എപ്പോളാണ് ചരക്കുസേവന നികുതി ചുമത്താൻ ബാധ്യത വരുന്നത് എന്നത് കണക്കാക്കുന്നത് സപ്ലൈ-സമയം അനുസരിച്ചാണ് കൂടാതെ, അത് എപ്പോളാണ് ഒരു സപ്ലൈ നടത്തിയത് എന്നും കാണിക്കുന്നു. CGST/SGST നിയമം ചരക്കുകൾക്കും സേവനങ്ങൾക്കും വെവ്വേറെ സപ്ലൈ-സമയം നൽകിയിരിക്കുന്നു.
CGST/SGST നിയമത്തിലെ സെക്ഷൻ 12, 13 -ൽ സപ്ലൈ-സമയത്തെ പറ്റി പ്രസ്താവിക്കുന്നു. ഇനി പറയുന്നതിൽ ഏറ്റവും ആദ്യം സംഭവിക്കുന്നത് ആയിരിക്കും ചരക്കു സപ്ലൈയുടെ ചരക്കുകളുടെയും സേവനങ്ങളുടെയും കാര്യത്തിൽ സപ്ലൈ-സമയം:
(i) സപ്ലയർ ആ സേയുമായി ബന്ധപ്പെട്ട ഇന്‍വോയിസ് പുറപ്പെടു വിച്ച ദിവസം, അല്ലെങ്കിൽ സെക്ഷൻ 31 പ്രകാരം സപ്ലൈ യുമായി ബന്ധപ്പെട്ട ഇൻവോയ്സ് ഇഷ്യു ചെയ്യേണ്ട അവസാന ദിവസം, അല്ലെങ്കിൽ
(ii) ഏതു ദിവസം ആണോ സപ്ലൈയുമായി ബന്ധപ്പെട്ട സപ്ലയർക്കു പണം ലഭിച്ചത്, ആ ദിവസം
ചരക്കുസേവനവുമായി ബന്ധപ്പെട്ട വൗച്ചർ സപ്ലൈ ചെയ്യുമ്പോൾ സപ്ലൈ സമയം താഴെപ്പറയുന്നതുപോലെ ആണ്
a) വൗച്ചർ ഇഷ്യ ചെയ്യുന്ന തീയതി; ആ ഘട്ടത്തിൽ സപ്ലൈ നടക്കുകയാണെങ്കിൽ, അല്ലെങ്കിൽ
b) മറ്റ് എല്ലാ കേസുകളിലും വൗച്ചറിന്റെ വീണ്ടെടുക്കൽ തീയതി,
സെക്ഷൻ 12(5), 13(5) എന്നിവയിൽ ഒരു അവശിഷ്ട കുറിപ്പ് ചേർത്തിരിക്കുന്നു. അത് പ്രകാരം സമയാസമയം റിട്ടേണുകൾ സമർപ്പിക്കപ്പെടേ ണ്ടപ്പോൾ, ആ റിട്ടേൺ സമർപ്പിക്കപ്പെടേണ്ട ദിവസം ആയിരിക്കും സപ്ലൈമയം. മറ്റുള്ള സന്ദർഭങ്ങളിൽ, ഏതു ദിവസമാണോ CGST/SGST/IGST അടച്ചത്, ആ ദിവസം.
ഏതുദിവസമാണോ പണം നൽകിയതായി വിതരണക്കാരൻറ്റെ കണക്കു പുസ്തകത്തിൽ രേഖപ്പെടുത്തിയത് അല്ലെങ്കിൽ ഏതു ദിവസമാണോ പണം വിതരണക്കാരൻറ്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടത്. ഇതിൽ ആദ്യം വരുന്ന ദിവസം.
അല്ല. ഇങ്ങനെയുള്ളപ്പോൾ ഇൻവോയ്തിൽ കാണിച്ചിരിക്കുന്നതോ, ഭാഗീകമായി നൽകപ്പെട്ട പണത്തോടു ബന്ധപ്പെട്ടതോ ആയ സേവനത്തെ മാത്രമേ സപ്ലൈ ആയി കണക്കാക്കുകയുള്ളൂ.
സപ്ലൈ-സമയം താഴെപറയുന്നവയിൽ ഏറ്റവും ആദ്യം വരുന്ന തിയതി ആയിരിക്കും.
a) ചരക്കു ലഭിച്ച ദിവസം)
b) എന്നാണോ പണം നൽകിയത്, ആ ദിവസം,
c) സപ്ലയർ ഇന്‍വോയിസ് ഇഷ്യു ചെയ്ത തീയതി മുതൽ 30 ദിവസങ്ങൾക്കഉള്ളിൽ,
സേവന സപ്ലൈ-സമയം താഴെപറയുന്നവയിൽ ഏറ്റവും ആദ്യം വരുന്ന തിയതി ആയിരിക്കും.
a) എന്നാണോ പണം നൽകിയത്, ആ ദിവസം,
b) സപ്ലയർ ഇന്‍വോയിസ് ഇഷ്യു ചെയ്ത തീയതി മുതൽ 60 ദിവസ ങ്ങൾക്ക് ഉള്ളിൽ,
പലിശ, ലേറ്റ്ഫീസ്, പെനാൽറ്റി, വൈകിയ വേതനം എന്നിവയാൽ മൂല്യവർദ്ധനവ് ഉണ്ടായാൽ ഏതു ദിവസമാണോ അവ ലഭ്യമായത് ആ ദിവസമായിരിക്കും സപ്ലൈ-സമയം.
അതെ. സെക്ഷൻ 14 സപ്ലൈ സമയത്തെപ്പറ്റി പ്രസ്താവിക്കുന്നു.
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സപ്ലൈ സമയം താഴെ പറയുന്നതു പോലെ ആയിരിക്കും.
i) ഇൻവോയ്സ് ഇഷ്യു ചെയ്തതും പണം സ്വീകരിച്ചതും നികുതി നിരക്കിനു മാറ്റം വന്നതിനുശേഷം ആണെങ്കിൽ സപ്ലൈ സമയം പണം സ്വീകരിച്ച ദിവസമോ അതോ ഇൻവോയ്സ് ഇഷ്യു ചെയ്ത ദിവസമോ ഇവയിൽ ഏതാണൊ ആദ്യം വരുന്നത്, അതായിരിക്കും; അല്ലെങ്കിൽ
ii) ഇൻവോയ്സ് ഇഷ്യു ചെയ്തത് നികുതി നിരക്കിനു മാറ്റം വന്നതിനുമുൻപും എന്നാൽ പണം സ്വീകരിച്ചതു നികുതി നിരക്കിനു മാറ്റം വന്നതിനു ശേഷവും ആണെങ്കിൽ ഇൻവോയ്സ് ഇഷ്യു ചെയ്ത ദിവസം ആയിരിക്കും സപ്ലൈ സമയം; അല്ലെങ്കിൽ
iii) പണം സ്വീകരിച്ചതു നികുതി നിരക്കിനു മാറ്റം വന്നതിനു മുൻപും ഇൻവോയ്സ് ഇഷ്യുചെയ്തത് നികുതി നിരക്കിനു മാറ്റം വന്നതിനു ശേഷവും ആണെങ്കിൽ സപ്ലൈസമയം പണം സ്വീകരിച്ച ദിവസം ആയിരിക്കും
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സപ്ലൈ സമയം താഴെ പറയുന്നതു പോലെ ആയിരിക്കും.
l) പണം സ്വീകരിച്ചതു നികുതി നിരക്കിനു മാറ്റം വന്നതിനു ശേഷം ആണ് എന്നാൽ ഇൻവോയ്സ് ഇഷ്യു ചെയ്തതു നികുതി നിരക്കിനുമാറ്റം വന്നതിനു മുൻപ് ആണെങ്കിൽ സപ്ലൈ സമയം പണം സ്വീകരിച്ച ദിവസം ആയിരിക്കും; അല്ലെങ്കിൽ
ii) പണം സ്വീകരിച്ചതും ഇൻവോയ്സ് ഇഷ്യു ചെയ്തതും നികുതി നിരക്കിനു മാറ്റം വന്നതിനുമുൻപ് ആണെങ്കിൽ സപ്ലൈ സമയം പണം സ്വീകരിച്ച ദിവസമോ അതോ ഇൻവോയ്സ് ഇഷ്യൂ ചെയ്ത ദിവസമോ ഇവയിൽ ഏതാണൊ ആദ്യം വരുന്നത് അതായിരിക്കും; അല്ലെങ്കിൽ
iii) ഇൻവോയ്സ് ഇഷ്യൂ ചെയ്തതു നികുതി നിരക്കിനു മാറ്റം വന്നതിനുശേഷം ആണ് എന്നാൽ പണം സ്വീകരിച്ചതു നികുതി നിരക്കിനു മാറ്റം വന്നതിനു മുൻപ് ആണെങ്കിൽ സപ്ലൈ സമയം ഇൻവോയ്സ് ഇഷ്യുചെയ്ത ദിവസം ആയിരിക്കും.
ഉത്തരം: സേവനം 1/06/2017-ന് മുൻപ് നല്ലിയിരിക്കുന്നതിനാൽ പഴയ നിരക്ക് ആയ 18% ആയിരിക്കും ബാധകമാകുക.
സേവനം 1/06/2017-ന് ശേഷം നല്ലിയിരിക്കുന്നതിനാൽ പുതിയ നിരക്ക് ആയ 20% ആയിരിക്കും ബാധകമാകുക.
CGST/SGST നിയമത്തിലെ സെക്ഷൻ 31 പ്രകാരം ഒരു റെജിസ്റെർഡ്ആയ നികുതി ദാതാവ് സാധനങ്ങളുടെ വിവരണം, അളവ്, വില, നികുതി, മറ്റു നിർദിഷ്ട വിവരങ്ങൾ ഇവ അടങ്ങിയ ഒരു ഇൻവോയ്സ് താഴെ പറയുന്ന സന്ദർഭങ്ങളിൽ ഇഷ്യൂ ചെയ്യേണ്ടതാണ്.
a) സ്വീകർത്താവിനു നൽകുന്നതിന് വേണ്ടി ചരക്കു നീക്കം ചെയ്യുന്ന സമയത്തോ
b) മറ്റ് സന്ദർഭങ്ങളിൽ വസ്തുവകകൾ വിതരണം ചെയ്യുകയോ സ്വീകർത്താ വിന് ലഭ്യമാക്കുകയോ ചെയ്യുന്ന സമയത്തോ,
CGST/SGST നിയമത്തിലെ സെക്ഷൻ 31 പ്രകാരം ഒരു റെജിസ്റ്റെർ ആയ നികുതി ദാതാവ് സേവനത്തിൻറ്റെ വിവരണം, മൂല്യം, നികുതി മറ്റു നിർദിഷ്ട വിവരങ്ങൾ അടങ്ങിയ ഒരു ഇൻവോയ്സ് സ്വീകർത്താ വിനു നൽകുന്നതിന് വേണ്ടി നിയമം അനുശാസിക്കുന്നപ്രകാരം സേവനം ലഭ്യമാക്കിയതിനു മുൻപോ അതിനു ശേഷമോ നിർദിഷ്ട സമയപരിധിക്കുള്ളിൽ ഇഷ്യുചെയ്യേണ്ടതാണ്.
ഘട്ടം ഘട്ടമായുള്ള കണക്കു രേഖകളോ ഘട്ടംഘട്ടമായുള്ള പണം നല്കലോ തുടർച്ചയായുള്ളിടത്തു അത്തരം കണക്കു രേഖകൾ ഇഷ്യു ചെയ്തതിനു മുൻപോ അതിനു ശേഷമോ അല്ലെങ്കിൽ ഓരോ ഘട്ടം പണം ലഭിച്ചപ്പോഴോ ഇൻവോയ്സ് ഇഷ്യു ചെയ്യേണ്ടതാണ്.
a) പണം നൽകേണ്ടതായ ദിവസം ഉടമ്പടി രേഖകളിൽ നിന്നും നിജപ്പെടുത്താൻ സാധിച്ചാൽ സേവനസ്വീകർത്താവ് പണം നൽകേണ്ടതായ ദിവസത്തിന് മുൻപോ അതിനുശേഷമോ ഇൻവോയ്സ് ഇഷ്യുചെയ്യേണ്ടതാണ്. എന്നാൽ ഈ നിർദിഷ്ട പരിധിക്കുള്ളിൽ സേവനദാതാവ് എപ്പോഴെങ്കിലും പണം സ്വീകരിച്ചിട്ടുണ്ടെങ്കിലും
b) പണം നൽകേണ്ടതായ ദിവസം ഉടമ്പടി രേഖകളിൽ നിന്നും നിജപ്പെടുത്താൻ സാധിക്കുന്നില്ലെങ്കിൽ, നിർദിഷ്ട സമയ പരിധിക്കുള്ളിൽ സേവനദാതാവ് പണം സ്വീകരിക്കുന്ന ദിവസത്തിന് മുൻപോ അതിനുശേഷമോ പണം സ്വീകരിക്കു ന്നതിനനുസരിച് ഇന്‍വോയിസ് ഇഷ്യുചെയ്യേണ്ടതാണ്
c)പണം നൽകുന്നത് ഒരു പ്രവർത്തി പൂർത്തിയാകുന്നതുമായി ബന്ധപ്പെട്ടാണെങ്കിൽ, ആ പ്രവർത്തി പൂർത്തീകരിക്കുന്നത നുസരിച്ചു അതിനു മുൻപോ, പിന്പോ, പക്ഷെ നിർദിഷ്ട സമയ പരിധിക്കുള്ളിൽ ഇൻവോയ്സ് ഇഷ്യൂ ചെയ്തിരിക്കണം.
മുൻ അംഗീകാര പ്രകാരം വില്പനക്ക് അയക്കുകയോ തിരിച്ചു സ്വീകരിക്കുകയോ ചെയ്യുന്ന സാധനങ്ങളുടെ ഇൻവോയ്ക്ക, സാധനങ്ങൾ സപ്ലൈ ചെയ്യുന്ന സമയത്തോ, അംഗീകാരം നൽകിയ ദിവസത്തിന് 6 മാസത്തിനുള്ളിലോ, ഇതിൽ ഏതാണോ ആദ്യം വരുന്നത് ആ ദിവസം ഇൻവോയ്സ് ഇഷ്യുചെയ്യേണ്ടതാണ്.
കടപ്പാട് : Central Board of Excise and Customs
അവസാനം പരിഷ്കരിച്ചത് : 8/29/2019