ഉണ്ട്. ജി എസ് ടി നിയമത്തിലെ 107-ആം വകുപ്പ് പ്രകാരം തനിക്കു പരാതിയുള്ള വിധിക്കോ തീർപ്പിനോ എതിരെ അപ്പീൽ പോകു ന്നതിനു ഒരാൾക്ക് അവകാശമുണ്ട്. എന്നാൽ ഇത് ഒരു വിധി നിർണയം ചെയ്യാൻ അധികാരമുള്ള ഉദ്യോഗസ്ഥൻ (adjudicating authority) ഇറക്കിയ ഉത്തര വായിരിക്കണം. എന്നാൽ 121-ആം വകുപ്പ് അനുസരിച്ചുള്ള ചില ഉത്തരവുകൾക്ക് ഇതു ബാധകമല്ല.
പരാതിക്കു കാരണമായ ഉത്തരവ് ലഭിച്ചു മുന്നു മാസത്തിനകത്തു പരാതിക്കാരൻ അപ്പീൽ നൽകണമെന്നു നിശ്ചയിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഡിപ്പാർട്മെന്റിന് അപ്പീൽ പോകുന്നതിനു 6 മാസത്തെ കാലാവധിയുണ്ട്. അപ്പീലിന് മുൻപായി റിവ്യു നടപടികൾ പൂർത്തിയാകേ ണ്ടത്തിനാലാണിത്.
ഉണ്ട്. 107(4) വകുപ്പ് പ്രകാരം 3/6 മാസത്തെ കാലാവധിക്കു ശേഷവും തക്കതായ കാരണം കാണിക്കുന്ന പക്ഷം മേൽപ്പറഞ്ഞ സമയത്തിന് ശേഷവും ഒരു മാസം കൂടെ കാലാവധി നീട്ടി നൽകാൻ അപ്പീൽ അധികാരിക്ക് അധികാരമുണ്ട്.
ആവാം. നേരത്തെ ഇത് വിട്ടു പോയത് ബോധപൂർവ്വമോ അല്ലെങ്കിൽ കാരണം കൂടാതെയോ അല്ലെന്നു അപ്പീൽ അധികാരിക്ക് ബോധ്യപ്പെടുന്ന പക്ഷം ഇത് അനുവദിക്കാവുന്നതാണ്.
അപ്പീൽ അധികാരി തൻറ്റെ ഉത്തരവുകൾ പരാതിക്കാരനും എതിർകക്ഷിക്കും ബന്ധപ്പെട്ട സി ജി എസ് ടി/എസ് ജി എസ് ടി/യു ജി എസ് ടി കമ്മീഷണർക്കും അയച്ചു കൊടുക്കേണ്ടതാണ്.
അപേക്ഷകൻ ഏതു ഉത്തരവിനെതിരെയാണ് അപ്പീൽ സമർപ്പിക്കുന്നത്. ആ ഉത്തരവാൽ ചുമത്തപ്പെട്ട നികുതിയുടെയോ പലിശയുടെയോ പിഴയുടെയോ ഫീസിൻറ്റെയോ മറ്റേതെങ്കിലും തുകയുടെയോ ബാധ്യത അപേക്ഷകൻ അംഗീകരിക്കുന്നുണ്ടെങ്കിൽ അത് മുഴുവനായും, അത കൂടാതെ അംഗീകരിക്കാത്ത തുകയുടെ പത്തു ശതമാനവുമാണ് അപ്പീൽ പോകുന്നതിനു മുൻകൂർ കെട്ടിവെക്കേണ്ടത്.
ഇല്ല.
107(7) വകുപ്പ് പ്രകാരം മേൽപ്പറഞ്ഞ രീതിയിൽ തുക മുൻകൂർ കെട്ടിവെക്കുന്ന പക്ഷം ബാക്കി തുകക്കുള്ള പിരിച്ചെടുക്കൽ നടപടികൾ മരവിപ്പിച്ചതായി (stay) കരുതുന്നതാണ്.
അത്തരത്തിൽ അപ്പീൽ അധികാരിക്ക് തീരുമാനിക്കാം. പക്ഷെ അത്തരത്തിൽ തീരുമാനിക്കുന്നതിന് മുൻപ് അപേക്ഷകന് അധികാരി പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്ന ഉത്തരവിനെതിരെ മതിയായ കാരണം കാണിക്കാൻ ന്യായമായ അവസരം നൽകേണ്ടതാണ്. (വകുപ്പ് 107(11).
എന്നാൽ ഇത്തരത്തിൽ നികുതി വർധിപ്പിക്കുന്നതിനോ അഥവാ തെറ്റായ ഇന്പുട ടാക്സ് ക്രൈഡിറ്റ് പരിഗണിക്കുന്നതിനോ മുൻപായി അപ്പീൽ അധി കാരി ബന്ധപ്പെട്ട കക്ഷിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകേണ്ടതാണ്. ബന്ധപ്പെട്ട അപ്പീൽ ഉത്തരവ് വകുപ്പ് 73 അഥവാ വകുപ്പ് 74 പ്രകാരമുള്ള കാലാവധിക്കുള്ളിൽ ആയിരിക്കണം. (വകുപ്പ് 107(11) രണ്ടാം നിബന്ധന).
ഇല്ല. 107(ii) വകുപ്പ് പ്രകാരം അപ്പീൽ അധികാരി, അദ്ദേഹത്തിന് ആവശ്യം എന്ന് തോന്നുന്ന അന്വേഷണങ്ങൾക്ക് ശേഷം നിയമപരവും ശരിയുമായി തോന്നുന്ന ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്. ഈ ഉത്തരവ ചോദ്യം ചെയ്യപ്പെട്ട ഉത്തരവ് ശരിവെച്ചുകൊണ്ടോ, ഭേദഗതി വരുത്തി ക്കൊണ്ടോ റദ്ദാക്കിക്കൊണ്ടോ ഉള്ളതാകാം. എന്നാൽ അപ്പീൽ അധികാരിക്ക് കേസ് മുൻ അധികാരിക്ക് തിരിച്ചയക്കാനുള്ള അധികാരം ഉണ്ടായിരിക്കുന്നതല്ല.
വകുപ്പ് 299) പ്രകാരം, പുനഃപരിശോധനാ അധികാരിയെ 108-ആം വകുപ്പ് പ്രകാരമുള്ള ഉത്തരവ് പുനഃപരിശോധിക്കുന്നതിനുള്ള അധികാരി എന്ന് വിശദീകരിച്ചിരിക്കുന്നു. 108-ആം വകുപ്പ് പ്രകാരം അത്തരത്തിലുള്ള പുനഃപരിശോധനാ അധികാരിക്ക്, തൻറ്റെ കീഴ് ജീവനക്കാർ പുറപ്പെടുവി ക്കുന്ന ഉത്തരവുകൾ വിളിച്ചു വരുത്തി പരിശോധിക്കാനും, അത്തരത്തിൽ പുനഃപരിശോധിക്കപ്പെടുന്ന ഉത്തരവുകൾ സർക്കാരിന് അപകടകരമാകുന്ന തരത്തിൽ തെറ്റ് വന്നവയോ അഥവാ അത് നിയമ വിരുദ്ധമോ ഉചിതമല്ലാ ത്തതോ അല്ലെങ്കിൽ പ്രസ്തുത ഉത്തരവ് പുറപ്പെടുവിക്കുന്ന സമയത്തു ലഭ്യമാ യതോ അല്ലാത്തതോ ആയ കാര്യങ്ങൾ വേണ്ടുംവണ്ണം പരിഗണിക്കാത്തതോ അഥവാ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയ ഏതെങ്കിലും കാരണം കൊണ്ടോ ആവശ്യം എന്ന് തോന്നുന്ന പക്ഷം ബന്ധപ്പെട്ട കക്ഷിക്ക നോട്ടീസ് കൊടുത്തതിനു ശേഷം പുനഃ പരിശോധിക്കാവുന്നതാണ്.
ഉണ്ട്.
ഉണ്ട്. താഴെ പറയുന്ന തരത്തിലുള്ള ഉത്തരവുകൾ പുനഃ പരിശോധനാ അധികാരിക്ക് പുനഃപരിശോധിക്കാൻ പറ്റുന്നതല്ല;
എ) പുനഃപരിശോധിക്കാൻ ഉദ്ദേശിക്കുന്ന ഉത്തരവിനെതിരെ വകുപ്പുകൾ 107, 112, 117, 118 എന്നിവ പ്രകാരം അപ്പീൽ നിലനിൽക്കുന്നുണ്ടെങ്കിൽ; അല്ലെങ്കിൽ
ബി) വകുപ്പ് 107(2) പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടില്ലെങ്കിലും അഥവാ പുനഃപരിശോധിക്കാൻ ഉദ്ദേശിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചു മൂന്ന് വർഷം കഴിഞ്ഞിട്ടുണ്ടെങ്കിൽ
സി) ഈ ഉത്തരവ് നേരത്തെ പുനഃപരിശോധനയ്ക്കു വിധേയമായിട്ടുണ്ടെങ്കില്‍
ബന്ധപ്പെട്ട നികുതി തുകയോ ഇന്പുട ടാക്സ് ക്രഡിറ്റോ ഇതിലുള്ള വത്യാസമോ ഇതിൻ പ്രകാരമുള്ള പിഴയോ ഫീസോ പെനാൽറ്റിയോ 50,000 രൂപയിൽ കുറവാണെങ്കിൽ അപേക്ഷ നിരസിക്കുന്നതിനു ട്രിബുണലിനു അധികാരം ഉണ്ടായിരിക്കുന്നതാണ്. (വകുപ്പ് 112(2)
പരാതിക്കാരന് അപ്പീൽ നൽകുന്നതിനുള്ള കാലപരിധി, കാരണ മായ ഉത്തരവ് ലഭിച്ചു മുന്നു മാസത്തിനകത്തു വേണമെന്ന് നിശ്ചയിക്കപ്പെട്ടി രിക്കുന്നു. എന്നാൽ ഡിപ്പാർട്മെന്റിന് റിവ്യു നടപടികൾ പൂർത്തിയാക്കി അപ്പീൽ നൽകുന്നതിന് 6 മാസത്തെ കാലാവധിയുണ്ട്.
ഉണ്ട്. 3/6 മാസത്തെ കാലാവധിക്കുശേഷവും തക്കതായ കാരണം കാണിക്കുന്ന പക്ഷം മേൽപ്പറഞ്ഞ സമയത്തിന് ശേഷവും മൂന്ന് മാസം കൂടെ കാലാവധി നീട്ടി നൽകാൻ ട്രിബ്യൂണലിനു അധികാരമുണ്ട്.
അപ്പീൽ ലഭിച്ചു 45 ദിവസത്തിനകം.
ഉണ്ട്. അപ്പീൽ അധികാരിയുടെയോ ട്രിബ്യൂണലിന്റെയോ ഏതെങ്കിലും ഉത്തരവ് പ്രകാരം 107(6) വകുപ്പ് പ്രകാരമോ 1128) പ്രകാരമോ മുൻകൂർ കെട്ടിവച്ച തുക തിരിച്ചു നൽകാൻ ഉത്തരവ് ഉണ്ടാകുന്ന പക്ഷം ഇത്തരത്തിൽ തിരിച്ചു ലഭിക്കുന്ന തുകക്ക് കെട്ടിവച്ച തിയ്യതി മുതൽ തിരിച്ചു ലഭിക്കുന്ന തിയ്യതി വരെ വകുപ്പ് 56-ൽ പറഞ്ഞത് പ്രകാരമുള്ള പലിശ ലഭിക്കാൻ അർഹതയുണ്ട്. (വകുപ്പ് 115).
ട്രിബ്യൂണലിൻറ്റെ ഏരിയ ബെഞ്ചോ സംസ്ഥാന ബെഞ്ചോ പുറ പ്പെടുവിച്ച ഉത്തരവിനെതിരെയുള്ള അപ്പീൽ, പ്രസ്തുത അപ്പീലിൽ ഒരു പ്രധാനപ്പെട്ട നിയമവശം ഉൾക്കൊണ്ടിട്ടുണ്ടു എന്ന് ഹൈക്കോടതിക്കു തോന്നുന്ന പക്ഷം ഹൈക്കോടതിയിൽ സമർപ്പിക്കാവുന്നതാണ്. (117(1) വകുപ്പ്). എന്നാൽ ട്രിബ്യൂണലിൻറ്റെ ദേശീയ ബെഞ്ചിനോ റീജിയണൽ ബെഞ്ചിനോ എതിരെയുള്ള അപ്പീൽ സുപ്രീം കോടതിയിലാണ് സമർപ്പിക്കേണ്ടത്. (വകുപ്പ് 109(5) പ്രകാരം വിതരണംചെയ്യപ്പെടുന്ന സ്ഥലവുമായി ബന്ധപ്പെട്ട തർക്കം ഉൾപ്പെടുന്ന അപ്പീലുകൾ മാത്രമേ ദേശീയ ബെഞ്ചിനും റീജിയണൽ ബഞ്ചമ്പുകൾക്കും പരിഗണിക്കാൻ സാധിക്കു).
ഏതു ഉത്തരവിനെതിരെയാണ് അപ്പീൽ നൽകുന്നത്. ആ ഉത്ത രവ് ലഭിച്ചു. 180 ദിവസത്തിനകം. എന്നാൽ മതിയായ കാരണം കാണിക്കുന്ന പക്ഷം ഹൈക്കോടതിക്കു കാലാവധി നീട്ടി നൽകാവുന്നതാണ്.
കടപ്പാട്: Central Board of Excise and Customs
അവസാനം പരിഷ്കരിച്ചത് : 8/29/2019