നവജാത ശിശുക്കളിലെ കേള്‍വി വൈകല്യം തടയുന്നതിനായി ജനിച്ചാലുടന്‍തന്നെ കേള്‍വി പരിശോധിക്കുന്നതിനായി Otoacoustic Emission Screeners കേരളത്തിലെ 40 സര്‍ക്കാര്‍ പ്രസവ ആശുപത്രികളില്‍ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ് നല്‍കിയിട്ടുണ്ട്. ഇതിനായി 100-ല്‍ അധികം പ്രസവം നടക്കുന്ന ആശുപത്രികളില്‍ മാത്രം നല്‍കിയിരുന്ന സേവനം പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിച്ച് കേരളത്തിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും കേള്‍വി പരിശോധന ഒരു വര്‍ഷത്തിനുളളില്‍ സാര്‍വത്രികമാക്കും.
ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍. (District Early Intervention Centers-DEIC)
വൈകല്യങ്ങള്‍ പ്രത്യേകിച്ചും മാനസിക വൈകല്യങ്ങള്‍, ബഹു വൈകല്യങ്ങള്‍, ഓട്ടിസം തുടങ്ങിയവ എത്രയും നേരത്തെ കണ്ടെത്തി, ആവശ്യമായ തെറാപ്പികളും ചികില്‍സകളും ലഭ്യമാക്കുന്നതിന് വേണ്ടി ഓരോ ജില്ലയിലും ഓരോ DEIC കള്‍ സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനാവശ്യമായ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം എല്ലാ ജില്ലകളിലും കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്‍റെ ഉടമസ്ഥതയിലുളള സ്ഥലങ്ങളാണ് ഇതിനായി ഗവണ്‍മെന്‍റ് ഉത്തരവിലൂടെ ലഭ്യമാക്കിയിട്ടുളളത്. പത്തനംതിട്ട ഒഴികെയുളള എല്ലാ ജില്ലകളിലും പൊതുമരാമത്ത് വകുപ്പിന്‍റെ കെട്ടിട വിഭാഗത്തെയാണ് നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിട്ടുളളത്. പത്തനംതിട്ട ജില്ലയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ എന്‍ജീനിയറിംഗ് വിഭാഗത്തിനെയാണ് നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിട്ടുളളത്.
ഒന്‍പത് ജില്ലകളിലെ കെട്ടിട നിര്‍മ്മാണത്തിനായി ഭരണാനുമതി ലഭിക്കുകയും, എട്ട് ജില്ലകള്‍ക്ക് തുക നല്‍കുകയും ചെയ്തിട്ടുണ്ട്. എസ്റ്റിമേറ്റുകള്‍ ലഭിച്ച മറ്റ് ജില്ലകള്‍ക്ക് ഭരണാനുമതി ലഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചുവരുന്നു. കെട്ടിട നിര്‍മ്മാണത്തിനായി 30.36 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
അവസാനം പരിഷ്കരിച്ചത് : 2/15/2020