অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രചരണപരിപാടികളും പ്രദര്‍ശനങ്ങളും എം.എസ്.എം.ഇ സെക്ടറിലെ (2015-16) നേട്ടങ്ങള്‍

പ്രചരണപരിപാടികളും പ്രദര്‍ശനങ്ങളും എം.എസ്.എം.ഇ സെക്ടറിലെ (2015-16) നേട്ടങ്ങള്‍

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് കേരളത്തിനകത്ത് 2015-16 ല്‍ എക്സിബിഷനുകള്‍/ഫെയറുകള്‍ എന്നിങ്ങനെ വിവിധയിനം 27 പരിപാടികള്‍ സംഘടിപ്പിക്കുകയോ അവയില്‍ പങ്കെടടുക്കുകയോ ചെയ്തിട്ടുണ്ട്. ആകെ 1220.89 കോടി രൂപ വരുമാനം ലഭിച്ച ഈ പരിപാടിയിൽ 709 സ്റ്റാളുകൾ പ്രവർത്തിച്ചിരുന്നു. 9 എക്സിബിഷനുകള്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ഏറ്റവും കൂടുതല്‍ സ്റ്റാളുകളും (218 എണ്ണം) എക്സിബിഷനുകളും(3)സംഘടിപ്പിച്ചത് കണ്ണൂര്‍ ജില്ലയാണ്. ഡി.ഐ.സി കേരളത്തിനുപുറത്ത് 13 സ്റ്റാളുകളുമായി അന്തര്‍ദ്ദേശീയ പ്രദര്‍ശനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.2015-16 ല്‍ വ്യവസായ വകുപ്പുനടപ്പാക്കിയ പ്രധാന പരിപാടികള്‍ താഴെപ്പറയുന്നവയാണ്.

  • 2015 ഫെബ്രുവരി 26 മുതല്‍ 28 വരെ കൊച്ചിയില്‍ ബിസിനസ്സ് ടു ബിസിനസ്സ് മീറ്ററുകള്‍ സംഘടിപ്പിച്ചു.
  • 2016 മാര്‍ച്ച് 15 മുതല്‍ 19 വരെ ന്യൂഡല്‍ഹി പ്രഗതി മൈതാനത്തില്‍ നടന്ന ‘ആഹാര്‍ 2016’ എക്സിബിഷനില്‍ ഓണ്‍ ലൈനിലൂടെയും നേരിട്ടും ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചതിനുള്ള ‘ഹൊറിക്കാബസ്’ അവാര്‍ഡ് കേരളം കരസ്ഥമാക്കുകയുണ്ടായി.
  • ഏപ്രില്‍ 29,2016 ല്‍ കൊച്ചിയില്‍ ‘ഭക്ഷ്യസുരക്ഷയില്‍ അവബോധന പരിപാടി’ സംഘടിപ്പിച്ചു.
  • ബാംഗ്ലൂരില്‍ ജൂണ്‍ 9 മുതല്‍ 11 വരെ 2016 ന് നടന്ന ‘ഫുഡ് ഹോസ്പിറ്റാലിറ്റിവേള്‍ഡ് 2016’ എക്സിബിഷനില്‍ പങ്കെടുത്തു.
  • 93 നിക്ഷേപ സംഗമങ്ങള്‍ സംഘടിപ്പിച്ചു. ഇതില്‍ പങ്കെടുത്ത 6292 സംരംഭകരില്‍ 505 പേര്‍ ചേര്‍ന്ന 67.32 കോടി രൂപയുടെ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു.
  • ഇവ കൂടാതെ താഴെപ്പറയുന്ന മീറ്റിംഗുകളും സംഘടിപ്പിച്ചു.
    • ജില്ലാതല അവലോകന സമിതി (37),
    • ജില്ല വ്യവസായ വികസനകൗണ്‍സില്‍ (6) ,
    • ഗ്രീന്‍ചാനല്‍ കൗണ്ടര്‍ (9),
    • സംസ്ഥാന ജില്ലാതല നിക്ഷേപസബ്സിഡി സമിതി (37),
    • സംസ്ഥാനത്തെ ജില്ലാതല നികുതി വിപുലീകരണസമിതി (28),
    • സിംങ്കിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ് (28)
    • എം.എസ്.എം. ഇ എംപവേര്‍ഡ് കമ്മിറ്റി(16).
  • 27 എക്സിബിഷനുകള്‍ സംഘടിപ്പിച്ചതില്‍ 999 യൂണിറ്റുകളില്‍ നിന്നുമായി 15.15 കോടി രൂപയുടെ വിറ്റുവരവ് നേടുകയുണ്ടായി.
  • 360 വ്യവസായ സെമിനാറുകള്‍ നടത്തിയതില്‍ 21642 സംരംഭകള്‍ പങ്കെടുത്തു. ഇവരില്‍ 141 6 പേര്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate