<p style="text-align: justify; ">2011 സെൻസസ് പ്രകാരം, കേരളത്തിൽ പൂജ്യത്തിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ ജനസംഖ്യ സംസ്ഥാനത്തെ മൊത്തജനസംഖ്യയുടെ 30 ശതമാനം വരും. ഇതിൽ പൂജ്യം മുതൽ 6 വയസ്സുള്ളവർ 9.36 ശതമാനമാണ്. സംസ്ഥാനത്ത് 5 വയസ്സിൽ താഴെയുള്ള മരണനിരക്ക് 1,000 ൽ 12 ആണ്. കുട്ടികളുടെ നിലനില്പ്, വികാസം, സുരക്ഷ, പങ്കാളിത്തം എന്നീ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കേരളം സമഗ്ര പുരോഗതി കൈവരിച്ചിട്ടുണ്ട്.</p>