অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സാമൂഹ്യ നീതി വകുപ്പ്-മറ്റു വിവരങ്ങൾ

സാമൂഹ്യ നീതി വകുപ്പ്-മറ്റു വിവരങ്ങൾ

സ്ഥാപനങ്ങള്‍

 

സമൂഹത്തില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ ക്ഷേമവും സംരക്ഷണവും പുനരധിവാസവും നടത്തുന്നതിന് സാമൂഹ്യ നീതി വകുപ്പിന് പ്രതിബദ്ധതയുണ്ട്.  അഗതികള്‍, വൃദ്ധര്‍, വികലാംഗര്‍, മാസികരോഗികള്‍, വിധവകള്‍, കുട്ടികള്‍ തുടങ്ങി കഷ്ടതയനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ എന്നിവരുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്തുന്ന നിരവധി സ്ഥാപനങ്ങള്‍ സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്

സ്ഥാപനങ്ങള്‍

കുട്ടികള്‍

ചില്‍ഡ്രണ്‍സ് ഹോം

9

സ്പെഷ്യല്‍ ഹോം

2

ഒബ്സര്‍വേഷന്‍ ഹോം

14

സ്ത്രീകള്‍

മഹിളാമന്ദിരം

12

റസ്ക്യൂ ഹോം

2

ഷോര്‍ട്ട് സ്റേ ഹോം

1

വണ്‍ഡേ ഹോം (ഏകദിന ഹോം‍)

3

ആശാഭവന്‍

3

ആഫ്റ്റര്‍ കെയര്‍ ഹോം

2

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍

മാനസിക ബുദ്ധി വൈകല്യമുള്ള കുട്ടികളുടെ ഹോം

1

2

3

1

3

1

3

മുതിര്‍ന്ന പൗരന്മാര്‍

ഓള്‍ഡ് ഏജ് ഹോം  (വൃദ്ധമന്ദിരം)

ഡേ-കെയര്‍ സെന്റര്‍

 

പങ്കാളികള്‍


സാമൂഹ്യ നീതി ഡയറക്ടറേറ്റ്

സാമൂഹ്യ നീതി വകുപ്പിന്  കീഴിലുള്ള മുഖ്യ സ്ഥാപനമാണ്‌ സാമൂഹ്യ നീതി ഡയറക്ടറേറ്റ്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികള്‍, സാമൂഹ്യ നിയമങ്ങളുടെ നടത്തിപ്പ് എന്നിവ കൂടാതെ അഗതികളായ സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, ദുര്‍ബലര്‍, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍, മാനസികാരോഗ്യം നേടിയിട്ടും വീട്ടുകാര്‍ എറ്റെടുക്കാത്തവര്‍ തുടങ്ങി സംരക്ഷണവും പരിചരണവും വേണ്ടവര്‍ക്കുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പിന്റെ മുഖ്യ ചുമതലയും സാമൂഹ്യ നീതി ഡയറക്ടറേറ്റിനാണ്.

വികാസ് ഭവന്‍, അഞ്ചാം നില,

തിരുവനാന്തപുരം, കേരള

ഫോണ്‍ : 0471 2302887, 2302851, 2306040

ഫാക്സ്: 2302887

ഇമെയില്‍ :  swdkerala@gmail.com

വെബ്സൈറ്റ് : www.swd.kerala.gov.in

 

കേരള സാമൂഹ്യ സുരക്ഷ മിഷന്‍

സാമൂഹ്യ സുരക്ഷ ആവശ്യമായ ജനവിഭാഗത്തിന് വേണ്ട പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുകയും സംയോജിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയുമാണ് സാമൂഹ്യ സുരക്ഷ മിഷന്റെ ദൗത്യം. സംസ്ഥാനമൊട്ടാകെ സാമൂഹ്യ സുരക്ഷാ പരിപാടികള്‍ ആസൂത്രനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുകയാണ് സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രധാന ലക്‌ഷ്യം. വിവിധങ്ങളായ സാമൂഹ്യപ്രശ് നങ്ങളെ ക്കുറിച്ചുള്ള ഗവേഷനങ്ങള്‍, വികസനം, ആരോഗ്യം, സാങ്കേതിക വിദ്യ, പരിസ്ഥിതി തുടങ്ങിയ വിവിധ മേഖലകളില്‍ നടക്കുന്ന പഠന പരിപാടികളുടെ ഡോക്യുമെന്റെ ഷന്‍ എന്നിവയും സാമൂഹ്യ സുരക്ഷ മിഷന്റെ ലക്ഷ്യങ്ങളാണ്.

പൂജപ്പുര, തിരുവനന്തപുരം-6950012, കേരള

ഫോണ്‍ : 0471- 2348135, 2341200

ഫാക്സ് : 2348135

ഇമെയില്‍ :  socialsecuritymission@gmail.com
info@socialsecuritymission.gov.in

വെബ്സൈറ്റ് : www.socialsecuritymission.gov.in

 

ശ്രവണ-സംസാര വികാസത്തിനായുള്ള ദേശീയ ഇന്‍സ്റിറ്റ്യൂട്ട് (നിഷ്)

സംസാര ശേഷിയും കേള്‍വിശക്തിയും ഇല്ലാത്തവരുടെ സമഗ്രമായ പുനരധിവാസം ലക്ഷ്യമിട്ട് സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്ഥാപനമാണ്‌ ശ്രവണ-സംസാര വികാസത്തിനായുള്ള ദേശീയ ഇന്‍സ്റിറ്റ്യൂട്ട് (നിഷ്). മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവരിലുണ്ടാകുന്ന ശാ രീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള പരിശീലനവും സാങ്കേതികമായ സഹായങ്ങളുമാണ് നിഷ് നല്‍കുന്നത്. കൂടാതെ സാമൂഹ്യ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണ പഠനങ്ങള്‍ക്കും നിഷ് നേതൃത്വം നല്‍കുന്നുണ്ട്.

കരിമണല്‍ പി.ഒ, തിരുവനന്തപുരം-695583, കേരള, ഇന്ത്യ

ഫോണ്‍ : 0471-2596919

ഫാക്സ് : 2596938

ഇമെയില്‍ :  nisht@vsnl.in

വെബ്സൈറ്റ്: www.nishindia.org

 

കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍

സ്ത്രീകളുടെ ക്ഷേമത്തിനും വികസനത്തിനും ഉതകുന്ന പദ്ധതികളുടെ രൂപീകരണവും നിര്‍വ്വഹണവും ലക്ഷ്യമിട്ട് രൂപീകരിക്കപെട്ട സ്ഥാപനമാണ്‌ കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ . ദേശീയ കോര്‍പ്പറേഷനുകളായ എന്‍ .എസ്.എഫ്.ഡി.സി, എന്‍ .എസ്.റ്റി.എഫ്.ഡി.സി, എന്‍ .ബി.സി.എഫ് .ഡി.സി, എന്‍ .എം.ഡി.എഫ്.സി, എന്‍ .എച്ച്, എഫ്.ഡി.സി തുടങ്ങിയവയുടെ പദ്ധതികളുടെ സംസ്ഥാനതല നിര്‍വ്വഹണം നടത്തുന്നത് കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷനിലൂടെയാണ്.

'ബസന്ത് ', ടി.സി. 20/2170, മന്‍മോഹന്‍ ബംഗ്ലാവിന് എതിര്‍വശം,

കവടിയാര്‍ പി.ഒ, തിരുവനന്തപുരം-3

ഫോണ്‍ : 0471-2727668, 9496015015, 9496015016

ഫാക്സ് : 2316006

ഇമെയില്‍ : head@kswdc.org

വെബ്സൈറ്റ് : www.kswdc.org

 

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍

ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസത്തിനും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുക. അത്തരം ആളുകള്‍ക്കോ സംഘങ്ങള്‍ക്കോ അല്ലെങ്കില്‍ ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കോ വേണ്ട സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നല്‍കുക എന്നിവയാണ് കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ മുഖ്യ പ്രവര്‍ത്തനങ്ങള്‍.

പൂജപ്പുര, തിരുവനന്തപുരം-695012

ഫോണ്‍ : 0471-2347768

ഫാക്സ് : 2340568

ഇമെയില്‍ :  ks_kshwc@yahoo.com

വെബ്സൈറ്റ് : www.handicapped.kerala.gov.in

 

കേരള സംസ്ഥാന വനിതാ കമ്മീഷന്‍

കേരള വനിത കമ്മീഷന്‍ നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം രൂപീകരിച്ച കേരള വനിത കമ്മീഷന്‍ നിലവില്‍ വന്നത് 1996 മാര്‍ച്ച്‌ 14 നാണ്. കേരളത്തിലെ സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുക. അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുക എന്നിവയാണ് വനിത കമ്മിഷന്റെ മുഖ്യ ലക്ഷ്യങ്ങള്‍ .

ലോര്‍ഡ്‌സ് ചര്‍ച്ചിനു സമീപം, പിഎംജി, പട്ടം, തിരുവനന്തപുരം-4

ഫോണ്‍ : 0471-2302590, 2300509, 2307589, 2309878

ഫാക്സ് : 2307590

ഇമെയില്‍ :  keralawomenscommission@yahoo.co.in

വെബ്സൈറ്റ് : www.keralawomenscommission.gov.in

 

കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ്

കേന്ദ്ര സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ്‌ . സന്നദ്ധസംഘടനകള്‍ക്ക് സഹായങ്ങള്‍ നല്‍കി കുട്ടികളുടെ ക്ഷേമത്തിനുവേണ്ടിയും സ്ത്രീശാക്തീകരണത്തിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയാണ് ബോര്‍ഡിന്റെ ലക്‌ഷ്യം.

ശാസ്തമംഗലം, തിരുവനന്തപുരം-10

ഫോണ്‍ : 0471- 2722258

ഫാക്സ് : 0471-2310082

ഇമെയില്‍ :  keralasswb@yahoo.co.in

 

വിഭിന്ന ശേഷിയുള്ളവര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്

1995-ലെ വികലാംഗ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് വിഭിന്നശേഷിയുള്ളവര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിന്റെ മുഖ്യ ചുമതല. അംഗവൈകല്യമുള്ളവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണം ഉറപ്പുവരുത്തുക, വികലാംഗര്‍ക്കുള്ള 3% ജോലി സംവരണം ഉറപ്പുവരുത്തുക, പബ്ലിക് സര്‍വ്വിസ് കമ്മീഷനിലൂടെ ഗവണ്‍മെന്റ് ജോലികള്‍ വികലാംഗരുടെ നിയമനം നടത്തുക, ആരോഗ്യ ക്യാമ്പുകള്‍ നടത്തുകയോ അതിനു വേണ്ട സഹായം നല്‍കുകയോ ചെയ്യുക, വികലാംഗര്‍ക്കുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്തുക, ഗവേഷണം, ബോധവത്കരണ ക്യാമ്പുകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കുക എന്നിവയാണ് ചുമതലകള്‍ .

സെക്രട്ടേറിയറ്റ് അനക്സ്, തിരുവനന്തപുരം-695001

ഫോണ്‍ : 0471-2518929

ഫാക്സ് : 2324004

 

കേരള സംസ്ഥാന ശിശുക്ഷേമ സമിതി

കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഗവണ്‍മെന്റ് ഓര്‍ഗനൈസേഷനാണ് കേരള സംസ്ഥാന കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍. മുഖ്യമന്ത്രി പ്രസിഡന്റും, സാമൂഹ്യനീതി മന്ത്രി വൈസ് പ്രസിഡന്റുമായ സംഘടനയുടെ രക്ഷാധികാരി ഗവര്‍ണ്ണറാണ്. സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകള്‍ നല്‍കുന്ന ധനസഹായത്തിലാണ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഒരു കമ്മിറ്റിയുടെ ചുമതലയിലാണ് നടക്കുന്നത്.

തൈക്കാട്, തിരുവനന്തപുരം-695014

ഫോണ്‍ : 0471 - 2324932

ഫാക്സ് : 0471 2321963

ഇമെയില്‍ :  childwelfarekerala@gmail.com

വെബ്സൈറ്റ് : www.ksccw.org

 

പ്രയോജനപ്രദമായ ലിങ്കുകള്‍

 

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate