ഏപ്രിൽ 20, 2015 ൽ എം.എസ്.എം. ഇ മന്ത്രാലയം സൂക്ഷമ ഇടത്തരം, ചെറുകിട സംരംഭകത്വ വികസന(ഭേദഗതി) ബില്ല് ലോകസഭയില്‍ അവതരിപ്പിച്ചു. ഭേദഗതിയിലെ പ്രധാന വ്യവസ്ഥകള്‍ (1) വിവിധ ആഗോളമൂല്യശൃംഖലകളുടെ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നുവരുന്ന എം.എസ്.എം. ഇകളുടെ പങ്ക് ദൃഢപ്പെടുത്തുന്നതിനായി മാറി വരുന്ന വിലസൂചികയും ഉല്പാദന ചെലവും കണക്കിലെടുത്ത് പ്ലാന്റുകളുടെയും മെഷീനുകളുടെയും നിലവിലെ നിക്ഷേപതോത് വര്‍ദ്ധിപ്പിക്കേണ്ടതാണ്. (2) ചെറുകിടസംരംഭകര്‍ക്കുപുറമെ ഇടത്തരം സംരംഭകരെയും കൂടി സെക്ഷന്‍ 7(9) ല്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നേടാന്‍ അര്‍ഹരാക്കുകയും കരുത്തുള്ളവരും ആക്കി തീര്‍ക്കുക കൂടാതെ (3) വിലകയറ്റവും മാറിവരുന്ന കമ്പോളസാഹച ര്യവും കണക്കിലെടുത്ത് നിക്ഷേപപരിധി ഉയർത്തുന്നതിനായി കേന്ദ്രഗവൺമെന്റിനെ പ്രാപ്തമാക്കുക.
അവസാനം പരിഷ്കരിച്ചത് : 2/16/2020