കേരളത്തിലെ വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ വേതന നിരക്ക് ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുകയാണ്. കാര്‍ഷിക മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ വേതന നിരക്ക് വിശകലനം ചെയ്യുമ്പോള്‍ 2015-16 ല്‍ വേതന നിരക്ക് മുൻ വർഷത്തെ അപേക്ഷിച്ച് ഗണ്യമായി വര്‍ദ്ധിച്ചു. 2013-14 ല്‍ മരപ്പണിക്കാരന്റെ വേതനം 644.92 രൂപയായിരുന്നു. 2014-15 ല്‍ ഇത് 705.08 രൂപയായും 2015-16 ല്‍ 746.17 രൂപയായും വര്‍ദ്ധിച്ചു. കല്പ്പണിക്കാരന്റെ വേതനം 2004-05 മുതലുള്ള വര്‍ഷങ്ങളില്‍ വളരെയധികം വര്‍ദ്ധിച്ച് 2014-15 ല്‍ 707.75 രൂപയായും 2015-16 ല്‍ 735.08 രൂപയായും ഉയര്‍ന്നു. അവിദഗ്ധ തൊഴിലാളികളുടെ വേതന നിരക്കും ഇതേ പ്രവണതയില്‍ തന്നെ വര്‍ദ്ധിക്കുകയായിരുന്നു. കാര്‍ഷിക മേഖലയിലെ അവിദഗ്ധ പുരുഷ സ്ത്രീ തൊഴിലാളികളുടെ ശരാശരി ദിവസ വേതന നിരക്ക് 2015-16 ല്‍ യഥാക്രമം 586.06 രൂപയായും 422.19 രൂപയായും വര്‍ദ്ധിച്ചു. എന്നാല്‍ ഇത് 2014-15 ല്‍ പുരഷതൊഴിലാളിക്ക് 545.15 രൂപയും സ്ത്രീ തൊഴിലാളിക്ക് 392.46 രൂപയുമായിരുന്നു.
അവസാനം പരിഷ്കരിച്ചത് : 2/16/2020