GST-യുടെ അടിസ്ഥാനതത്ത്വം ഇത്തരം സപ്ലൈകളുടെ ഉപഭോഗത്തെ അതിൻറ്റെ ലക്ഷ്യസ്ഥാനത്തുവച്ചോ അല്ലെങ്കിൽ അതിൻറ്റെ ഉപഭോഗ ഘട്ടത്തിലോ ഫലപ്രദമായി നികുതി പിരിക്കുക എന്നതാണ്. അതിനാൽ 'സപ്ലൈ നടന്ന സ്ഥലം' എന്ന വ്യവസ്ഥയാണ് നികുതി എത്തിച്ചേരേണ്ട സ്ഥലം അഥവാ നികുതിപിരിക്കപ്പെടേണ്ട അധികാരപരിധി നിർണ്ണയിക്കുന്നത്. ഒരു ഇടപാട് അന്തർസംസ്ഥാന ഇടപാട് ആണോ അതോ സംസ്ഥാനത്തിനുള്ളിൽ ഉള്ള ഇടപാട് ആണോ എന്ന് തീരുമാനിക്കപ്പെടുന്നത് 'സപ്ലൈ നടന്ന സ്ഥലം' അടിസ്ഥാനമാക്കിയാണ്. അതായത് ഒരു സപ്ലൈ ഏതെങ്കിലും ഒരു സംസ്ഥാനത്തെ SGST-ക്കും CGST-ക്കും വിധേയമാണോ, അതോ, IGST ബാധകമാണോ എന്ന് നിർണ്ണയിക്കുന്നതിന് സപ്ലൈ നടന്ന സ്ഥലം അറിയേണ്ടത് ആവശ്യമാണ്.
ചരക്കുകൾ പ്രത്യക്ഷമായ വസ്തുക്കൾ ആകയാൽ അവയുടെ ഉപഭോഗം നടക്കുന്നസ്ഥലം നിർണ്ണയിക്കാൻ കാര്യമായ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാറില്ല. മിക്ക സേവനങ്ങളും പ്രത്യക്ഷമല്ലാത്തതിനാൽ അവയുടെ സപ്ലൈ നടന്ന സ്ഥലം കണ്ടുപിടിക്കാൻ പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. അതിനുള്ള പ്രധാന ഘടകങ്ങൾ താഴെ പറയുന്നവയാണ്:
(1) സേവനങ്ങളുടെ ഡെലിവറി നടത്തുന്ന രീതി എളുപ്പത്തിൽ മാറ്റാവുന്നതാണ്. ഉദാഹരണത്തിന് ടെലികോം സേവനം പോസ്റ്റ് പെയ്തിൽ നിന്ന് പ്രീ-പെയ്തിലേക്കു മാറാവുന്നതാണ്; ബില്ലിംഗ് വിലാസം മാറാ വുന്നതാണ്; ബില്ലറുടെ വിലാസം മാറ്റാവുന്നതാണ്; സോഫ്റ്റ്വെയർ കേടുപാടു തീർക്കലോ അറ്റകുറ്റപ്പണിയോ സ്ഥലത്തു വന്ന് എന്നതിൽ നിന്ന് ഓൺലൈൻ ആക്കി മാറ്റാവുന്നതാണ്; ബാങ്കിങ് സേവനങ്ങൾക്കു നേരത്തെ ഉപഭോക്താവ് ബാങ്കിൽ പോകേണ്ട ആവശ്യ മുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഉപഭോക്താവിന് എവിടെനിന്നും ബാങ്കിങ് സേവനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. സേവനദാതാവ്, സേവനസ്വീകർത്താവ്, നൽകപ്പെട്ട സേവനം എന്നിവ തിട്ടപ്പെടുത്താൻ സാധിക്കണമെന്നില്ല അല്ലെങ്കിൽ എളുപ്പത്തിൽ മൂടി വെയ്ക്കയ്ക്കപ്പെടാം. കാരണമെന്തെന്നാൽ പ്രത്യക്ഷത്തിൽ ഒന്നും നീങ്ങുന്നില്ല. മാത്രമല്ല ഒരു അടയാളവും അത് ബാക്കി വെക്കണമെന്നുമില്ല.
(iii) ഒരു സേവനം 'സപ്ലൈ' ചെയ്യുന്നതിന് സേവനദാതാവിന് ഒരു നിശ്ചി തസ്ഥാനം വേണം എന്ന് നിർബന്ധം ഇല്ല. സേവന സ്വീകർത്താവിനാകട്ടെ സേവനം യാത്രയ്ക്കിടയിൽ സ്വീകരിക്കുകയും ചെയ്യാം. ബില്ലിംഗ് സ്ഥലമാണെങ്കിൽ ഒറ്റ രാത്രി കൊണ്ട് മാറ്റാവുന്നതേയുള്ളൂതാനും.
(iv) ചിലപ്പോൾ ഒരേഘടകം തന്നെ ഒന്നിൽകൂടുതൽ സ്ഥലങ്ങളിലേക്ക് നീങ്ങാനും സാധ്യത ഉണ്ട്. ഉദാഹരണത്തിന്, ഒരു റെയിൽവേ ലൈനിൻറ്റെയോ, നാഷണൽ ഹൈവേയുടേയോ, സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കൂടിയോ ഒഴുകുന്ന ഒരു നദിയ്ക്ക് കുറുകെയുള്ള പാലത്തിൻറ്റെയോ നിർമാണവും അനുബന്ധ സേവനങ്ങളും. അതു പോലെതന്നെ, ഒരു സിനിമയുടെ വിവിധ സംസ്ഥാനങ്ങളിലെ വിതരണത്തിനും എക്സിബിഷനും ഉള്ള കോപ്പിറൈറ്റ് ഒറ്റ ഇടപാടിലൂടെ നടത്താവുന്നതാണ്. അതുപോലെ ഒരു പരസ്യം അഥവാ പരിപാടി ഒരേ സമയത്തുതന്നെ രാജ്യത്തുടനീളം പ്രക്ഷേപണം ചെയ്യപ്പെടുന്നു. ഒരു എയർലൈൻ 10 ലീഫുകൾ അടങ്ങുന്ന ഒരു സീസൺ ടിക്കറ്റ് ഇറക്കുകയാണെന്നിരിക്കട്ടെ. അവ ഉപയോഗിച്ചു രാജ്യത്തു ഏതെങ്കിലും രണ്ടു സ്ഥലങ്ങൾക്കിടയിൽ യാത്രചെയ്യാവുന്നതാണ്. ഡൽഹി മെട്രോ നൽകുന്ന ഒരു കാർഡ് നോയിഡയിലോ, ഡൽഹിയിലോ, ഫരീദാബാദിലോ ഉള്ള ഒരാൾക്ക് ഉപയോഗിക്കാവുന്നതാണ്. ഡൽഹി മെട്രോയ്ക്കാകട്ടെ പണമടയ്ക്കുന്ന സമയത്തെ ഇയാളുടെ സ്ഥാനമോ യാത്രകളോ വേർതിരിച്ചറിയാൻ കഴിയുകയുമില്ല.
(iv) സേവനങ്ങൾ തുടർച്ചയായി മാറിക്കൊണ്ടേയിരിക്കും, പുതിയ വെല്ലുവിളികൾ ഉയർത്തിക്കൊണ്ടേയിരിക്കും. ഉദാഹരണത്തിന് 15-20 വർഷം മുൻപ് ഡി.ടി.എച്ച്. ഓൺലൈൻ വിവരങ്ങൾ, ഓൺലൈൻ ബാങ്കിങ്, ഓൺലൈൻ ടിക്കറ്റ് ബുക്കിങ്, ഇന്റർനെറ്റ്, മൊബൈൽ ടെലികമ്യൂണിക്കേഷൻ മുതലായവയെക്കുറിച്ച് ആരും ചിന്തിച്ചുപോലും കാണില്ല.
ഒരു സേവന ഇടപാടിൽ ഉൾപ്പെട്ട വിവിധ ഘടകങ്ങളെ 'സപ്ലൈ നടന്ന സ്ഥലം കണ്ടുപിടിക്കാനുള്ള അനുമാനങ്ങളായി ഉപയോഗിക്കാം. മറ്റുള്ളവയെക്കാൾ കൂടുതൽ ഉചിതമായ ഫലം തരുന്ന ഒരു അനുമാനം അല്ലെങ്കിൽ പ്രോക്സി നമുക്ക് 'സപ്ലൈയെ ലഭിച്ച സ്ഥലം' കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. ഇവയെക്കുറിച്ചാണ് താഴെ ചർച്ച ചെയ്യുന്നത്.
B28 ഇടപാടുകളുടെ കാര്യത്തിൽ അടയ്ക്കപ്പെട്ട നികുതി, സ്വീകർത്താവ് ക്രെഡിറ്റ് ആയി എടുക്കുന്നു. അതിനാൽ ഈ ഇടപാടുകൾ വെറും പാസ് ഇടപാടുകൾ ആകുന്നു. B28 സപ്ലൈയുടെ കാര്യത്തിൽ ശേഖരിക്കുന്ന GST യഥാർത്ഥത്തിൽ ഗവൺമെൻറ്റിനു ബാധ്യതയും സ്വീകർത്താവിനു ആസ്തിയും ആയി മാറുന്നു. കാരണമെന്തെന്നാൽ സ്വീകർത്താവിനു ഇത് ഭാവി നികുതിയുടെ കാര്യത്തിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ആയി ഉപയോഗി ക്കാവുന്നതാണ്. B2B ഇടപാടുകളുടെ കാര്യത്തിൽ മിക്കപ്പോഴും സ്വീകർത്താ വിൻറ്റെ സ്ഥലം ആണ് പ്രധാനം. കാരണമെന്തെന്നാൽ ഭാവിയിൽ ക്രെഡിറ്റ് എടുക്കുക സ്വീകർത്താവായിരിക്കും. സാധാരണയായി സ്വീകർത്താവ് മറ്റൊരു ഉപഭോക്താവിനു വീണ്ടും സപ്ലൈചെയ്യുന്നു. ഒരു B2B ഇടപാട് B2C ഇടപാടായി മാറുമ്പോൾ മാത്രമേ സപ്ലൈയുടെ ഉപഭോഗം നടക്കുന്നുള്ളൂ. B2C ഇടപാടുകളുടെ കാര്യത്തിൽ സപ്ലൈയുടെ ഉപഭോഗം നടക്കുകയും അടയ്ക്കപ്പെട്ട നികുതി ഗവൺമെൻറ്റിൽ എത്തിച്ചേരുകയുംചെയ്യുന്നു.
ഉത്തരം: സ്വീകർത്താവിനു സഞ്ചുക്കുവേണ്ടി ചരക്കുകളുടെ നീക്കം അവസാനിക്കുന്ന സമയത്തു ചരക്കുകളുടെ സ്ഥാനം എവിടെയാണോ അവിടെയായിരിക്കും സപ്ലൈ നടന്ന സ്ഥലം. (IGST നിയമം വകുപ്പ് 10)
ഇത്തരം സാഹചര്യത്തിൽ മൂന്നാമത്തെ വ്യക്തിക്ക് ചരക്കുകൾ ലഭിച്ചതായി കണക്കാക്കുന്നു. അതിനാൽ ആ വ്യക്തിയുടെ, മുഖ്യ ബിസിനസ്സ് സ്ഥലത്തെ സപ്ലൈ നടന്ന സ്ഥലം ആയി കണക്കാക്കുന്നു. (IGST നിയമം വകുപ്പ് 9).
ചരക്കുകളുടെ കാര്യത്തിൽ അവ വാഹനത്തിൽ കയറ്റിയ സ്ഥലം ആയിരിക്കും സപ്ലൈ നടന്ന സ്ഥലം. (IGST നിയമം വകുപ്പ് 9). എന്നാൽ, സേവനങ്ങളുടെ കാര്യത്തിൽ ആ യാത്ര പുറപ്പെടാൻ നിശ്ചയിച്ചിരുന്ന സ്ഥലം ആയിരിക്കും സപ്ലൈ നടന്ന സ്ഥലം. (IGST നിയമം വകുപ്പ് 12, 13).
രജിസ്റ്റേർഡ് നികുതിദായകർ, നോൺ-രജിസ്റ്റേർഡ് നികുതിദായ കർ, എന്നിവയാണ് IGST നിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ. രജിസ്റ്റേർഡ് വ്യക്തികൾക്കുള്ള സപ്ലൈയുടെ കാര്യത്തിൽ ആ വ്യക്തിയുടെ സ്ഥലം ആണ് സപ്ലൈ നടന്ന സ്ഥലം എന്നതാണ് അനുമാനം. സ്വീകർത്താവ് രജിസ്റ്റേർഡ് ആയതിനാൽ വിലാസം ലഭ്യമായിരിക്കും. അതിനാൽ ആ സ്ഥലം തന്നെ ആയിരിക്കും സപ്ലൈ നടന്ന സ്ഥലം.
രജിസ്റ്റർ ചെയ്യാത്ത സ്വീകർത്താക്കളുടെ കാര്യത്തിൽ സാധാരണ ഗതിയിൽ സ്വീകർത്താവിൻറ്റെ സ്ഥലം ആയിരിക്കും സപ്ലൈ നടന്ന സ്ഥലം. എന്നിരുന്നാലും പലപ്പോഴും സ്വീകർത്താവിൻറ്റെ വിലാസം ലഭ്യമല്ല, അത്തരം സന്ദർഭങ്ങളിൽ സേവനങ്ങൾ സപ്ലൈ ചെയ്യുന്നവരുടെ സ്ഥലം സപ്ലൈ നടന്ന സ്ഥലം ആയി പരിഗണിക്കപ്പെടും.
സ്ഥാവര വസ്തുക്കൾ ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുകയാണെങ്കിൽ, ഓരോ സംസ്ഥാനത്തും അതതു കരാറുകളുടെയോ ഉടമ്പടികളുടെയോ മറ്റുന്യായമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലോ വെവ്വേറെ ശേഖരിച്ച, അല്ലെങ്കിൽ, നിശ്ചയിച്ച സേവനങ്ങളുടെ മൂല്യത്തിൻറ്റെ അനുപാതത്തിലും കരാറുകളും ഉടമ്പടികളും ഇല്ലാത്ത പക്ഷം ഇതിലേക്കായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മറ്റുള്ളവയുടെ അടിസ്ഥാനങ്ങളിലും, അതതു സംസ്ഥാനങ്ങളിൽ സേവനങ്ങളുടെ സപ്ലൈ നടന്നതായി കണക്കാക്കും. (IGST നിയമം വകുപ്പ്12(3) ലെ വിശദീകരണം നോക്കുക)
ഇതുപോലുള്ള പരിപാടികളുടെ കാര്യത്തിൽ, സേവനങ്ങളുടെ സ്വീകർത്താവ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആ വ്യക്തിയുടെ സ്ഥലം ആയിരിക്കും സപ്ലൈ നടന്ന സ്ഥലം. എന്നാൽ സേവനങ്ങളുടെ സ്വീകർത്താവ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, പരിപാടി നടക്കുന്ന സ്ഥലം ആയിരിക്കും സപ്ലൈ നടന്ന സ്ഥലം ഇത്തരം പരിപാടികൾ ഒന്നിലധികം സംസ്ഥാനങ്ങളിൽ നടക്കുന്നതിനാലും ഒരു ഏകീകരിക്കപ്പെട്ട തുക ഇത്തരം സേവനങ്ങളുടെ ചാർജ് ആയതിനാലും, ഓരോ സംസ്ഥാനത്തും നൽകപ്പെടുന്ന സേവനങ്ങളുടെ മൂല്യത്തിൻറ്റെ അനുപാതത്തിൽ അതത് സംസ്ഥാനങ്ങളെ സപ്ലൈ നടന്ന സ്ഥലങ്ങളായി കണക്കാക്കുന്നു.
ആഭ്യന്തര സഞ്ചുകളുടെ കാര്യത്തിൽ, സ്വീകർത്താവ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, സ്വീകർത്താവിൻറ്റെ സ്ഥലം ആകും സപ്ലൈ നടന്ന സ്ഥലം. എന്നാൽ സ്വീകർത്താവ് രജിസ്റ്റർ ചെയ്യാത്തപക്ഷം, ചരക്കുകൾ എവിടെ വച്ചാണോ കയറ്റിക്കൊണ്ടു പോകാനായി കൈമാറുന്നത് ആ സ്ഥലം ആയിരിക്കും സപ്ലൈ നടന്ന സ്ഥലം. അന്താരാഷ്ട്ര സഞ്ചുകളുടെ കാര്യത്തിൽ കൊറിയർ സേവനങ്ങൾ ഒഴികെയുള്ള ട്രാൻസ്പോർട്ട് സേവനങ്ങൾക്ക്, സാധനങ്ങൾ എത്തിച്ചേരുന്ന സ്ഥലമാണ് സപ്ലൈ നടന്ന സ്ഥലം. കൊറിയർ സേവനത്തിൻറ്റെ കാര്യത്തിൽ സാധനങ്ങൾ കൊറിയർ സ്ഥാപനത്തിന് കൈമാറിയ സ്ഥലമാണ് സപ്ലൈ നടന്ന സ്ഥലം. എന്നാൽ കൊറിയർ സേവനം ഭാഗികമായി ഇന്ത്യയിലാണ് നടന്നതെങ്കിൽ പോലും സപ്ലൈ നടന്ന സ്ഥലം ഇന്ത്യയായി കണക്കാക്കാം IGST നിയമം വകുപ്പ് 13(3), 13(6) & 13(9).
ആ വ്യക്തി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആ വ്യക്തിയുടെ സ്ഥലം ആയിരിക്കും സപ്ലൈ നടന്ന സ്ഥലം. വ്യക്തി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയുടെ സപ്ലൈ നടന്ന സ്ഥലം മുംബൈ ആയിരിക്കും. കാരണം മുംബൈ ആണ് ആ വ്യക്തി യാത്ര തുടങ്ങിയ സ്ഥലം. എന്നാൽ മടക്കയാത്രയുടെ കാര്യത്തിൽ, ഡൽഹി ആയിരിക്കും സപ്ലൈ നടന്ന സ്ഥലം. കാരണം മടക്കയാത്രയെ മറ്റൊരു യാത്രയായി തന്നെ കണക്കാക്കേണ്ടതാണ്. (IGST നിയമം വകുപ്പ് 12(9) വിശദീകരണം നോക്കുക).
മുകളിലെ സാഹചര്യത്തിൽ, യാത്ര പുറപ്പെടുന്ന സ്ഥലത്തെകുറിച്ചുള്ള വിവരം ഇൻവോയ്സ് ഉണ്ടാക്കുന്ന സമയത്തു ലഭ്യമാകില്ല. കാരണമെന്തെന്നാൽ യാത്രാവകാശം ഭാവി ഉപയോഗത്തിനുള്ളതാണ്. അതിനാൽ, യാത്ര പുറപ്പെടുന്നസ്ഥലം സപ്ലൈ നടന്ന സ്ഥലം ആകാൻ സാധിക്കില്ല. ഇത്തരം സന്ദർഭങ്ങളിൽ, പൊതു ചട്ടം ഡിഫാൾട്ട് ചട്ടം) ബാധകമായിരിക്കും. (IGST നിയമം വകുപ്പ് 1209) ഉപാധികൾ നോക്കുക).
ആഭ്യന്തര സഞ്ചുകളുടെ കാര്യത്തിൽ മൊബൈൽ സേവനങ്ങൾ സപ്ലൈ ചെയ്യുന്ന കമ്പനിയുടെ സ്ഥലം, സപ്ലൈ നടന്ന സ്ഥലം ആകാൻ സാധിക്കില്ല. കാരണമെന്തെന്നാൽ, മൊബൈൽ കമ്പനികൾ ഒന്നിലധികം സംസ്ഥാനങ്ങളിൽ ഈ സേവനങ്ങൾ നൽകുന്നു. മാത്രമല്ല മിക്ക സേവനങ്ങളും അന്തർസംസ്ഥാന സേവനങ്ങളും ആകുന്നു. സപ്ലൈ നടന്ന സ്ഥലവും കമ്പനിയുടെ സ്ഥലവും ഒന്നായാൽ ഉപഭോഗ തത്ത്വം തന്നെ തകർന്നു പോകും. കാരണമെന്തെന്നാൽ, റവന്യൂ മുഴുവൻ വിതരണക്കമ്പനികൾ ഉള്ള ഏതാനും സംസ്ഥാനങ്ങളിലേക്ക് പോകും. മൊബൈൽ കണക്ഷനുള്ള സപ്ലൈ നടന്ന സ്ഥലം കണക്ഷൻ പോസ്റ്റ് പെയ്ത് അല്ലെങ്കിൽ പ്രീ-പെയ്ത് ആണോ എന്നതിനെ ആശ്രയിച്ചിരിക്കും. പോസ്റ്റ് പെയ്ത് കണക്ഷനുകളുടെ കാര്യത്തിൽ സേവനസ്വീകർത്താവിൻറ്റെ ബില്ലിംഗ് വിലാസം ആയിരിക്കും സപ്ലൈ നടന്ന സ്ഥലം. പ്രീ-പെയ്ത് കണക്ഷനുകളുടെ കാര്യത്തിൽ, ഇത്തരം കണക്ഷനുകളുടെ പേയ്മെൻറ്റ് ലഭിക്കുന്ന സ്ഥലം അല്ലെങ്കിൽ ഇത്തരം പ്രീ-പെയ്യ് വൗച്ചറുകൾ വിറ്റുപോകുന്ന സ്ഥലം ആയിരിക്കും സപ്ലൈ നടന്ന സ്ഥലം. എന്നാൽ ഇന്റർനെറ്റ്/ഇ- പേയ്മെന്റ് വഴിയാണ് റീച്ചാർജ് എങ്കിൽ, സേവനസ്വീകർത്താവിൻറ്റെ രേഖകളിലുള്ള സ്ഥലം ആയിരിക്കും സപ്ലൈ നടന്ന സ്ഥലം. അന്താരാഷ്ട്ര സഞ്ചുകളുടെ കാര്യത്തിൽ സേവനങ്ങൾ സ്വീകരിയ്ക്കുന്ന വ്യക്തിയുടെ സ്ഥാനം ആയിരിയ്ക്കും ടെലികോം സേവനങ്ങളിൽ സപ്ലൈ നടന്ന സ്ഥലമായി കണക്കാക്കുന്നത്.
സേവന ദാതാവിൻറ്റെ രേഖകൾ പ്രകാരം സേവന സ്വീകർത്താവിൻറ്റെ സ്ഥലം ഏതാണോ അതായിരിക്കും സപ്ലൈ നടന്ന സ്ഥലം. അതു കൊണ്ട് ഗോവ സപ്ലൈ നടന്ന സ്ഥലം ആകുന്നു.
സേവനം സ്വീകർത്താവിൻറ്റെ അക്കൗണ്ടുമായി ബന്ധപ്പെട്ടല്ലെങ്കിൽ സപ്ലൈ നടന്ന സ്ഥലം കുളു ആകുന്നു. (അതായതു സേവനദാതാവിൻറ്റെ സ്ഥലം). എന്നാൽ സേവനം സ്വീകർത്താവിൻറ്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ആണെങ്കിൽ സപ്ലൈ നടന്ന സ്ഥലം മുംബൈ ആകുന്നു. (അതായത് സേവനദാതാവിൻറ്റെ രേഖകൾ പ്രകാരം സ്വീകർത്താവിൻറ്റെ സ്ഥലം).
ഇൻഷ്വറൻസ് സേവനങ്ങൾ സപ്ലൈ ചെയ്യുന്നയാളിൻറ്റെ രേഖകൾ പ്രകാരം സേവനങ്ങളുടെ സ്വീകർത്താവിൻറ്റെ സ്ഥലം ഏതാണോ അതായിരിക്കും സപ്ലൈ നടന്ന സ്ഥലം. അതുകൊണ്ട് ഗുഡ്മാവ് സപ്ലൈ നടന്ന സ്ഥലം ആകുന്നു (IGST നിയമം വകുപ്പ് 11(13) ഉപാധി നോക്കുക).
കടപ്പാട് : Central Board of Excise and Customs
അവസാനം പരിഷ്കരിച്ചത് : 7/12/2020