অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിനോദ സഞ്ചാരികള്‍- വിപണി ഉറവിടം

വിനോദ സഞ്ചാരികള്‍- വിപണി ഉറവിടം

2015 ല്‍ ഇന്ത്യയിലെത്തിയ വിദേശ വിനോദ സഞ്ചാരികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്, ഏകദേശം 15.1% വിദേശ വിനോദ സഞ്ചാരികള്‍ കടന്നു വന്നത് അമേരിക്കയില്‍ നിന്നും തുടര്‍ന്ന് ബംഗ്ലാദേശ് (14.13%) യു.കെ. (10.81%) ശ്രീലങ്ക (3.73%) എന്നിവിടങ്ങളില്‍ നിന്നുമാണ്. 2012, 2013, 2014 എന്നീ വര്‍ഷങ്ങളില്‍ ഈ ‍ പ്രവണത മാറ്റമില്ലാതെ തുടരുന്നു.

കേരളത്തില്‍ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഏറ്റവുമധികം സംഭാവന ചെയ്യുന്ന രാജ്യം യു.കെ(17.1%) ആണ്. 9.4 ശതമാനത്തോടെ ഫ്രാന്‍സ് ആണ് രണ്ടാം സ്ഥാനത്ത്. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ജര്‍മനി (7.9%) അമേരിക്ക (7.8%) എന്നിവയാണ്. കേരള വിനോദ സഞ്ചാരത്തിന്റെ 2015 ലെ അന്താരാഷ്ട്ര പ്രധാന വിപണി ഉറവിടങ്ങള്‍ അനുബന്ധം 9.2 ല്‍ കൊടുത്തിരിക്കുന്നു.

2007 മുതല്‍ 2015 വരെയുള്ള വിവരങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ വിനോദ സഞ്ചാര വിപണിയില്‍ ഏറ്റവും മുന്‍പന്തിയില്‍ ബ്രിട്ടണ്‍ ആയിരുന്നു എങ്കിലും 2007 ല്‍ 23.36 % ആയിരുന്ന ബ്രിട്ടന്റെ സംഭാവന 2015 ആയപ്പോള്‍ 17.1% ആയി കുറഞ്ഞു. ഇതേ കാലയളവില്‍ ഫ്രാന്‍സിന്റെയും അമേരിക്കയുടെയും സംഭാവന മാറ്റമില്ലാതെ നില്ക്കുകയും ജര്‍മ്മനിയുടെ സംഭാവന 2007 ല്‍ 7.9% ആയിരുന്നത് 2015 ല്‍ 6.9 ശതമാനമായി കുറയുകയും ചെയ്തു. എന്നാല്‍ സൗദി അറേബ്യയുടെ സംഭാവന ഈ കാലയളവില്‍ 1.66 ശതമാനത്തില്‍ നിന്ന് 5.2 ശതമാനമായി വര്‍ദ്ധിച്ചു. റഷ്യയുടെയും മലേഷ്യയുടെയും സംഭാവന വിഹിതവും ഈ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട് 2007 ല്‍ 4.9 ശതമാനം സംഭാവന ചെയ്ത മാലീദ്വീപിന്റെ വിഹിതം 2015 ല് 1.29 ശതമാനമായി കുറഞ്ഞു. 2007 മുതല്‍ 2015 വരെയുള്ള കാലയളവിലെ വിദേശ സഞ്ചാരികള്‍ എത്തിച്ചേരുന്നതില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന 10 രാജ്യങ്ങളുടെ പ്രവണത ചിത്രം 9.3 ല്‍ കൊടുത്തിരിക്കുന്നു.



© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate