অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോ-ഓപ്പറേഷന്‍ ആന്‍‌റ് ചൈല്‍ഡ് ഡെവലപ്മെന്‍‎റ്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോ-ഓപ്പറേഷന്‍ ആന്‍‌റ് ചൈല്‍ഡ് ഡെവലപ്മെന്‍‎റ്

ന്‍ പി സി സി ഡി

എന്‍ ഐ പി സി സി ഡി എന്ന പേരില്‍ ശ്രദ്ധേയമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് കോ-ഓപ്പറേഷന്‍ ആന്‍‌റ് ചൈല്‍ഡ് ഡെവലപ്മെന്‍‎റ് വനിതാ-ശിശു വികസനത്തിലെ സമസ്ത മേഖലകളിലും ഗവേഷണവും പരിശീലനവും രേഖപ്പെടുത്തലുകളും നടത്തുന്ന പ്രമുഖ സ്ഥാപനമാണ്.  1860-ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ നിയമത്തിനു കീഴില്‍ 1966-ല്‍ ന്യൂ ദല്‍ഹിയില്‍ സ്ഥാപിതമായ ഈ ഇന്‍സ്റ്റിറ്റ്യൂട്ട് വനിതാ-ശിശു വികസന മന്ത്രാലയത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ഓരോ മേഖലയുടേയും ആവശ്യകതയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന്, ഈ ഇന്‍സ്റ്റിറ്റ്യൂട്ട്, കാലങ്ങള്‍ കൊണ്ട് ഗുവാഹതി (1978), ബാംഗ്ലൂര്‍ (1980), ലക്നൌ (1982), ഇന്‍ഡോര്‍ (2001) എന്നിവിടങ്ങളില്‍ റീജിയണല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയുണ്ടായി.

ഇന്‍‌റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്‍റ് സര്‍വീസസ് (ഐ സി ഡി എസ്) പ്രോഗ്രാമുകളുടെ പരിശീലന പ്രവര്‍ത്തനങ്ങളുടെ ഉന്നത സ്ഥാപനമായിട്ടാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. ഒരു നോഡല്‍ റിസോഴ്സ് ഏജന്‍സി എന്ന നിലയില്‍, ഇന്‍‌റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്‌ഷന്‍ സ്കീമിനു (ഐ സി പി എസ്) കീഴില്‍ ദേശീയ തലത്തിലും പ്രദേശിക തലത്തിലും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയും അവരെ വാര്‍ത്തെടുക്കുകയും ചെയ്യുകയാണ് ഈ സ്ഥാപനത്തിന്‍റെ ഉത്തരവാദിത്തം. ശിശു വികസനത്തില്‍ സമഗ്ര സംഭാവനയ്ക്ക് മൌറീസ് പാറ്റെ അവാര്‍ഡ് 1985-ല്‍ നേടിയപ്പോള്‍,  സാര്‍ക്ക് രാജ്യങ്ങളിലേക്ക് സ്ത്രീകളേയും കുട്ടികളേയും കടത്തിക്കൊണ്ടു പോകുന്നത് തടയുന്നതിലും കുട്ടികളുടെ അവകാശങ്ങള്‍ സം‌രക്ഷിക്കുന്നതിലും വിദഗ്ധമായ പരിശീലനം നല്‍കുന്ന ഒരു സുപ്രധാന സ്ഥാപനം എന്ന നിലയില്‍ അവരുടെ പ്രകടനം യൂനിസെഫ് അംഗീകരിക്കുകയുണ്ടായിട്ടുണ്ട്.

പ്രവർത്തിക്കുന്ന മേഖലകള്‍

ശിശു പരിചരണവും  വികസനവും

ശിശുക്കളുടേയും അമ്മമാരുടേയും ആരോഗ്യവും പോഷകവും

കുഞ്ഞുങ്ങള്‍ക്കും  ശിശുക്കള്‍ക്കും  ഭക്ഷണം കൊടുക്കല്‍

സൂക്ഷ്മപോഷകാഹാര അപര്യാപ്ത്തതയും ശരിയല്ലാത്ത പോഷകാഹരത്തിന്റെയും  തടയല്‍

കൌമാരക്കാരുടെ ആരോഗ്യവും, പ്രജനന ആരോഗ്യവും എച്ച് ഐ വിയും/എയ്ഡ്സും

വളര്‍ച്ച നിരീക്ഷിക്കല്‍

പോഷക-ആരോഗ്യ ബോധവല്‍ക്കരണം

ശിശുക്കള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഉല്‍ബോധിപ്പിക്കലും

ശിശുക്കളുടെ വൈകല്യങ്ങള്‍ ചെറുപ്പത്തിലേ കണ്ടെത്തലും തടയലും

കുട്ടികളിലെ പഠന വൈകല്യങ്ങളും പെരുമാറ്റ പ്രശ്നങ്ങളും രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണവും

കുട്ടികളുടെ അവകാശങ്ങളും കുട്ടികളുടെ സംരക്ഷണവും

കുട്ടികള്‍ക്കുള്ള നീതി

സ്ത്രീ ശാക്തീകരണവും സ്ത്രീകളെ മുഖ്യധാ‍രയിലെത്തിക്കലും(Women’s empowerment and Gender mainstreaming )

കൌമാരക്കാരായ പെണ്‍കുട്ടികളുടെ ഹോളിസ്റ്റിക് വികസനവും കുടുംബ ജീവിതത്തെക്കുറിച്ചുള്ള  ബോധവല്‍ക്കരണവും(Holistic development of adolescent girls and family life education )

ശൈശവ വിവാഹം, പെണ്‍ ഭ്രൂണഹത്യ, പെണ്‍ ശിശു ഹത്യ എന്നിവ തടയല്‍ (Prevention of child marriage, female foeticide and female infanticide )

ദുരിതാവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് കൌണ്‍സലിങ്ങും പിന്തുണ സേവനങ്ങളും(Counselling and support services for women in distress)

സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കലും പരിപാലിക്കലും(Formation and management of self help groups )

കുട്ടികളുടേയും സ്ത്രീകളുടേയും മനുഷ്യക്കടത്ത് തടയല്‍(Prevention of trafficking of women and children )

ലിംഗാധിഷ്ഠിത അക്രമങ്ങള്‍ തടയല്‍(Prevention of Gender Based Violence )

ലിംഗംഭേദമനുസരിച്ചുള്ള ബജറ്റിംഗ് (Gender Budgeting )

നിയമം നടപ്പാക്കല്‍ ഏജന്‍സികള്‍ക്ക് സ്ത്രീകളുടെ പ്രാധാന്യത്തെക്കുറിച്ച്‌  ബോധവല്‍ക്കരണം(Gender sensitisation of law enforcement agencies )

ശിശു വികസനത്തില്‍ സര്‍ക്കാര്‍/സാമൂഹ്യ സ്ഥാപനങ്ങളുടെ പങ്കാളിത്ത സംരംഭങ്ങള്‍(Partnership initiatives of Government/social organisations in the area of child development )

സാമൂഹ്യ വികസന മേഖലയില്‍ മാനവശേഷി വികസനം(Manpower Development in Social Development sector )

സിവില്‍ സമൂഹ സ്ഥാപനങ്ങളുടെ ശേഷി വര്‍ധിപ്പിക്കല്‍(Capacity Building of civil society organisations )

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate