অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ യുക്തിസഹമാക്കല്‍

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ യുക്തിസഹമാക്കല്‍

മുഖ്യമന്ത്രിമാരുടെ ഉപസമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/മറ്റു സ്റ്റേക്ഹോള്‍ഡര്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ചുവടെ പറയുന്ന മേഖലകളിലായി ക്രമീകരിച്ചിട്ടുണ്ട്.

  • ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം – ഉപജീവനം, തൊഴില്‍, നൈപുണ്യ വികസനം
  • ജലസേചനവും സ്വച്ഛഭാരത് മിഷനും
  • വൈദ്യുതി, പ്രാപ്യമായ റോഡുകളും ആശയ വിനിമയ സംവിധാനങ്ങളുടെയും ഗ്രാമീണ ലഭ്യത ഉറപ്പാക്കല്‍
  • മൃഗസംരക്ഷണം, മത്സ്യബന്ധനം, സമഗ്ര നീര്‍ത്തട പരിപാലനം, ജലസേചനം എന്നിവ ഉള്‍പ്പെടെയുള്ള കൃഷി
  • വിദ്യാഭ്യാസം –ഉച്ചഭക്ഷണം ഉള്‍പ്പെടെ
  • ആരോഗ്യം, പോഷകാഹാരം, സ്ത്രീകളും കുട്ടികളും
  • ഗ്രാമ, നഗര പ്രദേശങ്ങളില്‍ എല്ലാവര്‍ക്കും വീട്
  • നഗരവത്കരണം
  • നിയമം നടപ്പാക്കല്‍ - നീതിന്യായ സംവിധാനങ്ങള്‍
  • വന്യജീവി സംരക്ഷണവും ഹരിതവത്കരണവും – മറ്റുള്ളവ

നിലവിലുള്ള 66 കേന്ദ്രാവിഷ്കൃത പദ്ധതികളെ ഒരു കുടക്കീഴിലുള്ള 28 പദ്ധതികളായി പുനക്രമീകരിച്ചു. ഇതില്‍ കോര്‍ ഓഫ് ദ കോര്‍ പദ്ധതികള്‍ 6 എണ്ണവും കോര്‍ പദ്ധതികള്‍ 20 എണ്ണവും ഓപ്ഷണല്‍ പദ്ധതികള്‍ 2 എണ്ണവുമാണ്. കോര്‍ പദ്ധതികളില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ബന്ധമായും പങ്കാളിത്തം ഉണ്ടായിരിക്കണം. എന്നാല്‍ ഓപ്ഷണല്‍ പദ്ധതികളിലെ പങ്കാളിത്തം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. ഓപ്ഷണല്‍ പദ്ധതികള്‍ക്കായി ഓരോ സംസ്ഥാനത്തിനും ഉള്‍പ്പെടുത്തിയിട്ടുള്ള മൊത്തം വിഹിതം മുന്‍കൂറായി തന്നെ അറിയിക്കുന്നതാണ്.

കോര്‍ ഓഫ് ദ കോര്‍ പദ്ധതികള്‍ക്ക് നിലവിലുള്ള വിഹിത ഘടന തുടരുന്നതാണ്. കോര്‍ പദ്ധതികളുടെ വിഹിത ഘടന കേന്ദ്രം 60%, സംസ്ഥാനം 40% എന്ന ക്രമത്തിലും ഓപ്ഷണല്‍ പദ്ധതികള്‍ക്ക് കേന്ദ്രം 50%, സംസ്ഥാനം 50% എന്ന ക്രമത്തിലുമാണ്.

അവസാനം പരിഷ്കരിച്ചത് : 6/8/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate