ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ഓരോ വ്യക്തിയും, ഓരോ കാലത്തേക്കും നൽകേണ്ട നികുതിയെക്കുറിച്ച് സ്വയം നിർണ്ണയം നടത്തേ ണ്ടതും വകുപ്പ് 39 പ്രകാരം റിട്ടേൺ സമർപ്പിക്കേണ്ടതുമാകുന്നു.
ഓരോ നികുതിവിധേയ വ്യക്തിയും സ്വയം നിർണ്ണയം നടത്തി നികുതി അടയ്ക്കേണ്ടത്തിനാൽ ഇടക്കാല അടിസ്ഥാനത്തിൽ നികുതി നൽകുന്നത് സംബന്ധിച്ചുള്ള അപേക്ഷ നികുതിവിധേയ വ്യക്തി നൽകേണ്ടതും ആയതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ അനുമതി നൽകേണ്ടതുമാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഒരു നികുതി ഉദ്യോഗസ്ഥനും സ്വയമേവ ഇടക്കാല അടിസ്ഥാനത്തിൽ നികുതി നൽകാൻ ഉത്തരവിടാൻ കഴിയുന്നതല്ല. ഇത് CGST/SGST നിയമത്തിൻറ്റെ സെക്ഷൻ 60 പ്രകാരമാണ്.ബന്ധപ്പെട്ട ഉദ്യോഗസ്ഥൻറ്റെ അനുമതി ഒരു ഉത്തരവിലൂടെ ലഭിച്ചശേഷം മാത്രമേ ഇത്തര ത്തിൽ നികുതി അടയ്ക്കാൻ പാടുള്ളൂ. ഇതിലേയ്ക്കായി നികുതിവിധേയ വ്യക്തി അതിനുള്ള കാരണം കാണിച്ച രേഖാമൂലം അപേക്ഷിക്കേണ്ടതാണ്. അത്തരത്തിലുള്ള അപേക്ഷ താഴെ പറയുന്നവ തിട്ടപ്പെടുത്താൻ സാധിക്കാത്ത സന്ദർഭങ്ങളിൽ മാത്രമാണ്
അത്തരം സന്ദർഭങ്ങളിൽ നികുതിവിധേയ വ്യക്തി, നിർദ്ദിഷ്ട ഫാറത്തി ലുള്ള ബോണ്ടും ബന്ധപ്പെട്ട അധികാരിക്ക് യുക്തമെന്നു തോന്നുന്ന തുകയ്ക്കുള്ള സെക്യുരിറ്റിയും ഷുവർട്ടിയും നല്കേണ്ടതാണ്.
ഇടക്കാല (provisional) നികുതി നിർണ്ണയ ഉത്തരവ് നൽകിയ തീയതി മുതൽ ആറ് മാസത്തിനകം ബന്ധപ്പെട്ട അധികാരി അന്തിമ നികുതി നിർണ്ണയം നടത്തേണ്ടതാണ്. എന്നാൽ മതിയായ കാരണങ്ങൾ ഉള്ളപക്ഷം അവ രേഖപ്പെടുത്തി ഈ ആറ് മാസക്കലവധി Joint/Additional Commissionerക്ക് വീണ്ടും ആറ് മാസത്തിൽ കവിയാതെ ഉള്ള കാലത്തേക്കും, കമ്മീഷണർക്ക് ഉചിതമെന്ന് തോന്നുന്ന നാലുവർഷത്തിൽ കൂടാത്ത അധിക കാലത്തേയ്ക്കും നീട്ടി നൽകാവുന്നതാണ്. അങ്ങനെ, ഒരു ഇടക്കാല നികുതി നിർണ്ണയം പരമാവധി അഞ്ചുവർഷത്തേയ്ക്ക് മാത്രം നിലനിൽക്കുന്നതാണ്.
അതെ. അയാൾ നികുതി അടയ്ക്കേണ്ടിയിരുന്ന യഥാർത്ഥ ദിവസം മുതൽ നികുതി നൽകിയ ദിവസം വരെയുള്ള കാലാവധിക്കുള്ള പലിശ നൽകേണ്ടതാണ്.
ബന്ധപ്പെട്ട അധികാരി ബോധ്യപ്പെടുത്തിയ അപാകതകൾ നികുതിവിധേയ വ്യക്തി 30 ദിവസത്തിനകം (അതല്ലെങ്കിൽ അനുവദിച്ചു കൊടുത്ത കാലാവധിക്കകം), തൃപ്തത്തികരമായ വിശദീകരണം നൽകാതിരിക്കു കയോ അപാകതയുണ്ട് എന്ന് സമ്മതിച്ച മാസത്തെ റിട്ടേണിൽ അത് പരിഹ രിക്കാതിരിക്കുകയോ ചെയ്താൽ ബന്ധപ്പെട്ട അധികാരിക്ക് താഴെപറയുന്ന വ്യവസ്ഥകൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്.
ചുമതലപ്പെട്ട അധികാരി, വീഴ്ച വരുത്തുന്ന നികുതിവിധേയ വ്യക്തിക്ക് CGST/SGST നിയമത്തിൻറ്റെ വകുപ്പ് 46 നിർദ്ദേശിക്കുന്നതുപോലെ, 15 ദിവസത്തിൽ കുറയാത്ത കാലാവധി നൽകി റിട്ടേൺ സമർപ്പിക്കാൻ ആവ ശ്യപ്പെട്ട്, ആദ്യം ഒരു നോട്ടീസ് നൽകേണ്ടതാണ്. എന്നിട്ടും ആ സമയത്തി നകം റിട്ടേൺ സമർപ്പിക്കുന്നത്തിൽ അയാൾ പരാജയപ്പെട്ടാൽ ചുമതലപ്പെട്ട അധികാരിക്ക് ലഭ്യമായിട്ടുള്ള രേഖകളുടെയും വിവരങ്ങളുടെയും അടി സ്ഥാനത്തിൽ ബെസ്റ്റ് ജഡ്ജ്മെൻറ്റ മൂല്യനിർണ്ണയ (ഉത്തമവിശ്വാസപ്രകാരമുള്ള) പ്രകാരം വീഴ്ചവരുത്തിയ ആളുടെ നികുതി ബാദ്ധ്യത നിർണ്ണയിക്കാവുന്നതാണ്. (CGST/SGST നിയമത്തിൻറ്റെ വകുപ്പ് 62 പ്രകാരം).
വകുപ്പ് 62 പ്രകാരം ചുമതലപ്പെട്ട അധികാരി നല്ലിയ ബെസ്റ്റ് ജഡ്ജമെൻറ്റ് നികുതി നിർണ്ണയ ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം നികുതിവിധേയ വ്യക്തി വീഴ്ച സംഭവിച്ച കാലഘട്ടത്തേക്കുള്ള സാധുതയുള്ള റിട്ടേൺ സമർപ്പിക്കുകയാണെങ്കിൽ (റിട്ടേൺ സമർപ്പിക്കുകയും സ്വയം നിർണ്ണയിച്ച നികുതി അടക്കുകയും ചെയ്യുക) ഈ ഉത്തരവ് സ്വമേധയാ പിൻവലിച്ചതായി കണക്കാകാം.
വാർഷിക റിട്ടേൺ സമർപ്പിക്കേണ്ട തീയതി മുതൽ 5 വർഷത്തിനകം വകുപ്പ് 62 പ്രകാരമോ 63 പ്രകാരമോ ഉള്ള നികുതി നിർണ്ണയ ഉത്തരവ് പാസ്സാക്കേണ്ടതാണ്.
CGST/SGST നിയമത്തിലെ വകുപ്പ് 63 പ്രകാരം, വീഴ്ചവരുത്തിയ കാലയളവിലേയ്ക്കുള്ള നികുതി ബാദ്ധ്യത, ബന്ധപ്പെട്ട അധികാരി ബെസ്റ്റ ജഡ്ജ്മെൻറ്റ് നികുതി നിർണ്ണയ പ്രകാരം തീരുമാനിച്ച് ഉത്തരവിറക്കേണ്ട താണ്. എന്നാൽ അത്തരം ഉത്തരവ് നികുതിയടയ്ക്കുന്നതിൽ വീഴ്ചവരു ത്തിയ സാമ്പത്തിക വർഷത്തിൻറ്റെ വാർഷിക റിട്ടേൺ സമർപ്പിക്കേണ്ട തീയതി മുതൽ 5 വർഷത്തിനുള്ളിൽ പുറപ്പെടുവിക്കേണ്ടതാണ്.
CGST/SGST നിയമത്തിലെ വകുപ്പ് 64 പ്രകാരം -
ചെയ്താൽ സമ്മറി അസ്സസ്സമെൻറ്റ് നടപടി തുടങ്ങാവുന്നതാണ്. അത്തരത്തി ലുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് അഡീഷണൽ/ജോയിനറ്റ് കമ്മീ ഷണറുടെ അനുമതി തേടിയിരിക്കേണ്ടതാണ്.
സമ്മറി അസ്സസ്സമെൻറ്റ് ഉത്തരവ് ലഭിച്ച ഒരു നികുതി വിധേയ നായ വ്യക്തി ആ ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം ബന്ധപ്പെട്ട അഡീഷണൽ/ജോയിൻറ്റ് കമ്മീഷണർക്ക് ഉത്തരവ് പിൻവലിയക്കാൻ അപേക്ഷ നൽകാവുന്നതാണ്. ആ അധികാരിക്ക് പ്രസ്തുത ഉത്തരവ് തെറ്റാണെന്ന് തോന്നുന്നപക്ഷം, അത് പിൻവലിക്കാനും CGST/SGST നിയമത്തിലെ വകുപ്പ് 73 അല്ലെങ്കിൽ 74 പ്രകാരം നികുതി നിർണ്ണയിയ്ക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിർദ്ദേശം നൽകാവുന്നതാണ്. കൂടാതെ ആ സമ്മറി അസ്സസ്സമെൻറ്റ് ഉത്തരവ് തെറ്റാണെന്ന് കാണുന്നപക്ഷം, സ്വമേധയാ ഇപ്രകാരമുള്ള നടപടികൾ സ്വീക രിയ്ക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്. (CGST/SGST നിയമത്തിലെ വകുപ്പ് 64)
ഇല്ല. ചില സാഹചര്യങ്ങളിൽ ഒരു സ്ഥലത്തു നിന്ന് മറ്റൊരിട ത്തേക്ക് കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നതോ വെയർ ഹൗസുകളിൽ കിട ക്കുന്നതോ ആയ ചരക്കുകളുടേയോ നികുതിവിധേയനായ വ്യക്തിയെ തിരിച്ചറിയാൻ കഴിയാതെ വരുമ്പോൾ, കൈവശക്കാരനെ നികുതിവിധേയനായ വ്യക്തിയായി കണക്കാക്കി നികുതി നിർണ്ണയം നടത്തേണ്ടതാണ്. (CGST/SGST നിയമത്തിലെ വകുപ്പ് 64).
താഴെ പറയുന്ന പ്രകാരം മൂന്നുതരത്തിലുള്ള ഓഡിറ്റുകളാണ് GST നിയമങ്ങൾ പ്രകാരം നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
ഉണ്ട്. ഓഡിറ്റ് നടത്തുന്നതിന് 15 പ്രവർത്തി ദിവസങ്ങൾക്ക് മുന്നെ ങ്കിലും മുൻകൂർ അറിയിപ്പ് നൽകേണ്ടതാണ്.
ഓഡിറ്റ് തുടങ്ങി 3 മാസത്തിനകമോ, അല്ലെങ്കിൽ കമ്മീഷണ റുടെ അനുമതിയോടെ അധികമായി പരമാവധി 6 മാസത്തിനകമോ പൂർത്തി യാക്കേണ്ടതാണ്.
‘ഓഡിറ്റ് ആരംഭിയ്ക്കുക' എന്ന പദത്തിന് വലിയ പ്രാധാന്യമാണ്. എന്തെന്നാൽ ആരംഭിക്കുന്ന ദിവസം മുതൽ പ്രത്യേക സമയപരിധിയ്ക്കകം അത് പൂർത്തിയാക്കേണ്ടതാണ്. ഓഡിറ്റ് ആരംഭിയ്ക്കുക എന്ന് പറഞ്ഞാൽ തഴെപ്പറയുന്നതിൽ രണ്ടാമതായി സംഭവിയ്ക്കുന്നത്തേതാണോ അതായിരിക്കും.
നികുതിവിധേയ വ്യക്തി താഴെപറയുന്ന കാര്യങ്ങൾ ചെയ്യണം:
ഓഡിറ്റ് പൂർത്തിയായാൽ 30 ദിവസത്തിനകം നികുതിവിധേയ വ്യക്തിയെ തൻറ്റെ കണ്ടെത്തലുകളും അതിൻറ്റെ കാരണങ്ങളും അതുമായി ബന്ധപ്പെട്ട നികുതിവിധേയ വ്യക്തിക്കുള്ള അവകാശങ്ങളും ബാദ്ധ്യതകളും അറിയിക്കണം.
സൂക്ഷ പരിശോധന, അന്വേഷണം ഇവ നടത്തുന്നതിനിടയിൽ, സങ്കീർണ്ണമായ കേസുകളോ, വൻനികുതി ബാദ്ധ്യത വരുന്ന സാഹചര്യങ്ങളോ കണ്ടെത്തുകയാണെങ്കിൽ അത്തരം പരിമിത സാഹചര്യങ്ങളിൽ മാത്രമാണ് സ്പെഷ്യൽ ഓഡിറ്റ് നടത്താവുന്നത്. ഇതിനുള്ള അധികാരം നൽകുന്നത് CGST/SGST നിയമത്തിലെ വകുപ്പ് 66 ആണ്.
കമ്മീഷണറുടെ മുൻകൂർ അംഗീകാരത്തോടെ മാത്രം, അസിസ്റ്റ ൻറ്റ് കമ്മീഷണർ അഥവാ ഡെപ്യൂട്ടി കമ്മീഷണർ ആണ് ഇത്തരം നോട്ടീസ് നൽകേണ്ടത്.
ഇതിനായി കമ്മീഷണർ നാമനിർദ്ദേശം ചെയ്യുന്ന ചാർട്ടേർഡ് അക്കൗണ്ടൻറ്റ് അഥവാ കോസ്റ്റ് അക്കൗണ്ടൻറ്റ് ആണ് സ്പെഷ്യൽ ഓഡിറ്റ് നടത്തുന്നത്.
90 ദിവസത്തിനകം അല്ലെങ്കിൽ അതുകഴിഞ്ഞ് നീട്ടിക്കിട്ടാവുന്ന അടുത്ത 90 ദിവസത്തിനകം ഓഡിറ്റർ തൻറ്റെ റിപ്പോർട്ട് സമർപ്പിക്കണം.
ഓഡിറ്റർക്ക് കൊടുക്കേണ്ട പ്രതിഫലം ഉൾപ്പെടെ പരിശോധന യുടെ ചെലവുകൾ കണക്കാക്കുകയും വഹിക്കുകയും ചെയ്യേണ്ടത് കമ്മീഷണറാണ്.
സ്പെഷ്യൽ ഓഡിറ്റിൻറ്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളുമ നുസരിച്ച CGST/SGST നിയമത്തിലെ വകുപ്പ് 73, 74 പ്രകാരമുള്ള നടപടികൾ എടുക്കാവുന്നതാണ്.
Source : Central Board of Excise and Customs
അവസാനം പരിഷ്കരിച്ചത് : 10/4/2019