অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ടൂറിസം വികസനത്തിന്റെ ഊന്നല്‍ മേഖലകളും വികസനത്തിന്റെ നെടുംതൂണുകളും

ടൂറിസം വികസനത്തിന്റെ ഊന്നല്‍ മേഖലകളും വികസനത്തിന്റെ നെടുംതൂണുകളും

വിനോദ സഞ്ചാര മേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് സംസ്ഥാനം ഒരു കൂട്ടം പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കുകയും അവക്ക് കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കേണ്ടതുമാണ്. ടൂറിസത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഊന്നല്‍ മേഖലയില്‍ ഉൾപ്പെട്ടവ ഇവയാണ്.

  • സാമ്പത്തിക വ്യാപ്തി – ഉല്‍പ്പന്നങ്ങള്‍ വേര്‍തിരിക്കല്‍, വിപണി വൈവിധ്യ വല്‍ക്കരണം, കണ്ടുപിടുത്തങ്ങള്‍, വിപണിയുടെ വ്യാപനം, പശ്ചാത്തല സൗകര്യ വികസനം ഏന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
  • പരിസ്ഥിതി - വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ മികച്ച രീതിയിലുള്ള മാനേജ്മെന്റിന് വേണ്ടി ജില്ലാ വിനോദ സഞ്ചാര പ്രൊമോഷന്‍ കൗണ്‍സിലുകളുടേയും ജില്ലാതല മാനേജ്മെന്റ് കൗണ്‍സിലുകളുടേയും പങ്ക് വ്യാപിപ്പിക്കല്‍, നിയമപരമായ അധികാരത്തോടെ ഈ കൗണ്‍സിലുകള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെട്ട വിനോദ സഞ്ചാര പ്രോജക്ടുകള്‍ ഏറ്റെടുത്ത് നിലനിര്‍ത്തുകയും ഈ കേന്ദ്രങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷിതത്വം, സംരക്ഷണം, അനധികൃത കൈയേറ്റം എന്നിവ വിലയിരുത്തുകയും ചെയ്യുന്നു.
  • സാമൂഹിക പ്രശ്നങ്ങള്‍ - പരിസ്ഥിതി അവബോധവും പഠന അവസരവും നല്‍കിക്കൊണ്ട് സാധാരണ ജനങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കൂടുതല്‍ പ്രയത്നം ആവശ്യമാണ്. ഉത്തരവാദിത്ത വിനോദ സഞ്ചാരം പോലെയുള്ള പദ്ധതികള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. സാമ്പത്തിക നേട്ടങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും അതുവഴി പ്രാദേശിക സമൂഹത്തിന് പ്രയോജനമുള്ളതാക്കാനും സഹായിക്കുന്നു.
  • കാര്യശേഷി വികസനം – വിനോദ സഞ്ചാരത്തില്‍ വന്‍തോതില്‍ ഗുണ നിലവാരമുള്ള മാനുഷിക വിഭവങ്ങള്‍ ആവശ്യമായ ഘടകമാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ആതിഥേയ മേഖല. കേരളത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്റ് സ്റ്റഡീസ് (കെ.ഐ.റ്റി.റ്റി.എസ്), സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (എസ്.ഐ.എച്ച്.എം) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ഐ.എച്ച്.എം.സി.റ്റി) എന്നിങ്ങനെയുളള സ്ഥാപനങ്ങളാണ് ഇതിനായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നത്. വിനോദസഞ്ചാര വ്യവസായവുമായി ബന്ധപ്പെട്ട സേവന ദാതാക്കളുടെയും ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജോലിചെയ്യുന്ന ലൈഫ് ഗാഡുകളുടെയും കാര്യശേഷി വികസനവും പ്രാധാന്യമര്‍ഹിക്കുന്നു.
  • തദ്ദേശ ഗവണ്‍മെന്റിന്റെ അവകാശം- വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ ഗവണ്മെന്റുകളുടെ പ്രവര്‍ത്തങ്ങള്‍ക്ക് കാര്യമായ പരിഗണന ലഭ്യമാക്കുന്നില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിലധികവും ഗ്രമീണമേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ വിനോദസഞ്ചാര വികസന പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ നേരിട്ട് പങ്കാളികളാകുന്നില്ല. ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മാനേജ്മെന്റിനും സംരക്ഷണത്തിനായുളള (നിബന്ധകള്‍/വകുപ്പുകള്‍) വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തികൊണ്ട് വികേന്ദ്രീകരണ ആസൂത്രണത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വിപുലമാക്കേണ്ടതാണ്. അതുവഴി വിവിധ വകുപ്പുകള്‍ തമ്മില്‍ കുറേക്കൂടി മെച്ചമായ രീതിയിലുളള ഏകോപനവും വിനോദസഞ്ചാര പ്രോജക്ടുകള്‍ക്ക് മെച്ചപ്പെട്ട മനേജ്മെന്റും ഉറപ്പാക്കുവാനും സാധിക്കും.
  • വിനോദസഞ്ചാര ആസൂത്രണത്തില്‍ പ്രദേശീക മുന്‍ഗണനകള്‍ - കേരളത്തിന്റെ വടക്കന്‍ മേഖലയിലെ വിനോദസഞ്ചാര സാധ്യതകള്‍ ഇനിയും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. പ്രാരംഭഘട്ടത്തില്‍തന്നെ ആകര്‍ഷകമായ വിനോദ യാത്ര പാക്കേജുകള്‍, വ്യത്യസ വിനോദസഞ്ചാര ഉല്പന്നങ്ങള്‍, പ്രത്യേക ആനുകൂല്യങ്ങള്‍ എന്നിവ പ്രദാനം ചെയ്തുകൊണ്ട് വടക്കന്‍ മേഖലയിലെ ടൂറിസം വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാവശ്യമാണ്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വികസനത്തിന്റെ ഒരു ഭാഗം കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് വ്യതിചലിപ്പിച്ചുകൊണ്ട് ഈ രണ്ടു പ്രദേശങ്ങളും പ്രധാന വിനോദസഞ്ചാര മേഖലകളായി വികസിപ്പിക്കാവുന്നതാണ്. സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന ജില്ലകളായ മലപ്പുറം, പാലക്കാട്, കണ്ണൂര്‍, പത്തനം തിട്ട എന്നിവിടങ്ങളിലും വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ മെച്ചമായ പങ്ക് നല്‍കാവുന്നതാണ്.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate