অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സുകന്യ സമൃദ്ധി യോജന (ssy)

സുകന്യ സമൃദ്ധി യോജന (ssy)

സുകന്യ സമൃദ്ധി യോജന (ssy)

“പെണ്‍കുട്ടികളുടെ ശോഭനമായ ഭാവിക്കായി”

പെണ്‍കുട്ടികള്‍ക്കായുള്ള ഡിപ്പോസിറ്റ് സ്കീം ആണ് സുകന്യ സമൃദ്ധി യോജന.പ്രധാന മന്ത്രിയുടെ ഇന്ത്യയെ ശാക്തീകരിക്കല്‍ എന്ന പരിപാടിയുമായി ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നു. ബേട്ടി ബച്ചാവോ ബേട്ടി പഡാവോ എന്ന പരിപാടി 8.1% പലിശ നിരക്ക് പെണ്‍കുട്ടികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. പദ്ധതി തുടങ്ങിയതിന് ശേഷം 1.8 ലക്ഷം അക്കൌണ്ടുകള്‍ തുറന്നു.ഇന്‍കം ടാക്സ് ഇല്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത.മകൾക്കുവേണ്ടി സമ്പാദിക്കുക – “ബേട്ടി ബചാവോ, ബേട്ടി പടാവൊ” യുടെ തുടർച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം എന്നപേരിൽ ഒരു ചെറുകിട സമ്പാദ്യ പദ്ധതി ആവിഷ്കരിക്കുകയുണ്ടായി. 2008 നും 2013 നും ഇടക്ക് കുടുംബ സമ്പാദ്യം 38%ൽ നിന്ന് 30% ആയി കുറഞ്ഞ സാഹചര്യം കൂടി പരിഹരിക്കുന്നതിനുള്ള ഉദ്ദേശത്തോടുകൂടിയാണ് നടപ്പാക്കിയത് ഈ പദ്ധതി. പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങൾക്ക് മാതാപിതാക്കളെ സജ്ജമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.

പത്തുവയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച നിക്ഷേപപദ്ധതി സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ തുറക്കാനുള്ള സൗകര്യം ഉള്‍പ്പെടെ എല്ലാ പോസ്റ്റ്ഓഫീസുകളിലും ഏര്‍പ്പെടുത്തി.

പെണ്‍കുഞ്ഞുങ്ങള്‍ക്കുള്ള നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കുന്നതിനുള്ള കുറഞ്ഞ നിക്ഷേപം 1000 രൂപയില്‍നിന്ന് 250 രൂപയാക്കി.

ആയിരം രൂപയ്ക്കുപകരം ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപ അക്കൗണ്ടില്‍ അടച്ചാല്‍ മതി. ഒരോ സാമ്പത്തിക വര്‍ഷവും പരമാവധി നിക്ഷേപിക്കാവുന്ന തുക 1.50 ലക്ഷം രൂപയാണ്..രക്ഷാകര്‍ത്താവിന് പെണ്‍കുട്ടിയുടെ പേരില്‍ പോസ്റ്റ്ഓഫീസില്‍ അക്കൗണ്ട് തുറക്കാം. അക്കൗണ്ട് തുടങ്ങി 14 വര്‍ഷംവരെ നിക്ഷേപം നടത്തിയാല്‍ മതി. 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കും. നിക്ഷേപത്തിന് ഇപ്പോള്‍ 8.1 ശതമാനം നിരക്കില്‍ പലിശ ലഭിക്കും. പെണ്‍കുട്ടിക്ക് 18വയസ്സ് കഴിയുമ്പോള്‍ അവരുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മുന്‍ സാമ്പത്തികവര്‍ഷം വരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനംവരെ പിന്‍വലിക്കാം. പെണ്‍കുട്ടിയുടെ വിവാഹസമയത്ത് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാം. അക്കൗണ്ട് തുറക്കാന്‍ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കുക .

രക്ഷകര്‍ത്താവിന്‍റെ 3 ഫോട്ടോയും ആധാര്‍ കാര്‍ഡും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയ്ക്ക് ഒപ്പം നല്‍കണം.

സുകന്യ അക്കൗണ്ടിൽ ഓരോ വർഷവും അടയ്ക്കുന്ന തുകയ്ക്ക് രക്ഷിതാവിന് നികുതി ഇളവ് ലഭിക്കും. ആദായ നികുതി വകുപ്പ് 80(സി) പ്രകാരം മറ്റ് അനുവദനീയമായ നിക്ഷേപങ്ങൾക്ക് ഒക്കെക്കൂടി ലഭ്യമായ 1.5 ലക്ഷം രൂപ വരെയുളള പരിധിക്കുളളിൽ മാത്രമേ ആദായ നികുതി ഇളവ് ലഭിക്കുന്നുളളു എന്ന പോരായ്മയുണ്ട്. സുകന്യ നിക്ഷേപത്തിന് ലഭിക്കുന്ന വാർഷിക പലിശയ്ക്കും വട്ടമെത്തുമ്പോൾ ലഭിക്കുന്ന തുകയ്ക്കും ആദായ നികുതി നൽകേണ്ടതില്ല.

പ്രധാനമന്ത്രിയുടെ ബേടി ബച്ചാവോ ബേടി പഠാവോ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ജനവരിയിലാണ് പദ്ധതി തുടങ്ങിയത്. 80 സിപ്രകാരം സുകന്യ പദ്ധതിക്ക് നേരത്തെതന്നെ നികുതിയിളവ് നല്‍കിയിരുന്നുഎങ്കിലും പദ്ധതിയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിനുകൂടി ഇത്തവണത്തെ ബജറ്റിലാണ് നികുതിയിളവ് പ്രഖ്യാപിച്ചത്.

സുകന്യാ സമൃദ്ധി അക്കൗണ്ട് എങ്ങനെ തുറക്കാം?

പെൺകുട്ടിയുടെ മാതാവിനോ പിതാവിനോ മറ്റു രക്ഷകര്താവിനോ ഈ അക്കൗണ്ട് കുട്ടിയുടെ പേരിൽ തുറക്കാവുന്നതാണ്. രണ്ടു പെൺകുട്ടികൾ വരെ ഉള്ളവർക്കാണ് ഇത് തുറക്കാവുന്നതെങ്കിലും രണ്ടാമത്തെ ഇരട്ട കുട്ടികളുള്ളവർക്ക് അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഈ വ്യവസ്ഥയിൽ ഇളവ് ലഭിക്കുന്നതാണ്.

സുകന്യ സമൃദ്ധി യോജന അക്കൗണ്ട് – കൂടുതൽ വിവരങ്ങൾ

അക്കൗണ്ട് കൈമാറ്റം:

കുറഞ്ഞത് 250 രൂപ നിക്ഷേപിച്ച് ഈ അക്കൗണ്ട് തുറക്കാവുന്നതാണ്. പെൺകുട്ടി ഇന്ത്യക്കകത്ത് എവിടെ മാറിത്താമസിച്ചാലും ആ സ്ഥലത്തേക്ക് അക്കൗണ്ട് മാറ്റാവുന്നതാണ്.
കുറഞ്ഞ നിക്ഷേപം: 250 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്. പരമാവധി 150,000 വരെ നിക്ഷേപിക്കാവുന്നതാണ്. ഒരു ധനകാര്യ വർഷത്തിൽ എത്ര പ്രാവശ്യം വേണമെങ്കിലും പണം നിക്ഷേപിക്കാവുന്നതാണ്.

അർഹതയുടെ പ്രായപരിധി

പത്തു വയസ്സുവരെയുള്ള പെൺകുട്ടികൾക്കാണ് അക്കൗണ്ടിന് അർഹത. 2014 ഡിസംബർ 2നാണ് ഈ പദ്ധതി തുടങ്ങിയത്. അന്ന് 2015 ഡിസംബർ ഒന്നിനകം പദ്ധതിയിൽ ചേരുന്ന കുട്ടികൾക്ക് ഒരു വർഷത്തെ ഗ്രേസ് അനുവദിച്ചിരുന്നു. അതായത് 2003 ഡിസംബർ 2 നും 2003 ഡിസംബർ ഒന്നിനും ഇടക്ക് ജനിച്ച കുട്ടികളെയും പദ്ധതിയിൽ ചേർക്കാൻ അനുവദിച്ചിരുന്നു.

ഈ പദ്ധതിയിൽ ചേരാനും അത് തുടരാനും പദ്ധതിയുടെ കാലാവധിക്കകത്ത് പെൺകുട്ടി ഇന്ത്യയിൽ താമസിക്കുന്നതവണമെന്നു നിർബന്ധമുണ്ട്.

അക്കൗണ്ടിലെ പേര്

സുകന്യ സമൃദ്ധി പദ്ധതി പെൺകുട്ടിയുടെ പേരിലായിരിക്കണം തുടങ്ങുന്നത്. രക്ഷാകർത്താവ് പദ്ധതിയിൽ സമ്പാദ്യം നിക്ഷേപിക്കുന്ന നിക്ഷേപകൻ മാത്രമായിരിക്കും.

ഒരു പെൺകുട്ടി, ഒരു അക്കൗണ്ട്. ഒരു കുട്ടിയുടെ പേരിൽ ഒരൊറ്റ അക്കൗണ്ട് മാത്രമേ തുടങ്ങാൻ കഴിയുകയുള്ളൂ.
അക്കൗണ്ട് എവിടെ തുടങ്ങാം: സുകന്യാ സമൃദ്ധി അക്കൗണ്ട് പോസ്റ്റ് ഓഫീസുകളിലും ദേശസാൽകൃത, വാണിജ്യ ബാങ്കുകളിലിയും തുടങ്ങാം.

പണം കാഷയോ ചെക്കായോ ഡ്രാഫ്റ്റായോ നിക്ഷേപിക്കാവുന്നതാണ്.

അക്കൗണ്ടിൽ മിനിമം തുക നിക്ഷേപിക്കാൻ പരാജയപ്പെട്ടാൽ വിഷമിക്കേണ്ട. കുടിശിക വന്ന തുകക്കൊപ്പം 50 രൂപ പിഴ അടച്ചു അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാവുന്നതാണ്.

ആര്‍ക്കൊക്കെ നിക്ഷേപിക്കാം ?


10 വയസ് കഴിയാത്ത പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് നിക്ഷേപം നടത്താം. ഒരുവര്‍ഷത്തെ ഗ്രേസ് പിരിയഡ് ഈവര്‍ഷത്തെ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. അതുപ്രകാരം 2015 ഡിസംബര്‍ ഒന്നിന് 11 വയസ്സ് കവിയാത്തവര്‍ക്ക് പദ്ധതിയില്‍ ചേരാം. 2003 ഡിസംബര്‍ രണ്ടിനു മുമ്പ് ജനിച്ചവര്‍ക്ക് ചേരാന്‍ കഴിയില്ലെന്ന് ചുരുക്കം.

പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ പുതിയ സമ്പാദ്യ പദ്ധതി പുറത്തിറക്കിയിരിക്കുകയാണ്‌. സുകന്യ സമൃദ്ധി അക്കൌണ്‌ട്‌ (എസ്‌എസ്‌എ).
പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്‍ മാതാപിതാക്കളെ പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഈ പദ്ധതി ഗവണ്മെന്റ്‌ രൂപപ്പെടുത്തിയിട്ടുളളത്‌. മറ്റൊരുരു ചെറുകിട സമ്പാദ്യപദ്ധതിയെന്നു വേണമെങ്കില്‍ പറയാം.
നിലവിലുള്ള മിക്ക നിക്ഷേപ അവസരങ്ങളെക്കാളും മെച്ചപ്പെട്ടതാണ് ഈ നിക്ഷേപ പദ്ധതി.
പത്തു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ അച്ഛനമ്മമാര്‍ക്കോ രക്ഷിതാക്കള്‍ക്കോ സുകന്യ അക്കൗണ്ടുകള്‍ തുടങ്ങാം. ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപയില്‍ തുടങ്ങി പരമാവധി 1.5 ലക്ഷം രൂപവരെ സുകന്യ അക്കൗണ്ടില്‍ നിക്ഷേപിക്കാം.എല്ലാ തപാല്‍ ഓഫീസുകളിലും ഈ അക്കൗണ്ട് തുടങ്ങാനുള്ള അവസരമുണ്ട്.

അനുയോജ്യരായവര്‍

 


പത്തു വയസ്‌ വരെ പ്രായമുളള പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താവിനോ പെണ്‍കുട്ടിയുടെ പേരില്‍ അക്കൌണ്‌ട്‌ തുടങ്ങാം. ഈ അക്കൌണ്‌ടിന്റെ ഗുണഫലം പെണ്‍കുട്ടിക്കു മാത്രമുളളതാണ്‌.
* വേണ്‌ട രേഖകള്‍: പെണ്‍കുട്ടിയുടെ ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും മറ്റ്‌ കെവൈസി രേഖകളും (പാന്‍ കാര്‍ഡ്‌, വിലാസം തെളിയിക്കുന്ന രേഖ തുടങ്ങിയവ)
* രാജ്യത്തെ ഏതു പോസ്റ്റോഫീസിലും അക്കൌണ്‌ട്‌ ആരംഭിക്കാം.
* ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരു അക്കൌണ്‌ട്‌ തുറക്കാനേ അനുവാദമുളളു
* മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ പരമാവധി രണ്‌ടു പെണ്‍കുട്ടികളുടെ പേരില്‍ അക്കൌണ്‌ട്‌ തുറക്കാനേ അനുവാദമുളളു. ഇരട്ടകളാണെങ്കില്‍ മൂന്നാമതൊരു പെണ്‍കുട്ടിയുടെ പേരിലും അക്കൌണ്‌ട്‌ തുറക്കാന്‍ അനുവദിക്കും.
* പ്രതിവര്‍ഷം കുറഞ്ഞ നിക്ഷേപം 250 രൂപ. കൂടിയ നിക്ഷേപം 1,50,000 രൂപ.
* കുറഞ്ഞ നിക്ഷേപം നടത്തിയില്ലെങ്കില്‍ 50 രൂപ ഫൈന്‍ നല്‌കണം
* അക്കൌണ്‌ട്‌ തുറന്നാല്‍ 14 വര്‍ഷത്തേയ്ക്ക്‌ തുക അടയ്ക്കണം
* കുട്ടിയുടെ മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താവിനോ കാഷ്‌, ചെക്ക്‌, ഡ്രാഫ്‌റ്റ്‌ എന്നിവ വഴി അക്കൌണ്‌ടില്‍ പണം അടയ്ക്കാം.
* പലിശ നിരക്ക്‌ ഗവണ്മെന്റ്‌ ഓരോ വര്‍ഷവും പ്രഖ്യാപിക്കും. പലിശ വര്‍ഷത്തിലൊരിക്കല്‍ അക്കൌണ്‌ടില്‍ ക്രെഡിറ്റ്‌ ചെയ്യും.
* പെണ്‍കുട്ടിയുടെ താമസ സ്ഥലം മാറുന്നതനുസരിച്ച്‌ ഇന്ത്യയില്‍ എവിടേയ്ക്കും അക്കൌണ്‌ടും മാറ്റാം
* അക്കൌണ്‌ട്‌ തുറന്ന്‌ 21 വര്‍ഷം പൂര്‍ത്തിയാകുമ്പോഴോ പെണ്‍കുട്ടിയുടെ വിവാഹ സമയമോ ഏതാണ്‌ അദ്യം വരിക അപ്പോള്‍ അക്കൌണ്‌ട്‌ ക്‌ളോസ്‌ ചെയ്യാം.
* പെണ്‍കുട്ടിയുടെ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി കാലാവധിക്കു മുമ്പേ നിക്ഷേപത്തിന്റെ 50 ശതമാനം വരെ പിന്‍വലിക്കാം. പക്ഷേ പെണ്‍കുട്ടിക്ക്‌ 18 വയസ്‌ പൂര്‍ത്തിയായിരിക്കണം.
* അക്കൌണ്‌ട്‌ മച്യൂരിറ്റി ആകുന്നതിനു മുമ്പ്‌ പെണ്‍കുട്ടി മരിച്ചാല്‍ അക്കൌണ്‌ട്‌ ക്‌ളോസ്‌ ചെയ്യാം. അതുവരെയുളള നിക്ഷേപവും അതിന്റെ പലിശയും മാതാപിതാക്കളുടെയോ രക്ഷകര്‍ത്താവിന്റെയോ അക്കൌണ്‌ടില്‍ ക്രെഡിറ്റ്‌ ചെയ്യും.ജീവാപായ രോഗങ്ങള്‍ ഉണ്‌ടായാലും കാലാവധിക്കു മുമ്പേ അക്കൌണ്‌ട്‌ ക്‌ളോസ്‌ ചെയ്യാം

സര്‍ക്കാര്‍ ഉത്തരവ്

സുകന്യ സമൃദ്ധി യോജന പദ്ധതി പ്രകാരം സാമ്പത്തിക മന്ത്രാലയം g.s.r.863(e) 02/12/2014 എന്ന തിയതിയില്‍ പുറത്തിറക്കിയ വിജ്ഞാപനം ആണ്. 2014 നിയമ ഘടന പ്രകാരം, ഈ പദ്ധതി ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നു.

ഒറ്റ നോട്ടത്തിൽ

പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ പുതിയസമ്പാദ്യ പദ്ധതി

പുറത്തിറക്കിയിരിക്കുകയാണ്‌.  സുകന്യ സമൃദ്ധി അക്കൌണ്‌ട്‌ (എസ്‌എസ്‌എ)

  • പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്‍മാതാപിതാക്കളെ
  • പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌
  • ഈ പദ്ധതി ഗവണ്മെന്റ്‌രൂപപ്പെടുത്തിയിട്ടുളളത്‌.
  • പത്തു വയസ്‌ വരെ പ്രായമുളള പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കോരക്ഷാകര്‍ത്താവിനോ പെണ്‍കുട്ടിയുടെ
  • പേരില്‍ അക്കൌണ്‌ട്‌ തുടങ്ങാം.
  • ഈ അക്കൌണ്ടിന്റെഗുണഫലം പെണ്‍കുട്ടിക്കു മാത്രമുളളതാണ്‌.
  • രാജ്യത്തെ ഏതു പോസ്റ്റോഫീസിലും അക്കൌണ്‌ട്‌ ആരംഭിക്കാം.
  • അക്കൗണ്ട് തുറക്കാന്‍ വേണ്ട കുറഞ്ഞതുക 250 രൂപയാണ്.നൂറ് രൂപയുടെഗുണിതങ്ങളായി പിന്നീടുള്ള
  • നിക്ഷേപങ്ങള്‍ നടത്താം.
  • ഒരു സാമ്പത്തികവര്‍ഷം കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിക്കണം. പരമാവധി 1,50,000 രൂപ
  • ഒരു സാമ്പത്തികവര്‍ഷംനിക്ഷേപിക്കാന്‍ കഴിയും.
  • മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ പരമാവധി രണ്ടു പെണ്‍കുട്ടികളുടെ പേരില്‍അക്കൌണ്‌ട്‌
  • തുറക്കാനേ അനുവാദമുളളു.
  • ഇരട്ടകളാണെങ്കില്‍ മൂന്നാമതൊരു പെണ്‍കുട്ടിയുടെപേരിലും അക്കൌണ്‌ട്‌ തുറക്കാന്‍ അനുവദിക്കും.
  • പലിശ നിരക്ക്‌ ഗവണ്മെന്റ്‌ ഓരോ വര്‍ഷവും പ്രഖ്യാപിക്കും. പലിശ വര്‍ഷത്തിലൊരിക്കല്‍അക്കൌണ്‌ടില്‍
  • ക്രെഡിറ്റ്‌ ചെയ്യും.(നിക്ഷേപത്തിന് ഇപ്പോള്‍ 8.1 % നിരക്കില്‍ പലിശ ലഭിക്കും)
  • പെണ്‍കുട്ടിക്ക് 18 വയസ്സ് കഴിയുമ്പോള്‍ അവരുടെ ഉന്നതവിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായിമുന്‍
  • സാമ്പത്തികവര്‍ഷംവരെയുള്ള നിക്ഷേപത്തിന്റെ
  • 50 ശതമാനംവരെ പിന്‍വലിക്കാം.
  • അക്കൌണ്‌ട്‌ തുറന്ന്‌ 21 വര്‍ഷം പൂര്‍ത്തിയാകുമ്പോഴോ പെണ്‍കുട്ടിയുടെ വിവാഹ സമയമോഏതാണ്‌ അദ്യം വരിക
  • അപ്പോള്‍ അക്കൌണ്‌ട്‌ ക്‌ളോസ്‌ ചെയ്യാം.
  •  

    ആവശ്യമുള്ള രേഖകൾ

    1.  പെണ്‍കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്

    2. രക്ഷിതാവിന്റെ  ഫോട്ടോ

    3. രക്ഷിതാവിന്റെ   തിരിച്ചറിയൽ,   മേൽവിലാസ  രേഖകൾ

    അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍

    1. ഡിപ്പോസിറ്റര്‍- നിക്ഷേപകന്‍

    സുകന്യ സമൃദ്ധി യോജന പദ്ധതിയില്‍ മൈനര്‍ കുട്ടിയുടെ നിക്ഷേപങ്ങള്‍ നടത്തുന്നത് ഉത്തരവാദിത്വപ്പെട്ട മാതാപിതാക്കള്‍ ആയിരിക്കും.രണ്ടുപേരും കൂടിയുള്ള അക്കൗണ്ട് ആണ് ഈ പദ്ധതി പ്രകാരം തുറക്കേണ്ടത്.

    ഈ പദ്ധതി പ്രകാരം ഗാര്‍ഡിയന്‍ അഥവാ പെണ്‍കുട്ടിയുടെ സംരക്ഷകന്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്,

  • കുട്ടിയുടെ അപ്പനോ അമ്മയോ-
  • ഇവര്‍ രണ്ടുപേരും അല്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ടയാള്‍
  • ഒരു പെണ്‍കുട്ടി,ഒരു അക്കൗണ്ട് എന്നത് കൊണ്ട് നിക്ഷേപകന് പെണ്‍കുട്ടിയുടെ ഒന്നില്‍ കൂടുതല്‍ അക്കൌണ്ടുകള്‍ തുടങ്ങാന്‍ സാധിക്കുകയില്ല.

    രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ഓരോ പെണ്‍കുട്ടിയുടെയും പേരില്‍ ഓരോ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും.

    മൂന്നാമത്തെ പെണ്‍കുട്ടിയുമായി സംബന്ധിച്ച്

    രണ്ടാമത്തെ പ്രസവത്തില്‍ രണ്ടു പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ക്കും അക്കൗണ്ട് തുറക്കാന്‍ സാധിക്കും.അതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ഉള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.ഇരട്ട/മൂന്ന് പെണ്‍കുട്ടികളെ ഒരേ സമയം പ്രസവിക്കുകയാനെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

    പ്രായപരിധി

    ജനനം മുതല്‍ 10 വയസ്സ് വരെ ഉള്ള പെണ്‍കുട്ടികള്‍ക്കായിട്ടാണ് ഈ പദ്ധതി  പ്രകാരം അംഗമാകുവാന്‍ സാധിക്കുക.ഈ പദ്ധതി 2/12/2014 മുതല്‍ നിലവില്‍ വന്നു.ഈ പദ്ധതി നിലവില്‍ വന്നത് മുതല്‍ 1 വര്‍ഷത്തെ ഇളവും ലഭിക്കും.

    മിനിമം നിക്ഷേപം 250 രൂപയും പരമാവധി 1,50000 ലക്ഷം രൂപയുമാണ് വര്‍ഷത്തില്‍. പലിശനിരക്ക് 8.1 ആണ്.

    -21 വര്‍ഷമാണ്‌ ഇത് മച്ച്യുരിറ്റി ആകുവാന്‍ എടുക്കുന്നത്.അല്ലെങ്കില്‍ പെണ്‍കുട്ടിയുടെ വിവാഹ സമയമോ, ഇതില്‍ ഏതാണോ ആദ്യം നടക്കുന്നത് അതിനനുസരിച്ച്

    - 18 വര്‍ഷത്തിന് ശേഷം 8.50% പിന്‍വലിക്കല്‍ - പെണ്‍കുട്ടിയുടെ ഉന്നത പഠനത്തിന് വേണ്ടി

    - പെണ്‍കുട്ടി ഈ കാലയളവിനുള്ളില്‍ മരിക്കുകയാണെങ്കില്‍ ഈ അക്കൗണ്ട് റദ്ദാക്കാന്‍ പറ്റും.

    കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sukanyasamridhiyojana.com

    08452- 221597/ 221386

    ഗ്രേസ് പിരിയഡ്(grace period)

    ആദ്യ പരിപാടി എന്ന നിലയില്‍ 2/12/2003 & 1/12/2004 ഇടയില്‍ ജനിച്ച പെണ്‍കുട്ടി ആണെങ്കിലും അവര്‍ക്കും അക്കൗണ്ട് തുറക്കുവാനുള്ള അവസരം ഉണ്ട്.

    ബന്ധപ്പെട്ട കൂടുതല്‍ അറിവുകള്‍

    sukanya samridhi yojana- circular by rbi

    sukanya samridhi yojana- complete details by mca

    താല്പര്യമുള്ള രേഖകള്‍

    1. പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്
    2. അഡ്രസ്‌ തെളിവ്/രേഖ
    3. ഐഡന്റിറ്റി തെളിവ്/രേഖ

    എങ്ങനെ അക്കൗണ്ട് തുറക്കാം?

    പെണ്‍കുട്ടിയുടെ സംരക്ഷകന്‍ അക്കൗണ്ട് തുറക്കുന്ന സമയത്ത് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണം. മുകളില്‍ പറഞ്ഞ രേഖകളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്,ബാങ്ക് ഓഫ് ഇന്ത്യ,കാനറ ബാങ്ക്, ആന്ധ്രാ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവയില്‍ ചെന്നാല്‍ ssy യില്‍ അംഗമാകാം.

    പോസ്റ്റ് ഓഫീസുകളിലോ, പൊതുമേഖല ബാങ്കുകളുടെ ശാഖകളിലോ 250 രൂപയെങ്കിലും നിക്ഷേപിച്ച് അക്കൗണ്ട് തുടങ്ങാം. സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപയാണ്. രണ്ട് പെണ്‍കുട്ടികളുടെ പേരുകളില്‍ അക്കൗണ്ട് തുടങ്ങാം. എന്നാല്‍ രണ്ടുപേരുടേയും പേരില്‍ 1.5 ലക്ഷം രൂപമാത്രമേ സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ കഴിയൂ. പെണ്‍കുട്ടിക്ക് 21 വയസ് ആകുമ്പോഴാണ് പണം തിരിച്ചെടുക്കാന്‍ കഴിയുക. 18 വയസ് കഴിഞ്ഞാല്‍ 50 ശതമാനം പണം പിന്‍വലിക്കാന്‍ അനുവദിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ പരിഗണിച്ചാണിത്

    14,00,000 രൂപ (+ 21 വര്‍ഷം) =55,81,312 രൂപ
    മകള്‍ ജനിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ പേരില്‍ പ്രതിവര്‍ഷം 1 ലക്ഷം രൂപ വീതം( വേണമെങ്കില്‍ കൂടുതല്‍ തുക നിക്ഷേപിക്കാം) ഈ അക്കൌണ്‌ടില്‍ നിക്ഷേപം നടത്തിയെന്നു കരുതുക. 14 വര്‍ഷം തുടര്‍ച്ചയായി നിക്ഷേപിക്കണം. . ഈ കാലയളവില്‍ മൊത്തം നടത്തുന്ന നിക്ഷേപം 14 ലക്ഷം രൂപ.
    പ്രതീക്ഷിക്കുന്ന കുറഞ്ഞ പലിശ 8.75 ശതമാനം. 14 വര്‍ഷം കഴിയുമ്പോള്‍ ഈ തുക 31,02,640 രൂപയായി ഉയരും. പെണ്‍കുട്ടിക്ക്‌ 21 വയസ്‌ പൂര്‍ത്തിയാകുമ്പോഴേ നിക്ഷേപം മച്യൂരിറ്റി ആകൂ. ഈ സമയം കൊണ്‌ട്‌ ഈ തുക 55,81,312 രൂപയായി ഉയര്‍ന്നിരിക്കും. പലിശ 9 ശതമാനം ലഭിച്ചാല്‍ 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 57,95,000 രൂപയാകും.
    വിലയിരുത്തല്‍ .  ശരിയായി നിക്ഷേപം നടത്തി മുന്നോട്ടു പോയാല്‍ പെണ്‍കുട്ടികളുടെ ഭാവി ജീവിതത്തിന്‌ സുരക്ഷിതത്വം നല്‌കുവാന്‍ ഈ പദ്ധതി സഹായിക്കും. ചെറുകിട നിക്ഷേപത്തിനുളള പലിശ ഉറപ്പായും ലഭിക്കും. അതായത്‌ 8.5–9 ശതമാനം പലിശ പ്രതീക്ഷിക്കാം.
    നിക്ഷേപം പിന്‍വലിക്കുന്നതിന്‌ അവസരമില്ലാത്തതിനാല്‍ പവര്‍ ഓഫ്‌ കോമ്പൌണ്‌ടിംഗിന്റെ ആനുകൂല്യം ലഭിക്കും. പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുവാന്‍ സാധിക്കുംവിധം വലിയൊരു തുക സമാഹരിക്കുന്നതിനുളള സമയം ലഭിക്കുന്നുവെന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷക വശം.
    പെണ്‍കുട്ടികളെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹ്യമായും ശാക്തീകരിക്കുവാന്‍ സഹായിക്കുന്ന നിക്ഷേപമെന്ന നിലയില്‍ ഇതിലെ വരുമാനത്തിന്‌ നികുതിയിളവ്‌ നല്‌കുകയും കിഴിവും നിക്ഷേപത്തെ 80 സിയിലും ഉള്‍പ്പെടുത്തുകയും ചെയ്‌താല്‍ ഇത്‌ കൂടുതല്‍ ആകര്‍ഷകമകും

    പലിശ നിരക്ക്

    ഈ പദ്ധതി നിക്ഷേപങ്ങൾക്ക് 8.1% പലിശ നൽകുന്നു. എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ പലിശ പുനര്നിര്ണയിക്കുകയും ഗുണഭോക്താവിനെ അറിയിക്കുകയും ചെയ്യും. ഓരോ വർഷവും പലിശ കണക്കാക്കി അക്കൗണ്ടിൽ ചേർക്കും.

    കാലാവധി

    രക്ഷാകർത്താവ് 14 വർഷം നിക്ഷേപം അടച്ചാൽ മതിയാകും. കാലാവധി പൂർത്തിയാകുന്നതുവരെ പിന്നീട് ഒരു തുകയും നിക്ഷേപിക്കേണ്ടതില്ല.

    പിൻവലിക്കൽ
    പെൺകുട്ടി 18 വയസ് പൂർത്തിയാക്കിക്കഴിഞ്ഞാൽ മുൻ വര്ഷ ക്ലോസിങ് പ്രകാരം അക്കൗണ്ടിലുള്ള തുകയുടെ 50% അകാല പിൻവലിക്കൽ അനുവദിക്കും.

    അക്കൗണ്ട് അവസാനിപ്പിക്കൽ
    പെൺകുട്ടി 21 വയസ് പൂർത്തിയാക്കിയാൽ അക്കൗണ്ട് അവസാനിപ്പിക്കാവുന്നതാണ്. എന്നാൽ അപ്പോഴും പണം പിന്വലിക്കുന്നില്ലെങ്കിൽ തുടർന്നും പലിശ വരുമാനം ലഭിക്കുന്നതാണ്.

    നികുതി ഇളവുകൾ

    ഇൻകം ടാക്സ് നിയമത്തിന്റെ 80C വകുപ്പുപ്രകാരം 1.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾ പൂർണമായും നികുതി രഹിതമായിരിക്കും.

    അക്കൗണ്ട് അവസാനിപ്പിക്കാൻ ആവശ്യമായ രേഖകൾ:
    അക്കൗണ്ട് ക്ലോസിങ് അപേക്ഷാഫാറം, തിരിച്ചറിയൽ രേഖ, മേൽവിലാസത്തിനുള്ള രേഖ / പൗരത്വ രേഖ എന്നിവ ഹാജരാക്കാവുന്നതാണ്.

    അക്കൗണ്ട് തുറക്കാൻ വേണ്ട രേഖകൾ :

    കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, രക്ഷാകർത്താവിന്റെ അഡ്ഡ്രസ്സ്‌, തിരിച്ചറിയൽ രേഖ (പാൻ കാർഡ്/ വോട്ടർ രേഖ/ ആധാർ കാർഡ്/ പാസ്പോര്ട്ട്)

    www.indiapost.gov.in

    അവസാനം പരിഷ്കരിച്ചത് : 9/24/2019



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate