<p style="text-align: justify; ">ജില്ലാ അടിസ്ഥാനത്തില്‍ വിശകലനം നടത്തുമ്പോള്‍ ഇക്കാലയളവില്‍ ആരംഭിച്ച പുതിയ എം.എസ്.എം.ഇ യൂണിറ്റുകളുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ലയും (298) സൃഷ്ടിച്ച തൊഴിലിന്റെ എണ്ണത്തില്‍ എറണാകുളം ജില്ല (10105) ഒന്നാമതും ആരംഭിച്ച എം.എസ്.എം.ഇ കളുടെയും (184) സൃഷ്ടിച്ച തൊഴിലിന്റെയും എണ്ണത്തിൽ (777) പിന്നില്‍ വയനാട് ജില്ലയുമാണ്. എന്നാല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2015 സെപ്റ്റംബര്‍ 18 മുതല്‍ 2016 മാര്‍ച്ച് വരെ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്തുളളത്. 2129 പുതിയ എം.എസ്.എം.ഇ യൂണിറ്റുകള്‍ ഇക്കാലയളില്‍ ആരംഭിക്കുകയും 48371 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുകയും, 18857 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.</p>