ചരക്കുസേവനനികുതിക്കു കീഴിൽ ബിസിനസ്സ് അഭിവൃദ്ധിക്കു വേണ്ടി പ്രതിഫലം വാങ്ങി ചരക്കുകളുടെയോ സേവനങ്ങളുടെയോ സപ്ലൈ നടത്തുന്നതായിരിക്കും നികുതി വിധേയ പ്രവർത്തനം. നിലവിലുള്ള പരോക്ഷ നികുതി നിയമങ്ങൾക്കു കീഴിലുള്ള നിർമ്മാണം, വില്പന, സേവനങ്ങൾ എന്നിവ സപ്ലൈ എന്ന ഈ നികുതി വിധേയ പ്രവർത്തനത്തിൽ ലയിക്കപ്പെടും
ഉത്തരം: 'സപ്പെ" എന്ന പദം വളരെ വ്യാപ്തി ഉള്ളതാണ്. എല്ലാ വിധത്തിലുമുള്ള ബിസിനസ്സ് അഭിവൃദ്ധിയ്ക്കു വേണ്ടി പ്രതിഫലം വാങ്ങി നൽകുന്ന ചരക്കുകളുടെ വില്പന കൂടാതെ/അല്ലെങ്കിൽ സേവനങ്ങളുടെ കൂടാതെ, കച്ചവടം, കൈമാറ്റങ്ങൾ, ബാർട്ടർ, ലൈസൻസ്, എക്സ്ചേഞ്ഞ്ജ്, വാടക, പാട്ടം, നീക്കംചെയ്യൽ എന്നിവയൊ അല്ലെങ്കിൽ ഇവ ചെയ്യാമെന്ന് സമ്മതിക്കു കയോ ചെയ്താൽ ഇവ സഹൈപ്സയിൽ ഉൾപ്പെടും. ഇതിൽ ഇറക്കുമതി ചെയ്യുന്ന സേവനങ്ങളും ഉൾപ്പെടുന്നു. ഇതുകൂടാതെ, MGL പ്രകാരം പ്രതിഫലമില്ലാതെ നൽകുന്ന ചില ഇടപാടുകളും സപ്ലൈയുടെ പരിഗണനയിൽവരും.
'നികുതിവിധേയ സപ്ലൈ" എന്നാൽ ചരക്കുസേവനനികുതി നിയമ പ്രകാരം നികുതിചുമത്തപ്പെടേണ്ട ചരക്കുകളോ സേവനങ്ങളോ, അല്ലെങ്കിൽ ഇവ രണ്ടും, ആണ്.
ഒരു സപ്ലൈ ആയി കരുതുന്നതിനു താഴെപ്പറയുന്ന ഘടകങ്ങൾ ആവശ്യമാണ്, അതായത്
(i) ചരക്ക് അല്ലെങ്കിൽ സേവനങ്ങളുടെ സപ്ലൈയോ അല്ലെങ്കിൽ ഇവ രണ്ടും കൂടെയോ ആയിരിക്കണം
(ii)മറിച്ചു നിയമത്തിൽ സ്പഷ്ടമായി പറയാത്തിടത്തോളം സപ്ലൈപ്രതിഫലത്തിന് ആകണം
(iii)ബിസിനസ്സ് അഭിവൃദ്ധിക്കു വേണ്ടി നൽകുന്ന നൽകുന്ന സപ്ലൈ ആയിരിക്കണം
(iv)നികുതി ചുമത്താവുന്ന പ്രദേശത്ത് നൽകുന്ന സപ്ലൈ ആയിരിക്കണം
(v) സപ്ലൈ,നികുതി വിധേയമായ സപ്ലൈ ആയിരിക്കണം
(v) നികുതിവിധേയ വ്യക്തി നൽകുന്ന സപ്ലൈ ആയിരിക്കണം
കണക്കാക്കാം. ചില സാഹചര്യങ്ങളിൽ,അതായത് ബിസിനസ് അഭിവൃദ്ധിക്ക് വേണ്ടിയോ അല്ലാതെയോ ഒരു പ്രതിഫലം നൽകിയുള്ള സേവനങ്ങളുടെ ഇറക്കുമതി (വകുപ്പ് 7(1)|(b), അല്ലെങ്കിൽ പ്രതിഫലേച്ഛ കൂടാ തെയുള്ള സപ്ലൈ (സി.ജി.എസ്.ടി./.എസ്.ജി.എസ്.ടി. ആക്ട, ഷെഡ്യൾ-I-ൽ വിവരിച്ചിട്ടുള്ളവ) എന്നീ ചില സാഹചര്യങ്ങളിൽ, ചോദ്യം-4-ൽ വിവരിച്ചിട്ടുള്ള ഒന്നോ അതിലധികമോ ഘടകങ്ങൾ തൃപ്തിയായി പാലിച്ചിട്ടില്ലെങ്കിൽ കൂടി അവയെ ചരക്കുസേവനനിയമത്തിൻറ്റെ കീഴിൽ സപ്ലൈ ആയി തന്നെ കണക്കാക്കും
എന്തുകൊണ്ടെന്നാൽ ചരക്കുകളുടെ ഇറക്കുമതി കസ്റ്റംസ്ആക്ട, 1962 പ്രകാരം പ്രത്യേകം കൈകാര്യം ചെയ്യുന്നുണ്ട്. അതിൽ ബേസിക കസ്റ്റംസ് നികുതിക്ക് പുറമെ |GST 'അഡിഷണൽ കസ്റ്റംസ്ഡ്യൂട്ടിയായി' ചുമത്തപ്പെടും.
പ്രതിഫലം കൂടാതെയുള്ളതാണെങ്കിലും സ്റ്റോക്ക് കൈമാറ്റങ്ങളോ ബ്രാഞ്ചികൈമാറ്റങ്ങളോ അയച്ച ചരക്കിൻറ്റെ വില്പനയോ പോലുള്ള അന്തർസംസ്ഥാന സെൽഫ്-സപ്ലൈ നികുതി വിധേയം ആയിരിക്കും. സപ്ലൈനടത്തുന്ന എല്ലാവരും ചരക്കിൻറ്റെയോ സേവനങ്ങളുടെയോ ഇവ രണ്ടിന്റെയും കൂടിയുള്ളതോ ആയ നികുതി വിധേയ സപ്ലൈനടത്തുന്ന സംസ്ഥാനത്തോ യൂണിയൻ ടെറിറ്റോറിയിലോ മോഡൽ ജി.എസ്.ടി. നിയമത്തിൻറ്റെ സെക്ഷൻ 22 പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്. എന്നിരുന്നാലും ഒരു ബിസിനസ് വെർട്ടിക്കലായി രജിസ്റ്റർ ചെയ്യാൻ തെരഞ്ഞെടുക്കാത്തിടത്തോളം സംസ്ഥാനത്തിനകത്തുള്ള സ്വയം സപ്ലൈനികുതി പരിധിയിൽ വരുന്നില്ല.
ഒരു ഇടപാട് സപ്ലൈയായ കണക്കാക്കുവാൻ അതിൻറ്റെ കൈറ്റിലും കൈവശാവകാശവും കൈമാറ്റം ചെയ്യേണ്ടതാണ്. ക്രൈറ്റിൽ കൈമാറ്റം ചെയ്യപ്പെടാത്ത ഇടപാടുകൾ ഷെഡ്യൂൾ II(1)(b) പ്രകാരം ഒരു സേവന സപ്ലൈയായി കണക്കാക്കുന്നതാണ് ചില സന്ദർഭങ്ങളിൽ കൈവശാവകാശം ഉടനെ കൈമാറ്റം ചെയ്താലും സ്കെറ്റിൽ ഭാവിയിൽ മാത്രം ആയിരിക്കും കൈമാറ്റം ചെയ്യുന്നത്. ഉദാഹരണത്തിന് കരാറിൻറ്റെ അടിസ്ഥാനത്തിൽ ഉള്ള വില്പന, അല്ലെങ്കിൽ ഹയർ പർച്ചേസ് ക്രമീകരണം. ഇത്തരം ഇടപാടുകളുംചരക്കു സപ്ലൈ ആയി കണക്കാക്കപ്പെടും.
ബിസിനസ്സ് എന്നത് സെക്ഷൻ 2(17)-ൽ നിർവചിച്ചിട്ടുണ്ട്. ഇതിൽ പണസംബദ്ധമായ പ്രയോജനത്തിനു വേണ്ടിയോ അല്ലാതെയോ നടത്തുന്ന വ്യാപാരം, വാണിജ്യം, നിർമാണം, തൊഴിൽ മുതലായവ ഉൾപ്പെടുന്നു. മേല്ലപറഞ്ഞ പ്രവർത്തികളുടെ സാന്ദർഭികമായതോ അനുബന്ധമായതോ ആയ പ്രവർത്തികളും ബിസിനെസ്സിൽ ഉൾപെടും. കൂടാതെ ഒരു പൊതു അധികാര കേന്ദ്രത്തിന്റെ രൂപത്തിൽ കേന്ദ്ര ഗവണ്മെന്റോ സംസ്ഥാന ഗവണ്മെന്റോ ഒരു പ്രാദേശിക അധികാര സ്ഥാപനമോ ഏറ്റെടുക്കുന്ന പ്രവർത്തികളും ബിസിനസ്സ് ആയി പരിഗണിക്കപ്പെടും. മേൽ പറഞ്ഞതിൽ നിന്നും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഏറ്റെടുക്കുന്ന ഏതു പ്രവർത്തിയും ബിസിനസ്സിനന്റെ അഭിവൃദ്ധിക്കും പ്രോത്സാഹനത്തിനുമുള്ള പ്രവർത്തികളായി നിർവചിക്കപ്പെട്ടവയാണെങ്കിൽ അവ ജി.എസ്.ടി. നിയമപ്രകാരം സപ്ലൈ ആയി പരിഗണിക്കപ്പെടും.
അല്ല. എന്തെന്നാൽ ഈ സപ്ലൈ നടത്തിയത് ആ വ്യക്തി ബിസിനെസ്സ് ചെയ്യുമ്പോഴൊ അല്ലെങ്കിൽ ബിസിനസ്സ് അഭിവൃദ്ധിക്കു ശ്രമിക്കുമ്പോഴൊ അല്ല. കൂടാതെ, ആ കാർ വാങ്ങിയതു ബിസിനസ് ഇതര ഉപയോഗത്തിന് ആയിരുന്നതിനാൽ ആ സമയത്തു് അതിൻറ്റെ ഇൻപുട്ട് ടാക്സ് ക്രൈഡിറ്റ ലഭ്യമായിരുന്നില്ല.
അതെ. ഷെഡ്യൾ-(1) പ്രകാരം സ്വകാര്യ അല്ലെങ്കിൽ നോൺബിസിനസ്സ് ആവശ്യങ്ങൾക്ക് ബിസിനസ്സ് ആസ്തികൾ സ്ഥിരമായി നൽകിയാൽ പ്രതിഫലമില്ലാതെയാണെങ്കിലും സപ്ലൈ ആയി തന്നെ കണക്കാക്കപെടും
ഉത്തരം: കണക്കാക്കും. ഒരുക്ലബ്, അസോസിയേഷൻ, സൊസൈറ്റി മുതലായവ അംഗങ്ങൾക്ക് നൽകുന്ന സൗകര്യങ്ങൾ സപ്ലൈ ആയി കണക്കാ ക്കപ്പെടും. ഇത് സി.ജി.എസ്.ടി/എസ്.ജി.എസ്.ടി. ആക്ടിനന്റെ സെക്ഷൻ 2(17)-ൽ "ബിസിനസ്-ൻറ്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
(i) നികുതി വിധേയമായതും നികുതി ഒഴിവാക്കിയതും ആയ സപ്ലൈകൾ
(ii) സംസ്ഥാനത്തിനകത്തും അന്തർസംസ്ഥാനമായും നടത്തുന്ന സപ്ലൈകൾ
(iii) സംയുക്തവും മിശ്രിതവും ആയ സപ്ലൈകൾ
(iv) ശൂന്യ നിരക്കുള്ള സപ്ലൈകൾ.
ഐ.ജി.എസ്.ടി. ആക്റ്റിന്റെ സെക്ഷൻ 7(1), 7(2) ലും സെക്ഷൻ 8(1), 8(2)-ലും അന്തർ സംസ്ഥാന സപ്ലൈയും സംസ്ഥാനത്തിനകത്തെ സപ്ലൈയും പ്രത്യേകമായി നിർവചിച്ചിട്ടുണ്ട്. വ്യക്തമായി പറഞ്ഞാൽ സപ്ലൈ ചെയ്യുന്ന ആളിൻറ്റെ സ്ഥലവും സപ്ലൈ ചെയ്യുന്ന സ്ഥലവും ഒരു സംസ്ഥാനത്തിൽ തന്നെ ആണെങ്കിൽ അത് സംസ്ഥാനത്തിനകത്തെ സപ്ലൈയും ഇവ രണ്ടും വ്യത്യസ്ത സംസ്ഥാനങ്ങളിലാണെങ്കിൽ അത് അന്തർ സംസ്ഥാന സപ്ലൈയും ആകുന്നു.
സാധനങ്ങളുടെ ഉപയോഗാവകാശം കൈമാറ്റം ചെയ്യൽ സേവനങ്ങളുടെ സപ്ലൈയായി കണക്കാക്കപ്പെടും. എന്തെന്നാൽ, ഈ സപ്ലൈയിൽ അതിൻറ്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുന്നില്ല. ഇങ്ങനെയുള്ള ഇടപാടുകൾ സി.ജി.എസ്.ടി./.എസ്.ജി.എസ്.ടി. ആക്ടൻറ്റെ ഷെഡ്യൂൾ II-ൽ പ്രത്യേകമായി സേവനങ്ങളുടെ സപ്ലൈയായി കാണിച്ചിട്ടുണ്ട്.
മോഡൽ നിയമത്തിൻറ്റെ ഷെഡ്യൾ lI സീരിയൽ നമ്പർ 6(a)- യിലും 6(b)യിലും പറഞ്ഞിരിക്കുന്ന പ്രകാരം, വർക്സ്കോൺട്രാക്ട്, കാറ്ററിംഗ് എന്നീ സേവനങ്ങൾ സേവനങ്ങളുടെ സപ്ലൈ ആയി കണക്കാക്കപെടും
വിവര സാങ്കേതിക വിദ്യ സോഫ്റ്റ്വെയർന്ന്റെ വികസിപ്പിക്കൽ, രൂപകൽപന, പ്രോഗ്രാമിങ്, കസ്റ്റമൈസേഷൻ, നവീകരണം, നിലവാരം ഉയർത്തൽ മുതലായവ ജി.എസ്.ടി. നിയമത്തിന്റെ ഷെഡ്യൾ ll സീരിയൽ നമ്പർ 5(2)(d) പ്രകാരം സേവനങ്ങളുടെ സപ്ലൈ ആയി കണക്കാക്കും.
ഹയർപർച്ചേസ് പ്രകാരം ചെയ്യുന്ന സപ്ലൈ ചരക്കുകളുടെ സപ്ലൈയായാണ് കണക്കാക്കുക. എന്തെന്നാൽ ഒരു ഭാവി ദിവസത്തിലാണെങ്കിലും ഹയർപർച്ചേസിൽ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.
ഒരു നികുതിദായകൻ സ്വീകർത്താവിനു കൊടുക്കുന്ന സപ്ലൈ, രണ്ടോ അതിലധികമോ ചരക്കിനന്റെ സപ്ലൈകളോ സേവനങ്ങളുടെ സപ്ലൈകളോ രണ്ടിനന്റെയും കൂടിയ ഏതെങ്കിലും തരത്തിലുള്ള സമ്മിശ്ര സപ്ലൈകളോ സാധാരണ ബിസിനസ്സിന്റെ ഘട്ടത്തിൽ സംയോജിപ്പിച്ചു സപ്ലൈ ചെയ്യുകയും അവയിൽ ഒന്ന് പ്രധാന സപ്ലൈയും ആണെങ്കിൽ അത് കോംപോസിറ്റ സപ്ലൈ ആകുന്നു. ഉദാഹരണത്തിന് ചരക്ക് പാക്ക് ചെയ്ത് ഇൻഷുറൻസഓടെ കടത്തുകയാണെങ്കിൽ അത് ചരക്കും പാക്കിങ് സാമഗ്രികളും ചരക്കു കടത്തലും ഇൻഷുറൻസും കൂടിയ ഒരു കോംപോസിറ്റ് സപ്ലൈയും അതിൽ ചരക്കിന്റെ സപ്ലൈ പ്രധാന സപ്ലൈയും ആകുന്നു
രണ്ടോ അതിലധികമോ സപ്ലൈകൾ ഉൾപ്പെട്ട ഒരു കോംപോസിറ്റ് സപ്ലൈയിൽ ഒരു പ്രധാന സപ്ലൈ ഉണ്ടായിരിക്കും. ആ പ്രധാന സപ്ലൈനെയ കോംപോസിറ്റ് സപ്ലൈയുടെ സപ്ലൈ ആയി കണക്കാക്കും.
മിക്സഡ് സപ്ലൈ എന്നാൽ ഒരു നികുതിദായകൻ ഒറ്റ വിലയ്ക്ക് രണ്ടോ അതിലധികമോ ചരക്കുകളുടെ സപ്ലൈകളോ സേവനങ്ങളുടെ സപ്ലൈകളോ പ്രത്യേകമായോ അവയുടെ സംയുക്തമായോ തമ്മിൽ യോജിപ്പിച്ച തരത്തിൽ കോംപോസിറ്റ് സപ്ലൈ അല്ലാത്ത രീതിയിൽ നൽകുന്ന സപ്ലൈകളാണ്.
ഉദാഹരണത്തിന്, ഒരു പാക്കറ്റിൽ ടിന്നിലടച്ച ഫീഡ്-കൾ, സ്വീറ്റസ്, ചോക്ലേറ്റ്സ്, കേക്കുകൾ, ഡ്രൈ ഫ്രുട്സ്, ഏറേറ്റഡ് (ഡിങ്കസ്, ഫ്രുട്ട് ജ്യസ് എന്നിവ ഒരു വിലക്ക് നൽകുമ്പോൾ അത് ഒരു മിക്സഡ് സപ്ലൈ ആയി. ഇവയിലൊരോ സാധനവും തനിയെ സപ്ലൈ ചെയ്യാനാവുന്നതും അത് മറ്റു സാധനങ്ങളുമായി ബന്ധിച്ചിട്ടില്ലാത്തതുമാണ് ഈ സാധനങ്ങൾ തനിയെ തനിയെ അയച്ചാൽ അത് മിക്സഡ് സപ്ലൈ ആവുകയില്ല.
ഒരു മിക്സഡ് സപ്ലൈയുടെ നികുതി ബാധ്യത ജി.എസ്.ടി.യിൽ എങ്ങിനെ കണക്കാക്കും?
രണ്ടോ അതിലധികമോ സപ്ലൈകൾ ഉൾപ്പെട്ട മിക്സഡ് സപ്ലൈയിലെ ഏറ്റവും ഉയർന്ന നികുതി നിരക്കുള്ള സപ്ലൈയെ അതിന്റെ സപ്ലൈ ആയി കണക്കാക്കും.
ഉണ്ട്. ജി.എസ്.ടി. നിയമത്തിന്റെ ഷെഡ്യൾ-III യിൽ പറഞ്ഞിരിക്കുന്ന
(i)ഒരു തൊഴിലാളി തൊഴിൽദാതാവിന് അവനന്റെ ജോലിയുടെ ഭാഗമായി നൽകുന്ന സേവനങ്ങൾ;
(ii)ഏതെങ്കിലും നിയമം അനുസരിച്ചു സ്ഥാപിച്ചിട്ടുള്ള കോടതിയോ ട്രിബ്യണലോ ചെയ്യുന്ന സേവനങ്ങൾ;
(iii)പാർലമെൻറ്റ് അംഗങ്ങളും നിയമസഭാ അംഗങ്ങളും പ്രാദേശിക സഭാംഗങ്ങളും ചെയ്യുന്ന പ്രവർത്തനങ്ങൾ;
(iv)ശവ സംസ്കാര ചടങ്ങുകളും മോർച്ചറിയുമായി ബന്ധപ്പെട്ട സേവനങ്ങൾ;
(v)വസ്തുവില്പന;
(vi)ലോട്ടറിയും, ചൂതാട്ടവും, വാതുവയ്പും ഒഴിച്ചുള്ള വ്യവഹാരപ്പെടാവുന്ന അവകാശങ്ങൾ എന്നിവ ചരക്കിന്റെ സപ്ലൈ ആയോ സേവനങ്ങളുടെ സപ്ലൈ ആയോ കണക്കാക്കുന്നില്ല.
ചരക്കിനന്റെയോ സേവനങ്ങളുടയോ ഇവ രണ്ടും കൂടിയതോ ആയ കയറ്റുമതിയോ SEZ ഡെവലപ്പർക്കോ SEZ യൂണിറ്റിലേക്കോ അയക്കുന്ന ചരക്കിന്റെ സപ്ലൈയോ സേവനങ്ങളുടെ സപ്ലൈയോ ഇവ രണ്ടും കൂടിയ സപ്ലൈയോ ശൂന്യനിരക്കുള്ള സപ്ലൈകളാണ്.
സാമാന്യ തത്വം അനുസരിച്ചു പ്രതിഫലമില്ലാത്ത സേവന ഇറക്കുമതികൾ സപ്ലൈആയി ജി.എസ്.ടി. നിയമത്തിനന്റെ സെക്ഷൻ 3 പ്രകാരം പരിഗണിക്കപ്പെടില്ല. എന്നാൽ ഒരു നികുതിദായകൻ അയാളുടെ വിദേശത്തുള്ള ഒരു ബന്ധമുവിൽ നിന്നോ അയാളുടെ തന്നെ മറ്റു സ്ഥാപനങ്ങളിൽ നിന്നോ ബിസിനസ്സിന്റെ ഭാഗമായോ അഭിവൃദ്ധിക്കായോ സേവനങ്ങൾ ഇറക്കുമതി ചെയ്താൽ അത് ഷെഡ്യൂൾ I-ന്റെ സീരിയൽ നമ്പർ 4 പ്രകാരം സപ്ലൈ ആയി കണക്കാക്കം.
കടപ്പാട് : Central Board of Excise and Customs
അവസാനം പരിഷ്കരിച്ചത് : 10/4/2019