Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമ്പത്തിക സമന്വയം / വിനോദ സഞ്ചാരത്തിന്റെ സാമൂഹിക പാരിസ്ഥിതിക പ്രതിഫലനം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിനോദ സഞ്ചാരത്തിന്റെ സാമൂഹിക പാരിസ്ഥിതിക പ്രതിഫലനം

വിനോദ സഞ്ചാരത്തിന്റെ സാമൂഹിക പാരിസ്ഥിതിക പ്രതിഫലനം

കരുത്തുറ്റ മേഖലയായ വിനോദ സഞ്ചാരം ഒരു രാജ്യത്തിന് ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ പ്രധാനം ചെയ്യുന്നു എന്നത് വാസ്തവമാണ്. വരുമാനം , തൊഴില്‍ എന്നിവയുടെ കാര്യത്തില്‍ വിനോദ സഞ്ചാരത്തിന്റെ സ്വാധീനം എല്ലായ്പോഴും ഒരു പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തെ പരിപോഷിപ്പിക്കുന്നു. എന്നാല്‍ ദ്രുതഗതിയിലുള്ള വിനോദ സഞ്ചാര വ്യാപനം പ്രതികൂലമായ പരിസ്ഥിതി, സാമൂഹിക സാംസ്കാരിക പ്രതിഫലനങ്ങള്‍ക്ക് കാരണമാകുകയും ചെയ്തേക്കാം. വിനോദ സഞ്ചാരത്തിന്റെ പാരിസ്ഥിതിക പ്രതിഫലനം കാണുവാന്‍ സാധിക്കുന്നത് പ്രധാനമായും 2 രീതിയിലാണ്. – പ്രകൃതി വിഭവങ്ങളുടെ മേലുള്ള സമ്മര്‍ദ്ധവും ആവാസ വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന നാശനഷ്ടവും. അത് പോലെ വിനോദ സഞ്ചാര വികസനത്തിനു വേണ്ടി പ്രോത്സാഹിക്കപ്പെടുന്ന പരമ്പരാഗത, സാംസ്കാരിക, കലാ രൂപങ്ങളായ നൃത്തം, സംഗീതം, ഉല്‍സവ ആഘോഷങ്ങള്‍, കരകൗശല വ സ്തുക്കള്‍ എന്നിവ വ്യത്യസ്ഥരായ സദസ്യര്‍ക്ക് / കാണികള്‍ക്ക് സുഗ്രാഹ്യമാക്കുന്നതിനായി ചില മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നു. ദീര്‍ഘ ദൃഷ്ടിയുള്ള വളരെ കുറച്ച് വിഭാഗം മാത്രമേ പ്രത്യേക പരമ്പരാഗത കലയും സംസ്കാരവും അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ സ്വീകരിക്കുകയുള്ളു അങ്ങനെ വിനോദ സഞ്ചാര വ്യവസായത്തിന്റെ നിലവിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മേഖലയെ സജീവ മാക്കുന്നതിന് ഇത്തരത്തിലുള്ള സാംസ്കാരിക പരമ്പരാഗത കലാരൂപങ്ങള്‍ക്ക് രൂപ മാറ്റം നല്കുന്ന തരത്തിലുള്ള സംരംഭങ്ങള്‍ ചിലപ്പെഴൊക്കെ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങളുടെ അഭിനവത്വത്തെ സ്വാധീനിക്കാറുണ്ട്. വിനോദ സഞ്ചാര വ്യവസായവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളും നിക്ഷേപ രീതികളും സമൂഹത്തില്‍ ഗുണകരമായതും അല്ലാതെയുമുള്ള സാമൂഹ്യ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാറുണ്ട്. വിനോദ സഞ്ചാരം കാലാവസ്ഥാ വ്യതിയാനത്തില്‍ സ്വാധീനം ചെലുത്തുകയും അതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുകയും ചെയ്യുന്നു. കൂടിയതാപ നില, ഉയരുന്ന സമുദ്ര നിരപ്പ്, തീരദേശ ദ്രവീകരണം, ജൈവ വൈവിദ്ധത്തില്‍ സംഭവിക്കുന്ന നഷ്ടം എന്നിവ സമീപ ഭാവിയില്‍ ധാരാളം സ്ഥലങ്ങളില്‍ വിനോദസഞ്ചാരത്തിന് ഭീഷണി ഉയര്‍ത്തുന്നു.

നമ്മുടെ സംസ്ഥാനത്ത് വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളില്‍ കൂടുതലും പ്രകൃതി വിഭവങ്ങളായ ജലാശയങ്ങള്‍, മലമ്പ്രദേശങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചുള്ളതായതിനാല്‍ ഈ വിഭവങ്ങളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിന് സാദ്ധ്യത കൂടുതലാണ്. താഴെ പറയുന്ന രീതിയില്‍ വിനോദ സഞ്ചാരം പരിസ്ഥിതിയെ ബാധിക്കുന്നു.

  • ഭൂവിനിയോഗം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തിയാണ് വിനോദ സഞ്ചാരം. ഈ മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച ആത്യന്തികമായി ഭൂമിക്കുമേല്‍ സമ്മർദ്ദം വര്‍ദ്ധിപ്പിക്കുകയും ഇത് പിന്നീട് ഭൂപ്രദേശങ്ങളുടെ ഊഹ കച്ചവടം, വ്യാപകമായ തോതില്‍ നീര്‍ത്തടങ്ങള്‍ വീണ്ടെടുക്കല്‍, നിര്‍മ്മാണ നിയമങ്ങള്‍ തിരസ്കരിക്കാനുള്ള സമ്മര്‍ദ്ധം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.
  • പശ്ചാത്തല സൗകര്യങ്ങളായ റോഡുകള്‍, വൈദ്യുതി, ജലം തുടങ്ങിയവയുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യകത പ്രകൃതിദത്ത ആവാസ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നു
  • വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ വര്‍ദ്ധനവ് വൃത്തിഹീനമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിന് കാരണമാകുന്നു.
  • ദുര്‍ബലമായ എക്കോ ടൂറിസം മേഖലകളിലെ വനനശീകരണവും അവ വഹിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും പ്രകൃതിക്ക് ദോഷകരമാണ്.
  • പൊതുവെ ഭൂമി, ജലമുള്‍പ്പെടുന്ന പ്രദേശങ്ങള്‍, സസ്യ ജന്തു ആവാസ സ്ഥലങ്ങള്‍ ഇവ ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങള്‍ക്ക് ഉണ്ടാകുന്ന നാശ നഷ്ടങ്ങള്‍ക്ക് കാരണം അവയുടെ അമിതമായ ഉപയോഗമാണ്.

സംസ്ഥാനത്തേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് ആകര്‍ഷിക്കുന്നതിന് ആവശ്യമായ പ്രധാന ഘടകമാണ് വൃത്തിയും സുരക്ഷിതവുമായ പാരിസ്ഥിതിക അന്തരീക്ഷം പ്രദാനം ചെയ്യുക എന്നത്. വിനോദ സഞാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പ്രതികൂല ഫലങ്ങള്‍ ലഘൂകരിക്കുന്നതിന് വിനോദ സഞ്ചാര വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

2.55555555556
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top