affected woman)

 

2. ഇരയാകപ്പെടുന്ന സ്ത്രീയുടെ വയസ്സ്: (Age of the affected woman:)

 

3. മാതാപിതാക്കളുടെ പേര്: (Name of the parents )

(എ) അച്ഛന്‍:( Father:)

(ബി) അമ്മ:( Mother:)

4. വിലാസം:( Address:)

5. സംഭവം നടന്ന തീയതിയും സമയവും:( Date and time of the incident:)

6. സംഭവം നടന്ന സ്ഥലം:( Place of the incident:)

7. അപേക്ഷകയുടെ പേരും വിവരങ്ങളും(Name and details of the Applicant:)

8. ഇരയാകപ്പെടുന്ന സ്ത്രീയുമായുള്ള ബന്ധം (നിയമപരമായ അനന്തരാവകശി, അല്ലെങ്കില്‍ മറ്റെന്തെങ്കിലും; വ്യക്തമാക്കുക)( Relationship with the Affected woman (Legal Heir or Any Other, Specify)

9. എഫ് ഐ ആര്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ? 'സമര്‍പ്പിച്ചു' എങ്കില്‍ എഫ് ഐ ആറിന്റെ ഒരു പകര്‍പ്പ് ഇതോടൊപ്പം വയ്ക്കുക.  'ഇല്ല' എങ്കില്‍ അതിന്റെ കാരണം ബോധിപ്പിക്കുക)( Whether FIR has been lodged? :If ‘No’ give reasons thereof.)

10. വൈദ്യ പരിശോധന നടത്തിയിട്ടുണ്ടോ?( Whether medical examination has been done? :)

11. മരണ സര്‍ട്ടിഫിക്കറ്റ് ഒപ്പം വയ്ക്കുക (അപേക്ഷ സമര്‍പ്പിക്കുന്നത് നിയമപരമായ അനന്തരാവകാശി ആണെങ്കില്‍):( Enclose death certificate (where application is being filed by legal heir):)

12. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍(Details of Bank Account:)

തീയതി(Date)                                  അപേക്ഷകയുടെ ഒപ്പ്(Signature of the applicant)

അവസാനം പരിഷ്കരിച്ചത് : 7/11/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate