অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സംസ്ഥാന പ്രതിശീര്‍ഷ വരുമാനം

ത്വരിത കണക്കുകള്‍ പ്രകാരം 2015-16-ല്‍ പ്രതിശീര്‍ഷ സംസ്ഥാന വരുമാനം (2011-12) സ്ഥിരവിലയില്‍ 1,36,811 രൂപയാണ്. 2014-15 ലെ താല്ക്കാലിക കണക്കു പ്രകാരം 1,27,187 രൂപ ആയിരുന്നു. 2015-16 ല്‍ 7.57 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നടപ്പ് വിലയില്‍ പ്രതിശീര്‍ഷ സംസ്ഥാന വരുമാനം 2014-15 ല്‍ 1,54,778 ലക്ഷം രൂപ ആയിരുന്നത് 11.30 ശതമാനം വളര്‍ച്ചകൈവരിച്ചു 2015-16 ല്‍ 1,72,268 രൂപ ആയി. അറ്റ സംസ്ഥാന ആഭ്യന്തരഉല്പന്നത്തെ (സംസ്ഥാനത്തിനകത്തെ മൂല്യവര്‍ദ്ധനവ് കൂടി ഇതില്‍ ഉള്‍പ്പെടുന്നു) ജനസംഖ്യകൊണ്ട് ഭാഗിച്ചാല്‍ കിട്ടുന്നതാണ് പ്രതിശീര്‍ഷ വരുമാനത്തിന്റെ മികച്ച സൂചകം. ത്വരിത കണക്കുകള്‍ പ്രകാരം 2014-15 ല്‍ (സ്ഥിരവിലയില്‍ 2011-12) പ്രതിശീര്‍ഷ അറ്റ സംസ്ഥാന ആഭ്യന്തര ഉല്പന്നം 1,15,848 രൂപ ആയിരുന്നത് 2015-16 ല്‍ 7.70 ശതമാനം വളര്‍ച്ച കൈവരിച്ച് 1,24,773 രൂപയായി. 2013-14 മുതല്‍ 2015-16 വരെ കേരളത്തിന്റെ പ്രതിശീര്‍ഷ സംസ്ഥാന വരുമാനം പ്രതിശീര്‍ഷ ദേശീയ വരുമാനത്തേക്കാള്‍ ഉയര്‍ന്നതാണെന്ന് താഴെകൊടുത്തിട്ടുള്ള ചിത്രത്തില്‍ നിന്ന് (ചിത്രം 1.5) വ്യക്തമാകുന്നതാണ്.

ചിത്രം 1.5
പ്രതിശീര്‍ഷവരുമാനം സ്ഥിരവിലയില്‍--കേരളവും ഇന്ത്യയും

അവലംബം: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate