ഭക്ഷ്യ സംസ്ക്കരണ വ്യവസായ മന്ത്രാലയം ഭക്ഷ്യ സംസ്ക്കരണ വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്നതിനായി ധാരാളം പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. പശ്ചാത്തല വികസന ഘടകങ്ങള്‍ (i) മെഗാഫുഡ് പാര്‍ക്ക് (ii) കോള്‍ഡ് ചെയിന്‍(iii) അറവുശാലകളുടെ നിര്‍മ്മാണവും നവീകരണവും, ഫുഡ് ടെസ്റ്റിംഗ് ലാബോറട്ടറികളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്ന പദ്ധതി എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. മന്ത്രാലയത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു. ഭക്ഷ്യ സംസ്ക്കരണ മേഖലയില്‍ മനുഷ്യവിഭവശേഷിവര്‍ദ്ധിപ്പിക്കുണതിന് മന്ത്രാലയം ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. ദേശീയ ഭക്ഷ്യ സംസ്ക്കരണ ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിക്ക് പ്രധാനമായും നാല് ഘടകങ്ങള്‍ളാണുള്ളത്. ഭക്ഷ്യ സംസ്ക്കരണ മേഖലയില്‍ ഡിഗ്രി/ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങുന്നതിനുളള അടിസ്ഥാന സൗകര്യ മൊരുക്കല്‍. സംരംഭകത്വ വികസന പരിപാടി (EDP). ഭക്ഷ്യ സംസ്ക്കരണ പരിശീല കേന്ദ്രങ്ങള്‍ (FPTC). സംസ്ഥാന/ദേശീയ നിലവാരത്തില്‍ അംഗീകൃത സ്ഥാപനങ്ങളിലൂടെ പരിശീലനം നല്‍കുന്നു. ഭക്ഷ്യാല്പന്നങ്ങളുടെ ഗുണ നിലവാരവും സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പു വരുത്തുന്നതിനായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ രൂപീകരിച്ച ഫുഡ് സേഷ്റ്റി സ്റ്റാന്‍ഡേര്‍സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍സ് (ഫുഡ് പ്രോഡക്ട് സ്റ്റാന്‍ഡേര്‍സ് ആന്റ് ഫുഡ് അഡിറ്റീവ്സ്) റെഗുലേഷന്‍സ്, 2011 ഉം ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേറ്സ് (കണ്ടാമിനന്‍സ്, ടോക്സിന്‍സും റെസിഡ്യൂസ്) റെഗുലേഷന്‍സ് 2011 എന്നീ നിയമങ്ങള്‍ പുറപ്പെടുവിട്ടുണ്ട്. ബീഹാര്‍,മഹാരഷ്ട്ര, ഹിമാചല്‍ പ്രദേശം, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ 5 മെഗാഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുളള അനുമതി ഭാരത സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട് ഇതുകൂടാതെ അടുത്ത മൂന്ന് നാല് വര്‍ഷത്തിനുളളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 42 മെഗാഫുഡ് പാർക്കുകൾ ആരംഭിക്കാൻ സര്‍ക്കാര്‍ ഉദ്ദ്യേശിക്കുന്നുണ്ട്. (അവലംബം: http.//ibef.org/industry/india.food.industry.aspx).