অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇൻപുട്ട് സർവീസ് വിതരണക്കാരൻ എന്ന ആശയം ജി.എസ്.ടി.യിൽ

ഇൻപുട്ട് സർവീസ് വിതരണക്കാരൻ എന്ന ആശയം ജി.എസ്.ടി.യിൽ

  1. ഇൻപുട്ട് സർവ്വീസ് വിതരണം ചെയ്യുന്നയാൾ (ISD) എന്നാൽ എന്താണ്?
  2. ഇൻപുട്ട് സർവ്വീസ് വിതരണക്കാരനായി രജിസ്ട്രേഷൻ എടുക്കാൻ ആവശ്യമായ കാര്യങ്ങൾ എന്തൊക്കെയാണ്?
  3. ഒരു ISD ക്ക്, ക്രെഡിറ്റ് വിതരണം ചെയ്യാൻ ആവശ്യമായ രേഖകൾ എന്തൊക്കെയാണ്?
  4. ഒരു ISD-ക്ക് എല്ലാ സപ്ലയർമാർക്കും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വിതരണം ചെയ്യാൻ കഴിയുമോ?
  5. പലപ്പോഴും ബിസിനസ്സിൻറ്റെ ഉന്നമനത്തിനായി സപ്ലയർ ഉപയോഗിക്കുന്ന ഇൻപുട്ട് സേവനങ്ങളുടെ അളവ്, ഒന്നിനോട് ഒന്ന് എന്ന അടിസ്ഥാന ത്തിൽ കണ്ടെത്തുവാൻ സാധ്യമല്ല. അത്തരം സാഹചര്യങ്ങളിൽ എങ്ങിനെയാണ് ഒരു ISD ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വിതരണം ചെയ്യേണ്ടത്?
  6. ISD-യുടെ ടേണോവറിൽ, എന്തെല്ലാം ഉൾപ്പെടുന്നു?
  7. ഇൻപുട്ട് സർവ്വീസ് വിതരണം ചെയ്യുന്ന ആൾ റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ?
  8. ഒരേ കമ്പനിക്ക് ഒന്നിലധികം ISD രജിസ്ട്രേഷൻ എടുക്കാമോ?
  9. തെറ്റായോ അധികമായോ ISD വിതരണം ചെയ്ത ക്രെഡിറ്റ് തിരിച്ചു പിടിക്കാൻ എന്തൊക്കെയാണ് നിയമത്തിലുള്ള വകുപ്പുകൾ?
  10. ഒരു ഇൻപുട്ട് സർവ്വീസ് വിതരണക്കാരന്, CGST, IGST ക്രെഡിറ്റ്കൾ വ്യത്യസ്ത സംസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്ന തങ്ങളുടെ യൂണിറ്റുകൾക്ക് |GST ക്രെഡിറ്റായി വിതരണം ചെയ്യാമോ?
  11. SGST/UTGST ക്രെഡിറ്റ്, IGST ക്രെഡിറ്റായി വ്യത്യസ്ത സംസ്ഥാനങ്ങ ളിലുള്ള യൂണിറ്റുകൾക്ക് വിതരണം ചെയ്യാമോ?
  12. ഒരു ഇൻപുട്ട് ക്രെഡിറ്റ് വിതരണക്കാരന് CGST, IGST ക്രെഡിറ്റ്കൾ CGST ക്രെഡിറ്റായി വിതരണം ചെയ്യാമോ?
  13. SGST/UTGST, IGST ക്രെഡിറ്റ്കള്‍, SGST/UTGST 6) ക്രെഡിറ്റായി വിതരണം ചെയ്യാമോ?
  14. എങ്ങിനെയാണ് പൊതുവായ ക്രെഡിറ്റ്കൾ ഒരു ISD-യുടെ സ്വീകർത്താക്കൾക്ക് വിതരണം ചെയ്യുന്നത്?
  15. ഇൻപുട്ട് സർവ്വീസ് വിതരണക്കാരന് CGST, IGST ക്രെഡിറ്റ്കൾ ----- എന്ന നിലയിൽ അന്യസംസ്ഥാനത്തേക്ക് വിതരണം ചെയ്യാവുന്നതാണ്.
  16. ഇൻപുട്ട് സർവ്വീസ് വിതരണക്കാരന് CGST ക്രെഡിറ്റ് സംസ്ഥാനത്തിനകത്ത് -------- എന്ന നിലയിൽ വിതരണം ചെയ്യാവുന്നതാണ്.
  17. അധികമായി ക്രെഡിറ്റ് വിതരണം ചെയ്താൽ ISD-യുടെ പക്കൽ നിന്നും തിരിച്ച് പിടിക്കാൻ ഡിപ്പാർട്ട്മെൻറ്റിനു കഴിയുമോ?
  18. നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ക്രെഡിറ്റ് വിതരണം ചെയ്താലുള്ള അനന്തരഫലങ്ങൾ എന്താണ്?

ഇൻപുട്ട് സർവ്വീസ് വിതരണം ചെയ്യുന്നയാൾ (ISD) എന്നാൽ എന്താണ്?

ഇൻപുട്ട് സർവീസ് സ്വീകരിക്കുന്നതിന്റെ ടാക്സ് ഇൻവോയ്സ് കൈപ്പറ്റുകയും തങ്ങളുടെ അതേ പാൻ നമ്പറുള്ള മറ്റ് ചരക്ക് സേവനദാതാ ക്കൾക്ക്, പ്രസ്തുത സേവനങ്ങളുടെ മേൽ അടച്ച സെൻട്രൽ ടാക്സ് (CGST), സ്റ്റേറ്റ ടാക്സ് (SGST), യൂണിയൻ ടെറിട്ടറി ടാക്സ (UTGST) അല്ലെങ്കിൽ ഇൻറ്റഗ്രേറ്റഡ് ടാക്സ (IGST) എന്നിവയുടെ ക്രെഡിറ്റ് വിതരണം ചെയ്യുന്നതിനായി നിശ്ചിത ഡോക്യുമെൻറ്റ പുറപ്പെടുവിക്കുകയും ചെയ്യുന്ന ചരക്ക്സേവനദാതാക്കളുടെ ഒരു ഓഫീസിനെയാണ് ഇൻപുട്ട് സർവീസ് വിതരണക്കാരൻ എന്നതുകൊണ്ട അർത്ഥമാക്കുന്നത്.

ഇൻപുട്ട് സർവ്വീസ് വിതരണക്കാരനായി രജിസ്ട്രേഷൻ എടുക്കാൻ ആവശ്യമായ കാര്യങ്ങൾ എന്തൊക്കെയാണ്?

ഇൻപുട്ട് സർവീസ് വിതരണക്കാരൻ, വേറെ രജിസ്ട്രേഷൻ ഉള്ളയാൾ ആണെങ്കിലും ISD എന്ന നിലയിൽ പ്രത്യേക രജിസ്ട്രേഷൻ എടുക്കേണ്ട താകുന്നു. രജിസ്ട്രേഷൻ ആവശ്യമാകുന്ന ടേണോവർ പരിധി ഇവർക്ക് ബാധകമല്ല. സേവന നികുതി നിയമപ്രകാരം നിലവിലുള്ള രജിസ്ട്രേഷൻ പുതിയ GST സമ്പ്രദായത്തിലേക്ക് മാറ്റപ്പെടുന്നതല്ല. നിലവിലുള്ള എല്ലാ ഇൻപുട്ട് സർവീസ് വിതരണക്കാരും, ISD എന്ന നിലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പുതിയ നിയമപ്രകാരമുള്ള പുതിയ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.

ഒരു ISD ക്ക്, ക്രെഡിറ്റ് വിതരണം ചെയ്യാൻ ആവശ്യമായ രേഖകൾ എന്തൊക്കെയാണ്?

ക്രെഡിറ്റ് വിതരണം ചെയ്യുന്നത് അതിനുവേണ്ടി പ്രത്യേകമായി രൂപപ്പെടുത്തിയ ഒരു രേഖവഴിയാണ് അതിൽ വിതരണം ചെയ്യപ്പെടുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്ൻറ്റെ തുക കാണിച്ചിട്ടുണ്ടാകും.

ഒരു ISD-ക്ക് എല്ലാ സപ്ലയർമാർക്കും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വിതരണം ചെയ്യാൻ കഴിയുമോ?

ഇല്ല. ബിസിനസ്സിൻറ്റെ ഉന്നമനത്തിനായി ഇൻപുട്ട് സേവനങ്ങൾ ഉപയോഗിച്ചു. രജിസ്റ്റർ ചെയ്ത ആളുകൾക്ക് മാത്രമേ ആ സേവനങ്ങളുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വിതരണം ചെയ്യാൻ കഴിയുകയുള്ളൂ.

പലപ്പോഴും ബിസിനസ്സിൻറ്റെ ഉന്നമനത്തിനായി സപ്ലയർ ഉപയോഗിക്കുന്ന ഇൻപുട്ട് സേവനങ്ങളുടെ അളവ്, ഒന്നിനോട് ഒന്ന് എന്ന അടിസ്ഥാന ത്തിൽ കണ്ടെത്തുവാൻ സാധ്യമല്ല. അത്തരം സാഹചര്യങ്ങളിൽ എങ്ങിനെയാണ് ഒരു ISD ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വിതരണം ചെയ്യേണ്ടത്?

 

ഇത്തരം സാഹചര്യങ്ങളിൽ ഒരു ഫോർമുല അടിസ്ഥാനമാക്കിയാണ് വിതരണം നടത്തേണ്ടത്. ആദ്യമായി, ഇൻപുട്ട് സേവനങ്ങളുടെ ക്രെഡിറ്റ്ൻറ്റെ വിതരണം, അത്തരം സേവനങ്ങൾ സ്വീകരിച്ചവർക്കായി മാത്രം നടത്തുന്നു. രണ്ടാമതായി, പ്രവർത്തനമുള്ള യൂണിറ്റുകൾക്ക് വിതരണം നടത്തുന്നു. മൂന്നാമതായി, ക്രെഡിറ്റ് വിതരണം ചെയ്യുന്നത് ഓരോ സ്റ്റേറ്റിലും അല്ലെങ്കിൽ യൂണിയൻ ടെറിട്ടറിയിലും ഉള്ള സ്വീകർത്താവിൻറ്റെ പ്രസ്തുത കാലയളവിലെ ടേണോവർ, എല്ലാ സ്വീകർത്താക്കളുടെയും മൊത്തം ടേണോവറിൻറ്റെ ഏതു അനുപാതത്തിലാണോ അതിൻറ്റെ അടിസ്ഥാനത്തിലാണ്. അവസാനമായി, വിതരണം ചെയ്യുന്ന ക്രെഡിറ്റ്മൊത്തം ക്രെഡിറ്റ്ൽ കൂടാൻ പാടില്ല.

ISD-യുടെ ടേണോവറിൽ, എന്തെല്ലാം ഉൾപ്പെടുന്നു?

ISD-യുടെ ടേണോവറിൽ, ഭരണഘടനയുടെ ഷെഡ്യൂൾ 7, ലിസ്റ്റ് |-ൽ എൻട്രി 51, 54, ലിസ്റ്റ് 1-ൽ എൻട്രി 84 ഇവ പ്രകാരം ചുമത്തുന്ന ഡ്യൂട്ടികളോ നികുതികളോ ഉൾപ്പെടുകയില്ല.

ഇൻപുട്ട് സർവ്വീസ് വിതരണം ചെയ്യുന്ന ആൾ റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ?

ഉത്തരം: ചെയ്യണം. ഓരോ മാസത്തെയും റിട്ടേൺ അടുത്തമാസം 13-)ം തീയതിക്കകം ഫയൽ ചെയ്യേണ്ടതാണ്.

ഒരേ കമ്പനിക്ക് ഒന്നിലധികം ISD രജിസ്ട്രേഷൻ എടുക്കാമോ?

എടുക്കാം. മാർക്കറ്റിംഗ് വിഭാഗം, സുരക്ഷാവിഭാഗം, തുടങ്ങിയ വ്യത്യസ്ത ഡിവിഷനുകൾ ഉള്ളപ്പോൾ ഓരോന്നിനും പ്രത്യേകം IISD രജിസ്ട്രേഷൻ എടുക്കാവുന്നതാണ്.

തെറ്റായോ അധികമായോ ISD വിതരണം ചെയ്ത ക്രെഡിറ്റ് തിരിച്ചു പിടിക്കാൻ എന്തൊക്കെയാണ് നിയമത്തിലുള്ള വകുപ്പുകൾ?

തെറ്റായോ അധികമായോ വിതരണം ചെയ്ത ക്രെഡിറ്റ് വകുപ്പ് 73 അല്ലെങ്കിൽ 74 പ്രകാരം പലിശ സഹിതം ക്രെഡിറ്റ് സ്വീകരിച്ച ആളിൽ നിന്നു തിരിച്ചുപിടിക്കാവുന്നതാണ്.

ഒരു ഇൻപുട്ട് സർവ്വീസ് വിതരണക്കാരന്, CGST, IGST ക്രെഡിറ്റ്കൾ വ്യത്യസ്ത സംസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്ന തങ്ങളുടെ യൂണിറ്റുകൾക്ക് |GST ക്രെഡിറ്റായി വിതരണം ചെയ്യാമോ?

ചെയ്യാം. ഒരു ഇൻപുട്ട് സർവ്വീസ് വിതരണക്കാരന്, CGST ക്രെഡിറ്റ് |GST എന്ന നിലയിലും |GST ക്രെഡിറ്റ് CGST എന്നനിലയിലും വ്യത്യസ്ത സംസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്ന തങ്ങളുടെ യൂണിറ്റുകൾക്ക് വിതരണം ചെയ്യാവുന്നതാണ്.

SGST/UTGST ക്രെഡിറ്റ്, IGST ക്രെഡിറ്റായി വ്യത്യസ്ത സംസ്ഥാനങ്ങ ളിലുള്ള യൂണിറ്റുകൾക്ക് വിതരണം ചെയ്യാമോ?

ചെയ്യാം. ഒരു ഇൻപുട്ട് സർവ്വീസ് വിതരണക്കാരന്, SGST/UTGST ക്രെഡിറ്റ്, IGST ക്രെഡിറ്റായി വിതരണം ചെയ്യാവുന്നതാണ്.

ഒരു ഇൻപുട്ട് ക്രെഡിറ്റ് വിതരണക്കാരന് CGST, IGST ക്രെഡിറ്റ്കൾ CGST ക്രെഡിറ്റായി വിതരണം ചെയ്യാമോ?

ചെയ്യാം. ഒരു ഇൻപുട്ട് ക്രെഡിറ്റ് വിതരണക്കാരന് അതേ സംസ്ഥാ നത്ത് സ്ഥിതിചെയ്യുന്ന യൂണിറ്റുകൾക്ക് CGST, IGST ക്രെഡിറ്റ്കൾ CGST ക്രെഡിറ്റായി വിതരണം ചെയ്യാവുന്നതാണ്.

SGST/UTGST, IGST ക്രെഡിറ്റ്കള്‍, SGST/UTGST 6) ക്രെഡിറ്റായി വിതരണം ചെയ്യാമോ?

ഉത്തരം: ചെയ്യാം. ഒരു ഇൻപുട്ട് ക്രെഡിറ്റ് വിതരണക്കാരന്, അതേ സംസ്ഥാ നത്ത് സ്ഥിതിചെയ്യുന്ന യുനിറ്റുകള്‍ക്ക് SGST, IGST ക്രെഡിറ്റ്കൾ, SGST/UTGST ക്രെഡിറ്റായി വിതരണം ചെയ്യാവുന്നതാണ്.

എങ്ങിനെയാണ് പൊതുവായ ക്രെഡിറ്റ്കൾ ഒരു ISD-യുടെ സ്വീകർത്താക്കൾക്ക് വിതരണം ചെയ്യുന്നത്?

ഉത്തരം: എല്ലാവരും ഉപയോഗിക്കുന്ന പൊതുവായ ക്രെഡിറ്റ്കൾ ഒരു ISD യ്ക്ക് സ്വീകർത്താക്കൾക്ക് ആനുപാതിക അടിസ്ഥാനത്തിൽ വിതരണം ചെയ്യാവുന്നതാണ്. അതായത്, ഓരോ സ്വീകർത്താവിനന്റെയും ടേണോവർ, ക്രെഡിറ്റ് വിതരണം ചെയ്ത് കിട്ടുന്ന യൂണിറ്റുകളുടെ എല്ലാം ചേർന്നുള്ള മൊത്തം ടേണോവറിന്റെ അനുപാതത്തിൽ.

ഇൻപുട്ട് സർവ്വീസ് വിതരണക്കാരന് CGST, IGST ക്രെഡിറ്റ്കൾ ----- എന്ന നിലയിൽ അന്യസംസ്ഥാനത്തേക്ക് വിതരണം ചെയ്യാവുന്നതാണ്.

(a) IGST

(b) CGST

(c) SGST

ഉത്തരം: (a) IGST

ഇൻപുട്ട് സർവ്വീസ് വിതരണക്കാരന് CGST ക്രെഡിറ്റ് സംസ്ഥാനത്തിനകത്ത് -------- എന്ന നിലയിൽ വിതരണം ചെയ്യാവുന്നതാണ്.

(a) IGST

(b) CGST

(c) SGST

(d) മേൽപ്പറഞ്ഞതിൽ ഏതുമാകാം.

ഉത്തരം: (b) CGST

ഒന്നിലധികം സപ്ലയർമാർ ഉപയോഗിക്കുന്ന ഇൻപുട്ട് സേവനങ്ങളുടെ ടാക്സ് ക്രെഡിറ്റ് --------------

(a) അത്തരം സേവനം ഉപയോഗിച്ചിട്ടുള്ള സപ്ലയർമാരുടെ ആ സംസ്ഥാനത്തെ ടേണോവറിന്റെ അനുപാതത്തിൽ വിതരണം ചെയ്യണം.

(b) തുല്യമായി എല്ലാ സപ്ലയർമാർക്കും നൽകണം.

(c) ഒരു സ്പ്ലയർക്ക് മാത്രമായി നൽകണം.

(d) വിതരണം ചെയ്യാൻ പാടില്ല.

ഉത്തരം: (a) അത്തരം സേവനം ഉപയോഗിച്ചിട്ടുള്ള സപ്ലയർമാരുടെ ആ സംസ്ഥാനത്തെ ടേണോവറിന്റെ അനുപാതത്തിൽവിതരണം ചെയ്യണം.

അധികമായി ക്രെഡിറ്റ് വിതരണം ചെയ്താൽ ISD-യുടെ പക്കൽ നിന്നും തിരിച്ച് പിടിക്കാൻ ഡിപ്പാർട്ട്മെൻറ്റിനു കഴിയുമോ?

ഇല്ല. അധികമായി വിതരണം ചെയ്ത ക്രെഡിറ്റ് പലിശ സഹിതം വിതരണക്കാരനിൽ നിന്ന് അല്ല, സ്വീകരിച്ച ആളിൽ നിന്ന് മാത്രമേ തിരിച്ചുപിടിക്കാൻ സാധിക്കുകയുള്ളൂ. വകുപ്പ് 73, 74 ഇവ ഇക്കാര്യത്തിന് ബാധകമാണ്.

നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ക്രെഡിറ്റ് വിതരണം ചെയ്താലുള്ള അനന്തരഫലങ്ങൾ എന്താണ്?

നിയമത്തിനു വിരുദ്ധമായി വിതരണം ചെയ്ത ക്രെഡിറ്റ് അത് സ്വീകരിച്ച ആളിൽ നിന്ന് പലിശ സഹിതം തിരിച്ചുപിടിക്കാവുന്നതാണ്.

കടപ്പാട് : Central Board of Excise and Customs

അവസാനം പരിഷ്കരിച്ചത് : 9/26/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate