অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സംസ്ഥാനവരുമാനം

സംസ്ഥാനവരുമാനം

പദ്ധതി നിർവ്വഹണ സ്ഥിതിവിവരകണക്ക് മന്ത്രാലയം ദേശീയകണക്കുകളുടെ പുതിയ പരമ്പര പുറത്തിറക്കിയിട്ടുണ്ട്. 2004-05 അടിസ്ഥാന വര്‍ഷമായി കണക്കാക്കി 2014-15 വരെ പുറത്തിറക്കിയവയും 2011-12 അടിസ്ഥാന വര്‍ഷമായി കണക്കാക്കി ഇപ്പോള്‍ പുറത്തിറക്കിയ പ്രധാന സംഗ്രഹങ്ങളും തമ്മില്‍ ആശയപരമായ ചില വ്യത്യാസങ്ങളുണ്ട്. 2008-ലെ ദേശീയ കണക്കുകളുടെ മാതൃകയാണ് പുതിയ ദേശീയ കണക്ക് പരമ്പരയില്‍ കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഘടക മൂല്യത്തിലെ മൊത്ത ആഭ്യന്തര ഉല്പന്നം എന്നതിന് (ജി.ഡി.പി. ഘടക മൂല്യത്തില്‍) പകരം മൊത്തം സംയോജിത മൂല്യം അടിസ്ഥാന വിലയില്‍ (ജി.വി.എ.) എന്നും കമ്പോള വിലയിലെ ജി.ഡി.പി.യെ ജി.ഡി.പി. ആയും നിർവ്വചിച്ചിരിക്കുന്നു .

ത്വരിതകണക്കുകളില്‍ മൊത്ത സംസ്ഥാന ആഭ്യന്തരോല്പാദനം (ജി.എസ്.ഡി.പി.) 2011-12- ലെ സ്ഥിരവിലയില്‍ 2014-15-ലെ താല്ക്കാലിക കണക്കുകളിലെ 4,32,23,674 ലക്ഷം രൂപയില്‍ നിന്ന് 2015-16 ല്‍ 4,67,24,313 ലക്ഷം രൂപയായി വര്‍ദ്ധിച്ചു. വളര്‍ച്ചാനിരക്ക് 2014-15 ലെ 7.31 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2015-16 - ല്‍ 8.10 ശതമാനമാണ് (ചിത്രം 1.4). നടപ്പുവിലയില്‍ മൊത്ത സംസ്ഥാന ആഭ്യന്തരോല്പാദനം 2014-15 ലെ 5,26,00,230 ലക്ഷം രൂപയില്‍ നിന്ന് 11.85 ശതമാനം വളര്‍ച്ചയോടെ 2015-16 ല്‍ 5,88,33,659 ലക്ഷം രൂപയായി.

ത്വരിതകണക്കുകള്‍ പ്രകാരം കേരളത്തിന്റെ അറ്റ സംസ്ഥാന ആഭ്യന്തരോല്പാദനം ഘടകവിലയില്‍ 2011-12 ലെ സ്ഥിരവിലയില്‍ 2014-15 സമ്പത്തികവര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 3,93,70,155 ലക്ഷം രൂപയില്‍നിന്ന് 8.24 ശതമാനം വളര്‍ച്ച കൈവരിച്ച് 2015-16-ല്‍ 4,26,13,173 ലക്ഷം രൂപയായി. നടപ്പുവിലയിലുള്ള സംസ്ഥാന അറ്റആഭ്യന്തരോല്പാദനം 2014-15 ലെ 4,73,04,466 ലക്ഷം രൂപയില്‍ നിന്ന് വര്‍ദ്ധിച്ച് 2015-16-ല്‍ 5,31,12,606 ലക്ഷം രൂപയായി. സംസ്ഥാന വരുമാനത്തിന്റെ വളര്‍ച്ചാനിരക്ക് നടപ്പ് വിലയില്‍ 2014-15 -ല്‍ 13.37 ശതമാനത്തില്‍ നിന്ന് 2015-16- ല്‍ 12.28 ശതമാനമായി.

അവലംബം: സാമ്പത്തികസ്ഥിതിവിരണക്കണക്ക് വകുപ്പ്.
പി: താൽക്കാലികം ക്യൂ: ത്വരിതം

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate