കൈത്തറി മേഖലയുടെ വികസനത്തിനായി 2015-16 വര്‍ഷത്തില്‍ വായ്പയായി 173.86 ലക്ഷം രൂപയും ഗ്രാന്റായി 955.97 ലക്ഷം രൂപയും ഗവണ്‍മെന്റ് ധനസഹായം നല്‍കിയിട്ടുണ്ട്. കൈത്തറി മേഖലയിലെ മൊത്തം ഉല്പാദന മൂല്യം 2014-15 ല്‍ 298.89 കോടിയായിരുന്നത് 2015-16- ൽ 339.25 കോടിയായി വര്‍ദ്ധിച്ചു. അതായത് 13.5% വര്‍ദ്ധനവ് കാണിക്കുന്നു. മൊത്തം തൊഴിലാളികളുടെ എണ്ണം 2014-15 ല്‍ 23071 ആയിരുന്നത് 2015-16 ല്‍ 13% കുറഞ്ഞ് 20135 ആയിട്ടുണ്ട്. മൊത്തം തൊഴില്‍ ദിനങ്ങളുടെ എണ്ണം 2014-15 ല്‍ 66.37 ലക്ഷം മനുഷ്യ ദിനങ്ങളില്‍ നിന്നും 2015-16 ല്‍ 67.37 ലക്ഷം മനുഷ്യ ദിനങ്ങളായി വര്‍ദ്ധിച്ചു. 2015-16 ലെ മൊത്തം വിറ്റു വരവ് മൂലധന, വേതന ചെലവ് ഉള്‍പ്പടെ 203.55 കോടിയാണ്. കൈത്തറി വ്യവസായത്തിലെ തൊഴിലാളികള്‍ക്ക് ഒരു ദിവസം കിട്ടുന്ന ശരാശരി കൂലി 150 മുതല്‍ 200 രൂപ വരെയാണ്.
കൈത്തറി മേഖലയിൽ സൃഷ്ടിക്കപ്പെട്ട തൊഴിൽ (ലക്ഷം മനുഷ്യദിനത്തിൽ) ചിത്രം 3.14 ൽ ചേർത്തിരിക്കുന്നു.
കൈത്തറി മേഖലയിൽ സൃഷ്ടിക്കപ്പെട്ട തൊഴിൽ (ലക്ഷം മനുഷ്യദിനത്തിൽ)
അവലംബം:ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റ്, കേരള സർക്കാർ
അവസാനം പരിഷ്കരിച്ചത് : 2/16/2020