സംസ്ഥാനത്തിനുള്ളിലെ ഇടപാടുകളായ ഓരോ ചരക്കു-സേവന സഹൈപ്സയ്ക്കും, സെൻട്രൽ GST (കേന്ദ്ര ഗവണ്മെന്റ് അക്കൗണ്ടിൽ പോകുന്ന CGST)-യും, സ്റ്റേറ്റ GST (ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെന്റിൻറ്റെ അക്കൗണ്ടിൽ പോകുന്ന SGST)-യും അടയ്ക്കണം. സംസ്ഥാനാന്തര ചരക്കു സേവന സപ്തക്ലെകൾക്കു ഓരോന്നിനും അടയ്ക്കണ്ടത് ഇൻറ്റഗ്രേറ്റഡ് GST (IGST) ആണ്. |GST-യ്ക്ക് CGST-യുടെയും SGST-യുടെയും ഘടകങ്ങളുണ്ട്. ഇത് കൂടാതെ ചില വിഭാഗങ്ങളിൽ പെട്ട രജിസ്റ്റർ ചെയ്ത നികുതിദായകർ സോഴ്സിൽ പിടിയ്ക്കുന്ന നികുതിയും (TDS), സോഴ്സിൽ പിരിയ്ക്കുന്ന നികുതിയും (TCS) ഗവൺമെൻറ് അക്കൗണ്ടിൽ അടയ്ക്കേണ്ടതുണ്ട്. ഇതും കൂടാതെ ബാധകമായ സന്ദർഭങ്ങളിൽ പലിശ, പിഴ, ഫീസ്, മറ്റിനങ്ങൾ എന്നിവയും അടയ്ക്കേണ്ടതാണ്.
ചരക്കുകളോ സേവനങ്ങളോ സപ്ലൈ ചെയ്യുന്നയാൾക്കാണ് പൊതുവെ GST അടയ്ക്കാൻ ബാധ്യതയുള്ളത്. എന്നാൽ ഇറക്കുമതി, നോട്ടി ഫൈ ചെയ്യപ്പെട്ടവ എന്നിങ്ങനെ ചിലവിഭാഗങ്ങൾ റിവേഴ്സ് ചാർജ് രീതിയിൽ ചരക്ക് സേവന സ്വീകർത്താവാണ് നികുതിയടയ്ക്കേണ്ടത്. ചില സന്ദർ ഭങ്ങളിൽ നികുതിയടയ്ക്കാനുള്ള ബാധ്യത ഒരു മൂന്നാം കക്ഷിയിൽ നിക്ഷി വൂമായിരിക്കും. ഇ-കോമേഴ്സ് ഓപ്പറെറ്റർ, TCS അടയ്ക്കാനും ഗവൺമെൻറ് ഡിപ്പാർട്മെൻറ് TDS അടയ്ക്കാനും ഉത്തരവാദിത്തമുള്ളവരാണ്.
ഗവണ്മെന്റ് ഡിപ്പാർട്മെന്റുകൾ അവർക്കു സേവനങ്ങളും ചരക്കുകളും സപ്ലൈ ചെയ്യുന്ന വെണ്ടേഴ്സിന് നിശ്ചിത തുകയിൽ കൂടുതൽ പേയമെന്റ് നടത്തുകയാണെങ്കിൽ (ഒരു കോൺട്രാക്ടറിന് 2.5 ലക്ഷത്തിന് കൂടുതൽ പേയ്മെന്റ് നടത്തുകയാണെങ്കിൽ വകുപ്പ് 51(1)(d) അനുസരിച്ചു ഗവണ്മെന്റ് ഡിപ്പാർട്മെന്റുകൾ TDS കുറയ്ക്കണം. ഇ-കോമേഴ്സ് ഓപ്പറേ റ്റർസ് ടാക്സ് (TCS) കുറയ്ക്കുന്നത് നെറ്റ് വാല്യവിന്റെ മുകളിലാണ്. (അതായത് മൊത്തം സപ്ലൈ ചെയ്ത ടാക്സ് ബിൽ ചരക്കിന്റെയും സർവിസുകളിൽ നിന്നും ഓപ്പറേറ്റർ വകുപ്പ് 9(5) അനുസരിച്ചു GST payment ചെയ്യാൻ ബാധ്യതയുള്ള സപ്ലൈ കുറച്ചു കിട്ടുന്ന തുകയാണ്.
വകുപ്പ് 12-ൽ പറയുന്നപ്രകാരം ചരക്ക് സപ്ലൈ ചെയ്യുന്ന സമയ ത്തം, വകുപ്പ് 13 പ്രകാരം സേവനങ്ങൾ കൊടുക്കുന്ന സമയത്തുമാണ് നികുതിയടക്കേണ്ടത്. പൊതുവെ പറഞ്ഞാൽ പണം ലഭിക്കുക, ഇൻവോയ്സ്നൽകുക, സപ്ലൈ പൂർത്തിയാവുക ഇവയിൽ ഏതാണോ ആദ്യം സംഭവിക്കുന്നത്, അപ്പോഴാണ് നികുതിയടയ്ക്കേണ്ടത്. വിവിധ സന്ദർഭങ്ങളും നികുതി പോയിൻറ്റുകളും മേല്പറഞ്ഞ വകുപ്പുകളിൽ പ്രതിപാദിക്കുന്നു.
GST-യുടെ കാലത്ത് വിഭാവന ചെയ്തിരിക്കുന്ന നികുതി അടയ്ക്കൽ പ്രക്രിയയുടെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്
GSTN കോമൺ പോർട്ടലിൽ നിന്നും പുറപ്പെടുവിക്കുന്ന ഇലക്ട്രോണിക് ചെല്ലാൻ എല്ലാത്തരം പണമടയക്കലിനും ഉപയോഗിക്കുന്നു. മാനുവൽ ആയി തയാർ ആക്കിയ ചെല്ലാൻ ഉപയോഗിക്കുന്നില്ല. നികുതിദായകനെ സഹായി ക്കാനായി, പ്രശ്നങ്ങളില്ലാത്ത, ഏതു സമയത്തും എവിടെയും എല്ലാത്തരം പണമടക്കലിനും സൗകര്യം. ഓൺലൈൻ ആയി പണമടക്കാനുള്ള സൗകര്യം, ഇലക്ട്രോണിക് ഫോർമാറ്റിലുള്ള യുക്തിസഹമായ വിവരങ്ങൾ, ഗവൺമെൻറ് അക്കൗണ്ടിലേക്ക് പെട്ടന്നുള്ള പണമടക്കൽ, പേപ്പർ രഹിത ഇടപാടുകൾ, വേഗത്തിലുള്ള അക്കൗണ്ടിങ്ങും റിപ്പോർട്ടിങ്ങും, എല്ലാ പണം സ്വീകരിക്കലിനും ഇലക്ട്രോണിക്സ് ആയ പൊരുത്തപ്പെടുത്തൽ, ബാങ്ക കൾക്ക് ലളിതമായ നടപടിക്രമങ്ങൾ, ഡിജിറ്റൽ ചെല്ലാനുകളുടെ സംരക്ഷി ക്കലും സൂക്ഷിക്കലും.
ഉത്തരം: താഴെപ്പറയുന്ന രീതികളിൽ പണം അടയ്ക്കാം:
(i) ഇലക്ട്രോണിക ആയി കോമൺ പോർട്ടലിലുള്ള ക്രൈഡിറ്റ ലെഡ്ജറിൽ ഡെബിറ്റ് ചെയ്ത് നികുതി അടയ്ക്കാം. പലിശ, പിഴ, ഫീസ്, എന്നിവ ക്രൈഡിറ്റ് ലെഡ്ജറിൽ ഡെബിറ്റ് ചെയ്ത് അടയ്ക്കാനാവില്ല. ഇൻപുട്ടിൻമേൽ അടയ്ക്കുന്ന നികുതികൾക്ക് ക്രൈഡിറ്റ് എടുക്കാനും (ഇൻപുട്ട് ടാക്സ് ക്രൈഡിറ്റ്) അത് ഔട്ട്പുട്ട ടാക്സ് അടയ്ക്കാൻ ഉപയോഗിക്കാനും നികുതിദായകന് അവകാശമുണ്ട്. CGST-യുടെ ഇൻപുട്ടടാക്സ് ക്രൈഡിറ്റ് SGST അടയ്ക്കാ നോ മറിച്ചോ ഉപയോഗിക്കാൻ പാടുള്ളതല്ല. IGST-യുടെ ക്രൈഡിറ്റ് ക്രമത്തിൽ |GST, CGST, SGST എന്നിവ അടയ്ക്കാൻ ഉപയോഗിക്കാം.
(ii) കോമൺ പോർട്ടലിൽ സൂക്ഷിക്കുന്ന ക്യാഷ് ലെഡ്ജറിൽ ഡെബിറ്റ് ചെയ്ത് ക്യാഷിൽ നികുതി അടയ്ക്കാം. ഇപേയമെന്റ് (ഇന്റർനെറ്റ് ബാങ്കിങ്, ക്രൈഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്), RTGS (റിയൽ ടൈം ഗ്രോസ് സൈറ്റിൽമെൻറി/ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ലർ (NEFT)); GST സ്വീകരിക്കാൻ അധികാരമുള്ള ബാങ്കളുകളുടെ കൗണ്ടറിൽ പണമടയ്ക്കൽ മുതലായ രീതിയിൽ ക്യാഷ് ലെഡ്ജറിൽ പണം നിക്ഷേപിക്കാവുന്നതാണ്.
സാധാരണ നികുതിദായകൻ എല്ലാ മാസത്തെയും നികുതി അടുത്തമാസം ഇരുപതാം തിയത്തിയോടുകൂടി അടയ്ക്കേണ്ടതാണ്. പണ മായി അടയ്ക്കുന്നത് ആദ്യം ക്യാഷ് ലെഡ്ജറിൽ നിക്ഷേപിക്കേണ്ടതാണ്. മാസറിട്ടേണുകളിൽ ബന്ധപ്പെട്ട ഡെബിറ്റ് എൻട്രി കാണിച്ചു പണമടക്കേണ്ട താണ്. മുമ്പ് പറഞ്ഞതുപോലെ ക്രൈഡിറ്റ് ലെഡ്ജറിൽ ഡെബിറ്റ് ചെയ്യും നികുതി അടയ്ക്കാം. മാർച്ച് മാസത്തിനുവേണ്ടി ഉള്ള നികുതി അടയ്ക്കൽ ഏപ്രിൽ 20-ഓട് കൂടി ചെയ്യേണ്ടതാണ്. കോമ്പോസിഷൻ രീതിയിൽ നികുതി അടയ്ക്കുന്നവർ ക്വാർട്ടർലി ആയി നികുതി അടയ്ക്കണം. 0000 Hrs മുതൽ 2000 Hrs വരെയാണ് നികുതി അടയ്ക്കാനുള്ള സമയം.
ഇല്ല. സ്വയം നിർണയിക്കുന്ന നികുതി ബാധ്യതയെ സംബന്ധിച്ച ഇത് സാധ്യമല്ല. മറ്റു കാര്യങ്ങളിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥന് സമയം നീട്ടി കൊടുക്കാനും തവണകൾ ആയി അടയ്ക്കാൻ അനുവദിക്കാനും കഴിയും. (MGLS-55)
അങ്ങനെയുള്ള റിട്ടേൺ സാധുതയുള്ളതായി കണക്കാക്കുകയില്ല. വകുപ്പ് 27(3) പ്രകാരം റിട്ടേൺ അനുസരിച്ചുള്ള മുഴുവൻ നികുതിയും അടയ്ക്കാതെ ഫയൽ ചെയ്യുന്ന റിട്ടേണുകൾക്കു സാധുതയില്ല. സാധുത യുള്ള റിട്ടേൺ എന്ന് പറയുന്നത് വകുപ്പ് 39(1) അനുസരിച്ചു സ്വയം നിർണയിച്ചു നികുതി മുഴുവനായിട്ട് പേയ്മെന്റ് നടത്തിയ റിട്ടേൺ ആകുന്നു. സാധുതയുള്ള റിട്ടേൺ മാത്രമേ സപ്ലൈ യുടെ സ്വീകർത്താവിനു ഇൻപുട്ട ടാക്സിന് ഉപയോഗിക്കാൻ പാടുള്ളൂ. മറ്റു വാക്കുകളിൽ പറഞ്ഞാൽ സപ്ലയർ സ്വയം നിർണയിച്ച മുഴുവൻ നികുതിയും അടയ്ക്കുകയും റിട്ടേൺ ഫയൽ ചെയ്യുകയും സ്വീകർത്താവ് അയാളുടെ റിട്ടേൺ ഫയൽ ചെയ്യുകയും ചെയ്താലേ ചരക്കു സേവനങ്ങൾ സ്വീകരിക്കുന്ന ആളിന് ഇൻപുട്ട് ക്രൈഡിറ്റ ഉറപ്പാകുകയുള്ളൂ. വകുപ്പ് 28 പ്രകാരം നികുതിവിധേയനായ ഒരു വ്യക്തി, സാധുതയുള്ള റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ, ക്രൈഡിറ്റ് ഉപയോഗിക്കാൻ അയാൾ സ്വയം നിർണയിച്ചനികുതി അടയ്ക്കുന്നതുവരെയും അനുവദിക്കുകയില്ല.
ഗവൺമെൻറ് അക്കൗണ്ടിൽ ക്രൈഡിറ്റ് വരുന്ന തീയതി.
രജിസ്റ്റർ ചെയ്ത ഓരോ നികുതിദായകൻറ്റെയും നികുതി പണ ത്തിൻറ്റെയും ക്രൈഡിറ്റിൻറ്റെയും സ്റ്റേയറ്റമെന്റുകളാണ് ഇലക്ട്രോണിക്സ് ലെഡ്മർ അല്ലെങ്കിൽ ഇ-ലെഡ്ജർ. ഇത് കൂടാതെ ഓരോ നികുതിദായകനും ഒരു ഇലക്ട്രോണിക നികുതി ബാധ്യത ലെഡ്മറും ഉണ്ട്. ഒരിക്കൽ ഒരു നികുതി ദായകൻ കോമൺ പോർട്ടലിൽ (GSTN) രജിസ്റ്റർ ചെയ്താൽ, രണ്ടു ഇലെഡുറുകളും (ക്യാഷിന്റേയും ഇൻപുട്ട് ടാക്സ് ക്രൈഡിറ്റിൻറ്റെയും) ഒരു ഇലക്ട്രോണിക നികുതി ബാധ്യത്തിലെഡ്മറും അയാളുടെ ഡാഷ്ബോർഡിൽ ഓട്ടോമാറ്റിക്സ് ആയി എല്ലാ സമയവും തെളിഞ്ഞ് വരും.
ഒരു നികുതിദായകൻറ്റെ ഓരോ മാസത്തേയും ഉള്ള മൊത്തം നികുതി കാണിക്കുന്നത് (നൈറ്റിങ്ങിനു ശേഷം) നികുതി ബാധ്യത ലെഡ്ജറി ലാണ്.
നികുതിദായകൻ ചെയ്യുന്ന പണമായുള്ള എല്ലാ ഡെപ്പോസിറ്റും ത്രേസാതസ്സിൽ പിടിച്ചതും പിരിച്ചതും ആയ നികുതി (TDS/TCS) പ്രതിഫലി പ്പിക്കുന്ന അക്കൗണ്ടാണ് ക്യാഷ് ലെഡ്ജര്‍. റിയൽ ടൈം അടിസ്ഥാനത്തിൽ വിവരങ്ങൾ ഇതിൽ ലഭ്യമാണ്. GST പ്രകാരം ഉള്ള ഏത് പണമടക്കലിനും ഇത് ഉപയോഗിക്കാം.
ഓരോ മാസത്തേയും റിട്ടേണിൽ സ്വയം നിർണയിച്ച ഇൻപുട്ട് ടാക്സ് ക്രൈഡിറ്റ് |TC ലെഡ്ജറിൽ പ്രതിഫലിയക്കുന്നു. ഈ ലഡുറിലെ ക്രൈഡിറ്റ നികുതിയടയ്ക്കാൻ മാത്രമേ ഉപയോഗിക്കാവു. പലിശ, പിഴ, ഫീസ് എന്നിവ അടക്കാൻ ഉപയോഗിക്കാൻപാടില്ല.
GSTN നെറ്റ്വർക്കും ബാങ്കിൻറ്റെ കോർ ബാങ്കിങ് സൊല്യ്ഷനും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള തത്സമയ ബന്ധപെടൽ ഉണ്ട്. ഒരു ഇലക്ട്രോണിക്സ് സ്ട്രിംഗ് വഴി CPIN സ്വയം ബാങ്കളുമായി പണം സ്വീകരിക്കു ന്നതിനും പരിശോധിക്കുന്നതിനുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാങ്ക് ചെല്ലാൻ തിരിച്ചറിയൽ നമ്പർ (CIN) കോമൺ പോർട്ടലിൽ സ്വയം അയച്ച പണമടച്ച കാര്യം ഉറപ്പാക്കുന്നു. ബാങ്ക് കാഷ്യറുടെയോ ടെല്ലറുടെയോ നികുതി ദായകൻറ്റെയോ ഇടപെടൽ ഇക്കാര്യത്തിൽആവശ്യമില്ല.
ഒരു നികുതിദായകന് ഭാഗികമായി ചെല്ലാൻ പൂരിപ്പിക്കുകയും പിന്നീട് പൂർത്തിയാക്കാനായി തൽക്കാലത്തേക്ക് സേവ് ചെയ്യുകയും ചെയ്യാം. സേവ് ചെയ്ത ചെല്ലാൻ പൂർത്തിയാക്കുന്നതിനു മുമ്പായി എഡിറ്റു ചെയ്യാവുന്ന താണ്. ചെല്ലാൻ പൂർത്തിയാക്കിയ ശേഷം ജനറേറ്റ് ചെയ്ത് നികുതിയടയ്ക്കാൻഉപയോഗിക്കാം. പണമടച്ചയാളിന് അയാളുടെ രേഖയായി അച്ചടിച്ച പതിപ്പ് എടുക്കാം.
പാടില്ല. ചെല്ലാൻ ജെനറേറ്റ് ചെയ്യുന്നതിനായി GSTN പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം, പണമടക്കലിൻറ്റെ വിവരങ്ങൾ നികുതിദായകനോ, അധികാരപ്പെടുത്തിയ ആളോ അതിൽ ചേർക്കണം. ഇടക്കുവെച്ചു പിന്നീട് പൂർത്തീകരിക്കാനായി ചെല്ലാൻ സേവ് ചെയ്യാം. എന്നാൽ ഒരിക്കൽ പൂർത്തിയാക്കുകയും CPIN ജെനറേറ്റ് ചെയ്യുകയും ചെയ്ത ശേഷം നികുതിദായകന വീണ്ടും മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല.
ഉണ്ട്. ഒരു ചെല്ലാൻ അതു ജനറേറ്റ് ചെയ്ത 15 ദിവസത്തേക്ക് സാധു വായിരിക്കും. അതിനുശേഷം അത് സിസ്റ്റത്തിൽ നിന്നും നീക്കം ചെയ്യും. നികുതിദായകന് വീണ്ടും അയാളുടെ സൗകര്യപ്രകാരം ചെല്ലാൻ ജനറേറ്റ് ചെയ്യാവുന്നതാണ്
കോമൺ പോർട്ടൽ ഐഡന്റിഫിക്കേഷൻ നമ്പർ എന്നതാണ് CPIN ചെല്ലാൻ ജെനറേറ്റ് ചെയ്യുന്ന സമയത്ത് നൽകുന്ന നമ്പർ ആണ് അത്. ചെല്ലാൻ തിരിച്ചറിയാനായി കൊടുക്കുന്ന 14 അക്കമുള്ള ഒരു പ്രത്യേക നമ്പർ ആണത്. മുമ്പ് പറഞ്ഞതുപോലെ 15 ദിവസത്തേക്ക് അത് സാധുതയുള്ള തായി നിൽക്കുന്നു.
CIN എന്നത് ചെല്ലാൻ ഐഡന്റ്റിഫിക്കേഷൻ നമ്പർ ആണ്. 17 അക്കമുള്ളതും 14 അക്ക CPIN നമ്പറും 3 അക്കമുള്ള ബാങ്ക് കോഡും ചേരുന്നതാണ്. പണം യഥാർത്ഥത്തിൽ കിട്ടുകയും അത് ബന്ധപ്പെട്ട ഗവനെമന്റ്റ് അക്കൗണ്ടിൽ ക്രൈഡിറ്റ് ചെയ്യുകയും ചെയ്യുമ്പോൾ അധികാരപ്പെടു ത്തിയ ബാങ്ക്/റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന നമ്പർ ആണ് ഇത്. പണം കിട്ടിയെന്നും അത് ബന്ധപ്പെട്ട ഗവനെമന്റ്റ് അക്കൗണ്ടിൽ ക്രൈഡിറ്റ ചെയ്തെന്നും ഇത് സൂചിപ്പിക്കുന്നു. അധികാരപ്പെടുത്തിയ ബാങ്ക് നികുതി ദായകനെയും GSTN-നെയും CIN നമ്പർ അറിയിക്കുന്നു.
49(8) വകുപ്പ് പ്രകാരം ഓരോ റിട്ടേൺ കാലയളവിന് മുമ്പുള്ള ബാധ്യത നിലനിൽക്കുന്ന നികുതിദായകൻറ്റെ കാര്യത്തിൽ പണം അടയ്ക്കു ന്നതിന് ഒരു പ്രത്യേക ക്രമം നിഷർഷിച്ചിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ പണമടയ്ക്കേണ്ടത്തിൻറ്റെ ക്രമം ഇപ്രകാരം ആണ് ആദ്യം, മുൻകാലത്തെ സ്വയം നിർണ്ണയിച്ച നികുതിയും പലിശയും; അതിനുശേഷം അപ്പോഴത്തെ റിട്ടേൺ കാലയളവിലെ സ്വയം നിർണ്ണയിച്ച നികുതിയും പലിശയും; അതിനുശേഷം വകുപ്പ് 73, 74 പ്രകാരം ഡിമാൻഡ് ചെയ്തതും മറ്റു തുകകളും. ഈ ക്രമം നിർബന്ധമായും പാലിക്കേണ്ടതാണ്.
പലിശ, പിഴ, ഫീ ഇവയും നിയമപ്രകാരം അടയ്ക്കേണ്ട മറ്റെന്ത് തുകയും "മറ്റു കുടിശ്ശികകൾ" എന്ന പദത്തിന് കീഴിൽ വരും.
E-PFB എന്നത് ഇലക്ട്രോണിക്സ് ഫോക്കൽ പോയിൻറ് ബ്രാഞ്ചാണ്. ഈ ബ്രാഞ്ചല്ലുകൾ GST പിരിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ള ബാങ്കളുകളുടെ ശാഖകളാകുന്നു. ഓരോന്നും അധികാരപ്പെടുത്തിയിട്ടുള്ള ബാങ്കളും അവ രുടെ ഒരു ശാഖയെ മാത്രം E-PFB ശാഖയായി അഖിലേന്ത്യാതലത്തിൽ പണ മിടപാടുകൾക്കു വേണ്ടി തിരഞ്ഞെടുക്കണം. E-PFB ശാഖ എല്ലാ മേജർ ഹെഡ്ഡിന്റെ പേരിൽ എല്ലാ ഗവണ്മെന്റുകൾക്കും അക്കൗണ്ടുകൾ തുറക്കണം. മൊത്തത്തിൽ 38 അക്കൗണ്ടുകൾ, അതായത് CGST, IGST കൂടാതെ SGST, State/UT ഗവര്‍മെന്റ്നു വേണ്ടിയം തുറക്കണം. GST യ്ക്ക്E-PFB വഴി കിട്ടിയ ഏതു തുകയും അത്തരം E-PFB നിലനിർത്തുന്ന ഉചിതമായ അക്കൗണ്ടിലേക്ക് ക്രൈഡിറ്റ് ചെയ്യപ്പെടും. NEFT/RTGS ഇടപാടുകൾക്ക് E-PFB ആയി പ്രവർത്തി ക്കുന്നത് RBI ആയിരിക്കും.
ത്രേസാതസ്സിൽ പിടിക്കുന്ന നികുതിയാണ് TDS. വകുപ്പ് 51 പ്രകാരം ഗവർണെമന്റോ, ഗവണ്മെന്റ് സ്ഥാപനങ്ങളോ വിജ്ഞാപനപ്പെടുത്തിയ മറ്റു സ്ഥാപനങ്ങളോ കരാർ പ്രകാരം സപ്ലയർക്ക് 10 ലക്ഷം രൂപയിൽ അധികം നൽകുമ്പോൾ ആണ് ഇത് ബാധകമാകുന്നത്. പണം നൽകുമ്പോൾ അത്തരം ഗവണ്മെന്റ്റും സ്ഥാപനങ്ങളും അതിൽ നിന്നും ഒരു ശതമാനം പിടിച്ച ബന്ധ പ്പെട്ട GST അക്കൗണ്ടിലേക്കു അടയ്ക്കേണ്ടതാണ്.
ബന്ധപ്പെട്ട സപ്ലയറുടെ ഇലക്ട്രോണിക്സ് ക്യാഷ് ലെഡ്ജറിൽ ത്രേസാതസ്സിൽ പിടിച്ച നികുതിയുടെ (TDS) പ്രതിഫലനം ഉണ്ടാകും. അയാൾക്കു ഈ തുക അയാളുടെ നികുതി ബാധ്യത, പലിശ, ഫീസ് തുടങ്ങിയവ അടയ്ക്കാൻ ഉപയോഗിക്കാം.
താഴെപ്പറയുന്ന രീതികളിൽ ത്രേസാതസ്സിൽ നികുതി പിടിച്ച ആൾക്ക് TDS കണക്കിൽ എടുക്കാവുന്നതാണ്.
വകുപ്പ് 43C പ്രകാരം TCS ഇ-കോമേഴ്സ് ഓപ്പറേറ്റർക്കു മാത്രം ബാധക മാണ്. ഓരോ ഇ-കോമേഴ്സ് ഓപ്പറേറ്ററും സപ്ലയർക്ക് പണം നൽകുമ്പോൾ അതിൽനിന്നും പിടിച്ചു വെക്കേണ്ട ഒരു നിശ്ചിത ശതമാനം തുകയാണത്. (നിരക്ക് GST കൗൺസിൽ നോട്ടിഫൈ ചെയ്യും). അങ്ങനെ പിടിച്ചുവെക്കുന്ന തുക, ഇ-കോമേഴ്സ് ഓപ്പറേറ്റർ ബന്ധപ്പെട്ട GST അക്കൗണ്ടിലേക്ക് തൊട്ടടുത്ത മാസം പത്താം തിയത്തിയോടെ അടയ്ക്കണം. TCS ആയി ഡിപോസിറ്റ ചെയ്യുന്ന തുക സപ്ലയറുടെ ക്യാഷ് ലെഡ്ജറിൽ പ്രതിഫലിക്കും.
ടാക്സബില്‍ സപ്ലൈസിന്റെ നെറ്റ് വാല്യൂ എന്നതിൻറെ അർത്ഥം നികുതിദായകൻ സപ്ലൈ ചെയ്ത വകുപ്പ് 9(5)ൽ പറഞ്ഞിട്ടില്ലാത്ത ടാക്റ്റബിൾ സെർവീസുകളുടെയും ചരക്കുകളുടേയും ആകെ തുകയിൽ നിന്നും ആ മാസത്തിൽ തിരിച്ചു വന്ന ടാക്റ്റബിൾ സപ്ലൈയുടെ ആകെ തുക കുറച്ചു കിട്ടുന്ന വാല്യൂ ആണ്.
ഉണ്ട്. നികുതിദായകൻ അയാളുടെ ഏത് ക്രൈഡിറ്റ് കാർഡിൽ നിന്നാണോ നികുതി അടയ്ക്കാൻ ഉദ്ദേശിക്കുന്നത് അത് (GSTN) കോമൺ പോർട്ടലിൽ മുൻകൂറായി രജിസ്റ്റർ ചെയ്യണം. ക്രൈഡിറ്റ് കാർഡ് സേവന ദാതാവിൽനിന്നും ബാങ്കകൾ അത് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനുള്ള ഒരു സംവിധാനവും ശ്രമിക്കുന്നതാണ്. ബിസിനസ് ചെയ്യുന്നത് എളുപ്പത്തിലാ ക്കാനായി ക്രൈഡിറ്റ് കാർഡ് മുഖേന പരിധി ഇല്ലാതെ നികുതി അടയ്ക്കാവുന്നതാണ്.
കടപ്പാട് : Central Board of Excise and Customs
അവസാനം പരിഷ്കരിച്ചത് : 7/10/2020