Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / വനിത-ശിശു വികസനം / രാഷ്ട്രീയ മഹിളാ കോശ് (ആര്‍ എം കെ)
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

രാഷ്ട്രീയ മഹിളാ കോശ് (ആര്‍ എം കെ)

ഇന്ത്യന്‍ സര്‍ക്കാരിന്റെ മനുഷ്യവിഭവ മന്ത്രാലയത്തിലെ വനിതാ, ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിന്‍ കീഴിലായിരുന്നു രാഷ്ട്രീയ മഹിളാ കോശ്

രാഷ്ട്രീയ മഹിളാ കോശ് (ആർ എം കെ)

 

വനിതകള്‍ക്കായുള്ള ദേശീയ ക്രെഡിറ്റ് ഫണ്ട് അഥവാ രാഷ്ട്രീയ മഹിളാ കോശ് (ആര്‍ എം കെ) ഒരു സ്വതന്ത്ര രജിസ്റ്റേഡ് സൊസൈറ്റി ആയി 1993-ല്‍ സ്ഥാപിതമായി. ഇന്ത്യന്‍ സര്‍ക്കാരിന്റെ മനുഷ്യവിഭവ മന്ത്രാലയത്തിലെ വനിതാ, ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിന്‍ കീഴിലായിരുന്നു ഇത്. 310,000,000 രൂപയുടെ പ്രാഥമിക മൂലധനത്തില്‍ ആരംഭിച്ച ഈ സൊസൈറ്റി ബാങ്കിങ് മേഖലയ്ക്ക് പകരമായല്ല, മറിച്ച് ബാങ്കിങ് മേഖലയുടെ വാഗ്ദാനങ്ങളും ദരിദ്രരുടെ ആവശ്യകതകളും തമ്മിലുള്‍ വിടവ് നികത്താന്‍ വേണ്ടിയായിരുന്നു സ്ഥാപിതമായത്.

ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍

വരുമാനവും ആസ്തിയും സൃഷ്ടിക്കാനുള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ദരിദ്ര വനിതകള്‍ക്ക് സൂക്ഷ്മ വായ്പ നല്‍കാനുള്‍ നടപടി ക്രമങ്ങള്‍ നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

 • ഉപഭോക്തൃ സൗഹൃദമുള്‍തും, ലളിതവും കുറഞ്ഞതുമായ നടപടിക്രമങ്ങള്‍ ഉപയോഗിക്കുന്നതും വേഗത്തിലും ആവര്‍ത്തിച്ചും വിതരണം നടത്തുന്നതും സമീപനത്തില്‍ അയവുള്‍തും വ്യയത്തേയും സമ്പാദ്യത്തേയും ക്രെഡിറ്റുമായി ബന്ധിപ്പിക്കുന്നതും പണം നല്‍കുന്നയാള്‍ക്കും വായ്പ സ്വീകരിക്കുന്നയാള്‍ക്കും കുറഞ്ഞ ഇടപാടു ചെലവുള്‍തുമായ ഒരു അര്‍ദ്ധ-അനൗപചാരിക വിതരണ സംവിധാനം സ്വീകരിക്കുക.
 • വ്യയം, സമ്പാദ്യം, ക്രെഡിറ്റിന്റെ ഫലപ്രദമായ ഉപയോഗം എന്നിവയ്ക്കായി വനിതാ സംഘങ്ങളുടെ സംഘടനയില്‍ പങ്കാളിത്ത സമീപനങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയും മാതൃകകള്‍ കാട്ടുകയും ചെയ്യുക.
 • സ്ത്രീശാക്തീകരണം, സാമൂഹ്യ-സാമ്പത്തിക മാറ്റം, വികസനം എന്നിവയ്ക്കുള്‍ ഒരു ഉപകരണമായി വായ്പ എന്ന ആശയവും നടപടിയും ഉപയോഗിക്കുക.
 • കോശിന്റെ ലക്ഷ്യങ്ങള്‍ക്ക് വ്യാപ്തി നല്‍കുന്നതിനായി ഇന്ത്യാ ഗവണ്മെന്റ്, സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്രഭരണ പ്രദേശത്തെ സര്‍ക്കാരുകള്‍, ക്രെഡിറ്റ് സ്ഥാപനങ്ങള്‍, വ്യവസായ-വാണിജ്യ സംഘടനകള്‍, എന്‍ ജി ഒകള്‍, മറ്റുള്‍വ എന്നിവയുമായി സഹകരിക്കുകയും അവയുടെ സഹകരണം നേടുകയും ചെയ്യുക.
 • ദരിദ്ര വനിതകള്‍ക്ക് സൂക്ഷ്മ വായ്പകള്‍ നല്‍കുന്ന മേഖലയില്‍ സര്‍ക്കാര്‍-സര്‍ക്കാരിതര മേഖലകളിലുള്‍ മേല്‍പ്പറഞ്ഞ എല്ലാ ഏജന്‍സികളുടേയും വിവരങ്ങളും അനുഭവ പരിജ്ഞാനവും ഉപയോഗപ്പെടുത്തുക.
 • കോശിന്റെ ലക്ഷ്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാനായി ഗ്രാന്റുകള്‍, സംഭാവനകള്‍, വായ്പകള്‍ എന്നിവ സ്വീകരിക്കുക.

കോശിന് മൂന്ന് പ്രധാന പങ്കുകളുണ്ട്

മൊത്തക്കച്ചവട പങ്ക്

 • സര്‍ക്കാരില്‍ നിന്നും ദാതാക്കളില്‍ നിന്നുമുള്‍ ഫണ്ടുകള്‍ ചെറുകിട മേഖലയിലെ ഇടനിലക്കാരായ സൂക്ഷ്മവായ്പാ സംഘടനകള്‍ക്ക് വഴിതിരിച്ചു നല്‍കുന്ന ഒരു മൊത്തക്കച്ചവട പരമോന്നത സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു.
 • കോശ് ഇതുവരെയും സര്‍ക്കാരില്‍ നിന്ന് ഒറ്റത്തവണയായുള്‍ ഒരു ഗ്രാന്റ് മാത്രമേ സ്വീകരിച്ചിട്ടുള്‍. മറ്റേതെങ്കിലും ഉറവിടങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിക്കേണ്ടതായി വന്നിട്ടില്ല.

വിപണി വികസനത്തിലെ പങ്ക്

 • നിലവിലുള്‍തും എന്നാല്‍ കാര്യമായ അനുഭവ സമ്പത്തില്ലാത്തതുമായ സൂക്ഷ്മ വായ്പാ സംഘടനകള്‍ക്ക് (ഐ എം ഒ) പ്രോത്സാഹനങ്ങള്‍, സാങ്കേതിക വിദ്യയുടെ കൈമാറ്റം, ജീവനക്കാരുടെ പരിശീലനം, മറ്റ് സാമ്പത്തികേതര സേവനങ്ങള്‍ എന്നിവയിലൂടെ സ്ഥാപനനിര്‍മാണ പിന്തുണ നല്‍കിക്കൊണ്ട് സൂക്ഷ്മ വായ്പാ മേഖലയുടെ വിതരണ വശത്തെ വികസിപ്പിക്കുന്നു.
 • (പര്യാപ്തമാം വിധം വലുതായതും സുസ്ഥാപിതവുമായ സൂക്ഷ്മ സാമ്പത്തിക മേഖല നിലനില്‍ക്കുമ്പോള്‍ മാത്രമേ മൂല്യവര്‍ദ്ധിതമായ മൊത്തക്കച്ചവട പങ്ക് വഹിക്കാന്‍ കഴിയൂ എന്ന് കോശ് മനസ്സിലാക്കുന്നു- ഐ എം ഒകളുടെ എണ്ണം, അവയുടെ സുസ്ഥിരത എന്നിവയെ ആശ്രയിച്ചിരിക്കുന്നു ഇത്. ഇളവുകള്‍ നല്‍കിയിട്ടുള്ള സ്ഥാപന വികസനം ഗ്രാന്റുകളെ പോലെ തന്നെ ഓരോ ഐ എം ഒയുടേയും ഓഹരി വര്‍ദ്ധിപ്പിക്കുന്നു. ഐ എം ഒയ്ക്ക് ഉചിതമായ കാലത്തിനു മുമ്പേ നല്‍കുന്ന വലിയ ഫണ്ടുകള്‍ ഏതൊരു സ്ഥാപന വളര്‍ച്ചാ യത്‌നത്തിന്റേയും ഫലപ്രാപ്തി ഇല്ലാതാക്കാം.

ശുപാർ ചെയ്യുന്ന പങ്ക്

 • വികസനത്തേയും സൂക്ഷ്മവായ്പാ നയത്തേയും സ്വാധീനിക്കാനുള്‍ ഒരു ശുപാര്‍ശാസ്ഥാപനമോ ഏജന്റോ ആയി ആര്‍ എം കെ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വ്യാപിക്കാന്‍ പര്യാപ്തമായ നയ, നിയമ അന്തരീക്ഷങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണിത്. സര്‍ക്കാരിന്റെ സൃഷ്ടിയും പ്രതിനിധിയുമായ ആര്‍ എം കെയ്ക്ക് ഈ മേഖലയില്‍ പ്രത്യേക ആനുകൂല്യവുമുണ്ട്.
2.87837837838
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top