തൊഴില്‍ നേടാന്‍ ആവശ്വമായ നൈപുണ്യ അഭാവമുള്ള വിദ്യാസമ്പന്നരായ വനിതകളെ സഹായിക്കുന്നതിനായി ആശയവിനിമയം, വ്യക്തിത്വ വികസനം, സാങ്കേതിക തൊഴില്‍ നൈപുണ്യം മുതലായവയ്ക്കായി പല പരിശീലന പരിപാടികളും താഴെ സൂചിപ്പിക്കുന്ന മേഖലകളില്‍ നല്‍കി കൊണ്ടിരിക്കുന്നു.
i) ബാംബു മേക്കിംഗ്
ii) ഹാന്‍ഡ്‌ലൂം വീവിംഗ് ആന്റ് ഡിസൈനര്‍
iii) ലൈറ്റ് ആന്‍റ് ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ്
iv) ഗോള്‍ഡ്ക്രാഫ്റ്റിംഗ് ആന്‍റ് ജ്വല്ലറി ഡിസൈനിംഗ്
v) ഹോട്ടല്‍മാനേജ്‌മെന്‍റ്, റെസ്റ്റോറന്റ് ആന്‍റ് കൗണ്ടര്‍സര്‍വീസ്
vi) ട്രെയിനിംഗ് ഇന്‍ ഇലക്‌ട്രോണിക് ഗുഡ്‌സ് ആന്‍റ് മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ്
vii) മള്‍ട്ടിപ്പിള്‍ സ്‌കില്‍ അപ്ഗ്രഡേഷന്‍ പ്രോഗ്രാം
viii) പെഴ്‌സണാലിറ്റി ഡെവലപ്‌മെന്‍റ് പ്രോഗ്രാം
ix) വനിതാ ഐ. റ്റി. ഐ കളില്‍ ഫിനിഷിംഗ് സ്‌കൂള്‍
x) കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം
xi) അപ്പാരല്‍ ട്രെയിനിംഗ് ആന്‍റ് ഡിസൈനിംഗ് സെന്‍റര്‍
xii) പ്രൊഫഷണല്‍ ഗ്രൂമിംഗ് അക്കാഡമികള്‍
എന്‍. ഐ. റ്റി മുഖാന്തിരം 100% തൊഴില്‍ ഉറപ്പു നല്‍കുന്ന പലിശ രഹിത വായ്പ പദ്ധതി പ്രകാരം ബാങ്കിംഗ് കോഴ്‌സുകളില്‍ ചേരുവാന്‍ താല്പര്യമുള്ള കുട്ടികള്‍ക്കായി പലിശരഹിത വായ്പാ പദ്ധതി നടപ്പിലാക്കി വരുന്നു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പു നല്‍കുന്നു. ഇതിലൂടെ പരിശീലനം നല്‍കുന്ന പരിപാടികള്‍ ചുവടെ സൂചിപ്പിക്കുന്നു.
(a) പത്താംക്‌ളാസ്സ് യോഗ്യതയുള്ളവര്‍ക്ക് 3 മാസ കാലാവധിയുള്ള ടസര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ സ്റ്റോര്‍ സര്‍വീസസ്
(b) പന്ത്രണ്ടാം ക്‌ളാസ്സുകാര്‍ക്ക് 3 മാസ കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ബി. പി. ഒ.
(c) പത്താം ക്‌ളാസ്സ് യോഗ്യതയുള്ളവര്‍ക്ക് 3 മാസ കാലാവധിയുള്ള ടസര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
അവസാനം പരിഷ്കരിച്ചത് : 2/19/2020