Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമ്പത്തിക സമന്വയം / വിനോദ സഞ്ചാരം ഒരു സമാധാന വാഹകന്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിനോദ സഞ്ചാരം ഒരു സമാധാന വാഹകന്‍

വിനോദ സഞ്ചാരം ഒരു സമാധാന വാഹകന്‍

സമാധാനവും സുരക്ഷയും പരസ്പര സഹകരണവും വർധിപ്പിക്കുന്നതിൽ ഭാഗമാകുന്നു എന്ന നിലയിൽ സഞ്ചാരവും വിനോദ സഞ്ചാരവും പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. സഞ്ചാരത്തിലൂടെ സാംസ്കാരിക കൈമാറ്റവും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നും അങ്ങനെ ജനങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്നതിനു സാധിക്കുന്നതിലൂടെ കൂടുതൽ സമാധാനപരമായ സമൂഹങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു എന്നത് വ്യാപകമായി അറിയപ്പെടുന്ന വസ്തുതയാണെങ്കിലും ഈ വാദങ്ങൾ പിന്തുണക്കുന്ന തരത്തിലുള്ള ചെറിയ പ്രായോഗിക തെളിവുകൾ ഉണ്ട്. ലോക സഞ്ചാര വിനോദ സഞ്ചാര കൗൺസിൽ (ഡബ്ലിയു റ്റി റ്റി സി ) ആദ്യമായി വിനോദ സഞ്ചാരവും സമാധാനവും സംയോജിപ്പിക്കുന്നതിൽ പര്യവേഷണം നടത്തുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആൻഡ് പീസുമായ് (ഐ ഇ പി) പങ്കാളിയായിട്ടുണ്ട്. ഈ ഗവേഷണം സൂചിപ്പിക്കുന്നത് കൂടുതൽ ശക്തമായ വിനോദ സഞ്ചാര മേഖലയുള്ള രാജ്യങ്ങൾ കൂടുതൽ സമാധാന അന്തരീഷം കൈവരിക്കാന്‍ സാധിച്ചു എന്നതാണ്.

  • തുറന്ന സമീപനവും സുസ്ഥിര വിനോദ സഞ്ചാര മേഖലയുമുള്ള രാജ്യത്ത് വേണ്ടത്ര സമാധനം ലഭിക്കുന്നു. അതായത് സമാധാന പൂര്‍ണ്ണമായ ഒരു സമൂഹം വാര്‍ത്തെടുക്കണമെങ്കില്‍ മാനോഭാവം, സ്ഥാപനം, ഘടന എന്നിവ മുഖ്യ പങ്ക് വഹിക്കുന്നു.
  • തുറന്ന സമീപനവും സുസ്ഥിര വിനോദ സഞ്ചാരവുമുള്ള ഒരു രാജ്യത്തെ സംബന്ധിച്ച് ഒരുപക്ഷേ ഭാവിയില്‍ ഏറ്റവും കൂടുതല്‍ സമാധാനം അനുഭവിക്കുന്ന രാജ്യമായി അംഗീകരിക്കപ്പെട്ടേയ്ക്കാം
  • ഒരു രാജ്യത്തിന്റെ വിനോദസഞ്ചാരം എത്രത്തോളവും കൂടുതൽ സുസ്ഥിരമായിരിക്കുന്നുവോ അവിടെ അത്രയും കുറച്ചു അക്രമവും സംഘട്ടനകളും മാത്രമേ ഉണ്ടാകുവാൻ സാദ്ധ്യതയുള്ളു
  • സംഘട്ടനങ്ങൾ ബാധിക്കാത്ത രാജ്യങ്ങളിൽ അക്രമവും സംഘട്ടനങ്ങളും വര്‍ദ്ധിക്കുകയാണെങ്കിൽ രാജ്യത്തെ അതിൽ നിന്ന് പിൻവാങ്ങുന്നതിനു സഹായിക്കുന്നതിന് പര്യാപ്തമാണ് വിനോദസഞ്ചാരം
  • ഭീകരത വിനോദ സഞ്ചാരികളെ ഉന്നം വെയ്ക്കുന്നുവെങ്കിലും വിനോദ സഞ്ചാരത്തിന് അതിൽ നിന്നും പിൻവാങ്ങാൻ കഴിയുന്നതാണ്

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്കണോമിക്സ് ആൻഡ് പീസ് സമാധാനം സംബന്ധിക്കുന്ന മൂന്നു മാനദണ്ഡങ്ങള്‍ പരിഗണിക്കുന്നു :

ഗ്ളോബല്‍ പീസ് ഇന്റക്സ് – ഇത് രാജ്യത്തെ സമാധനമില്ലായ്മ അളക്കുന്നു.

പോസിറ്റീവ് പീസ് ഇന്റക്സ് - പോസിറ്റീവ് സമാധാനം സൂചിപ്പിക്കുന്നു. അല്ലെങ്കില്‍ സ്ഥാപനങ്ങളുടെ ലെവലും സമീപനവും. ഗ്ലോബല്‍ ടെററിസം ഇന്റെക്സ് അളക്കുന്നത് ജീവന്‍ നഷ്ടപ്പെട്ടവര്‍, പരിക്കേറ്റവര്‍, സ്വത്തുക്കള്‍ക്കുണ്ടായ നാശം എന്നിവയിലുള്ള നെഗറ്റീവ് ഇംപാക്റ്റ് ഓഫ് ടൂറിസം

ആവശ്യങ്ങൾക്കനുസരിച്ചു പ്രത്കരിയ്ക്കുകയും കൂടുതലായുള്ള വിനോദ സഞ്ചാര വ്യാപനത്തിന് സഹായകരമായ ചുറ്റുപാട് സൃഷ്ടിക്കുന്നതിന് ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നതിനാൽ സർക്കാരുകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിന് സുസ്ഥിര വിനോദ സഞ്ചാരം സഹായിക്കുന്നു. നേപ്പാളിൽ പോക്കാറയിലേക്കുള്ള വർദ്ധിച്ച വിനോദ സഞ്ചാരികളുടെ കടന്നു വരവ് മുഴുവൻ സ്റ്റേക്ക്ഹോൾഡർമാരെയും സമാധാന വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പെരുമാറ്റ ചട്ടത്തിന്‍ കീഴില്‍ കൊണ്ടു വരുകയുണ്ടായി. കെനിയയിൽ തെരഞ്ഞെടുപ്പ് സമയത്തു സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിന് സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ക്ക് ഒരു തുറന്ന അവസരം പ്രദാനം ചെയ്യുന്നതിനായി വിനോദ സഞ്ചാര മെഖലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്കു അനുബന്ധമായി തെരഞ്ഞെടുപ്പു കാലത്ത് രൂപം കൊണ്ടതാണ് വിനോദ സഞ്ചാര നടപടി ക്രമങ്ങൾ.

വിനോദ സഞ്ചാരം വികസിക്കുകയും വിപുലമാകുകയു ചെയ്യുമ്പോൾ സാധാരണ ജനങ്ങൾക്കു ഭാഷ, വാണിജ്യ നൈപുണ്യം, മാനവശേഷി വികസനം എന്നിവ കൂടി വികസിപ്പിക്കേണ്ടി വരുന്നുണ്ട്. . നമീബിയയിൽ വിനോദസഞ്ചാര മേഖലയുടെ വികസനം സാധാരണ ജനസമൂഹത്തിന്റെ ഭാഷാപരമായ കഴിവുകൾ, പാചക കല പോലെയുള്ള വാണിജ്യ പരമായ കഴിവുകൾ എന്നിവ വികസിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ദക്ഷിണ ആഫ്രിക്കയിൽ ടൗണ്‍ഷിപ് ടൂറിസം ജൊഹനസ്ബർഗിലെ അലക്സാണ്‍ട്ര ടൗൺഷിപ്പിലെ ജനസമൂഹത്തിന്റെ ഔപചാരികവും അനൗപചാരികവുമായ കഴിവുകൾ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. വിനോദ സഞ്ചാരം വികസിക്കുമ്പോൾ ആളുകൾ അനുഭവങ്ങളും ആശയങ്ങളും പങ്കുവക്കുന്നതിനാൽ ഒരു രാജ്യത്തിനകത്തും അതിർത്തികൾക്കപ്പുറവും വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത് വർദ്ധിക്കുന്നു. നോര്‍ത്ത് അയർലണ്ടിൽ രാഷ്ട്രീയ വിനോദ സഞ്ചാരം സംഘട്ടനങ്ങളെയും ചരിത്രത്തെയും സംബന്ധിചു കൂടുതലായി മനസിലാക്കുന്നതിനും യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഇത് വിവരങ്ങൾ പങ്കു വെയ്ക്കുന്നതിനും പരസ്പരം മനസിലാക്കുന്നതിനും കഴിഞ്ഞു.

അയൽക്കാരുമായുള്ള ബന്ധങ്ങളെയും വിനോദ സഞ്ചാരം ബാധിക്കുന്നു. വ്യക്തിഗത നിലയിൽ അയല്‍ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നത് പരസ്പരം മനസിലാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. അയൽ രാജ്യങ്ങിലേക്കുള്ള വിനോദ സഞ്ചാരം, യാത്രകള്‍ പരസ്പരം സാമ്പത്തിക നേട്ടത്തിന് സഹായകമാകുന്നു. ഉദാഹരണത്തിന് ജോർദാൻ സന്ദർശിക്കുന്ന ഇസ്രായേൽ ഇക്കോടൂറിസ്റ്റുകളെ ആ രാജ്യത്തിലേക്കേ് യാത്ര ചെയ്യാത്തതായ ഒരു നിയന്ത്രിത സംഘവുമായി താരതമ്യം ചെയ്യുമ്പോൾ ജോർദാനിലെ വ്യവസ്ഥകളെയും സംസ്കാരത്തെയും ചിന്താഗതികളിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തുന്നതിന് സഞ്ചാരികൾക്കു കഴിഞിട്ടുണ്ട്. അതുപോലെ തെക്കൻ കൊറിയക്കാർ ജുംനങ് പര്വതത്തിലേക്കു നടത്തുന്ന യാത്രയിലൂടെ വ്യക്തിഗത നിലയിലും ദേശിയ തലത്തിലും വടക്കൻ കൊറിയയെ കുറിച്ചുള്ള അവരുടെ കാഴ്ചപാടുപകള്‍ക്ക് മാറ്റം വരുത്തുവാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ സഹായിക്കുന്നു.

അവലംബം: ടൂറിസം ആസ് എ ഡ്രൈവർ ഓഫ് പീസ്, ആഗോള സഞ്ചാര, വിനോദ സഞ്ചാര കൗണ്സിലിന്റെ ഗവേഷണം, മെയ് 2016

2.66666666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top