অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആറളം യാത്ര, കണ്ണൂരില്‍ നിന്ന് പോകാന്‍ ഒരു സുന്ദരഭൂമി

കണ്ണൂരില്‍ കാഴ്ചകള്‍ കാണാന്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് യാത്ര പോകാന്‍ നിരവധി സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് ആറളം വന്യജീവി സങ്കേതം. നിങ്ങള്‍ ഒരു പ്രകൃതി സ്‌നേഹിയാണെങ്കില്‍ കണ്ണൂരില്‍ നിന്ന് ആറളത്തേക്ക് പോകാന്‍ മറക്കരുത്. കണ്ണൂര്‍ ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂര്‍ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
കണ്ണൂരില്‍ നിന്ന് ആറളത്തേക്കുള്ള യാത്ര രസകരമായിരിക്കും. അവിടെ എത്തിയാല്‍ അവിടുത്തെ കാഴ്ചകളും നിങ്ങളെ കൂടുതല്‍ ആനന്ദിപ്പിക്കും.
കണ്ണൂരിൽ നിന്ന് കൂത്തുപറമ്പ് വഴിയാണ് ആറളത്തേക്ക് പോകേണ്ടത്. ഈ വഴിയിലൂടെയുള്ള യാത്രയാണ് ഏറ്റവും സുന്ദരം. കണ്ണൂരിൽ നിന്ന് 24 കിലോമീറ്റർ അകലെയായാണ് കൂത്തുപറമ്പ് സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്ന് കൂത്തുപറമ്പിലേക്കുള്ള വഴിയിലാണ് പെരളശേരി അമ്പലം സ്ഥിതി ചെയ്യുന്നത്. വേണമെങ്കിൽ നിങ്ങൾക്ക് അവിടെയൊന്ന് സന്ദർശിക്കാം. കണ്ണൂരിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് പെരളശേരി ക്ഷേത്രം.
പെരളശ്ശേരിയിൽ
കണ്ണൂരിൽ നിന്ന് ആറളത്തേക്കുള്ള വഴിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കണ്ണൂരില്‍ നിന്നും 14 കിലോമീറ്റര്‍ മാറി കണ്ണൂര്‍ - കൂത്തുപറമ്പ റോഡിൽ ആണ് പെരളശേരി എന്ന ചെറുനഗരം സ്ഥിതിചെയ്യുന്നത്. കേരളത്തിലങ്ങോളമിങ്ങോളം ആരാധകരുള്ള ശ്രീ സുബ്രഹ്മണ്യ ക്ഷേത്രമാണ് പെരളശേരിയില പ്രധാനപ്പെട്ട
കണ്ണവത്തേക്ക്
കൂത്തുപറമ്പിൽ നിന്ന് പതിമൂന്ന് കിലോമീറ്റർ അകലെയാണ് കണ്ണവം. പഴശിരാജയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമാണ് കണ്ണവം. പഴശ്ശിയുടെ വലംകൈ ആയിരുന്ന തലയ്ക്കൽ ചന്തുവിനെ ഇവിടെ വച്ചാണ് ബ്രിട്ടീഷുകാർ തൂക്കിക്കൊന്നത്. ടിപ്പുസുൽത്താന്റെ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു പാലം ഇവിടെയുണ്ട്.
തൊടീക്കളം ശിവക്ഷേത്രത്തിലെ ചുമർ ചിത്രങ്ങൾ
സമയം ലഭിക്കുമെങ്കിൽ നിങ്ങൾക്ക് തൊടീക്കളം ക്ഷേത്രത്തിൽ ഒന്ന് സന്ദർശിക്കാം. കണ്ണവത്ത് നിന്ന് രണ്ടു കിലോമീറ്ററെ ഉള്ളു. കണ്ണവത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് തൊടീക്കളം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ ഏറെ പ്രശസ്തമാണ്. കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരു പുരാതന ക്ഷേത്രമാണിത്. ആറളത്തേക്കുള്ള യാത്രയിൽ സഞ്ചരിക്കാവുന്ന ഒരു ക്ഷേത്രമാണ് ഇത്.
തിരികെ കണ്ണവത്ത് വന്നാൽ നിങ്ങൾക്ക് പോകാൻ മറ്റൊരു സ്ഥലം ഉണ്ട് വെളുമ്പത്ത് മഖാം. കണ്ണവത്ത് നിന്ന് ചെറുവാഞ്ചേരി റോഡിലൂടെ ഒരു അരകിലോമീറ്റർ പോയാൽ ഇവിടെ എത്താം. വനത്തിന് നടുവിലാണ് ഏറെ പ്രശസ്തമായ ഈ മുസ്ലീം ദേവാലയം സ്ഥിതി ചെയ്യുന്നത്.
മരങ്ങൾക്കിടയിലൂടെ ഒരു യാത്ര
കണ്ണവം മുതൽ വനമേഖല ആരംഭിക്കും. റോഡിന്റെ ഒരു വശത്ത് ഇടതൂർന്ന വനമാണ്. യാത്രയിൽ നമ്മൾ ആദ്യം എത്തിച്ചേരുന്ന ടൗൺ കോളയാട് ആണ്. പിന്നെ നിടുംപോയിൽ. കോളയാടിനും നിടുംപോയിലിനും ഇടയിൽ പുന്നപ്പാലത്താണ് പ്രശസ്തമായ അൽഫോൺസ ദേവാലയം സ്ഥിതി ചെയ്യുന്നത്.
വനത്തിന് നടുവിലായുള്ള ചെറിയ ടൗൺ ആണ് നിടുംപോയിൽ ഇവിടെ നിന്ന് മാനന്തവാടിക്ക് ഒരു റോഡ് ഉണ്ട്. കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് യാത്രപോകുന്നത് നിടുംപോയിൽ വഴിയാണ്.
ആറളത്തേക്ക് സ്വാഗതം
നിടുംപോയിൽ എത്തുമ്പോൾ തന്നെ ആറളം വന്യജീവി സങ്കേതത്തെക്കുറിച്ചുള്ള ഒരു ബോർഡ് നിങ്ങൾക്ക് കാണാം. ഇവിടെ നിന്ന് ഏകദേശം എട്ടുകിലോമീറ്റർ യാത്ര ചെയ്താൽ ആറളം വന്യജീവി സങ്കേതത്തിൽ എത്താം. അൻപത്തി അഞ്ച് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ ആണ് ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.

പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഈ വനമേഖലയുടെ അതിരുകൾ ആറളം, കൊട്ടിയൂർ, കേളകം എന്നീ ഗ്രാമങ്ങളാണ്. ആറളം വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്രയിൽ നിങ്ങൾക്ക് ആന, കാട്ടുപോത്ത്, മാൻ, കാട്ടുപന്നി, പുള്ളിപ്പുലി, കാട്ടുപൂച്ച തുടങ്ങിയ നിരവധി ഇനത്തിലുള്ള മൃഗങ്ങളെ കാണാൻ കഴിയും.
ത്രില്ലൻ യാത്ര
ആറളം വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്ര തീർച്ചയായും ത്രില്ലടിപ്പിക്കുന്ന ഒന്നായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ആറളത്തെ കാഴ്ചകളിലൂടെ. ആറളം വന്യജീവി സങ്കേതം രൂപികരിച്ചത് 1984ൽ ആണ്. ഇതിനോട് അനുബന്ധിച്ചാണ് ആറളം ഫാമും സ്ഥിതി ചെയ്യുന്നത്. ആറളത്തെ ചുറ്റി ഒരു പുഴ ഒഴുക്കുന്നുണ്ട്. ചീങ്കണ്ണി പുഴ എന്നാണ് ഇത് അറിയപ്പെടുന്നത്. വളപ്പട്ടണം പുഴയിലേക്കണ്ണ് ചീങ്കണ്ണി പുഴ ചെന്നെത്തുന്നത്. ഇതുകൂടാതെ ചെറുതും വലുതുമായ നിരവധി തോടുകൾ ആറളത്ത് കാണാം.
പ്ലാസ്റ്റിക്ക് വേണ്ട
ആറളം വന്യജീവി സങ്കേതത്തിൽ ചെല്ലുമ്പോൾ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയാതെ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്കിന് എതിരെ അതീവ ജാഗ്രത പുലർത്തുന്നവരാണ് ഇവിടുത്തെ ജീവനക്കാർ. വനത്തിൽ ഒരു മിഠായി കടലാസ് പോലും നിങ്ങൾക്ക് കാണാൻ കഴിയില്ല.
താമസിക്കാന്‍
ആറളം വന്യജീവി സങ്കേതത്തിൽ 40 പേര്‍ക്കുള്ള ഡോര്‍മിറ്ററി സൗകര്യമുണ്ട്‌. എങ്കിലും ഇരിട്ടിയിലോ കാക്കയങ്ങാടോ ഉള്ള ഹോട്ടലുകളിൽ താമസിക്കുന്നതാണ് നല്ലത്.

അവസാനം പരിഷ്കരിച്ചത് : 2/16/2020

© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate