অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സീതയുണ്ടിവിടെ ലവകുശൻമാരും

സീതയുണ്ടിവിടെ ലവകുശൻമാരും

പുൽപ്പള്ളി കുരുമുളകിന്റെ സ്വന്തം നാടായാണ് അറിയപ്പെട്ടിരുന്നത്. ചാക്കു കണക്കിനു കുരുമുളകുമായി അങ്ങാടിയിൽ പോയവർ തിരിച്ചു വരുന്നത് ഒരു ജീപ്പും വാങ്ങിച്ചായിരിക്കും എന്നാണ് പറയാറ്. അത്രയ്ക്കായിരുന്നത്രെ ഈ നാട്ടുകാരുടെ കർഷക സമ്പത്ത്.അന്ന് കുരുമുളക് പറിക്കാനും മറ്റുമായി തമിഴ്നാട്ടിൽ നിന്ന് ആയിരക്കണക്കിന് തൊഴിലാളികൾ ഇവിടെയെത്തുമായിരുന്നു. മൂന്നു തിയേറ്ററുകളും അതിൽ തമിഴ് സിനിമയടക്കം ധാരാളം ഷോകളും നടക്കാറുണ്ടായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുബന്ധ വികസനങ്ങളുമെല്ലാമായി വയനാടിന്റെ സാംസ്കാരിക സാമ്പത്തിക രംഗത്ത് പുൽപ്പള്ളി പേരെടുത്തു നക്സലൈറ്റുകാർ പോലീസ് സ്റ്റേഷൻ ആക്രമിച്ചതും അജിതയെ അറസ്റ്റ് ചെയ്തതു മെല്ലാം മറ്റൊരു ചരിത്രം. പഴശ്ശിരാജയുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ ഏടുകളിലും പുൽപ്പള്ളിയുണ്ട്.അങ്ങനെ കേരളത്തിന് പുൽപ്പള്ളിയെ പലതരത്തിലറിയാം.

എന്നാൽ വാല്മികിയും രാമായണവും സീതാ സ്മരണകളും അലയടിക്കുന്ന ഒരു പുൽപ്പള്ളിയും ഉണ്ട് രാമനാൽ ഉപേക്ഷിക്കപ്പെട്ട സീത ഭൂ മാതാവിന്റെ മാറിൽ വിലയം പ്രാപിക്കുന്നതു വരെയുള്ള സിതാ ചരിതത്തിന്റെ പരിസമാപ്തി ഈ മണ്ണിൽ വായിച്ചെടുക്കാം. ഇവിടെ രാ മ നല്ല സീതയ്ക്കാണ് പ്രാധാന്യമെന്നും പ്രാദേശിക ചരിത്രം രചിച്ചിട്ടുള്ള വി.കെ.സന്തോഷ് കുമാർ പറയുന്നു. കഠിനവ്യഥയിൽ നട്ടം തിരിഞ്ഞ് നിൽക്കുന്ന സീതയെയാണ് ഇവിടത്തെ ജനത സ്വികരിച്ചത്.രാമായണ പരാമർശങ്ങൾക്ക് സദൃശമായ മുത്തങ്ങയുടെ പരിസരത്താണ് ലക്ഷ്മണൻ സീതയെ ഉപേക്ഷിച്ചതെന്ന് സങ്കല്പം. അവിടെയുണ്ടായിരുന്ന ജലാശയം സിതയുടെ കണ്ണുനീർ വിണുണ്ടായതാണെന്ന് പറയുന്നു. അതാണ് പൊൻ കുഴി.ഗർഭിണിയായ സീത വാല്മീകി ആശ്രമത്തിൽ അഭയം കണ്ടെത്തി.അവിടെ പുല്ലിൽ പള്ളി കൊണ്ടാണ് സീത ലവകുശൻ മാർക്ക് ജൻമം നൽകിയത്.പുല്ലിൽ പള്ളി കൊണ്ടിടമാണ് പുൽപ്പള്ളി. ലവകുശൻ മാർ കളിച്ചു വളർന്ന സ്ഥലമാണ് ശിശു മലയായത്ത. സീതയുടെ കണ്ണീർ വീണുണ്ടായ പുഴയാണ് കന്നാരം പുഴയെന്നും ഗീതയ്ക്ക് ആലയം തീർത്ത സ്ഥലം സീതാലയവും പിന്നെ ചെതലയവും ആയി മാറിയതാണെന്നും സീത ഇരുളിൽ തങ്ങി സ്ഥലം ഇരുളമായെന്നുമെല്ലാം പ്രാദേശിക സ്ഥലനാമങ്ങളുമായി ബന്ധപ്പെടുത്തി പല വാദങ്ങളും കഥകളും വാമൊഴിയായി പ്രചരിക്കുന്നുണ്ട്. യാഗാശ്വത്തെ ബന്ധിപ്പിച്ച് ലവകുശൻമാരുടെ അടുത്തെത്തിയ രാമൻ സീതയുടെ ശുദ്ധി തെളിയിക്കണമെന്ന് അപേക്ഷിച്ചപ്പോൾ വീണ്ടും ദു:ഖിതയായ സീത തന്റെ മാതാവായ ഭൂമിദേവിയോട് തന്നെ സ്വീകരിക്കണമെന്ന് അപേക്ഷിച്ചു.അങ്ങനെ ഭൂമി പിളർന്ന് അകത്തേക്ക് താഴ്ന്ന സീതയെ രാമകരത്തിൽ അവശേഷിച്ച പ്രദേശം ജഡയറ്റകാവ്ഞയെന്നും സീതാദേവി ഇവിടെ ചേടാറ്റിലമ്മയായെന്നും ഐതിഹ്യം പറയുന്നു.
പുൽപ്പള്ളി ടൗണിൽ തന്നെയാണ് ചേടാറ്റിലമ്മയുടെ ആസ്ഥാനം. പുൽപ്പള്ളി മുരുക്കൻമാർ ദേവസ്വത്തിന്റെ കീഴിലുള്ള സീതാദേവി ലവകുശ ക്ഷേത്രം.
കടപ്പാട്: ജി. ജോതിലാൽ

 

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate