অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തൊഴിലിടങ്ങളിലെ സ്ത്രീ സംരക്ഷണ നിയമങ്ങൾ

തൊഴിലിടങ്ങളിലെ സ്ത്രീ സംരക്ഷണ നിയമങ്ങൾ

സ്ത്രീകളും തൊഴില്‍ നിയമങ്ങളും

 

തൊഴില്‍ സ്ഥലങ്ങളിലെ സ്ത്രീ പങ്കാളിത്തം സുപ്രധാനമായ ഒരു സാമൂഹ്യ വിഷയമാണ്. ആയതിന് സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം, സ്വാതന്ത്ര്യം എന്നിവയുമായി അഭേദ്യമായ ബന്ധമുണ്ട്. സ്തീ ശാക്തീകരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണിത്. സ്ത്രീകളുടെ തൊഴില്‍ അവകാശങ്ങള്‍, അവയുടെ നിയമപരിരക്ഷ, പോരായ്മകള്‍, എന്നിവയാണ് ഇവിടത്തെ പ്രമേയം.
നിയമം സാമൂഹിക മാറ്റങ്ങള്‍ക്കുള്ള വലിയ ഉപാധിയാണ്. പാര്‍ശ്വവല്‍കൃതരുടെ ശാക്തീകരണം വലിയ അളവില്‍ നിയമനിര്‍മ്മാണത്തിലൂടെ സാധ്യമാണ്. നിയമം അധികാരത്തേയും അവകാശത്തേയും പ്രദാനം ചെയ്യുന്നു. ഇവ തമ്മിലുള്ള ബന്ധങ്ങളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും നിയമം വഴിയൊരുക്കുന്നു. സ്തീ ശാക്തീകരണത്തിനും  ആയതിന്‍റെ അതിപ്രധാന ഘടകമായ സാമ്പത്തിക ശാക്തീകരണത്തിനും ബലമേകുന്നതിന് ബഹിര്‍മുഖമായ നിയമനിര്‍മ്മാണം അടിസ്ഥാനശിലയാണ്.
നിയമം ദേശീയവും അന്തര്‍ദേശീയവുമാണ്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഉടമ്പടികളും, വിളംമ്പരങ്ങളും, വിജ്ഞാപനങ്ങളും മുതല്‍ ഭരണഘടനയും വിവിധ തൊഴില്‍ നിയമങ്ങള്‍ അടങ്ങുന്ന മറ്റ് നിയമങ്ങളും നിയമത്തിന്‍റെ നിരവധിയായ നിര്‍വ്വചനങ്ങളിലും അര്‍ത്ഥതലങ്ങളിലും ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്രസഭ രൂപപ്പെടുത്തിയ വിവിധ മനുഷ്യാവകാശ ഉടമ്പടികളില്‍ തൊഴില്‍ സ്ഥലങ്ങളിലെ അവകാശങ്ങള്‍ പ്രതിപാദനവിഷയമാണ്. തുല്യജോലിക്ക് തുല്യവേതനവും, മാതൃത്വവുമായി ബന്ധപ്പെട്ട അവകാശങ്ങളും ഈ മേഖലയില്‍ സ്ത്രീകളെ സംബന്ധിച്ച് പ്രാധാന്യമര്‍ഹിക്കുന്നു.ഇഋഉഅണ സ്ത്രീകള്‍ നേരിടുന്ന എല്ലാതരം വിവേചനങ്ങളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു. ആയതില്‍ അൃശേരഹല 11 ല്‍ തൊഴില്‍ സ്ഥലത്തെ വിവേചനങ്ങളും ആയതു മറികടക്കാനുള്ള മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നു. അന്താരാഷ്ട്ര തൊഴില്‍ സംഘടന (കിലേൃിമശേീിമഹ ഘമയീൗൃ ഛൃഴമിശമെശേീി) ലിംഗ വിവേചനങ്ങള്‍ തുടച്ചുമാറ്റുന്നതിനും തുല്യവേതനത്തിനും, മാതൃത്വപരമായ തൊഴില്‍ അവകാശങ്ങള്‍ക്കും പലവിധ ഉടമ്പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്‍റെയൊക്കെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ അന്തര്‍ദ്ദേശീയമായി സ്ത്രീകളുടെ തൊഴില്‍ അവകാശങ്ങള്‍ക്ക് ഏറെക്കുറെ നിയമപരമായി രക്ഷ ഉറപ്പ് വരുത്തിയിട്ടുള്ളതായികാണാവുന്നതാണ്.
ഇന്ത്യയുടെ ഭരണഘടനയിലെ മൗലികാവകാശങ്ങളും, നിര്‍ദ്ദേശകതത്വങ്ങളും സ്ത്രീയുടെ അവകാശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു. സ്തീകളുടെ തൊഴില്‍ അവകാശങ്ങളും ഭരണഘടനയുടെ പരിധിയില്‍ വരുന്നതാണ്.
സാധാരണയായി ദൈനംദിന ജീവിതത്തില്‍ നമുക്ക് പലപ്പോഴും ആശ്രയിക്കേണ്ടി വരുന്നത് കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരുകളും നിര്‍മ്മിക്കുന്ന വിവിധ നിയമങ്ങളും, ചട്ടങ്ങളും  മറ്റ് വിജ്ഞാപനങ്ങളുമാണ്. തൊഴില്‍ അവകാശങ്ങളുടെ കാര്യത്തിലും ഇത് വ്യത്യസ്ഥമല്ല.


സ്ത്രീകള്‍ക്കുള്ള തൊഴില്‍ സമയക്രമീകരണം.
പല തൊഴില്‍ നിയമങ്ങളും സ്ത്രീകളെ രാത്രിയില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നു. മാറിയ സാഹചര്യങ്ങളില്‍ ഇത് സംരക്ഷയാണോ, വിവേചനമാണോ എന്നത് ചിന്തിക്കേണ്ടതാണ്.


തൊഴിലിടങ്ങളിലെ ശാരീരിക സുരക്ഷ.
വിവിധ തൊഴില്‍ നിയമങ്ങള്‍ സ്ത്രീകളെ ഭാരമാര്‍ന്ന തൊഴിലുകള്‍ ചെയ്യിക്കുന്നത് വിലക്കുന്നുണ്ട്.
ഉദാ: 1.  ഫാക്ടറീസ് ആക്ട് വകുപ്പ് 27.
വകുപ്പ് 22 (2), വകുപ്പ് 34
2.  മൈന്‍സ് ആക്ട് വകുപ്പ് 46(1) (മ)


മാതൃത്വ പരിരക്ഷയും അവകാശങ്ങളും
മാതൃത്വം സ്ത്രീയെ സംബന്ധിച്ച് സവിശേഷമായ ഉത്തരവാദിത്തങ്ങളുടേയും സമ്മര്‍ദ്ദങ്ങളുടേയും കാരണം കൂടിയാണ്. തൊഴിലെടുക്കുന്ന സ്ത്രീയെ സംബന്ധിച്ച് ഇരട്ട ഉത്തരവാദിത്വങ്ങളുടെ ഏകോപനം നിസ്സാരമായ പ്രക്രിയയല്ല. വിവിധ തൊഴില്‍ നിയമങ്ങള്‍ ഗര്‍ഭകാലത്തെ തൊഴില്‍ അവകാശങ്ങളും, പ്രസവ അവധിയും മറ്റ് ആനുകൂല്യങ്ങളും നിഷ്കര്‍ഷിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.


തുല്യവേതനത്തിനുള്ള അവകാശം.
തുല്യ ജോലിക്ക് തുല്യവേതനം ഒരു മനുഷ്യവകാശവും, മൗലീകാവകാശവും, ഒരു തൊഴില്‍ അവകാശവുമാണ്. തുല്യ വേതന നിയമം നിലവിലുണ്ടെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടുകയോ, നടപ്പാക്കപ്പെടുകയോ ചെയ്യുന്നില്ല.
ലൈഗീക പീഡന നിരോധന നിയമം.
ജോലി സ്ഥലത്തെ ലൈഗീക പീഡന നിരോധന നിയമം ജോലി സ്ഥലത്തുള്ള ലൈഗീക പീഡനം നിരോധിച്ചും ആയതിനെ നേരിടാനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രതിപാദിക്കുന്ന നിയമം 2013ല്‍ നിലവില്‍വന്നും എല്ലാ തുറകളിലേയും വനിതാ ജോലിക്കാരെ ഈ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നത് ശ്ലാഘനീയമാണ്.


നിര്‍ദ്ദേശങ്ങള്‍.
1. വളരെ കൂടുതല്‍ സ്ത്രീകള്‍ ഇന്ന് സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നു. അവരുടെ അവകാശങ്ങള്‍ വേണ്ട രീതിയില്‍ സംരക്ഷിക്കപ്പെട്ടിട്ടില്ല. അതിനുള്ള നടപടികള്‍ ആവശ്യമാണ്.
2. സ്ത്രീകള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളില്‍ സംവരണം ആവശ്യമാണ്. ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്.
3. നിലവിലുള്ള നിയമങ്ങള്‍ കൃത്യതയോടെ നടപ്പാക്കേണ്ടിയിരിക്കുന്നു. ഘമയീൗൃ ഛളളശരലൃനൈ ഴലിറലൃ ലെിശെശ്വേലറ  ആക്കണം.
4. ഐ.ടി. സെക്ടറിന് പ്രത്യേക നിയമ നിര്‍മ്മാണം ആവശ്യമാണ്.
5. പ്രത്യേക സാമ്പത്തീക മേഖലയിലെ അവകാശ സംരക്ഷണം.
6. മതിയായ ശിശു സംരക്ഷണ സൗകര്യങ്ങള്‍.
7. കൂടുതല്‍ യാത്രാ സൗകര്യങ്ങളും താമസ സൗകര്യങ്ങളും.
8. ജോലിയില്‍ നിയമിക്കുമ്പോഴും, ട്രാന്‍സ്ഫറിലും സ്ത്രകള്‍ക്ക് പ്രത്യേക പരിഗണന.
9. അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് പ്രത്യേക നിയമ സംരക്ഷണം.

കടപ്പാട് :ഡോ. സോണിയ.കെ.ദാസ്

സ്ത്രീ സംരക്ഷണ നിയമങ്ങൾ

തൊഴിലാളി ചൂഷണം ചരിത്രാതീത കാലം മുതൽ നില നിൽക്കുന്നു.ഭാരത സംസ്കാരം എടുത്താൽ തൊഴിൽ നിര്നയിച്ചിരുന്നത് ചാതുർ വർണ്യ വ്യവസ്ഥയാണ്‌ .ജന്മം കൊണ്ട് തന്നെ തൊഴിലാളി വർഗം സ്രഷ്ടിക്കപ്പെട്ടു.തുടർന്ന് വ്യാവസായിക വിപ്ലവവും നവോദ്ധാനവും കുറെ അധികം മാറ്റങ്ങളും പുതിയ തൊഴിൽ നിയമങ്ങളും കൊണ്ട് വന്നു.തൊഴിലിടങ്ങളിൽ ഏറ്റവും കൂടുതൽ ചൂഷണത്തിനും അവകാശ നിഷേധങ്ങൾക്കും ഇരയായത് സ്ത്രീകളാണ് .പുരുഷന്മാരേക്കാൾ കുറഞ്ഞ വേതനത്തിൽ സ്ത്രീകളെ കൊണ്ട് പണിയെടുപ്പിക്കുക,വിശ്രമത്തിന് സമയം നൽകാതിരിക്കുക,പ്രസവ ശേഷം ജോലി നിഷേധിക്കുക ,ഫാക്ടറികളിൽ സ്ത്രീകൾക്ക് പ്രാഥമിക സൌകര്യങ്ങൾ ഉറപ്പാക്കാതിരിക്കുക തുടങ്ങി ചൂഷണങ്ങൾ നിരവധി.നിയമങ്ങൾ വഴി ഇത്തരം നിയമ നിഷേധങ്ങളും ചൂഷണങ്ങളും ഒരു പരിധി വരെ പരിഹരിച്ചിരിക്കുന്നു.വിവിധ തൊഴിൽ നിയമങ്ങളിലെ സ്ത്രീ സംരക്ഷണ വകുപ്പുകൾ താഴെ പറയുന്നതാണ്

ഇന്ത്യൻ ഫാക്ടറി നിയമം .1948

ആരോഗ്യ പൂർണ്ണവും സുരക്ഷിതവുമായ ഒരു തൊഴിൽ അന്തരീക്ഷം പണിശാലകളിൽ ഉറപ്പു വരുത്തുന്നതിനായി നിർമ്മിക്കപ്പെട്ട നിയമം ആണിത്.ഈ നിയമം തൊഴിലാളികൾക്ക് ആരോഗ്യം,ക്ഷേമം,സുരക്ഷിതത്വം ,വിനോദം ഇവ ഉറപ്പു നൽകുന്നു.സ്ത്രീ സംരക്ഷണത്തിനായി പ്രത്യേക വകുപ്പുകൾ ഉൾകൊള്ളിച്ചു ഉചിതമായ ഒരു തൊഴിൽ സംസ്കാരം സൃഷ്ടിക്കാൻ ഈ നിയമത്തിനു സാധിച്ചു .
തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി ശവുചാലയങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും ശുദ്ധവായു കടന്നു വരാൻ പര്യാപ്തം ആയ ജനാലകൾ ഉണ്ടായിരിക്കണമെന്നും ,പുകയും പൊടിയും തടയാനുള്ള സംവിധാനം സ്ഥാപിക്കണമെന്നും ,മുറിയിൽ ആരോഗ്യത്തിനു ഹാനികരം ആകും വിധത്തിൽ തൊഴിലാളികള തിങ്ങി കൂടരുതെന്നും ,മതിയായ വെളിച്ചം ,കുടി വെള്ളം ഏവ ഉണ്ടായിരിക്കണം എന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു .
ഫാക്ടറിയിൽ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി യന്ത്ര ഭാഗങ്ങൾ വേലി കെട്ടി സംരക്ഷിക്കണം .ലിഫ്റ്റും ഹോയിസ്റ്റും ഉണ്ടായിരിക്കണം .തീ പിടുത്തം തടയാനുള്ള മുൻകരുതലും തീ പിടുത്തം ഉണ്ടായാൽ അത് പടർന്നു പിടിക്കുന്നത്‌ ഫലപ്രദമായി തടയുന്ന സംവിധാനങ്ങളും ഉണ്ടായിരിക്കണം എന്നും നിഷ്കർഷിക്കുന്നു.

തൊഴിലാളികളുടെ ക്ഷേമത്തിനായി എല്ലാ ഫാക്ടറികളിലും പുരുഷൻമാർക്കും സ്ത്രീകൾക്കും വേർ തിരിച്ചു കഴുകാൻ സൗകര്യം നൽകണം.നിന്ന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്‌ ഇടയ്ക്ക് ഇരിക്കാനുള്ള സൗകര്യം നൽകണം .150 പേരില് കൂടുതൽ ജോലി ചെയ്യുന്നിടത്ത് പ്രഥമ ശുശ്രൂഷ പെട്ടികളും 500 പേരില് കൂടുതൽ ജോലി ചെയ്യുന്നിടത്ത് ചികിത്സ മുറിയും ഉണ്ടായിരിക്കണം .250 ൽ അധികം തൊഴിലാളികള പണിയെടുക്കുന്ന ഫാക്ടറികളിൽ ഒന്നോ അതിൽ അധികമോ കാന്റീനുകൾ ഉണ്ടായിരിക്കണം .150 പേരില് കൂടുതൽ ഉള്ള ഫാക്ടറികളിൽ വിശ്രമമ മുറികളും ഉച്ച ഭക്ഷണ മുറികളും ഉണ്ടായിരിക്കണം .ആഴ്ചയിൽ ഒരു വിശ്രമ ദിനം നൽകണം .5 മണിക്കൂർ ജോലി ചെയ്താൽ അര മണിക്കൂർ വിശ്രമം അനുവദിക്കണം . മുകളിൽ വ്യക്തം ആക്കിയ വ്യവസ്ഥകളോടൊപ്പം സ്ത്രീ തൊഴിലാളികൾക്ക്‌ താഴെ വിവരിക്കുന്ന പ്രതേക ആനുകൂല്യങ്ങൾക്ക്‌ അവകാശം ഉള്ളതാണ് .

1.സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ ആവശ്യത്തിനു മൂത്രപ്പുരകളും ശവുചാലയങ്ങളും ഉണ്ടായിരിക്കണം എന്ന് ഈ നിയമം 19-)o വകുപ്പ് വ്യക്തം ആക്കുന്നു .സ്ത്രീകൾക്കും പുരുഷൻമാർക്കും ഇവ പ്രത്യേകം ആയി തരാം തിരിക്കുകയും വേണം ആവശ്യത്തിനു വെളിച്ചവും വായു സഞ്ചാര മാർഗ്ഗങ്ങളും ഉണ്ടായിരിക്കണം.ഇവയിൽ വൃത്തിയും ശുചിത്വവും ഇപ്പോഴും ഉണ്ടെന്നു ഉറപ്പു വരുത്തണം .
2.ഈ നിയമം 22(2) വകുപ്പനുസരിച്ചു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന യന്ത്ര ഭാഗങ്ങള വൃത്തി ആക്കുക ,എണ്ണയിടുക തുടങ്ങിയ ജോലികൾക്ക് സ്ത്രീകളെയും കുട്ടികകളെയും ഉപയോഗിക്കരുതെന്ന് നിഷ്കർശിക്കുന്നു.
3.കോട്ടണ് ഓപെനെർ പ്രവർത്തിക്കുന്ന ഭാഗത്ത് സ്ത്രീകളെയും കുട്ടികളെയും ജോലി ചെയ്യാൻ അനുവധിക്കാരുതെന്ന് 27-) 0 വകുപ്പ് വ്യക്തം ആക്കുന്നു.
4.48-)0 വകുപ്പനുസരിച്ചു 30 ൽ കൂടുതൽ സ്ത്രീകൾ ജോലിയെടുക്കുന്ന ഫാക്ടറികളിൽ അവരുടെ 6 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഉപയോഗത്തിനായി വൃത്തിയും വെടിപ്പും ഉള്ളതും വായുവും വെളിച്ചവും കടക്കുന്നതും ആയ ഉചിതമായ മുറി ഉണ്ടായിരിക്കണം .
കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി പരിശീലനം ലഭിച്ച ഒരു വനിതയുടെ മേല്നോട്ടം ഉണ്ടായിരിക്കണം .ഇടവേളകളിൽ മുലയൂട്ടുന്നതിനുള്ള സൌകര്യവും നൽകേണ്ടതാണ്‌.
5.രാവിലെ 6 മണിക്കും വൈകുന്നേരം 7 മണിക്കും ഇടയ്ക്ക് അല്ലാത്ത സമയം സ്ത്രീ തൊഴിലാളികളെ തൊഴിൽ ചെയ്യിക്കരുതെന്നും നിയമം അനുശാസിക്കുന്നു .അത് പോലെ രോഗം ഉണ്ടാകാനും വിഷബാധ ,പരിക്കുകൾ ഇവ ഉണ്ടാകാനും സാധ്യതയുള്ള അപകടകരമായ ജോലികളിൽ നിന്നും സ്ത്രീകളെ വിലക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം ഉണ്ടെന്നു 82-)0 വകുപ്പ് വ്യക്തം ആക്കുന്നു . ഫാക്ടറി നിയമത്തിലെയോ അനുബന്ധ ചട്ടങ്ങളിലെയോ വ്യവസ്ഥകൾ അനുസരിക്കാത്ത തൊഴിൽ ഉടമകളും ,മാനെജേരും ,കൈവശക്കാരനും ശിക്ഷാര്ഹർ ആണ്.രണ്ടു വര്ഷം തടവ്‌ ശിക്ഷയോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.ശിക്ഷിക്കപ്പെട്ട ശേഷവും അതെ കുറ്റകൃത്യം തുടർന്നാൽ ഓരോ ദിവസവും ആയിരം രൂപ വച്ച് പിഴ ശിക്ഷ വിധിക്കാവുന്നതാണ്.സുരക്ഷിതത്വത്തെ കുറിച്ച് പറയുന്ന വ്യവസ്ഥകളോ അപകടകരം ആയ തൊഴിലുകളെ കുറിച്ച് പറയുന്ന 87 വകുപ്പിലെ വ്യവസ്ഥകളോ ലംഘിച്ചതിനെ തുടർന്ന് തൊഴിലാളിക്ക് മരണം സംഭവിച്ചാൽ 35,000/- രൂപയിൽ കുറയാത്ത തുകയും മാരകം ആയ പരിക്ക് പറ്റിയാൽ 10,000 രൂപയിൽ കുറയാത്ത തുകയും പിഴ ശിക്ഷ വിധിക്കാം.കുറ്റം ആവർത്തിച്ചാൽ 3 വര്ഷം തടവും 2 ലക്ഷം രൂപ പിഴയും വിധിക്കാം.

തുല്യ വേതന നിയമം ,1976.

സ്ത്രീ പുരുഷന്മാർക്കു ലിംഗ ഭേദം അന്യേ തുല്യ വേതനം ലഭ്യം ആക്കുന്നതിനും ജോലിയിലും അനുബന്ധ കാര്യങ്ങളിലും ഉള്ള വിവേചനം തടയാനും ആയി ഇന്ത്യൻ പർലമെന്റ് പാസ്സാക്കിയ നിയമം ആണിത് .
ഈ നിയമം 4-)0 വകുപ്പനുസരിച്ചു ഒരേ ജോലിയോ ഒരേ സ്വഭാവം ഉള്ള ജോലിയോ ചെയ്യുന്ന തൊഴിലാളിക്ക് മുതലാളി നൽകുന്ന വേതനം എതിര് ലിംഗ തൊഴിലാളിക്ക് കൊടുക്കുന്ന വേതനതിനെക്കാൾ കുറയാൻ പാടില്ല എന്ന് വ്യക്തം ആക്കുന്നു.ഈ വ്യവസ്ഥ പാലിക്കാനായി ഒരു മുതലാളിയും തൊഴിലാളിയുടെ വേതനം കുറയ്ക്കാൻ പാടില്ല .അത് പോലെ തന്നെ ഈ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപ് ഒരു സ്ഥാപനത്തിലോ തൊഴിലിലോ ഒരേ ജോലിക്ക് രണ്ടു തരത്തിൽ ഉള്ള നിരക്കുകളാണ് പ്രാബല്യത്തിൽ ഉള്ളതെങ്കിൽ അതിൽ ഏറ്റവും കൂടിയ നിരക്ക് അനുസരിച്ചുള്ള വേതനം ഈ നിയമം നിലവില വന്ന ശേഷം സ്ത്രീ പുരുഷ ഭേദം അന്യേ എല്ലാ തൊഴിലാളികൾക്കും നൽകണം.
ഈ നിയമം 5-)0 വകുപ്പനുസരിച്ച് നിയമം നിലവിൽ വരുന്നത് മുതൽ ഒരേ ജോലിയിൽ നിയമിക്കപ്പെടുന്ന സ്ത്രീ പുരുഷ ജോലിക്കാർക്കിടയിൽ  സ്ഥാനകയറ്റം,സ്ഥലംമാറ്റം ,പരിശീലനം മുതലായ ജോലി വ്യവസ്ഥകളെ സംബധിച്ച് യാതൊരു വിവേചനവും പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നു .എന്നാൽ നിലവിൽ ഉള്ള മറ്റൊരു നിയമ പ്രകാരം സ്ത്രീകളെ അത്തരം ജോലിയിൽ നിയമിക്കുന്നത് തടയുകയോ നിയന്ത്രിക്കുകയോ ചെയ്യാം.ഈ വകുപ്പ് പട്ടിക ജാതി പട്ടിക വർഗക്കാർ ,സായുധ സേനയിൽ നിന്നും വിരമിച്ചവർ ,തൊഴിലിൽ നിന്നും പിരിച്ചു വിടപ്പെട്ടവർ എന്നിവര്ക്കുള്ള പ്രേറെക പരിഗണനയോ സംവരണത്തെയോ ബാധിക്കുന്നില്ല.
ഈ നിയമം അനുസരിച്ച് സ്ത്രീകളുടെ തൊഴില അവസരങ്ങൾ വർദ്ധിപ്പിക്കാനായി സർക്കാറിനെ ഉപദേശിക്കാനായി ഉപദേശക സമിതികൾ രൂപീകരിക്കാൻ വ്യവസ്ഥയുണ്ട്.ഉപ സമിതിയിൽ 10 ൽ കുറയാത്ത അംഗങ്ങൾ ഉണ്ടായിരിക്കേണ്ടതും അതിൽ പകുതി അംഗങ്ങൾ സ്ത്രീകൾ ആയിരിക്കേണ്ടതും ആണ്. ഉപദേശം നൽകുമ്പോൾ ഉപദേശക സമിതി നിശ്ചിത സ്ഥാപനത്തിലോ തൊഴിലിലോ ഉള്ള സ്ത്രീ തൊഴിലാളികളുടെ എണ്ണം ,തൊഴിൽ സ്വഭാവം, തൊഴിലിനുള്ള സ്ത്രീകളുടെ അനുയോജ്യത ,ഭാഗിക സമയ തൊഴിൽ ഉൾപ്പെടെ സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ കൊടുക്കലിന്റെ ആവശ്യകത ,കൂടാതെ സമിതിക്കു യുക്തം എന്ന് തോന്നുന്ന ഇതര കാര്യങ്ങൾ എന്നിവ പരിഗണിക്കേണ്ടത് ആണ്.
15 വകുപ്പനുസരിച്ച് താഴെ പറയുന്ന കാര്യങ്ങൾക്കു ഈ നിയമം  ബാധകം അല്ല .ഈ നിയമത്തിൽ പറയുന്നതൊന്നും
1.സ്ത്രീകൾക്ക് പ്രതേക പരിഗണന കൊടുക്കുന്നതിനുള്ളതും നിലവിലുള്ളതും ആയ ഏതെങ്കിലും നിയമത്തിലെ സ്ത്രീകളുടെ തൊഴിലുമായി ബന്ധപ്പെട്ട വ്യവസ്ഥകളോ നിബന്ധനകളോ പാലിക്കുന്നതിനെയും
2.കുട്ടികളെ പ്രസവിക്കുംബോഴോ പ്രസവിക്കാൻ പോകുമ്പോഴോ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയോ ,മരണം,വിരമിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും നിബന്ധനകളിലും ലഭ്യം ആയ പ്രത്യേക പരിഗണനെയും ബാധിക്കുന്നില്ല .

പ്രസവാനുകൂല്യ നിയമം ,1961

പ്രസവത്തിനു മുൻപും പിൻപും ഉള്ള കുറച്ചു കാലത്തേക്ക് ചില സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്ക്‌ നൽകേണ്ട ആനുകൂല്യങ്ങളെ കുറിച്ച് വ്യവസ്ഥ ചെയ്യുന്ന നിയമം ആണിത്.
ഈ നിയമ 4 വകുപ്പനുസരിച്ച് ചില സമയങ്ങളിൽ ചില സമയങ്ങളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു .ഒരു സ്ത്രീയുടെ പ്രസവ ശേഷമോ ഗർഭചിദ്രത്തിനു ശേഷമോ തുടര്ന്നുള്ള 6 ആഴ്ച കാലം ഒരു സ്ഥാപനത്തിൽ അറിഞ്ഞു കൊണ്ട് ഒരു മുതലാളിയും ജോലിക്ക് നിയമിക്കാൻ പാടില്ല.ഒരു ഗർഭിണിയെയും,അവർ പ്രത്യേകം ആയി ആവശ്യപ്പെട്ടാൽ പോലും ,അവരുടെ ഗർഭത്തെ ബാധിക്കുന്നതോ ,ഭ്രൂണത്തിന്റെ വളർച്ചയേ ബാധിക്കുന്നതോ ഗർഭം അലസുന്നതിനു കാരണമാകുന്നതോ മറ്റു തരത്തിൽ അവരുടെ ആരോഗ്യത്തെ ദോഷകരം ആയി ബാധിക്കുന്നതോ ആയ ജോലികള ചെയ്യുന്നതിന് ഒരു മുതലാളിയും ആവശ്യപ്പെടാൻ പാടില്ല .
ഈ നിയമത്തിലെ വകുപ്പുകല്ക്ക് വിധേയമായി മേൽപറഞ്ഞ കാലയളവിൽ ജോലിക്ക് ഹാജരാകാതിരുന്ന സമയങ്ങളിൽ കിട്ടേണ്ട ശരാശരി വേതനം അനുസരിച്ചുള്ള നിരക്കിൽ വേതനം പ്രസ്തുത അവധി ദിവസങ്ങളിൽ കിട്ടുന്നതിനു സ്ത്രീക്ക് അവകാശം ഉള്ളതാണ്.പ്രസവത്തിനു തൊട്ടു മുൻപുള്ള വർഷത്തിൽ കുറഞ്ഞത്‌ 80 ദിവസം എങ്കിലും ജോലി ചെയ്ത ഒരാൾക്ക് മാത്രമേ പ്രസവനുകൂല്യത്തിനു അവകാശം ഉണ്ടായിരിക്കുകയുള്ളു, ഒരു സ്ത്രീക്ക് ഏറ്റവും കൂടുതൽ 12 ആഴ്ച വരയെ പ്രസവനുകൂല്യത്തിനു അർഹത ഉള്ളു.ഇക്കാലയളവിൽ സ്ത്രീ മരിച്ചാൽ മരിച്ച ദിവസം ഉൾപ്പെടെ അത് വരെയുള്ള പ്രസവാനുകൂല്യം നല്കേണ്ടതാണ് .ഒരു സ്ത്രീ പ്രസവ സമയമോ കുട്ടിയോ പ്രസവിച്ച ശേഷം അടുത്ത ദിവസമോ കുട്ടിയെ വിട്ടിട്ടു മരിച്ചാൽ ആ സമയം മുഴുവൻ പ്രസവനുകൂല്യത്തിനു അർഹത ഉള്ളതാണ്. പിന്നീടു കുട്ടി മരണപ്പെട്ടാൽ കുട്ടി മരിച്ച സമയം ഉൾപ്പെടെയുള്ള സമയം വരെ പ്രസവാനുകൂല്യം നൽകേണ്ടതാണ്.
പ്രസവനുകൂല്യത്തിനു അർഹത ഉള്ള സ്ത്രീ അവരുടെ മുതലാളിക്ക് നിർദ്ധിഷ്ട ഫോറത്തിൽ അര്ഹം ആയ പ്രസവാനുകൂല്യം അവർക്കോ അവർ നിര്ധേഷിക്കുന്ന ആൾക്കോ കൊടുക്കാൻ ആവശ്യപ്പെട്ടു രേഖ മൂലം നോട്ടീസ് നൽകേണ്ടതാണ്.ഗർഭിണി ആയിരുന്ന സമയം നോട്ടീസ് നൽകാതിരുന്ന ഒരു സ്ത്രീക്ക് പ്രസവ ശേഷം നോട്ടീസ് നൽകാവുന്നതാണ്‌.പ്രസവത്തിനു മുൻപുള്ള സമയത്തെ പ്രസവാനുകൂല്യം ഗർഭിണി ആണെന്ന് തെളിവ് ഹാജരാക്കുന്ന മുറയ്ക്ക് മുൻകൂറായി ആ സ്ത്രീക്ക് നൽകേണ്ടതും അതിനു ശേഷം നൽകേണ്ട ആനുകൂല്യം പ്രസവിച്ചു എന്ന് തെളിവ് ഹാജരാക്കി 48 മണിക്കൂറിനുള്ളിൽ നൽകേണ്ടതും ആണ് .
ഗർഭം അലസുകയോ ഗർഭചിദ്രം നടത്തുകയോ ചെയ്താൽ അതിനു ശേഷം നിര്ടിഷ്ട്ട തെളിവുകള ഹാജരാക്കിയാൽ 6 ആഴ്ച്ചതെയ്ക്ക് ശമ്പള സഹിതം അവധി നല്കേണ്ടത് ആണെന്ന് 9-)0 വകുപ്പ് അനുശാസിക്കുന്നു.ഒരു സ്ത്രീ വന്ധ്യകരണ ശസ്ത്രക്രിയയ്ക്ക് വിധേയയ ആയാൽ നിർദിഷ്ട്ട തെളിവുകൾ ഹാജരാക്കിയാൽ ശസ്ത്രക്രിയയ്ക്ക് ശേഷം 2 ആഴ്ച വേതനത്തോടു കൂടിയ അവധി ലഭിക്കുമെന്ന് 9 എ വകുപ്പ് വ്യക്തം ആക്കുന്നു.

ഈ നിയമം 10-)0 വകുപ്പനുസരിച്ച് ഒരു സ്ത്രീ ഗർഭം,പ്രസവം ,വളര്ച്ച എത്താത്ത കുട്ടിയെ പ്രസവിക്കൽ,ഗർഭം അലസൽ,ഔഷദത്താലുള്ള ഗർഭ ചിദ്രം ,വന്ധ്യകരണ ശസ്ത്രക്രിയ മുതലായ കാരണങ്ങൾ മൂലം ഉണ്ടാകുന്ന രോഗം പിടിപെട്ടാൽ തെളിവ് ഹാജരാക്കുന്ന മുറയ്ക്ക് 6-)0 വകുപ്പു പ്രകാരമോ 9-)0 വകുപ്പ് പ്രകാരമോ ഉള്ള പ്രസവ ആനുകൂല്യങ്ങൾക്കു പുറമെ ഒരു മാസം കൂടി വേതനത്തോടു കൂടിയ അവധിക്കു അർഹത ഉണ്ടായിരിക്കുന്നതാണ്.
ഒരു സ്ത്രീ പ്രസവം കഴിഞ്ഞു ജോലിക്ക് ഹാജരായി തുടങ്ങുമ്പോൾ അവർക്കു നൽകുന്ന വിശ്രമ സമയം ഒഴികെ ദിവസവും രണ്ടു ഇടവേളകൾ അനുവദിക്കേണ്ടത് ആണെന്നും പ്രസ്തുത ഇടവേളകൾ കുട്ടിക്ക് 18 മാസം പ്രായം ആകുന്നതു വരെ ലഭിക്കുന്നതാണെന്നും 11-)0 വകുപ്പിൽ വ്യക്തം ആക്കിയിരിക്കുന്നു .
ഗർഭകാലത്ത് ജോലിക്ക് ഹാജരായില്ല എന്നാ കാരണത്താൽ സ്ത്രീയെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ പാടില്ല.ഒരു സ്ത്രീയെ പിരിച്ചു വിടുന്നത് ഗർഭാവസ്ഥയിൽ ആണ് എങ്കിൽ പ്രസ്തുത പിരിച്ചു വിടൽ അവരുടെ പ്രസവ ആനുകൂല്യങ്ങലെയോ ചികിത്സ ആനുകൂല്യങ്ങലെയോ എടുത്തു കളയുന്നതല്ല.എന്നാൽ പിരിച്ചു വിടുന്നത് ഏതെങ്കിലും പെരുമാറ്റ ദൂഷ്യം കൊണ്ടാണെങ്കിൽ പ്രസവനുകൂല്യവും ചികിത്സ ആനുകൂല്യവും നഷ്ടം ആകുന്നതാണ്.നിയമ പ്രകാരമുള്ള പ്രസവനുകൂല്യങ്ങലോ ചികിത്സ ആനുകൂല്യങ്ങളോ നിഷേധിക്കുന്ന പക്ഷം അധികാരികൾ മുൻപാകെ 60 ദിവസത്തിനകം സ്ത്രീ തൊഴിലാളികൾക്ക് അപ്പീൽ ബോധിപ്പിക്കാവുന്നതും അതിലെ തീരുമാനം അന്തിമം ആയിരിക്കുന്നതും ആണെന്ന് 120-)0 വകുപ്പ് വ്യക്തം ആക്കുന്നു.
ഈ നിയമത്തിന്റെ ഉദ്ദേശങ്ങൾക്കായി ഇന്സ്പെക്ടരെ നിയമിക്കാൻ സർക്കാരിന് അധികാരം ഉണ്ട് .ഇൻസ്പെക്ടർക്കു സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്ന ഫാക്ടറിയിൽ പ്രവേശിക്കാനും ഈ നിയമ പ്രകാരം സൂക്ഷിക്കേണ്ട രജിസ്റ്റെരുകലും റിക്കാർഡുകളും സൂക്ഷിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാവുന്നതും അവ പരിശോധിക്കുന്നതിന് ഹാജരാകാൻ ആവശ്യപ്പെടാവുന്നതും ആണെന്ന് 15-)0 വകുപ്പ് വ്യക്തം ആക്കുന്നു .എന്നാൽ സ്വന്തം ഇഷ്ട്ടതിനു എതിരെ മൊഴി പറയാൻ ആരെയും നിർബന്ധിക്കാൻ പാടില്ല.സ്ത്രീ തൊഴിലാളികൾക്ക് അർഹമായ പ്രസവ ആനുകൂല്യം നിഷേധിച്ചാൽ അത് കൊടുക്കാൻ ഇൻസ്പെക്ടർക്കു നിർദേശിക്കാം.
ഈ നിയമത്തിലെ 21-)0 വകുപ്പനുസരിച്ച് അർഹമായ പ്രസവാനുകൂല്യം സ്ത്രീ തൊഴിലാളിക്ക്നൽകിയില്ലെങ്കിലോ ഈ നിയമപ്രകാരം അനുവദനീയം ആയ അവധി എടുത്തു എന്നാ കാരണത്താൽ പ്രസ്തുത അവധി സമയം ഒരു സ്ത്രീ തൊഴിലാളിയെ പിരിച്ചു വിടുകയോ ജോലിയിൽ നിന്നും നീക്കം ചെയ്യുകയോ ചെയ്താൽ തൊഴിലുടമയ്ക്ക് 3 മാസത്തിൽ കുറയാത്തതും 1 കൊല്ലം വരെ നീളുന്നതും ആയ തടവ്‌ ശിക്ഷയോ 500/- രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.
ഈ നിയമം അനുസരിച്ചുള്ള കുറ്റകൃത്യങ്ങളുടെ വിചാരണ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയിൽ ആണ് നടത്തുക.പരാതിക്കാരി നേരിട്ടോ അവർ ഉൾപ്പെടുന്ന ട്രേഡ് യുണിയൻ മുഖേനയോ ,രെജിസ്റ്റെർ ചെയ്യപ്പെട്ട സന്നദ്ധ സംഘടന വഴിയോ, ഇൻസ്പെക്ടർക്കു നേരിട്ട് നൽകുന്ന പരാതിയിൻ മേലോ കോടതിക്ക് കേസ് എടുക്കാം .പരാതി കുറ്റകൃത്യം നടന്നു ഒരു വർഷത്തിനകം നൽകിയിരിക്കണം .

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം (പ്രതിരോധം ,നിരോധനം,തടയൽ ) നിയമം,2013

തൊഴിൽ സ്ഥലങ്ങളിലെ ലൈംഗിക പീഡനം തടയുന്നതിനായി സുപ്രീം കോടതി വിശാഖ V സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ (AIR 1997 SC 3011) എന്ന കേസിൽ ചില മാർഗനിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയുണ്ടായി .മാർഗ നിർദേശങ്ങളിൽ കടക്കും മുൻപ് ഈ കേസിൽ കോടതി ലൈംഗിക പീഡനത്തിന് നൽകിയ നിർവചനം ഒന്ന് പരിശോധിക്കാം .ലൈംഗിക പീഡനം എന്നാൽ സ്വഗതാർഹം അല്ലാത്ത പ്രത്യക്ഷവും പരോക്ഷവും ആയ താഴെ പറയുന്ന തരത്തിലുള്ള പെരുമാറ്റങ്ങലാനു.
എ.ശാരീരിക സംപർകങ്ങളും നീക്കങ്ങളും.
ബി.ലൈംഗിക ആനുകൂല്യത്തിനു വേണ്ടിയുള്ള അവശ്യപെടലോ അപേക്ഷികലോ.
സി.ലൈംഗിക ചുവയുള്ള അഭിപ്രായ പ്രകടനങ്ങൾ .ഡി.അശ്ലീലം പ്രദർശിപ്പിക്കൽ
ഇ. ശാരീരികം ആയതോ വാക്കാലുള്ളതോ വാക്കുകൾ കൊണ്ടല്ലാതതോ ആയ ലൈംഗിക സ്വഭാവമുള്ള മറ്റു പെരുമാറ്റങ്ങൾ.
ഇത്തരം ലൈംഗിക പീഡനങ്ങൾ തടയാനായി കോടതി താഴെ പറയുന്ന മാർഗ നിർദേശങ്ങൾ ആവിഷ്കരികുകയുണ്ടായി
1.മുകളിൽ വിവരിച്ച പ്രകാരമുള്ള ലൈംഗിക പീഡനം വിലക്കികൊണ്ട് ഉചിതമായ രീതിയിൽ വിജ്ഞാപനം ചെയ്യുകയും ആയത് പ്രസീദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക
2. സര്ക്കാരിന്റെയും പൊതു മേഖല സ്ഥാപനങ്ങളുടെയും ചട്ടങ്ങളിലും മറ്റും ലൈംഗിക പീഡനം നിരോധിച്ചു കൊണ്ടുള്ള വ്യവസ്ഥകളും കുറ്റക്കാർക്ക്തക്കതായ ശിക്ഷകൾ നല്കുന്നതിനുള്ള വ്യവസ്ഥകളും ഉൾപെടുതെണ്ടതാണ്.
3.സ്വകാര്യ തൊഴിലുടമകളെ ബന്ധിക്കാനായി 1946 ലെ Industrial Employment (Standing orders ) Act അനുസരിച്ചുള്ള standing order കളിൽ ലൈംഗിക പീഡന നിരോധന വ്യവസ്ഥകൾ ഉള്പെടുത്താൻ വേണ്ട നടപടികൾ സ്വീകരികെണ്ടാതാണ് .
4.തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു നൽകാനായി ജോലി,ശുചിത്വം ,വിശ്രമം എന്നിവ സംബന്ധിച്ച് ഉചിതമായ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുക.
5.യാതൊരു സ്ത്രീ ജീവനകാരിക്കും തൻറെ തൊഴിലിനെ സംബന്ധിച്ച് പ്രതികൂലമായ അവസ്ഥ ഉണ്ടെന്നു വിശ്വസിക്കാൻ ന്യായമായ കാരണങ്ങൾ ഇല്ലാതിരിക്കുക .
6.തൊഴിൽ ഇടങ്ങളിൽ പരാതി കമ്മിറ്റി രൂപീകരിക്കുക .ഇത്തരം കമ്മിറ്റിയുടെ അധ്യക്ഷ സ്ത്രീ ആയിരിക്കണം എന്നും പകുതിയിൽ കൂടുതൽ അംഗങ്ങൾ സ്ത്രീകൾ ആയിരിക്കണം എന്നും വ്യവസ്ഥയുണ്ട്
വിശാഖ കേസിലെ മാർഗ നിർദേശങ്ങൾ വെറും കടലാസ് പുലികൾ ആയി മാറി.2012 ൽ Human Rights Watch Network എന്ന സംഘടന ഫയൽ ചെയ്ത മേധാ കൊത്വൽ ലീല V യുണിയൻ ഓഫ് ഇന്ത്യ (2013) 1 SCC 297 എന്ന പൊതു താല്പര്യ ഹർജിയിൽ .പല സംസ്ഥാനങ്ങളും വിശാഖ മാർഗ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തി .ഈ കേസിൽ സുപ്രീം കോടതി വിശാഖ കേസിലെ മാർഗ നിർദേശങ്ങൾ അതിന്റെ ശരിയായ സാരത്തിലും അർത്ഥത്തിലും നടപ്പാക്കി തൊഴിൽ സ്ഥലങ്ങളിലെ സ്ത്രീകളുടെ അന്തസ്സും മാന്യതയും കാത്തു സൂക്ഷിക്കണമെന്ന് വ്യക്തമാക്കുകയുണ്ടായി.
ഇത്തരം സാഹചര്യത്തിൽ ഒരു നിയമം അനിവാര്യമാണെന്ന് മനസ്സിലായതിനെ തുടർന്ന് 2013 ഏപ്രിൽ 23 നു ഇന്ത്യൻ പാർലമെന്റ് തൊഴിൽ ഇടങ്ങളിൽ ലൈംഗിക പീഡനം (പ്രതിരോധം ,നിരോധനം ,തടയൽ )നിയമം ,2013 പാസ്സാക്കുകയുണ്ടായി . വിശാഖ കേസിലെ മാർഗ നിർദേശങ്ങൾ കുറച്ചു കൂടി വിശാലമായി ഈ നിയമത്തിൽ പരിഗണിക്കപ്പെടുന്നു . ഉദാഹരണമായി ഗാർഹിക ജോലി ചെയ്യുന്ന സ്ത്രീകളെ കൂടി നിയമത്തിന്റെ പരിധിയിൽ ഉൾപെടുത്തി .അതുപോലെ തൊഴിൽ ദാതാവിന്റെ നിർവചനതിലും സ്വകാര്യ മേഖലയെയും പൊതു മേഖലയെയും സഹകരണ മേഖലയെയും ഉൾപെടുത്തി നിർവചനത്തെ കൂടുതൽ വ്യാപ്തമാക്കി.
പരാതി നൽകാനായി സുസജ്ജമായ ഒരു സംവിധാനം ഒരുക്കി എന്നതാണ് ഈ നിയമത്തിന്റെ പ്രധാന സവിശേഷത . നിയമം നാലാം വകുപ്പനുസരിച്ച് തൊഴിലിടങ്ങളിൽ Internal Complaints കമ്മിറ്റി (ICC ) യും ആറാം വകുപ്പനുസരിച്ച് ജില്ല അടിസ്ഥാനത്തിൽ Local Complaints commitee (LCC ) യും രൂപീകരികേണ്ടതാണ്.പത്തിൽ കൂടുതൽ സ്ത്രീകൾ തൊഴിലെടുക്കുന്ന എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും ICC രൂപീകരികേണ്ടതാണ്.ICC യിൽ കുറഞ്ഞത്‌ നാല് അംഗങ്ങൾ എങ്കിലും ഉണ്ടായിരികേണ്ടതും അധ്യക്ഷ മുതിർന്ന സ്ഥാനം വഹിക്കുന്ന വനിത ആയിരിക്കണം എന്നും വ്യവസ്ഥയുണ്ട് . സംഭവം നടന്നു മൂന്നു മാസത്തിനകം പരാതി നല്കേണ്ടതാണ്. മതിയായ കാരണങ്ങളുണ്ട് എങ്കിൽ ഈ കാലാവധി ഉയർത്തി നൽകാവുന്നതാണ്‌.പരാതി ലഭിച്ചു കഴിഞ്ഞാൽ ICC അതിൻ മേൽ അന്വേഷണം നടത്തേണ്ടതും 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാകേണ്ടതും ആണ് .തുടർന്ന് പ്രഥമ ദ്രിഷ്ട്യ(Prima facie ) കേസ് ഉണ്ടെന്നു തെളിഞ്ഞാൽ പരാതി പോലീസിന് അയച്ചു കൊടുത്തു ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യേണ്ടതാണ്.പരാതിക്കാരി ICC ക്ക് മുന്നില് നല്കിയ പരാതി ശരിയാണെന്ന് കണ്ടെത്തിയാൽ എതിര്കക്ഷിക് എതിരെ സർവീസ് റൂൾ അനുസരിച്ചോ അല്ലെങ്കിൽ ഈ നിയമം അനുസരിച്ചോ നടപടി എടുക്കാനും കൂടാതെ പരാതിക്കാരിക്കോ അവരുടെ അവകാശികൽകോ യുക്തമായ നഷ്ടപരിഹാരം എതിർകക്ഷിയുടെ വേതനത്തിൽ നിന്നോ ശമ്പളത്തിൽ നിന്നോ പിടിച്ചെടുക്കാനും
വേണ്ട നിർദേശങ്ങൾ തൊഴിലുടമയ്ക് നൽകാവുന്നതാണ്.ഇത്തരം നിർദേശങ്ങൾ തൊഴിലുടമ 60 ദിവസത്തിനകം പാലികെണ്ടാതാണ് .ഇത്തരം നിർദ്ദേശം അനുസരിക്കാത്ത തൊഴിലുടമയ്ക് 50,000/- രൂപ പിഴ വിധിക്കാവുന്നതും കുറ്റം ആവർത്തിച്ചാൽ ഇരട്ടി പിഴ ചുമത്താവുന്നതും സ്ഥാപനത്തിന്റെ ലൈസൻസോ രജിസ്റ്റർറേഷനോ റദ്ദാക്കാ വുന്നതുമാണ് .

സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്?

സ്ത്രീകള്‍ക്ക് ഇപ്പോള്‍ തന്നെ വേണ്ടതിലധികം സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നവരാണ് കൂടുതലാളുകളും. എന്നാല്‍ കുടുംബത്തിലേയും സമൂഹത്തിലേയും നിയന്ത്രണങ്ങളില്‍ അസംത്രപ്തരായവരും ഫെമിനിസ്റ്റുകളും ഫാഷന്‍ പ്രേമികളും പറയുന്നത് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം പോരെന്നാണ്. സ്ത്രീകളുടെ ഇപ്പോഴത്തെ സ്വാതന്ത്ര്യം ആണ് എല്ലാ കുഴപ്പത്തത്തിനും കാരണമെന്നും അതുകൊണ്ട് അവരെ ചാക്ക് തുണിയില്‍ പൊതിഞ്ഞ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന മത വിശ്വാസികളുമുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വേഷങ്ങള്‍ അണിയാനും അവരേ പോലെ ജീവിക്കാനുമുള്ള അവസ്ഥയായി സ്വാതന്ത്ര്യത്തെ നിര്‍വ്വചിക്കുന്ന ‘മോഡേണ്‍’ സ്ത്രീകളും ഉണ്ട്.

സത്യത്തില്‍ സ്ത്രീകള്‍ എത്രമാത്രം സ്വതന്ത്രരാണ്? ശരിക്കും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ സ്വതന്ത്രരാണോ? അവര്‍ക്ക് എന്തിനൊക്കെയുള്ള സ്വാതന്ത്ര്യമാണുള്ളത്? അവരെ അനുകരിക്കുന്ന നമ്മുടെ നാട്ടിലെ സ്ത്രീകള്‍ എത്ര സ്വതന്ത്രരാണ്? ശരിക്കും എന്താണ് സ്വാതന്ത്ര്യം?

നിയന്ത്രണങ്ങളില്ലാത്ത അവസ്ഥയാണ് സ്വാതന്ത്ര്യം. പക്ഷേ അതിന് ഭൗതികവും ആശയപരവുമായ പരിധിയുണ്ട്. പറക്കണമെന്ന് നമുക്ക് ആഗ്രഹിക്കാമെങ്കിലും സ്വയം പറക്കാന്‍ നമുക്ക് കഴിയില്ല. അതായത് പറക്കാന്‍ നമുക്ക് സ്വാതന്ത്ര്യമില്ല. അതുപോലെ ശൂന്യത, അനന്തത തുടങ്ങിയ ആശയങ്ങള്‍ പൂര്‍ണ്ണമായി നമ്മുടെ തലച്ചോറിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതായത് ആ ആശയം മനസിലാക്കാനുള്ള സ്വാതന്ത്ര്യമില്ല. അതുകൊണ്ട് കേവല സ്വാതന്ത്ര്യം എന്നൊന്ന് നിലനില്‍ക്കുന്നില്ല. പ്രകൃതി നിയമങ്ങള്‍ക്കതീതമായ ഒരു സ്വാതന്ത്ര്യം നമുക്ക് അസാധ്യമായ കാര്യമാണ്. നാം നമ്മേക്കാള്‍ വളരെ വലുതായ പ്രകൃതിയുടെ നിയമങ്ങളും അതേപോലെ സാമൂഹ്യജീവിയായതിനാല്‍ സമൂഹത്തിന്റെ നിയമങ്ങളും നാം അനുസരിക്കേണ്ടിവരും. ഇതാണ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പൊതുവായ കാര്യം.

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ചരിത്രം

സമൂഹത്തിന്റെ ആദികാലം മുതല്‍ക്കേ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്ത് ജീവിക്കുന്ന രീതി ഉണ്ടായിരുന്നു. ഗോത്ര സൂഹത്തില്‍ നിന്ന് മാറി പിന്നീട് നഗരങ്ങളും രാജ്യങ്ങളുമുണ്ടായി. ഏകാധിപത്യപരമായ രാജ്യങ്ങളായിരുന്നു മിക്കവയും. അതിനിന്ന് ചെറിയ വ്യത്യാസത്തോടെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നപ്രതിനിധികള്‍ ഭരിക്കുന്ന രീതി പ്രാചീന ഏഥന്‍സില്‍ നിലനിന്നിരുന്നു. വോട്ടെടുപ്പിലൂടെ അവര്‍ ഭരണാധികാരികളെ നിശ്ചയിക്കുകയും നഗരജീവിതം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ അവിടെ ഈ അവകാശങ്ങളെല്ലാം കുറച്ച് പേര്‍ക്ക് മാത്രമുള്ളതായിരുന്നു. അടിമകള്‍ക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരവകാശവുമില്ല. അത് നിലനിര്‍ത്താനുള്ള നിയമങ്ങള്‍ അധികാരികള്‍ സമൂഹത്തില്‍ കൊണ്ടുവന്നു. പിന്നീട് ലോക സമൂഹം മതഭരണത്തിന്റെ ഇരുണ്ട യുഗത്തിലേക്ക് കടന്നു. അടിമത്തമായും, ജന്‍മിത്തമായും, സാമ്രാജ്യത്വമായും അധികാര രാഷ്ട്രീയം വളര്‍ന്നു.

എന്നാല്‍ സമൂഹം എന്നത് മനുഷ്യ സൃഷ്ടിയായതിനാല്‍ ആ നിയമങ്ങള്‍ നമുക്ക് മാറ്റാവുന്നവയാണ്. പലപ്പോഴായ സമൂഹം ഈ അടിത്ത ചൂഷണ നിയമങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അതില്‍ പ്രധാനമായ ഒരു സമരമായിരുന്നു ഫ്രഞ്ച് വിപ്ലവം. അസ്വാതന്ത്ര്യത്തില്‍ നിന്നുള്ള മോചനം നേടി ഒരു നവോധാനം കൊണ്ടുവരാന്‍ ഫ്രഞ്ച് വിപ്ലവത്തിന് കഴിഞ്ഞു. സ്ത്രീകളും ഫ്രഞ്ച് വിപ്ലവത്തില്‍ പങ്കെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യം, സമത്വം, സാഹോദ്യം എന്ന ആശയങ്ങള്‍ മുന്നോട്ടു കൊണ്ടുവന്നു. പക്ഷേ ഇതൊക്കെ പുരുഷന് മാത്രം ബാധകമായയിരുന്നു. സ്ത്രീകളെ രണ്ടാം തരം പൗരന്‍മാരായാണ് കണക്കാക്കിയിരിക്കുന്നതെന്ന പതിനായിരം വര്‍ഷത്തെ ചരിത്രത്തിന് ഒരു മാറ്റവും ഫ്രഞ്ച് വിപ്ലവം മുന്നോട്ടുവെച്ചില്ല.

വിപ്ലവം Declaration of the Rights of Man and of the Citizen എന്ന നിയമ സംഹിത പ്രഖ്യാപിച്ചു. സ്ത്രീകള്‍ടെ അവസ്ഥയെക്കുറിച്ച് ഇതില്‍ പ്രതിപാതിച്ചിരുന്നില്ല. അതായത് സ്ത്രീകള്‍ക്ക് നിലനിന്നിരുന്ന അതേ അവസ്ഥയില്‍ തന്നെ തുടരേണ്ടി വരുന്നു. വിപ്ലവം മനുഷ്യനെ ശുദ്ധീകരിക്കും. വിപ്ലവ ആശയങ്ങള്‍ കേട്ട സ്ത്രീകള്‍ക്കും ഒരു പുത്തന്‍ തിരിച്ചറിവും ഉണര്‍വ്വും ഉണ്ടായി. അനീതിക്കെതിരെ സമൂഹത്തില്‍ ലിംഗനീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് Olympe de Gouges നെപ്പോലുള്ളവര്‍ Declaration of the Rights of Woman and the Female Citizen മുന്നോട്ട് കൊണ്ടുവന്നു. നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യത്തിനും സാമൂഹ്യ നീതിക്കും വേണ്ടി നടന്ന വിപ്ലവം ഈ സ്ത്രീയെ കുറ്റവാളികളായ യജമാനന്‍മാരെ കൊല്ലാനുപയോഗിച്ച അതേ ഗില്ലറ്റിനില്‍ വെച്ച് സമൂഹം കൊല്ലുകയുണ്ടായി.

[ഇതുകൊണ്ട് ഫ്രഞ്ച് വിപ്ലവം മോശമായിരുന്നു എന്നല്ല ഉദ്ദേശിച്ചത്. അതാത് കാലത്തെ ശരികളുടെ അടിസ്ഥാനത്തിലാണ് ജനം തീരുമാനമെടുക്കുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ വേണമെന്നത് ഉള്‍ക്കൊള്ളാന്‍ സമത്വമെന്ന ആശയം മുന്നോട്ട് വെച്ച ഫ്രഞ്ച് വിപ്ലവത്തിനും കഴിഞ്ഞില്ല. പക്ഷേ ആ വിപ്ലവം അതിന്റെ ധര്‍മ്മം ചെയ്തു. silver bullet ഉം രക്ഷകനും ഇല്ലെന്നും നാം ഒന്നിനേയും വിഗ്രവത്കരിക്കേണ്ട എന്നതുമാണ് ഇതില്‍ നിന്നും നാം മനസിലാക്കേണ്ടത്. അതല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്.]

സാമ്രാജ്യത്വം പിന്നീട് ജനാധിപ്ത്യത്തിന് വഴിമാറിക്കൊടുത്തു. ജനാധിപ്ത്യം മുതലാളിത്തത്തവുമായി ബാന്ധവമായി. നൂറ്റാണ്ടുകളുടെ സമരത്തിന്റെ ഫലമായി സ്ത്രീകള്‍ക്ക് വോട്ടവകാശം മുതല്‍ ധാരാളം അവകാശങ്ങള്‍ നേടിയെടുക്കാനായി. എന്നാല്‍ മുതലാളിത്തമെന്ന സുന്ദര മുഖത്തിന്റെ പിന്നില്‍ കൂടുതല്‍ രാക്ഷസനായ പഴയ സാമ്രാജ്യത്വമാണ് നിലകൊള്ളുന്നത്. അയഥാര്‍ത്ഥമായ വ്യവസ്ഥ സൃഷ്ടിച്ച് അത് കൂടുതല്‍ ഭീകരമായ അടിമത്തം സമൂഹത്തില്‍ മൊത്തം അടിച്ചേല്‍പ്പിക്കുന്നു. അടിമക്ക് ചങ്ങലകളേക്കുറിച്ച് ബോധമുണ്ടായങ്കിലല്ലേ അത് പൊട്ടിച്ചെറിയാന്‍ തോന്നൂ. സ്ത്രീകളുടെ അവസ്ഥയും വ്യത്യസ്ഥമല്ല.

സ്ത്രീ സ്വാതന്ത്ര്യം

ഇന്നത്തെ സ്ത്രീക്ക് പണ്ടുണ്ടായിരുന്നവരേക്കാള്‍ ധാരാളം സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളിലേയും മെട്രോ നഗരങ്ങളിലേയും സ്ത്രീകള്‍ക്ക്. അവിടെ സ്ത്രീകള്‍ക്ക് തൊഴിലുണ്ട്, സ്വന്തമായി വരുമാനം ഉണ്ട്, സ്വന്തം വാഹനമുണ്ട്. അവിടെ സ്ത്രീകള്‍ക്ക് പണം ചിലവാക്കാനും വ്യായാമം ചെയ്യാനും ശരീരം ഭംഗിയാക്കാനും പ്രദര്‍ശിപ്പിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യമുണ്ട്. വാഹനം കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം നല്‍കുന്നു. പണം എന്ത് ഉത്പന്നവും വാങ്ങാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു.

എന്നാലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ സമൂഹത്തില്‍ കൂടി വരുന്നു. മതപരമായും ‘സംസ്കാരത്തിന്റെ’ പേരിലും ഈ ഇടങ്ങളിലേക്ക് ബാഹ്യ ശക്തികള്‍ ധാരാളം നിയന്ത്രണങ്ങള്‍ അവളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ധാരാളം നടക്കുന്നുണ്ട്. അവള്‍ അത് തിരിച്ചറിയുന്നുണ്ട്. അതു പോലെ പുരുഷന്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ അതുപോലെ തങ്ങള്‍ക്കും ചെയ്യാനനുവദിക്കാത്തതിലും സ്ത്രീക്ക് അമര്‍ഷമുണ്ട്. അതിനൊക്കെയെതിരെ സ്വാതന്ത്ര്യത്തിന് വേണ്ടി അവള്‍ ശബ്ദിക്കുന്നു. എന്നാല്‍ സ്ത്രീ സ്വാതന്ത്ര്യത്തേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കൂടുതലും വിഷയമാക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചും സ്ത്രീ ശരീരത്തെക്കുറിച്ചും ലൈംഗികതയേക്കുറിച്ചുമാണ്.

സ്ത്രീ ശരീരം

മുതലാളിത്ത വ്യവസ്ഥയില്‍ എല്ലാം കച്ചവട വസ്തുക്കളാണ്. ലാഭമുണ്ടാക്കുകമാത്രമാണ് ലക്ഷ്യം. അതിനായി എന്തും ചെയ്യാം. കമ്പോളം സ്വയം നിയന്ത്രിച്ചോളുമെന്നാണ് അവരുടെ വാദം. [ഏറ്റവും വലിയ കള്ളം] അങ്ങനെ സ്ത്രീ ശരീരവും അങ്ങനെ കച്ചവട വസ്തുവായി. സ്ത്രീ ശരീരത്തിന് പ്രാധാന്യം കൂട്ടാന്‍ മുതലാളിത്ത വ്യവസ്ഥ വലിയൊരു പങ്ക് വഹിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ വെറുത്താന്‍ അത് നന്നാക്കാന്‍ വേണ്ടി നിങ്ങള്‍ ശ്രമിക്കും. അത് നന്നാക്കാന്‍ ഉത്പന്നങ്ങളാശ്യമാണ്. അത് നിര്‍മ്മിക്കുകയും വിറ്റഴിക്കുകയും ചെയ്യുക വഴി മുതലാളിത്തത്തിന്റെ എഞ്ജിന് സുഗമമായി തിരിയാല്‍ സാധിക്കും. 2007 ല്‍ ലോകം മൊത്തമുള്ള സൗന്ദര്യവര്‍ദ്ധക ഉത്പന്ന കമ്പോളം 17,000 കോടി ഡോളറിന്റേതായിരുന്നു. ഇതില്‍ 4000 കോടി ഡോളര്‍ അമേരിക്കന്‍ കമ്പോളവും 6300 കോടി ഡോളര്‍ യൂറോപ്യന്‍ കമ്പോളവും ആണ്. അതുപോലെ പ്രധാനമാണ് സൗന്ദര്യ ശസ്ത്രക്രിയാ (cosmetic surgery) വ്യവസായം. 2008 ല്‍ അത് $3170 കോടി ഡോളറിന്റേതായിരുന്നും. ഈ വ്യവസായവും വലിയ പുരോഗതിയാണ് നേടുന്നത്. നമ്മുടെ രാജ്യക്കാരെ മിസ് വേള്‍ഡും യൂണിവേഴ്സുമൊക്കെയാക്കി ഇവിടുത്തെ കമ്പോളം വികസിപ്പിക്കാനുള്ള ശ്രമം നല്ല രീതിയില്‍ നടക്കുന്നു.

വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ചെരുപ്പുകള്‍, ബാഗുകള്‍ തുടങ്ങി അനേകം ഉത്പന്നങ്ങളില്‍ എത്രമാത്രം വൈവിദ്ധ്യ ഉത്പന്നങ്ങളാണ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ളത്. സ്ത്രീകള്‍ അവര്‍ വാങ്ങുന്ന ചെരുപ്പുകളില്‍ പകുതി പോലും ഉപയോഗിക്കാറില്ല എന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. സ്ത്രീകള്‍ക്ക് സൗന്ദര്യവര്‍ദ്ധക സാമഗ്രികള്‍ ഉത്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും വഴി പൂരകമായി പുരുഷന്‍മാരും ശരീര സൗന്ദര്യത്തില്‍ കൂടുതല്‍ ആകൃഷ്ടരാകുന്നു. അങ്ങനെയും ഈ വ്യവസായം പൊടിപൊടിക്കുന്നു.

പ്രത്യുല്‍പ്പാദനത്തിന്റെ മൊത്തം അദ്ധ്വാനവും ഏറ്റെടുക്കുന്നതു കൊണ്ട് സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. അത് തെറ്റായ ആശയമാണ്, കാരണം അത് സ്ത്രീയെ വെറും പ്രത്യുല്‍പ്പാദനത്തിനുള്ള ഉപകരണമായി കണക്കാക്കുന്നു. വിലപിടുപ്പുള്ള മൊബൈല്‍ ഫോണുള്ളവര്‍ അത് സൂക്ഷിച്ച് സംരക്ഷിക്കുന്നതു പോലെ സ്ത്രീയേയും പൊതിഞ്ഞ് സംരക്ഷിക്കുന്ന പല മതങ്ങളും ഉണ്ടല്ലോ. അവരുടെ ചിന്താഗതിയില്‍ അത് ശരിയാണ്. അവരെ സംബന്ധിച്ചടത്തോളം അത്യധികം വിലമതിക്കാനാവാത്ത പ്രത്യുല്‍പ്പാദനത്തിന്റെ മൊത്തം അദ്ധ്വാനം എന്ന ത്യാഗം ചെയ്യുന്ന സ്ത്രീകളെ അവര്‍ സംരക്ഷികയാണെന്നാണ് അവരുടേയും വിചാരം.

ആര്‍ ആര്‍ക്ക് വേണ്ടി ത്യാഗം ചെയ്യുന്നു? സ്ത്രീകള്‍ പ്രകടിപ്പിക്കുന്നതായാലും പുരുഷന്റെ അഹങ്കാരമാണ് ആ ചിന്തകളില്‍. അധികാരിക്ക് ത്യാഗം ചെയ്തുകൊടുക്കുന്നിന്റെ പ്രതിഫലമായി നല്‍കുന്ന ഔദാര്യം. ആരോഗ്യ കാരണത്താല്‍ പ്രത്യുല്‍പ്പാദനം നടത്താന്‍ കഴിയാത്ത സ്ത്രീകളെ എന്തു ചെയ്യും? സമൂഹം അത് വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ടല്ലോ. അതുകൊണ്ട് സ്ത്രീയുടെ ജീവശാസ്ത്രപരമായ ആവശ്യകതക്കനുസരിച്ചല്ല സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യത വേണമെന്ന് പറയുന്നത്.

ഈ ഭൂമിയില്‍ ജിവിക്കാന്‍ എല്ലാവര്‍ക്കും (ജീവജാലങ്ങള്‍ക്കും) അവകാശമുണ്ട്. അത് ആരുടേയെങ്കിലും സേവനവുമോ ഔദാര്യമോ അല്ല. സമൂഹം സൃഷ്ടിക്കുന്നത് മനുഷ്യനാണ്. ആ സമൂഹത്തില്‍ എല്ലാത്തരം വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യര്‍ തുല്യരാണ്. സ്വാതന്ത്ര്യവും സമത്വവുമൊക്കെ എന്തെങ്കിലും ഉപാധികളുടെ അടിസ്ഥാനത്തിലുള്ളതല്ല. അത് സാര്‍വ്വത്രികമായ സ്ഥിരമായ ആശയങ്ങളാണ്.

ചായക്കോപ്പയിലെ തിരമാലകള്‍, അഥവാ കമ്പോള സ്ത്രീവിമോചനം

സ്ത്രീകളെ ആക്രമിക്കരുത്, അവര്‍ക്കിഷ്ടമുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ധരിക്കുന്നത് ആരും തടയാന്‍ പാടില്ല. …. അങ്ങനെ സ്ത്രീ ശരീരത്തെ ആധാരമാക്കി വാദമുഖങ്ങള്‍ കൊണ്ടുവരുന്ന ഒരു കൂട്ടം ആള്‍ക്കാരുണ്ട്. ഇറുകിയ ബനിയനും നിക്കറുമൊക്കെയിട്ട് ബാംഗ്ലൂരില്‍ വിലസുന്ന തരുണീമണികളെ ഓട്ടോക്കാരും മറ്റു തറകളും തുറിച്ചുനോക്കുന്നുവെന്ന് കുറച്ച് കാലം മുമ്പ് വലിയ പരാതിയായിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ്കാരായ അവര്‍ നെറ്റ്‌വര്‍ക്കില്‍ പ്രതിക്ഷേധ പ്രകടനങ്ങളും മറ്റും നടത്തി. ഒന്നോര്‍ത്തു നോക്കൂ നമ്മുടെ നാട്ടിലെ 80% ആളുകളും പരമ ദരിദ്രരാണ്. ഉടുതുണിക്ക് മറുതുണിയില്ലാത്ത ഈ ജനത്തിന് എന്ത് സ്വാതന്ത്ര്യമാണ് വിലപിടിപ്പുള്ള ഒരു പ്രത്യേക വേഷം ധരിക്കുന്നതുകൊണ്ട് കിട്ടുക. ആ ജനത്തെ നോക്കി കൊഞ്ഞണം കുത്തുകയാണ് കമ്പോള സ്ത്രീവിമോചനക്കാരുടെ സ്വാതന്ത്ര്യ വാദങ്ങള്‍.

മാധ്യമങ്ങള്‍

മുതലാളിയുടെ കൂലിപടയാളികളാണ് മാധ്യമങ്ങള്‍. നാം നമ്മുടെ ശരീരത്തില്‍ സംതൃപ്തരാണെങ്കില്‍ ഈ സൗന്ദര്യ കമ്പോളം പൂജ്യത്തിനടുത്തേക്ക് വരും. അതുകൊണ്ട് മറ്റെല്ലാ വിഷയങ്ങളും മാറ്റിവെച്ച് സ്വന്തം ശരീരത്തെ വെറുക്കാനുള്ള പ്രചാരവേല സിനിമാ, ചാനല്‍, പരസ്യ മാധ്യമങ്ങള്‍ ചെയ്യുന്നു. ആരും നിങ്ങള്‍ വെറുക്കപ്പെട്ടളാണെന്ന് നേരിട്ട് പറയില്ല. പകരം നേരിട്ടല്ലാതെ അവര്‍ അത് അവതരിപ്പിക്കും. എല്ലാ ദൃശ്യങ്ങളിലും അത് വ്യക്തമാണ്. എന്തിന് കൊച്ചുകുട്ടികളുടെ പരിപാടികളിലും അത് കാണാം. 74% പെണ്‍കുട്ടികളും സ്വന്തം ശരീരത്തെയോര്‍ത്ത് വിഷമിക്കുന്നവരാണ്. സ്ത്രീ കള്‍ക്കുള്ള മാസികളും ചാനല്‍ പരിപാടികളുമൊക്കെ നോക്കൂ. എല്ലാം ആഹാരം, ആര്‍ഭാടം, ലൈംഗികത എന്നിവ മാത്രം പ്രാധാന്യം കൊടുത്തുള്ളവയാണ്. ശ്രദ്ധ മൂഴുവന്‍ തന്നിലേക്ക് കേന്ദ്രീകരിക്കൂ. പുറമേയുള്ളതൊക്കെ അവഗണിക്കൂ. അതാണവര്‍ പ്രചരിപ്പിക്കുന്നത്. .

അധികാരം കൊണ്ട് സാമൂഹ്യമായും സാമ്പത്തികമായും മുന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ ചെയ്യുന്ന ചില പ്രവര്‍ത്തികള്‍ ആരോഗ്യ, സുരക്ഷിതത്വ, മാന്യത, സാമൂഹ്യ സുസ്ഥിരത തുടങ്ങിയ കാരണങ്ങളാല്‍ മറ്റുള്ളവര്‍ വിര്‍ശിക്കാറുണ്ട്. അപ്പോഴൊക്കെ എന്താ ഞങ്ങള്‍ക്കത് ചെയ്താല്‍, എന്ന ചോദ്യവുമായി കപട സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അവരും കമ്പോള മാധ്യമങ്ങളും വലിയ ആക്രമണം അഴിച്ചുവിടുന്നു. അക്കാരണത്താല്‍ തെറ്റായ പ്രവണതകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ മത തീവൃവാദികള്‍ ഒഴിച്ച് ആരും മിണ്ടാറില്ല. ഇത് മാധ്യമങ്ങളും സ്ഥിരം പണിയായ പ്രശ്നത്തെ വഴിതിരിച്ച് വിടുക എന്ന തട്ടിപ്പാണ്. മിക്കപ്പോഴും ഇത്തരത്തിലുള്ള തര്‍ക്കം ഉണ്ടാവുന്നത് കമ്പോളത്തിലെ ഏതെങ്കിലും ഉല്‍പ്പന്നത്തിന്റേയോ സേവനത്തിന്റേയോ ഉപയോഗത്തിന്റെ പേരിലായിരിക്കും. മുതലാളിയെ സംബന്ധിച്ചടത്തോളം 50% വരുന്ന സ്ത്രീജനങ്ങളെ ഉപഭോക്താക്കളായി കിട്ടുന്നതിനാല്‍ അവരുെട ചെരിപ്പ് നക്കികളായ മാധ്യമങ്ങള്‍ക്ക് വലിയ താല്‍പ്പര്യമുള്ള വിഷയമാണിത്. എന്നാല്‍ മുതലാളിമാര്‍ക്ക് നഷ്ടമുണ്ടാകുന്ന ആശയമാണ് സ്ത്രീകള്‍ ആവശ്യപ്പെടുന്നതെങ്കില്‍ കാണാം അവരുടെ ശരിക്കുള്ള മുഖം. (ഇവിടെ മുതലാളി എന്ന് പറഞ്ഞത് എതെങ്കിലുമൊരു മുതലാളിയല്ല, മൊത്തം മൂലധന ശക്തികളെയാണ്.)

എല്ലാം ഉള്‍ക്കൊള്ളുന്ന വ്യവസ്ഥ

പരമ്പരാഗത നാടന്‍ മൂല്യങ്ങളുള്‍ക്കൊണ്ട സ്ത്രീകള്‍ക്ക് അവരുടെ അവസ്ഥയില്‍ വിഷമമില്ലെങ്കില്‍ അവര്‍ അങ്ങനെ തന്നെ തുടരുന്നു. എന്ന് അവരില്‍ ചിലര്‍ക്ക് അസംതൃപ്തിയുണ്ടാകുന്നോ അന്ന് വ്യവസ്ഥ അവരെ പുറംതള്ളാതെ അവര്‍ക്ക് പുതിയ മേച്ചില്‍ സ്ഥലങ്ങളൊരുക്കിക്കൊടുക്കുന്നു. അത് ചിലപ്പോള്‍ പുതിയ തരം വസ്ത്രങ്ങളുപയോഗിക്കുന്നതിലാകാം, തീവ്രവാദിനികള്‍ക്ക് സിഗററ്റ്, മദ്യം തുടങ്ങി പുരുഷനുപയോഗിക്കുന്ന ഉത്പന്നളിലൂടെയാവാം അല്ലെങ്കില്‍ തനത് നാടിന് അപരിചിതമായ ജീവിത രീതി സ്വീകരിക്കുന്നതിലൂടെയോ ആവാം. വികസിത രാജ്യങ്ങളില്‍ ഇപ്പോള്‍ പുകവലി കുറഞ്ഞു വരുകയാണ്. ജനസംഖ്യയില്‍ 50% സ്ത്രീകളാണല്ലോ. അവരേം കൂടി വലിക്കാരാക്കിയാല്‍ എത്ര ലാഭമാണുണ്ടാകുക. നമ്മുടെ നാട്ടില്‍ സിനിമയും മാധ്യമങ്ങളും അതിനായി വലിയ പരിശ്രമം നടത്തുകയാണ്. എങ്ങനേയും സ്ത്രീയെ സ്വതന്ത്രയാക്കിട്ടേ അടങ്ങൂ. 10 മീറ്റര്‍ തുണിചുറ്റിയ സാരിയേക്കാള്‍ എന്തായാലും സൗകര്യം ജീന്‍സും ടി ഷര്‍ട്ടുമിടുന്നതാണ്. മരുന്ന് പുരട്ടി മുഖ സൗന്ദര്യം വര്‍ദ്ധിപ്പിച്ചത് വഴി കൂടുതലാളുകളുടെ അംഗീകരം നേടാനായത് സന്തോഷകരമായി തോന്നാം. ചുരുണ്ട മുടി നേരേയാക്കുന്നതെ നേരെയുള്ള മുടി ചുരുണ്ടതാക്കുന്നതോ അത്മസംതൃപ്തി നല്‍കാം. അതിവേഗത്തില്‍ വാഹനമോടിച്ചോ കൂട്ടുകാരൊന്നിച്ച് വിദൂരയാത്രകള്‍ നടത്തിയോ പബ്ബുകളില്‍ സമയം ചിലവഴിച്ചോ റസ്റ്റോറന്റുകളില്‍ നിന്ന് ആഹാരം ഓര്‍ഡര്‍ ചെയ്ത് രാജകീയമായി കഴിക്കുന്നതിലുമൊക്കെ സന്തോഷം കണ്ടെത്താം. സമ്പത്ത് സാധനങ്ങള്‍ വാങ്ങാനുള്ള സ്വാതന്ത്ര്യം തരുന്നു. അത് സ്ത്രീ സ്വാതന്ത്ര്യമായുംപിന്നോക്കാവസ്ഥ മറികടക്കാനുള്ള വഴിയായും വ്യാഖ്യാനിക്കപ്പെടുന്നു.

അങ്ങനെ വ്യവസ്ഥയില്‍ അസംതൃപ്തരായവര്‍ക്ക് വേണ്ടി വ്യത്യസ്ഥ ഉത്പന്നങ്ങളും ആശയങ്ങളും നിര്‍മ്മിക്കുക വഴി അവരേയും ഈ പുരാതന ചൂഷണ വ്യവസ്ഥയുടെ ഭാഗമാക്കാന്‍ കഴിയുന്നു എന്നതാണ് ഈ വ്യവസ്ഥയുടെ സൗന്ദര്യം. സ്ത്രീകളെ അവരുടെ ശ്രദ്ധ മുഴുവന്‍ തങ്ങളിലേക്ക് തന്നെ കേന്ദ്രീകരിച്ച് ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളേയും പുച്ഛിച്ച് അവയെക്കുറിച്ച് അഭിപ്രായമില്ലാത്ത പൗരന്‍മാരാക്കുമ്പോള്‍ മുതലാളിത്തത്തിന്റെ എഞ്ജിനെ പ്രവര്‍ത്തിപ്പിക്കുന്നതിലുപരിയായി അധികാരികള്‍ വലിയൊരു കാര്യമാണ് നേടുന്നത്. അനുസരണശീലമുള്ള, അധികാരികള്‍ക്ക് വിധേയരായ, ചോദ്യങ്ങളില്ലാത്ത ഒരു പൗരസമൂഹത്തെ അവര്‍ക്ക് വെറുതേ കിട്ടുന്നു. യാതൊരു സാമൂഹ്യമാറ്റവും കൂടാതെ വ്യവസ്ഥ എല്ലാവരേയും ഉള്‍ക്കൊണ്ട് പണക്കാരന് വേണ്ടി പണിയെടുപ്പിക്കുന്നു. ഒരു നല്ല നാളെ വരുമെന്ന പ്രതീക്ഷയോട്.

പ്രായോഗികമായ വിവേചനം

സ്ത്രീകള്‍ക്കെതിരെ പൊതു സമൂഹത്തില്‍ വിവേചനം കാണിക്കുന്നു. തുല്യ ജോലിക്ക് തുല്യ വേതനം ഒരു രാജ്യത്തുമില്ല. അമേരിക്കയില്‍ ആണുങ്ങള്‍ക്ക് ശരാശരി ഒരു ഡോളര്‍ ശമ്പളം കിട്ടുമ്പോള്‍ അതേ ജോലി ചെയ്യുന്ന വെള്ളക്കാരായ പെണ്ണുങ്ങള്‍ക്ക് ശരാശരി 77 സെന്റേ ശമ്പളം കിട്ടൂ. ആഫ്രിക്കന്‍-അമേരിക്കന്‍ സ്ത്രീകള്‍ക്ക് 69 സെന്റും, ലാറ്റിന്‍ സ്ത്രീകള്‍ക്ക് 59 സെന്റും വീതമാണ് ശമ്പളം ലഭിക്കുക. അവിടെ അടുത്ത കാലത്ത് Walmart ലെ സ്ത്രീകള്‍ ഈ അനീതിക്കെതിരെ സുപ്രീം കോടതിയില്‍ കേസ് കൊടുത്തു. എന്നാല്‍ കോടതി കമ്പനിയുടെ ഒപ്പമായിരുന്നു. കേസ് തള്ളിക്കളഞ്ഞു. മുതലാളി സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി നില നില്‍ക്കുന്നെങ്കില്‍ ഇത് സംഭവിക്കില്ലല്ലോ. മുതലാളിക്ക് കമ്പോളത്തിലെ സ്ത്രീ സ്വാതന്ത്ര്യമാത്രമേ വേണൂ. ഇപ്പോഴത്തെ അവസ്ഥയില്‍ മുതലാളി തുല്യ വേതനം കൊടുത്താലും നഷ്ടമില്ല. കാരണം സ്ത്രീകള്‍ അച്ചടക്കമുള്ള, ശബ്ദമില്ലാത്ത, അനുസരണയുള്ള തൊഴിലാളികളാണല്ലോ.

വിദ്യാഭ്യാസത്തിനുള്ള അവസരം സ്ത്രീകള്‍ക്ക് പലയിടത്തും തടയപ്പെടുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ കാര്യം പറയാനില്ല. അമേരിക്കയില്‍ ഒരു ദിവസം 500 ന് അടുത്ത് സ്ത്രീകളാണ് ബലാല്‍ക്കാരം ചെയ്യപ്പെടുന്നത്. ഗാര്‍ഹിക പീഡനങ്ങള്‍ അതിലേറെയാണ്. പക്ഷേ ഇതൊക്കെ പാര്‍ശ്വഫലങ്ങളാണ്. അടിസ്ഥാന പ്രശ്നങ്ങള്‍ ഇതൊന്നുമല്ല.

വ്യവസ്ഥയുടെ പാലകരായ സ്വതന്ത്ര സ്ത്രീകള്‍

എപ്പോഴൊക്കെ ഒരു സ്ത്രീ രാഷ്ട്രീയ അധികാരിയായി വരുമേപോഴോ, കമ്പനിയിലെ ഉയര്‍ന്ന സ്ഥാനത്തെത്തുമ്പോഴോ, വാര്‍ത്തക്കള്‍ സൃഷ്ടിക്കുമ്പോഴോ അവരുടെ വ്യക്തിഗത നേട്ടങ്ങളെ പെരുപ്പിച്ച് കാണിച്ച് അത് സ്ത്രീ സ്വാതന്ത്ര്യമായും കമ്പോള മാധ്യമങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്. വ്യവസ്ഥയുടെ പാലനത്തിനായ സര്‍ക്കാര്‍, നിയമ(കോടതി), കമ്പനി തൊഴില്‍ രംഗത്ത് ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണം സ്ത്രീ സ്വതന്ത്രയാകുന്നതായി അവര്‍ തെറ്റിധരിപ്പിക്കുന്നു. 80% ദരിദ്ര സ്ത്രീകളുടെ അവസ്ഥയില്‍ മനംനൊന്ത് സര്‍ക്കാര്‍ ധനികരായ സ്ത്രീകള്‍ക്ക് നികുതിയിളവും നല്‍കുന്നു. നമുക്ക് വനിതാ പ്രധാനമന്ത്രിയും പ്രസിഡന്റും സ്പീക്കറുമൊക്കെയുണ്ടായിട്ടുണ്ട്. ബഹുരാഷ്ട്രാ കോര്‍പ്പറേറ്റ് ഭീമന്‍മാരെ നയിക്കുന്ന സ്ത്രീകളുണ്ട്.

പ്ലേറ്റോയുടെ കാലം മുതല്‍ക്കുള്ള ഒരു തട്ടിപ്പാണിത്. അടിച്ചമര്‍ത്തപ്പെട്ട് കിടക്കുന്ന ജനവിഭാഗങ്ങളില്‍ നിന്ന് ‘മുത്തുകളെ’ കണ്ടെത്തി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനേക്കുറിച്ച് റിപ്പബ്ലിക്കില്‍ അദ്ദേഹം പറയുന്നുണ്ട്. ശരിക്കും ഇത്തരം മുത്തുകള്‍ ഒരു സാമൂഹ്യമാറ്റവും ഉണ്ടാക്കാതെ വ്യവസ്ഥയെ തകരാതെ അസംതൃപ്തരെ അനുനയിച്ച് കൊണ്ടുപോകുകയാണ് ചെയ്യുന്നത്.

99% സമ്പത്തും അധികാരവും കൈയ്യാളുന്ന പുരുഷനുവേണ്ടിയാണ് ലോകം മുഴുവന്‍ യുദ്ധവും അക്രമവും ഉണ്ടാകുന്നത്. അതിന്റെ ഗുണഭോക്താക്കാള്‍ പുരുഷനാണ്. എന്നാല്‍ അതിന്റെ കൊടിയ യാതന അനുഭവിക്കുന്നത് ഒരധികാരവുമില്ലാത്ത സ്ത്രീകളും കുട്ടികളും. അധികാരത്തിലെത്തുന്ന സ്ത്രീകളും അക്രമത്തിന്റെ ഈ വഴി തുടരുകമാത്രമാണ് ചെയ്യുന്നത്. കാരണം അവര്‍ക്ക് സ്വന്തമായി അഭിപ്രായമില്ല. സ്വാര്‍ത്ഥതമാത്രമാണ് അവര്‍ പഠിച്ച പാഠം. ബൗദ്ധികമായി ഒറ്റപ്പെട്ട് ഒന്നും അറിയാതെ ജീവിച്ച് ഒരു ദിവസം അധികാരത്തിലേക്ക് എത്തുന്ന അവര്‍ക്ക് മറ്റെന്തുചെയ്യാനാണ്. അതുകൊണ്ട് അധികാരത്തിലെത്തുന്ന സ്ത്രീകള്‍ പുരുഷാധിപത്യം തന്നെയാണ് നടപ്പാക്കുന്നത്.

സ്ത്രീ സ്വാതന്ത്ര്യം

ഇന്‍ഡ്യയുടെ ആദ്യത്തെ ലോക് സഭയില്‍ 23 പേര്‍ സ്ത്രീകളായിരുന്നു. എന്നാല്‍ 60 കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോള്‍ 59 പേര്‍ മാത്രം സ്ത്രീകള്‍. സംവരണമൊക്കെ നല്‍കിയാണിത്രയും എത്തിച്ചതെന്ന് പറയുമ്പോള്‍ നാണക്കേട് തോന്നും. ഇത് നമ്മുടെ മാത്രം പ്രശ്നമല്ല. അമേരിക്കന്‍ സര്‍ക്കാരില്‍ ഇപ്പോള്‍ പോലും 17% ജനപ്രതിനിധികളേ സ്ത്രീകളായുള്ളു.

എന്തുകൊണ്ട് സ്ത്രീകള്‍ക്ക് രാഷ്ട്രീയ അഭിപ്രായം ഉണ്ടാവുന്നില്ല? പരിസ്ഥിതി ബോധം ഉണ്ടാവുന്നില്ല? സാമ്പത്തിക, സാമൂഹ്യ, ചരിത്ര, ശാസ്ത്ര അവബോധം ഉണ്ടാവുന്നില്ല? അഥവാ ഇത്തരം വിഷയങ്ങളോട് സ്ത്രീകള്‍ എന്തുകൊണ്ട് വെറുപ്പ് പ്രകടിപ്പിക്കുന്നു? 50% പൗരന്‍മാരും സ്ത്രീകളാണ്. ബോധമുള്ള ജനതക്കേ നല്ല ജനാധിപത്യം നടപ്പാക്കാനാവൂ.

സ്ത്രീ പ്രശ്നം ഒരു രാഷ്ട്രീയ പ്രശ്നമാണ്. അതിന് രാഷ്ട്രീയമായാണ് പരിഹാരം കാണേണ്ടത്. നിര്‍ഭാഗ്യവശാല്‍ പതിനായിരക്കണിക്കിന് വര്‍ഷങ്ങളിലെ അടിമത്ത ഫലമായും ആധുനിക ദാരുണ മുതലാളിത്തത്തിന്റെ മായാ ലോകത്തിന്റെ പ്രഭാവവും കാരണം സ്ത്രീകള്‍ക്ക് രാഷ്ട്രീയമായ നിലപാടുണ്ടാക്കാന്‍ കഴിയുന്നില്ല. അറിയാനുള്ള അവസരമുള്ളവര്‍ പോലും ശരീരത്തെ ചുറ്റിപ്പറ്റിയും, പുരുഷന്‍ എന്ന ശത്രു ജീവിയെക്കുറിച്ചുള്ള വെറുപ്പിലും മുഴുകി പ്രശ്നത്തെ തെറ്റിധരിപ്പിക്കുന്നു.

അമ്മ അറിയുക

ഈ ലോകത്ത് നടക്കുന്ന കാര്യങ്ങളെന്തെന്ന് അമ്മമാരറിയണം. അവര്‍ക്ക് അഭിപ്രായമുണ്ടാകണം. അത് അവര്‍ക്ക് തുറന്ന് പറയാന്‍ കഴിയണം. സമൂഹം അത് ശ്രദ്ധിക്കണം. ശരിയായവ ഉള്‍ക്കൊള്ളണം. സ്ത്രീ എന്ന പരിഗണനയില്ല ഇത് ചെയ്യേണ്ടത്. മനുഷ്യന്‍, പൗരന്‍ എന്ന നിലയില്‍ വേണം. ആര്‍ക്കും ഔദാര്യവും സംവരണവും വേണ്ട. അവകാശം അംഗീകരിക്കുകയാണ് വേണ്ടത്. അതുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യം അല്ലെങ്കില്‍ സ്ത്രീ പുരുഷ സമത്വം എന്നൊക്കെ പറയുന്നതുകൊണ്ട് സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാ കാര്യത്തിലും തുല്യതയാണ്. സ്ത്രീ വര്‍ഗ്ഗീയതയിലടിസ്ഥാനമായി സംഘടിക്കുന്നതിന് പകരം പൊതുവായ എല്ലാ പ്രശ്നങ്ങങ്ങളിലും സ്ത്രീകള്‍ ഇടപെടണം. മറ്റ് വര്‍ഗ്ഗീയതകള്‍ പോലെ സ്ത്രീ വര്‍ഗ്ഗീയതയും ഒന്നിനും ഒരു പരിഹാരമല്ല. അത് പ്രശ്നത്തെ വഴിതിരിച്ച് വിടുകമാത്രമാണ് ചെയ്യുന്നത്. അതിന് വ്യവസ്ഥ സ്ത്രീകള്‍ക്കെന്ന് പറഞ്ഞ് അനുവദച്ചുള്ള ആഹാരം, ആര്‍ഭാടം, ലൈംഗികത തുടങ്ങിയ വിഷയങ്ങള്‍ക്കതീതമായി എല്ലാ കാര്യത്തിലും സമഗ്രമായ അറിവ് നേടാനും സ്വന്തമായ അഭിപ്രായമുണ്ടാകാനും ശ്രമമുണ്ടാകണം. കൂടുതല്‍ ശരിയായ അറിവ് കിട്ടുമ്പോള്‍ സ്വന്തം തെറ്റ് തിരുത്താനുള്ള സന്നദ്ധത കാട്ടണം. സ്വന്തം ശരീരത്തെക്കുറിച്ചുള്ള അഭിനിവേശത്തിന്റെ ചങ്ങലയില്‍ നിന്ന് മോചിതയാകണം. ഇവയാണ് സ്ത്രീ സമൂഹം അവശ്യം ചെയ്യേണ്ട കാര്യം.

തിരിച്ചറിവുണ്ടായാല്‍ സ്വാഭാവികമായി സമഗ്ര മേഖലകളിലും മാറ്റങ്ങളുണ്ടാവും അതിനായി പ്രത്യേക സംവരണമോ ഔദാര്യമോ വേണ്ടി വരില്ല.

സ്ത്രീ സുരക്ഷയും നിയമവും

സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചു സംസാരിക്കുവാന്‍ യാതൊരു മടിയുമില്ലാത്തവരായി മാറിയിരിക്കുന്നു നമ്മുടെ പല സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും. സ്ത്രീയെ സംരക്ഷിക്കാന്‍ അനവധി അനവധി നിയമങ്ങള്‍ നില നില്‍ക്കുന്ന നാട്ടിലാണ് ഇത്തരത്തിലൊരു സ്ഥിതി വിശേഷവും. എന്ത് പറയണം, എങ്ങനെ പറയണം, എപ്പോള്‍ പറയണം എന്നൊന്നും ആരും ചിന്തിക്കാറില്ല. വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിക്കുന്നതാണോ എന്ന് ആലോചിക്കാതെ, നാലാളുടെ ശ്രദ്ധ കിട്ടുന്നതിനാവും ശ്രമം. സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കുന്നതും അവരെ ശല്യം ചെയ്യുന്നതും ജീവിക്കുവാനുള്ള സ്ത്രീകളുടെ അവകാശത്തിന്റെ ലംഘനമാണെന്നാണ് ദല്‍ഹി കോടതി കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണം. ഇത്തരം സാഹചര്യത്തില്‍ അവളെ സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമങ്ങളെക്കുറിച്ച് കുറച്ചൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

നിര്‍ഭയ
സ്ത്രീകള്‍ക്കെതിരെ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ ചെറുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് ‘നിര്‍ഭയ’. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായുള്ള സമിതിയാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനായും ജില്ലാ കലക്ടര്‍ വൈസ് ചെയര്‍മാനായുമുള്ള ജില്ലാതല നിര്‍ഭയ കമ്മറ്റികളും സംസ്ഥാന തലത്തില്‍ പദ്ധതി സജീവമാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന ഏതുതരം പീഡനങ്ങള്‍ക്കും, വനിതാകമ്മീഷന്റെ നിലവിലുള്ള ജാഗ്രതാ സമിതികളെ സമീപിച്ച് പരിഹാരം തേടാം. വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.

സ്ത്രീകള്‍ക്കെതിരെ മാത്രമായി കുറ്റകൃത്യങ്ങള്‍ നടക്കുന്നതുകൊണ്ടാണ് ഇവര്‍ക്ക് നിയമത്തിന്റെ പ്രത്യേക സംരക്ഷണം നല്‍കുന്നത്. കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് ശിക്ഷയും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, സ്വയം സഹായ സംഘടനകള്‍, ജനമൈത്രീ പോലീസ്, റസിഡന്റസ് അസോസിയേഷന്‍ തുടങ്ങിയവയുടെ സഹായത്തോടെ, ലൈംഗിക അതിക്രമങ്ങള്‍ തടയല്‍, ലൈംഗിക പീഡനങ്ങള്‍ക്കിരയാവുന്നവരെ രക്ഷപ്പെടുത്തല്‍, അവരുടെ സംരക്ഷണം, പുനരധിവാസം തുടങ്ങിയവയാണ് നിര്‍ഭയയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ലൈംഗിക പീഡനത്തിന് വിധേയരാകുന്നവര്‍ക്ക് മനഃശാസ്ത്രപരമായ കൗണ്‍സലിംഗും വൈദ്യ സഹായവും നിയമ സഹായവും പദ്ധതിയുടെ ഭാഗമായി നല്‍കും. പീഡനത്തിനിരയായവരെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ‘ക്രൈസിസ് സെല്ലുകള്‍’, കുറ്റകൃത്യങ്ങള്‍ നടക്കുന്നതോ നടക്കാനിടയുള്ളതോ ആയ ഇടങ്ങള്‍ കണ്ടെത്തി, അവിടെ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക ഇതൊക്കെ നിര്‍ഭയ പദ്ധതിയുടെ കീഴില്‍ വരുന്ന കാര്യങ്ങളാണ്. പീഡനം അനുഭവിച്ച സ്ത്രീകള്‍ക്ക്, വരുമാനദായക സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സാമ്പത്തിക സഹായവും നല്‍കും. സൗജന്യ വൈദ്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കാന്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ അനുവദിക്കും.

ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, ഒളിഞ്ഞുനോട്ടം, പിന്തുടര്‍ന്ന് ശല്യംചെയ്യല്‍ തുടങ്ങിയവ ഈ നിയമനിര്‍മാണത്തിലൂടെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പുതുതായി ചേര്‍ത്തവയാണ്.

ലൈംഗിക അതിക്രമവും ചൂഷണവും നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അതില്‍ നിന്ന് പീഡനത്തിന് വിധേയരാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ആവശ്യമായ നിയമ പരിഷ്‌കാരത്തിന് ‘നിര്‍ഭയ’ നടപടികള്‍ സ്വീകരിച്ചിരിക്കും.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും തടയുന്നതിന് നിരവധി നിയിമങ്ങള്‍ നിലവിലുണ്ട്. ഇത്തരം സ്ത്രീ സംരക്ഷണ നിയമങ്ങളുടെ ഫലപ്രദമായ നിര്‍വഹണം ഉറപ്പുവരുത്തുക എന്നതും നിര്‍ഭയയുടെ ലക്ഷ്യമാണ്. എന്നാല്‍, നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാകണമെങ്കില്‍ സ്ത്രീകള്‍ ഇത്തരം നിയമങ്ങളെക്കുറിച്ച് ബോധവതികളാകേണ്ടതുണ്ട്.
നിയമത്തിന്റെ പരിധിയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം ബലാത്സംഗം മാത്രമല്ല. ‘ലൈംഗികാതിക്രമം’എന്ന വാക്കാണ്് നിയമത്തില്‍ ഉപയോഗിക്കുന്നത്. ബലാത്സംഗം അടക്കമുള്ള ലൈംഗികാക്രമണങ്ങളെല്ലാം ഇതിനു കീഴില്‍പ്പെടുത്തി നിര്‍വചനം വിപുലമാക്കിയിട്ടുണ്ട്. അതിക്രമത്തിനെതിരെ ശാരീരികമായ ചെറുത്തുനില്‍പ്പ് ഉണ്ടായോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും ഭേദഗതി പറയുന്നു. പലപ്പോഴും ഇരയുടെ സമ്മതത്തോടെയാണ് അക്രമം നടന്നതെന്നു വരുത്താന്‍ പ്രതിഭാഗം ശ്രമിക്കുകയും ഈ പഴുതിലൂടെ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. സമ്മതത്തോടെ ലൈംഗികവേഴ്ചയ്ക്കുള്ള പ്രായപരിധി 16 എന്നതില്‍നിന്ന് 18 ആയി ഉയര്‍ത്തിയതാണ് മറ്റൊരു സാരമായ മാറ്റം.

18ല്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുമായി സമ്മതത്തോടെയുള്ള ലൈംഗികവേഴ്ച നടത്തിയാലും അത് ബലാത്സംഗമാകും.പുതുതായി ചേര്‍ത്ത കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയും നിയമത്തിലുണ്ട്. ആസിഡ് ആക്രമണത്തിന് 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തംവരെ നീളാവുന്നതുമായ തടവുശിക്ഷ ലഭിക്കാം. 10 ലക്ഷം രൂപവരെ പിഴയും വിധിക്കാനാകും. ആസിഡ് ആക്രമണത്തിനുള്ള ശ്രമമാണെങ്കില്‍ അഞ്ചുമുതല്‍ ഏഴുവര്‍ഷംവരെ ജയില്‍വാസവും പിഴയും ശിക്ഷ ലഭിക്കാം. ഒളിഞ്ഞുനോട്ടത്തിന് ആദ്യതവണ ഒരുവര്‍ഷത്തില്‍ കുറയാത്ത തടവാണ് കുറഞ്ഞ ശിക്ഷ. ഇത് മൂന്നു വര്‍ഷംവരെ നീളാം, പിഴയും ഈടാക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്തതും ഏഴുവര്‍ഷംവരെ നീട്ടാവുന്നതുമായ തടവും പിഴയും ശിക്ഷകിട്ടാം. സ്വകാര്യമായി സ്ത്രീകളെ നിരീക്ഷിക്കുന്നത് ഒളിഞ്ഞുനോട്ടത്തിന്റെ പരിധിയില്‍വരും.

ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകളുടെ ചിത്രമെടുക്കുന്നതും ശിക്ഷാര്‍ഹമാണ്. പിന്തുടര്‍ന്ന് ശല്യംചെയ്യലിന് വിപുലമായ നിര്‍വചനമാണ് നിയമം നല്‍കുന്നത്. ഒരു വ്യക്തിയുടെ അനിഷ്ടം അവഗണിച്ച് വ്യക്തിബന്ധം സ്ഥാപിച്ചെടുക്കണമെന്ന ഉദ്ദേശ്യത്തോടെ തുടര്‍ച്ചയായി പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്താല്‍ അത് നിയമപരിധിയില്‍ വരും. ഇത്തരം നീക്കം ഇരയാകുന്ന വ്യക്തിയില്‍ അതിക്രമത്തെക്കുറിച്ചുള്ള ഭയാശങ്കയും അസ്വസ്ഥതയും സൃഷ്ടിച്ചാല്‍ കുറ്റംചെയ്തതായി കണക്കാക്കും. നടന്നും വാഹനത്തിലും മറ്റുമുള്ള പിന്തുടരല്‍ മാത്രമല്ല നിയമത്തിന്റെ പരിധിയില്‍വരിക. ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയുള്ള പിന്തുടരലും നിയമത്തിലെ നിര്‍വചനത്തില്‍ വരും. ഇന്റര്‍നെറ്റോ, ഇമെയിലോ, മറ്റ് സാമൂഹിക മാധ്യമങ്ങളോ ഉപയോഗിച്ച് ഈ കുറ്റം ചെയ്താലും ശിക്ഷ ലഭിക്കും.

ബലാത്സംഗത്തിനുള്ള ശിക്ഷ ഏഴുവര്‍ഷത്തില്‍ കുറയാത്തതും പരമാവധി ജീവപര്യന്തം തടവും പിഴയും ആയി നിയമം മാറ്റി. ഗുരുതരമായ സാഹചര്യങ്ങളില്‍, 10 വര്‍ഷത്തില്‍ കുറയാത്തതുമുതല്‍ ജീവപര്യന്തംവരെ തടവും പിഴയുമായി ശിക്ഷ കൂട്ടാനും വ്യവസ്ഥചെയ്തു. ലൈംഗികാതിക്രമത്തിലൂടെ ഒരു സ്ത്രീയുടെ മരണത്തിന് ഇടയാക്കിയാല്‍ 20 വര്‍ഷത്തില്‍ കുറയാത്ത കഠിനതടവുമുതല്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ട വിധത്തിലുള്ള ജീവപര്യന്തം തടവിനോ വധശിക്ഷയ്‌ക്കോവരെ ശിക്ഷിക്കാമെന്നും നിയമം പറയുന്നു. പിഴ ശിക്ഷയും ഉണ്ടാകും. അക്രമത്തിലൂടെ ഒരു സ്ത്രീയെ ജീവച്ഛവമാക്കിയാലും ഇതേ ശിക്ഷ ലഭിക്കാം. കൂട്ടബലാത്സംഗത്തിന് 20 വര്‍ഷത്തില്‍ കുറയാത്തതുമുതല്‍ ജീവപര്യന്തംവരെയുള്ള കഠിനതടവും നഷ്ടപരിഹാരവും വിധിക്കാമെന്നും ഭേദഗതിയിലൂടെ വ്യവസ്ഥയായി. ചികിത്സാചെലവും നഷ്ടപരിഹാരത്തില്‍ പെടുത്താം.

സാധാരണ ബലാത്സംഗ കേസുകളില്‍ കുറഞ്ഞ ശിക്ഷ ഏഴുവര്‍ഷമാണെങ്കില്‍ ചില കേസുകളില്‍ കുറഞ്ഞ ശിക്ഷ 10 വര്‍ഷമാണ്. ആ ശിക്ഷ ശേഷിച്ച ജീവിതകാലംമുഴുവന്‍ നീളുന്ന തടവുവരെയാകാമെന്നും വ്യവസ്ഥചെയ്യുന്നു. ശാരീരക സ്പര്‍ശം, അശ്ലീല സംഭാഷണം ഇതെല്ലാം സ്ത്രീക്കെതിരെ അവളുടെ ജീവിക്കുവാനുള്ള സ്വാതന്ത്രത്തെ ഹനിക്കുക തന്നെയാണ്. ഇങ്ങനെയുള്ള കേസുകളിലും മൂന്നുവര്‍ഷത്തില്‍ കുറയാത്തതും ഏഴുവര്‍ഷം വരെ നീളാവുന്നതുമായ തടവും പിഴയും ഈ കുറ്റത്തിനു ലഭിക്കാം.

അരുത്, ഭ്രൂണ പരിശോധനയും ഗര്‍ഭഛിദ്രവും
ജീവിക്കുവാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണ്. അത് ഗര്‍ഭസ്ഥ ശിശുവാണെങ്കില്‍ പോലും. അമ്മയുടെ ഉദരത്തില്‍ കുഞ്ഞ് സുരക്ഷിതമാണെന്ന്(ചിലസാഹചര്യങ്ങളിലൊഴികെ) ഉറപ്പുവരുത്തുകയാണ് ഈ നിയമത്തിലൂടെ. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി വിവരം ഗര്‍ഭിണിയെയോ ബന്ധുക്കളെയോ അറിയിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമായിട്ടാണ് കണക്കാക്കുക. ഇത് ആവര്‍ത്തിച്ചാല്‍ ശിക്ഷ അഞ്ചുവര്‍ഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ്. 1971ല്‍ പ്രാബല്യത്തില്‍ വന്ന ഗര്‍ഭഛിദ്ര നിയമത്തില്‍ (മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട്) പ്രകാരം സ്ത്രീയെ ഗര്‍ഭഛിദ്രത്തിന് ബലമായി നിര്‍ബന്ധിക്കുന്നത് കുറ്റകൃത്യമായി പറയുന്നു. ഗര്‍ഭിണിയുടെയോ ഗര്‍ഭസ്ഥ ശിശുവിന്റെയോ ജീവനോ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനോ അപകടമാണെങ്കിലോ ബലാല്‍സംഗം മൂലമോ ആണ് ഗര്‍ഭധാരണമെങ്കില്‍ മാത്രമേ നിയമം ഗര്‍ഭഛിദ്രത്തിന് അനുവദിക്കുന്നുള്ളൂ. പന്ത്രണ്ട് ആഴ്ചവരെ എത്തിയ ഗര്‍ഭം അലസിപ്പിക്കുന്നതിന് ഒരു ഡോക്ടറുടേയും അതിനുമുകളില്‍ രണ്ട് ഡോക്ടര്‍മാരുടേയും ഉപദേശം ആവശ്യമാണ്. ഇരുപത് ആഴ്ച കഴിഞ്ഞാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ പാടില്ല എന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

പാടില്ല, ശൈശവ വിവാഹവും
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി അവളെക്കാള്‍ ഇരട്ടി പ്രായമുള്ള പുരുഷന് വിവാഹം ചെയ്തുകൊടുക്കലൊക്കെ വാര്‍ത്തകളില്‍ മിക്കപ്പോഴും ഇടംപിടിക്കാറുള്ള സംഭവങ്ങളാണ്. എന്നാല്‍ ഇതിനെതിരെ ശക്തമായ നിയമസംവിധാനം തന്നെ നിലവിലുണ്ട് എന്നറിയാവുന്നവര്‍ പോലും ഇത്തരം പ്രവണതയ്‌ക്കെതിരെ രംഗത്തുവരാറുമില്ല. പെണ്‍കുട്ടിയുടെ കുറഞ്ഞ വിവാഹപ്രായം 18 വയസ്സും ആണ്‍കുട്ടിയുടേത് 21 ഉം ആണ്. ഈ പ്രായത്തിന് മുമ്പുള്ള വിവാഹം കുറ്റകൃത്യമാണ്. പതിനെട്ട് വയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടിയെ മുതിര്‍ന്ന പുരുഷന്‍ കല്ല്യാണം കഴിച്ചാല്‍ രണ്ട് വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ശൈശവവിവാഹം നടത്തിക്കൊടുക്കുന്ന മാതാപിതാക്കള്‍ക്കും കൂട്ടുനില്‍ക്കുന്ന വര്‍ക്കും ഇതേ ശിക്ഷ തന്നെ കിട്ടും. ശൈശവ വിവാഹത്തെ പറ്റി പരാതി നല്‍കേണ്ടത് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് പ്രൊജക്ടിലെ ശിശു വികസന പദ്ധതി ഓഫീസര്‍ക്കാണ്.

സ്ത്രീധനം വാങ്ങല്ലേ
മതിയായ സ്ത്രീധനം കിട്ടിയില്ല എന്നതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ പീഡനം അനുഭവിക്കേണ്ടിവന്ന സ്ത്രീകളുടെ എണ്ണം എത്രയോ കൂടുതലായിരുന്നു. എന്നാലിപ്പോള്‍ ഈ പ്രവണതയ്ക്ക് അല്‍പം കുറവുവന്നിട്ടുണ്ടെങ്കിലും പൂര്‍ണമായും ഇല്ലാതായിട്ടില്ല. സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ പതിനയ്യായിരം രൂപയോ സ്ത്രീധനത്തുകയോ ഏതാണോ കൂടുതല്‍ ആ തുക പിഴയോ ലഭിക്കുന്ന കുറ്റകൃത്യമാണ്. വിവാഹം നടന്ന് ഏഴ് വര്‍ഷത്തിനുള്ളില്‍ അസ്വാഭാവിക സാഹചര്യത്തില്‍ സ്ത്രീ മരിക്കാനിടയാവുകയും ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ സ്ത്രീധനത്തിന് വേണ്ടി നടത്തിയ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തുകയും ചെയ്താല്‍ അത് ഇന്ത്യന്‍ ശിക്ഷാ നിയമം 304 ബി പ്രകാരം സ്ത്രീധനപീഡനം മൂലമുള്ള മരണമാണ്. പ്രതികള്‍ക്ക് ജീവപര്യന്തം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണിത്.

വീട്ടിനുള്ളിലും സുരക്ഷിതയാകാന്‍
ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതാണ് 2005ലെ ഗാര്‍ഹിക പീഡനനിയമം. പീഡനത്തിനിരയാവുന്ന സ്ത്രീകള്‍ക്ക് താമസം, സംരക്ഷണം, ജീവനാംശം, നഷ്ടപരിഹാരം, കുട്ടികളുടെ സംരക്ഷണം എന്നിവയ്ക്കുള്ള കോടതി ഉത്തരവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവോ 20,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. സിവില്‍ സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് പരാതി നല്‍കേണ്ടത്.

തൊഴിലിടങ്ങളിലെ സുരക്ഷ

വീട്ടില്‍ മാത്രമല്ല തൊഴിലിടങ്ങളിലും പല സ്ത്രീകളും സുരക്ഷിതരല്ല. തൊഴില്‍ നഷ്ടപ്പെട്ടാലോ എന്ന് ഭയന്ന് ഇക്കാര്യം പുറത്തുപറയാത്തവരാകും അധികവും. 1997 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായം തൊഴില്‍ സ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ഇത്തരം ലൈംഗിക പീഡനങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനുമുള്ള മാര്‍ഗ രേഖകള്‍ തൊഴില്‍ സ്ഥാപനങ്ങള്‍ വിജ്ഞാപനം ചെയ്തിരിക്കണം. സ്വകാര്യ തൊഴിലുടമകള്‍ക്കും ഈ വിധി ബാധകമാണ്. മേലുദ്യോഗസ്ഥരില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ ഉള്ള ലൈംഗിക പീഡനങ്ങള്‍, ലൈംഗിക ചുവയുള്ള വാക്ക്, നോട്ടം, സ്പര്‍ശം, തുടങ്ങിയവയില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഈ നിയമത്തിലൂടെ സാധിക്കും. ഒരു സ്ത്രീ നേതൃത്വം നല്‍കുന്നതും പകുതിയിലധികം അംഗങ്ങളും സ്ത്രീകളായിരിക്കുന്ന സമിതിയെ അന്വേഷിക്കാന്‍ നിയോഗിക്കണമെന്നും സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ നിര്‍ദേശമുണ്ട്.

അശ്ലീല ചിത്രീകരണം
സമൂഹമാധ്യമങ്ങളിലൂടെ അപമാനിതരാകുന്ന സ്ത്രീകളുടെ എണ്ണം ദിനംതോറും വര്‍ധിക്കുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് ഇത് വരുന്നത്. 1986ലെ സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ നിരോധന നിയമപ്രകാരം പരസ്യം, പ്രസിദ്ധീകരണം, ലഘുലേഖ, ചിത്രങ്ങള്‍ തുടങ്ങിയവ വഴി സ്ത്രീയുടെ രൂപമോ ശരീരമോ ഏതെങ്കിലും അവയവ ഭാഗമോ അശ്ലീലമായോ നിന്ദ്യമായോ അപകീര്‍ത്തികരമായോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാണ്. സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്ന അശ്ലീല പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്നതും പ്രചരിപ്പിക്കുന്നതും ഏഴുവര്‍ഷം വരെ തടവുശിക്ഷയും അമ്പതിനായിരം രൂപവരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. പൊതു സ്ഥലത്ത് അശ്ലീല വാക്കുകള്‍ പറയുകയോ അശ്ലീല കൃത്യങ്ങള്‍ കാണിക്കുകയോ ചെയ്ത് സ്ത്രീകളെ അപമാനിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. സ്ത്രീയുടെ മാന്യതക്ക് കോട്ടം തട്ടുന്ന വിധം വാക്കുകള്‍ ഉച്ചരിക്കുകയോ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഒരുവര്‍ഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും.

പൂവാലന്മാരും സൂക്ഷിക്കുക
കോളേജിലും ബസ് സ്റ്റോപ്പിലുമെല്ലാം സര്‍വസാധാരണമായി കണ്ടുവരുന്ന പൂവാലന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നവരെ കുടുക്കാനും നമുക്ക് നിയമമുണ്ട്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കടുത്ത മാനസിക സംഘര്‍ഷങ്ങളാണ് പൂവാലന്മാര്‍ സൃഷ്ടിക്കുന്നത്. ചിലര്‍ ഇതിനെ കണ്ടില്ല എന്നു നടിക്കും. പൂവാലന്മാര്‍ പലപ്പോഴും നിരുപദ്രവകാരികളായിരിക്കുമെങ്കിലും പൊതുസ്ഥലങ്ങളില്‍ അശ്ലീലമോ അസഭ്യമോ പറഞ്ഞ് സ്ത്രീകളെ കമന്റടിക്കുന്ന വിരുതന്മാരുമുണ്ട്. ഇത്തരക്കാര്‍ക്ക് മൂന്ന് മാസം വരെ ജയില്‍ ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതുകൊണ്ട് മാത്രം പ്രയോജനമില്ലാത്തതിനാല്‍ പൂവാലശല്യം തടയാന്‍ ഒരു ഏകീകൃത നിയമം വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നു. നിയമ നിര്‍മാണം നടത്തുന്നതുവരെ പൂവാലശല്യം തടയുന്നതിന് സുപ്രീം കോടതി സുപ്രധാന നിര്‍ദേശങ്ങള്‍ ഒരു വിധിന്യായത്തിലൂടെ പുറപ്പെടുവിച്ചിട്ടുണ്ട്. അതുപ്രകാരം എല്ലാ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂവാലശല്യം തടയാന്‍ നടപടികള്‍ സ്വീകരിക്കണം. യൂണിഫോം ധരിക്കാതെ വനിതാ പോലീസിനെ ബസ് സ്റ്റാന്റ്, റെയില്‍വേസ്‌റ്റേഷന്‍, സിനിമാ തിയേറ്ററുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, കടല്‍ത്തീരങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിയോഗിക്കണം. വിദ്യാലയങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, തിയേറ്ററുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ ്‌സ്‌റ്റോപ്പുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പൂവാലശല്യം തടയുന്നതിനുള്ള നടപടികള്‍ അടിയന്തരമായി കൈകൊള്ളണം. ബസ് യാത്രക്കിടയില്‍ പൂവാലശല്യം ഉണ്ടായതായി സ്ത്രീ പരാതിപ്പെട്ടാല്‍ ഡ്രൈവര്‍ ഉടനെ തന്നെ ബസ്സ് തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ എത്തിക്കണം. വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പോലും പോലീസിന് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താം. വാഹനം പോലീസ്‌സ്‌റ്റേഷനില്‍ കൊണ്ടുപോകാന്‍ ഡ്രൈവര്‍ വിസമ്മതിക്കുന്ന പക്ഷം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യേഗസ്ഥര്‍ക്ക് പ്രസ്തുത ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൂവാലശല്യം ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റു യാത്രക്കാര്‍ക്കും പോലീസില്‍ അറിയിക്കാം.

നിയമങ്ങള്‍ ഇത്രയൊക്കെ ശക്തമായ സുരക്ഷിതത്വം സ്ത്രീക്ക് നല്‍കുന്നുണ്ടെങ്കിലും സ്ത്രീയുടെ അഭിമാനത്തേയും അന്തസിനേയും ചോദ്യം ചെയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ഇതിന് തടയിടണമെങ്കില്‍ സ്ത്രീകള്‍തന്നെ മുന്നോട്ടുവന്നേ മതിയാകൂ.

സ്ത്രീ സംരക്ഷണത്തിന് നിരവധി നിയമങ്ങള്‍

സാംസ്‌കാരികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്‍ക്കുന്ന സമൂഹമാണ് നമ്മുടേത്. എങ്കില്‍പോലും ചില അസമത്വങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടമാടുന്നുണ്ട്. അതില്‍ ഒന്ന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നേരെയുള്ള അതിക്രമങ്ങളാണ്. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്നുമാത്രമല്ല പല വിധത്തിലും ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് എല്ലാവിധത്തിലുള്ള പരിഗണന കിട്ടേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകിട്ടുന്നതിന് നിയമത്തിന്റെ പങ്ക് വളരെയേറെയാണ്.

ക്രിമിനല്‍ നടപടി നിയമത്തില്‍ സ്ത്രീ സംരക്ഷണത്തിനായി ഉദ്ദേശിക്കപ്പെട്ട വകുപ്പുകള്‍ ഉണ്ട്. അവയില്‍ ചിലതാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഇതിലെ 51-ാം വകുപ്പ്പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ പരിശോധന ചെയ്യലാണ്. ഇതു പ്രകാരം ഒരു സ്ത്രീയെ പരിശോധന ചെയ്യിക്കേണ്ടത് ആവശ്യമാകുമ്പോഴെല്ലാം പരിശോധന ചെയ്യുന്നത് സഭ്യത ശരിക്കും ആദരിച്ചുകൊണ്ട് മറ്റൊരു സ്ത്രീ ആയിരിക്കേണ്ടതാണ്. ആളപഹരണം ചെയ്യപ്പെട്ട സ്ത്രീയെ തിരിച്ചുകൊടുക്കാന്‍ നിര്‍ബന്ധിക്കാനുള്ള അധികാരമാണ് 98-ാം വകുപ്പില്‍ ഉള്ളത്. നിയമവിരുദ്ധമായി ഏതെങ്കിലും ഉദ്ദേശത്തിന് ഒരു സ്ത്രീയോ പതിനെട്ടുവയസ്സിന് താഴെയുള്ള ഒരു പെണ്‍കുട്ടിയോ ആളപഹരണം ചെയ്യപ്പെട്ടതോ നിയമവിരുദ്ധമായി തടഞ്ഞുവെയ്ക്കപ്പെട്ടതോ സംബന്ധിച്ച പരാതിയിന്മേല്‍ ജില്ലാ മജിസ്‌ട്രേറ്റിനോ, ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനോ അങ്ങനെയുള്ള സ്ത്രീയെ ഉടനെഅവളുടെ സ്വാതന്ത്ര്യം തിരിച്ചുകൊടുക്കുന്നതിനോ അല്ലെങ്കില്‍ അങ്ങനെയുള്ള പെണ്‍കുട്ടിയെ അവളുടെ ഭര്‍ത്താവിനോ, മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താവിനോ, അങ്ങനെയുള്ള കുട്ടിയെ നിയമപരമായ ചാര്‍ജ്ജുള്ള മറ്റാര്‍ക്കോ തിരിച്ചുകൊടുക്കുന്നതിനോ ഉത്തരവ് ചെയ്യാവുന്നതും നിര്‍ബന്ധിച്ച് അനുസരിപ്പിക്കാവുന്നതുമാണ്.

സ്ത്രീ സംരക്ഷണത്തില്‍ പ്രധാന്യമര്‍ഹിക്കുന്ന വകുപ്പാണ് 125. ഇതനുസരിച്ച് മതിയായ ധനാഗമമാര്‍ഗങ്ങളുണ്ടായിരിക്കെ ഏതെങ്കിലും ആള്‍, തന്റെ സ്വയം സംരക്ഷിക്കുവാന്‍ കഴിവില്ലാത്ത ഭാര്യയെ അല്ലെങ്കില്‍ തന്റെ സ്വയം സംരക്ഷിക്കുവാന്‍ കഴിയാത്തതും മൈനറുമായ നിയമാനുസൃത വേഴ്ചയിലുണ്ടായതോ നിയമ വിരുദ്ധ വേഴ്ചയിലുണ്ടായതോ ആയ കുട്ടിയെ, വിവാഹം കഴിച്ചതോ കഴിക്കാത്തതോ ആയാലും അല്ലെങ്കില്‍ തന്റെ മേജര്‍ ആയതും നിയമാനുസൃത വേഴ്ചയാലുണ്ടായതോ, നിയമവിരുദ്ധ വേഴ്ചയിലുണ്ടായതോ ആയ വിവാഹിതയായ മകളല്ലാത്ത കുട്ടിയെ ആ കുട്ടിക്ക് ശാരീരികമോ മാനസികമോ ആയ ഏതെങ്കിലും വൈകൃതമോ ക്ഷതമോ കാരണമായി സ്വയം സംരക്ഷിക്കാന്‍ കഴിയാത്ത പിതാവിനെ അല്ലെങ്കില്‍ മാതാവിനെ സംരക്ഷിക്കുന്നതില്‍ ഉപേക്ഷ വരുത്തുകയോ സംരക്ഷിക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്നുവെങ്കില്‍ അങ്ങനെയുള്ള ഉപേക്ഷയോ, വിസമ്മതമോ തെളിയിക്കുന്നപക്ഷം ഒരു ഒന്നാം ക്ലാസ് മജസ്‌ട്രേറ്റിന് യുക്തമെന്ന് തോന്നുന്നതും ഒട്ടാകെ പ്രതിമാസം അഞ്ഞൂറ് രൂപയില്‍ കവിയാത്തതുമായ നിരക്കില്‍ അയാളുടെ ഭാര്യയുടെയോ കുട്ടിയുടെയോ പിതാവിന്റെയോ മാതാവിന്റെയോ സംരക്ഷണത്തിന് ഒരു പ്രതിമാസ ബത്ത വകയിരുത്താനും അത് മജിസ്‌ട്രേറ്റ് അതാതു സമയം നിര്‍ദ്ദേശിക്കുന്ന ആള്‍ക്ക് നല്‍കുവാനും അയാളോട് കല്‍പിക്കാവുന്നതാണ്. മൈനറായ ഒരു പെണ്‍കുട്ടിയുടെ പിതാവിനോട് അങ്ങനെയുള്ള തുക മൈനറായ പെണ്‍കുട്ടി വിവാഹിതയാണെങ്കില്‍ അവളുടെ ഭര്‍ത്താവിന് മതിയായ ധനാഗമന മാര്‍ഗം ഇല്ലെന്ന് മജിസ്‌ട്രേറ്റിന് ബോധ്യമാകുന്ന പക്ഷം അവള്‍ മേജറാകുന്നതുവരെ നല്‍കുവാന്‍ കല്‍പിക്കാവുന്നതാണ്. 125 മുതല്‍ 128 വരെയുള്ള വകുപ്പുകള്‍ മേല്‍പറഞ്ഞവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഉത്തരവു പ്രകാരം കല്‍പിക്കപ്പെട്ടതുക കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അയാള്‍ക്ക് തടവുശിക്ഷ ലഭിക്കുന്നതാണ്. ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ ഒഴികെയുള്ള മറ്റു സ്ത്രീകള്‍ക്കെല്ലാം ഈ വകുപ്പുകളുടെ ആനുകൂല്യം ലഭിക്കും.

സാക്ഷികള്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാല്‍ പൊലീസ് ഉദ്യോഗസ്ഥനുള്ള അധികാരത്തെകുറിച്ചുള്ളതാണ് 160-ാം വകുപ്പ്. ഇതുപ്രകാരം അന്വേഷണം നടത്തുന്ന ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന് നല്‍കപ്പെടുന്ന വിവരത്തില്‍ നിന്നോ മറ്റുവിധത്തിലോ കേസിലെ വസ്തുതകളും പരിതസ്ഥിതികളും നേരിട്ടറിവുള്ളവനായി കാണപ്പെടുന്ന ഏതെങ്കിലും ആള്‍ തന്റെ സ്വന്തം സ്റ്റേഷന്റെയോ തൊട്ടടുത്തുള്ള ഏതെങ്കിലും സ്റ്റേഷന്റെയോ അതിര്‍ത്തിക്കുള്ളിലുള്ളവനായിരിക്കെ തന്റെമുമ്പാകെ ഹാജരാകണമെന്ന് രേഖാമൂലമായ ഉത്തരവ് വഴി ആവശ്യപ്പെടുന്നതുപോലെ ഹാജരാക്കേണ്ടതുമാണ്.എന്നാല്‍ ഒരു സ്ത്രീയോ പതിനഞ്ചു വയസ്സിനു താഴെയുള്ള പുരുഷനോ അറുപത്തിയഞ്ചു വയസ്സിനു മേലെയുള്ളതോ ആയ ഒരു പുരുഷനോ അങ്ങനെയുള്ള സ്ത്രീയോ പുരുഷനോ താമസിക്കുന്ന സ്ഥലത്തല്ലാതെ മറ്റെതെങ്കിലും സ്ഥലത്ത് ഹാജറാകണമെന്ന് ആവശ്യപ്പെടാന്‍ പാടുള്ളതല്ല. ഈ വകുപ്പനുസരിച്ച് ഒരു സ്ത്രീയെ പൊലീസ് സ്റ്റേഷനിലേക്കോ മറ്റേതെങ്കിലും സ്ഥലത്തേയ്‌ക്കോ വിളിപ്പിക്കാന്‍ പാടുള്ളതല്ല.

മേല്‍പറഞ്ഞ വകുപ്പുകളെല്ലാംതന്നെ സ്ത്രീ സംരക്ഷണത്തിന് അനുകൂലമായിട്ടുള്ളതാണ്. ഈ വകുപ്പുകളുടെയെല്ലാം പ്രാബല്യത്തോടെ തന്നെ സ്ത്രീ സുരക്ഷ എന്ന ലക്ഷ്യം അതിന്റെ പരമോന്നതിയില്‍ എത്തുമെന്ന് പ്രത്യാശിക്കാം.

അവസാനം പരിഷ്കരിച്ചത് : 2/17/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate