പദ്ധതി ഇനം | സംസ്ഥാന സര്‍ക്കാര്‍ | |
ധന സഹായ രീതി | സംസ്ഥാന സര്‍ക്കാര്‍ | |
വിവരണം | ഈ പദ്ധതിപ്രകാരം, ചികിത്സ, പാര്‍പ്പിടം, വിളനാശം, വിദ്യാഭ്യാസം, വരുമാനോപാദികള്, ബലാത്സംഗം എന്നിവയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഇരകളായവര്‍ക്ക് ധനസഹായം നല്കുന്നു. | |
ഗുണഭോക്താക്കള്‍ | ഇരകളും മരിച്ച ഇരകളുടെ അശ്രിതരും (പുത്രന്/പുത്രി/മാതാപിതാക്കള്‍/പ്രായ പൂര്‍ത്തിയാകാത്ത സഹോദരി/സഹോദരന്). | |
നേട്ടങ്ങള്‍ | പരമാവധി ധനസഹായം 10000/ രൂപയാണ്. എന്നാല്‍, അര്‍ഹമായ സാഹചര്യങ്ങളില്‍, ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായി ഇതിനു വേണ്ടി രൂപം കൊടുത്തിട്ടുള്ള ഉദ്യോഗസ്ഥരുടെ കമ്മിറ്റി ധനസഹായ സംഖ്യ നിശ്ചയിക്കും. താഴെ പറയുന്ന കാര്യങ്ങള്‍ക്കാണ് ധനസഹായം നല്‍കുന്നത്: |
|
ചികിത്സ | ചികിത്സാ ചിലവുകളില്‍ മുഴുവന്‍ തുകയും ഉള്‍പ്പെടുന്നു. അതായത് മരുന്നു, ഉപകരണങ്ങള്‍, ആശുപത്രി ചിലവുകള്‍ മുതലായവ. | |
പാര്‍പ്പിടം | കെട്ടിടത്തിനുണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത ശേഷം തഹസില്‍ദാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ധനസഹായ തുക നിശ്ചയിക്കുന്നു. | |
വിളകളുടെ നാശം | കൃഷി ഓഫീസര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സഹായധനം നിശ്ചയിക്കുന്നു. | |
വരുമാനോപാദികള് | ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി ധനസഹായം നല്കുന്നു. | |
ബലാത്സംഗ കേസുകള്‍ | ബലാത്സംഗ കേസുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവാഹിതരായ സ്ത്രീകള്‍ക്കും ചികിത്സ നല്കുന്നു. ഇത്തരം കേസുകളില്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഓരേ വിഭാഗമായി കരുതുകയും ഈ വര്‍ഷം ധനസഹായം നല്‍കുകയും ചെയ്യുന്നു. വിധവകള്‍/ വിവാഹമോചനം നേടിയവരുടെ കേസുകള്‍ വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ പരിഗണിക്കും. | |
യോഗ്യതാ മാനദണ്ഡം | 1) അപേക്ഷകര്‍ കേരളത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 2) കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളില്‍ ആയിരിക്കണം ചികിത്സ. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളുടെ സേവനം ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളില്‍ സ്വകാര്യ മേഖലയിലുള്ള ചികിത്സയും പദ്ധതിയുടെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കും. 3) ഹാജരാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തുക അനുവദിക്കുന്നത്. 4) റോഡ്/വാഹന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതല്ല. 5) ഇരകളുടെ അശ്രിതര് കുട്ടികളാണെങ്കില്‍, അവര്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ ധനസഹായം ബാങ്കില്‍ നിക്ഷേപിക്കും. |
|
എങ്ങനെ ലഭ്യമാക്കാം | സഹായധനത്തിന് അര്‍ഹരായ ആളുകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ക്രൈം റിപ്പോര്‍ട്ടിന്റെ (എഫ് ഐ ആര്) പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പ്രബേഷണറി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. |
അനുബന്ധ സര്‍ക്കാര്‍ ഉത്തരവു ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പദ്ധതി ഇനം | സംസ്ഥാന സര്‍ക്കാര്‍ |
ധനസഹായ രീതി | സംസ്ഥാന സര്‍ക്കാര്‍ |
വിവരണം | ദരിദ്രരായ കുറ്റവാളികളുടെ അശ്രിതരെ പുനരധിവസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിഭവദരിദ്രരായ ഭാര്യമാര്‍, അവിവാഹിതരും തൊഴില്‍രഹിതരുമായ പുത്രന്മാര്, പുത്രിമാര്‍ തുടങ്ങിയവരെ സഹായിക്കുക/പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് |
ഗുണഭോക്താക്കള്‍ | വിദ്യാര്‍ത്ഥികളായ മുതിര്‍ന്ന കുട്ടികളെയും കുട്ടികള്‍ ഉള്ള സ്ത്രീകളെയും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്വന്തം കാലില്‍ നില്ക്കാന് കഴിവുള്ള അവിവാഹിതരായ സ്ത്രീകളെ പദ്ധതിയുടെ പരിധിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. |
നേട്ടങ്ങള്‍ | ഒരു സമയം ഒരു കുടുംബത്തിന് ലഭിക്കുന്ന പരമാവധി ധനസഹായം 10,000/ രൂപയാണ്. ഇതൊരു വായ്പാധിഷ്ഠിത പരിപാടിയാണ്. വായ്പയുടെ 30% അല്ലെങ്കില്‍ പരമാവധി 10,000/ രൂപ വായ്പ ലഭ്യമാക്കുന്ന ബാങ്കുകള്‍, കേരള സംസ്ഥാന വനിതാ വികസന കോര്പ്പറേഷന്, കേരള സംസ്ഥാന പിന്നോക്ക വികസന കോര്പ്പറേഷന്, കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കോര്പ്പറേഷന് തുടങ്ങിയവയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. |
യോഗ്യതാ മാനദണ്ഡം | 1) 7 വര്‍ഷമോ അതില്‍ കൂടുതലോ തടവു ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളുടെ കുടുംബങ്ങള്‍ സാമ്പത്തിക സഹായത്തിന് അര്‍ഹരാണ്. 2) കുറ്റവാളി തടവു ശിക്ഷ അനുഭവിക്കുന്ന കാലയളവില്‍ മാത്രമേ കുടുംബം സാമ്പത്തിക സഹായത്തിന് അര്‍ഹരാവൂ. 3) കുറ്റവാളിയുടെ കുടുംബത്തിന്റെ മൊത്തം വാര്‍ഷിക വരുമാനം 24,000/ രൂപയില്‍ കൂടുതലായിരിക്കരുത്. 4) ശിക്ഷയനുഭവിക്കുന്ന കുറ്റവാളിയല്ലാതെ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും എതിരെ ക്രിമിനല്‍ റെക്കോഡ് ഉണ്ടെങ്കില്‍ അയാളുടെ അശ്രിതര് പദ്ധതിയുടെ പരിധിയില്‍ പെടില്ല. 5) ഈ ഉദ്ദേശം മുന്‍നിറുത്തി ഒരു കുറ്റവാളിയുടെ കുടുംബത്തിന് ഒരിക്കല്‍ മാത്രമേ സാമ്പത്തിക സഹായത്തിന് അര്‍ഹത ഉണ്ടായിരിക്കൂ. 6) ഇതേ ആവശ്യത്തിന് മുന്‍പ് സാമ്പത്തിക സഹായം കൈപ്പറ്റിയിട്ടില്ലാത്ത അര്‍ഹതയുള്ള വ്യക്തിക്കായിരിക്കും സാമ്പത്തിക സഹായം കൈമാറുക. |
എങ്ങനെ ലഭ്യമാക്കാം | സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള അപേക്ഷയോടൊപ്പം പദ്ധതിയുടെ വിശദാംശങ്ങളും ചിലവും അതത് വാര്‍ഡ് മെമ്പറുടെ/കൗണ്‍സിലറുടെ ശുപാര്‍ശാ കത്തും ഉള്‍ക്കൊള്ളിച്ചിരിക്കണം. ലാഭകരമാകാവുന്ന പദ്ധതികള്‍ക്ക് മാത്രമേ ധനസഹായം നല്‍കൂ. തുക സബ്സിഡിയായി കൈമാറുന്നതിനാല്‍, ഗുണഭോക്താവ് ആദ്യം ബാങ്കില്‍ നിന്നും വായ്പ ലഭ്യമാക്കുകയും പിന്നീട് പദ്ധതി പ്രകാരം സബ്സിഡി തുക ലഭ്യമാക്കിയാല്‍ മതിയെന്ന് ബാങ്കില്‍ നിന്നുള്ള സമ്മതിപത്രം സമര്‍പ്പിക്കുകയും ചെയ്യണം. ആവശ്യമായ തുകയെ കുറിച്ച് പരിശോധന നടത്തിയ ശേഷം ബന്ധപ്പെട്ട ജില്ലാ പ്രബേഷന്‍ ഓഫീസര്‍ വിവരം സാമൂഹ്യ നീതി ഡയറക്ടറെ ധരിപ്പിക്കും. ബന്ധപ്പെട്ട ജില്ലാ പ്രബേഷന്‍ ഓഫീസര്‍ ഡിമാന്റ് ഡ്രാഫ്റ്റായി തുക വിതരണം ചെയ്യും. |
അനുബന്ധ സര്‍ക്കാര്‍ ഉത്തരവു ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പദ്ധതി ഇനം | സംസ്ഥാന സര്‍ക്കാര്‍ |
ധനസഹായ രീതി | സംസ്ഥാന സര്‍ക്കാര്‍ |
വിതരണം | കേരളത്തില്‍ സ്ത്രീകള്‍ നാഥമാരായുളള കുടുംബങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ഇതില്‍ ഭൂരിപക്ഷവും ശോചനീയ അവസ്ഥകളില്‍ ജീവിക്കുന്നവരാണ്. ഇവരുടെ കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് ഈ കുടുംബങ്ങളെ സഹായിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ഒരു ഒറ്റത്തവണ സഹായമാണ്. |
ഗുണഭോക്താക്കള്‍ | സ്ത്രീകള്‍ നാഥകളായ കുടുംബത്തിലെ കുട്ടികള്‍ |
നേട്ടങ്ങള്‍ | എസ് എസ് എല്‍ സി മുതല്‍ പ്ളസ് ടു വരെ 250/ രൂപയും ഡിഗ്രി മുതല്‍ മേലോട്ട് 500/ രൂപയും സഹായമായി ലഭിക്കും. |
യോഗ്യതാ മാനദണ്ഡം | 1) ബി പി എല്‍ കുടുംബങ്ങള്‍-(എച്ച് ഐ വി/എയ്ഡ്സ് ബാധിച്ചവര്‍, സാമൂഹികമായി വിവേചനം നേരിടുന്നവര്‍, യുദ്ധ വിധവകള്‍ എന്നിവര്‍ ദാരിദ്യ്ര രേഖയ്ക്ക് മുകളിലാണെങ്കിലും സഹായത്തിന് അര്‍ഹരാണ്). 2) ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമേ സഹായത്തിന് അര്‍ഹത ഉണ്ടായിരിക്കും. 3) എതെങ്കിലും സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന കുട്ടികള്‍ സഹായത്തിന് അര്‍ഹരായിരിക്കില്ല. ഇത് തെളിയിക്കുന്നതിനായി കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. |
എങ്ങനെ ലഭ്യമാക്കാം | അംഗന്‍വാടി പ്രവര്‍ത്തകര്‍ വഴി ശിശു വികസന പ്രൊജക്ട് ഓഫീസര്‍ അപേക്ഷകള്‍ സ്വീകരിക്കുകയും ജില്ലാ സാമൂഹ്യ നീതി ഓഫീസുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. |
സര്‍ക്കാര്‍ ഉത്തരവുകള്‍, അപേക്ഷ ഫോം ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പദ്ധതി ഇനം | സംസ്ഥാന സര്‍ക്കാര്‍ |
ധനസഹായ രീതി | സംസ്ഥാന സര്‍ക്കാര്‍ |
വിവരണം | അറിയാവുന്നതും അറിയപ്പെടാത്തതുമായ കാരണങ്ങളുടെ പേരില്‍ നിരവധി പേര് തടവിലാക്കപ്പെട്ടിട്ടുണ്ട്. തടവിലാക്കപ്പെടുന്നവരുടെ കുടുംബങ്ങളാണ് ഇതിന്റെ തിരിച്ചടികള്‍ ഏറ്റവും നേരിടുന്നത്. പലപ്പോഴും ഇവര്‍ സാമൂഹ്യ വിലക്കിന് ഇരയാവുന്നു. സാമ്പത്തിക പരാധീനതകള്‍ മൂലം ഇവരുടെ കുട്ടികള്‍ക്ക് ശൈശവ കാലത്തുതന്നെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഇത് ഭാവിയില്‍ നിരവധി തിരിച്ചടികള്‍ക്ക് കാരണമാവുകയും ഒരു പക്ഷെ അതുവഴി സമൂഹത്തില്‍ പുതിയ കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യാം. അതുകൊണ്ട് ഇത്തരം ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ഇത്തരം ഒരു പരിപാടി നടപ്പിലാക്കുന്നത്. |
ഗുണഭോക്താക്കള്‍ | തടവുകാരുടെ കുട്ടികള്‍ |
നേട്ടങ്ങള്‍ | 1) പത്താം ക്ളാസുവരെയുള്ള കുട്ടികള്‍ക്ക് പ്രതിവര്‍ഷം പരമാവധി 6000/ രൂപ നിരക്കില്‍ പ്രതിമാസം 500/ രൂപ വീതം നല്‍കും. 2) പ്ളസ് ടു മുതല്‍ മുകളിലോട്ട് പ്രതിവര്‍ഷം പരമാവധി 12,000/ രൂപ നിരക്കില്‍ പ്രതിമാസം 1000/ രൂപ വീതം നല്‍കും. |
യോഗ്യതാ മാനദണ്ഡം | 1) 2 വര്‍ഷത്തില്‍ കൂടുതല്‍ തടവിന് ശിക്ഷിക്കപ്പെട്ടിട്ടുള്ള സ്ത്രീകളുടെയും മറ്റ് തടവുകാരുടെയും മക്കള്‍. 2) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബം. 3) ഒരു തവണ മാത്രമേ സഹായം ലഭിക്കും. |
എങ്ങനെ ലഭ്യമാക്കാം | ജയില്‍ സൂപ്രണ്ടുമാര്‍ വഴി ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. |
അവസാനം പരിഷ്കരിച്ചത് : 2/16/2020
സര്‍ക്കാരേതര സംഘടനകള്‍ക്കുള്ള വിവിധ പദ്ധതികള്‍
വൈകല്യമുള്ളവർക്കയിട്ടുള്ള വിവിധ സംസ്ഥാന പദ്ധതി...
കൗമാരപ്രായക്കാരുടെ വിവിധ കേന്ദ്ര,സംസ്ഥാന പദ്ധതികള...
കുട്ടികളുടെ വിവിധ കേന്ദ്ര,സംസ്ഥാന പദ്ധതികള്‍