অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പുതിയ സംരംഭങ്ങള്‍ ചിലവില്ലാതെ മാര്‍ക്കറ്റ് ചെയ്യാം

പുതിയ സംരംഭകര്‍

പുതുസംരംഭകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തലവേദനയാണ് വിപണിയിലെ തങ്ങളുടെ ഉത്പന്നങ്ങള്ക്ക് പ്രചാരം കൂട്ടുന്നതും വിശ്വാസ്യത വര്ധിയപ്പിച്ച് കൂടുതല്‍ വിപണനം നടത്തുന്നതും. വൈ കോംബിനേറ്റര്‍ പുറത്തുവിടുന്ന കണക്കനുസരിച്ച് വിജയകരമായി മുന്നേറുന്ന ശരാശരി പുതുസംരംഭങ്ങള്‍ കഷ്ടിച്ച് 0.14 മാത്രമാണത്രേ. പുതുസംരംഭകര്ക്ക് വലിയആശങ്കയ്ക്ക് വക നല്കുന്ന ഈ പ്രതിസന്ധിക്ക് ഏറ്റവും മികച്ച പരിഹാരം നല്ല രീതിയില്‍ വിപണി പിടിക്കുക എന്നത് തന്നെയാണ്.
പുതിയ വ്യവസായ സംരംഭവുമായി മുന്നോട്ട് വരുന്നവര്ക്ക് ചിലപ്പോള്‍ ഒരു നല്ല തുക അങ്ങനേ വിഴുങ്ങുന്ന മാര്ക്കെറ്റിംഗ് രംഗം കുറച്ചൊന്നുമല്ലപ്രയാസം സൃഷ്ട്ടിക്കുന്നത്. അധിക പണചെലവില്ലാതെ വിപണി പിടിക്കാന്‍ ചില ഉപായങ്ങളിതാ..

സാമൂഹ്യ മാധ്യമങ്ങള്‍

ഒരു സംശയവും വേണ്ട, നിങ്ങളുടെ വ്യവസായ സംരംഭത്തിന് കൂടുതല്‍ പ്രചാരം നല്കാനും വിപണനം കൂട്ടാനുമുള്ള ഏറ്റവും നല്ല മാര്ഗരമാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങള്‍. ഫേസ്ബുക്ക്,ട്വിറ്റെര്‍,ഗൂഗിള്‍ പ്ലസ്‌, ലിങ്ക്ഡ്ഇന്‍ തുടങ്ങി പൊതു മാധ്യമങ്ങളുടെ ഒരു നീണ്ട നിര തന്നെ വലിയ വിപണന സാധ്യതകള്‍ തുറന്നു തരുന്നുണ്ട്. നമ്മള്‍ അത് കണ്ടറിഞ്ഞുപ്രവര്ത്തിച്ചാല്‍ മാത്രം മതി.കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ആളുകളിലേക്ക് വിവരം എത്തിക്കാന്‍ ഇന്ന് ഇതിലും നല്ല ഒരു മാര്ഗം വേറെന്തുണ്ട്?
ഇത് സാധ്യമാകാന്‍ വേണ്ടത് സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ ആക്ടിവ് ആകുന്ന ആളായിരിക്കണം എന്നുമാത്രം.ഒരു പോസ്റ്റ്‌ എങ്കിലും എല്ലാ സോഷ്യല്‍നെററ് വര്ക്കിംഗ് സൈറ്റുകളിലും ഉണ്ട് എന്ന് ദിവസവും ഉറപ്പു വരുത്തിയാല്‍ ഫലം ഉറപ്പ്. എല്ലാ പോസ്റ്റുകളും ഒറിജിനല്‍ കണ്ടെന്റ് ആണെങ്കില്‍ അതിനു വിശ്വാസ്യതയും വിപണന സാധ്യതയും കൂടുമെന്നതില്‍ തര്ക്കമില്ല.
മറ്റാര്ക്കും അവകാശവാദം ഉന്നയിക്കാന്‍ പറ്റാത്ത, നമ്മുടേത് മാത്രമായ പോസ്റ്റുകളെയാണ് ഒറിജിനല്‍ കണ്ടെന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് എഴുത്തുകള്‍ തന്നെയാവണമെന്നില്ല, മാര്ക്കെറ്റ് ചെയ്യണ്ട ഉത്പന്നത്തെ കുറിച്ച് നിങ്ങളുണ്ടാക്കിയ ഒരു വീഡിയോ ആവാം, അല്ലെങ്കില്‍ ശബ്ദശകലങ്ങള്‍ ആവാം, മറ്റു ഡോക്യുമെന്റ്സോ അങ്ങനെ എന്തുമാവാം. ഇത്തരം ഒറിജിനല്‍ കണ്ടെന്റ്സ് ചിലപ്പോള്‍ വൈറല്‍ ആയി എന്നിരിക്കട്ടെ, ജനങ്ങളിലേക്ക്
നിങ്ങളുടെ ബിസിനസ് ബ്രാന്ഡ്‍‌ ചെയ്യപ്പെടാന്‍ പിന്നെ അധികം വിയര്ക്കേണ്ടി വരില്ല.എല്ലായ്പ്പോഴും ഇങ്ങനെ ഒറിജിനല്‍ കണ്ടെന്റ് ഉണ്ടാക്കിയെടുക്കാന്‍ പറ്റിയെന്നു വരില്ല, അങ്ങനെ വന്നാല്‍ നിങ്ങളുടെ വ്യവസായത്തെ കുറിച്ചുള്ള പൊതു വിവരങ്ങളും മറ്റും ഷെയര്‍ ചെയ്തു നോക്കൂ…
ഒരുപാട് നവ മാധ്യമങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അല്പ്പം ബുദ്ധിപരമായിനീങ്ങിയാല്‍ നിങ്ങളുടെ ബിസിനസ്സിനെ നന്നായി മുന്നോട്ടു കൊണ്ടുപോകാന്‍ ഏറ്റവും പറ്റിയ മാധ്യമം ട്വിറ്റെര്‍ ആണ്. നിങ്ങളുടെ സംരംഭത്തിന്റെ പേരില്‍ ഒരു ട്വിറ്റെര്‍ അക്കൌണ്ട് തുടങ്ങുകയും ഏറ്റവും ചുരുങ്ങിയത് ദിവസത്തില്‍ ഒന്ന് എന്ന കണക്കിലെങ്കിലും ഉത്പന്നത്തെ കുറിച്ച് ട്വീറ്റ് ചെയ്യുകയും വേണം. അത് ഓരോ മൂന്ന്-നാല് മണിക്കുറും ഒന്ന് എന്ന കണക്കിലായാല്‍ അത്രയും നല്ലത്. ഇത്തരം ട്വീറ്റുകള്‍ എപ്പോഴും വില്പനയെ കുറിച്ചുമാത്രമാവരുത് കേട്ടോ.. ആളുകള്ക്ക് താല്പര്യമുള്ള ,എന്നാല്‍ നിങ്ങളുടെ വ്യവസായത്തെ കൂടി സഹായിക്കുന്ന കുഞ്ഞു കുഞ്ഞു നുറുങ്ങുകള്‍ കൂടെ ചേര്ത്ത് ട്വീറ്റ് ചെയ്താല്‍ സംഗതി ഓ കെ. നിങ്ങളെ തേടി വരുന്ന
ട്വീറ്റുകള്ക്ക് കൃത്യമായി മറുപടി നല്കാ‍നും ശ്രദ്ധിക്കണം. ആളുകളുമായി എപ്പോളും ഇങ്ങനെ ഒരു സംവാദത്തില്‍ ഏര്പ്പെടുന്നത് ഏറെ ഗുണം ചെയ്യും.
പല സോഷ്യല്‍ സൈറ്റുകളിലും പരസ്യങ്ങള്‍ നല്കാ്ന്‍ കഴിയുമെങ്കിലും ഇത്തരം സൌജന്യ സേവനങ്ങള്‍ കൃത്യമായി വിനിയോഗിച്ച ശേഷം മാത്രം പരസ്യങ്ങളിലേക്ക്കടക്കുന്നതാവും ബുദ്ധി.

ബ്ലോഗിങ്ങ്

ഉള്ളടക്കത്തിന് ഏറെ പ്രാധാന്യമുള്ള ഈ ഇ-ലോകത്ത് നിങ്ങളുടെ വ്യവസായത്തെ കുറിച്ച് പ്രചരിപ്പിക്കാന്‍ പറ്റിയ മറ്റൊരു മാര്ഗ്ഗമാണ് ബ്ലോഗിങ്ങ്. സ്വന്തമായി ഒരു ബ്ലോഗ് ഉണ്ടാവുകയും പുതിയതും കഴമ്പുള്ളതുമായ വിഷയങ്ങള്‍ ദിവസേന പോസ്റ്റ്‌ ചെയ്യുകയും പുതിയ പുതിയ വ്യാവസായിക വാര്ത്തകള്‍ യഥാസമയം അപ്ഡേറ്റ് ചെയ്യുകയും ചെയ്താല്‍ ബ്ലോഗ്‌ ഒരു വലിയ വിപണന സാധ്യതയാണ്. നിങ്ങളുടെ ബ്ലോഗ്‌ എപ്പോളും ആളുകളുടെ ശ്രദ്ധയാകര്ഷിക്കുന്ന ഒരു മീഡിയ ഹബ്ബാക്കി മാറ്റുവാനും സാധിക്കണം. അതിനായി വീഡിയോകള്‍ ,പോഡ്കാസ്റ്റുകള്‍ , അങ്ങനെ അങ്ങനെ പറ്റുമെങ്കില്‍ വെബ്സൈറ്റിലുടെ
സംപ്രേക്ഷണം ചെയ്യുന്ന സെമിനാറുകള്‍ വരെയാകാം. ഇവയിലേതെങ്കിലും വൈറലായി മാറുന്നത് കണ്ടാല്‍ ഉറപ്പിക്കാം.. നിങ്ങള്‍ ജനങ്ങളിലെത്തി എന്ന്..
എപ്പോഴും ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ ഉള്ളടക്കങ്ങള്ക്ക് മതിയായ പ്രചാരണം ഉറപ്പുവരുത്താന്‍ കഴിയുന്നുണ്ടോ എന്നാണ്. നിങ്ങളുടെ ബ്ലോഗ്‌ പോസ്റ്റുകളും വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ അവസരം നല്കണണം. അതേപോലെ നിങ്ങളുടേതായ ഒരു ബ്ലോഗ്‌ കമ്യുണിറ്റി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാം. വായനക്കാരുമായി
ആശയവിനിമയം നടത്തി നിങ്ങളുടേതായ ഒരു വ്യാവസായിക മുദ്ര ഉണ്ടാക്കിയെടുക്കാന്‍ ഇത് ഏറെ സഹായിക്കും.
നിങ്ങളുടെ വെബ്സൈറ്റ് നിങ്ങളുടെ ബ്ലോഗുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ സൈറ്റിലേക്ക് കൂടുതല്‍ പേരെ എത്തിക്കാന്‍ സാധിക്കും. ഇത് നിങ്ങളുടെ SEO (Search Engine Optimization) മെച്ചപ്പെടുത്താനുള്ള ഒരു നല്ല വഴിയാണ്. അതേപോലെ ബ്ലോഗിന് ഉപഭോക്താക്കളുടെ ഇടയില്‍ നിങ്ങള്ക്ക് വിശ്വാസ്യത നേടിത്തരാനും ഒരു വ്യാവസായിക വിദഗ്ദ്ധനാക്കി മാറ്റാനും സാധിക്കും. എത്രത്തോളം നിങ്ങള്ക്ക് നിങ്ങളുടെ വ്യാവസായിക നൈപുണ്യം കാഴ്ചവെക്കാന്‍ സാധിക്കുന്നുവോ അത്രത്തോളം ആളുകള്‍ നിങ്ങളുടെ ഉത്പന്നത്തെ സ്വീകരിക്കും.

ഗസ്റ്റ് ബ്ലോഗിങ്ങ്

ഗസ്റ്റ്‌ ബ്ലോഗിങ്ങ് എന്നാല്‍ നിങ്ങളുടെ വെബ്സൈറ്റില്‍ സന്ദര്ശകരുടെ എണ്ണം കൂട്ടാനുള്ള വിദ്യ എന്ന് ലളിതമായി പറയാം. മറ്റൊരാളുടെ ബ്ലോഗില്‍ നിങ്ങളുടെ പോസ്റ്റ്‌ പ്രസിദ്ധീകരിക്കുകയാണ് ഗസ്റ്റ് ബ്ലോഗിങ്ങ് . നിങ്ങളുടെ വ്യവസായവുമായി ബന്ധപ്പെട്ട ഏതെങ്കിലും സൈറ്റുകള്‍ കണ്ടെത്തി അവയുമായി ഗസ്റ്റ്‌ ബ്ലോഗിങ്ങില്‍ ഏര്പ്പെട്ടാല്‍ നല്ല രീതിയില്‍ നിങ്ങളുടെ സൈറ്റിലേക്ക് ആളുകളുടെ പോക്കുവരവുകള്‍ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. ഗസ്റ്റ്‌ ബ്ലോഗിങ്ങ് വഴി അനാവശ്യ മെയിലുകളും മറ്റു മെസ്സേജുകളും മറ്റുള്ളവരുടെ ഇന്ബോക്സിലേക്ക് കടത്തിവിട്ട് പ്രശ്നങ്ങളുണ്ടാക്കുന്നത് ഇ-ലോകത്ത് ഇന്ന് സാധാരണമായിവരുന്നത് കാരണം ചെറിയ ചെറിയ നിയന്ത്രണങ്ങള്‍ ഈ മേഖലയിലുണ്ട്. എന്നിരുന്നാലും നിങ്ങളുടെ കണ്ടെന്റ് ഒറിജിനലാണെന്നും നല്ല വെബ്സൈറ്റ് ആണ് ഗസ്റ്റ് ബ്ലോഗിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഉറപ്പുവരുത്തിയാല്‍ ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കവുന്നതെയുള്ളൂ. MyBlogGuest പോലുള്ള ഗസ്റ്റ്‌ ബ്ലോഗിങ്ങ് കമ്മ്യൂണിറ്റികളില്‍ അംഗമാവുന്നത് സമാന വ്യവസായവുമായി നീങ്ങുന്നവരുമായി ബന്ധം സ്ഥാപിക്കാനും കൂടുതല്‍ ഗസ്റ്റ്‌ ബ്ലോഗിങ്ങ് അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും സഹായകമാവും.

ചോദ്യോത്തര വെബ്സൈറ്റുകളും ഇന്റര്നെറ്റ് മാര്ക്കെറ്റിംഗ് ഫോറങ്ങളും ഓണ്ലൈ്നില്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി പരസ്പരം സംവദിക്കുന്ന ഒരു കൂട്ടംജനങ്ങളും വെബ്സൈറ്റുകളുമുണ്ട്. ഉദാഹരണത്തിന്, Yahoo!Answers, Answer.
Com, Askville, Quora, Spring.me, അങ്ങനെയങ്ങനെ.. അതേപോലെ വിവിധ മാര്ക്കെsറ്റിംഗ് ഫോറങ്ങളുമുണ്ട്. ജനങ്ങള്‍ തങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും പങ്കുവെയ്ക്കുന്ന ഇത്തരം ചര്ച്ചാ്വേദികളെ ഒരിക്കലും അവഗണിക്കരുത്. ഇത്തരം ചോദ്യോത്തര സൈറ്റുകളും, ഫോറങ്ങളും കണ്ടെത്തുക. നിങ്ങളുടെ വ്യവസായവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്ക്ക് ഉത്തരം നല്കാന്‍ ശ്രമിക്കുക.. നിങ്ങളുടെ തന്നെ സംശയങ്ങളെയും ഉള്പ്പെടുത്താം. മാര്ക്കെറ്റിംഗ് ഫോറങ്ങളിലും നിങ്ങളുടേതായ ഇടങ്ങളുണ്ടാക്കുക. ഇത്തരം സൈറ്റുകളിലും ഫോറങ്ങളിലും നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തുകയും വിവരങ്ങള്ക്കായി
സമീപിക്കാവുന്ന ഒരു ഉറവിടമായിരിക്കുകയും വേണം.

സൌജന്യ സൈറ്റുകളിലെ പരസ്യങ്ങള്‍

Cragslist, MerchantCircle.Com, Local.Com,Gumtree തുടങ്ങി സൗജന്യമായി നിങ്ങളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുന്ന നിരവധി വെബ്സൈറ്റുകള് നിലവിലുണ്ട്. നിങ്ങളുടെ സംരംഭത്തിന്റെ പ്രചാരണത്തിനായി അത്തരം കൂടുതല്‍ സൈറ്റുകളെ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയുമാവാം.

.ഹൈ പ്രൊഫൈല്‍ ഇന്റെര്വ്യൂ , ലൈവ് ചാറ്റ്, ട്വിറ്റെര്‍ പാര്ട്ടി
നിങ്ങളുടെ വ്യാവസായിക മേഖലയിലെ ഒരു പ്രമുഖ വ്യക്തിയുമായി ഒരു അഭിമുഖം നടത്താന്‍ നിങ്ങള്ക്ക് കഴിവുണ്ടോ? ഉണ്ടെന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ ബ്ലോഗില്‍ വളരെ നന്നായി അത്തരമൊരു അവസരം വിനിയോഗിക്കാന്‍ കഴിയും. ആളുകള്‍വിവരങ്ങള്‍ തിരയുന്ന സമയത്ത് നിങ്ങളെ പ്രത്യേകം ശ്രദ്ധിക്കാനും നിങ്ങളിലേക്ക് എത്താനും ഇത്തരം ഒരു അഭിമുഖത്തിന്റെ ലിങ്ക് മതി..
നിങ്ങളുടെ വ്യവസായവുമായി ബന്ധപ്പെട്ട ഒരു വിഷയം തെരഞ്ഞെടുത്ത് ഒരു ട്വിറ്റെര്‍ പാര്ട്ടി നടത്തിയാല്‍ എങ്ങനെയിരിക്കും? അല്ലെങ്കില്‍ തെരഞ്ഞെടുത്ത മേഖലയിലെ വിദഗ്ദ്ധരെ കൂടി ഉള്പ്പെ ടുത്തി ഒരു ലൈവ് ചാറ്റ്?
സംശയങ്ങള്ക്ക് കൃത്യമായ പരിഹാരം ലഭിക്കുന്ന ഇത്തരം ചര്ച്ചാകളും പരസ്പരം ആശയവിനിമയം നടത്താനുള്ള അവസരങ്ങളും ജനങ്ങള്ക്ക് ലഭ്യമാക്കിയാല്‍ അവര്‍ കൂടുതല്‍ നിങ്ങളുടെ വ്യവസായവുമായി അടുക്കും.

ഫ്രീ ഓഫറുകള്‍ , വിലക്കിഴിവ്, സമ്മാന കൂപ്പണുകള്‍

ഏറ്റവും നല്ല ഒരു വ്യാപാര തന്ത്രമാണ് ഉപഭോക്താക്കള്ക്ക് സൌജന്യ ഓഫറുകളും സമ്മാനങ്ങളും വിലക്കിഴിവുകളും നല്കു ന്നത്. ‘ ഉപയോഗിച്ച് നോക്കിയ ശേഷം വാങ്ങു’ എന്ന തരത്തിലുള്ള ഓഫറുകളും, വിലക്കിഴിവുകളും പോക്കെറ്റില്‍ഒതുങ്ങുമെങ്കില്‍ ഒരു നിശ്ചിത കാലയളവിലേക്ക് നല്കാം . ഓഫറുകളുടെ കാലംകഴിഞ്ഞും നിങ്ങളെ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുണ്ടെങ്കില്‍ അവരെ പിന്നീടും സ്വീകരിക്കാം.

പത്രമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം

അച്ചടിമാധ്യമങ്ങള്‍ വഴി പത്രക്കുറിപ്പുകള്‍ , പ്രസ്താവനകള്‍ തുടങ്ങിയവ നല്കുന്നത് നന്നായിരിക്കും. പ്രമുഖ മാധ്യമങ്ങളിലൂടെ നിങ്ങളുടെസംരംഭത്തിന് പ്രചാരണം ലഭിക്കുന്നത് കൂടുതല്‍ ഫലപ്രദമാകും .

ചെറു മത്സരങ്ങള്‍ , ഈവന്റുകള്‍

പ്രാദേശികമായി നടത്തുന്ന ഈവന്റുകളില്‍ സഹകരിക്കുന്നതും നിങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്ശിിപ്പിക്കുന്നതും പൊതുജനങ്ങള്ക്കിടയില്‍ നിങ്ങളുടെ സംരംഭങ്ങള്‍ ഒരു ചര്‍ച്ചാവിഷയമാകാന്‍ സഹായിക്കും. അതേപോലെ ഓണ്ലൈങനായും
ഓഫ് ലൈനായും ചെറു മത്സരങ്ങള്‍ സംഘടിപ്പിക്കുകയും വിജയിക്കുന്നവര്ക്ക് നിങ്ങളുടെ തന്നെ ഉത്പന്നങ്ങള്‍ സമ്മാനങ്ങളായി കൊടുത്തുകൊണ്ട് കൂടുതല്‍ പേരെ നിങ്ങളുടെ സംരംഭത്തിലേക്ക് ആകര്ഷിക്കാം.

കസ്റ്റമര്‍ ഫീഡ്ബാക്ക് ലൂപ്

വിപണനം പോലെ തന്നെ പ്രധാനമാണ് ഉപയോഗിച്ച ശേഷം ഉപയോക്താക്കള്‍ നല്കുന്ന അഭിപ്രായങ്ങളും. നല്ല കസ്റ്റമര്‍ സര്‍വീസസ്  നല്കുകന്നത് മികച്ച വിപണനതന്ത്രമാണ്. ഉപഭോക്താക്കളുമായി ഇടപഴകാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി
ഉപയോഗിക്കുക. ചാറ്റ് , ഓണ്‍ -സൈറ്റ് സര്‍വേകള്‍ തുടങ്ങിയവ ഉപയോഗിക്കാം.പെട്ടന്നുതന്നെ മറുപടി കൊടുക്കുന്നതും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുംമറ്റും വേഗത്തിലാക്കുന്നതും ജനങ്ങളെ കൂടുതല്‍ അടുപ്പിക്കും. 2 മിനിറ്റ് സമയത്തില്‍ കൂടുതല്‍ ഒരാളുമായി കഴമ്പില്ലാത്ത ചോദ്യോത്തരങ്ങളില്‍ ഏര്പ്പെടരുത്. മോശം അഭിപ്രായങ്ങളോടും സമചിത്തതയോടെ പ്രതികരിക്കുകയും നിങ്ങളുടെ ഉല്പന്നത്തിന്റെ മികവിനായി അത്തരം പ്രതികരണങ്ങളെ ഉപയോഗിക്കുകയും ചെയ്യുക. പ്രതികരണങ്ങള്‍ നല്കാെന്‍ ഉപഭോക്താക്കളെപ്രേരിപ്പിക്കുന്നതും കൂടുതല്‍ ഗുണം ചെയ്യും.20 മുതല്‍ 50 ശതമാനം വരെ
വിപണനങ്ങള്‍ നടക്കുന്നത് ഇത്തരം മാര്ക്കെറ്റിംഗ് തന്ത്രങ്ങളിലൂടെയാണ്. നല്ല ഫീഡ്ബാക്ക് നിങ്ങളുടെ പ്രമാണപത്രങ്ങളില്‍ ചേര്ക്കുന്നത് നല്ലതായിരിക്കും, അതെ പോലെ നല്ല ഫീഡ്ബാക്ക് തരുന്നവരുടെ ഫോട്ടോകള്‍നല്കു്ന്നതും ഗുണം ചെയ്യും.

ആദ്യമായി ഒരു സംരംഭം തുടങ്ങുന്നവര്ക്ക്കു റഞ്ഞ ചെലവില്‍ അവരുടെ വ്യവസായവും വിപണനവും ഒരേ പോലെ കൈകാര്യം ചെയ്യാന്‍ പ്രയാസമായെന്നു വരാം.മേല്പ്പയറഞ്ഞ വഴികളില്‍ നിങ്ങള്ക്ക്ട ആവശ്യമായവ തെരഞ്ഞെടുത്ത്
നീങ്ങാം.. നിങ്ങളുടെ ഉത്പന്നത്തെ നിങ്ങള്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് ഉപയോക്താക്കളെ നിങ്ങളിലേക്ക് ആകര്ഷി്ക്കുന്ന പ്രധാന ഘടകം .

കടപ്പാട്-http://ejalakam.com/

അവസാനം പരിഷ്കരിച്ചത് : 4/6/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate