অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്ഷന്‍ ബോര്‍ഡ്

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്ഷന്‍ ബോര്‍ഡ്

ആമുഖം

സംസ്ഥാന സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിനായി രൂപികരിച്ച സഹകരണ പെന്‍ഷന്‍ ബോര്‍ഡ് നിലവില്‍ രണ്ടു പെന്‍ഷന്‍ പദ്ധതികള്‍ നടപ്പാക്കി വരുന്നു. സംസ്ഥാന സഹകരണ ജീവനക്കാരുടെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി -1994,സംസ്ഥാന -ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി-2005 . സംസ്ഥാന സഹകരണ ജീവനക്കാരുടെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി 1994 ല്‍ സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍, റീജണല്‍ സെന്‍ട്രല്‍, അപ്പക്സ് സഹകരണ സംഘങ്ങള്‍ എന്നിവ കൂടാതെ സഹകരണേതര വകുപ്പുകളായ ക്ഷീരം, കയര്‍,ഇന്‍ഡസ്ട്രീസ്‌, ഫിഷറീസ്, കൈത്തറി, ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ്‌ എന്നീ വകുപ്പുകളിലെ സഹകരണ സംഘങ്ങള്‍ക്കും അംഗത്വത്തിന് അര്‍ഹതയുണ്ട്. കൂടാതെ ഇ.പി.എഫ്.എല്‍ അംഗങ്ങളായ സഹകരണ സംഘങ്ങള്‍ക്ക്, സഹകരണ പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നതിനായി ഇ.പി.എഫ്.ലെ പെന്‍ഷന്‍ പദ്ധതിയില്‍ തുടരുന്നതില്‍ നിന്നും ഇളവ് ലഭിച്ചതിനെത്തുടര്‍ന്ന്‍ ഇ.പി.എഫ്.എല്‍ അംഗമായിരുന്ന സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും സഹകരണ പെന്‍ഷന്‍ പദ്ധതി ബാധമാക്കിയിട്ടുണ്ട്.
സംസ്ഥാന – ജില്ലാ സഹകരണ ബാങ്ക് പെന്‍ഷന്‍ പദ്ധതി സംസ്ഥാന സഹകരണ ബാങ്കിലെയും 14 ജില്ലാ സഹകരണ ബാങ്കുകളിലെയും ജീവനക്കാര്‍ക്ക് മാത്രമാണ് ബാധകം. സഹകരണ പെന്‍ഷന്‍ പദ്ധതി 1994 ഉം, സംസ്ഥാന ജില്ലാ സഹകരണ ബാങ്ക് പെന്‍ഷന്‍ പദ്ധതി 2005ഉം സ്വാശ്രയ പദ്ധതികളാണ്. ജീവനക്കാരുടെ പേരില്‍ എംപ്ലോയര്‍ അടവാക്കുന്ന മാനേജ്മെന്‍റ് വിഹിതവും ആയത് നിക്ഷേപിച്ചു ലഭിക്കുന്ന പലിശയും മാത്രം സ്വരൂപിച്ചാണ് വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കി വരുന്നത്.

അഡ്മിഷന്‍

പെന്‍ഷന്‍ പദ്ധതിയില്‍ നാളിതുവരെ അംഗമായിട്ടില്ലാത്ത ഒരു സംഘത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഭരണസമിതി തീരുമാനം സഹിതം അഡ്മിഷനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകളും സര്‍മപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളും സമര്‍പ്പിക്കേണ്ടതാണ്.

  1. സ്ഥാപനത്തിലെ നിലവിലുള്ള സ്റ്റാഫ് സ്ട്രെങ്ങ്ത് ( ജീവനക്കാരുടെ പേരും തസ്തികയും ഉള്‍പ്പെടെ).
  2. തസ്തികാനുവാദ ഉത്തരവ് .
  3. പെന്‍ഷന്‍ ബോര്‍ഡില്‍നിന്നും ലഭിക്കുന്ന Form No. 1, 2 എന്നിവ പൂരിപ്പിച്ചത് (2 പകര്‍പ്പ് വീതം)
  4. ഭരണസമിതി അംഗങ്ങള്‍ ഒപ്പിട്ട Certificate & Undertaking .
  5. ജീവനക്കാരുടെ സര്‍വീസ് ബുക്കിന്റെ ആദ്യപേജിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
  6. ഫണ്ട് അടവാക്കിയിട്ടുണ്ടെങ്കില്‍ ചെലാന്റെ പകര്‍പ്പ്.
  7. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഭരണസമിതി തീരുമാനം.

പദ്ധതിയില്‍ അംഗമായ ഒരു സ്ഥാപനത്തില്‍ പുതുതായിസര്‍വീസില്‍ പ്രവേശിച്ച ഒരു ജീവനക്കാരന്റെ പേര്‍ക്കുള്ള പെന്‍ഷന്‍ ഫണ്ട് സര്‍വീസില്‍ പ്രവേശിച്ച തീയതി മുതല്‍ മറ്റു ജീവനക്കാരുടെ ഫണ്ടിനോടോപ്പം Code not allotted എന്ന്‍ രേഖപ്പെടുത്തി അടയ്ക്കാവുന്നതും മേല്‍ സൂചിപ്പിച്ച രേഖകള്‍ സഹിതം അഡ്മിഷന് അപേക്ഷിക്കേണ്ടതുമാണ്.

സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി – 1994 പ്രകാരം സര്‍വീസില്‍ പ്രവേശിച്ച തീയതി മുതല്‍ ഫണ്ട് അടവാക്കുന്ന തീയതി വരെ നിയമാനുസൃതം 24% പലിശ കണക്കാക്കേണ്ടതാണ്. 07 – 09-2012 മുതല്‍ 06- 03-2013 വരെ നിലവിലുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി 12% നിരക്കില്‍ ഫണ്ട് അടവാക്കി തീര്‍പ്പക്കാവുന്നതാണ്.

സംസ്ഥാന – ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി – 2005 പ്രകാരം ഇപിഎഫ്എല്‍ അടവാക്കിയ എംപ്ലോയര്‍ വിഹിതം പൂര്‍ണ്ണമായും പെന്‍ഷന്‍ ബോര്‍ഡിലേക്ക് വകമാറ്റേണ്ടതാണ്. പൂര്‍ണ്ണമായും ഫണ്ട് അടവാക്കിയതിന്റെ അടുത്ത മാസം മുതലാണ്‌ പെന്‍ഷന് അര്‍ഹത.

പെന്‍ഷന്‍

പദ്ധതിയില്‍ അംഗമായ ഒരു ജീവനക്കാരന്‍ വിരമിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് വരെ100/- രൂപ പെന്‍ഷന്‍ ഫണ്ടില്‍ അടവാക്കിയ ചെലാന്‍ സഹിതം അപേക്ഷിച്ച് പെന്‍ഷന്‍ ഡോക്കറ്റ് വാങ്ങാവുന്നതാണ്. ആയത് പൂരിപ്പിച്ച് ബന്ധപ്പെട്ട സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാറിന്‍റെ ശുപാര്‍ശയോടുകൂടി താഴെപ്പറയുന്ന രേഖകള്‍ സഹിതം പെന്‍ഷന്‍ ബോര്‍ഡില്‍ സമര്‍പ്പിക്കേണ്ടതാണ്. സംസ്ഥാന ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ അപേക്ഷ ബന്ധപ്പെട്ട സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ / കണ്‍കറന്‍റ് ആഡിറ്റര്‍ ആണ് ശുപാര്‍ശ ചെയ്യേണ്ടത്.

  1. ജീവനക്കാരന്റെ പെന്‍ഷന് അപേക്ഷിക്കുന്നതിനുള്ള ഭരണസമിതി തീരുമാനം
  2. സര്‍വീസ് ബുക്ക്
  3. ജില്ലാ സഹകരണ ബാങ്കില്‍ ജീവനക്കാരന്റെ പേരിലുള്ള single account passbook.
  4. ജീവനക്കാരന്റെ സി.പി.എഫ്. ആരംഭിച്ച തീയതി തെളിയിക്കുന്നതിന് ഭരണസമിതി തീരുമാനം അല്ലെങ്കില്‍ സി.പി.എഫ് ലഡ്ജറിന്റെ സാക്ഷ്യപ്പെടുത്തിയ ആദ്യ പേജ്.
  5. പെന്‍ഷന്‍ ഫണ്ട് അടവാക്കിയത് സംബന്ധിച്ച നിശ്ചിത മാതൃകയിലുള്ള സ്റ്റേറ്റ്മെന്‍റ് (Remittance Statement )
  6. ജീവനക്കാരന് കോഡ് നമ്പര്‍ അനുവദിച്ചുകൊണ്ട് പെന്‍ഷന്‍ ബോര്‍ഡില്‍നിന്ന് നല്‍കിയ form No. 1ന്‍റെ പകര്‍പ്പ്.

ഫാമിലി പെന്‍ഷന്‍

ഒരു ജീവനക്കാരന്‍റെ കുടുംബ പെന്‍ഷന് അപേക്ഷിക്കുന്നതിന് 100 /- രൂപ പെന്‍ഷന്‍ ബോര്‍ഡ് അക്കൗണ്ടില്‍ അടവാക്കിയ ചെലാന്‍ സഹിതം അപേക്ഷിച്ച് പെന്‍ഷന്‍ ഡോക്കറ്റ് വാങ്ങേണ്ടതും ആയത് പൂരിപ്പിച്ച് താഴെ പറയുന്ന രേഖകള്‍ സഹിതം സമര്‍പ്പിക്കേണ്ടതുമാണ്.

  1. താലൂക്ക് തഹസില്‍ദാറില്‍നിന്നും ലഭിച്ച അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്
  2. മരണ സര്‍ട്ടിഫിക്കറ്റ്
  3. അനന്തരാവകാശികള്‍ നോട്ടറി പബ്ലിക്കിനു മുമ്പാകെ ഒപ്പിട്ട സമ്മതപത്രം (ഒറിജിനല്‍)
  4. അപേക്ഷകള്‍/ അപേക്ഷ പുനര്‍വിവാഹം കഴിച്ചിട്ടില്ലെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് (ഒറിജിനല്‍)
  5. അപേക്ഷിക്കുന്ന വ്യക്തിയുടെ 3 പാസ്പോര്‍ട്ട് സൈസ്ഫോട്ടോ
  6. സര്‍വീസ് ബുക്ക്
  7. അവകാശിയുടെ പേരിലുള്ള സിംഗിള്‍ അക്കൗണ്ട് എസ്.ബി പാസ് ബുക്ക്

പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കെ മരണപ്പെട്ടയാളുടെ ഫാമിലി പെന്‍ഷന് മരണപ്പെട്ട ജീവനക്കാരന്റെ പെന്‍ഷന്‍ അപേക്ഷയിലെ നോമിനി തന്നെ അപേക്ഷിക്കുമ്പോള്‍ താഴെ പറയുന്നവ സമര്‍പ്പിക്കേണ്ടതാണ് .

  1. സര്‍വീസ് ബുക്ക്
  2. പെന്‍ഷന്‍ ബുക്ക്
  3. സിംഗിള്‍ അക്കൗണ്ട് എസ്.ബി പാസ് ബുക്ക്
  4. മരണ സര്‍ട്ടിഫിക്കറ്റ്
  5. പുനര്‍ വിവാഹം കഴിഞ്ഞിട്ടില്ലെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് (ഒറിജിനല്‍)
  6. അവകാശിയുടെ 3 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ

കടപ്പാട്-www.kscepb.com/scheme

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate