1961 ലെ കേരള സ്ത്രീധന നിരോധനനിയമപ്രകാരം 2004ല്‍ സംസ്ഥാന സര്‍ക്കാര്‍ കേരള ഡൗറി പ്രൊഹിബിഷന്‍ റൂള്‍സ് പുറപ്പെടുവിക്കുകയുണ്ടായി.ദേശീയ വനിതാകമ്മീഷന്റെ ആവശ്യം മുന്‍നിര്‍ത്തിയാണ് സ്ത്രീധന നിരോധന ചട്ടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് റീജിയണല്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ സ്വതന്ത്ര ചുമതല നല്‍കി നിയമിച്ചിട്ടുണ്ട്. സാമൂഹ്യ നീതി ഡയറക്ടര്‍ ആണ് ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍. സ്ത്രീധനം സംബന്ധിച്ചുള്ള പരാതികള്‍ സ്വന്തമായോ, രക്ഷാകര്‍ത്താക്കള്‍ അല്ലെങ്കില്‍ ബന്ധുക്കള്‍ അതല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സംഘടനകള്‍, സ്ഥാപനങ്ങള്‍ വഴിയോ നല്‍കാവുന്നതാണ്. ആര്‍.ഡി.പി.ഒ ഒരു മാസത്തിനുള്ളില്‍ പരാതി അന്വേഷിച്ച് കണ്ടെത്തലുകള്‍ രേഖപ്പെടുത്തുന്നതായിരിക്കും. നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും അനുസരിക്കാത്തവര്‍ക്കെതിരെ മാത്രമേ ശിക്ഷാനടപടികള്‍ ഉണ്ടാകൂ. വിവാഹിതരാകാന്‍ പോകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവാഹത്തിന് ശേഷം തങ്ങള്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം അവരവരുടെ വകുപ്പ് തലവന്‍ നല്‍കണം. ഈ സത്യവാങ്മൂലത്തില്‍ ഭാര്യയും അച്ഛനും ഭാര്യയുടെ പിതാവും ഒപ്പിട്ടിരിക്കണം. ഇത് നിര്‍ബന്ധമായും നല്‍കേണ്ടതും ഈ രേഖ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതുമാണ്.
അവസാനം പരിഷ്കരിച്ചത് : 2/16/2020