ഉത്തരം: ഒരു ഇലക്ട്രോണിക്സ് നെറ്റ് വർക്കിലൂടെ ഏതെങ്കിലും ചരക്കോ സേവനമോ അല്ലെങ്കിൽ രണ്ടും, ഡിജിറ്റൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ വിത രണം ചെയ്യുന്ന രീതിയാണ് ഇ-കൊമേഴ്സ്.
ഏതെങ്കിലും സാധനമോ സേവനമോ വിതരണം ചെയ്യാനായി ഇലക്ട്രോണിക്സ് സൗകര്യം/പ്ലാറ്റ്ഫോം സ്വന്തമായി ഉള്ളതോ മറ്റൊരാൾ മുഖേന ഈ സൗകര്യം ലഭ്യമാക്കുകയോ ചെയ്യുന്ന ഏതൊരാളും ഇ-കൊ മേഴ്സ് ഓപ്പറേറ്ററാണ്.
ഉണ്ട് ആരംഭത്തിലുള്ള ടേൺ ഓവർ അടിസ്ഥാനത്തിലുള്ള ഇളവ് ഇ-കൊമേഴ്സ് ഓപ്പറേറ്റർക്ക് ലഭ്യമല്ല. ഈയാൾ ഈയാളുടെ വിതര ണ തുക എത്രതന്നെയായാലും ആരംഭത്തിൽ തന്നെ രജിസ്ട്രേഷൻ എടുക്കാൻ ബാദ്ധ്യസ്ഥനാണ്.
ഇല്ല. ആരംഭത്തിലുള്ള ഇളവ് ഇത്തരം വിതരണക്കാർക്ക് ലഭ്യ മല്ല. ഇവരുടെ വിതരണമൂല്യം എത്ര തന്നെയായാലും ആരംഭത്തിൽ തന്നെ രജിസ്ട്രേഷൻ എടുക്കുവാൻ ബാദ്ധ്യസ്ഥരാണ്. എന്നാൽ ത്രേസാത സ്സിലെ നികുതി (ടി.സി.എസ്) പിരിക്കാനോ ശേഖരിക്കാനോ ബാദ്ധ്യതയു ള്ള ഇ-കൊമേഴ്സ് ഓപ്പറേറ്റർ മുഖേനയുള്ള വിതരണത്തിന് മാത്രമാണ് ആരംഭത്തിലുള്ള രജിസ്ട്രേഷൻ ആവശ്യമുള്ളൂ.
ഉണ്ട്. എന്നാൽ ഈ ബാദ്ധ്യത പ്രത്യേകമായി പ്രഖ്യാപിച്ചിരി ക്കുന്ന ചില സേവനങ്ങളിൽ മാത്രം. ഇത്തരം സന്ദർഭങ്ങളിൽ ഒരു ഇല ക്ട്രോണിക്സ് കൊമേഴ്സ് ഓപ്പറേറ്റർ താൻ മുഖേന വിതരണം ചെയ്യുന്ന സേവനങ്ങളുടെ നികുതി അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്. ഒരു യഥാർത്ഥ വിതരണക്കാരൻ എന്ന പോലെ തന്നെ ആക്ടിലെ എല്ലാ വ്യവസ്ഥകളും പാലിക്കുവാൻ ഇ കൊമേഴ്സ് ഓപ്പറേറ്റരും ബാദ്ധ്യസ്ഥനാണ്.
ഇല്ല. ഒരു ഇ-കൊമേഴ്സ് ഓപ്പറേറ്റർ പ്രത്യേകമായി പ്രഖ്യാ പിച്ച സേവനങ്ങൾ ഇയാൾ മുഖേന വിതരണം ചെയ്യുമ്പോൾ ആരംഭത്തിലുള്ള ഇളവിന് അർഹത ഇല്ല.
വിതരണം ചെയ്യുന്ന നികുതി അടയ്ക്കാൻ ബാദ്ധ്യത ഉള്ള സാധനങ്ങളുടേയോ സേവനങ്ങളുടേയോ മൊത്തം തുക ശേഖരിക്കാൻ ബാദ്ധ്യത ഉള്ള ഇ-കൊമേഴ്സ് ഓപ്പറേറ്ററ് ഈ മൊത്തം തുകയുടെ ഒരു ശതമാനം കൂടി നികുതി ഇനത്തിൽ ശേഖരിക്കാൻ ബാദ്ധ്യസ്ഥനാണ്. ഇങ്ങനെ ശേഖരിച്ച ഈ ഒരു ശതമാനത്തിന് തുല്യമായ തുകയെ ത്രേസാതസ്സിലെ നികുതി എന്നറിയപ്പെടുന്നു.
ഒരു ഇ-കൊമേഴ്സ് കമ്പനിക്ക് അവർ മുഖേന വിതരണം ചെയ്ത സാധനങ്ങളുടേയോ സേവനങ്ങളുടേയോ അല്ലെങ്കിൽ ര ിന്റേ യോ യഥാർത്ഥ തുകയിന്മേൽ ആണ് നികുതി ശേഖരിക്കാൻ ബാദ്ധ്യത. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ തിരിച്ചുവരുന്ന സാധനങ്ങളുടെ മൂല്യം ആകെ വിതരണം ചെയ്ത സാധനങ്ങളുടെ തുകയിൽ നിന്നും കുറയ്ക്കാ വുന്നതാണ്.
ഏതെങ്കിലും ഒരു മാസത്തിൽ ഒരു രജിസ്ട്രേഡ് വ്യക്തി/ കമ്പനി വിതരണം ചെയ്ത നികുതി വിധേയമായ സാധനങ്ങളുടേയോ സേവനങ്ങളുടേയോ ആകെ തുകയാണ് യഥാർത്ഥ മൂല്യം എന്ന് ഉദ്ദേശി ക്കുന്നത്. ഇതിൽ ഇ-കൊമേഴ്സ് ഓപ്പറേറ്ററ് വഴി വിതരണം ചെയ്തതും അതിന്മേൽ ഇ-കൊമേഴ്സ് ഓപ്പറേറ്റർ നികുതി അടയ്ക്കാൻ ബാദ്ധ്യത ഉള്ളതും ആയ സേവനത്തിന്റെ മൂല്യവും യഥാർത്ഥ വിതരണക്കാരന് തിരിച്ചു വന്ന സാധനങ്ങളുടെ മൂല്യവും മുകളിൽ പറഞ്ഞ യഥാർത്ഥ മൂല്യത്തിൽ ഉൾപ്പെടുന്നതല്ല.
അതെ. വിതരണം ചെയ്ത സാധനങ്ങളുടേയോ സേവനങ്ങളുടേയോ മൂല്യം ഇ-കൊമേഴ്സ് ഓപ്പറേറ്റർ ആണ് ശേഖരിക്കുന്നത് എങ്കിൽ ഈ തുകയിന്മേലുള്ള നികുതി ശേഖരിക്കാനും ഇ-കൊമേഴ്സ് ഓപ്പറേറ്റർ ബാദ്ധ്യസ്ഥനാണ്.
ഏതു മാസത്തിലാണോ സാധനങ്ങളോ സേവനങ്ങളോ വിതരണം ചെയ്തത് ആ മാസത്തിൽ തന്നെ നികുതി പിരിക്കേതാകുന്നു.
നികുതി (ടി.സി.എസ്) പിരിച്ചെടുത്ത മാസം അവസാനിച്ച പത്ത് ദിവസത്തിനുള്ളിൽ അതാത് സർക്കാരിലേക്ക് ഈ നികുതി അട യ്ക്ക് താകുന്നു.
അതാത് ഗവൺമെന്റ് അക്കൗണ്ടിൽ ഇ-കൊമേഴ്സ് ഓപ്പറേറ്റർമാർ നിക്ഷേപിച്ച സ്രോതസ്സിലെ നികുതി രജിസ്റ്റർ ചെയ്യപ്പെട്ട യഥാർത്ഥ വിതരണക്കാരന്റെ ക്യാഷ് ലെഡ്ജറിൽ കാണാവുന്നതാണ്. ഇ-കൊമേഴ്സ് ഓപ്പറേറ്റർമാർ ഫയൽ ചെയ്യുന്ന സ്റ്റേറ്റമെന്റിൽ ഏതു വിതരണക്കാരനുവേ ിയാണോ നികുതി പിരിച്ചതെന്നും എത്ര തുകയാണ് പിരിച്ചതെന്നും കാണാവുന്നതാണ്. ഈ സ്റ്റേറ്റുമെന്റിനെ ആധാരമാക്കിയായിരിക്കും ഓരോ വിതരണക്കാരന്റേയും ക്യാഷ് ലെഡ്ജറിൽ പ്രത്യക്ഷമാകുന്ന നികുതി (ടി.സി.എസ്) വിവരം. ഒരു യഥാർത്ഥ വിതരണക്കാരൻ ഇയാളുടെ നികുതി ബാദ്ധ്യത തീർക്കുന്ന സമയത്ത് മുകളിൽ പറഞ്ഞ ഗ്രേസാതസ്സിലെ നികുതി കൂടി ഉപയോഗിക്കാവുന്നതാണ്.
ബാദ്ധ്യസ്ഥനാണ്. എല്ലാ ഇ-കൊമേഴ്സ് ഓപ്പറേറ്റർമാരും അതാതു മാസം അവസാനിച്ച പത്തു ദിവസത്തിനുള്ളിൽ ഒരു സ്റ്റേറ്റമെന്റ് ഇലക്ട്രോണിക്സ് ആയി ഫയൽ ചെയ്യേണ്ടതാകുന്നു. ഈ സ്റ്റേറ്റമെന്റിൽ അതാതു മാസം വിതരണം ചെയ്ത സാധനങ്ങളുടേയോ സേവനങ്ങളു ടേയോ വിവരങ്ങൾ നൽകേണ്ടതാകുന്നു. തന്നെയുമല്ല ഏതെങ്കിലും സാധ നങ്ങളോ സേവനങ്ങളോ തിരിച്ചു വന്നിട്ടുവെ ങ്കിൽ ആ വിവരങ്ങളും ആ മാസം പിരിച്ചെടുത്ത സ്രോതസ്സിലെ എല്ലാ നികുതി തുകയും ഈ സ്റ്റേറ്റമെന്റിൽ കാണിക്കേ താണ്. ഏതു സാമ്പത്തിക വർഷത്തിലാണോ നികുതി പിരിച്ചത് ആ സാമ്പത്തിക വർഷം കഴിഞ്ഞു വരുന്ന ഡിസംബർ 31-നോടുകൂടി ഒരു വാർഷിക സ്റ്റേറ്റമെന്റു കൂടി ഫയൽ ചെയ്യേണ്ടതാകുന്നു.
ഒരു ഇ-കൊമേഴ്സ് ഓപ്പറേറ്റർ ഫയൽ ചെയ്ത സ്റ്റേറ്റുമെന്റിൽ ആ മാസം നടത്തിയ എല്ലാ വിതരണത്തിന്റേയും വിവരങ്ങൾ കാണിക്കേ താകുന്നു. ഈ വിവരങ്ങൾ യഥാർഥ വിതരണക്കാരൻ സമർപ്പിച്ച അതേ മാസത്തിലേയോ അതിനു മുൻമാസത്തേയോ യഥാർത്ഥ റിട്ടേണിൽ കാണിച്ചിരിക്കുന്ന പുറത്തേക്ക് വിതരണം ചെയ്ത സാധനങ്ങളുടേയോ സേവനങ്ങളുടേയോ വിശദാംശങ്ങളുമായി ഒത്തു നോക്കുന്നതാണ്. ഇ-കൊമേഴ്സ് ഓപ്പറേറ്റർ ഫയൽ ചെയ്ത സ്റ്റേറ്റുമെന്റിൽ കാണിച്ചിരിക്കുന്ന വിവരങ്ങൾ യഥാർത്ഥ വിതരണക്കാരന്റെ അനുയോജ്യ റിട്ടേണിൽ കാണിച്ചിരിക്കുന്ന വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ഈ വിവരം രണ്ടുപേരേയും അറിയിക്കുന്നതാണ്.
പൊരുത്തക്കേട് കനെ ത്തിയതിനെ തുടർന്ന് നികുതി അടയ്ക്കാൻ ബാദ്ധ്യതയുള്ള തുകയെ സംബന്ധിച്ചുള്ള വിവരം യഥാർത്ഥ വി തരണക്കാരനെ അറിയിച്ചതിനു ശേഷവും ഈ വിതരണക്കാരൻ ആ മാസത്തെ യഥാർത്ഥ റിട്ടേണിൽ തെറ്റു തിരുത്താതിരിക്കുകയും ചെയ് താൽ തുടർന്ന് വരുന്ന മാസത്തെ നികുതി തുകയുടെ ബാദ്ധ്യതയിലേക്ക് പൊരുത്തക്കേടായി ക തുക കൂടി കൂട്ടിച്ചേർക്കുന്നതാണ്. ബന്ധപ്പെട്ട വിതരണക്കാരൻ ഇങ്ങനെ കൂട്ടിച്ചേർത്ത നികുതി തുക പലിശയടക്കം അട യ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്. പൊരുത്തക്കേടായി ക തുക ഏതു ദിവ സമാണോ അടയ്ക്കേണ്ടിയിരുന്നത് ആ ദിവസം മുതൽ ഏതു ദിവസ മാണോ അടച്ചു തീർക്കുന്നത് ആ ദിവസം വരെയുള്ള പലിശ ഈടാക്കുന്ന താണ്.
ഡെപ്യൂട്ടി കമ്മീഷണർക്ക് താഴെ അല്ലാത്ത ഏതു ഉദ്യോഗസ്ഥനും ഇലക്ട്രോണിക്സ് ഓപ്പറേറ്റർക്ക് ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാൻ (നോട്ടീസ് നൽകിയ തീയതി മുതൽ 15 പ്രവർത്തിദിവസത്തിനുള്ളിൽ) നോട്ടീസ് നൽകാവുന്നതാണ്.
കടപ്പാട് : Central Board of Excise and Customs
അവസാനം പരിഷ്കരിച്ചത് : 9/1/2019