കരകൗശല വികസന കോര്പ്പറേഷന് കരകൗശല തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സഹായത്തോടുകൂടി താഴെ പറയുന്ന ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി വരുന്നു.
വായ്പ പദ്ധതി
ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ കോര്‍പ്പറേഷന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും സാമ്പത്തിക സഹായത്തോടുകൂടി പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന കരകൗശല തൊഴിലാളികള്‍ക്കും മറ്റു വിഭാഗത്തിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കരകൗശല തൊഴിലാളികള്‍ക്കു വേണ്ടിയും കരകൗശല വികസനകോര്പ്പറേഷന് 50,000/ രൂപ വായ്പ നല്കി വരുന്നു. ഈ വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാകുന്നു.
ഈ വായ്പയ്ക്കായുള്ള അപേക്ഷാ ഫോറം 10 രൂപാ നിരക്കില്‍ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസിലും കൈരളി ഷോറുമുകളിലും ലഭ്യമാണ്. 18 മുതല്‍ 55 വയസ്സുവരെയുള്ള കരകൗശല തൊഴിലാളികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മറ്റ് പിന്നോക്ക സമുദായക്കാര്‍ക്ക് ഗ്രാമീണമേഖലയില്‍ 40,000/ രൂപയില്‍ താഴെയും നഗരപ്രദേശത്തുകാര്ക്ക് 55,000 രൂപയില്‍ താഴെയുമായിരിക്കണം വാര്‍ഷിക വരുമാനം. പട്ടികജാതി/പട്ടികവര്ഗ്ഗത്തിലുള്ളവര്ക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും ഇത് യഥാക്രമം 20,000/ രൂപയും 22,500/ രൂപയുമായി നിജപ്പെടുത്തിരിക്കുന്നു. ഈ വായ്പയ്ക്ക് ജാമ്യമായി ശമ്പളസര്ട്ടിഫിക്കറ്റോ വസ്തുവിന്റെ ആധാരമോ സമര്‍പ്പിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കേണ്ടതാണ്. തപാല്മേല്വിലാസം:
മാനേജിംഗ് ഡയറക്ടര്‍, കരകൗശല വികസന കോര്പ്പറേഷന്, പി.ബി.നം. 171, പുത്തന്‍ചന്ത, തിരുവനന്തപുരം 1
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
കരകൗശല വികസന കോര്പ്പറേഷന് കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള ഡെവലപ്മെന്റ് കമ്മീഷണര്‍ (ഹാന്റിക്രാഫ്റ്റ്സ്) ന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ധനസഹായത്തോടുകൂടി കരകൗശല തൊഴിലാളികളെ രാജീവ്ഗാന്ധി ശില്പി സ്വസ്തിയബീമ യോജന എന്ന ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിലേയ്ക്കായുള്ള കരകൌശല തൊഴിലാളികളുടെ വിഹിതം അടച്ചുവരുന്നു. ഇന്‍ഷുറന്‍സ് പ്രീമിയമായ 736/ രൂപയില്‍ പൊതുവിഭാഗത്തിലുള്ള കരകൗശല തൊഴിലാളികള്‍ക്ക് 150/ രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ/ ദാരിദ്രൃരേഖയ്ക്കു താഴെയുള്ള കരകൗശല തൊഴിലാളികള്‍ക്ക് 75/ രൂപയുമാണ് വിഹിതമായി അടയ്ക്കേണ്ടത്. ഒരുവര്‍ഷം 15,000/ രൂപയുടെ ചികിത്സാ ചെലവ് നല്‍കുന്നതാണ്. ഏകദേശം 1000 കരകൗശല തൊഴിലാളികളുടെ വിഹിതം ഒരുവര്‍ഷം അടച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉല്പ്പെടുത്തിവരുന്നു. പ്രസ്തുത പദ്ധതിയില്‍ ചേരുവാനാഗ്രഹിക്കുന്ന കരകൗശല തൊഴിലാളികള്‍ കോര്‍പ്പറേഷനുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
റാമേട്ടീരീയല് ബാങ്ക്
കരകൗശല വികസനകോര്പ്പറേഷന് കേന്ദ്രടെക്സ്റ്റയില് മന്ത്രാലയത്തിനു കീഴിലുള്ള ഡെവലപ്മെന്റ് കമ്മീഷണറിന്റെ (ഹാന്റി ക്രാഫ്റ്റ്) ധനസഹായത്തോടുകൂടി തടി കൊണ്ട് കരകൗശല ഉല്പന്നങ്ങള് നിര്‍മ്മിക്കുന്ന തൊഴിലാളികള്‍ക്ക് മിതമായ നിരക്കില്‍ ഗുണമേന്മയുള്ള അസംസ്ക്യതവസ്തുക്കള് ലഭ്യമാക്കുന്നതിലേയ്ക്കായി ഒരു റാമെറ്റീരിയല്‍ ബാങ്ക് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. തിരുവന്തപുരത്ത് അട്ടക്കുളങ്ങര കോര്‍പ്പറേഷന്റെ സി. എഫ്. എസ്സ്. സി യിലും എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ വില്പനശാലകളിലൂടെയും ഈ പദ്ധതി നടപ്പിലാക്കി വരുന്നു. ഈ പദ്ധതി മുഖേന അസംസ്ക്യത വസ്തുക്കള്‍ ആവശ്യമുള്ള കരകൗശല തൊഴിലാളികള്‍ കോര്‍പ്പറേഷന്റെ പ്രസ്തുത ശാഖകളില്‍ ബന്ധപ്പെടേണ്ടതാണ്.
കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍ (സി .എഫ്.എസ്സ്.സി )
കരകൗശല വികസന കോര്‍പ്പറേഷനു കീഴില്‍ തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന കോമണ്‍ഫെസിലിറ്റി സര്‍വീസ് സെന്ററിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി തടിയില്‍ ശില്പങ്ങള് കൊത്തിയുണ്ടാക്കുന്ന ജോലിയില്‍ നിരവധി ശില്പികള് ഏര്‍പ്പെട്ടിരിക്കയാണ്. യു.എന്‍.ഡി.പി. പദ്ധതിയില്‍ കീഴില്‍ ആധുനിക വുഡ്വര്‍ക്കിംഗ് മെഷീനുകള്സ്ഥാപിച്ചിട്ടുള്ള ഈ സെന്ററില്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി തടിയില്‍ ശില്പങ്ങള് കൊത്തിയുണ്ടാക്കുവാന് കഴിവും താല്പര്യവുമുള്ള കരകൗശല ശില്പികള്ക്ക് കരകൗശല ജോലിയില്‍ ഏര്‍പ്പെടാവുന്നതാണ്. താല്പ്യമുള്ളവര് ഈ സര്‍വീസ് സെന്ററുമായി ബന്ധപ്പെടേണ്ടതാണ് .
കേരള ദിനേശ് ബി ഡി
കേരള ദിനേശ് ബീഡി സംഘങ്ങളിലെ തൊഴിലാളിള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ പെന്ഷന് പദ്ധതിയും സ്വന്തം നിലയിലുള്ള ക്ഷേമ പദ്ധതികളും നടപ്പിലാക്കിവരുന്നു.
1) ആശ്വാസപെന്‍ഷന്‍
കേരള ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് തൊഴില്കുറവുമൂലവും, അനാരോഗ്യംമൂലവും 45 വയസ്സിന് ശേഷം പിരിഞ്ഞുപോകുന്നവര്‍ക്ക് 55 വയസ്സുവരെ പ്രതിമാസം 500/ രൂപ വീതം സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ പെന്ഷന് പദ്ധതി പ്രകാരം ദിനേശ്ബീഡി തൊഴിലാളികള്‍ക്ക് നല്കിവരുന്നു.
2) റിട്ടയര്‍മെന്റ് ബെനിഫിറ്റ് സ്കീം
ദിനേശ് ബീഡി സംഘത്തിലെ തൊഴിലാളികള്‍ക്ക് ദിനേശ്ബീഡി സംഘം സ്വന്തം സഹായം എന്ന നിലയില്‍ അനാരോഗ്യം മൂലം ജോലി ചെയ്യുവാന്‍ കഴിയാതെ സ്വയം പിരിഞ്ഞുപോകുന്നവര്‍ക്ക് സംഘം ഭരണസമിതി തീരുമാനപ്രകരം റിട്ടയര്‍മെന്റ് ബെനിഫിറ്റ് സ്കീമില്‍ നിന്നും 4000/- രൂപ വീതം നല്കി വരുന്നു.
3) മരണാനന്തര കുടുംബ സഹായനിധി
കേരള ദിനേശ് ബീഡി സഹകരണസംഘത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 5,000/ രൂപവീതം മരണാനന്തര കുടുംബ സഹായനിധിയില്‍ നിന്നും നല്കി വരുന്നു.
4) വെല്‍ഫെയര്‍ കം പെന്ഷന് സ്കീം
കേരള ദിനേശ് ബീഡി സംഘത്തില്‍ ജോലി ചെയ്ത് 55 വയസ്സ് പൂര്‍ത്തിയാക്കി പിരിയുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പ്രതിമാസം 175/ രൂപവീതം ഒരു വര്‍ഷം വെല്‍ഫെയര്‍ കം പെന്ഷന് നല്കി വരുന്നു
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) ന്റെ സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി താഴെപറയുന്ന വിഷയങ്ങളില്‍ പരിശീലനം നല്കിവരുന്നു.
1) ഹൗസ്കീപ്പിംഗ്
എസ്.എസ്.എല്‍.സി പാസായ തൊഴില്‍ രഹിതരായ 20 മുതല്‍ 30 വയസ്സു വരെ പ്രായം ചെന്ന യുവതീയുവാക്കള്‍ക്കായി 50 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടി കിറ്റ്സ് നടത്തുന്നു. ആകെ സീറ്റിന്റെ എണ്ണം 30 ആകുന്നു. ഇതിന്റെ ഫണ്ടിംഗ് ഏജന്‍സി ടൂറിസം ഡിപ്പാര്‍ട്ടമെന്റാണ്.
2) ഫുഡ് ആന്റ് ബിവറെജ് സര്‍വീസ്
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടൂറിസത്തിന്റെ ചെലവില്‍ എസ്.എസ്.എല്‍.സി പാസായ 30 യുവതീ യുവാക്കള്‍ക്ക് 50 ദിവസം നീണ്ടു നില്ക്കുന്ന പരിശീലന പരിപാടിയാണ് ഫുഡ് ആന്റെ ബിവറെജസ് സര്‍വീസ്. ആകെ സീറ്റിന്റെ എണ്ണം 30 ആണ്. 20 വയസ്സിനും 30 വയസ്സിനുമിടയിലുള്ള തൊഴില്‍രഹിതര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
3) ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്
ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് പരിശീലനപരിപാടി പ്ളസ്ടു പാസായവര്‍ക്കുവേണ്ടിയുള്ളതാണ്. 20 നും 30 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്ക് അപേക്ഷിക്കാവുന്നതണ്. ഇതിന്റെ ഫണ്ടിംഗ് ഏജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടൂറിസം ആണ്.
4) ട്രാവല്‍ കണ്‍സള്‍ട്ടന്റ്
ട്രാവല്‍ കണ്‍സള്‍ട്ടന്റ് പരിശീലനം ആഗ്രഹിക്കുന്ന 20 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായവര്‍ക്ക് അപേക്ഷിക്കാം. ആകെ 30 സീറ്റും പരിശീലനകാലാവധി 50 ദിവസവുമാണ്. ഫണ്ടിംഗ് ഏജന്‍സിയായി ചുമതലപ്പെടുത്തിയിരിക്കുന്നത് ടൂറിസം ഡിപ്പാര്ട്ടുമെന്റിനെയാണ്.
5) ടൂര്‍ കണ്‍സള്‍ട്ടന്റ്
ട്രാവല്‍ കണ്സള്ട്ടിനായുള്ള യോഗ്യതയും മാനദണ്ഡങ്ങളുമാണ് ടൂര്‍ കണ്സള്ട്ടന്റിനായും നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ഫണ്ടിംഗ് ഏജന്‍സി ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് തന്നെയാണ്. 50 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടിക്ക് ആകെയുള്ള 30 സീറ്റിനായി 20നും 30നും ഇടയ്ക്ക് പ്രായമുള്ള പ്ളസ്ടു യോഗ്യതയുള്ള തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
6) നേച്ചര്‍ഗൈഡ്
നേച്ച്വര്ഗൈഡ് പരിശീലനത്തിന് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത് എസ്.എസ്.എല്‍.സി യാണ്. ഇവിടെയും സീറ്റിന്റെ എണ്ണം 30 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. 20നും 30നും ഇടയ്ക്ക് പ്രായമുള്ള തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്ക് 50 ദിവസം നീണ്ടുനില്‍ക്കുന്ന നേച്ചര്‍ഗൈഡ് പരിശീലനത്തിനായി അപേക്ഷിക്കാവുന്നതാണ്. ഫണ്ടിംഗ് ഏജന്‍സി ടൂറിസം ഡിപ്പാര്ട്ടുമെന്റുതന്നെയാണ്.
7) നേച്ചര്ലിസ്റ്റ്
നേച്ചര്‍ഗൈഡ് പരിശീലനത്തിനെന്നപോലെ നേച്ചര്ലിസ്റ്റ് പരിശീലനത്തിന് അടിസ്ഥാന യോഗ്യത എസ്. എസ്. എല്‍. സി യാണ്. 50 ദിവസത്തെ പരിശീലനത്തിനായി 20നും 30നും മദ്ധ്യേ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് 30 സീറ്റുള്ള ഈ ബാച്ചിലേയ്ക്ക് അപേക്ഷിക്കാം. പരിശീലന പരിപാടിയുടെ ഫണ്ടിംഗ് ഏജന്‍സി ടൂറിസം ഡിപ്പാര്ട്ടിമെന്റാണ്.
8) സുവനീര്മേക്കിംഗ്
ഈ പരിശീലനം 50 ദിവസം നീണ്ടുനില്‍ക്കുന്നതാണ്. ആകെ സീറ്റ് 30 ആകുന്നു. പ്രത്യേക അടിസ്ഥാന യോഗ്യത നിഷ്കര്‍ഷിച്ചിട്ടില്ല. ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് ഫണ്ടിംഗ് ഏജന്‍സിയായുള്ള ഈ പരിശീലനപരിപാടിയ്ക്കുള്ള
30 സീറ്റിനായി അഭിരുചിയുള്ള 20നും 30നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
9) നാച്ചര്ലിസ്റ്റ്/ഇന്റര്‍പ്രട്ടര്‍
മുകളില്‍ സൂചിപ്പിച്ച മറ്റ് പരിശീലനപരിപാടികളില്നിന്നും വിത്യസ്തമായി ഈ പരിശീലനപരിപാടി സ്പോണ്സര് ചെയ്തിരിക്കുന്നത് ഡയറക്ടറേറ്റ് ഓഫ് എക്കോ ടൂറിസമാണ്. ഈ പരിശീലന പരിപാടിയുടെ കാലാവധി 60 ദിവസമാക്കിയും ഇതിന്റെ സീറ്റിന്റെ എണ്ണം 40 ആക്കിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്ളസ്ടു യോഗ്യതയുള്ള 20നും 30നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് എക്കോ ഡെവലപ്മെന്റ് കമ്മിറ്റി/വനസംരക്ഷണസമിതി എന്നിവയില്‍ അംഗങ്ങളാണെങ്കില്‍ അപേക്ഷിക്കാവുന്നതാണ്.
മുകളില്‍ സൂചിപ്പിച്ച എല്ലാ പരിശീലനത്തിനുമുള്ള അപേക്ഷാഫോറത്തിന്റെ മാത്യക അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
കേരള കര്‍ഷക തൊഴിലാളി പെന്ഷന് പദ്ധതി
ജി.ഒ.(ആര്.ടി) നമ്പര്‍ 31/80/ തൊഴില്‍ തീയതി 24-04-1980 ലെ ഉത്തരവിന് പ്രകാരം 1480 മുതല്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്. കേരള കര്‍ഷക തൊഴിലാളി ക്ഷേമബോര്‍ഡില്‍ അംഗത്വമെടുത്തിട്ടുളള തൊഴിലാളികള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പെന്ഷന് നല്കിവരുന്നു. ഒരു ഭൂഉടമ നല്കുന്ന കൂലിയ്ക്ക് പ്രതിഫലമായി ഭൂഉടമയുടെ കൃഷിഭൂമിയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത കാലം പണിയെടുക്കുകയും, ഉപജീവനത്തിനായി പ്രതിഫലത്തെ ആശ്രയിക്കുകയും ചെയ്യുന്ന വ്യക്തിയാണ് കര്‍ഷകതൊഴിലാളി. കര്‍ഷകതൊഴിലാളിയുടെ വാര്‍ഷിക വരുമാനം 11,000/ രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. പെന്ഷന് ലഭിക്കുന്നതിന് തൊഴിലാളിയുടെ ഗ്രാമപഞ്ചായത്തിലാണ് അപേക്ഷ കൊടുക്കേണ്ടത്. 400 രൂപയാണ് പ്രതിമാസ പെന്ഷന്. 549109 ഗുണഭോക്താക്കള്‍ക്ക് പെന്ഷന് നല്കിവരുന്നു.
കേരള മരം കയറ്റ തൊഴിലാളി ആശ്വാസ ധനസഹായ പദ്ധതി
പി.ഒ.(ആര്.ടി.) 41/80/ തൊഴില്‍ തീയതി 13580 ന് പ്രകാരം നടപ്പാക്കിവരുന്ന പദ്ധതിയാണിത്. ചെത്തുതൊഴിലാളി ഒഴികെ, കൂലിക്കോ, പ്രതിഫലത്തിനോ വേണ്ടി മരംകയറ്റ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കവെ അപകടം മൂലം മരണം സംഭവിക്കുകയോ, സ്ഥായിയായ അവശത സംഭവിക്കുകയോ ചെയ്യുകയാണെങ്കില്‍ ധനസഹായം നല്കുന്ന പദ്ധതിയാണിത്. സ്ഥായിയായ അവശത അനുഭവിക്കുന്ന തൊഴിലാളിക്ക് 25000/ രൂപയും മരണം സംഭവിക്കുന്ന തൊഴിലാളിയ്ക്ക് 50,000/ രൂപയും സഹായം നല്കിവരുന്നു. അത്യാഹിതം/മരണം സംഭവിച്ച ദിവസം മുതല്‍ 90 ദിവസത്തിനകം അതാത് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദിഷ്ഠ പ്രൊഫോര്‍മയില്‍ അപേക്ഷ നല്‍കേണ്ടതാണ്. അവശതയ്ക്ക് തൊഴിലാളിയും മരണത്തിന് ആശ്രിതനും അപേക്ഷിക്കേണ്ടതാണ്.
2007 ലെ എസ്റ്റേറ്റ് തൊഴിലാളി ദുരിതാശ്വാസ ധനസഹായ പദ്ധതി
പ്രകൃതിക്ഷോഭം, വെളളപ്പൊക്കം, പകര്‍ച്ചവ്യാധി, കഠിനമായ ദാരിദ്ര്യം എന്നിവ മൂലം കഷ്ടത അനുഭവിക്കുന്ന സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ക്ക് ദുരിതാശ്വാസം എത്തിക്കുന്നതിനുള്ള ഒരു പദ്ധതിയാണിത്. പദ്ധതി പ്രകാരം തൊഴിലാളിയ്ക്ക് ഒറ്റത്തവണ ധനസഹായമായി 1000/ രൂപയുടെ സഹായം നല്കിവരുന്നു. അര്‍ഹതയുള്ള തൊഴിലാളികളെ ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് കണ്ടെത്തി ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ള തുക ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സിന് അനുവദിക്കുന്നു.
കേരള അണ്‍ഓര്‍ഗനൈസ്ഡ് റിട്ടയേര്‍ഡ് വര്‍ക്കേഴ്സ് പെന്ഷന് പദ്ധതി 2008
കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ നിന്നും 60 വയസ്സ് പൂര്‍ത്തീകരിച്ച് റിട്ടയര്‍ ചെയ്തവര്‍ക്കും പത്ത് വര്‍ഷം അംഗത്വ കാലാവധിയുള്ളവരുമായ അംഗങ്ങള്‍ക്ക് ഈ സ്കീം പ്രകാരമുള്ള പെന്ഷന് ലഭിക്കുന്നതാണ്. നിലത്തെഴുത്താശാന്‍, ആശാട്ടി തുടങ്ങി വിവിധ സംഘടിത വിഭാഗങ്ങളിലായിട്ടുള്ളവര്ക്ക് പെന്ഷന് നല്‍കാനുള്ള ഈ പദ്ധതി 8/2008 ല്‍ നിലവില്‍ വന്ന ഒരു പെന്ഷന് പദ്ധതിയാണിത്. പെന്ഷന് ലഭിക്കുന്നതിന് അര്‍ഹരായവരുടെ പേരും വിശദാംശങ്ങളും ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് കമ്മീഷണര്‍ ഓഫീസ് മുഖാന്തിരം അയച്ചുകൊടുക്കുന്നു. തൊഴിലാളി ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കുകയും അപേക്ഷ അതാത് ജില്ലകളിലെ ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പെന്ഷന് നല്‍കുകയും ചെയ്യുന്നു. നിലവില്‍ 400 രൂപ വീതം 6279 ഗുണഭോക്താക്കള്‍ക്ക് പെന്ഷന് നല്കിവരുന്നു.
2007 ലെ സംഘടിത മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്കുള്ള ആശ്വാസ ക്ഷേമ പദ്ധതി
സര്‍ക്കാരിന്റെ ജി.ഒ. (ആര്.റ്റി) നമ്പര്‍ 1172/08/തൊഴില്‍ 02072008 ഉത്തരവ് പ്രകാരം സംഘടിത മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. മാറാരോഗങ്ങളാല്‍ (ക്യാന്‍സര്‍, ഹൃദ്രോഗം, ടി.ബി, ട്യൂമര്‍) കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് 2000/ രൂപ വീതം ഒറ്റത്തവണ സഹായം അനുവദിച്ചു വരുന്നു. അപേക്ഷ ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസിലാണ് നല്‍കേണ്ടത്. അപേക്ഷയിന്മേല് ആവശ്യമായ അന്വേഷണം നടത്തി പാസാക്കിയ ശേഷം ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്ന പ്രകാരം തുക അനുവദിച്ചു നല്കുന്നു.
രാഷ്ട്രീയ സ്വാസ്ത്യ ബീമാ യോജന (RSBY)
കേന്ദ്ര പ്ലാനിംഗ് കമ്മീഷന് നിര്‍ണ്ണയിച്ചിട്ടുള്ള സംസ്ഥാനത്തെ ബി.പി.എല്‍ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഉള്‍ക്കൊള്ളിച്ച് 20-08-09 വര്‍ഷം ആരംഭിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധ തിയാണിത്. തൊഴിലാളി, ഭാര്യ/ഭര്‍ത്താവ്, കുട്ടികള്‍, ആശ്രിതരായ രക്ഷാകര്ത്താക്കള് (ബി.പി.എല്‍ പട്ടികയിലുണ്ടെങ്കില്‍) ഉള്‍പ്പെടെ അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് വാര്‍ഷിക ചികിത്സാ ഇന്‍ഷ്വറന്‍സ് പരിരക്ഷ 30,000/ രൂപയാണ്. ഇതിന്റെ ചിലവ് 3:1 എന്ന അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരാണ് വഹിയ്ക്കുന്നത്. ചിയാക്കാണ് ആര്.എസ്.ബി.വൈ യുടെ നോഡല്‍ ഏജന്‍സി. രജിസ്ട്രേഷന് അക്ഷയ സെന്ററുകള്‍ നടത്തി വരുന്നു. ആയതിന് മാധ്യമങ്ങള്‍ വഴി പരസ്യം പ്രിദ്ധീകരിക്കും. അപ്പോള്‍ ബന്ധപ്പെട്ട അക്ഷയ സെന്ററില്‍ അപേക്ഷ നല്കി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ (ആര്.എസ്.ബി.വൈ ) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ആം ആദ്മി ബീമാ യോജന
കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ തുല്യ പങ്കാളിത്തത്തോടെ 200708ല്‍ ഗ്രാമീണ മേഖലയിലെ ഭൂരഹിത കുടുംബങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്. ഈ പദ്ധതി അനസരിച്ച് ഓര്‍ഗനൈസ്ഡ് സെക്ടറില്‍ ജോലി ഇല്ലാത്ത കുടുംബനാഥനെയോ, അല്ലെങ്കില്‍ കുടുംബത്തിലെ വരുമാനമുള്ള (അണ്ഓര്ഗനൈസഡ് സെക്ടര്‍) ഒരു വ്യക്തിയെയോ ഇന്‍ഷ്വര്‍ ചെയ്യുന്നു. പദ്ധതിയുടെ പ്രീമിയം 200/ രൂപയാണ്. ഈ പദ്ധതിയിന്‍ കീഴില്‍ താഴെ പറയുന്ന ആനുകൂല്യങ്ങള്‍ ലഭിക്കും.
(എ) സ്വാഭാവിക മരണം 30,000/
(ബി) അപകട മരണം 75,000/
(സി) അപകടം മൂലം ഉണ്ടാകുന്ന സ്ഥിരമായ അംഗവൈകല്യം 75,000/
(ഡി) അപകടം മൂലം ഉള്ള അംഗവൈകല്യം ( ഒരു കണ്ണോ, ഒരു കാലോ നഷ്ടപ്പെടുക) 37,500/
(ഇ) ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് ( ഒരു കുട്ടിക്ക് പ്രതിമാസം 100/ രൂപ വീതം ) 200/ രൂപ
ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സി ചിയാക്കാണ്. അപേക്ഷ ബന്ധപ്പെട്ട അക്ഷയ സെന്ററില്‍ ചിയാക്കിന്റെ പരസ്യം പ്രസിദ്ധീകരിക്കുമ്പോള്‍ നല്കിയാല് മതിയാകും.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
ആര്.എസ്.ബി.വൈ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ജനങ്ങളാണ് ഈ പദ്ധതിയിന്‍ കീഴില്‍ വരുന്നത്. ഈ കുടുംബങ്ങളെ രണ്ടായി തരം തിരിക്കുന്നു. (എ) ആസൂത്രണ കമ്മീഷന്റെ പട്ടികയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നവരും (ബി) ആസൂത്രണ കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളനുസരിച്ച് തയ്യാറാക്കിയിട്ടുള്ള പട്ടികയിലും സംസ്ഥാനസര്‍ക്കാരിന്റെ പട്ടികയിലും ഉള്‍പ്പെടാത്ത എ.പി.എല്‍ കുടുംബങ്ങള്‍ ആദ്യത്തെ വിഭാഗത്തില്‍ ആര്.എസ്.ബി.വൈ ഗുണഭോക്താക്കള്‍ക്ക് ബാധകമായ അതെ തുക ടി ഗുണഭോക്താക്കളും കൊടുക്കേണ്ടതാണ്. അവശേഷിക്കുന്ന എല്ലാ ചെലവുകളും സ്മാര്‍ട്ട് കാര്‍ഡിന്റെ ചെലവുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതാണ്. രണ്ടാമത്തെ വിഭാഗത്തിലുള്ള കുടുംബങ്ങള്‍ സ്മാര്‍ട്ട് കാര്‍ഡിന്റെ ചെലവുള്‍പ്പെടെ പ്രീമിയം തുക മൊത്തം ഗുണഭോക്താക്കള്‍ വഹിക്കേണ്ടതാണ്.
ബി.പി.എല്‍ വിഭാഗത്തിലുള്ള ക്യാന്‍സര്‍, ഹൃദയം, വൃക്കരോഗങ്ങള്‍ ബാധിച്ചവര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. ചിയാക്കിനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. അപേക്ഷകള്‍ ബന്ധപ്പെട്ട അക്ഷയ സെന്റെര് വഴി സ്വീകരിക്കുന്നു.
2012-ലെ കേരള മരംകയറ്റ തൊഴിലാളി അവശതാ പെന്ഷന് പദ്ധതി
1980- ലെ കേരള മരംകയറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം കീഴില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഒരു മരംകയറ്റ തൊഴിലാളി വീഴുകയും പരിക്കു പറ്റുകയുമാണെങ്കില് 25,000 രൂപയും മരിക്കുകയാണെങ്കില്‍ 50,000 രൂപയും നല്കിവരുന്നു. ഒറ്റത്തവണ നല്കുന്ന ഈ സഹായത്തിന് പുറമേ, വീണു ജോലി ചെയ്യാന്‍ കഴിയാത്ത വിധം പരിക്ക് പറ്റുന്ന തൊഴിലാളിയുടെ മരണം വരെയോ, മരത്തില്‍ നിന്ന് വീണ് മരണപ്പെട്ട തൊഴിലാളിയുടെ ആശ്രിതയ്ക്ക് പ്രായമോ, വരുമാനമോ ബാധകമാക്കാതെ ഒരു അവശതാ പെന്ഷന് പദ്ധതിയും തൊഴിലാളിയുടെ കുട്ടികള്‍ക്കു വേണ്ടി വിദ്യാഭ്യാസ സഹായ പദ്ധതിയുമുള്പ്പെടുന്നതാണ് ഈ പദ്ധതി.
നിലവില്‍ പെന്ഷന് 400/ രൂപയാണ്. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് മരംകയറ്റ തൊഴിലാളികളുടെ കുട്ടികള്‍ക്ക് ആം ആദ്മി ബീമാ യോജന പ്രകാരമോ, മറ്റ് സമാന പദ്ധതി പ്രകാരമോ വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമായില്ലെങ്കില്‍ എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രതിമാസം 100/ രൂപ നിരക്കിലും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 200/ രൂപ നിരക്കിലും സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും. പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷ ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്.
2012 - ലെ സംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളി പ്രസവാനുകൂല്യ പദ്ധതി
കേരളത്തിലെ ക്ഷേമനിധി ബോര്‍ഡുകള്‍/ പദ്ധതികള്‍ പ്രസവാനുകൂല്യം നല്‍കുന്നത് സ്ത്രീ തൊഴിലാളികളുടെ ശമ്പളം നിലനിര്‍ത്തിക്കൊണ്ടാണ്. 500 മുതല്‍ 3000 രൂപ വരെ വ്യത്യസ്ത നിരക്കില്‍ നല്കി വരുന്നു. ഇവയ്ക്ക് ഒരു ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിനും സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യമായി അര്‍ഹതപ്പെട്ട കുറഞ്ഞ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് ഈ പുതിയ പദ്ധതി. ജി.ഒ (എം.എസ്) 52/12/തൊഴില്‍ തീയതി 27-03-2012 പ്രകാരം ഈ പദ്ധതി പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
ഓരോ ക്ഷേമനിധി ബോര്‍ഡിലും/ പദ്ധതിയിലും അംഗമായിട്ടുള്ള തൊഴിലാളി പ്രസവാവധിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. പ്രസവാനുകൂല്യം ലഭ്യമാക്കുന്നതിന് സമര്‍പ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ബോര്‍ഡിന്റെ പദ്ധതിയിലെ വ്യവസ്ഥ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്കുന്നതിനോടൊപ്പം പ്രസവാവധി ആരംഭിച്ച തീയതി മുതല്‍ മൂന്ന് മാസക്കാലയളവിലേക്ക് നിയമപ്രകാരം ടി തൊഴിലാളിക്ക് ലഭ്യമാകാന്‍ അര്‍ഹതയുള്ള മിനിമം വേതനം തൊഴിലാളിക്ക് ലഭ്യമാക്കുന്നതിന് പ്രസവാനുകൂല്യമായി തൊഴിലാളിക്ക് ലഭ്യമാകുന്ന തുകയും മൂന്ന് മാസത്തെ അര്‍ഹതപ്പെട്ട മിനിമം വേതനവും തമ്മിലുള്ള വ്യത്യാസം കണക്കാക്കി ടി തുക ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡ്/ പദ്ധതി തുക തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ട് മുഖേന തൊഴിലാളിക്ക് നല്കുന്നു. ഇപ്രകാരം അധികമായി തൊഴിലാളിക്ക് നല്കുന്ന തുക സംബന്ധിച്ച വിവരങ്ങള്‍, തൊഴിലാളി തുക കൈപ്പറ്റിയ രസീതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ലേബര്‍ കമ്മീഷണര്‍ക്ക് മേല്‍വിവരങ്ങള്‍ ബോദ്ധ്യപ്പെടുന്ന പക്ഷം അധികമായി നല്കിയ തുക ബോര്‍ഡിന്/ പദ്ധതിക്ക് ലേബര്‍ കമ്മീഷണര്‍ പ്രതിപൂരണം ചെയ്ത് നല്‍കുന്നതാണ്.
പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള സാമ്പത്തിക താങ്ങല് പദ്ധതി
പരമ്പരാഗത മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള 25,000/ രൂപയോ, അതില്‍ കുറവോ വാര്‍ഷിക വരുമാനമുള്ള തൊഴിലാളികള്‍ക്ക് സാമ്പത്തിക താങ്ങല് നല്‍കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിയാണിത്. 20-10-11 ല്‍ ആരംഭിച്ച ഈ പദ്ധതിയിന്‍ കീഴില്‍ മത്സ്യത്തൊഴിലാളികള്‍ ബീഡി/ഖാദി/കയര്‍, മത്സ്യ സംസ്ക്കരണം, കൈത്തറി, കുട്ട, പായ്നെയ്ത്ത് തുടങ്ങിയവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രതിവര്‍ഷം ഏകദേശം 1000/ രൂപ നിരക്കില്‍ സാമ്പത്തിക പിന്തുണ സഹായമായി നല്‍കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. തൊഴില്‍ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതി കയര്‍, കൈത്തറി, ഫിഷറീസ്, വ്യവസായ വാണിജ്യ വകുപ്പ്, ഖാദി തുടങ്ങിയ വകുപ്പുകളിലൂടെയും, ഈറ്റ കാട്ടുവള്ളി, ബീഡി സിഗാര്‍, കൈത്തറി എന്നീ ബോര്‍ഡുകളിലൂടെയും പദ്ധതി തുക ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് നല്കുന്നു.
കുടുംബശ്രീ
ആശ്രയഅഗതി പുനരധിവാസ പദ്ധതി
സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടം ലഭിക്കാത്ത നിരാലംബരായ അഗതികള്‍ക്ക് അതിജീവന ആവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസന ആവശ്യങ്ങളും ഉള്‍പ്പെടെയുള്ള പരിചരണ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ആശ്രയ. മനുഷ്യ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം, വീട്, ശുദ്ധജലം, ശുചിത്വ സംവിധാനം, തൊഴിലവസരങ്ങള്‍, വ്യക്തിത്വ വികസനം തുടങ്ങിയവ ലഭ്യമാക്കാനായി കുടുംബശ്രീയുടെ സാമ്പത്തികേതര ക്ലേശഘടകങ്ങള്‍ ഉപയോഗിച്ച് ഗുണഭോക്താക്കളെ കണ്ടെത്തുന്നു. ഓരോ കുടുംബത്തിനും ആവശ്യമായ പരിചരണ സേവനങ്ങളുടെ പാക്കേജുകള്‍ മൂന്നു വര്‍ഷത്തേയ്ക്കു തയ്യാറാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ ഇവര്‍ക്ക് ആവശ്യമായ സേവനം ലഭ്യമാകുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള 9 ക്ലേശഘടകങ്ങളില്‍ ഏറ്റവും കുറഞ്ഞത് 7 ക്ലേശ ഘടകങ്ങളെങ്കിലുമുള്ള കുടുംബങ്ങളെയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളും കുടുംബശ്രീ, സി. ഡി.എസ് തദ്ദേശഭരണ സ്ഥാപന സമിതി എന്നിവര്‍ സംയുക്തമായി അര്‍ഹരായ ഗുണഭോക്താക്കളായി കണ്ടെത്തുന്നത്.
ക്ലേശഘടകങ്ങള്‍
1. ഉറപ്പുള്ള തറയും സ്ഥിരമായ മേല്‍ക്കൂരയുമില്ല
2. വീടിന് 300 മീറ്റര്‍ സമീപമെങ്കിലും ശുദ്ധജലം ലഭ്യമല്ല
3. സാനിറ്ററി കക്കൂസ് ഇല്ല
4. രണ്ടുനേരം മതിയായ ആഹാരം കഴിക്കാനില്ല
5. അഞ്ചുവയസ്സിനുതാഴെ പ്രായമായ കുട്ടികള്‍
6. ഒരാള്‍ മാത്രമോ അല്ലെങ്കില്‍ ആരും തന്നെയോ തൊഴില്‍ ചെയ്യാനില്ലത്ത കുടുംബം
7. മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെട്ട ആരെങ്കിലുമുള്ള കുടുംബം
8. പ്രായപൂര്‍ത്തിയായ ഒരാളെങ്കിലും നിരക്ഷരന്
9. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവര്‍.
ഓരോ കുടുംബത്തിന്റേയും ദാരിദ്ര്യത്തിന്റെ തോതളക്കുന്നതിന് മുകളില്‍ സൂചിപ്പിച്ച ഈ ക്ലേശഘടകങ്ങള്‍ ഫലപ്രദമാണ്. 7 മുതല്‍ 9 വരെ ക്ലേശഘടകങ്ങള്‍ ബാധകമായ ഒരു കുടുംബം തീര്‍ച്ചയായും കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നവരായിരിക്കും. ഈ ക്ലേശഘടകങ്ങള്ക്കു പുറമേ ചുവടെ ചേര്‍ക്കുന്ന പ്രത്യേക ക്ലേശഘടകങ്ങളില്‍ ഒരെണ്ണമെങ്കിലും ബാധകമായ കുടുംബങ്ങളെ അഗതികുടുംബമായി കണക്കാക്കുന്നു.
1) സാമ്പത്തിക പരാധീനത അനുഭവപ്പെടുന്ന തീരാവ്യാധികള്‍ പിടിപ്പെട്ട അംഗങ്ങള്‍ ഉള്ള കുടുംബം
2) പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍, കടത്തിണ്ണകളിലും, പൊതുസ്ഥലങ്ങളിലും അന്തിയുറങ്ങുന്നവര്‍
3) ഭിക്ഷയാചിച്ചു കഴിയുന്നവര്‍
4) അവിവാഹിതരായ അമ്മ, താല്‍ക്കാലിക വിവാഹബന്ധങ്ങളിലേര്‍പ്പെട്ട ശേഷം ഭര്ത്താവിനാലുപേക്ഷിക്കപ്പെട്ടവര്
5) മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യമില്ലാത്ത, ഭൗതിക ജീവിത സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട, അകാലത്തില്‍ വിധവകളാകേണ്ടി വന്ന സ്ത്രീകളും വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി തുടരാന്‍ നിര്‍ബന്ധിതരായ സ്ത്രീകളും
6) ശാരീരികവും മാനസികവുമായ വൈകല്യമുള്ളവരും ചികിത്സയ്ക്കോ പുനരധിവാസത്തിനോ പറ്റിയ ജീവിതസാഹചര്യമില്ലാത്തതുമായ കുടുംബങ്ങള്‍
7) പ്രായപൂര്‍ത്തിയായ ആരോഗ്യമുള്ള ഒരുവ്യക്തിയും ഇല്ലാത്ത കുടുംബം
8) അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകളുള്ള കുടുംബം
പദ്ധതി കാലാവധി തീരുന്ന മുറയ്ക്ക് തുടര്‍ സേവനം ആവശ്യമുള്ള ഗുണഭോക്താക്കളെ തദ്ദേശ സ്ഥാപനവും സി.ഡി.എസും ചേര്‍ന്ന് തീരുമാനിക്കുകയും ആവശ്യമായ സേവനങ്ങള്‍ നല്‍കുകുയും ചെയ്യുന്നു.
ബഡ്സ് (മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍)
മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സാര്‍വ്വത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്ന ലക്ഷ്യത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന പ്രത്യേക വിദ്യാലയങ്ങളാണ് ബഡ്സ് സ്കൂളുകള്‍. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കുടുംബശ്രീമിഷനാണ് ഇതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നത്.
ബഡ്സ് സ്കൂളിന്റെ ലക്ഷ്യങ്ങള്‍
i) മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് (ബുദ്ധിമാന്ദ്യം, സെറിബറല്‍ പാള്‍സി, ഓട്ടിസം, മര്‍ട്ടിപ്പിള്‍ ഡിസബിലിറ്റി) പ്രത്യേക വിദ്യാഭ്യാസം ഒരുക്കുക
ii) ഈ കുട്ടികള്‍ക്ക് അനുയോജ്യമായ വ്യക്തിനിഷ്ട പഠനപരിപാടി (ഐ.ഇ.പി) ആസൂത്രണം ചെയ്യുക
iii) അനുയോജ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കഴിയാവുന്നത്ര കുട്ടികളെ പൊതു വിദ്യാഭ്യാസ ശൃംഖലയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുക
iv) പ്രീ വൊക്കേഷണല്‍ പരിശീലനം ഏര്‍പ്പെടുത്തുക
അനുബന്ധ സേവനങ്ങള്‍
i) പ്രത്യേക അയല്കൂട്ടങ്ങള് മാനേജ്മെന്റ് സമിതി എന്നിവയുടെ സഹകരണത്തോടെ തൊഴില്‍ പരിശീലനം, പകല്‍ പരിപാലനം, വരുമാനദായക പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കുക
ii) 21 വയസ്സ് കഴിഞ്ഞവര്‍ക്ക് ആവശ്യ സന്ദര്‍ഭങ്ങളില്‍ പകല്പപരിപാലനം ഏര്‍പ്പെടുത്തുക
iii) ഈ വിഭാഗത്തിന് ആരോഗ്യ പരിശോധന ഉച്ചഭക്ഷണം, ഫിസിയോതെറാപ്പി തുടങ്ങിയവ ഏര്‍പ്പെടുത്തുക
1) ജനനമരണ രജിസ്ട്രേഷന്
2) ജനനമരണ സര്‍ട്ടിഫിക്കറ്റ്
3) നോണ്‍ അവയ്ലബിലിറ്റി സര്‍ട്ടിഫിക്കറ്റ്
4) ദത്തെടുക്കുന്ന കുട്ടികളുടെ രജിസേ്ട്രഷന്‍
5) വിദേശത്ത് നടക്കുന്ന ജനനങ്ങളുടെ രജിസ്ട്രേഷന്
6) വിവാഹ രജിസ്ട്രേഷന്
7) വിവാഹ സര്‍ട്ടിഫിക്കറ്റ്
8) ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന്
9) അഗതി പെന്ഷന്
10) വികലാംഗ പെന്ഷന്
11) കര്‍ഷകത്തൊഴിലാളി പെന്ഷന്
12) അന്‍പത് വയസ്സിനുമുകളില്‍ പ്രായമുള്ള അവിവാഹിതകള്‍ക്കുള്ള പെന്ഷന്
13) തൊഴില്‍രഹിത വേതനം
14) സാധുക്കളായ വിധവകളുടെ പെണ്മക്കളുടെ വിവാഹത്തിന് ധനസഹായം
15) കെട്ടിടനിര്മ്മാണപെര്മിറ്റുകള്
16) കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്
17) താമസക്കാരനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്
18) കെട്ടിട ഉടമസ്ഥാവകാശ കൈമാറ്റം
19) കെട്ടിടത്തിന്റെ ഏജ് സര്‍ട്ടിഫിക്കറ്റ്
20) ഫാക്ടറികള്‍,വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ്
21) പന്നി, പട്ടി എന്നിവയെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ്
22) സ്വകാര്യ ആശുപത്രികള്‍, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍/ട്യൂട്ടോറിയല്‍ എന്നിവയുടെ രജിസ്ട്രേഷന്
ഗ്രാമ പഞ്ചായത്തുകളുടെ അനിവാര്യ ചുമതലകള്‍
1) കെട്ടിട നിര്‍മ്മാണം നിയന്ത്രിക്കുക
2) പൊതുസ്ഥലങ്ങള്‍ കയ്യേറ്റം ചെയ്യപ്പെടാതെ സംരക്ഷിക്കുക
3) പരമ്പരാഗത കുടിവെള്ള സ്രോതസുകള്‍ സംരക്ഷിക്കുക
4) കുളങ്ങളും മറ്റ് ജലസംഭരണികളും സംരക്ഷിക്കുക
5) ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലുള്ള ജലമാര്‍ഗ്ഗങ്ങളും കനാലുകളും പരിരക്ഷിക്കുക
6) ഖരമാലിന്യങ്ങള്‍ ശേഖരിക്കുകയും കയ്യൊഴിയുകയും ചെയ്യുക, ദ്രവ മാലിന്യം നീക്കം ചെയ്ത് ക്രമീകരിക്കുക
7) പേമാരിമൂലമുണ്ടാകുന്ന വെള്ളം ഒഴുക്കികളയുക
8) പരിസ്ഥിതി ആരോഗ്യരക്ഷകമാക്കി സംരക്ഷിക്കുക
9) പൊതുമാര്‍ക്കറ്റുകള്‍ പരിപാലിക്കുക
10) സാംക്രമിക രോഗവാഹികളെ നിയന്ത്രിക്കുക
11) മൃഗങ്ങളുടെ കശാപ്പ്, മാംസം, മത്സ്യം, എളുപ്പത്തില്കേടുവരുന്ന മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില്പന മുതലായവ നിയന്ത്രിക്കുക
12) ഭക്ഷണശാലകളെ നിയന്ത്രിക്കുക
13) ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് തടയുക
14) റോഡുകളും മറ്റ് പൊതുമുതലുകളും സംരക്ഷിക്കുക
15) തെരുവ് വിളക്കുകള്‍ കത്തിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുക
16) രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുക
17) രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള തന്ത്രങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പാക്കുക
18) ശവപ്പറമ്പുകളും ശ്മശാനങ്ങളും സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുക
19) അപകടകരവും അസഹ്യകരവുമായ വ്യാപാരങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുക
20) ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുക
21) കുളിക്കടവുകളും അലക്കുകടവുകളും സ്ഥാപിക്കുക
22) കടത്തുകള്‍ ഏര്‍പ്പെടുത്തുക
23) വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനുള്ള താവളങ്ങള്‍ ഏര്‍പ്പെടുത്തുക
24) പൊതുസ്ഥലങ്ങളില്‍ മൂത്രപുരകളും കക്കൂസും കളിസ്ഥലങ്ങളും സ്ഥാപിക്കുക
25) യാത്രക്കാര്‍ക്കായി വെയ്റ്റിംഗ്ഷെഡുകള് നിര്‍മ്മിക്കുക
26) മേളകളുടേയും ഉത്സവങ്ങളുടേയും നടത്തിപ്പ് ക്രമീകരിക്കുക
27) വളര്‍ത്തുനായ്ക്കള്‍ക്കു ലൈസന്‍സ് നല്‍കുകയും അലഞ്ഞുനടക്കുന്ന നായ്ക്കളെ നശിപ്പിക്കുകയും ചെയ്യുക.
സ്വര്‍ണ്ണജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ)
1) സ്വര്‍ണ്ണജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ)
കേന്ദ്രാവിഷ്കൃത ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സ്വയം തൊഴില്‍ പരിപാടിയായ സ്വര്‍ണ്ണജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന 1999 ഏപ്രില്‍ ഒന്നിനു നിലവില്‍ വന്നു. 1978 ലും അതിനുശേഷം വിവിധ വര്‍ഷങ്ങളിലായും നിലവില്‍വന്ന ഐ.ആര്.ഡി.പി, ട്രൈസം, മില്യണ്വെല് പദ്ധതി, ഗംഗാകല്യാണ് യോജന, ഡി.ഡബ്ല്യൂ.സി.ആര്.എ, ഗ്രാമീണ കൈതൊഴിലുപകരണ പദ്ധതി എന്നീ പദ്ധതികള്‍ സമന്വയിപ്പിച്ചാണ് ഈ പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ അന്വേഷകര്‍ക്കും ആവശ്യമായ പരിശീലനങ്ങള്‍, സാങ്കേതിക പരിജ്ഞാനം, അടിസ്ഥാന സൗകര്യങ്ങള്‍, വായ്പ, സബ്സിഡി, വിപണന സൗകര്യം എന്നിവ ലഭ്യമാക്കി ഗുണഭോക്താക്കളെ ദാരിദ്ര്യരേഖയ്ക്കു മുകളിലെത്തിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ഈ പദ്ധതി 75:25 എന്ന അനുപാതത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചെലവ് വഹിച്ചു വരുന്നു.
ബ്ലോക്കുതലത്തില്‍ തെരഞ്ഞെടുക്കുന്ന മുഖ്യ സാമ്പത്തിക പരിപാടികള്‍ക്ക് മുന്‍ഗണന നല്കി പദ്ധതി നടപ്പിലാക്കുന്നു. ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് എസ്.ജി.എസ്.വൈ സഹായം നല്‍കുന്നത്. ഈ പദ്ധതിയില്‍ മൊത്തം ധനസഹായഫണ്ടിന്റെ 75 ശതമാനം സ്വയം സഹായ സംഘങ്ങള്‍ക്കും 25 ശതമാനം വ്യക്തിഗത തൊഴില്‍ സംരംഭകര്‍ക്കും സബ്സിഡിയായി നല്കുന്നു. ഇതിനുപുറമേ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയും ലഭ്യമാക്കുന്നു. മൊത്തം ഫണ്ടിന്റെ 50 ശതമാനം പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും 15 ശതമാനം മതന്യൂനപക്ഷ വിഭാഗത്തിനും 3 ശതമാനം ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും നല്‍കുന്നതാണ്. ഇതില്‍ തന്നെ 40 ശതമാനം തുക സ്ത്രീകള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് നല്‍കുക.
പൊതു വിഭാഗത്തിലുള്ള വ്യക്തിഗത തൊഴില്‍ സംരംഭകര്‍ക്ക് പദ്ധതി അടങ്കല്‍ തുകയുടെ 331/3 ശതമാനം വരുന്ന തുകയും (പരമാവധി 7500 രൂപ) പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും ശാരീരിക മാനസികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും അടങ്കല്‍ തുകയുടെ 50 ശതമാനം വരുന്ന തുകയും (പരമാവധി 10000 രൂപ) ധനസഹായം നല്കുന്നു. സ്വയംസഹായസംഘങ്ങള്‍ക്കുള്ള പരമാവധി ധനസഹായം, അടങ്കല്‍തുകയുടെ 50 ശതമാനം വരുന്ന ആളോഹരി 10,000/ രൂപ എന്ന പരിധിയ്ക്ക് വിധേയമായി പരമാവധി 1,25,000/ രൂപ ധനസഹായം നല്കുന്നു. എന്നാല്‍ 1,25,000/ രൂപ പരമാവധി ലഭ്യമാകണമെങ്കില്‍ 13 അംഗങ്ങള്‍ സ്വയം തൊഴില്‍ സംരംഭത്തില്‍ ഏര്‍പ്പെടണം. 13 അംഗങ്ങളില്‍ കുറവാണെങ്കില്‍ ഓരോരുത്തര്‍ക്കും 10,000/ രൂപ ക്രമത്തില്‍ ആയിരിക്കും ധനസഹായം ലഭിക്കുക. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന വായ്പയ്ക്ക് അതാതിടത്തെ വായ്പാ നിബന്ധനകളും പലിശതിരിച്ചടവ് വ്യവസ്ഥകളും ബാധകമായിരിക്കും.
ഇന്ദിരാ ആവാസ് യോജന
ഇന്ദിരാ ആവാസ് യോജന
ഗ്രാമ പ്രദേശങ്ങളിലെ ഭവന രഹിതരായ പട്ടികജാതിക്കാര്‍, പട്ടികവര്‍ഗ്ഗക്കാര്‍ മറ്റു പാവപ്പെട്ടവര്‍ എന്നിവര്‍ക്ക് വീടു നിര്‍മ്മിക്കുവാന്‍ ധനസഹായം നല്‍കുകയെന്നതാണ് ഇന്ദിരാ ആവാസ് യോജനയുടെ ലക്ഷ്യം. കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇതില്‍ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ ധനവിനിമയം 75:25 എന്ന അനുപാതത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രാമ സഭകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. വാസയോഗ്യമായ വീടില്ലാത്തവരും രണ്ട് സെന്റ് ഭൂമിയെങ്കിലും ഉള്ളവരുമായിരിക്കണം ഗുണഭോക്താക്കള്‍. കുടുംബത്തിലെ വനിതാ അംഗത്തിന്റെയോ അഥവാ ഭാര്യയുടേയും ഭര്‍ത്താവിന്റെയും കൂട്ടായ പേരിലോ ആണ് ധനസഹായം നല്‍കുന്നത്. പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടിന് 20 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉണ്ടായിരിക്കണം. എന്നാല്‍ നിശ്ചിത പ്ലാനും ഡിസൈനും നിര്‍ബന്ധമില്ല. 2012ലെ പുതുക്കിയ സര്‍ക്കാര്‍ ഉത്തരവു പ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്ക് 2,00,000 രൂപയും പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് 2,50,000 രൂപയും പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2,00,000 രൂപയും ആയി ധനസഹായം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഘട്ടംഘട്ടമായി ധന സഹായം നല്കുന്നു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മുന്‍ഗണനാക്രമം താഴെ കൊടുത്തിരിക്കുന്നു.
1) മോചിക്കപ്പെട്ട അടിസ്ഥാന തൊഴിലാളികള്‍
2) അതിക്രമങ്ങള്‍ക്കു വിധേയരായ പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
3) വിധവകളും അവിവാഹിതകളും കുടുംബനാഥരായിട്ടുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
4) വെള്ളപ്പൊക്കം, തീപിടുത്തം, ഭൂകമ്പം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്ക്കിരയായ പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
5) അംഗവൈകല്യമുള്ളവര്‍/മാനസികവെല്ലുവിളികള്‍ നേരിടുന്നവര്‍
6) ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മറ്റ് പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരല്ലാത്ത കുടുംബങ്ങള്‍
7) ജവാന്മാരുടെ വിധവകള്‍ കൃത്യനിര്‍വ്വഹണത്തില്‍ മരണപ്പെട്ട പാരാ മിലിറ്ററി സൈന്യത്തില്പ്പെട്ടവരുടെ വിധവകള്‍/കുടുംബങ്ങള്‍.
വിവാഹ സഹായം
ദാരിദ്ര്യരേഖയ്ക്ക് താഴെയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹ ധനസഹായമായി കുടുംബവാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്തവര്‍ക്ക് 50000 രൂപ നല്കുന്നു. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, വിവാഹക്ഷണക്കത്ത്, വിവാഹം നിശ്ചയിച്ചു എന്നതിന്റെ സമുദായസംഘടനയുടെ/ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ബ്ലോക്ക്/മുനിസിപ്പല്‍ കോര്പ്പറേഷന് /പട്ടികജാതി വികസന ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫോറത്തിന്റെ കോപ്പി അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
മിശ്രവിവാഹിതര്‍ക്ക് ധനസഹായം
മിശ്ര വിവാഹിതരായ ദമ്പതിമാര്‍ (ഒരാള്‍ പട്ടികജാതിയിലും പങ്കാളി ഇതര സമുദായത്തില്പ്പെട്ടതുമായിരിക്കണം) വിവാഹാനന്തരമുണ്ടാകാവുന്ന സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കുവാനും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമായി 50,000 രൂപവരെ ഗ്രാന്റായി നല്കുന്നു. വിവാഹശേഷം ഒരു വര്‍ഷം കഴിഞ്ഞ് മൂന്നുവര്‍ഷത്തിനകം അപേക്ഷിക്കേണ്ടതാണ്. ഭാര്യാഭര്ത്താക്കന്മാരുടെ ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് കുടുംബ വാര്‍ഷിക വരുമാനം, വിവാഹശേഷം ഒരു വര്‍ഷത്തിലധികമായി ഒരുമിച്ചുതാമസിക്കുന്ന സഹവാസ സര്‍ട്ടിഫിക്കറ്റ്, വിവാഹസര്‍ട്ടിഫിക്കറ്റ് എന്നിവസഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പല്‍/കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസര്‍മാര്‍ വഴി ജില്ലാ പട്ടിക വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. പ്രതിവര്‍ഷ വരുമാന പരിധി 22,000 രൂപയില്‍ താഴെ ആയിരിക്കണം. അപേക്ഷാ ഫോറത്തിന്റെ കോപ്പി അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
ഭൂരഹിത പുനരധിവാസ പദ്ധതി
ദാരിദ്ര്യരേഖയ്ക്കു താഴെയുളള ഭൂരഹിതരായ പട്ടികജാതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിവഴി ഗ്രാന്റ് നല്‍കുന്നത്. ഗ്രാമങ്ങളില്‍ കുറഞ്ഞത് മൂന്നു സെന്റ് ഭൂമിയും, മുനിസിപ്പല്‍, കോര്പ്പറേഷന് പ്രദേശങ്ങളില്‍ കുറഞ്ഞത് ഒന്നരസെന്റ് ഭൂമിയെങ്കിലും വാങ്ങുന്നതിന് ഗ്രാമങ്ങളില്‍ 1,50,000 രൂപയും മുനിസിപ്പല്‍ പ്രദേശത്ത് 1,75,000/ രൂപയും കോര്‍പ്പറേഷനുകളില്‍ 2,00,000 രൂപയും ഗ്രാന്റായി നല്കുന്നു. ഈ തുകയ്ക്ക് ലഭിക്കാവുന്ന പരമാവധി ഭൂമി വാങ്ങാവുന്നതാണ്.
അപേക്ഷകള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, സ്വന്തമായി ഭൂമിയില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, അവകാശമായി ലഭിക്കാവുന്ന ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം, തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഭൂമി വാങ്ങുന്നതിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പല്‍/കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാഫോറത്തിന്റെ കോപ്പി അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
ഭവന നിര്‍മ്മാണ ഗ്രാന്റ്
ഗ്രാമ പ്രദേശത്ത് സ്വന്തമായി രണ്ട് സെന്റും, നഗര പ്രദേശങ്ങളില്‍ കുറഞ്ഞത് ഒന്നര സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഭവന രഹിതരായ പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് 2,00,000 രൂപ ഭവന നിര്‍മ്മാണ ഗ്രാന്റായി നല്കുന്നു. 30,000/, 60,000/, 80,000/, 30,000/ എന്നീ ക്രമത്തില്‍ നാലു ഗഡുക്കളായി നിര്‍മ്മാണ പുരോഗതിയനുസരിച്ച് തുക ഓണ്‍ലൈനായി അനുവദിച്ച് പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്യുന്നു.
ജാതി, വരുമാനം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകള്‍, വാസയോഗ്യമായ ഭവനമില്ലായെന്ന ബന്ധപ്പെട്ട അധികാരിയുടെ സാക്ഷ്യപത്രം, തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഭവന നിര്‍മ്മാണ ഗ്രാന്റ് ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവസഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പല്‍/കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാഫോറത്തിന്റെ കോപ്പി അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പുനരധിവാസ പദ്ധതി
പട്ടികജാതിയിലെതന്നെ അതി ദുര്‍ബല സമുദായങ്ങളായ വേടര്നായാടി, വേട്ടുവ, ചക്ലിയ, കല്ലാടി, അരുന്ധതിയാര്‍ എന്നിവയിലെ ദാരിദ്യരേഖയ്ക്കു താഴെയുളള ഭൂരഹിതരും ഭവന രഹിതരുമായവര്‍ക്ക് ഭൂമി വാങ്ങി വീട് വയ്ക്കുന്നതിനുള്ള പ്രത്യേക പദ്ധതിയാണിത്. കുറഞ്ഞത് അഞ്ച് സെന്റ് ഭൂമിയെങ്കിലും വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനുമായി 4,50,000 രൂപ (ഭൂമി വാങ്ങുന്നതിന് 2,50,000/ രൂപയും വീട് വയ്ക്കുന്നതിന്
2,00,000 / രൂപയും ഒരൊറ്റ യൂണിറ്റായി കണക്കാക്കി) ഗ്രാന്റ് നല്കുന്നു.
ജാതി, വരുമാനം,ഭൂമിയില്ലന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിന്ന് ഈ ആവശ്യത്തിനായി ആനുകൂല്യം ലഭിച്ചിട്ടില്ലായെന്ന സക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പല്‍, കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധി
1998ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പട്ടികജാതി കുടുംബത്തിലെ വരുമാനദായകര്‍ രോഗം മൂലം മരണപ്പെടുക, കുടുംബങ്ങള്‍ക്ക് ദീര്‍ഘകാല ചികിത്സ ആവശ്യമായി വരുക, തീപിടുത്തം, പ്രകൃതിക്ഷോഭം എന്നിവമൂലം ചെലവുവരിക തുടങ്ങിയ അത്യാഹിത സന്ദര്‍ഭത്തില്‍ 25,000/ രൂപ ധനസഹായം നല്കിവരുന്നു. 2012 ലെ പുതുക്കിയ സര്‍ക്കാര്‍ ഉത്തരവു പ്രകാരം 50000/ രൂപ ധനസഹായമായി നല്കുന്നു. ചികിത്സാ ധനസഹായമായി 1,00,000/ രൂപവരെയും നല്‍കുന്നതാണ്. ഗുണഭോക്താവിന്റെ വാര്‍ഷിക കുടുംബവരുമാനപരിധി 50,000/ രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ജാതി, വരുമാനം, ചികിത്സിക്കുന്ന ഡോക്ടറുടെ നിശ്ചിത ഫോറത്തിലുള്ള സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ ബ്ലോക്ക്/മുനിസിപ്പല്‍/ കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് നല്‍കേണ്ടതാണ്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാബത്ത
പട്ടികജാതി വിഭാഗം ഉദ്യേഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി, യു.പിഎസ്.സി, വിവിധസര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂവിനും ഹാജരാകുന്നതിന് അര്‍ഹമായ യാത്രാപ്പടി നല്കുന്നു. അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ബന്ധപ്പെട്ട ഗ്രാമ/മുനിസിപ്പല്‍/കോര്പ്പറേഷന് സെക്രട്ടറിക്കു നല്കി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി യാത്രാബത്ത സ്വീകരിക്കാവുന്നതാണ്.
കേരള സംസ്ഥാന പിന്നോക്കവികസന കോര്പ്പറേഷന് (കെ.എസ്.ബി.സി.ഡി.സി.) ലിമി്റ്റഡ്
കേരള സംസ്ഥാന പിന്നോക്കവികസന കോര്പ്പറേഷന് (കെ.എസ്.ബി.സി.ഡി.സി.) ലിമിറ്റഡ്
കേരള സംസ്ഥാന പിന്നോക്ക വികസനകോര്പ്പറേഷന് കമ്പനീസ് ആക്ട് പ്രകാരം 1995ല്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിലവില്‍ വന്നു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ (എന്‍.ബി.സി.എഫ്.ഡി.സി, എന്‍.എം.ഡി.എഫ്.സി) വായ്പാ ധനസഹായവും, കേരള സര്‍ക്കാരിന്റെ ഓഹരി മൂലധനവും ഉപയോഗിച്ച് കുറഞ്ഞ പലിശനിരക്കില്‍ വൈവിധ്യമാര്‍ന്ന വായ്പാ പദ്ധതികള്‍ മറ്റ് പിന്നോക്ക മത/ന്യൂനപക്ഷ വിഭാഗങ്ങളിലെ പാവപ്പെട്ടവരുടെ സമഗ്രപുരോഗതി മുഖ്യലക്ഷ്യമാക്കി നടപ്പിലാക്കിവരുന്നു.
I. മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ ((എന്‍.ബി.സി.എഫ്.ഡി.സി)യുടെ ധനസഹായത്തോടെ
മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍((എന്‍.ബി.സി.എഫ്.ഡി.സി)യുടെ ധനസഹായത്തോടെ
ക്രമ നം. |
പദ്ധതിയുടെ പേര് |
പരമാവധി വായ്പാതുക |
പലിശ |
1 |
സ്വയംതൊഴില്‍ പദ്ധതി |
1,00,000/ (ഫണ്ടിന്റെ ലഭ്യത അനുസരിച്ച് 10ലക്ഷം വരെ) 5ലക്ഷത്തിന് മുകളില്‍ |
6% 8% |
2 |
വനിതകള്‍ക്കായുള്ള പ്രത്യേക സ്വയം തൊഴില്‍ പദ്ധതി |
1,00,000/ |
6% |
3 |
വിദ്യാഭ്യാസ പദ്ധതി |
3ലക്ഷംരൂപ (പ്രതിവര്‍ഷം75,000/ രൂപ) |
4% |
|
ആണ്‍കുട്ടികള്‍ക്ക് |
|
4% |
|
പെണ്‍കുട്ടികള്‍ക്ക് |
|
3.5% |
4 |
ലഘു വായ്പാ പദ്ധതി സന്നദ്ധ സംഘടനകള്‍(എന്‍.ജി.ഒ വഴി നല്കുന്ന വായ്പ) |
അംഗീകൃത സ്വയംസഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 50,000/ രൂപ വരെ |
3% |
5 |
സ്വയംസാക്ഷ്യം(പ്രൊഫഷല്‍ വിദ്യാഭ്യാസം നേടിയിട്ടുള്ള വര്‍ക്ക്) |
5ലക്ഷം രൂപ |
5% |
II. മതന്യൂനപക്ഷങ്ങള്‍ക്കുള്ള പദ്ധതികള്‍ (എന്‍.എം.ഡി.എഫ്.സി യുടെ സഹായത്തോടെ)
1 |
സ്വയംതൊഴില്‍ പദ്ധതി |
1,00,000/ (ഫണ്ടിന്റെ ലഭ്യത അനുസരിച്ച് 5ലക്ഷം വരെ) |
6% |
2 |
ലഘു വായ്പാ പദ്ധതി സന്നദ്ധസംഘടനകള്‍(എന്‍.ജി.ഒ വഴി നല്കുന്ന വായ്പ) |
അംഗികൃത സ്വയംസഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 25,000/ ഒരംഗത്തിന് പരമാവധി 25,000/ രൂപ വരെ |
2% |
3 |
വിദ്യാഭ്യാസ പദ്ധതി |
2ലക്ഷംരൂപ (പ്രതിവര്‍ഷം50,000/ രൂപ) |
3% |
III. കെ.എസ്.ബി.സി.ഡി.സി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ (മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് മാത്രം)
1 |
പെണ്‍കുട്ടികളുടെ വിവാഹ സഹായ പദ്ധതി |
1,00,000 |
6% |
2 |
ഉദ്യോഗസ്ഥര്‍ക്കുള്ള ഇരുചക്ര വാഹന വായ്പാ പദ്ധതി |
50,000 |
10% |
3 |
വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നതിനുള്ള വായ്പാ പദ്ധതി |
50,000 |
8.5% |
4 |
വിദേശത്ത് ജോലിക്കു പോകുന്നവര്‍ക്കുള്ള വായ്പാ പദ്ധതി |
30,000 |
8.5% |
5 |
സ്വയംതൊഴില്‍ വായ്പാ ദേശീയ ഏജന്‍സികളുടെ നിബന്ധനകള്‍ അനുസരിച്ച് |
1,00,000 |
6% |
6 |
ലഘു വായ്പാ പദ്ധതി സന്നദ്ധസംഘടന (എന്‍.ജി.ഒ)വഴി നല്കുന്ന വായ്പ |
അയല്‍ക്കൂട്ടത്തിന് പരമാവധി 2ലക്ഷം രൂപ |
5% |
7 |
ജീവനക്കാര്‍ക്കുള്ള കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പ |
50,000 |
10% |
8 |
വിദേശ വിദ്യാഭ്യാസ വായ്പ |
5,00,000വരെ 5,00,000ന് മുകളില്‍ 10,00,000വരെ |
6%
8.5% |
9 |
ജീവനക്കാര്‍ക്കുള്ള ഭവന പുനരുദ്ധാരണ വായ്പ |
2,00,000 10 |
5% |
10 |
ഇന്‍സ്റ്റിട്യൂട്ട്/ഫ്രാന് ചൈസ് ഡവലപ്മെന്റ് വായ്പ |
2,50,000 8 |
5% |
IV. മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍(എന്‍.ബി.സി.എഫ്.ഡി.സി) യുടെ ധനസഹായത്തോടെ
1 |
സ്വയംതൊഴില്‍ പദ്ധതി |
1,00,000/ (ഫണ്ടിന്റെ ലഭ്യത അനുസരിച്ച്10ലക്ഷം വരെ 5ലക്ഷത്തിന് മുകളില്‍) |
6%
8% |
2 |
കാര്‍ഷിക വായ്പാ പദ്ധതി |
1ലക്ഷം രൂപ |
6% |
3 |
വനിതകള്‍ക്കായുള്ള പ്രത്യേക സ്വയംതൊഴില്‍ പദ്ധതി |
1ലക്ഷം രൂപ |
6% |
4 |
ലഘു വായ്പാ പദ്ധതി സന്നദ്ധസംഘടനകള്‍/കുടുംബശ്രീ(സി.ഡി.എസ് കള്‍) വഴി |
അംഗീകൃത സ്വയംസഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 50,000/രൂപ വരെ |
3% |
5 |
മഹിളാ സമൃദ്ധിയോജന പദ്ധതി |
അംഗീകൃത സ്വയംസഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 50,000/രൂപ വരെ |
3% |
6 |
ശില്പ സമ്പദ് പദ്ധതി |
1ലക്ഷം രൂപവരെ(ഫണ്ടിന്റെ ലഭ്യത അനുസരിച്ച് 5ലക്ഷം വരെ) |
6% |
7 |
കൃഷി സമ്പദ് പദ്ധതി |
അംഗീകൃത SHGയിലെ ഒരംഗത്തിന് 50,000/രൂപ വരെ |
5% |
8 |
വിദ്യാഭ്യാസ പദ്ധതി |
3ലക്ഷംരൂപ |
|
|
|
ആണ്‍കുട്ടികള്‍ |
4% |
|
|
പെണ്‍കുട്ടികള്‍ |
3.5% |
9 |
സ്വയംതൊഴില്‍ വായ്പാ പദ്ധതി |
1ലക്ഷം രൂപവരെ(ഫണ്ടിന്റെ ലഭ്യത അനുസരിച്ച് 10ലക്ഷം വരെ) |
6% 8% |
V. മത ന്യൂന പക്ഷങ്ങള്‍ക്കുള്ള പദ്ധതികള്‍ (NBCFDC)യുടെ ധനസഹായത്തോടെ
1 |
സ്വയംതൊഴില്‍ പദ്ധതി |
1,00,000/രൂപ (ഫണ്ടിന്റെ ലഭ്യത അനുസരിച്ച്5ലക്ഷം വരെ) |
6% |
2 |
കാര്‍ഷിക വായ്പാ പദ്ധതി |
1ലക്ഷം രൂപ |
6% |
3 |
ലഘു വായ്പാ പദ്ധതി(സന്നദ്ധഅംഗീകൃതSHGയിലെ സംഘടനകള്‍/കുടുംബശ്രീ (CDS-കള്‍) വഴി |
25,000രൂപവരെ ഒരംഗത്തിന് പരമാവധി50,000/ രൂപ വരെ |
3% |
4 |
വിദ്യാഭ്യാസ പദ്ധതി |
2,00,000രൂപവരെ |
3% |
VI) KSBCDS യുടെ തനത് മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍
1 |
പെണ്‍കുട്ടികളുടെ വിവാഹ സഹായ പദ്ധതി |
1,00,000 |
6% |
2 |
വിദേശത്ത് ജോലിക്കു പോകുന്നവര്‍ക്കുള്ള പദ്ധതി |
50,000 |
8% |
3 |
വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നതിനുള്ള വായ്പാ പദ്ധതി |
50,000 |
8.5% |
4 |
ഉദ്യോഗസ്ഥര്‍ക്ക് ഇരുചക്ര വാഹന വായ്പാ പദ്ധതി |
50,000 |
10% |
5 |
ജീവനക്കാര്‍ക്കുള്ള കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പ |
50,000 |
10% |
6 |
ജീവനക്കാര്‍ക്കുള്ള ഭവന പുനരുദ്ധാരണ വായ്പ |
2,00,000 |
10.5% |
7 |
വിവിധോദ്ദേശ വായ്പ(സുവര്‍ണ്ണശ്രീ വായ്പ) |
1,00,000 |
8% |
8 |
പ്രവര്‍ത്തന മൂലധന വായ്പ |
1,00,000 |
8.5% |
9 |
പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വര്‍ക്കുള്ള ഭവനശ്രീ വായ്പ |
1,00,000 |
8% |
10 |
വിദ്യാശ്രീ വായ്പ |
75,000 |
6% |
11 |
സ്വയംതൊഴില്‍ |
1,00,000 |
6% |
12 |
ലഘു വായ്പാ പദ്ധതി(കുടുംബശ്രീ,സി.ഡി.എസ് വഴി) |
അയല്‍ക്കൂട്ടത്തിന് പരമാവധി2,00,000/ സി.ഡി.എസ.ന് പരമാവധി25,00,000/ ഗുണഭോക്താവിന് പരമാവധി 25,000/ |
5%
3% 3% |
പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കായി പഞ്ചായത്ത് രാജ് ആക്ട് പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍
I. ഗ്രാമ പഞ്ചായത്ത്
1. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കുമായി വയോജന വിദ്യാഭ്യാസ പരിപാടികള്‍ നടപ്പിലാക്കുക.
2. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വീട് ഓലമേയുന്നതിന് ധനസഹായം നല്‍കുക.
3. പട്ടികജാതിക്കാരുടേയും പട്ടികവര്‍ഗ്ഗക്കാരുടേയും കോളനികളില്‍ കിണറുകളും പൊതു ജലട്ടാപ്പുകളും തെരുവുവിളക്കുകളും ഏര്‍പ്പെടുത്തുക.
4. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വിവാഹം, വൈദ്യചികിത്സ, ഉപരിപഠനം, ഇന്റര്‍വ്യൂവിനു പോകുന്നതിലേയ്ക്കുള്ള യാത്രാബത്ത എന്നിവയ്ക്ക് ധനസഹായം നല്‍കുക.
5. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കോളനി രൂപീകരണ പദ്ധതികള്‍ നടപ്പിലാക്കുക.
6. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വിവേചനാധിഷ്ഠിത ഗ്രാന്റുകള്‍ നല്‍കുക.
7. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സഹായിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുക.
8. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികളുടെ ക്ഷേമപരിപാടികള്‍ ആരംഭിക്കുക.
II. ബ്ലോക്ക് പഞ്ചായത്ത്
1. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കുക.
2. പട്ടികജാതിക്കാരുടേയും പട്ടികവര്‍ഗ്ഗക്കാരുടേയും ഇടയിലുള്ള ഭൂരഹിതരെയും ഭവനരഹിതരേയും പുനരധിവസിപ്പിക്കുക.
3. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഭവന നിര്‍മ്മാണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക.
4. സംയോജിത വാസസ്ഥല വികസന പരിപാടി നടപ്പിലാക്കുക.
5. പട്ടികജാതി പട്ടികവര്‍ഗ്ഗ വ്യവസായ സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുക.
6. പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ അടിസ്ഥാന സൗകരങ്ങള്‍ ഏര്‍പ്പെടുത്തുക.
7. കോളനിവാസികള്‍ക്കുള്ള ആരോഗ്യ പദ്ധതികള്‍ നടപ്പിലാക്കുക.
III. ജില്ലാ പഞ്ചായത്ത്
1. പട്ടികജാതിക്കാരും പട്ടികവര്ഗ്ഗക്കാരുമായ സമത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കല്.
2. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള ബാലവാടികള്‍, നഴ്സറിസ്കൂളുകള്, സീസണ് ഡേകെയര്‍ സെന്ററുകള്‍, ഡോര്‍മിറ്ററികള്‍ എന്നിവയുടെ നടത്തിപ്പ്.
3. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും വേണ്ടി സഹകരണ സംഘങ്ങള്‍ സംഘടിപ്പിക്കുക.
IV. മുനിസിപ്പാലിറ്റി /കോര്പ്പറേഷന്
1. പ്രീസ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള പരിപാടികള്‍ നടപ്പിലാക്കുക.
2. അന്ധവിശ്വാസങ്ങള്‍ക്കും ജാതി ചിന്തയ്ക്കും അയിത്താചരണത്തിനുമെതിരെ പ്രചരണം നടത്തുക.
3. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കുമായി വയോജനവിദ്യാഭ്യാസ പരിപാടികള്‍ നടപ്പാക്കുക.
4. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വീട് ഓലമേയുന്നതിന് ധനസഹായം നല്‍കുക, ഭവന നിര്‍മ്മാണത്തിന് ധനസഹായം നല്‍കുക.
5. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ കോളനികളില്‍ പൊതു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.
6. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വിവാഹം, വൈദ്യചികിത്സ, ഉപരിപഠനം എന്നിവയ്ക്ക് ധനസഹായം നല്‍കുക.
7. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികള്‍ക്കുവേണ്ടി ക്ഷേമപരിപാടികള്‍ ആരംഭിക്കുക.
8. ദുര്‍ബലവിഭാഗങ്ങള്‍ക്ക് നിയമ സഹായ സമിതികള്‍ രൂപീകരിക്കുക.
9. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുവേണ്ടി മറ്റ് ക്ഷേമ പരിപാടികള്‍ നടപ്പിലാക്കുക.
കേരള സംസ്ഥാന പരിവര്‍ത്തന ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന് ക്ലിപ്തം
കേരള സംസ്ഥാന പരിവര്‍ത്തന ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന്
പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവര്‍, പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്യപ്പെട്ടവര്‍ എന്നീ വിഭാഗങ്ങളുടെ സര്വ്വതോന്മുഖമായ ഉന്നമനത്തെ ലക്ഷ്യമാക്കി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനായി 1980 ല്‍ രൂപീകൃതമായതാണ് കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന പരിവര്‍ത്തന ക്രൈസ്തവ ശുപാര്‍ശിത വികസന കോര്പ്പറേഷന്. ഈ കോര്പ്പറേഷന് സര്‍ക്കാരിന്റെയും കേന്ദ്ര പിന്നോക്ക വിഭാഗ ധനവികസന കോര്‍പ്പറേഷന്റേയും (എന്‍.ബി.സി.എഫ്.ഡി.സി.) ധനസഹായത്തോടെ വിവിധ വായ്പാ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെയുള്ള പദ്ധതികള്‍
i) കൃഷിഭൂമി വായ്പാ പദ്ധതി
കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 20 സെന്റ് കൃഷിഭൂമിയെങ്കിലും വാങ്ങുന്നതിന് 1,00,000 രൂപവരെ 4% പലിശയ്ക്ക് വായ്പയായി നല്കിവരുന്നു. വായ്പ ലഭിച്ച് 24 മാസങ്ങള്‍ക്കുശേഷം തിരിച്ചടവ് തുടങ്ങി 120 മാസ ഗഡുക്കളായി തിരിച്ചടയ്ക്കാവുന്നതാണ്.
ii) വിദേശ വായ്പാ പദ്ധതി
വിദേശരാജ്യങ്ങളില്‍ ജോലി കണ്ടെത്തുവാനുള്ള പ്രാഥമിക ചെലവുകള്‍ക്കായി 25,000 രൂപ 7% പലിശയ്ക്ക് വായ്പയായി നല്കി വരുന്നു. വായ്പ ലഭിച്ച് 3 മാസങ്ങള്‍ക്കുശേഷം തിരിച്ചടവ് തുടങ്ങി 36 മാസതവണകളായി അടച്ചുതീര്‍ക്കണം.
iii) ഭവന നിര്‍മ്മാണ വായ്പ
ഈ പദ്ധതിയിന്‍ കീഴില്‍ പുതീയ വീടുകളുടെ നിര്‍മ്മാണത്തിനായി 50,000 രൂപ വായ്പ സബ്സിഡിയില്ലാതെ അനുവദിക്കുന്നു. 5% പലിശനിരക്കില്‍ 120 മാസത്തവണകളായി തിരിച്ചടയ്ക്കാവുന്നതാണ്.
iv) ഭവന നവീകരണ വായ്പ
വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 10,000 രൂപവരെ 6% പലിശനിരക്കില്വായ്പ അനുവദിക്കുന്നു. ഇത് 100 മാസത്തവണകളായി തിരിച്ചടയ്ക്കാവുന്നതാണ്.
v) വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന സമ്മാന പദ്ധതി
എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപ, 1000 രൂപ വീതം പ്രോത്സാഹന സമ്മാനമായി നല്കുന്നു.
vi) വിവാഹ വായ്പാ ധനസഹായ പദ്ധതി
കോര്‍പ്പറേഷനിലെ ഗുണഭോക്താക്കളുടെ പെണ്മക്കളുടെ വിവാഹാവശ്യത്തി നായി 25,000രൂപ 4% പലിശ നിരക്കില്‍ വായ്പ നല്കി വരുന്നു. ഇത് 60 മാസത്തവണകളായി അടച്ച് തീര്‍ക്കാവുന്ന താണ്.
vii) സ്വയംതൊഴില്‍ വായ്പാ പദ്ധതി
കൃഷി അനുബന്ധ പദ്ധതി, ചെറുകിട വ്യവസായം, വര്‍ക്ക്ഷോപ്പ്, വാഹനവായ്പ എന്നീ ഇനങ്ങളില്‍ 50,000 രൂപവരെ എന്‍.ബി.സി.എഫ്.ഡി.സി. സഹായത്തോടെ കോര്പ്പറേഷന് നേരിട്ടു വായ്പ നല്കുന്നു. 50,000 രൂപയ്ക്ക് മുകളില്‍ 5 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍.ബി.സി.എഫ്.ഡി.സി. അംഗീകാരത്തോടെ വായ്പ അനുവദിക്കുന്നു. 6% പലിശനിരക്കില്‍ ഇത് 60 മാസത്തവണകളായി തിരിച്ചടയ്ക്കേണ്ടതാണ്.
viii) വിദ്യാഭ്യാസ വായ്പാ പദ്ധതി
എ.ഐ.സി.റ്റി.ഇ.അംഗീകരിച്ച പ്രൊഫഷല്‍ കോഴ്സുകള്‍ക്ക് (അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി, യുനാനി) 3 ലക്ഷംരുപവരെ 4.5% പലിശ നിരക്കില്‍ വായ്പ അനുവദിക്കുന്നു. കോഴ്സ് തീര്‍ന്ന് 6 മാസത്തിനുശേഷമോ ജോലി ലഭിച്ച് 3 മാസത്തിനുശേഷമോ ഏതാണ് ആദ്യം വരുന്നത് എന്ന മുറയ്ക്ക് തിരിച്ചടവ് തുടങ്ങേണ്ടതാണ്.
കേരളത്തിലെ പട്ടികജാതിപട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ മനുഷ്യ വിഭവശേഷി ഫലപ്രദമായി പ്രയോജനപ്പെടുത്തി അവരെ ക്രിയാത്മകമായ സ്വയംതൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടുത്താന്‍ പ്രാപ്തരാക്കുകയും അതുവഴി അവരെ ദേശീയവികസനത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയും അവരുടെ സര്വ്വതോന്മുഖമായ പുരോഗതി കൈവരിക്കുകയും ചെയ്യുക എന്ന പരമമായ ലക്ഷ്യം മുന്‍നിര്‍ത്തി രൂപംകൊണ്ട സ്ഥാപനമാണ് തൃശ്ശൂരിലുള്ള കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗവികസന കോര്പ്പറേഷന്. കോര്റേഷന് വിവിധ സ്വയം തൊഴില്‍ പദ്ധതികളും സാമൂഹ്യക്ഷേമ പദ്ധതികളും തൊഴിലധിഷ്ഠിതമായ പരിശീലന പരിപാടികളും നടപ്പിലാക്കിവരുന്നു. സമൂഹത്തിലെ പാവപ്പെട്ടവരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പദ്ധതിയെക്കുറിച്ച് അറിയുന്നതിനും എളുപ്പം ലഭ്യമാക്കുന്നതിനും വേണ്ടി 14 മേഖലാ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. കോര്പ്പറേഷന് വിവിധ വായ്പാ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്പ്പറേഷന് (എന്‍.എസ്.എഫ്.ഡി.സി.)ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്പ്പറേഷന് (എന്‍.എസ്.ടി.എഫ്.ഡി.സി.) എന്നിവിടങ്ങളില്‍ നിന്നാണ്. കോര്പ്പറേഷന് മാത്രമായി വായ്പ നല്കുന്ന പദ്ധതികളും മറ്റ് ധനകാര്യസ്ഥാപനങ്ങളുടെ വായ്പയും കോര്‍പ്പറേഷന്റെ സ്വന്തംവായ്പാ വിഹിതവും ചേര്‍ന്നുള്ള പുനര്‍വായ്പാ പദ്ധതികളുമുണ്ട്. ഇവ കൂടാതെ തൊഴില്‍ മേഖലയുടെ ആവശ്യങ്ങള്‍ക്കനുസൃതമായുള്ള വിവിധ തൊഴിലധിഷ്ഠിത പരിശീലന പദ്ധതികളും കോര്പ്പറേഷന് സംഘടിപ്പിക്കുന്നു.
കോര്പ്പറേഷന് മാത്രമായി വായ്പാസഹായം നല്കുന്ന പദ്ധതികള്‍
i. ബെനിഫിഷ്യറി ഓറിയന്റഡ് പദ്ധതി
സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് ചെറിയ ഇടത്തരം സ്വയംതൊഴില്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുവേണ്ടി വായ്പ നല്കുന്നു. ഈ പദ്ധതി പ്രകാരം 1,00,000 രൂപവരെ അനുവദിക്കുന്നതാണ്. അതില്‍ പരമാവധി 10,000 രൂപവരെ അര്‍ഹരായവര്‍ക്ക് സബ്സിഡി അനുവദിക്കുന്നുണ്ട്. പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് പ്രത്യേക സമയപരിധിയില്ല.
ii. പ്രൊഫഷണല്‍ സര്‍വ്വീസ് പദ്ധതി
നിശ്ചിത സാങ്കേതിക യോഗ്യതയും വൈദഗ്ദ്ധ്യവുമുള്ള (വെല്‍ഡര്‍, ഇലക്ട്രീഷ്യന്, ലബോറട്ടറിടെക്നീഷ്യന്, ഡോക്ടര്‍, എഞ്ചീനീയര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, ഫാര്‍മസിസ്റ്റ് തുടങ്ങിയവ) പട്ടികജാതിയില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നതിനും സ്വയംതൊഴില്‍ ചെയ്യുന്നതിനുമായി കോര്പ്പറേഷന് പരമാവധി 1.50 ലക്ഷം രൂപവരെ വായ്പ നല്‍കുന്നതാണ്. അതില്‍ 10,000 രൂപവരെ അര്‍ഹരായവര്‍ക്ക് സബ്സിഡി നല്കുന്നു. വായ്പയുടെ പലിശനിരക്ക് 7ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് പ്രത്യേക സമയപരിധിയില്ല.
iii. വിദേശ തൊഴില്‍ വായ്പാ പദ്ധതി
നിയമാനുസരണം പാസ്പോര്‍ട്ട്, വര്ക്ക്എഗ്രിമെന്റ്, വിസ എന്നിവ നേടിയവരും വിദേശത്ത് തൊഴില്‍ചെയ്യാന്‍ ഉദ്ദേശിക്കുന്നവരുമായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദേശതൊഴില്‍ സംബന്ധമായ ധനസഹായം നല്കാന് ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയാണിത്. പരമാവധി 50,000 രൂപവരെയാണ് വായ്പ നല്‍കുന്നത്. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലയളവ് 34 മാസവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
iv. പട്ടികജാതി വിഭാഗക്കാര്‍ക്ക് ഓട്ടോറിക്ഷ വായ്പാ പദ്ധതി
ഓട്ടോ ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ ഉപാധിയെന്ന നിലയില്‍ ഓട്ടോറിക്ഷാ വായ്പ നല്കുന്ന പദ്ധതിയാണിത്. പരമാവധി 1,60,000 രൂപവരെയാണ് വായ്പ ന്ലകുന്നത്. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
v. വിദ്യാഭ്യാസ വായ്പാ പദ്ധതി
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും എഞ്ചിനീയറിംഗ്, മെഡിസിന്, അഗ്രികള്‍ച്ചര്‍, ഫാര്‍മസി, മാനേജ്മെന്റ്, നഴ്സിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകളില്ച്ചേര്ന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി കോര്പ്പറേഷന് വായ്പനല്‍കുന്നു. വായ്പ പഠിക്കുന്ന കോഴ്സിന്റെ സ്വഭാവത്തിനും അംഗീകാരത്തിനും അനുസൃതമായി മാത്രമേ ലഭിക്കുകയുള്ളു. സംസ്ഥാനത്തിനകത്തെ പ്രൊഫഷണല്‍ ബിരുദ/ ബിരുദാനന്തര ബിരുദ പഠനത്തിന് വായ്പാതുക പരമാവധി 1,00,000 രൂപയും മറ്റ് സംസ്ഥാനങ്ങളിലെ പഠനത്തിന് 2,50,000 രൂപയാണ്. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി പഠനംകഴിഞ്ഞുള്ള 5 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
vi. വിദേശ വിദ്യാഭ്യാസ വായ്പാ പദ്ധതി
ഈ പദ്ധതി പ്രകാരം വിദേശത്തുള്ള ഏതെങ്കിലും സര്‍വ്വകലാശാലകളിലോ സ്ഥാപനങ്ങളിലോ വച്ചുള്ള പ്രൊഫഷണല്‍ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം എന്നീ തലങ്ങളിലെ പഠനത്തിന് ഒരാള്‍ക്ക് പരമാവധി 10,00,000 രൂപവരെ നിബന്ധനകള്‍ക്കു വിധേയമായി വായ്പ നല്കുന്നു. 5 ലക്ഷംരൂപവരെ പലിശനിരക്ക് 6 ശതമാനവും അതിനുമുകളില്‍ 10 ലക്ഷം രൂപവരെ 8.5 ശതമാനവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
vii. വിവാഹ വായ്പാ പദ്ധതി
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടതും ദാരിദ്ര്യരേഖക്കു താഴെയുള്ളതുമായ കുടുംബങ്ങളിലെ രക്ഷിതാക്കള്‍ക്ക് അവരുടെ പെണ്മക്കളുടെ വിവാഹം നടത്തുന്നതിനായി 1,00,000 രൂപവരെ വായ്പ നല്കുന്നു. പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് 5 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയ പരിധിയില്ല.
viii. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള കമ്പ്യൂട്ടര്‍ വായ്പാ പദ്ധതി
പട്ടികജാതിയില്‍പ്പെട്ടവരും എട്ടാംതരം മുതല്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, എഞ്ചിനീയറിംഗ്, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.എഡ്, എം.എഡ്. എന്നീ തലങ്ങളില്‍ സര്‍ക്കാര്‍ അഥവാ സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള പദ്ധതിയാണിത്. പദ്ധതി പ്രകാരം കമ്പ്യൂട്ടറും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനായി പരമാവധി 40,000 രൂപവരെ വായ്പയായി അനുവദിക്കുന്നു. 25 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സമയപരിധിയില്ല.
ix. പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള വ്യക്തിഗത വായ്പാ പദ്ധതി
ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ വിപണി സജീവമാക്കുന്നതില്‍ ഇടത്തരം വരുമാനക്കാരായ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്ക് വലുതാണ്. ആയതിനാല്‍ വിപണിയില്‍നിന്നും ആവശ്യങ്ങള്‍ നിറവേറ്റാന്‍ പട്ടികജാതിയില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി കോര്പ്പറേഷന് വ്യക്തിഗത വായ്പാ സൗകര്യം ലഭ്യമാക്കുന്നു. പരമാവധി വായ്പാ തുകയായി 50,000 രൂപയും പലിശനിരക്ക് 7ശതമാനവും തിരിച്ചടവ് കാലപരിധി 5 വര്‍ഷവുമായി നിജപ്പെടുത്തിയിരിക്കുന്നു.
x. പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇരുചക്ര വായ്പാ പദ്ധതി
പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇരുചക്ര വായ്പ കോര്പ്പറേഷന് നല്കുന്നു. പരമാവധി 50,000 രൂപവരെ ഒരാള്‍ക്ക് വായ്പയായി നല്കുന്നു. വായ്പയുടെ പലിശനിരക്ക് 7ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്.
മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ പുനര്‍വായ്പാ സഹായം ഉപയോഗിച്ചുകൊണ്ടുള്ള സംയുക്ത പദ്ധതികള്‍
എന്‍.എസ്.എഫ്.ഡി.സി. പദ്ധതികള്‍
ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ (എന്‍.എസ്.എഫ്.ഡി.സി.) പുനര്‍വായ്പാ സഹായത്തോടുകൂടി പട്ടികജാതിക്കാര്‍ക്കു മാത്രമായി നടപ്പിലാക്കുന്ന പദ്ധതികള്‍.
i) കര്‍ഷകതൊഴിലാളികള്‍ക്കുള്ള കൃഷിഭൂമി വായ്പാപദ്ധതി
ഭൂരഹിതരായ കര്‍ഷകതൊഴിലാളി കുടുംബങ്ങള്‍ക്ക് കുറഞ്ഞത് 50 സെന്റ് എങ്കിലും കൃഷിക്ക് അനുയോജ്യമായ ഭൂമി വാങ്ങുന്നതിനും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ട് ഭൂമിയില്‍നിന്നുമുള്ള വരുമാനം വഴി ഉപജീവനം നടത്തുന്നതിനുമുള്ള പദ്ധതിയാണിത്. പദ്ധതി തുകയായ 1,50,000 രൂപയില്‍ പരമാവധി 1 ലക്ഷംരൂപവരെ വായ്പയായും 50,000 രൂപവരെ സബ്സിഡിയായും നല്കുന്നു. പലിശനിരക്ക് 6ശതമാനവും തിരിച്ചടവ് 8 വര്‍ഷവുമാണ്. നിശ്ചിത സമയങ്ങളില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.
ii) മൈക്രോ ക്രെഡിറ്റ് ഫൈനാന്‍സ് പദ്ധതി
പട്ടികജാതിയില്‍പ്പെട്ടവരും സാമ്പത്തികമായി ഏറ്റവും പിന്നോക്കവസ്ഥയിലുള്ളവരുമായ ലഘുസംരംഭകര്‍ക്ക് ഏറ്റവും ചുരുങ്ങിയ മുതല്‍മുടക്ക് ആവശ്യമുള്ളമേഖലകളില് സ്വന്തമായോ കൂട്ടായോ സ്വയംതൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണിത്. പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ്. പരമാവധി 10,000 രൂപ വരെ അര്‍ഹരായവര്‍ക്ക് സബ്സിഡി നല്‍കുന്നതാണ്. വായ്പയുടെ പലിശനിരക്ക് 5%വും തിരിച്ചടവ്കാലാവധി 3 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
iii) ത്രീവീലര്‍ ഓട്ടോപിക്കപ്പ്വാന് പദ്ധതി
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ ഉപാധി എന്ന നിലയില്‍ ത്രീവീലര്‍ ഓട്ടോപിക്കപ്പ്വാന് വാങ്ങുന്നതിനായി കോര്പ്പറേഷന് വായ്പ നല്കുന്നു. പരമാവധി വായ്പാ തുക 1,50,000 രൂപയാണ്. ഇതില്‍ 10,000 രൂപവരെ അര്‍ഹരായവര്‍ക്ക് സബ്സിഡി നല്കുന്നു. വായ്പാ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. നിശ്ചിത സമയങ്ങളില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.
iv) മിനിവെഞ്ചര് പദ്ധതികള്‍
ഗുണഭോക്താക്കളുടെ അഭിരുചിക്കും തൊഴില്‍പരമായ വൈദഗ്ദ്ധ്യത്തിനുമനുസരിച്ച് വായ്പനല്‍കുന്ന പദ്ധതികളാണിവ. ഇതിന്‍പ്രകാരം വ്യക്തിഗത യൂണിറ്റുകള്‍ക്ക് അവര്‍ക്കാവശ്യമായ മേഖലകളില്‍ പദ്ധതിയുടെ വിജയസാദ്ധ്യത അനുസരിച്ച് ധനസഹായം നല്കുന്നു. പരമാവധി 2 ലക്ഷംരൂപയാണ് ധനസഹായം. അതില്‍ 10,000 രൂപവരെ അര്‍ഹരായവര്‍ക്ക് സബ്സിഡി നല്കുന്നു. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. നിശ്ചിത സമയങ്ങളില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.
v) ലഘു വ്യവസായ വായ്പാ പദ്ധതി
പട്ടികജാതിയില്‍പ്പെട്ട സംരംഭകര്‍ക്ക് ചെറിയ/ഇടത്തരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പരമാവധി 2 ലക്ഷം രൂപവരെ വായ്പ നല്കുന്ന പദ്ധതിയാണിത്. അതില്‍ 10,000 രൂപവരെ അര്‍ഹരായവര്‍ക്ക് സബ്സിഡി നല്കുന്നു. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. നിശ്ചിത സമയങ്ങളില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു
vi) മഹിളാ സമൃദ്ധി യോജന
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിക്കൊണ്ട് ആവിഷ്കരിച്ചിട്ടുള്ള ഈ പദ്ധതിയിന്‍ കീഴില്‍ പരമാവധി 30,000 രൂപ വായ്പ നല്കുന്നു. സ്ത്രീ സംരംഭകര്‍ക്ക് അവര്‍ക്ക് അനുയോജ്യമായതും എന്നാല്‍ കുറഞ്ഞ മുതല്‍മുടക്ക് മാത്രം വേണ്ടിവരുന്നതുമായ ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ട് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നതിനും അതുവഴി അവരുടെ സാമൂഹികസാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുവാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഈ പദ്ധതിയുടെ പലിശനിരക്ക് 4 ശതമാനവും തിരിച്ചടവ് കാലാവധി 3 വര്‍ഷവുമാണ്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പരമാവധി 10,000 രൂപവരെ സബ്സിഡി നല്കുന്നു.അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
vii) മഹിളാ കിസാന്‍ യോജന
പട്ടികജാതിയില്‍പ്പെട്ടവരും സംരംഭകത്വ ഗുണമുള്ളവരും സ്വന്തമായി ചെറിയതോതിലെങ്കിലും കൃഷിക്കനുയോജ്യമായ ഭൂമി ഉള്ളതുമായ വനിതകളെ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഇത്തരം ഗുണഭോക്താക്കള്‍ക്ക് കൃഷിയിലും അനുബന്ധമേഖലകളിലും ചെറിയ മുതല്‍മുടക്ക് ആവശ്യമുള്ള വരുമാനദായകമായ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ പരമാവധി 50,000 രൂപവരെ വായ്പ നല്കുന്നു. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് 10,000 രൂപ വരെ സബ്സിഡി നല്കുന്നു. വായ്പ പലിശനിരക്ക് 5 ശതമാനവും തിരിച്ചടവ്കാലാവധി 5 വര്‍ഷവുമാണ്.
viii) ശില്പി സമൃദ്ധി യോജന പദ്ധതി
സംസ്ഥാനത്തെ പട്ടികജാതിയില്‍പ്പെട്ട കരകഡശല വിദഗ്ദ്ധര്‍, ശില്പികള് എന്നിവര്‍ക്ക് അവര്‍ പ്രാവീണ്യം നേടിയ അഥവാ വ്യക്തിമുദ്രപതിപ്പിച്ച മേഖലയില്‍ അനുയോജ്യമായ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി വായ്പ നല്കുന്നു. അപേക്ഷകര്‍ക്ക് ഭാരതസര്‍ക്കാരിന്റെ ഹാന്‍ഡിക്രാഫ്റ്റ് ഡവലപ്മെന്റ് കമ്മീഷണര്‍ അനുവദിച്ചുനല്‍കിയ ആര്‍ട്ടിസാന്‍ ഐഡന്റിറ്റികാര്‍ഡ് ഉണ്ടായിരിക്കേണ്ടതാണ്. പരമാവധി വായ്പതുക 50,000 രൂപയാണ്. വായ്പ പലിശനിരക്ക് 5 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്.
എന്‍.എസ്.എഫ്.ഡി.സി.യുടെ വിദ്യാഭ്യാസ വായ്പാപദ്ധതി
പട്ടികജാതിയിലെ വളരെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍/സാങ്കേതിക വിദ്യാഭ്യാസം നേടുന്നതിനോ അഥവാ എം.ഫില്‍/പി.എച്ച്ഡി. തലങ്ങളില്‍ ഉപരിവിദ്യാഭ്യാസത്തിനോ വേണ്ടി പരമാവധി 10 ലക്ഷം രൂപവരെ വായ്പ നല്കുന്നു. പലിശനിരക്ക് ആണ്‍കുട്ടികള്‍ക്ക് 4 ശതമാനവും പെണ്കള്ക്ക് 3.5 ശതമാനവും ആണ്. തിരിച്ചടവ് കാലാവധി 5 വര്‍ഷമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
എന്‍.എസ്.ടി.എഫ്.ഡി.സി. പദ്ധതികള്‍
ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ പുനര്‍വായ്പാ സഹായത്തോടുകൂടി പട്ടികവര്ഗ്ഗത്തില്പ്പെട്ടവര്ക്കു മാത്രമായി നടപ്പിലാക്കുന്ന പദ്ധതികള്‍.
i) ഓട്ടോറിക്ഷ വായ്പാ പദ്ധതി
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരും ഓട്ടോ ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജുമുള്ള തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ ഉപാധിയെന്ന നിലയില്‍ പെട്രോള്‍ ഓട്ടോറിക്ഷാവായ്പ നല്കുന്നു. പരമാവധി 1,45,000 രൂപയാണ് ധനസഹായം. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
ii) സ്മോള്‍ എന്റര്‍പ്രൈസസ് പദ്ധതികള്‍
ഗുണഭോക്താക്കളുടെ അഭിരുചിക്കും തൊഴില്‍പരമായ വൈദഗ്ദ്ധ്യത്തിനുമനുസരിച്ച് വായ്പനല്‍കുന്ന പദ്ധതികളാണിവ. ഇതിന്‍പ്രകാരം പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തിഗത യൂണിറ്റുകള്‍ക്ക് അവര്‍ക്കാവശ്യമായ മേഖലകളില്‍ പദ്ധതിയുടെ വിജയസാദ്ധ്യത അനുസരിച്ച് ധനസഹായം നല്കുന്നു. പരമാവധി 50,000 രൂപവരെ വായ്പ നല്കുന്നു. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
iii) ആദിവാസി മഹിളാ ശക്തീകരണ്‍ യോജന
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടുകൂടി വളരെകുറഞ്ഞ പലിശനിരക്കില്‍ അവര്‍ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിപ്രകാരം വ്യക്തിഗതയൂണിറ്റൊന്നിന് പരമാവധി 50,000 രൂപവരെ ധനസഹായം അനുവദിക്കുന്നു. വായ്പയുടെ പലിശനിരക്ക് 4 ശതമാനവും തിരിച്ചടവ് കാലാവധി 5വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
iv) പട്ടികവര്ഗ്ഗസംരംഭകര്ക്കുള്ള വായ്പാ പദ്ധതി
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സംരംഭകരെ അവര്‍ക്കനുയോജ്യമായ മേഖലകളില്‍ മുതല്‍മുടക്ക് നടത്തി സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പ്രാപ്തരാക്കുവാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. പദ്ധതിയിന്‍കീഴില്‍ വിജയസാദ്ധ്യത പരിശോധിച്ചതിനുശേഷം പരമാവധി 75,000 രൂപവരെ വായ്പ നല്‍കുന്നതാണ്. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
v) സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ)
ഭാരതസര്‍ക്കാരിന്റെ ഗ്രാമ വികസന മന്ത്രാലയത്തിന്റെ പദ്ധതിയായ സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന കോര്പ്പറേഷന് നടപ്പാക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിപ്രകാരം പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട പരമാവധി 13 അംഗങ്ങളുള്‍പ്പെട്ട ഗ്രൂപ്പുകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പദ്ധതിയുടെ വിജയസാദ്ധ്യത അനുസരിച്ച് വായ്പ നല്കുന്നു. പരമാവധി 3 ലക്ഷംരൂപ വരെയാണ് ഒരു ഗ്രൂപ്പിന് അനുവദിക്കുന്നത്. ഇതില്‍ പരമാവധി 1,75,000 രൂപവരെ വായ്പയും ബാക്കിതുക സബ്സിഡിയുമാണ്. വായ്പ തുക കോര്‍പ്പറേഷനും സബ്സിഡി ഗ്രാമവികസന വകുപ്പുമാണ് നല്‍കുന്നത്.
vi) തൊഴിലധിഷ്ഠിത പരിശീലന പദ്ധതികള്‍
ദേശീയ പട്ടികജാതി/പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ധന സഹായത്തോടുകൂടിയും കോര്പ്പറേഷന് സ്വന്തമായും പട്ടികജാതിയില്‍പ്പെട്ട ഗുണഭോക്താക്കളുടെ മാനുഷിക വിഭവശേഷി വളര്‍ത്തിയെടുക്കുവാന്‍ പര്യാപ്തമായ വിധത്തിലുള്ള വിവിധയിനം തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍ നടപ്പാക്കുന്നു. സംരംഭകത്വവികസനം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണം, കൃഷി എന്നീ മേഖലകളിലുള്ള പരിശീലന പദ്ധതികളാണ് പ്രധാനമായും നടപ്പാക്കുന്നത്.
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സാധാരണഗതിയില്‍ അനുവദനീയമായ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള സമുദായങ്ങള്‍
1. അള്ളന് (ആളന്‍)
2. മലയന്‍ (കൊങ്ങമലയന്‍, പനിമലയന്) (മുന്മലബാര്പ്രദേശത്ത് മാത്രം)
3. മലവേട്ടുവന്‍
4. മലമുത്തന്‍
5. കുണ്ടുവടിയന്‍
6. പതിയന്‍ (അലക്കുകാരല്ലാത്ത)
7. തച്ചനാടന്‍ മൂപ്പന്
8. വയനാട് കാടര്‍
9. കലനാടി
10. ചിങ്ങത്താന്‍
11. മലയാളര്‍
12. മലപണിക്കര്‍
13. ഇരിവണ്ടവന്
14. മറാട്ടി
1. അടിയാന്
2. അരനാടന്‍
3. ഇരവാലന്‍
4. ഹില്‍പുലയ,മലപുലയന്‍,കറുമ്പപുലയന്,കരവഴിപുലയന്,പാമ്പപുലയന്
5. ഇരുളര്‍, ഇരുളന്‍
6. കാടര്‍, വയനാട് കാടര്‍
7. കാണിക്കാരന്, കാണിക്കാര്‍
8. കാട്ടുനായ്ക്കന്‍
9. കൊച്ചുവേലന്
10. കൊറഗ
11. കുടിയ, മേലക്കുടി
12. കുറിച്ച്യന്, കുറിച്ചിയന്‍
13. കുറുമര്‍, മുള്ളുകുറുമന്‍,മലകുറുമന്
14. കുറുമ്പന്, കുറുമന്
15. മഹാമലസ്സര്‍
16. മലൈഅരയന്, മലഅരയന്
17. മലൈപണ്ടാരം
18. മലൈ വേടന്, മലവേടന്
19. മലക്കുറവന്
20. മലസര്‍
21. മലയന്‍, നാട്ടുമലയന്‍, കൊങ്ങമലയന്‍ (കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകള്‍ ഒഴികെ)
22. മലയരയര്‍
23. മന്നാന്‍
24. മുതുവാന്‍, മുഡുഗര്‍, മുഡുവാന്‍
25. പള്ളിയന്‍, പള്ളിയാര്‍, പളിയന്‍
26. പണിയന്
27. ഉള്ളാടന്‍
28. ഉഡരാളി
29. മലവേട്ടുവന്‍ (കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍)
30. തേന്കുറുമ്പന്, ജേനുകുറുമ്പന്
31. തച്ചനാടന്‍, തച്ചനാടന്‍ മൂപ്പന്
32. ചോലനായിക്കന്‍
33. മാവിലന്
34. കരിംപാലന്‍
35. വെട്ടകുറുമന്
36. മലപണിക്കര്‍
i. വ്യാവസായിക പരിശീലന കേന്ദ്രങ്ങള്‍
ii. ഉത്പാദന പരിശീലന കേന്ദ്രം
iii. സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകള്‍
iv. അട്ടപ്പാടി, ഇടുക്കി ആരോഗ്യ പദ്ധതികള്‍
v. രോഗബാധിതര്‍ക്ക് ചികിത്സയും പുനരധിവാസവും
vi. അടിയ, പണിയ, മറ്റ് പ്രാക്തന ഗോത്രവര്‍ഗ്ഗക്കാര്‍ക്കും പ്രത്യക പാക്കേജ്.
vii. ആദിവാസി പുനരധിവാസ മിഷന് മുഖേന പുനരധിവസിക്കപ്പെട്ട സ്ഥലങ്ങളില്‍ അടിസ്ഥാനസൌകര്യങ്ങള്‍
viii. പട്ടികവര്‍ഗ്ഗ ഉപപദ്ധതി കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ചുള്ള പരിപാടികള്‍
ix. പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരുടെ അടിസ്ഥാന സൌകര്യ വികസനം
x. പട്ടികവര്‍ഗ്ഗ കലാ വ്യാപാര മേള
xi. വ്യവസായമോ, കച്ചവടമോ ആരംഭിക്കുവാനുള്ള പലിശ രഹിത വായ്പ
xii. കോളനി വികസന പദ്ധതി
xiii. ഊരുകൂട്ട രൂപീകരണവും വികസനവും
xiv. പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍, നിയമം നടപ്പാക്കല്‍
xv. പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം
xvi. മേഖലകളില്‍ കുടുംബശ്രീ പരിപാടികള്‍
xvii. വനത്തിനുള്ളില്‍ വസിക്കുന്നവരുടെ സമഗ്രവികസനം
xviii. സഹകരണസംഘങ്ങളുടെ പുനരുദ്ധാരണം
xix. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനവും അനുബന്ധ പദ്ധതികളും
കേരളത്തില്‍ 4,000 മേല്‍ സങ്കേതങ്ങളിലായി 1,10,000 അധികം കുടുംബങ്ങളിലായി 3,64,189 പട്ടികവര്‍ഗ്ഗ ജനസംഖ്യയുള്ളതായി 2001 ലെ ജനസംഖ്യാകണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും താഴെക്കിടയിലെ ജീവിത സാഹചര്യത്തില്‍ വസിക്കുന്ന ഇവര്‍ക്കായി ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിവരുന്നു. അവയില്‍ താഴെ സൂചിപ്പിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുന്നു.
1. നഴ്സറി സ്കൂളുകള്‍
പ്രീ പ്രൈമറി വിദ്യാഭ്യാസം നല്‍കുന്നതിനായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ 13 നഴ്സറിസ്കൂളുകള് പ്രവര്‍ത്തിച്ചുവരുന്നു. ഇവിടുത്തെ ടീച്ചര്‍/ആയ എന്നിവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള ചെലവും ഭരണ വകുപ്പ് വഹിക്കുന്നു. ലംപ്സംഗ്രാന്റായി ഓരോ കുട്ടിക്കും പ്രതിവര്‍ഷം 100 രൂപ വീതം നല്കുന്നു.
2. പ്രീമെട്രിക് വിദ്യാഭ്യാസം
എസ്.എസ്.എല്‍.സി. വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവുകള്‍ക്കായുള്ള ലംപ്സംഗ്രാന്റ് പ്രതിമാസ സ്റ്റൈപ്പന്റ് എന്നീ ആനുകൂല്യങ്ങള്‍ നല്കി വരുന്നു. ലംപ്സംഗ്രാന്റ് സ്റ്റൈപ്പന്റ് എന്നിവയുടെ വിതരണം സംബന്ധിച്ച വിശദ വിവരം ചുവടെ സൂചിപ്പിക്കുന്നു.
i. എല്‍.പി. വിഭാഗം ലംപ്സംഗ്രാന്റ് സ്റ്റൈപ്പന്റ്
(I മുതല്‍ IV വരെ) 140 55
ii. യു.പി.വിഭാഗം
(V മുതല്‍ VII വരെ) 240 60
iii. ഹൈസ്കൂള്‍ വിഭാഗം
(VIII മുതല്‍ X ) 330 70
ഒരു ക്ലാസില്‍ തോറ്റ് രണ്ടാം വര്‍ഷം പഠിക്കുന്ന കുട്ടികള്‍ക്ക് ലംപ്സംഗ്രാന്റിന്റെ 50% നല്കുന്നു.
3. പോസ്റ്റ്മെട്രിക് പഠനം
എസ്.എസ്.എല്‍.സി. കഴിഞ്ഞുള്ള വിവിധ കോഴ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിയില്ലാതെ മുഴുവന്‍ ഫീസും , വാര്‍ഷിക ലംപ്സംഗ്രാന്റും പ്രതിമാസ സ്റ്റൈപ്പന്റും നല്കിവരുന്നു. സര്‍ക്കാരോ, യൂണിവേഴ്സിറ്റിയോ അംഗീകരിച്ചിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും എല്ലാ കോഴ്സുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നു. വിവിധ കോഴ്സുകള്‍ക്ക് നല്കുന്ന ലംപ്സംഗ്രാന്റ് ചുവടെ കൊടുത്തിരിക്കുന്നു.
എ) പ്ലസ്ടു/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി 715/
ബി) ബി.എ./ബി.എസ്.സി./ബി.കോം./ബി.എഡ്/തത്തുല്യം 790/
സി) എം.എ/എം.എസ്.സി/എം.കോം തത്തുല്യം 1010/
ഡി) എഞ്ചിനീയറിംഗ്/വെറ്റിനറി/അഗ്രികള്‍ച്ചര്‍ തുടങ്ങിയവ 1500/
ഇ) എം.ബി.ബി.എസ്/എം.എസ്/എം.ഡി 2065/
പഠിക്കുന്ന സ്ഥാപനത്തില്‍നിന്നും 8 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 405 രൂപയും 8 കിലോമീറ്ററിനു പുറത്തുള്ളവര്‍ക്ക് 475 രൂപയും പ്രതിമാസ സ്റ്റൈപ്പന്റ് നല്കുന്നു. കോളേജ് ഹോസ്റ്റലുകളിലും മറ്റ് അംഗീകൃത ഹോസ്റ്റലുകളിലും താമസിച്ചു പഠിക്കുന്നവര്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്റിനു പകരം യഥാര്‍ത്ഥ താമസഭക്ഷണ ചെലവും പോക്കറ്റ് മണിയും നല്കുന്നു. മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം 120 രൂപയും മറ്റ് കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക് 100 രൂപയുമാണ് പോക്കറ്റ് മണി നല്‍കുന്നത്.
4. വസ്ത്രവിതരണം
ട്രൈബല്‍ സ്കൂളുകളിലും വെല്‍ഫയര്‍ സ്കൂളുകളിലുമുള്ള ലോവര്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വര്‍ഷവും രണ്ട് ജോടി യൂണിഫോം നല്കിവരുന്നു. ഇതിനുള്ള ചെലവ് ഒരു കുട്ടിക്ക് 500 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു.
5. ബോര്‍ഡിംഗിനുള്ള ധനസഹായം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ അംഗീകാരമുള്ളതും സന്നദ്ധസംഘടനകള്‍ നടത്തുന്നതുമായ ഹോസ്റ്റലുകളില്‍ അന്തേവാസികളായുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡിംഗ് ഗ്രാന്റ് ഇനത്തില്‍ 500 രൂപ നല്കിവരുന്നു.
6. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് പ്രോത്സാഹനം
പ്രൈമറി സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ മുടങ്ങാതെ സ്കൂളില്‍ അയയ്ക്കുന്നതിന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പ്രതിമാസം 50 രൂപ നിരക്കില്‍ പത്ത് മാസത്തേക്ക് 500 രൂപ പ്രോത്സാഹന ധന സഹായം നല്കിവരുന്നു. ഓരോ അദ്ധ്യയന വര്‍ഷവും ഫെബ്രുവരി മാസംവരെയുള്ള ഹാജര്‍ കണക്കാക്കി 75% ഹാജര്‍ ഉള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന ധനസഹായം നല്കുന്നു.
7. സ്കൂളില്‍ പഠിക്കുന്നവര്‍ക്കും പരാജിതരായവര്ക്കും വേണ്ടിയുള്ള ട്യൂട്ടോറിയല്‍ പദ്ധതി
വിജയ ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഹൈസ്കൂളിലും പതിനൊന്നാം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷാവസാന പരീക്ഷയ്ക്കായി പ്രത്യേക കോച്ചിംഗ് നല്‍കുക എന്നതാണ് ഇഡ പദ്ധതിയുടെ ലക്ഷ്യം. ഇഡ പദ്ധതി വഴി അടുത്തുള്ള പാരലല്‍ കോളേജില്‍ ചേര്‍ന്ന് ട്യൂഷന് പഠിക്കുന്നതിലേക്കായി പ്രതിമാസ ട്യൂഷന്‍ഫീസ് രക്ഷകര്‍ത്താക്കള്‍ക്ക് നേരിട്ടു നല്‍കുന്നതിനാണ് ഇഡ പദ്ധതിവഴി ലക്ഷ്യമിടുന്നത്. ഇഡ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍.
(i) ഹൈസ്കൂളിലേയും പ്ളസ്വണ്‍, പ്ളസ്ടുവിലെയും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന് ഫീസ് നല്‍കുക
(ii) പരാജിതരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന് നല്‍കുക
(iii) നെഹ്റു യുവകേന്ദ്രം നടപ്പാക്കുന്ന ഗിരിവികാസ്, അട്ടപ്പാടി ഫാമിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി നടപ്പാക്കുന്ന ഗുരുകുലം പദ്ധതികള്‍
(iv) പട്ടികവര്‍ഗ്ഗ ജില്ലാതല ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ പരീക്ഷയ്ക്ക് മുമ്പ് ഒരു മാസത്തെ തീവ്രപരിശീലന ക്ലാസ്സുകള്‍ നടത്തുക.
8. വിദഗ്ദ്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹനം
വാര്‍ഷിക പരീക്ഷയില്‍ 45ശതമാനവും അതില്‍ കൂടുതലും മാര്‍ക്ക് വാങ്ങി 8,9,10 സ്റ്റാന്റേര്ഡ്കളിലേയ്ക്ക് വിജയിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനമായി 50 രൂപാ വീതം നല്കി നല്കിവരുന്നു.
9. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹനം
പഠനത്തില്‍ മികവുകാട്ടുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുന്നതിനുള്ള ഒരു പദ്ധതിയാണിത്. എസ്.എസ്.എല്‍.സി., പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം എന്നീ പരീക്ഷകളില്‍ ഒന്നാം ക്ലാസില്‍ പാസ്സാകുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് യഥാക്രമം 3000, 4000, 5000, 6000 രൂപ നിരക്കില്‍ പ്രത്യേക പ്രോത്സാഹന സമ്മാനം നല്കി വരുന്നു. കൂടാതെ വയനാട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നും ഡിഗ്രി ഒന്നാം ക്ലാസില്‍ താഴെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസ്സാകുന്ന 5 വിദ്യാര്‍ത്ഥികള്‍ക്ക് വീതവും മറ്റു ജില്ലകളില്‍നിന്നും 2 വിദ്യാര്‍ത്ഥികള്‍ക്ക് വീതവും 3000 രൂപ നിരക്കില്‍ പ്രോത്സാഹന സമ്മാനം നല്കുന്നു.
10. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തല്‍
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പ്രൊഫഷണല്‍ കോഴ്സിലേയ്ക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിയാണിത്. ഓരോ സാമ്പത്തിക വര്‍ഷവും നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികളെ തെരഞ്ഞടുത്ത് ധനസഹായം നല്കിവരുന്നു.
11. അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ്സെര്‍ച്ച് ആന്റ് ഡവലപ്മെന്റ് പരിപാടി
സമര്‍ത്ഥരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതാണ് ഇഡ പദ്ധതി. ഒരു മത്സരപരീക്ഷയുടെ അടിസ്ഥാനത്തില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അഞ്ചാം ക്ലാസ്സില്‍ സ്കോളര്‍ഷിപ്പ് നല്കുന്നു. തുടര്‍ന്ന് ഇവര്‍ക്ക് പത്താം ക്ലാസുവരെ സ്കോളര്‍ഷിപ്പ് നല്കുന്നു. ഇവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനായി പുസ്തകം, ഹോസ്റ്റല്ചെലവുകള്, പ്രത്യേക ട്യൂഷന്, ആരോഗ്യപരിപാലനം, കഡണ്സലിംഗ് എന്നിവ നല്‍കുന്നതാണ്.
12. പട്ടികവര്‍ഗ്ഗ വികസനം അടിസ്ഥാനമാക്കി റിസര്‍ച്ച് ഫെലോഷിപ്പ്
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതിയെക്കുറിച്ച് ഗവേഷണ പഠനം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഒരു വര്‍ഷം മൂന്ന് ഗവേഷകരെയാണ് ഈ പദ്ധതിയില്‍ പരിഗണിക്കുന്നത്.
13. ഭാരതദര്‍ശനം/വിനോദയാത്രയും പഠനയാത്രയും
പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം, പ്രൊഫഷണല്‍, ഡിപ്ലോമ കോഴ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍വഴി വിനോദയാത്രയ്ക്കും പഠനയാത്രയ്ക്കും വേണ്ടിയുള്ള സാമ്പത്തികസഹായം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പഠനത്തില്‍ മികവ് കാട്ടുന്ന പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സാംസ്കാരികവും പൈതൃകപരവുമായും പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനും ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം നല്കുന്നു. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍നിന്നും സംഘടിപ്പിക്കുന്ന പഠനവിനോദയാത്രകള്ക്ക് മറ്റ് വിദ്യാര്‍ത്ഥികളോടൊപ്പം പങ്കെടുക്കുന്നതിന് ആവശ്യമായതുക സ്ഥാപന മേധാവിയുടെ രേഖാമൂലമായ ആവശ്യപ്രകാരം അനുവദിച്ചു നല്കുന്നു.
14. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തല്‍
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് സ്കൂളുകളിലെ അഡ്മിഷന് 100% ഉറപ്പുവരുത്തുക, ഹോസ്റ്റല്‍ സഡകര്യം വര്‍ദ്ധിപ്പിക്കുക, പഠനനിലവാരം നിശ്ചയിക്കുന്നതിന് ടെസ്റ്റ് നടത്തുക, പരിഹാര അദ്ധ്യയനം നടത്തുക, സ്പെഷ്യല്‍ കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കുക, പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക, സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ പ്രശസ്തമായ വിദ്യാലയങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കുക എന്നീ പരിപാടികള്‍ ഇഡ പദ്ധതിപ്രകാരം നടപ്പാക്കുന്നു.
15. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍
സമര്‍ത്ഥരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനും പബ്ലിക് സ്കൂള്‍ മാതൃകയില്‍ റസിഡന്‍ഷ്യല്‍ സൌകര്യത്തോടുകൂടി ആരംഭിച്ചിട്ടുള്ളവയാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ 18 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍/ആശ്രമം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് താമസം, വിദ്യാഭ്യാസം തുടങ്ങി എല്ലാ ചെലവുകളും സഡജന്യമായിരിക്കും. ഡിസംബര്‍/ജനുവരി മാസത്തില്‍ അപേക്ഷ ക്ഷണിക്കുകയും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. വാര്‍ഷിക വരുമാനം 1,00,000/ രൂപയില്‍ താഴെയുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് പേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ ജില്ലകളിലെ ഐ.റ്റി.ഡി.പി. പ്രോജക്ട്ഓഫീസര്‍/ട്രൈബല്‍ഡവലപ്മെന്റ് ഓഫീസര്‍മാര്‍ക്ക് നല്‍കാവുന്നതാണ്.
16. സമഗ്ര ആരോഗ്യ സുരക്ഷാപദ്ധതി
സംസ്ഥാനത്തെ മുഴുവന്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും സഡജന്യ ചികിത്സ നല്‍കുന്നതിനായി സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. ഈ പദ്ധതിപ്രകാരം ചികിത്സ നടത്തുമ്പോള്‍ 10,000/ രൂപ വരെ സഡജന്യ ചികിത്സാ സഹായം ലഭിക്കുന്നു. 10,000/ രൂപയ്ക്ക് മുകളില്‍ വരുന്ന ചികിത്സാചെലവ് പട്ടികവര്‍ഗ്ഗക്കാരില്‍ ബി.പി.എല്‍. വിഭാഗത്തിനായി പരിമിത പ്പെടുത്തിയിരിക്കുന്നു. വ്യക്തിഗത കേസുകളില്‍ 10,000/ രൂപ വരെ ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടും 50,000/ രൂപ വരെ ആശുപത്രി വികസന സമിതിയും 50,000/ രൂപയ്ക്ക് മുകളില്‍ ചെലവ് വരുന്ന കേസുകളില്‍ സര്‍ക്കാര്‍ അനുമതിയോടെ ആശുപത്രി അധികൃതര്‍ക്ക് അനുവദിക്കാവുന്നതാണ്. പട്ടികവര്‍ഗ്ഗ ഭാഗത്തിലെ രോഗികള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടിന് നല്കിക്കഴിഞ്ഞാല് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ചികിത്സാ സഹായം അനുവദിക്കുന്നതാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും, ആര്.സി.സി., എം.സി.സി. ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍, സഹകരണ മെഡിക്കല്‍ കോളേജ്, പരിയാരം മെഡിക്കല്‍കോളേജ് എന്നീ ആശുപത്രികളില്‍ നിന്നും ഇതിന്റെ പ്രയോജനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രോജക്ട് ഓഫീസര്‍/ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍മാരില്‍ നിന്നും ലഭിക്കുന്നതാണ്.
17. വര്‍ഷകാലത്ത് ജോലിക്ക് ആഹാരം നല്കുന്ന പരിപാടി
വര്‍ഷകാലത്ത് പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പുറത്തുപോയി അവര്‍ സാധാരണ ചെയ്യുന്ന ജോലികള്‍ ചെയ്യുവാന്‍ സാധിക്കാതെ വരികയും അവര്‍ക്കിടിയില്‍ പട്ടിണിയും കഷ്ടപ്പാടും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ കാലയളവില്‍ അവര്‍ക്ക് ജോലിയും ആഹാരവും ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഈ പദ്ധതി. ഊരുകൂട്ടങ്ങള്‍ മുഖേന ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെയുള്ള 4 മാസങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതാണ്. കൂടാതെ പട്ടികവര്‍ഗ്ഗ പുനരധിവാസ മിഷന് മുഖേന തെരഞ്ഞെടുത്ത ഭൂരഹിതരും ദരിദ്രരുമായ പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ ഗുണഭോക്താക്കളായി പരിഗണിച്ച് പദ്ധതി നടപ്പാക്കുന്നതാണ്. ഈ പദ്ധതിയില്‍ വേതനമായി 100 രൂപാ നല്‍കുന്നതാണ്. ഇതില്‍ 40 രൂപ വേതനമായും 60 രൂപ ഭക്ഷ്യധാന്യമായും നല്കുന്നു.
1) മുസ്ലീം പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
കേരളത്തിലെ വിവിധ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങള്‍ കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികള്‍ എന്നീ സ്ഥാപനങ്ങളില്‍ ബിരുദ/ബിരുദാനന്തര ബിരുദ പ്രൊഫഷണല്‍/ ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നതും, സ്വാശ്രയ കോളേജുകളില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നതുമായ മുസ്ലീം പെണ്‍കുട്ടികള്‍ക്കു മാത്രമുള്ള പദ്ധതിയാണിത്. അപേക്ഷകര്‍ 50% മാര്‍ക്കോടെ യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കുകയും വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ കവിയാനും പാടില്ല.
ബിരുദ കോഴ്സുകള്‍ക്കായി 3000 സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 4000 രൂപ ധനസഹായം ലഭിക്കുന്നു. 1000 ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കായി സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 5000 രൂപധനസഹായം നല്കുന്നു. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍/ടെക്നിക്കല്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് വര്‍ഷം 6000 രൂപ പ്രകാരഠ 1000 സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സ്കോളര്‍ഷിപ്പുകള്‍ ചട്ടങ്ങള്ക്കനുസ്യതമായി പുതുക്കാവുന്നതാണ്. പുതുക്കി അനുവദിച്ചുകിട്ടുന്നതിനായി 40% മാര്‍ക്കില്‍ കുറയാതെ തൊട്ടു മുന്‍വര്‍ഷ പരീക്ഷ വിജയിച്ചിരിക്കണം. വിശദ വിവരങ്ങള്‍ www.cllegiateedu.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. സ്കോളര്‍ഷിപ്പ് സംബന്ധിച്ച വിജ്ഞാപനം പത്രമാധ്യമങ്ങളിലും ദൃശ്യവാര്‍ത്താ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്.
2) മുസ്ലീം പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ സ്റ്റൈപ്പെന്റ്
സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗികൃത/യൂണിവേഴ്സിറ്റി അംഗികൃത ഹോസ്റ്റലുകളില്‍ താമസിച്ച് ബിരുദ/ബിരുദാനന്തര ബിരുദ/ പ്രൊഷണല്‍ കോഴ്സുകള്‍, വിവിധ ഹ്രസ്വകാല കോഴ്സുകള്‍ എന്നിവയ്ക്ക് പഠിക്കുന്ന മുസ്ലീം പെണ്‍കുട്ടികള്‍ക്ക് 50% മാര്‍ക്കോടെ യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം. കുടുംബവാര്‍ഷിക വരുമാനഠ 4.5 ലക്ഷം രൂപയില്‍ കവിയാന്‍പാടില്ല. പ്രതിമാസം 1200/ രൂപനിരക്കില്‍ പരമാവധി വര്‍ഷത്തില്‍ 12,000/ രൂപവരെ കോഴ്സ് പരിഗണന കൂടാതെ ഹോസ്റ്റല്‍ സ്റ്റൈപ്പന്റായി നല്കുന്നു. സ്വാശ്രയ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് ലഭിക്കുന്നവര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. 20-10-11 മുതല്‍ സ്കോളര്ഷിപ്പിന്റ് 20% ലത്തീന്‍ കത്തോലിക്കര്‍, പരിവര്‍ത്തന ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി നീക്കിവച്ചിരിക്കുന്നു.
മെരിറ്റ് കം മീന്‍സ് അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പ് ഇനത്തില്‍ 5000 എണ്ണവും ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് ഇനത്തില്‍ 2000 എണ്ണവും അനുവദിച്ചിട്ടുണ്ട്. പുതിയ അപേക്ഷകള്‍ ഒക്ടോബര്‍/ നവംബര്‍ മാസങ്ങളില്‍ ക്ഷണിക്കുന്നതാണ്.
3) മുസ്ലീം/നാടാര്‍ സ്കോളര്‍ഷിപ്പ്
മുസ്ലീം/നാടാര്‍ വിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രോല്സാഹനത്തിനായുള്ള ഈ സ്കോളര്‍ഷിപ്പ് ഇപ്പോള്‍ ഈ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മറ്റു പിന്നോക്കസമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍, മുന്നോക്ക സമുദായങ്ങളില്‍പ്പെട്ടവരും ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുമായ വിദ്യാര്‍ത്ഥിനികള്‍ക്കു കൂടി അനുവദിക്കുന്നു. പ്രതിവര്‍ഷം 125/ രൂപാനിരക്കില്‍ സ്കോളര്‍ഷിപ്പ് അനുവദിക്കുന്ന അപേക്ഷകന്റ് വാര്‍ഷികവരുമാനം 18,000/ രൂപയില്‍ കവിയരുത്. സര്‍ക്കാര്‍/ എയ്ഡഡ് ഹയര്സെക്കന്റ്റിസ്കൂള്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍, സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഒന്നാം വര്‍ഷ ക്ളാസ്സില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന സ്കോളര്‍ഷിപ്പുകള്‍
4) സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ്
കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം കോളേജ്/സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സ്കോളര്‍ഷിപ്പാണിത്. കേരള സ്റ്റേറ്റ് ഹയര്‍സെക്കന്ററി, വൊക്കേഷല്‍ ഹയര്‍സെക്കന്ററി, ബോര്‍ഡുകള്‍ നടത്തുന്ന പന്ത്രണ്ടാം ക്ളാസ്സ്/ തുല്യപരീക്ഷയില്‍ 80 % മാര്‍ക്കു വാങ്ങി വിജയിച്ചവരും ഏതെങ്കിലും ബിരുദകോഴ്സിന് ഒന്നാംവര്‍ഷം പഠിക്കുന്നവരും ആയിരിക്കണം.
മാനദണ്ഡം
(i) അപേക്ഷകര്‍ യോഗ്യതാപരീക്ഷയില്‍ കുറഞ്ഞത് 80% മാര്‍ക്ക് നേടിയവരും വാര്‍ഷിക കുടുംബ വരുമാനം 4.5 ലക്ഷം രൂപ കവിയാനും പാടില്ല.
(ii) അപേക്ഷകര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ അംഗീകൃത കോഴ്സിന് പഠിക്കുന്നവരായിരിക്കണം.
(iii) മറ്റ് സ്കോളര്‍ഷിപ്പുകള്‍ വാങ്ങുന്നവര്‍ ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ പാടില്ല
(iv) ആകെ സ്കോളര്‍ഷിപ്പിന്റെ 50% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.
(v) 15% സ്കോളര്‍ഷിപ്പുകള്‍ പട്ടികജാതി വിഭാഗത്തിനും 7.5% സ്കോളര്‍ഷിപ്പുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും 27% സ്കോളര്‍ഷിപ്പുകള്‍ മറ്റുപിന്നോക്ക വിഭാഗത്തിനും 3% അംഗവൈകല്യമുള്ള വിഭാഗത്തിനും നീക്കി വച്ചിരിക്കുന്നു.
സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ഗ്രൂപ്പുകള്‍ക്ക് 3:2:1 എന്ന അനുപാതത്തില്‍ വീതിച്ച് നല്‍കും. ബിരുദതലത്തില്‍ പ്രതിമാസം 1000 രൂപയും ബിരുദാനന്തരബിരുദതലത്തില്‍ 2000 രൂപയുമാണ് സ്കോളര്‍ഷിപ്പ് തുക. ഒരു അധ്യയനവര്‍ഷം പരമാവധി 10 മാസമാണ് സ്കോളര്ഷിപ്പനുവദിക്കുന്നത്. ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച മാസം മുതലാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നത്. തൊട്ടുമുമ്പുള്ള പരീക്ഷയില്‍ കുറഞ്ഞത് 60% മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 2 ാ ം വര്‍ഷം മുതല്‍ പുതുക്കി നല്‍കും.
5) മെരിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ്
കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഈ സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം കേരളത്തിലെ ക്രിസ്ത്യന്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവരും പ്രൊഫഷണല്‍/ടെക്നിക്കല്‍ കോഴ്സുകളിലെ ബിരുദ/ബിരുദാനന്തരബിരുദ ക്ളാസ്സുകളില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കിന്റെയും വരുമാനത്തിന്റെും അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പ് അനുവദിക്കുന്നു.
അപേക്ഷകര്‍ യോഗ്യതാ പരീക്ഷ 50% മാര്‍ക്കില്‍ കൂടുതല്‍ ഉള്ളവരും വാര്‍ഷിക കുടുംബവരുമാനം 2.5 ലക്ഷം കവിയാത്തവരുമായിരിക്കണം. ആകെ സ്കോളര്‍ഷിപ്പിന്റെ 30% ഓരോ വിഭാഗത്തിലേയും പെണ്‍കുട്ടികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. കോഴ്സ് ഫീസായി 20,000/രൂപ വരെയും ഹോസ്റ്റല്‍ ചാര്‍ജ്ജായി 10,000/ രൂപ വരെയും ഹോസ്റ്റലില്‍ താമസിക്കാത്തവര്‍ക്ക് 5,000/ രൂപവരെയും പ്രതിവര്‍ഷം നല്കുന്നു. ഓരോ വര്‍ഷവും കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അടുത്ത വര്‍ഷങ്ങളില്‍ വരുമാന പരിധി ബാധകമാക്കി പുതുക്കി നല്‍കുന്നതിനായി അപേക്ഷിക്കാവുന്നതാണ്. 200910 അദ്ധ്യയന വര്‍ഷങ്ങളില്‍ ഈ ആനുകൂല്യം വിതരണം ചെയ്യുന്നതിന് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. 20-11-12 വര്‍ഷം മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ വഴി ഈ ആനുകൂല്യം വിതരണം ചെയ്യുന്നു.
ബിരുദവും ബിരുദാനന്തര ബിരുദവും വരെയുള്ള പൊതുവായ സ്കോളര്‍ഷിപ്പുകള്‍ താഴെ പറയുന്നവയാണ്.
6. അദ്ധ്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
പ്ലസ്വണ്, പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ 50/രൂപയും ഡിഗ്രി ഒന്നാം വര്‍ഷം 50/ രൂപയും രണ്ടും മൂന്നും വര്‍ഷത്തില്‍ 75 രൂപയും പിജി/പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്നവര്‍ക്ക് പ്രതിമാസം 100 രൂപയും ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് 25 രൂപ അധികമായും നല്കുന്നു. അപേക്ഷിക്കേണ്ട സമയം നവംബര്‍/ഡിസംബര്‍ മാസങ്ങളും, ഇതിനുള്ള വാര്‍ഷിക വരുമാന പരിധി 1,00,000/രൂപയുമാകുന്നു.
7) അന്ധ/ബധിര/വികലാംഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
സര്‍ക്കാര്‍/എയ്ഡഡ്ട്രെയിനിംഗ്/മ്യൂസിക്/ആര്‍ട്സ് ആന്റ് സയന്‍സ് കേളേജുകള്‍/ ഹയര്‍സെക്കന്ററി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന അന്ധ/ബധിര/വികലാംഗ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ ഏപ്പെടുത്തിയതാണ് ഈ പദ്ധതി. കുടുംബ വാര്‍ഷിക വരുമാനം 2,50,000/രൂപവരെയുള്ള അന്ധ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യവും 4,50,000/രൂപ വാര്‍ഷിക വരുമാനമുള്ള അന്ധ/ബധിര/വികലാംഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ താമസത്തിനുള്ള ആനുകൂല്യവും ഈ പദ്ധതി പ്രകാരം നല്കുന്നു. ഹോസ്റ്റലില്‍ താമസിക്കാത്തവര്‍ക്ക് പ്രതിമാസം 400/ രൂപ തോതില്‍ ബോര്ഡിംഗ്ചാര്ജ്ജ് നല്കുന്നു. അന്ധര്‍ക്കു മാത്രം ട്യൂഷന്‍ഫീസ്, സ്പെഷ്യല്‍ഫീസ്, പരീക്ഷാഫീസുകളും 500/രൂപ അലവന്സുമായും നല്കുന്നതുമാണ്.
8) മ്യൂസിക്/ഫൈന്‍ ആര്‍ടസ് സ്കോളര്‍ഷിപ്പ്
തിരുവനന്തപുരം, തൃപ്പുണിത്തുറ, പാലക്കാട് എന്നിവിടങ്ങളിലെ മ്യൂസിക് കോളേജുകളിലും, തിരുവനന്തപുരം, മാവേലിക്കര, ത്യശ്ശൂര് എന്നിവിടങ്ങളിലെ ഗവണ്മെന്റ് ഫൈണ്‍ ആര്‍ട്സ് കോളേജുകളിലും, ബിരുദബിരുദാന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ഈ പദ്ധതി. വാര്‍ഷിക വരുമാനം 1,00,000/രൂപയില്‍ കവിയാത്തവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു.
9) മ്യൂസിക് സ്കോളര്‍ഷിപ്പ്
ബിരുദകോഴ്സ് (ബി.പി.എ) യ്ക്ക് 50 പേര്‍ക്ക് പ്രതിവര്‍ഷം 1,250/രൂപയും ബിരുദാനന്തര കോഴ്സ് (എം.പി.എ) യ്ക്ക് 15 പേര്‍ക്ക് പ്രതിവര്‍ഷം 1,500/ രൂപയും സ്കോളര്‍ഷിപ്പ് തുകയായി ലഭിക്കുന്നു.
10) ഫൈന്‍ ആര്‍ട്സ് സ്കോളര്‍ഷിപ്പ്
ബിരുദ കോഴ്സ് ഭരതനാട്യം, മോഹിനിയാട്ടം എന്നിവയ്ക്ക് 5 പേര്‍ക്ക് വീതം പ്രതിമാസം 300/ രൂപയും ഡ്രായിംഗ്/പെയിന്റിംഗിനും സ്കള്‍പ്ച്ചര്‍/മോഡലിംഗ് എന്നിവയ്ക്ക് 5 പേര്‍ക്ക് 250/രൂപയും സ്കോളര്‍ഷിപ്പായി നല്കുന്നു. കഥകളി വിദ്യാര്‍ത്ഥികള്‍ക്ക് (അപേക്ഷിക്കുന്ന എല്ലാപേര്‍ക്കും) പ്രതിമാസം 500/ രൂപ വീതം നല്കുന്നു. ബിരുദാനന്തര കഥകളി വിദ്യാര്‍ത്ഥികള്‍ക്ക് (അപേക്ഷിക്കുന്ന എല്ലാപേര്‍ക്കും) പ്രതിമാസം 750/ രൂപയും മറ്റ് വിഭാഗങ്ങളില്‍ പഠിക്കുന്നവര്‍ക്ക് 2 പേര്‍ക്ക് 500/ രൂപ വീതവും പ്രതിമാസം സ്കോളര്‍ഷിപ്പായി ലഭിക്കുന്നു.
11) ഐ.എ.എസ് കോച്ചിംഗ് സ്കോളര്‍ഷിപ്പ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ നടത്തുന്ന ഐ.എ.എസ് കോച്ചിംഗ് ക്ളാസ്സില്‍ പഠിക്കുന്ന എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുന്നു. ഓരോ വര്‍ഷവും അഡ്മിഷന് പൂര്‍ത്തിയാക്കിയതിനുശേഷം സ്ഥാപനമേധാവി ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന മുറയ്ക്ക് ഓരോ കേന്ദ്രത്തിനും 6,000/ രൂപ വീതം സ്കോളര്‍ഷിപ്പ് നല്കുന്നു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 9 സര്‍ക്കാര്‍ എഞ്ചീനിയറിംഗ് കോളേജുകളും 3 എയിഡഡ് എഞ്ചിനീയറിംഗ് കോളേജുകളും 43 സര്‍ക്കാര്‍ പോളിടെക്നിക് കോളേജുകളും 6 എയിഡഡ് പോളിടെക്നിക്കുകളും 39 ടെക്നിക്കല്‍ ഹൈസ്ക്കൂളുകളും 3 ഫൈന്‍ ആര്‍ട്സ് കോളേജുകളും പ്രവര്‍ത്തിക്കുന്നു. ഇവ വഴി താഴെ പറയുന്ന സാമൂഹിക ക്ഷേമ പദ്ധതികള്‍ നടന്നു വരുന്നു.
I. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ത്രൂ പോളിടെക്നിക് (സി ഡി പി റ്റി) സ്കീം
പോളിടെക്നിക്കുകളുടെ സമീപത്ത് താമസിക്കുന്ന തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് സ്വയംതൊഴില്‍ നേടുന്നതിനുതകുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തി അവരെ സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതി യാണിത്. കേന്ദ്ര മാനവ വികസന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ 31 പോളിടെക്നിക്കുകള് വഴി ഈ സ്കീം നടപ്പിലാക്കുന്നു. ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് എക്സ്റ്റെന്ഷന് സെന്ററുകള്‍ സ്ഥാപിച്ച് അതുവഴി തൊഴില്‍ പരിശീലനം നല്‍കുകയാണ് ചെയ്തുവരുന്നത്. സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള ഉപദേശങ്ങളും മറ്റു സഹായങ്ങളും ഈ എക്റ്റന്‍ഷന്‍ സെന്ററുകള്‍ വഴി ഗ്രാമവാസികള്‍ക്ക് നല്കുന്നു.
1) സെന്‍ട്രല്‍ പോളിടെക്നിക് കോളേജ്, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം
2) സര്‍ക്കാര്‍ പോളിടെക്നിക് , നെയ്യാറ്റിന്‍കര
3) സര്‍ക്കാര്‍ പോളിടെക്നിക് , നെടുമങ്ങാട്
4) സര്‍ക്കാര്‍ പോളിടെക്നിക് , ആറ്റിങ്ങല്‍
5) സര്‍ക്കാര്‍ പോളിടെക്നിക് , പുനലൂര്‍
6) സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്, ചേര്‍ത്തല
7) സര്‍ക്കാര്‍ പോളിടെക്നിക്, കായംകുളം
8) സര്‍ക്കാര്‍ പോളിടെക്നിക്, പാല
9) സര്‍ക്കാര്‍ പോളിടെക്നിക്, കുമിളി
10) വനിതാ പോളിടെക്നിക് , കളമശ്ശേരി, എറണാകുളം
11) സര്‍ക്കാര്‍ പോളിടെക്നിക് , കോതമംഗലം
12) സര്‍ക്കാര്‍ പോളിടെക്നിക് , പെരുമ്പാവൂര്‍
13) ശ്രിരാമ ഗവണ്മെന്റ് പോളിടെക്നിക്, തൃപ്പയാര്‍
14) സര്‍ക്കാര്‍ പോളിടെക്നിക് , കൊരട്ടി
15) സര്‍ക്കാര്‍ പോളിടെക്നിക് , കുന്നംകുളം
16) വനിതാ പോളിടെക്നിക് , തൃശ്ശൂര്‍
17) സര്‍ക്കാര്‍ പോളിടെക്നിക് , പാലക്കാട്
18) സര്‍ക്കാര്‍ പോളിടെക്നിക് ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ഷൊര്‍ണ്ണൂര്‍
19) എസ്. എസ് എം പോളിടെക്നിക് തിരൂര്‍,
20) വനിതാ പോളിടെക്നിക്, കോട്ടയ്ക്കല്‍
21) കേരളഗവണ്മെന്റ് പോളിടെക്നിക് കോഴിക്കോട്
22) വനിതാ പോളിടെക്നിക് കോഴിക്കോട്
23) സര്‍ക്കാര്‍ പോളിടെക്നിക് , കണ്ണൂര്‍
24) റസിഡന്സ്യല് വനിതാ പോളിടെക്നിക് , പയ്യന്നൂര്‍
25) സര്‍ക്കാര്‍ പോളിടെക്നിക് , മീനങ്ങാടി
26) സര്‍ക്കാര്‍ പോളിടെക്നിക് ,തൃക്കരിയൂര്
27) കാര്‍മ്മല്‍ പോളിടെക്നിക് കോളേജ്, ആലപ്പുഴ
28) സര്‍ക്കാര്‍ പോളിടെക്നിക്, പെരിന്തല്‍മണ്ണ
29) സ്വാമിനിത്യാനന്ദ പോളിടെക്നിക് കോളേജ്, കാഞ്ഞങ്ങാട്
30) സര്‍ക്കാര്‍ പോളിടെക്നിക്, തിരൂരങ്ങാടി
31) ത്യാഗരാജന് പോളിടെക്നിക് കോളേജ്, അളഗപ്പനഗര്‍
ഈ എക്സ്റ്റന്‍ഷന്‍ സെന്റുകള്‍ വഴി താഴെ പറയുന്ന തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തി വരുന്നു
1) ബേക്കറി ആന്റ് കോണ്ഫിക്ഷണറി കോഴ്സ്
2) ടെയിലറിംഗ് ആന്റ് ഗാര്‍മെന്റ് മേക്കിംഗ്
3) ബ്യൂട്ടീഷ്യന് കോഴ്സ്
4) ഫാഷന്‍ ഡിസൈനിംഗ്
5) സോഫ്റ്റ് ഡോള്‍ മേക്കിംഗ്
6) ജ്വല്ലറി മേക്കിംഗ്
7) ടെക്സ്റ്റൈല്‍ പ്രിന്റിംഗ്
8) ഫ്ളവര്‍ മേക്കിംഗ്
9) ഓട്ടോമൊബൈല്‍ മെക്കാനിക്ക്
10) കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് മെയിന്റനന്‍സ്
11) ഓട്ടേമൊബൈല്‍ എ.സി.മെക്കാനിക്ക്
12) ഇലക്ട്രിക്കല്വയറിംഗ്
13) അലുമിനിയംഫാബ്രിക്കേഷന്
14) ചെയിന്‍സര്‍വേ
15) സെയില്‍സ്മാന്‍ഷിപ്പ്
16) മൊബൈല്‍ഫോണ്‍ റിപ്പയറിംഗ്
17) സ്ക്രീന്‍ പ്രിന്റിംഗ്
18) കസേര നിര്‍മ്മാണം
19) ഗ്ളാസ്സ് പെയിന്റിംഗ്
20) സാന്റ്പെയിന്റിംഗ്
ഇവ കൂടാതെ ഈ പ്രദേശത്തുകാര്ക്കുതകുന്ന തരത്തിലുള്ള മറ്റ് കോഴ്സുകളും നടത്തി വരുന്നു. നൂറ് ശതമാനം കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇഡ സ്കീം 2203-00-86 എന്ന ശീര്‍ഷകത്തില്‍ അനുവദിക്കുന്ന സാമ്പത്തിക സഹായത്തോടുകൂടിയാണ് നടപ്പിലാക്കുന്നത്.
2. പി. ഡബ്ളിയു. ഡി. സ്കീം (പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റി സ്കീം)
പദ്ധതിയനുസരിച്ച് കോട്ടയത്തെയും തൃപ്പയാറിലേയും സര്‍ക്കാര്‍ പോളിടെക്നിക്കുകള് വഴി ആകെ 50 വികലാംഗരായ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന് സീറ്റ് സംവരണം ചെയ്തിട്ടുണ്ട് താഴെ പറയുന്ന രീതിയിലാണ് സംവരണം ചെയ്തിരിക്കുന്നത്.
(i) സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്, കോട്ടയം
സിവില്‍ 5, മെക്കാനിക്കല്‍ 5, ഇലക്ട്രിക്കല്‍ 5, ഇലക്ട്രോണിക്സ്&കമ്മ്യൂണിക്കേഷന്‍സ് 5, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് 5 ആകെ 25 സീറ്റുകള്‍.
(ii) ശ്രീരാമ ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, തൃപ്പയാര്‍
സിവില്‍ 5, മെക്കാനിക്കല്‍ 5, ഇലക്ട്രിക്കല്‍ 5, ഇലക്ടോണിക്സ് & കമ്മ്യൂണിക്കേഷന്‍സ് 5 ആകെ 25 സീറ്റുകള്‍
3. ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള എം. സി. എം സ്കോളര്‍ഷിപ്പ്
ഈ വകുപ്പിന് കീഴില്‍ 39 ടെക്നിക്കല്‍ ഹൈസ്കൂളുകളിലായി അദ്ധ്യയനം നടത്തുന്ന മൊത്തം 10% കുട്ടികള്ക്ക്പ്രതിമാസം 100 രൂപ നിരക്കില്‍ ഓരോ കുട്ടിയ്ക്കും 10 മാസത്തേയ്ക്ക് 1000 രൂപ എം. സി. എം സ്കോളര്‍ഷിപ്പ് നല്കി വരുന്നു. സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം 42,000/ രൂപയില്‍ കവിയാന്‍ പാടില്ല. ഒന്നാം വര്‍ഷ ആദ്യപാദപരീക്ഷയില് സെഷണല് മാര്‍ക്ക് കൂടാതെയുള്ള മൊത്തം മാര്‍ക്കില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും രണ്ടും മൂന്നും വര്‍ഷങ്ങളില്‍ തൊട്ടു മുന്‍പത്തെ വര്‍ഷാന്ത്യ പരീക്ഷയില്‍ ലഭിച്ച ആകെ മാര്‍ക്കില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചവരെയുമാണ് പരിഗണിയ്ക്കുക. കൂടാതെ രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷാന്ത്യ പരീക്ഷയില്‍ 50% മാര്‍ക്കും പ്രസ്തുത വര്‍ഷത്തിലെ ആദ്യ പാദ പരീക്ഷയില്‍ 50% മാര്‍ക്കും നേടിയിരിക്കണം. മാര്‍ക്കില്‍ തുല്യത വന്നാല്‍ രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനത്തില്‍ കുറവുള്ള വിദ്യാര്‍ത്ഥികളെയാണ് പരിഗണി ക്കുന്നത്.
4. ന്യൂനപക്ഷ വിദ്യാര്തഥികള്ക്കുള്ള മെരിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് സ്കീം (100% കേന്ദ്രാവിഷ്കൃത പദ്ധതി)
കേന്ദ്ര ഗവണ്മെന്റിന്റെ ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് ഈ സ്കോളര്‍ഷിപ്പ്. അംഗീക്യത സ്ഥാപനങ്ങളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മികച്ച ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുന്നു. ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിയ്ക്കുന്നതിനായി പഠന മികവിന്റേയും സാമ്പത്തികസ്ഥിതിയുടേയും അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പ് നല്കുന്നു. കേരളത്തിന് 4407 സ്കോളര്‍ഷിപ്പാണ് അനുവദിച്ചിട്ടുള്ളത്. അത്രയും തന്നെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് പുതുക്കുകയും ചെയ്യാവുന്നതാണ്. അപേക്ഷകര്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട മുസ്ലീം ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരും വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള കേരളത്തില്‍ ജനിച്ചവരും ആയിരിക്കണം. സര്‍ക്കാര്‍ അംഗീകരിച്ച സാങ്കേതിക/പ്രൊഫഷണല്‍ കോഴ്സിന് ബിരുദ/ബിരുദാനന്തര തലങ്ങളില്‍ ഒന്നാംവര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍വഴി അപേക്ഷിക്കാവുന്നതാണ്. പരമാവധി 10,000/ രൂപവരെ മെയിന്റനന്‍സ് അലവന്‍സായും 20,000/ വരെ ട്യൂഷന് ഫീസായും തെരഞ്ഞെടുക്കുന്നവര്‍ക്ക് നല്‍കുന്നതാണ്. എന്നാല്‍ കേന്ദ്രഗവണ്മെന്റ് വിജ്ഞാപനം ചെയ്തിട്ടുള്ള ലിസ്റ്റഡ് ഇന്സ്റ്റിറ്റിയൂഷന് ഗണത്തില്‍പെടുന്ന കേരളത്തിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴിക്കോട് ഐ. എം. എം, കോഴിക്കോട് എന്‍. എഫ്. ടി തുടങ്ങിയ 85 ഓളം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ പഠിയ്ക്കുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരവര്‍ അടയ്ക്കുന്ന മൊത്തം ട്യൂഷന് ഫീസു മടക്കി നല്‍കുന്നതാണ്.
1) സംസ്ഥാന സര്‍ക്കാരില്‍ നിന്നുളള ധനസഹായം
രാജ്യത്തെ കര, നാവിക, വ്യോമ സേനാവിഭാഗങ്ങളില്‍ നിന്നും ഏകദേശം 3540 വയസ്സില്‍ ഭൂരിഭാഗം ഭടന്മാരും വര്‍ഷംതോറും വിരമിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ രാജ്യ രക്ഷാ സേവനത്തെ മാനിച്ചുകൊണ്ട് 20-05-06 വര്‍ഷം മുതല്‍ സൈനികക്ഷേമ വകുപ്പ് പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് വിമുക്തഭടന്മാര്ക്കും ആശ്രിതര്‍ക്കുമായി നിരവധി പുനരധിവാസ ട്രെയിനിംഗുകള്‍ സംഘടിപ്പിച്ചിരിക്കുന്നു. മറ്റ് തൊഴിലുകള്‍ കരസ്ഥമാക്കുന്നതിന് ഈ ട്രെയിനിംഗുകള്‍ അവരെ അധികയോഗ്യരാക്കി മാറ്റുന്നു. ഈ ട്രെയിനിംഗിനായി വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇതിനുമുമ്പ് ട്രെയിനിംഗ് ലഭിച്ചിട്ടില്ലായെന്നുള്ള സത്യവാങ്മൂലവും സമര്‍പ്പിക്കേണ്ടതാണ്.
2) മുഖ്യമന്ത്രിയുടെ സൈനികക്ഷേമ നിധിയില്‍ നിന്നും ധനസഹായ
യുദ്ധത്തിലോ യുദ്ധസമാന സാഹചര്യങ്ങളിലോ സൈനിക സേവനത്തിനിടയ്ക്ക് കൊല്ലപ്പെടുന്ന/ കാണാതാകുന്ന/അംഗഭംഗം സംഭവിക്കുന്ന പ്രതിരോധ സേനാംഗങ്ങളുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമ നിധിയില്‍ നിന്നും പരമാവധി 10 ലക്ഷം രൂപവരെ ധനസഹായത്തിനര്ഹരാണ്. ഭീകരവാദികള്‍/ തീവ്രവാദികള്‍/നക്സലൈറ്റുകള്‍ എന്നിവരുമായുണ്ടാകുന്ന ഏറ്റുമുട്ടലില്‍ മരിക്കുന്ന പ്രതിരോധസേന/ പാരാമെഡിക്കല്‍ വിഭാഗത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപയും അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 3 ലക്ഷം രൂപവരെയും സഹായത്തിനര്‍ഹരാണ്. ആവശ്യമായ രേഖകള്‍ താഴെ കൊടുത്തിരിക്കുന്നു.
1. അപേക്ഷ (അനുബന്ധം)
2. എ.എഫ്.എം.എസ്.എഫ് 17 ഒറിജിനല്‍ (അംഗവൈകല്യം സംഭവിച്ചവര്‍ക്ക്)
3. ആട്രിബ്യൂട്ടബിലിറ്റി സര്‍ട്ടിഫിക്കറ്റ് (അനുബന്ധം)
4. അപേക്ഷ (അനുബന്ധം) അപേക്ഷകന് രക്ഷാകര്‍ത്താവാണെങ്കില്‍
5. ഡിപ്പന്റ്ന്സിയും ബന്ധവും തെളിയിക്കുന്നതിന് താലൂക്കാഫീസറുടെ സാക്ഷ്യപത്രം
6. മരണമടഞ്ഞ ജവാന്റെ നേറ്റിവിറ്റി തെളിയിക്കുന്നതിന് താലൂക്കാഫീസറുടെ സാക്ഷ്യപത്രം
7. മരണമടഞ്ഞ ജവാന്റെ സേവന വിവരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
8. അപേക്ഷകന് അവകാശിയല്ലെങ്കില്‍ അവകാശിയുടെ സമ്മതപത്രം
9. അപേക്ഷകന് അവകാശിയല്ലെങ്കില്‍ മറ്റ് ആശ്രിതരുടെ സമ്മതപത്രം
10. അപേക്ഷകന് അവകാശിയല്ലെങ്കില്‍ അപേക്ഷകന്റെ സത്യവാങ്മൂലം
3) ഭവന നിര്‍മ്മാണത്തിന് ധനസഹായം
യുദ്ധത്തിലോ സേവനത്തിനിടയില്‍ കൊല്ലപ്പെടുന്ന/ മരിക്കുന്നവരുടെ ആശ്രിതര്‍ക്കും അംഗവൈകല്യം മൂലം സേവനം തുടരാന്‍ കഴിയാതെ പിരിച്ചയയ്ക്കപ്പെടുന്നവര്ക്കും സ്വന്തമായി വീടില്ലെങ്കില്‍ ഭവന നിര്‍മ്മാണത്തിനായി സംസ്ഥാനസര്‍ക്കാര്‍ 1,00,000/ രൂപ സാമ്പത്തിക സഹായം നല്കുന്നു. വാര്‍ഷിക വരുമാനം 1,50,000/ രൂപയില്‍ താഴെയായിരിക്കണം എന്നാല്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്നവരുടെ ഭാര്യമാര്‍ക്ക് വരുമാന പരിധി ബാധകമല്ല. ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ആഫീസ് മുഖേന വിരമിച്ച/ മരണപ്പെട്ട തീയതി മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ അപേക്ഷ നല്‍കണം. ഈ വിഭാഗത്തിലെ അപേക്ഷകളുടെ അഭാവത്തില്‍ 60 വയസ്സിന് താഴെയുള്ളവരും സ്വന്തമായോ ഭാര്യയുടെപേരിലോ അപേക്ഷാതീയതി മുതല്‍ 5 വര്‍ഷമായി വീടില്ലാത്ത വിമുക്ത ഭടന്മാരെയും ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പരിഗണിക്കുന്നതാണ്. താഴെപറയുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്.
1. ഭവന നിര്മ്മാണസഹായത്തിനുള്ള അപേക്ഷ (അനുബന്ധം)
2. സ്വന്തമായോ ഭാര്യയുടെ പേരിലോ വീടില്ലെന്നുള്ള സാക്ഷ്യപത്രം
3. പി.ഡബ്ല്യുയുടേയോ, ബ്ലോക്കുപഞ്ചായത്തിലോ ജൂനിയര്‍ എഞ്ചിനീയറുടെ വിശദമായ എസ്റ്റിമേറ്റ്
4. പ്രമാണത്തിന്റെ ശരിപ്പകര്‍പ്പ്
5. നടപ്പ് വര്‍ഷം കരം ഒടുക്കിയ രസീത്
6. നിശ്ചിതഫോറത്തിലുള്ള എഗ്രിമെന്റ്
7. വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്
8. കഴിഞ്ഞ മൂന്നുവര്‍ഷമായി അപേക്ഷകന് വീടുണ്ടായിരുന്നില്ലെന്നുള്ള വില്ലേജാഫീസറുടെ സാക്ഷിപത്രം.
4) ധീരതാ പുരസ്ക്കാരങ്ങള്‍ ലഭിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ്
ധീരതയ്ക്കുള്ള ബഹുമതി പുരസ്ക്കാരങ്ങള്‍ ലഭിച്ച കേരളീയര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ക്യാഷ് അവാര്‍ഡ്, ഭൂമിയ്ക്കുപകരം തുക, ആന്യൂറ്റി തുടങ്ങിയവ ലഭിക്കുന്നതാണ്. പരമവീര ചക്രം മുതല്‍ മന്ഷന്ഇന്ഡസ്പാച്ച് വരെ ലഭിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്.
1. സമര്‍പ്പിക്കേണ്ടുന്ന രേഖകള്‍
2. അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍
3. അവാര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
4. ഭാരത സര്‍ക്കാരിന്റെ ഗസറ്റ് നോട്ടിഫിക്കേഷന്‍
5. തഹസീല്‍ദാര്‍ നല്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
6. അപേക്ഷകന്റെ സത്യവാങ് മൂലം
പുരസ്ക്കാരം, കാഷ് അവാര്‍ഡ് തുക, ഭൂമിക്കുപകരം തുക ആന്യൂറ്റി ഇവയുടെ വിശദ വിവരം പട്ടികയില്‍ കൊടുത്തിരിക്കുന്നു.
നം. |
പുരസ്ക്കാരം |
ക്യാഷ് അവാര്‍ഡ് |
ഭൂമിക്കു പകരം തുക |
ആന്യൂറ്റി |
1 |
പരംവീര്‍ ചക്ര |
28125 |
165000 |
1100 |
2 |
അശോക ചക്ര |
25000 |
137500 |
880 |
3 |
സര്‍വ്വോത്തം യുദ്ധ സേവാ മെഡല്‍ |
21250 |
121000 |
660 |
4 |
മഹാവീര്‍ ചക്ര |
18750 |
110000 |
660 |
5 |
കീര്‍ത്തി ചക്ര |
15000 |
82500 |
385 |
6 |
ഉത്തം യുദ്ധ സേവാ മെഡല്‍ |
12500 |
71500 |
385 |
7 |
വീര്‍ ചക്ര |
8750 |
55000 |
330 |
8 |
ശൌര്യചക്ര |
6250 |
55000 |
330 |
9 |
യുദ്ധ സേവാ മെഡല്‍ |
5000 |
33000 |
275 |
10 |
സേനാ മെഡല്‍ |
3750 |
22000 |
275 |
11 |
മന്ഷന്ഇന്ഡസ്പാച്ച് |
2500 |
11000 |
165 |
കൂടാതെ പരംവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ ലഭിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ യഥാക്രമം 50000/, 25000/,10,000/ രൂപാവീതം ഒറ്റത്തവണ കാഷ് അവാര്‍ഡ് നല്കുന്നു. ഇതിലേയ്ക്കായി അപേക്ഷിക്കുന്നവര്‍ താഴെ പറയുന്ന രേഖകള്‍ ഹാജരാക്കണം.
i) അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ (അനുബന്ധം)
ii) അവാര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
iii) ഭാരത സര്‍ക്കാരിന്റ് ഗസറ്റ് നോട്ടിഫിക്കേഷന്‍
iv) തഹസീല്‍ദാര്‍ നല്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
5) എക്സ്ഗ്രേഷ്യാ ഗ്രാന്റ്
മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമനിധി രൂപീകരണത്തിന് (29/6/1999) മുമ്പ് യുദ്ധത്തില്‍ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്ത പ്രതിരോധ/പാരാ മിലിറ്ററി സേനാംഗങ്ങളുടെ ആശ്രിതര്‍ക്ക് പരമാവധി 100000 രൂപവരെ ഗ്രാന്റായി നല്കുന്നു. യുദ്ധത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും ആനുപാതികമായി ഈ ഗ്രാന്റിന് 50,000 രൂപ വീതം അര്‍ഹതയുണ്ട്. കേരളത്തില്‍ സേവനമനുഷ്ഠിക്കുകയോ അത്യാഹിതം സംഭവിച്ച ഇതര സംസ്ഥാനത്തിലുള്ളവര്ക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ഹാജരാക്കേണ്ട രേഖകള്‍.
i) മരണത്തിന്/പരിക്കിന് ഇടയാക്കിയ സാഹചര്യം വ്യക്തമായി പ്രതിപാദിക്കുന്ന വ്യക്തിഗത അപേക്ഷ
ii) സംഭവം നടന്ന തീയതി, അംഗഭംഗത്തിന്റെ ശതമാനം, ആക്ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ കാണിക്കുന്ന ആട്രിബ്യൂട്ടബിലിറ്റി സര്‍ട്ടിഫിക്കറ്റ്
iii) ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റിന്റെ/സേവനവിവരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
iv) തഹസീല്‍ദാര്‍ നല്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്.
6) പ്രാദേശിക സേനാ മെഡല്‍ ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്
പ്രാദേശിക സേനാവിഭാഗങ്ങളിലെ റ്റി.എ.ഡക്കറേഷന്‍സ്/ റ്റി.എ.മെഡല്‍ ലഭിച്ച ആഫീസര്‍/മറ്റ് വിഭാഗങ്ങള്‍ക്ക് 3000 രൂപ, 2000 രൂപ ക്രമത്തില്‍ ക്യാഷ് അവാര്‍ഡ് നല്കുന്നു. ഇതിനായി താഴെപ്പറയുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്.
i) അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ (അനുബന്ധം)
ii) അവാര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
iii) തഹസീല്‍ദാര്‍ നല്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
iv) അപേക്ഷകന്റെ സത്യവാങ് മൂലം
7) മെറിറ്റ് സ്കോളര്‍ഷിപ്പ്
പഠനത്തില്‍ മിടുക്കരായ വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് പത്താം സ്റ്റാന്റേര്‍ഡ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷിക സ്കോളര്‍ഷിപ്പായി 2000 രൂപ മുതല്‍ 3,500 രൂപവരെ നല്കുന്നു. വാര്‍ഷിക കുടുംബവരുമാനം 1,00,000/ രൂപയില്‍ കവിയാത്തവരും വാര്‍ഷികാന്ത്യ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങിയവരും ഈ സ്കോളര്ഷിപ്പിനര്ഹരാണ്. ഇതിനായി താഴെ പറയുന്ന രേഖകള്‍ സഹിതം അപേക്ഷിക്കേണ്ടതാണ്.
അപേക്ഷ (അനുബന്ധം)
i) ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
ii) മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
iii) വില്ലേജാഫീസര്‍ നല്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്
8) ലംപ്സംഗ്രാന്റ്/ സ്കോളര്‍ഷിപ്പ്
നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലും രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിറ്ററിയിലും പരിശീലനം ചെയ്യുന്ന കേരളീയരായ കേഡറ്റുകള്‍ക്ക് ലംപ്സംഗ്രാന്റ്/സ്കോളര്‍ഷിപ്പ് നല്കി വരുന്നു.
9) രണ്ടാം ലോക മഹായുദ്ധസേനാനികള്‍ക്കും വിധവകള്‍ക്കും ധനസഹായം
രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത 1939 സെപ്റ്റംബറിനും 1946 ഏപ്രില്‍ മാസത്തിനുമിടയില്‍ സര്‍വ്വീസിലുണ്ടായിരുന്ന യോദ്ധാക്കള്‍ക്ക് പ്രതിമാസം 1000 രൂപയും അവരുടെ വിധവകള്‍ക്ക് പ്രതിമാസം 500 രൂപാ വിതവും ധനസഹായം നല്കുന്നു. വാര്‍ഷിക കുടുംബവരുമാനം 10,000/ രൂപവരെയുള്ളവരും പുനര്‍നിയമനം ലഭിച്ചിട്ടില്ലാത്തവരും ഈ ധനസഹായത്തനര്ഹരാണ് ഇതിനായിതാഴെപറയുന്ന രേഖകള്‍ സഹിതം അപേക്ഷിക്കാവുന്നതാണ്.
i) അപേക്ഷ
ii) ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
iii) എക്സര്‍വ്വീസ്മെന്‍ ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
iv) വില്ലേജാഫീസര്‍ നല്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്
v) മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലായെന്നും പുനര്‍നിയമനം ലഭിച്ചിട്ടില്ലെന്നുമുള്ള സത്യവാങ്മൂലം
പ്രധാനമായും മാധ്യമപ്രര്‍ത്തകരുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികളാണ് സാമൂഹ്യക്ഷേമ പദ്ധതികളായി ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്സ്വകുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കി വരുന്നത്. നിലവില്‍ വകുപ്പ് നാലുതരം ക്ഷേമപദ്ധതികളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്.
1) പത്രപ്രവര്‍ത്തക ക്ഷേമനിധി സംഭാവന
അനാരോഗ്യവും മറ്റ് അവശതകളും മൂലം തൊഴില്‍ചെയ്യാന്‍ കഴിയാതായ പത്രപ്രവര്‍ത്തകര്‍ക്ക് പെന്ഷന് ലഭ്യമാകുന്നതിനുവേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 1976 മുതല്‍ ഇതു പ്രാബല്യത്തിലുണ്ട്. ഇതിലേയ്ക്കായി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ്മന്ത്രി ചെയര്‍മാനായും വകുപ്പ് ഡയറക്ടര്‍ കണ്‍വീനറുമായി ഒരു സ്ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് പ്രതിമാസ പെന്ഷന് 1500/ രൂപയും ആശ്രിത പെന്‍ഷനായി 750/ രൂപയും നല്കി വരുന്നു.
2) കേരള പത്രപ്രവര്‍ത്തക പെന്ഷന് പദ്ധതി 1993
1993 വര്‍ഷത്തില്‍ പത്രപ്രവര്‍ത്തകര്‍ക്കു മാത്രമായി ആരംഭിച്ച ക്ഷേമ പദ്ധതിയില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകരെ കൂടിയുള്‍പ്പെടുത്തി വിപുലീകരിച്ചു നടപ്പാക്കി വരുന്നു. ഈ പദ്ധതിയില്‍ പ്രതിമാസം 200/ രൂപ വരിസംഖ്യ അടച്ച് അംഗമാകുന്നവര്ക്കിതിന്റെ പ്രയോജനം ലഭിക്കുന്നു. പത്തുവര്‍ഷമെങ്കിലും വരിസംഖ്യ അടച്ചിരിക്കണമെന്ന് വ്യവസ്ഥചെയ്യുന്നു. ഈ പദ്ധതിയില്‍ മാസികകള്‍, വാരികകള്‍ തുടങ്ങിയ പത്രേതര പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രതിമാസം പെന്‍ഷനായി 4000/ രൂപയും ആശ്രിത പെന്‍ഷനായി 2000/ രൂപയും നല്കി വരുന്നു.
3) പ്രഗത്ഭ പത്രപ്രവര്‍ത്തക ക്ഷേമപദ്ധതി
വിരമിച്ച മുതിര്‍ന്ന പത്രപ്രവത്തകകര്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ ക്ഷേമപദ്ധതി 1998 ലാണ് നിലവില്‍ വന്നത്. ഈ പദ്ധതിപ്രകാരം പ്രതിമാസം 2500/ രൂപാ വീതം ധനസഹായവും ആശ്രിതര്‍ക്ക് പ്രതിമാസം 1250/ രൂപാ വീതവും നല്കി വരുന്നു.
4) പത്രപ്രവര്‍ത്തകേതര പെന്ഷന് പദ്ധതി
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പത്രസ്ഥാപനങ്ങളില്‍ ജോലി നോക്കുന്ന പത്രപവര്ത്തകേതര ജീവനക്കാര്‍ക്കു ഗുണം ലഭിക്കാനുതകുന്ന ഈ പദ്ധതി രണ്ടായിരാമാണ്ടില്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുള്ളതാണ്. ഈ ക്ഷേമപദ്ധതിയില്‍ അംഗമായി ചേരുന്നവര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കപ്പെടുന്ന പ്രതിമാസ വരിസംഖ്യ പെന്ഷന് ഫണ്ടിലേയ്ക്ക് അടയ്ക്കേണ്ടുന്നതാണ്. ഈ പദ്ധതി പ്രകാരം യോഗ്യരായവര്‍ക്ക് പ്രതിമാസ പെന്‍ഷനായി 2500/ രൂപയും ആശ്രിത പെന്‍ഷനായി 1250/ രൂപാ നിരക്കിലും നല്കി വരുന്നു. ഇതിലെ അംഗത്വം ലഭിക്കുന്നതിനായുള്ള അപേക്ഷാഫോറം അനുബന്ധമായി കൊടുത്തിരിക്കുന്നു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി നടപ്പിലാക്കുന്ന പദ്ധതികള്‍
1.സംയോജിത ശിശു വികസന സേവന പദ്ധതി
ആരോഗ്യമുള്ള ജനവിഭാഗമാണ് ഒരു രാഷ്ട്രത്തിന്റെ മുതല്‍ക്കൂട്ട് എന്ന ആശയം മുന്നില്‍ കണ്ടുകൊണ്ട് 1975ല്‍ ആരംഭിച്ച ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ് സംയോജിത ശിശു വികസന സേവന പദ്ധതി. സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കിവരുന്ന ഈ ബൃഹത് പദ്ധതിയില്‍ ഇന്ന് 258 ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴില്‍ 32,986 അംഗന്‍വാടികളും 129 മിനി അംഗന്‍വാടികളും പ്രവര്‍ത്തിച്ചു വരുന്നു. 100% കേന്ദ്ര സഹായ പദ്ധതിയായിരുന്ന ഐ.സി.ഡി.എസ് പദ്ധതി ഇപ്പോള്‍ 90:10 എന്ന അനുപാതത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചെലവുകള്‍ വഹിച്ചു വരുന്നു. സമഗ്ര ശിശു വികസനത്തിനാവാശ്യമായ വ്യത്യസ്ത സേവനങ്ങള്‍ ഒരേസമയം ഒരേ സ്ഥലത്തുനിന്ന് ലഭ്യമാക്കി മാനവശേഷി വികസനം ലക്ഷ്യമാക്കി മാതൃ ശിശു ക്ഷേമ സേവനങ്ങള്‍ ഒരുമിച്ച് ഉറപ്പുവരുത്തി സമൂഹത്തിന്റെ താഴെതട്ടിലുളള ഒരു വിഭവകേന്ദ്രമായി മാറിയിരിക്കുകയാണ് ഐ.സി.ഡി.എസ്. പദ്ധതി.
ഐ.സി.ഡി.എസ്പദ്ധതിയുടെലക്ഷ്യങ്ങള്
ഐ.സി.ഡി.എസ്ഗുണഭോക്താക്കള്
ഐ.സി.ഡി.എസ്സേവനങ്ങള്
ഐ.സി.ഡി.എസ് പദ്ധതിമുഖാന്തിരംകുട്ടികള്ക്കുംസ്ത്രീകള്ക്കുംവേണ്ടിനടപ്പിലാക്കുന്നപദ്ധതികള്
1.1 അംഗന്‍വാടികളില്‍ കൂടിയുള്ള അനൗപചാരിക പ്രീപ്രൈമറി വിദ്യാഭ്യാസം
അംഗന്‍വാടികളില്‍ എത്തുന്ന 3 വയസ്സു മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് അനൗപചാരിക വിദ്യാഭ്യാസം നല്‍കുന്നത്. കളികള്‍ക്കു പ്രാധാന്യം നല്കി കുഞ്ഞുങ്ങള്‍ക്കു ലഭിക്കേണ്ട വിവിധങ്ങളായ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠ്യ രീതിയാണ് അംഗന്‍വാടികളില്‍ നടപ്പിലാക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് അംഗന്‍വാടികളിലെ പ്രവര്‍ത്തനസമയം. അംഗന്‍വാടി പ്രീസ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ "മഴവില്ല്" എന്ന പേരില്‍ പരിഷ്ക്കരിച്ച പാഠ്യ പദ്ധതി തയ്യാറാക്കിയിട്ടുണ്ട. ഈ പാഠ്യ പദ്ധതി അടിസ്ഥാനമാക്കിയുള്ള അനൗപചാരിക പ്രീപ്രൈമറി വിദ്യാഭ്യാസമാണ് അംഗന്‍വാടികളിലൂടെ നല്കി വരുന്നത്.
1.2 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
6 വയസ്സില്‍താഴെയുള്ള കുട്ടികള്‍ക്ക് ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, ടൈഫോയ്ഡ്, ടി.ബി, അഞ്ചാംപനി എന്നീ രോഗങ്ങള്‍ക്കെതിരായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കൂടാതെ അംഗന്‍വാടികളുടെ പരിധിയില്‍ വരുന്ന ഒരു വയസ്സു തികയാത്ത കുട്ടികള്‍ക്ക് ബി.സി.ജി, ഡി.പി.റ്റി, പോളിയോ, അഞ്ചാംപനി തുടങ്ങിയവയ്ക്കെതിരായ വാക്സിന് നല്കുന്നു. രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാര്‍ഡ് ഹെല്ത്ത്ഡേയും ന്യൂട്രീഷന്‍ ഡേയും ആചരിക്കുന്നു. അംഗന്‍വാടി വര്‍ക്കര്‍മാര്‍ പ്രതിരോധ നടപടികളെടുക്കാത്ത കുട്ടികളുടെ വിവരങ്ങള്‍ അതാതു പ്രദേശത്തുനിന്ന് ശേഖരിച്ച് ഇതിനായുള്ള ദിവസങ്ങളില്‍ പ്രസ്തുത സ്ഥലങ്ങളിലെത്തിച്ച് പ്രതിരോധ കുത്തിവയ്പുകള്‍ നടത്തിക്കുന്നു. ഈ ദിവസങ്ങളില്‍ ആരോഗ്യം, പോഷണം, ശുചിത്വം, രോഗപ്രതിരോധം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സേവനം ഉപയോഗപ്പെടുത്തി ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു.
1.3 അനുപൂരക പോഷകാഹാര പദ്ധതി
സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ഏറ്റവും പ്രധാന സേവനങ്ങളിലൊന്നാണ് അംഗന്‍വാടി വഴി നടപ്പിലാക്കി വരുന്ന അനുപൂരക പോഷകാഹാര പദ്ധതി. ഇതിന്റെ ഭാഗമായി 6 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് അംഗന്‍വാടികള്‍ വഴി പോഷകാഹാരം നല്കിവരുന്നു. ഇപ്പോള്‍ ഈ പദ്ധതിയുടെ ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ്. 50% കേന്ദ്രസഹായ പദ്ധതിയുടെ സാമ്പത്തികപോഷണ മാനദണ്ഡങ്ങള്‍ ചുവടെ സൂചിപ്പിക്കുന്നു.
വിഭാഗം |
ഒരുഗുണഭോക്താവിന്ഒരുദിവസം |
ഭക്ഷണത്തിലടങ്ങിയിരിക്കേണ്ട |
ഭക്ഷണത്തിലടങ്ങിയിരിക്കുന്ന |
6 വയസ്സിനുതാഴെയുള്ളകുട്ടികള് |
4.00 |
500 |
12-15 |
ഗുരുതരപോഷണക്കുറവുള്ളകുട്ടികള്(6മാസംമുതല്‍6വയസ്സുവരെ) |
6.00 |
800 |
20-25 |
ഗര്‍ഭിണികള്‍, മുലയൂട്ടുന്നഅമ്മമാര് |
5.00 |
600 |
18-20 |
കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിവിധ വിഭാഗങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരം നല്കി വരുന്നു. 3 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ന്യൂട്രിമിക്സ് ഭക്ഷ്യമിശ്രിതം വീടുകളില്‍ കൊടുത്തുവിടുന്നുണ്ട്. അംഗന്‍വാടിയിലെ പ്രീസ്കൂള്‍ കുട്ടികള്‍ക്ക് രാവിലെ പ്രഭാത ലഘുഭക്ഷണം, ഉച്ചയ്ക്ക് കഞ്ഞി, വൈകുന്നേരം ജനറല്‍ ഫീഡിംഗ് എന്നിങ്ങനെ മൂന്നുനേരം ഭക്ഷണം നല്കുന്നു. ഗര്‍ഭിണികള്‍ മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വൈകുന്നേരം ജനറല്‍ ഫീഡിംഗ് നല്കി വരുന്നു.
1.4 ടേക്ക് ഹോം റേഷന്‍ സ്ട്രാറ്റജി ( റ്റി.എച്ച് ആര്.എസ്)
അംഗന്‍വാടികള്‍ വഴി മൂന്നു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പോഷകാഹാര വിതരണം ചെയ്യുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതിയാണ് ടേക്ക് ഹോം റേഷന്‍ സ്ട്രാറ്റജി. ഈ പദ്ധതി പ്രകാരം 3 വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട പോഷക മൂല്യ മടങ്ങിയ ഭക്ഷ്യമിശ്രിതം (500 കെ. കലോറി 1215ഗ്രാം പ്രോട്ടീന്‍സ്) വീടുകളിലെത്തിക്കുന്നു. കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കുന്ന ന്യൂട്രിമിക്സ് എന്ന ഭക്ഷ്യ മിശ്രിതമാണ് ഇപ്രകാരം നല്കി വരുന്നത്. കേരളത്തിലെ എല്ലാ ഐ.സി.ഡി.എസ് പ്രോജക്ടുകളിലും ഈ പദ്ധതി നടപ്പിലാക്കി വരുന്നു. നിലവില്‍ ഒരു കുട്ടിയ്ക്ക് ഒരു ദിവസത്തേയ്ക്ക് 135 ഗ്രാം വീതം 15 ദിവസത്തേക്കുള്ള ന്യൂട്രിമിക്സാണ് വീടുകളില്‍ കൊടുത്തുവിടുന്നത്.
1.6 ഫ്ളക്സി ഫണ്ട്
ഐ.സി.ഡി.എസ്. പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗന്‍വാടി കേന്ദ്രങ്ങളില്‍ അടിയന്തിര ഘട്ടങ്ങളില്‍ വേണ്ടിവരുന്ന സാമ്പത്തികാവശ്യങ്ങള്‍ നേരിടുന്നതിനായി ഫ്ളക്സി ഫണ്ട് എന്ന പേരില്‍ അംഗന്‍വാടി കേന്ദ്രം ഒന്നിന് പ്രതിവര്‍ഷം 1000 രൂപ നിരക്കില്‍ താഴെപറയുന്ന ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
i) അംഗന്‍വാടി ഗുണഭോക്താക്കള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള യാത്രാസൗകര്യം ഏര്‍പ്പെടുത്തല്‍
ii) സാമൂഹ്യ സമ്പര്‍ക്ക പരിപാടി നടപ്പിലാക്കല്‍
iii) അപ്രതീക്ഷിത റഫറല്‍ സര്‍വ്വീസസ് ഏര്‍പ്പെടുത്തല്‍, അംഗന്‍വാടികളിലേക്കാവശ്യമായ പാത്രങ്ങള്‍, ക്ലീനിംഗ് ആന്റ് വാഷിംഗ് പൗഡര്‍, ലോഷന്‍ എന്നിവ വാങ്ങല്‍. ഈ തുക അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കാണ് നല്‍കുന്നത്.
1.7 അംഗന്വാടികളിലേയ്ക്ക് ആവശ്യമായ മെഡിസിന് കിറ്റുകള്‍
അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന മരുന്നിനങ്ങള്‍ ഉള്‍പ്പെടുത്തി പ്രതിവര്‍ഷം 600 രൂപ ചെലവഴിച്ച് മരുന്നു കിറ്റുകള്‍ വാങ്ങി ഓരോ അംഗന്‍വാടിയിലും വിതരണം ചെയ്യുന്നു. ചുവടെ കാണിച്ചിരിക്കുന്ന മരുന്നുകളാണ് മെഡിസിന് കിറ്റിലുള്ളത്.
i. പാരസെറ്റമോള്‍ ഗുളിക (500 മി.ഗ്രാം)
ii. പാരസെറ്റമോള്‍ സിറപ്പ് (125മി.ഗ്രാം/5മി) 60 മി.ലി)
iii. ആല്ബാര്ഡസോള് ഗുളിക (400 മി.ഗ്രാം)
iv. ഒ.ആര്.എസ് പൗഡര്‍ (ഡബ്ല്യു.എച്ച്.ഒ ഫോര്‍മുല)
v. അയണ്‍ ആന്റ് ഫോളിക് ആസിഡ് ഗുളിക (അഡള്‍ട്ട്) (എലിമെന്റല്‍ അയണ്‍ 100മി.ഗ്രാം+ ഫോളിക് ആസിഡ് 100 മി.ഗ്രാം)
vi. അയണ്‍ ആന്റ് ഫോളിക് ആസിഡ് ഗുളിക പീഡിയാട്രിക് (എലിമെന്റല്‍ അയണ്‍ 20 മി.ഗ്രാം+ ഫോളിക് ആസിഡ് 100 മി.ഗ്രാം)
vii. പോവിഡോണ്‍ അയഡിന്‍ ഓയിന്റ്മെന്റ്
viii. ബെന്‍സൈല്‍ ബന്സോയേറ്റ് ആപ്ലിക്കേഷന്‍സ് (500 മി.ലി)
ix. വൈറ്റ്ഫീല്‍ഡ് ഓയിന്റമെന്റ് (15മി.ഗ്രാം)
x. കാര്‍മിനേറ്റീവ് മിക്സ്ച്ചര്‍ (500 മി.ലി)
പ്രൈമറി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍, ജെ.പി.എച്ച്.എന്‍. എന്നിവരുടെ സേവനം ഇക്കാര്യത്തില്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് ലഭ്യമാണ്.
1.8 പ്രീസ്കൂള്‍ കിറ്റുകള്‍
ഐ.സി.ഡി.എസ് പദ്ധതിയില്‍ പ്രീസ്കൂള്‍ വിദ്യാഭ്യാസത്തിനേറെ പ്രാധാന്യം നല്കുന്നതിനാല് കുട്ടികളുടെ വികാസത്തിന് അംഗന്‍വാടികളിലൂടെ നല്കി വരുന്ന പ്രീസ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ചുവടെ സൂചിപ്പിക്കുന്നു.
i. ശാരീരിക ചാലക വികാസം
ii. വൈജ്ഞാനിക വികാസം
iii. ഭാഷാ വികാസം
iv. സാമൂഹിക വൈകാരിക വികാസം
v. സര്‍ഗ്ഗാത്മകതയും ശാസ്ത്രീയ ബോധവും
ഈ ശാരീരിക മാനസിക വികാസ പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുന്നതിനായിട്ടാണ് പ്രീസ്കൂള്‍ കിറ്റുകള്‍ തെരഞ്ഞെടുക്കുന്നത്. പ്രീസ്കൂള്‍ കിറ്റിലുണ്ടാകേണ്ട ഇനങ്ങള്‍ ഏതൊക്കെയാണെന്ന് തീരുമാനിക്കാന്‍ സര്‍ക്കാര്‍ ഒരു ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വകുപ്പദ്ധ്യക്ഷന്, അഡീഷണല്‍ ഡയറക്ടര്‍, ജോയിന്‍ ഡയറക്ടര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവരെ കൂടാതെ എസ്.സി.ഇ.ആര്.ടി , എസ്.എസ്.എ, യുനിസെഫ് എന്നിവയുടെ പ്രതിനിധികളും ടെക്നിക്കല്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ഓരോ അംഗന്‍വാടിയ്ക്കും പ്രതിവര്‍ഷം 1000 രൂപ പ്രീസ്കൂള്‍ കിറ്റുകള്‍ വാങ്ങാന്‍ അനുവദിച്ചിട്ടുണ്ട്.
കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള സൈക്കോസോഷ്യല്‍ സര്‍വ്വീസസ്
(സ്കൂള്‍ കൗണ്‍സിലിംഗ് പ്രോഗ്രാം)
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കായി അഡോളസന്റ് ഹെല്‍ത്ത് ക്ലീനിക്ക്/കൗണ്‍സിംലിംഗ് പ്രോഗ്രാം കേന്ദ്രഗവണ്മെന്റിന്റെ കിശോരി ശക്തി യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിവരുന്നു. പ്രസ്തുത സ്കൂളുകളില്‍ സൈക്കോളജിയില്‍ എം.എ അഥവാ എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ള ഒരു വനിതാ കൗണ്‍സലറെ നിയമിച്ചു കൗമാരക്കാരായ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കൗണ്‍സലിംഗ് സേവനങ്ങള്‍ നല്‍കുക, ആരോഗ്യവകുപ്പ്, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന് എന്നീ ഏജന്‍സികളുടെ സഹായത്തോടെ ആരോഗ്യ പരിശോധന, ആരോഗ്യപോഷണ വിദ്യാഭ്യാസവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുക തുടങ്ങിയ സേവനങ്ങള്‍ ഈ പദ്ധതിയിലൂടെ നല്കുന്നു. ഇപ്പോള്‍ 500ല്‍ അധികം സ്കൂളുകളില്‍ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഇവയില്‍ നിന്നു തെരഞ്ഞെടുത്ത 163 സ്കൂളുകളില്‍ സാനിറ്ററി നാപ്കിന് വെന്റിംഗ് മെഷീന് സ്ഥാപിച്ച് അതിലൂടെ കുട്ടികള്‍ക്ക് 1 രൂപാ നിരക്കില്‍ നാപ്കിന് നല്‍കുന്നതിനുള്ള പദ്ധതിയുമുണ്ട്.
രാജീവ് ഗാന്ധി സ്കീം ഫോര്‍ അഡോളസന്റ് ഗേള്‍സ് (ശബ്ല ആര്.ജി.എസ്.ഇ എ.ജി)
കൗമാരക്കാരായ പെണ്‍കുട്ടികളുടെ സമഗ്രവികസനത്തിന് വേണ്ടിയുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ കിശോരിശക്തി യോജന സംസ്ഥാനത്ത് 2008-09 മുതല്‍ നടപ്പിലാക്കിയിരുന്നു. കൗമാരക്കാരായ പെണക്കുട്ടികള്ക്കുള്ള ന്യൂട്രീഷന്‍ പദ്ധതിയായ എന്‍.പി.എ.ജി മലപ്പുറത്തും പാലക്കാടും നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഈ രണ്ടു പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ രാജീവ്ഗാന്ധി സ്കീം ഫോര്‍ അഡോളസന്റ് ഗേള്‍സ് (ശബ്ല) എന്ന നൂതന പദ്ധതി നടപ്പിലാക്കി വരുന്നു. സംസ്ഥാനത്ത് ഈ പദ്ധതി ഇടുക്കി, കൊല്ലം, മലപ്പുറം, പാലക്കാട് എന്നീ നാലു ജില്ലകളിലാണ് നടപ്പിലാക്കുന്നത്. തിരഞ്ഞെടുത്ത നാലു ജില്ലകളിലെ 50 ഐ.സി.ഡി.എസ് പ്രോജക്ടുകള്‍ വഴി പ്രോജക്ട് ഒന്നിന് 3.80 ലക്ഷം രൂപാ പ്രകാരം നോണ്ന്യൂട്രീഷണല് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് 100% കേന്ദ്ര സഹായമായി 50 പ്രോജക്ടുകള്‍ക്ക് തുക ലഭ്യമാക്കുന്നു. ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍
i. സപ്ലിമെന്ററി ന്യൂട്രീഷന്‍
ii. അയണ്‍ ആന്റ് ഫോളിക് ആസിഡ് സപ്ലിമെന്റേഷന്
iii. ഹെല്‍ത്ത് ചെക്കപ്പ് ആന്റ് റഫറല്‍ സര്‍വ്വീസ്
iv. ന്യൂട്രീഷന്‍ ആന്റ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍
v. കൗണ്‍സലിംഗ് ഗൈഡന്‍സ് ഓണ്‍ ഫാമിലി വെല്‍ഫെയര്‍, എ.ആര്.എസ്.എച്ച് ചൈല്‍ഡ് കെയര്‍
vi. ലൈഫ് സ്കില്‍ എഡ്യൂക്കേഷന്‍ ആന്റ് അക്സസ്സിംഗ് പബ്ലിക് സര്‍വീസസ്
vii. 16 വയസ്സിനുമേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് വൊക്കേഷണല്‍ ട്രെയിനിംഗ്, എന്‍.എസ്.ഡി.പി യുടെ കീഴില്‍.
കൗമാരക്കാരായ പെണ്‍കുട്ടികളുടെ സപ്ലിമെന്ററി ന്യൂട്രീഷന്‍ ചെലവുകള്‍ക്ക് പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം 50% തുക കേന്ദ്രസര്‍ക്കാരും ബാക്കി തുക സംസ്ഥാന സര്‍ക്കരുമാണ് വഹിക്കേണ്ടത്.
കണ്ടീഷണല്‍ മെറ്റേണിറ്റി ബനിഫിറ്റ് സ്കീം (ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന)
ഈ പദ്ധതി പ്രകാരം അംഗന്‍വാടിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും നിബന്ധനകള്‍ പാലിച്ചിട്ടുള്ളതുമായ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് നാലാം മാസം 1500 രൂപയും പ്രസവാനന്തരം മൂന്നാം മാസം 1500 രൂപയും ആറാം മാസം 1000 രൂപയും ഉള്‍പ്പടെ ആകെ 4000 രൂപ നിശ്ചിത നിബന്ധനകള്‍ പാലിച്ച് ഗര്‍ഭസ്ഥ, മുലയട്ടല് കാലയളവില്‍ നല്കുന്നു. കേന്ദ്ര സര്‍ക്കാര്‍ വിമന്‍ ആന്റ് ചൈല്‍ഡ് ഡെവലപ്മെന്റ് നം.095/2010/ഐ.ജി.എം.വൈ തീയതി 8/11/2010 പ്രകാരമാണ് ഈ പദ്ധതി ഉത്തരവായിട്ടുള്ളത്. ഈ പദ്ധതിയുടെ ഗുണം ഉറപ്പാക്കുന്നതിലേയ്ക്ക് അംഗന്‍വാടി വര്‍ക്കര്‍ 200 രൂപയും അംഗന്‍വാടി ഹെല്‍പ്പര്‍ക്ക് 100 രൂപയും നല്‍കുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പാലക്കാട് ജില്ലയില്‍ ഈ പദ്ധതി നടപ്പിലാക്കുവാനായി തെരഞ്ഞെടുത്തിരിക്കയാണ്.
കാര്യകര്‍ത്തൃ ബീമായോജന
അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ എന്നിവര്‍ക്കുവേണ്ടിയുള്ള ഒരു കേന്ദ്രാവിഷ്കൃത ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്. എല്‍.ഐ.സി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. 200 രൂപയാണിതിന്റെ പ്രീമിയം തുക. ഇതില്‍ 100 രൂപ എല്‍.ഐ.സി യുടെ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ടില്‍ നിന്ന് കണ്ടെത്തുകയും 100 രൂപ കേന്ദ്രസര്‍ക്കാരുമാണ് വഹിക്കുന്നത്. കൂടാതെ 80 രൂപ അധിക പ്രീമിയം അടയ്ക്കുന്ന അംഗങ്ങള്‍ക്ക് ക്രിട്ടിക്കല്‍ ഇല്‍നെസ്സിന്റെ കവറേജ് കൂടി ലഭിക്കുന്നതാണ്. എന്നാല്‍ ഈ ആനുകൂല്യത്തിനുവേണ്ടി വിഹിതം അടയ്ക്കുന്നത് 31/3/2011 വരെ ഒഴിവാക്കിയിരുന്നു. ഈ പദ്ധതിമൂലം അപകടം മൂലമല്ലാത്ത മരണം സംഭവിച്ചാല്‍ 30,000/ രൂപയും അപകടമരണമോ അപകടത്തില്‍ സ്ഥിരമായ വൈകല്യമോ സംഭവിച്ചാല്‍ 75,000/ രൂപയും അപകടം കൊണ്ട് ഭാഗികമായ അംഗവൈകല്യം സംഭവിച്ചാല്‍ 37,500/ രൂപയും ആനുകൂല്യം ലഭിക്കുന്നതാണ്. ഇതു കൂടാതെ ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡ് തൊട്ട് +2 വരെ പഠിക്കുന്ന കുട്ടികളുള്ള അംഗങ്ങള്‍ക്ക് പഠനത്തിനായി പാദവാര്‍ഷിക സ്കോളര്‍ഷിപ്പ് അനുവദിക്കുന്നതാണ്. കാന്‍സര്‍ തുടങ്ങിയ മാരക അസുഖങ്ങള്‍ക്ക് ചികിത്സയ്ക്കായി 20,000/ രൂപയും അനുവദിക്കുന്നതാണ്.
അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാര്‍ക്ക് യൂണിഫോം നെയിംബാഡ്ജ്
കേന്ദ്രസര്‍ക്കാര്‍ 2009 -10 വര്‍ഷം മുതല്‍ അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാര്‍ക്ക് യൂണിഫോം, നെയിംബാഡ്ജ് എന്നിവ ഏര്‍പ്പെടുത്തിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ ടെക്സ്റ്റൈല്‍ കോര്പ്പറേഷന് വഴി യൂണിഫോം ഒരാള്‍ 200 രൂപാ വീതം വിലവരുന്ന രണ്ട് യൂണിഫോം സാരികള്‍ നല്‍കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കുതന്നെ നെയിംബാഡ്ജ് നല്കുന്ന നടപടിയും സ്വീകരിച്ചിട്ടുണ്ട്.
സംയോജിത ശിശു സംരക്ഷണ പദ്ധതി (ഐ.സി.പി.എസ്)
ഇപ്പോള്‍ നടപ്പിലാക്കിവരുന്ന വിവിധ ശിശു സംരക്ഷണ പദ്ധതികള്‍ (ഐ.സി.പി.എസ്) ഒരു കുടക്കീഴില് വരത്തക്കവിധം സംയോജിപ്പിച്ച് "സംയോജിത ശിശുസംരക്ഷണ പദ്ധതി" എന്ന പേരില്‍ കേന്ദ്ര വനിതാശിശുവികസന മന്ത്രാലയം നടപ്പിലാക്കി വരുന്നു. ബാലനീതി (ജുവനൈല്‍ ജസ്റ്റീസ്) ഉറപ്പുവരുത്തുന്നതിനുതകുന്ന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് ഐ.സി.പി.എസ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ എന്നിവരുടെ എല്ലാ കാര്യങ്ങളും സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ കീഴില്‍ വരുത്തിയിട്ടുണ്ട്.
ഇതിന്റെ ലക്ഷ്യങ്ങള്‍
i. ബാലനീതി സേവനങ്ങള്‍ക്ക് പ്രാധാന്യം നല്കി, സേവന ഘടനയ്ക്ക് ശക്തി പകരുക
ii. എല്ലാ തലത്തിലും കഴിവ് വര്‍ദ്ധിപ്പിക്കുക
iii. ശിശു സംരക്ഷണ പദ്ധതിക്കുവേണ്ട വിവരശേഖരണവും വിജ്ഞാനശേഖരണവും നടത്തുക
iv. സാമൂഹ്യ തലത്തിലും, കുടുംബതലത്തിലും ശിശു സംരക്ഷണത്തിന് ശക്തി പകരുക
v. എല്ലാ തലങ്ങളിലും ഉചിതമായ ഇന്റര്‍സെക്ടറല്‍ പ്രതികരണം ഉറപ്പാക്കുക
vi. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക
ഐ.സി.പി.എസ് വഴി നടപ്പിലാക്കുന്ന പദ്ധതികള്‍
7.1 ശിശുഗൃഹ
6 വയസ്സിനു താഴെയുള്ള കുട്ടികളെ താമസിപ്പിക്കുക, ദത്ത് നല്കാന് യോഗ്യരായ കുട്ടികളെ ദത്ത് നല്കുന്ന പ്രക്രിയയ്ക്ക് വിധേയമാക്കുക, അമ്മത്തൊട്ടില്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുക എന്നിവയാണ് ഈ പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. പദ്ധതിപ്രകാരം സ്ഥാപനം നടത്തുന്ന എന്‍.ജി.ഒകള്‍ക്ക് ധനസഹായം നല്കുന്നു. കേരളത്തില്‍ ഇത്തരം 15 അംഗീകൃത ദത്ത് കേന്ദ്രങ്ങള്‍ ഉണ്ട്. ഇതില്‍ 3 ഏജന്‍സികള്‍ക്ക് ശിശുഗൃഹ പദ്ധതി പ്രകാരം ഗ്രാന്റ് ലഭിക്കുന്നു.
7.2 അഡോപ്ഷന്‍ കോഡിനേറ്റിംഗ് ഏജന്‍സി
അംഗീകൃത ദത്ത് നല്കല് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ക്രോഡീകരിക്കുക, വിലയിരുത്തുക, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയാണ് അഡോപ്ഷന്‍ കോഡിനേറ്റിംഗ് ഏജന്‍സിയുടെ ചുമതല. കേരളത്തില്‍ രാജഗിരി കോളേജ് കളമശ്ശേരി കേന്ദ്രമായി ഒരു അഡോപ്ഷന്‍ കോഡിനേറ്റിംഗ് ഏജന്‍സി പ്രവര്‍ത്തിക്കുന്നു. ഈ ഏജന്‍സിയ്ക്ക് തിരുവനന്തപുരം, കോഴിക്കോട്, എന്നിവിടങ്ങളില്‍ ഓരോ ഉപ ഏജന്‍സികളും പ്രവര്‍ത്തിക്കുന്നു.
7.3 ചൈല്‍ഡ് ലൈന്‍ സര്‍വ്വീസസ്
വൈഷമ്യമേറിയ സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന ഒരുസേവന വിഭാഗമാണ് ചൈല്‍ഡ് ലൈന്‍. കേന്ദ്ര മന്ത്രാലയത്തിന്റെ കീഴില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന് എന്ന സ്ഥാപനമാണിതിന്റെ കേന്ദ്രം. കേരളത്തിന് നിലവില്‍ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് എന്നീ 9 ജില്ലകളില്‍ ചൈല്‍ഡ് ലൈന്‍ സര്‍വ്വീസ് ലഭ്യമാണ്. ചൈല്‍ഡ് ലൈന്‍ സേവനത്തിനായി ബി.എസ്.എന്‍.എല്‍ ന്റെ ടോള്‍ ഫ്രീ നമ്പറായ 1098 ലേയ്ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ഡെസ്കില്‍ ബന്ധപ്പെടാവുന്നതാണ്. കുട്ടികള്‍ ഉള്‍പ്പടെ ആര്‍ക്കുവേണമെങ്കിലും ഈ നമ്പരിലേയ്ക്ക് വിളിച്ച് വിവരങ്ങള്‍ ധരിപ്പിക്കാവുന്നതാണ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളെ മോചിപ്പിച്ച് പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതാണ്. ഐ.സി.പി.എസ് പദ്ധതി പ്രകാരം ചൈല്‍ഡ് ലൈനിന്റെ ചെലവുകള്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നു.
8.1 സ്പെഷ്യല്‍ ഹോം
കുറ്റങ്ങള്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന കുട്ടികളെ ജെ.ജെ.ആക്ടിന്റെ വകുപ്പ് 10 സി പ്രകാരം ഉചിതമായ പുനരധിവാസ നടപടികള്‍ എടുക്കുന്നതിനുവേണ്ടിയാണീ സെപ്ഷ്യല്‍ ഹോം സ്ഥാപിച്ചിട്ടുള്ളത്. ആണ്‍കുട്ടികള്‍ക്ക് തിരുവനന്തപുരം പൂജപ്പുരയിലും, പെണ്‍കുട്ടികള്‍ക്കായി കോഴിക്കോട് വെള്ളിമാടുകുന്നിലും ഓരോ സ്പെഷ്യല്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നു. ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്റെ ഉത്തരവിന് പ്രകാരമാണ് കുട്ടികളെ ഇവിടെ പ്രവേശിപ്പിക്കുന്നത്.
8.2 ഒബ്സര്വേന് ഹോം
കുറ്റംചെയ്തതായി ആരോപിക്കപ്പെട്ട കുട്ടികള്‍ക്കായുള്ള താല്‍ക്കാലിക നിരീക്ഷണകേന്ദ്രങ്ങളാണ് ഒബ്സര്‍വേഷന്‍ ഹോമുകള്‍. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെ സാധാരണയായി നാല് മാസത്തേക്കാണ് ഇവിടെ പാര്‍പ്പിക്കുന്നത്. ഇടുക്കി ഒഴികെയുള്ള കേരളത്തിലെ എല്ലാ ജില്ലകളിലും ഒബ്സര്‍വേഷന്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കായുള്ള ഏക ഒബ്സര്‍വേഷന്‍ ഹോം കോഴിക്കോട് ജില്ലയിലാണ് പ്രവര്‍ത്തിക്കുന്നത് .ഇപ്പോള്‍ 14 ഒബ്സര്‍വേഷന്‍ ഹോമുകള്‍ നിലവിലുണ്ട്.
8.3 ചില്‍ഡ്രന്‍സ് ഹോം
ബാലനീതി നിയമം 2000-ലെ 2(ഡി) വകുപ്പില്‍ നിര്‍വ്വചിച്ചിട്ടുള്ള പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും പരിശീലനത്തിനും പുനരധിവാസത്തിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് ചില്‍ഡ്രന്‍സ് ഹോം. കേരളത്തില്‍ എട്ട് ചില്‍ഡ്രന്‍സ് ഹോമുകളില്‍ ആറെണ്ണം ആണ്കുട്ടികള്ക്കുള്ളതാണ്. സമൂഹത്തിലെ സാമ്പത്തികവും സാമൂഹികവും, വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍, വീടില്ലാത്ത കുട്ടികള്‍, ജീവിതമാര്‍ഗ്ഗമില്ലാത്ത കുട്ടികള്‍, ബാലവേലയില്‍ നിന്നും മോചിപ്പിക്കപ്പെട്ട കുട്ടികള്‍ തുടങ്ങി ശ്രദ്ധയും സംരക്ഷണവും ആവശ്യമായ വിഭാഗത്തിലുള്ളവരെയാണ് ചില്‍ഡ്രന്‍സ് ഹോമുകളില്‍ പ്രവേശിക്കപ്പെടുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെ ഉത്തരവിന് പ്രകാരമാണ് പ്രവേശനം അനുവദിക്കുന്നത്.
8.4 ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്
നിയമങ്ങളുമായി പൊരുത്തപ്പെടാത്ത കുട്ടികളുമായി ബന്ധപ്പെട്ട നിയമനടപടിക്രമങ്ങള്‍ അനുകമ്പയോടെയും സമഗ്രമായും സുതാര്യതയോടെ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച സംവിധാനമാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് ഈ ബോര്‍ഡിന്റെ പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ്. ഒബ്സര്‍വേഷന്‍ ഹോമുകളോടനുബന്ധിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ ബോര്‍ഡില്‍ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിട്ടുള്ള രണ്ടു സാമൂഹ്യപ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ ഒരാള്‍ വനിതയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇപ്പോള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.
8.5 ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍
ബാലനീതി സ്ഥാപനങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന 3 വര്‍ഷ കാലാവധിയുള്ള ഒരു കമ്മിറ്റിയാണിത്. ഇതില്‍ ഒരു ചെയര്‍ പേഴ്സണും നാല് അംഗങ്ങളും ഉള്‍പ്പെടുന്നുണ്ട്. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ അവകാശങ്ങള്‍, സംരക്ഷണം, സുരക്ഷ എന്നിവയെക്കുറിച്ച് അന്വേഷിച്ച് പുനരധിവാസ നടപടികളെടുക്കുകയെന്നതാണിതിന്റെ പ്രാഥമിക ചുമതലകള്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
9.1 സ്വാധര്‍ സ്കീം
ജയില്‍ മോചിതരായവര്‍, വിധവകള്‍, അഗതികളായ സ്ത്രീകള്‍, എന്നിവര്‍ക്കുവേണ്ടിയുള്ള ഒരു പദ്ധതിയാണിത്. ഇതിന്റെ ഗുണഭോക്താക്കള്‍ക്ക് താമസം, ഭക്ഷണം, വസ്ത്രം, കൌണ്സിലിംഗ്, തൊഴില്‍ പരിശീലനം എന്നിവ നല്കി പുനരധിവസിപ്പിക്കുന്നതാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്വാധര്‍ സ്കീമില്പ്പെടുന്നതിനായി സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ക്ക് അപേക്ഷിക്കേണ്ടതാണ്.
9.2 ലിംഗാവബോധ പരിപാടി
സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായി വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളും, ലൈംഗിക പീഡനം, ഗാര്‍ഹിക പീഡനം, സ്ത്രീധന പ്രശ്നങ്ങള്‍ മുതലായവയെ പ്രതിരോധിക്കുവാന്‍ നിയമത്തെ ഉപയോഗിക്കുന്നതിനും പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുന്നതിനും സ്ത്രീകളെയും യുവതികളേയും പ്രാപ്തരാക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുകയെന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സാമൂഹ്യ നീതി വകുപ്പ് ഇത്തരത്തിലുള്ള പ്രചരണ പരിപാടികള്‍ ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍വഴി നിരന്തരം നടത്തിവരുന്നു. കൂടാതെ സംസ്ഥാനത്തെ വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട്www.keralawomen.gov.inഎന്ന വെബ്പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
9.3 ഫിനിഷിംഗ് സ്കൂള്‍
തൊഴിലന്വേഷകരായ സ്ത്രീകള്‍ക്ക് പരിശീലനം നല്കി, അവരുടെ ക്ഷമത വര്‍ദ്ധിപ്പിച്ച് തൊഴില്‍ പ്രാപ്തരാക്കുകയെന്നതാണ് ഫിനിഷിംഗ് സ്കൂള്‍ പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി ഐ.ടി.ഐ.കള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, ഐ.ഐ.ടി.കള്‍, സ്വകാര്യപൊതുമേഖല വ്യവസായ സ്ഥാപനങ്ങള്‍ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നതോടൊപ്പം പരിശീലനം പൂര്‍ത്തിയായവര്‍ക്ക് പുനരധിവാസത്തിനും സ്വന്തമായി തൊഴില്‍ യൂണിറ്റുകള്‍ നടത്തുവാനുമുള്ള ധനസഹായം നല്‍കുന്നതിനും ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നു. ഇതിന്റെ സേവനം ലഭിക്കുന്നതിനായി വനിതാക്ഷേമസ്ഥാപന സൂപ്രണ്ടുമാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകര്‍ വനിതാക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളോ, സമീപ പ്രദേശത്തെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വനിതകളോ ആയിരിക്കേണ്ടതാണ്.
9.4 മംഗല്യ (വിധവാ വിവാഹ പ്രോത്സാഹന പദ്ധതി)
വിധവകള്‍ക്ക് കഴിവും പ്രാപ്തിയും സാമ്പത്തിക ഭദ്രതയും ഉള്ള നാളുകളില്‍ സംരക്ഷണ മുണ്ടായിരിക്കുകയും അന്ത്യനാളുകളില്‍ സംരക്ഷണമുണ്ടാകാത്ത അവസ്ഥയുണ്ടാകാതിരിക്കുവാനുമാണ് വിധവാ വിവാഹ പ്രോത്സാഹന പദ്ധതി (മംഗല്യ) നടപ്പിലാക്കുന്നത്. ഇതിനായര്ഹതയുള്ളവര്ക്ക് 25,000 രൂപയുടെ ധനസഹായമാണ് നല്‍കുന്നത്. ഇതിനായി സി.ഡി.പി.ഒ.മാര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്.
a) ആദ്യഭര്‍ത്താവ് മരണപ്പെട്ടതാണെങ്കില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ പകര്‍പ്പ്. റേഷന്‍ കാര്‍ഡില്‍ ഭര്‍ത്താവിന്റെ പേരുള്‍പ്പെട്ട പേജ്, മരണപ്പെട്ടയാളിന്റെ വിധവയാണ് അപേക്ഷക എന്ന് തെളിയിക്കുന്ന രേഖ, മരണസര്‍ട്ടിഫിക്കറ്റ്.
b) വിവാഹബന്ധം വേര്പ്പെടുത്തിയതാണെങ്കില് ആയതു സംബന്ധിച്ച കോടതി ഉത്തരവ്
c) സംസ്ഥാനം അംഗീകരിച്ച ബി.പി.എല്‍ ലിസ്ററില്‍ അംഗമാണെന്നതിന്റെ തെളിവ് (റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, പഞ്ചായത്തില്‍ നിന്നുള്ള ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്)
d) അപേക്ഷകയുടെ ജനനത്തീയതി തെളിയിക്കുന്നതിനുള്ള മതിയായ രേഖ(സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്)
e) പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
9.5 വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ ധനസഹായപദ്ധതി
വനിതകള്‍ ഗൃഹനാഥരായുള്ള ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഈ ധനസഹായത്തിനര്ഹതയുണ്ടായിരിക്കുന്നതാണ്. ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള കുടുംബങ്ങളിലെ എച്ച്.ഐ.വി/എയ്ഡ്സ് ബാധിതര്‍, സാമൂഹികമായി വിവേചനം അനുഭവിക്കുന്നവര്‍, യുദ്ധത്തില്‍ മരണപ്പെട്ട ജവാന്റെ വിധവകള്‍ എന്നീ കുടുംബത്തില്‍ ഗ്രഹനാഥയായുള്ളവരുടെ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നതാണ്. ഒരു കുടുംബത്തില്‍ പരമാവധി രണ്ടു കുട്ടികള്‍ക്കുവരെ പ്രസ്തുത ധനസഹായം ലഭിക്കും.സംസ്ഥാന/കേന്ദ്ര സര്‍ക്കാരുകളില്‍ നിന്നും ഒരു വിധത്തിലുള്ള സ്കോളര്‍ഷിപ്പും ലഭിക്കുന്നില്ലായെന്ന സാക്ഷ്യപത്രം വിദ്യാഭ്യാസ സ്ഥാപന മേധാവിയില്‍ നിന്നും വാങ്ങി അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്. അപേക്ഷകള്‍ അംഗന്‍വാടി വര്‍ക്കര്‍മാര്‍ വഴി സി.ഡി.പി.ഒ മാര്‍ സ്വീകരിച്ച് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ മുഖേന പദ്ധതി നടപ്പിലാക്കുന്നു. എസ്.എസ്.എല്‍.സി . മുതല്‍ പ്ലസ്ടുവരെ പഠിക്കുന്ന ഓരോ കുട്ടിക്കും പ്രതിമാസം 250 രൂപാ വീതം 10 മാസത്തേയ്ക്ക് 2500 രൂപാ പ്രകാരവും ഡിഗ്രി മുതല്‍ തുടര്‍ വിദ്യാഭ്യാസത്തിന് പ്രതിമാസം 500 രൂപാ വിതം 10 മാസത്തേക്ക് 5000 രൂപാ പ്രകാരവും ധനസഹായം ലഭിക്കുന്നതാണ്. മുന്‍വര്‍ഷങ്ങളില്‍ സഹായം ലഭിച്ചവര്‍ക്ക് തുടര്‍ന്നും അര്‍ഹതയുണ്ടെങ്കില്‍ ലഭിക്കുന്നതാണ്. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ അംഗന്‍വാടികള്‍, ഐ.സി.ഡി.എസ്സുകള്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും
9.6 ഉജ്ജ്വല സ്കീം
ലൈംഗിക ചൂഷണം തടഞ്ഞ്, ഇരകളെ മോചിപ്പിച്ച് അവരെ പുനരധിവസിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ള സമഗ്രമായ ഒരു കേന്ദ്ര പദ്ധതിയാണ് ഉജ്ജ്വല സ്കീം.ലൈംഗിക ചൂഷണത്തിന് ഇരയായവര്‍ക്കും, ചൂഷണത്തിന് ഇരയാകാന്‍ സാദ്ധ്യതയുള്ളവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.ചൂഷണങ്ങള്‍ തടയല്‍, വിമോചനം, പുനരധിവാസം, പുനരേകീകരണം, സ്വന്തം വാസസ്ഥലത്തിലേയ്ക്ക് തിരിച്ചുവരവ്, എന്നിവ നടപ്പാക്കുന്നതിന് അംഗീകൃത സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം ലഭിക്കുന്നതാണ്.ധനസഹായത്തിനുള്ള അപേക്ഷകള്‍ സാമൂഹ്യ നീതി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
9.7 വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍
നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന വിധവകള്‍, വിവാഹമോചനം നേടിയവര്‍, ഭര്ത്താക്കന്മാര് വിദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനാല്‍ ഒറ്റയ്ക്കു താമസിക്കേണ്ടിവരുന്ന സ്ത്രീകള്‍ എന്നിവര്ക്കാണിതിന്റെ ഗുണം ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ധനസഹായ പദ്ധതി സന്നദ്ധസംഘങ്ങളിലൂടെയാണ് നടപ്പിലാക്കുന്നത്. തൃശ്ശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ നിന്നുള്ള അപേക്ഷകള്‍ സാമൂഹ്യ നീതി വകുപ്പും മറ്റു ജില്ലകളിലെ അപേക്ഷകള്‍ സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡുമാണ് സ്വീകരിക്കുന്നത്.
9.8 സ്ത്രീകള്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങള്‍
മഹിളാ മന്ദിരം
വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ദുരിതബാധിതരും അഗതികളുമായവരും നോക്കുവാനും സംരക്ഷിക്കുവാനുമാരുമില്ലാത്ത പതിമൂന്ന് വയസ്സിനു മേല്‍ പ്രായമുള്ള സ്ത്രീകളെയാണ് മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിക്കുന്നത്. കുട്ടികളുമായി ഈ സ്ഥാപനത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കുട്ടിക്കു ആറുവയസ്സ് ആകുന്നതുവരെ കൂടെ താമസിപ്പിക്കുന്നതിനനുവാദമുണ്ട്. വയനാട്, ഇടുക്കി, ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഹിളാ മന്ദിരങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു.
ആശാഭവന്
മാനസികാരോഗ്യം വീണ്ടെടുത്തെങ്കിലും സംരക്ഷിക്കുവാനാളില്ലാത്ത രോഗികളുടെ പരിചരണത്തിനും സംരക്ഷണത്തിനുമുള്ളതാണ് ആശാഭവന്. ഇവിടെ പ്രവേശനത്തിനായി മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. സംസ്ഥാനത്തിപ്പോള്‍ ആറ് സ്ഥാപനങ്ങള്‍ ഉണ്ട്. തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ആശാഭവനുകളില്‍ 13 വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ഇവിടെ പ്രവേശനത്തിനായി മാനസികാരോഗ്യം വീണ്ടെടുത്തവരാണെന്നുള്ളതിന്റെ തെളിവിനായി മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. മറ്റേതെങ്കിലും സ്ഥാപനത്തില്‍ നിന്നും മോചിപ്പിക്കപ്പെട്ടവര്‍ പ്രസ്തുത സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റോ ശുപാര്‍ശ കത്തോ ഹാജരാക്കണം. സ്ത്രീകള്‍ക്കു വേണ്ടിയുള്ള ആശാഭവനുകള്‍ തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലും പുരുഷന്മാര്ക്കുവേണ്ടിയുള്ളത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു.
റസ്ക്യൂ ഹോമുകള്‍
അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സാന്മാര്ഗ്ഗികഭ്രംശം നേരിടുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് പരിചരണവും സംരക്ഷണവും നല്കി പുനരധിവസിപ്പിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് റസ്ക്യൂഹോമുകള്‍. മലപ്പുറം ജില്ലയിലെ തവന്നൂരിലാണ് റസ്ക്യൂ ഹോം പ്രവര്‍ത്തിക്കുന്നത്.
ആഫ്റ്റര്‍ കെയര്‍ ഹോം
സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ചില്‍ഡ്രന്‍സ് ഹോം, സ്പെഷ്യല്‍ ഹോം, ബാലമന്ദിരം, പുവര്‍ഹോം, അനാഥാലയങ്ങള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും പുറത്തിറങ്ങിയവരെയാണ് ആഫ്റ്റര്‍ കെയര്‍ ഹോമുകളില്‍ പുനരധിവസിപ്പിക്കുന്നത്. പതിനെട്ടിനും ഇരുപത്തിയൊന്നിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഇവിടങ്ങളില്‍ പ്രവേശിപ്പിക്കുന്നു.ഇവിടത്തെ അന്തേവാസികള്‍ക്ക് അവരവരുടെ വിദ്യാഭ്യാസം തുടരുന്നതിനും, ജീവിതത്തിനാവശ്യമായ തൊഴില്‍ പരിശീലനത്തിനുമുള്ള അവസരമുണ്ട്.കൊല്ലത്തും കോഴിക്കോടും പെണ്‍കുട്ടികള്‍ക്കും, തലശ്ശേരിയില്‍ ആണ്‍കുട്ടികള്‍ക്കു വേണ്ടി ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നു.
ഷോര്‍ട്ട് സ്റ്റേഹോമുകള്‍
തകര്‍ന്ന കുടുംബത്തില്‍ നിന്ന് സാമൂഹ്യപിന്തുണ ലഭിക്കാത്തവര്‍, മാനസികസമ്മര്‍ദ്ദമുള്ളവര്‍, സമൂഹം ബഹിഷ്ക്കരിച്ചവര്‍, ചൂഷണം ചെയ്യപ്പെട്ടവര്‍, അനാശാസ്യ വിപത്തില്‍ ഭയപ്പെടുന്നവര്‍ എന്നിങ്ങനെയുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും പുനരധിവസിപ്പിക്കുന്നതിനുള്ള താത്ക്കാലിക അഭയകേന്ദ്രങ്ങളാണ് ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍. സ്ത്രീകള്‍ക്ക് സ്വന്തം താല്പര്യപ്രകാരം തന്നെ ഇവിടെ പ്രവേശനം ലഭിക്കുന്നു. അവര്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരുവാനും തൊഴില്‍ പരിശീലനത്തിനുമുള്ള അവസരമുണ്ട്. ബന്ധുക്കളെത്തിയാല്‍ മോചിക്കപ്പെടുകയും, കൂടുതല്‍ കാലം താമസിക്കേണ്ടിവരുന്നവരെ മറ്റു സ്ഥാപനങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്യും. പതിനഞ്ചിനും മുപ്പത്തിയഞ്ചിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും ഇത്തരം ഹോമുകളില്‍ സഹായം ലഭിക്കുന്നതാണ്.
വണ്‍ഡേ ഹോമുകള്‍
വിവിധ പ്രദേശങ്ങളില്‍ നിന്നും പരീക്ഷ, ഇന്റര്‍വ്യു, മീറ്റിങ്ങുകള്‍ എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന പതിമൂന്നു വയസ്സിനുമേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള സ്ഥാപനങ്ങളാണ് വണ്‍ഡേ ഹോമുകള്‍. ഇവിടെ ഒരു നിശ്ചിത കാലയളവ് വരെ താമസിക്കുവാന്‍ കഴിയുന്നതാണ്.
വൃദ്ധര്‍ക്കുള്ള പദ്ധതികള്‍
10.1 വൃദ്ധജനങ്ങള്‍ക്കുള്ള സംയോജിത സംരക്ഷണ പദ്ധതി
ഇന്ത്യയില്‍ വര്‍ഷം തോറും വൃദ്ധജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതും ഇവരെ ശരിയായ രീതിയില്‍ സംരക്ഷിക്കുന്നതിനുമുള്ളസൗകര്യങ്ങളുടെ അപര്യാപ്തതയും കണക്കിലെടുത്ത കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കിവരുന്ന പദ്ധതിയാണിത്. വൃദ്ധജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും മാനസികോല്ലാസത്തിനും വൈദ്യസഹായത്തിനും ആവശ്യമായ സൗകര്യങ്ങള്‍ നല്കി ഇത്തരം ആളുകളെ ഉല്പാദനപരവും ക്രിയാത്മവകുമായ വാര്‍ദ്ധക്യത്തിലേയ്ക്ക് നയിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്കുന്നു. സംയോജിത സംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ ചുവടെ സൂചിപ്പിക്കുന്നു. വിശദ വിവരങ്ങള്‍ www.socialjustice.nic.inഎന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
വൃദ്ധസദനങ്ങളുടെ നടത്തിപ്പ്
ഏറ്റവും കുറഞ്ഞത് 25 വൃദ്ധജനങ്ങളെ താമസിപ്പിക്കുകയും അവര്‍ക്ക് നല്ല ഭക്ഷണം, വിനോദം, സംരക്ഷണം എന്നിവ സൗജന്യമായി നല്‍കുകയും ചെയ്യുന്ന വൃദ്ധസദനങ്ങള്‍ക്ക് പ്രതിവര്‍ഷം 6,67,000/ രൂപവരെ കേന്ദ്രസര്‍ക്കാര്‍ ധനസഹായമായി നല്കുന്നു. ഇതിനായുള്ള അപേക്ഷകള്‍ ജില്ലാ സാമൂഹ്യ നീതി ആഫീസര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.
ആശ്വാസകേന്ദ്രങ്ങളുടേയും തുടര്‍ സംരക്ഷണകേന്ദ്രങ്ങളുടേയും നടത്തിപ്പ്
വൃദ്ധസദനങ്ങളില്‍ കഴിയുന്നവര്‍ അസുഖം ബാധിച്ചാല്‍ അവരെ ശുശ്രൂഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി നടത്തുന്ന ആശ്വാസകേന്ദ്രങ്ങള്ക്ക് 7,20,000/ രൂപ വരെ സംരക്ഷണ ചെലവ് നല്കുന്നു.
വൃദ്ധര്‍ക്കായി വിവിധ സേവനങ്ങള്‍ നല്കുന്ന കേന്ദ്രങ്ങള്‍ നടത്തുന്ന പദ്ധതി
(റണ്ണിംഗ് മള്‍ട്ടി സര്‍വ്വീസ് സെന്റേഴ്സ് ഫോര്‍ ഓള്‍ഡര്‍ പേഴ്സണ്‍സ്)
വൃദ്ധരുടെ പകല്‍ സംരക്ഷണകേന്ദ്രങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സൗഹൃദ ബന്ധങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ നല്കുന്ന ചുരുങ്ങിയത് 50 പേരെങ്കിലും ഉള്ള കേന്ദ്രത്തിന് 4,06,000/ രൂപ ധനസഹായമായി നല്കുന്നു.
മെഡിക്കല്‍ കെയര്‍ യൂണിറ്റ് നടത്തുന്നതിനുള്ള സഹായപദ്ധതി
(മെയിന്റനന്‍സ് ഓഫ് മൊബൈല്‍ കെയര്‍ യൂണിറ്റ്)
ഈ പദ്ധതി ചേരി പ്രദേശത്തും വികസനം ഒട്ടുംതന്നെ എത്താത്ത ഗ്രാമപ്രദേശങ്ങളിലും യാതൊരു സൗകര്യങ്ങളുമില്ലാതെ കഴിയുന്ന വൃദ്ധജനങ്ങള്‍ക്ക് മാത്രമായുള്ളതാണ്. ഈ പദ്ധതി പ്രകാരം ചുരുങ്ങിയത് 400 പേര്‍ക്കെങ്കിലും ഒരു മാസം സഹായമെത്തിച്ചിരിക്കണം. വയോജന ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ക്കും, വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന സ്ഥാപനങ്ങള്‍ക്കും, ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവയ്ക്കും പ്രതിവര്‍ഷം 2,96,000/ രൂപ സംസ്ഥാന സര്‍ക്കാരിന്റെ ചുമതലപ്പെട്ട ഉദ്യേഗസ്ഥര്‍ നല്കുന്ന അന്വേഷണ റിപ്പോര്‍ട്ടിലൂടെ ധനസഹായം നല്കുന്നു.
സ്മൃതിനാശം ബാധിച്ച വൃദ്ധജനങ്ങളെ സംരക്ഷിക്കുന്ന പകല്‍ പരിപാലന കേന്ദ്രങ്ങള്‍ക്കുള്ള ധനസഹായപദ്ധതി
(റണ്ണിംഗ് ഡേ കെയര്‍ സെന്റര്‍ ഫോര്‍ അള്‍ഷിമേഴ്സ് ഡിസീസ്/ഡിമന്‍ഷ്യാ പേഷ്യന്റ്സ്)
വാര്‍ദ്ധക്യത്താല്‍ സ്മൃതിനാശം സംഭവിച്ച വൃദ്ധജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന വിധത്തിലുള്ള പകല്‍പരിപാലന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനും ആയത് പരിപാലിച്ചുകൊണ്ട് പോകുന്നതിനും നല്കുന്ന ധനസഹായ പദ്ധതിയാണിത്. കുറഞ്ഞത് ഇരുപത് പേരെ സംരക്ഷിക്കുന്ന പകല്‍ പരിപാലന കേന്ദ്രങ്ങള്‍ പ്രതിവര്‍ഷം 9,78,000/ രൂപ ധനസഹായമായി നല്കുന്നു.
ഫിസിയോതെറാപ്പി ക്ലിനിക്കുകള്‍ക്കുള്ള ധനസഹായം
വൃദ്ധജനങ്ങള്‍ക്കുള്ള ഫിസിയോതെറാപ്പി ക്ലിനിക്കുകള്‍ നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് മെഡിക്കല്‍ കോളേജുകള്‍, നഴ്സിംഗ് ഹോമുകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് മിനിമം 50 പേര്‍ക്കുള്ള വാര്‍ഷിക ധന സഹായമായി 7,00,000/ രൂപ നല്കുന്നു.
വികലാംഗ സഹായ ഉപകരണങ്ങള്‍, ശ്രവണ സഹായി എന്നിവ നല്‍കുന്നതിനുള്ള ക്യാമ്പ് നടത്തുന്നതിനുള്ള സഹായ പദ്ധതി
വയോജനങ്ങള്‍ക്ക് വികലാംഗ സഹായ ഉപകരണങ്ങള്‍, ശ്രവണ സഹായ ഉപകരണങ്ങള്‍ എന്നിവ സൗജന്യമായി നല്‍കുന്നതിനുള്ള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് ക്യാമ്പ് ഒന്നിന് 1,60,000/ രൂപാനിരക്കില്‍ മെഡിക്കല്‍ കോളേജുകള്‍, ചാരിറ്റബിള്‍ ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍ എന്നിവയ്ക്കും വയോജന ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കു നല്കുന്നു.
വൃദ്ധജനങ്ങള്‍ക്ക് ശാരീരിക മാനസികാരോഗ്യസംരക്ഷണ പദ്ധതി
(മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ ആന്റ് സ്പെഷ്യലൈസ്ഡ് കെയര്‍ ഫോര്‍ ഓള്‍ഡര്‍ പേഴ്സണ്‍സ്)
വയോജനങ്ങളുടെ ശാരീരിക മാനസികാരോഗ്യ സംരക്ഷണത്തിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവയ്ക്കും വയോജന ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും ക്യാമ്പ് ഒന്നിന് 9,500/ രൂപാ വിതം ധനസഹായം നല്കുന്നു.
വൃദ്ധജനങ്ങള്‍ക്കുള്ള കൗണ്‍സലിംഗ് ഹെല്‍പ്പ് ലൈന്‍ എന്നിവ നടത്തുന്നതിനുള്ള ധനസഹായം
വയോജനങ്ങള്‍ക്ക് കൗണ്‍സലിംഗ് സൗകര്യങ്ങള്‍, ഹെല്‍പ്പ് ലൈന്‍ എന്നിവ ഏര്‍പ്പെടുത്തുന്നതിന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ക്കും അംഗീകൃത ചാരിറ്റബിള്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവയ്ക്ക് പ്രതിവര്‍ഷം 5,72,000/ രൂപ ധനസഹായം നല്കുന്നു.
സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള അവബോധം
വൃദ്ധജനങ്ങളുടെ മാനസികവും, ബൗദ്ധികവും, ശാരീരികവുമായ പ്രശ്നങ്ങളെ സംബന്ധിച്ച അവബോധം നല്‍കുന്നതിനായി സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പുകള്‍ നല്‍കുന്നതിനായി 3,87,000/ രൂപ ധനസഹായം നല്കുന്നു.
മേഖലാടിസ്ഥാനത്തിലുള്ള പരിശീലന കേന്ദ്രങ്ങള്‍ക്കുള്ള ധനസഹായം
വയോജനരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് മേഖലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്സ് ആന്റ് ട്രെയിനിംഗ് സെന്ററിന് 7,79,000 രൂപ ധനസഹായമായി നല്കുന്നു.
വൃദ്ധജനങ്ങള്‍ക്ക് സംരക്ഷണം നല്കുന്നവര്ക്കുള്ള പരിശീലന പരിപാടികള്‍ക്കു നല്കുന്ന ധനസഹായം
വയോജനങ്ങളെ സംരക്ഷിക്കുന്നവര്‍ക്ക് മികച്ച പരിശീലനം നല്കുന്ന പരിപാടിയ്ക്കായി പ്രതിവര്‍ഷം 3,96,000/ രൂപാ ധനസഹായമായി നല്കുന്നു.
ഓള്‍ഡ് ഏജ് ഹോം, ഡേകെയര്‍ സെന്റര്‍ എന്നിവ ആരംഭിക്കുന്നതിന് പഞ്ചായത്തുകള്‍ക്കുള്ള ധനസഹായ പദ്ധതി
25 അന്തേവാസികള്‍ക്ക് പ്രവേശനത്തിനായി സൗകര്യമുള്ള വൃദ്ധസദനങ്ങള്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഡേ കെയര്‍ സെന്ററിനാണെങ്കില് 50 പേര്‍ക്കുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന വൃദ്ധസദനങ്ങള്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കാണ് ധനസഹായം അനുവദിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഈ പദ്ധതിയ്ക്കായി ബാങ്ക് അക്കൗണ്ട് ആരംഭിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട അപേക്ഷ ജില്ലാ സാമൂഹ്യ നീതി ആഫീസര്‍ക്കു നല്‍കേണ്ടതാണ്. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ എല്ലാ ജില്ലാ സാമൂഹ്യ നീതി ആഫീസുകളിലും ലഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് വകുപ്പിന്റെ വെബ്സൈറ്റ് www.swd.kerala.gov.in സന്ദര്‍ശിക്കേണ്ടതാണ്.
വൃദ്ധജനങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍
i) വികലാംഗരായ വൃദ്ധര്‍ക്കുള്ള വീട്
അന്‍പത്തഞ്ച് വയസ്സായ വികലാംഗരായ വൃദ്ധര്‍ക്കാണ് ഇവിടെ പ്രവേശനം ലഭിക്കുക. പ്രവേശനത്തിനായി ജില്ലാ പ്രൊബേഷന്‍ ഓഫീസറുടേയോ അല്ലെങ്കില്‍ മെഡിക്കല്‍ ഓഫീസര്‍ ശുപാര്‍ശ ചെയ്യുന്ന കത്തുമായോ സൂപ്രണ്ടിനെ സമീപിക്കേണ്ടതാണ്. സംസ്ഥാനത്തിപ്പോള്‍ ആലപ്പുഴ, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു.
i) വൃദ്ധസദനം
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ എല്ലാ ജില്ലകളിലും വൃദ്ധസദനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പരിചരിക്കുവാനും സംരക്ഷിക്കുവാനുമാരുമില്ലാത്ത 55 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ വയോജനങ്ങള്‍ക്കും ഇവിടെ പ്രവേശനം ലഭിക്കുന്നതാണ്. പ്രവേശനത്തിനായി അതാതു സ്ഥാപനത്തിന്റെ സൂപ്രണ്ടിന് അപേക്ഷ നല്‍കാവുന്നതാണ്.
iii) വൃദ്ധജനങ്ങള്‍ക്കായുള്ള ഡേകെയര്‍ സെന്ററുകള്‍
അണുകുടുംബ സംവിധാനത്തില്‍ വൃദ്ധര്‍ ശരിക്കുള്ള സംരക്ഷണവും ശ്രദ്ധയും ലഭിക്കാത്ത സാഹചര്യങ്ങളില്‍ പകല്‍ സമയങ്ങളില്‍ അവര്‍ക്കുവേണ്ടുന്ന പരിപാലനം ഉറപ്പാക്കുന്നതിനായാണ് ഡേ കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ലഘുഭക്ഷണവും, ആതുര ശുശ്രൂഷയും പരിപാലനവും ഇവിടെ ലഭിക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്നു സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
11.1 ദീന്‍ദയാല്‍ ഡിസേബിള്‍ഡ് റീഹാബിലിറ്റേഷന്‍ സ്കീം (ഡി.ഡി. ആര്.എസ്)
2001 വര്‍ഷത്തെ സെന്‍സസ് പ്രകാരം ഭാരതത്തിലെ ജനസംഖ്യയുടെ 2.1ശതമാനത്തോളം വികലാംഗരുണ്ട്. ഭരണഘടന അനുശാസിക്കുംവിധം ഇവര്‍ സമൂഹത്തിന്റെ മുഖ്യധാരാ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നതിനായി പ്രത്യേക പരിഗണനയോടെയുളള പദ്ധതികള്‍ നടപ്പില്‍ വരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണ്. ഭാരതത്തിലെ എല്ലാ പൌരന്മാര്ക്കുമൊപ്പം ഭരണഘടന അനുശാസിക്കുന്ന സമത്വം, സ്വാതന്ത്യം, നീതി എന്നിവ ഉറപ്പാക്കുന്നതിന് വികലാംഗര്‍ക്കായി നടപ്പിലാക്കിയിട്ടുള്ളതാണീ പദ്ധതി. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം ലഭ്യമാക്കുന്നതിനായി ചുവടെപറയുന്ന പദ്ധതികള്‍ക്കുള്ള അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
i) വികലാംഗത്വം വളരെ നേരത്തെ കണ്ടുപിടിച്ച് വിദ്യാഭ്യാസം, പരിശീലനം എന്നിവ നല്‍കുന്നതിനുള്ള പദ്ധതി
വികലാംഗത്വമുള്ള കുട്ടികളെ വളരെ നേരത്തെ കണ്ടെത്തി പ്രത്യേക പിരശീലനം നല്കി കൃത്യസമയത്തുതന്നെ മറ്റ് കുട്ടികള്‍ക്കൊപ്പം സാധാരണ സ്കൂളുകളില്‍ അയയ്ക്കുന്ന പദ്ധതിയാണിത്.
ii) സ്പെഷ്യല്‍ സ്കൂള്‍
അസ്ഥിവൈകല്യം, കാഴ്ചവൈകല്യം, കേള്‍വിയില്ലായ്മ, ബുദ്ധിമാന്ദ്യം എന്നീ വൈകല്യമുള്ള കുട്ടികളുടെ പഠന സഡകര്യാര്ത്ഥം താമസ സൌകര്യത്തോടു കൂടിയും, അല്ലാത്തതുമായ സ്കൂളുകള്‍ക്കുളള പദ്ധതിയാണിത്.
iii) സെറിബ്രല്‍ പള്‍സി ബാധിത കുട്ടികള്‍ക്കുള്ള പദ്ധതി
സ്പെഷ്യല്‍ സ്കൂളുകള്ക്കൊപ്പം ചികിത്സാ സഡകര്യം കൂടിയുള്‍പ്പെടുത്തിയ പദ്ധതിയാണിത്.
iv) തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍
പതിനഞ്ചു മുതല്‍ ഇരുപത്തിയഞ്ചുവയസ്സുവരെ പ്രായമുള്ള വികലാംഗരുടെ സാമ്പത്തിക സ്ഥിരതയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിനായി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണിത്.
v) ഷെല്‍റ്റേഡ് വര്‍ക്ക് ഷോപ്പ്
സ്ഥിരം വരുമാന സ്രോതസ്സ് ലക്ഷ്യമിട്ട് തൊഴില്‍ ശാലകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണിത്.
vi) കുഷ്ഠരോഗ വിമുക്ത പുനരധിവാസ പദ്ധതി
കുഷ്ഠരോഗ വിമുക്തരുടെ സാമൂഹിക സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള പദ്ധതിയാണിത്
vii) ഹാഫ്വേഹോം മാനസിക രോഗ ബാധിതര്‍ക്കുള്ള ചികിത്സാ പുനരധിവാസ പദ്ധതി
മാനസികരോഗം ചികിത്സിച്ച് ഭേദമാക്കിയിട്ടുള്ളതും നിയന്ത്രണവിധേയമാക്കിയിട്ടുള്ളതുമായ ആളുകളെതിരികെ കുടുംബാംഗങ്ങളോടൊപ്പം വിടുന്നതിനായി കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ കൌണ്സലിംഗ്, രോഗിയ്ക്ക് വീണ്ടും രോഗം വരാതിരിക്കാനുള്ള മരുന്ന്, ചികിത്സ, യഥാസമയമുള്ള വൈദ്യപരിശോധന എന്നിവ നടപ്പിലാക്കുന്നതിനുള്ള പദ്ധതി.
viii) വികലാംഗരെ തിരിച്ചറിയുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനുമുള്ള പദ്ധതി
വികലാംഗത്വം മുന്‍ക്കൂട്ടി തിരിച്ചറിഞ്ഞ്, രക്ഷാകര്ത്താക്കള്ക്കുവേണ്ട ബോധവല്‍ക്കരണം നടത്തി പുനരധിവാസം നടത്തുന്നതിനും വിവിധരീതിയിലുള്ള വികലാംഗത്വത്തെക്കുറിച്ച് ഗവേഷണം എന്നിവ നടത്തുന്നതിനുള്ള പദ്ധതി
ix) വീടിനോടനുബന്ധിച്ച് പുനരധിവാസ പദ്ധതി
വികലാംഗരായവര്‍ക്ക് കുടുംബാന്തരീക്ഷത്തില്‍ കുടുംബാംഗങ്ങളോടൊപ്പം തന്നെ താമസിച്ചുകൊണ്ട് കഴിവുകള്‍ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ദൈനംദിന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനും തൊഴിലധിഷ്ഠിത പരിശീലനം നേടുന്നതിനുമുള്ള പദ്ധതിയാണിത്.
x) കമ്മ്യൂണിറ്റി ബേസ്ഡ് റീഹാബിലിറ്റേഷന്‍ പ്രോജക്ട്
മറ്റ് സഡകര്യങ്ങള് ലഭ്യമാക്കാന്‍ സാഹചര്യമില്ലാത്ത സ്ഥാപനങ്ങളിലുള്ള വികലാംഗ പുനരധിവാസ കേന്ദ്രങ്ങളില്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരെകൊണ്ട് ചികിത്സാസഡകര്യം ഏര്‍പ്പെടുത്തുക, മറ്റ് വികലാംഗഗ്രൂപ്പുകളുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണിത്.
xi) കാഴ്ചശക്തി തീരെ കുറഞ്ഞവര്‍ക്കുള്ള പദ്ധതി
തീരെകുറഞ്ഞ കാഴ്ചശക്തിയുള്ളവര്‍ക്കായി വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്.
xii) മനുഷ്യവിഭവശേഷിവികസനത്തിനുള്ള പദ്ധതി
വികലാംഗരെ പരിശീലിപ്പിക്കുന്നതിന് പ്രത്യേകം പരിശീലനം സിദ്ധിച്ച പരിശീലകര്‍ക്ക് വികലാംഗ പുനരധിവാസ നെറ്റ് വര്‍ക്കിലൂടെ പ്രത്യേകം പരിശീലനം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്.
xiii) സെമിനാറുകള്‍/ക്യാമ്പുക ള്‍/വര്ക്ക്ഷോപ്പുക ള്‍ നടത്തുന്നതിനുള്ള പദ്ധതി
വികലാംഗര്‍ക്കായി പരിശീലനം, സെമിനാറുകള്‍,ക്യാമ്പുകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവ നടത്തുന്നതിന് ഒറ്റത്തവണയായി തുക അനുവദിക്കുന്നതാണീ പദ്ധതി.
xiv) വികലാംഗര്‍ക്കായി പരിസ്ഥിതി സഡഹൃദജൈവാധിഷ്ഠിത പദ്ധതികള്‍
വികലാംഗര്‍ക്കായി പൂന്തോട്ട പരിപാലനം, പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍, നഴ്സറികള്‍, മരംവച്ചുപിടിപ്പിക്കല്‍ മുതലായ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കല്‍.
xv) കമ്പ്യൂട്ടര്‍ വാങ്ങുന്നതിന് ധനസഹായം
വികലാംഗര്‍ക്കുള്ള മറ്റ് പദ്ധതികളോടനുബന്ധിച്ച് കമ്പ്യൂട്ടര്‍ വാങ്ങുന്നതിന് ധനസഹായം നല്കുന്ന പദ്ധതിയാണിത്.
xvi) കെട്ടിടനിര്‍മ്മാണം
വികലാംഗര്‍ക്കുള്ള മറ്റു പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി
xvii)നിയമസാക്ഷരത, നിയമബോധവല്ക്കരണം, നിയമപരമായ മറ്റു സഹായം എന്നിവയ്ക്കുള്ള പദ്ധതി
വികലാംഗര്‍ക്കും, സംരംഭകര്‍ക്കും ആവശ്യമായ നിയമബോധവല്ക്കരണം, സഹായം, കോടതി ചെലവുകള്‍ എന്നിവ അനുവദിക്കുന്നതിനുള്ള പദ്ധതിയാണിത്.
xviii)ജില്ലാ വികലാംഗ പുനരധിവാസ കേന്ദ്രങ്ങള്‍
വികലാംഗര്ക്കാവശ്യമായ എല്ലാ പദ്ധതികളെയും പുനരധിവാസ പദ്ധതികളെയും സംബന്ധിച്ച് വിവരം നല്‍കുന്നതിന് സര്‍ക്കാര്‍ സംരംഭമായി ജില്ലാ തലത്തില്‍ സംഘടിപ്പിച്ച നടത്തിപ്പ്, സന്നദ്ധസംഘടനകള്‍ക്ക് കൈമാറുന്നതിനുളള പദ്ധതിയാണിത്. ഇതു സംബന്ധിച്ച. വിശദവിവരങ്ങള്‍ www.socialwelfare.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
11.2 സ്കോളര്‍ഷിപ്പ്
ഒന്നാം സ്റ്റാന്ഡേര്ഡു മുതല്‍ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യനീതിവകുപ്പ് മുഖേന സ്കോളര്‍ഷിപ്പ് നല്കി വരുന്നു. വാര്‍ഷിക വരുമാനം 36,000/ രൂപയില്‍ കവിയാത്തവരും മുന്‍വാര്‍ഷിക പരീക്ഷയില്‍ 40%ല്‍ കുറയാതെ മാര്‍ക്ക് ലഭിച്ചവരുമായ വികലാംഗ വിദ്യാര്‍ത്ഥികള്‍ ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരാണ്. പ്രൊഫഷണല്‍ കോഴ്സ്, ടെക്നിക്കല്‍ ട്രെയിനിംഗ് എന്നീ മേഖലകളില്‍ വിദ്യാഭ്യാസം നടത്തുന്ന വികലാംഗര്‍ക്കും സ്കോളര്‍ഷിപ്പ് നല്കി വരുന്നു. ഒന്നു മുതല്‍ നാലാം സ്റ്റാന്ഡേര്വരെ പഠിക്കുന്നവര്‍ക്ക് 100 രൂപയും അഞ്ചു മുതല്‍ പത്താം സ്റ്റാന്ഡേര്വരെ പഠിക്കുന്നവര്‍ക്ക് 125 രൂപയും, +1, +2, ഐ.ടി കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് 150 രൂപയും, എല്ലാ ഡിഗ്രി കോഴ്സുകള്‍ക്കും, പോളിടെക്നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്സുകള്‍, ബി.ഇ/ബി.ടെക്/ എം.ബി.ബി.എസ്/ എല്‍.എല്‍.ബി/ബി.എഡ്./.എല്‍.എല്‍.എം/എം.എഡ് മുതലായവയ്ക്ക് 250 രൂപയും നല്കി വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് ഈ സ്കോളര്‍പ്പുകള്‍ നല്കി വരുന്നത്ഒന്നാം ക്ലാസ്സുമുതല്‍ +2 വരെ പഠിക്കുന്ന അന്ധ വിദ്യാര്തഥികള്ക്ക് പ്രതിമാസം 50 രൂപയും ബിരുദം മുതല്‍ പ്രൊഫഷണല്‍ കോഴ്സുവരെ പഠിക്കുന്ന അന്ധ വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപയും റീഡേഴ്സ് അലവന്‍സായി നല്കി വരുന്നു. അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്.
11.3 അന്ധരും അസ്ഥിസംബന്ധമായ വൈകല്യമുള്ളവരുമായ അഭിഭാഷകര്‍ക്കുള്ള ധനസഹായം
കുടുംബ വാര്‍ഷിക വരുമാനം പ്രതിമാസം 18,000/ രൂപയില്‍ കവിയാത്ത അന്ധരായ അഭിഭാഷകര്‍ക്കും അസ്ഥിസംബന്ധമായ വൈകല്യമുള്ള അഭിഭാഷകര്‍ക്കും ധനസഹായം നല്കി വരുന്നു. അന്ധരായ അഭിഭാഷകര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ പരമാവധി 5 വര്‍ഷത്തേയ്ക്ക് റീഡേഴ്സ് അലവന്‍സും, നിയമപുസ്തകം, സ്യൂട്ട് എന്നിവ വാങ്ങുന്നതിന് ഒറ്റത്തവണയായി 2500 രൂപയും നല്കി വരുന്നു. ഇതിനായുള്ള അപേക്ഷകള്‍ സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്.
11.4 ഇന്റര്‍വ്യൂ എഴുത്തുപരീക്ഷാ എന്നിവയ്ക്കു ഹാജരാകുന്ന വികലാംഗര്‍ക്ക് യാത്രാബത്ത
കുടുംബ വാര്‍ഷിക വരുമാനം 10,000/ രൂപയില്‍ കവിയാത്ത വികലാംഗരായ ഉദ്യോഗാര്‍ത്ഥികള്‍ എഴുത്തുപരീക്ഷയ്ക്കും, ഇന്റര്‍വ്യൂവിനും പങ്കെടുക്കുവാന്‍ പോകുന്നതിന് റ്റി.എ/ഡി.എ എന്നിവ അനുവദിച്ചു നല്കുന്നു.
11.5 എന്‍ .ജി.ഒകള്‍ നടത്തുന്ന വികലാംഗ പുനരധിവാസ കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്കു നല്‍കേണ്ട ഗ്രാന്റ്
അംഗീകൃത സന്നദ്ധസംഘടനകള്‍ നടത്തുന്ന വികലാംഗരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികളുടെ സംരക്ഷണത്തിന് ധനസഹായം വകുപ്പിലൂടെ നല്കിവരുന്നു. ഒരു അന്തേവാസിക്ക് പ്രതിമാസം 200 രൂപ നല്കി വരുന്നു.
11.6 വികലാംഗര്‍ക്കായുള്ള സ്ഥാപനങ്ങള്‍ക്കുള്ള പി.ഡബ്ല്യു.ഡി രജിസ്ട്രേഷന്
വികലാംഗരായ വ്യക്തികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 1995ലെ (ദിപേഴ്സണ്സ് വിത്ത് ഡിസബിലിറ്റീസ് ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ആന്റ് ഫുള്‍ പാര്‍ട്ടി സിപ്പേഷന്‍) ആക്ടിലെ 52 ാ ം സെക്ഷന്‍ പ്രകാരം രജിസ്ട്രേഷന് നല്കി വരുന്നു. മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ക്കായി സാമൂഹ്യനീതി ഡയറക്ടര്‍/ജില്ലാസാമൂഹ്യനീതി ഓഫീസര്‍ എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
11.7 ആശ്വാസകിരണം
(തീവ്രമായ ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നതിനാല്‍ വീട്ടിനുള്ളില്‍ തന്നെ കഴിയേണ്ടിവരുന്നവര്‍ക്കുള്ള ധനസഹായം)
ശയ്യാവലംബികളായിട്ടുള്ള രോഗികളെ പരിചരിക്കുന്നവര്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിയാണിത്. ശയ്യാവലംബികളായ രോഗികളുള്ള കുടുംബങ്ങളില്‍ രോഗികളെ പരിചരിക്കുന്നവര്‍ക്ക് മറ്റ് തൊഴിലുകള്‍ക്കു പോകുവാന്‍ സാധിക്കാതെവരുന്നത് കുടുംബത്തിന്റെ വരുമാന ലഭ്യതയെ ബാധിക്കുന്നു. ഇത്തരത്തിലുള്ളവരെ സഹായിക്കുന്നതിനായി പ്രതിമാസം 300 രൂപാവീതം ധനസഹായം നല്കി വരുന്നു. അര്‍ഹരായ അപേക്ഷകര്‍ ഐ.സി.ഡി.എസ് സൂപ്പര്വൈസര്മാര്ക്കു് അപേക്ഷ സമര്പ്പിക്കേണ്ടുന്നതാണ്.
11.8 കാരുണ്യ നിക്ഷേപ പദ്ധതി
ഒരു ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളായ തുകയോ സമ്പന്നരായ വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും സ്വീകരിച്ച് ഇതിന്റെ പലിശ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന 5 മുതല്‍ 18 വയസ്സുവരെയുള്ള അനാഥാലയങ്ങളിലോ സ്പെഷ്യല്‍ സ്കൂളുകളിലോ പഠിക്കുന്ന കുട്ടികളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതിനുള്ള ഒരു പദ്ധതിയാണിത്. ഈ പദ്ധതിയിലേയ്ക്കുള്ള ഡെപ്പോസിറ്റുകള്‍ സോഷ്യല്‍ സെക്യൂരിറ്റി മിഷന് സമര്‍പ്പിക്കേണ്ടതാണ്.
11.9 വികലാംഗ തിരിച്ചറിയല്‍കാര്‍ഡ്
സംസ്ഥാനത്തുള്ള ശാരീരികവെല്ലുവിളികള്‍ നേരിടുന്ന മുഴുവന്‍ ആളുകള്‍ക്കും കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് ഫോട്ടോപതിച്ച ലാമിനേറ്റഡ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തുവരുന്നു. പ്രസ്തുത തിരിച്ചറിയല്‍ കാര്‍ഡില്‍ ശാരീരികവെല്ലുവിളികള്‍ നേരിടുന്നതിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ സോഷ്യല്‍ സെക്യൂരിറ്റി മിഷന്, ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതാണ്.
11.10 ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്കും ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്ന മാതാപിതാക്കളുടെ പെണ്മക്കള്ക്കുള്ള വിവാഹധന സഹായം
പ്രതിമാസം 36000/രൂപയില്‍ താഴെ വരുമാനമുള്ള ശാരീരികവെല്ലുവിളികള്‍ നേരിടുന്ന പെണ്ട്ടികള്ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കുമുള്ള വിവാഹ ധനസഹായമായി 10,000/ രൂപ നല്കി വരുന്നു. ഇതിനായുള്ള അപേക്ഷാഫോറം ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ നിന്നു ലഭിക്കുന്നു.
11.11 എ.ഡി.ഐ.പി സ്കീം
(അസിസ്റ്റന്റഡ് & ഡിസേബിള്‍ഡ് പേഴ്സണ്‍ ഫോര്‍ പര്‍ച്ചേസ് /ഫിറ്റിംഗ് ഓഫ് എയ്ഡ്സ് അപ്ലയന്‍സ്)
അംഗ വൈകല്യമുളളവര്‍ക്ക് വൈകല്യത്തിന്റെ സ്വഭാവമനുസരിച്ച് ആധുനിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ഒരു പദ്ധതിയാണിത്. ഉപകരണങ്ങള്‍ ലഭ്യമാക്കി അവരെ സ്വയംപര്യാപ്തരാക്കുകയെന്നതാണ് പദ്ധതി ലക്ഷ്യം. ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തക്ക വൈകല്യം ഗുണഭോക്താവിനുണ്ടെന്ന് തെളിയിക്കുന്ന ഒരംഗീകൃത ഡോക്ടറുടെ സാക്ഷിപത്രം അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ക്ക് പ്രായപരിധിയില്ല എന്നാല്‍ ഇന്ത്യന്‍ പൌരത്വമുള്ളയാളായിരിക്കണം.വാര്‍ഷിക വരുമാനം 10,000/- ല്‍ കൂടുവാന്‍ പാടില്ല. അംഗീകൃത ഏജന്‍സി വഴി ഐ.എസ്.ഐ മുദ്രയുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. ഏജന്‍സികള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായിരിക്കണം. അപേക്ഷകര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. കുടുതല്‍ വിവരങ്ങള്‍ www.socialjutice.nic.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്റര്‍
ഗാര്‍ഹിക പീഡന നിരോധന നിയമം 2005 നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ തെരഞ്ഞെടുത്ത സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററുകളില്‍ നിയമിക്കുന്ന ലീഗല്‍ കൌണ്സര്മാര്ക്കുളള പ്രതിമാസ ഓണറേറിയം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനത്തിനുളള പ്രതിഫലം, പദ്ധതിയുടെ അവലോകന ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയ്ക്കുളള ഗ്രാന്റ് സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ നീതി ഡയറക്ടറേറ്റ് വഴി സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡിന് നല്കുന്നു.
ധനസഹായ രീതി
ക്രമ.നമ്പര്‍ |
വിവരണം |
അനുവദിച്ച ഗ്രാന്റ്(രൂപ) |
i |
ലീഗല്‍ കഡണ്സിലറിനുളളഓണറേറിയം)പ്രതിമാസം5000 രൂപവീതം12 മാസം |
60000 |
ii |
ക്ലീനിക്കല്സൈക്കോളജിസ്റ്റ്തുടങ്ങിയ വിദഗ്ദ്ധരുസേവനം, വൈദ്യസഹായം,യാത്രാചെലവ്തുടങ്ങിയവയ്ക്കായി201112സാമ്പത്തികവര്ഷത്തേയ്ക്ക്അനുവദിച്ചതുകപ്രതിമാസം1000 രൂപവീതം |
12000 |
iii |
പബ്ലിസിറ്റിയ്ക്കുംബോധവല്ക്കരണത്തിനും |
10000 |
iv |
ഡി.ഐ.ആര്സമര്പ്പിക്കുന്നതിനുസംബന്ധിച്ചുളളകോടതിചെലവ്(പ്രതിമാസംഡി.ഐ.ആര്ഒന്നിന്300 രൂപക്രമത്തില്‍ തിരിച്ചുനല്‍കുന്നതാണ്) |
7500 |
|
ആകെ |
ഹെല്‍പ്പ് ലൈന്‍
vi. ഹെല്‍പ്പ് ലൈന്‍
മാനുഷിക മൂല്യശോഷണം, മാറി വരുന്ന സാമൂഹിക സാമ്പത്തിക വ്യവസ്ഥിതി, ദ്രുതഗതിയിലുളള നഗരവല്‍ക്കരണം, വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍ തുടങ്ങിയവ സ്ത്രീകളില്‍ ഒറ്റപ്പെടല്‍, വ്യാകുലത, ആത്മഹത്യാ പ്രവണത മുതലായ വൈകാരിക പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇപ്രകാരം വൈകാരിക പ്രശ്നങ്ങളാല്‍ ഉഴലുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യാനുസരണം ഉടനടി സഹായം ലഭ്യമാക്കുവാന്‍ വേണ്ടി സ്വാധാര്‍ എന്ന ക്ഷേമ പദ്ധതിയുടെ കീഴില്‍ കേന്ദ്രസര്‍ക്കാരിന്റെ വനിതാ ശിശു വികസന വകുപ്പ് അനുവദിച്ച പരിപാടിയാണ് ഹെല്‍പ്പ് ലൈന്‍. 24 മണിക്കൂറും വിദഗ്ദ്ധരുടെ സഹായം, 24 മണി ക്കൂറും സൌജന്യമായി ബന്ധപ്പെടാവുന്ന ഫോണ്‍ സൗകര്യം തുടങ്ങിയവ ഈ പരിപാടിയുടെ പ്രത്യേകതകളാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ക്ഷേമ പ്രവര്‍ത്തനം നടത്തുന്ന സാമ്പത്തിക കെട്ടുറപ്പുളള സംഘടനകള്‍ക്ക് ഈ പരിപാടിയ്ക്കായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ടത് ബോര്‍ഡ് ഓഫീസിലേയ്ക്കാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്ര മന്ത്രാലയമാണ് ഗ്രാന്റ് അനുവദിക്കുന്നത്. പദ്ധതിയെക്കുറിച്ചുളള വിശദവിവരങ്ങള്‍ കേന്ദ്ര സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ www.cswb.gov.in നിന്നും ലഭിക്കുന്നതാണ്.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട വിവിധ രേഖകള്‍
I. ഓണ്‍ലൈന്‍ അപേക്ഷയുടെ കോപ്പി
II. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സംഘടനയുടെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി
III. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയതും സംഘടനയുടെ സെക്രട്ടറിയോ പ്രസിഡന്റോ ഒപ്പിട്ടതും സംഘടനയുടെ സീല്‍ വച്ചതുമായ സംഘടനയുടെ ഭരണഘടനയുടെ കോപ്പി.
IV. ഭരണസമിതി അംഗങ്ങളുടെ ലിസ്റ്റും പൂര്‍ണ്ണമായ മേല്‍ വിലാസവും, ഭരണ സമിതി അംഗങ്ങള്‍ തമ്മില്‍ ബന്ധുത ഇല്ല എന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും.
V. കഴിഞ്ഞ 3 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്
VI. കഴിഞ്ഞ 3 വര്‍ഷത്തെ വരവ് ചെലവ് കണക്ക് (റെസീപ്സ് & പേയ്മെന്റ്, ഇന്‍കം & എക്സ്പെന്‍ഡിച്ചര്‍, ബാലന്‍സ് ഷീറ്റ്) ആഡിറ്റ് ചെയ്ത ചാര്‍ട്ടേഡ് അക്കഡണ്ടന്റ് ഒപ്പിട്ടത്, അല്ലെങ്കില്‍ ആഡിറ്റ് ചെയ്ത കോപ്പി ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്തത്)
VII. ഗ്രാന്റിന് അപേക്ഷിക്കുവാനും തത്സംബന്ധമായ ഇടപാടുകള്‍ നടത്തുവാനും സെക്രട്ടറിയോ പ്രസിഡന്റിനേയോ അധികാരപ്പെടുത്തുന്ന അപേക്ഷ, സംഘടനയുടെ ഭരണ സമിതി തീരുമാനത്തിന്റെ ശരിപ്പകര്‍പ്പ്.
പ്രത്യേക ശ്രദ്ധയ്ക്ക്
പദ്ധതികളെല്ലാം തന്നെ കേന്ദ്ര ബോര്‍ഡില്‍ നിന്നുമാണ് അനുവദിക്കേണ്ടത്. ബോര്‍ഡിന്റെ വിവിധ പദ്ധതികളെക്കുറിച്ചുളള വിശദാംശങ്ങള്‍ കേന്ദ്ര സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ (www.cswb.gov.in) നിന്നും ലഭ്യമാക്കാവുന്നതാണ്. വിവിധ പദ്ധതികള്‍ക്കുളള അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടുന്നതാണ്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കിട്ടുന്ന ഓണലൈന് അപേക്ഷാ ഫോറവും അനുബന്ധ രേഖകളും സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഷോര്‍ട്ട് സ്റ്റേ ഹോം (ഹ്രസ്വകാല വസതികള്‍)
iv. ഷോര്‍ട്ട് സ്റ്റേ ഹോം (ഹ്രസ്വകാല വസതികള്‍)
പീഡനത്തിനിരയാകുന്ന വനിതകള്‍, വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിതരായി തീരുന്ന സ്ത്രീകള്‍, ലൈംഗിക ചൂഷണങ്ങള്‍ക്ക് അടിമകളാകുന്ന സ്ത്രീകളും പെണ്‍കുട്ടികളും ശാരീരികവും, മാനസികവും സാമൂഹികവുമായി പ്രതികൂല സാഹചര്യങ്ങളില്‍ പെട്ട് വിഷമിക്കുന്ന സ്ത്രീകള്‍, കുടുംബ പ്രശ്നങ്ങളാല്‍ കുടുംബം വിട്ട് മറ്റൊരാശ്രയവുമില്ലാതെയലയുന്ന സ്ത്രീകള്‍ എന്നിവരെ താല്‍ക്കാലികമായി സുരക്ഷിതമായി താമസിപ്പിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനുമായിട്ടാണ് ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ എന്ന പദ്ധതി ആരംഭിച്ചിട്ടുളളത്. 15 മുതല്‍ 35 വരെ പ്രായമുളള സ്ത്രീകള്‍ക്ക് ഇത്തരത്തിലുളള ഹോമുകളില്‍ പ്രവേശനത്തിന് മുന്‍ഗണന കൊടുക്കുന്നതാണ്. ഇത്തരത്തിലുളള സ്ത്രീകളോടൊപ്പം വരുന്നതോ, ഹോമില്‍ വന്നതിനു ശേഷം ജനിക്കുന്നതോ ആയ കുഞ്ഞുങ്ങള്‍ക്ക് 7 വയസ്സു വരെ ഈ സ്ഥാപനത്തില്‍ താമസിക്കാവുന്നതാണ്. 20 മുതല്‍ 40 വരെ സ്ത്രീകള്‍ക്കും അവരോടൊപ്പം വരുന്ന 7 വയസ്സുവരെയുളള കുഞ്ഞുങ്ങള്‍ക്കും ഈ സ്ഥാപനത്തില്‍ പ്രവേശനം നല്‍കാം. ഒരു ഹോമില്‍ ഒരു സമയം 30 പേര് വരെ ഉണ്ടായിരിക്കേണ്ടതാണ്. ഓരോ ഗുണഭോക്താവിനും 6 മാസം മുതല്‍ പരമാവധി 3 വര്‍ഷം വരെ തക്കതായ കാരണങ്ങളുണ്ടെങ്കില്‍ ഒരു ഷോര്‍ട്ട് സ്റ്റേ ഹോമില്‍ താമസിക്കാവുന്നതാണ്.
ഷോര്‍ട്ട് സ്റ്റേ ഹോമിലെ ജീവനക്കാരുടെ ശമ്പളം, അന്തേവാസികളുടെ ചെലവിനുളള തുക, കെട്ടിട വാടക, ചികിത്സാ ചെലവുകള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് എന്നിവയ്ക്കെല്ലാം കൂടി ഒരു വര്‍ഷത്തില്‍ 5 ലക്ഷമോ അതില്‍ കൂടുതലോ ഗ്രാന്റായി ലഭിക്കുന്നതാണ്. കൂടാതെ അനാവര്ത്തന ചെലവുകളായ അലമാര, കട്ടില്, മേശ തുടങ്ങിയവ വാങ്ങുന്നതിനായി 50,000 രൂപ ആദ്യത്തെ തവണ ധന സഹായമായി ഷോര്‍ട്ട് സ്റ്റേ ഹോം നടത്തുന്ന സംഘടനകള്‍ക്ക് നല്‍കുന്നതാണ്. നല്ല സാമ്പത്തിക സ്ഥിതിയും, കെട്ടുറപ്പുളളതുമായ സന്നദ്ധ സംഘടനകള്‍ക്കാണ് ഈ പദ്ധതി അനുവദിക്കുന്നത്. ഈ പദ്ധതിക്കുളള അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിലാണ് സമര്‍പ്പിക്കേണ്ടത്. പദ്ധതിയെക്കുറിച്ചുളള വിശദാംശങ്ങള്‍ കേന്ദ്ര സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ (www.cswb.gov.in) നിന്നും ലഭിക്കുന്നതാണ്.
ഫാമിലി കൌണ്സലിംഗ് സെന്റര്‍
മാറി മാറി വരുന്ന സാമൂഹിക സാംസ്ക്കാരിക സാമ്പത്തിക പരിസ്ഥിതികളില്‍ കുടുംബ പ്രശ്നങ്ങളുടെ തോത് ദിനംപ്രതിയെന്നോണം വര്‍ദ്ധിച്ചുവരികയാണ്. ഇതിന് ഒരു പരിധി വരെ പരിഹാരം കാണുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതിയാണ് ഫാമിലി കൗണ്‍സലിംഗ് സെന്റര്‍. സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കെട്ടുറപ്പും ഭദ്രതയുമുളള സംഘടനകള്‍ക്കാണ് ഇതിനായി ഗ്രാന്റ് ലഭിക്കുന്നത്.
സൈക്കോളജിയിലോ, സോഷ്യല്‍ വര്‍ക്കിലോ ബിരുദാനന്തര ബിരുദമുളള 2 കണ്സലര്മാരുടെ സേവനം ഇവിടെ ലഭ്യമാക്കുന്നു. 2 കൗണ്‍സലര്‍മാരില്‍ ഒരാളെങ്കിലും സ്ത്രീയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. വിദഗ്ദ്ധോപദേശവും, നിയമസഹായവും പുനരധിവാസ പ്രവര്‍ത്തനങ്ങളും കണ്‍സലിംഗ് സെന്ററുകളില്‍ ലഭ്യമാക്കേണ്ടതാണ്.
ധനസഹായരീതി
ക്രമനമ്പര്‍ |
ഇനം |
എക്ലാസ്സിറ്റികള് |
മറ്റ്സിറ്റികള് |
1 |
2 കൌണ്സലര്മാര്ക്ക്പ്രതിമാസംഓണറേറിയം ഇനത്തില്‍7000 രൂപവീതം എല്ലാക്ലാസ് സിറ്റികളിലുംപ്രതിമാസം5500 രൂപാവീതം മറ്റ് സിറ്റികളിലും |
1,68,000 |
1,32,000 |
2 |
മറ്റ് ചെലവുകള്വാടക,പ്യൂണ്‍, ക്ലാര്ക്ക്തുടങ്ങിയവരുടെ ശമ്പളം,യാത്രപ്പടി, സ്റ്റേഷനറി,തപാല്‍ ചെലവ്തുടങ്ങിയവസംഘടനയുടെആവശ്യാനുസരണം |
60,000 |
60,000 |
|
ആകെ |
2,28,000 |
1,92,000 |
ഗ്രാമീണ സ്ത്രീകള്‍ക്കുളള ബോധവല്‍ക്കരണ ക്യാമ്പ്
സ്ത്രീകളുടെ പദവി, പ്രശ്നങ്ങള്‍ അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. കൂട്ടായ്മയിലൂടെ സ്ത്രീകളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അതുവഴി അവരെ മുഖ്യധാരയിലേയ്ക്ക് എത്തിക്കാനും ഈ പരിപാടി ലക്ഷ്യമിടുന്നു. ഇതിനായുളള ക്യാമ്പിന്റെ മുഖ്യ ഘടകങ്ങള്‍.
i) സര്‍വ്വെ : ക്യാമ്പ് നടത്താന്‍ ഉദ്ദേശിക്കുന്ന പ്രദേശത്തെ സര്‍വ്വെ നടത്തുക
ii) ഓര്‍ഗനൈസറുടെ പരിശീലനം: തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനത്തില്‍ ക്യാമ്പു നടത്തുവാന്‍ പോകുന്ന ഓര്‍ഗനൈസര്‍ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കുക
iii) ക്യാമ്പിന്റെ നടത്തിപ്പ് : ക്യാമ്പിന്റെ കാലയളവ് 8 ദിവസമാണെങ്കിലും തുടര്‍യായി 8 ദിവസം തന്നെ ക്യാമ്പ് നടത്തണമെന്ന് നിഷ്ക്കര്‍ഷിക്കുന്നില്ല. അധികം കാലദൈര്‍ഘ്യം വരുത്താതെ രണ്ടോ മൂന്നോ ദിവസങ്ങളിലായും ഈ 8 ദിവസ ക്യാമ്പ് നടത്താവുന്നതാണ്. 20 മുതല്‍ 25 വരെ ഗുണഭോക്താക്കളെയുള്പ്പെടുത്തി സ്ത്രീകളുടെ സമൂഹത്തിലുളള നിലവാരം, സ്ത്രീകളും നിയമവും, സ്ത്രീകളും ആരോഗ്യവും, ശുചിത്വം, സ്ത്രീകളും സാങ്കേതിക വളര്‍ച്ചയും, പരിസ്ഥിതി, സ്ത്രീകളും സാമ്പത്തിക ഭദ്രതയും, പഞ്ചായത്തുകള്‍, ഗ്രാമസഭകള്‍, ദേശീയോദ്ഗ്രഥനം, സ്ത്രീകളും വിദ്യാഭ്യാസവും, സ്വയം സഹായ സംഘങ്ങള്‍ മുതലായ വിഷയങ്ങള്‍ ക്യാമ്പിലുള്പ്പെടുത്താവുന്നതാണ്. 8 ദിവസത്തെ ക്യാമ്പ് നടത്തി 6 മാസത്തിനകം 2 ദിവസത്തെ തുടര്‍ ക്യാമ്പ് നടത്തേണ്ടതാണ്. ക്യാമ്പ് നടത്തിയതുകൊണ്ട് ഉണ്ടായിട്ടുളള ഗുണങ്ങളെക്കുറിച്ചുളള ഒരു അവലോകനമാണ് തുടര്‍ ക്യാമ്പുകൊണ്ടുദ്ദേശിക്കുന്നത്.
ക്രമനമ്പര്‍ |
വിവരണം |
അംഗീകൃതബഡ്ജറ്റ്(രൂപ) |
1 |
ഓര്ഗനൈസറുടെഓണറേറിയവുംയാത്രാബത്തയും |
3,000/- |
2 |
ക്യാമ്പിന്റെചെലവിലേയ്ക്കുംആഹാരം,യാത്രാബത്ത, ക്ലാസ്സെടുക്കാന്വരുന്നവിദഗ്ദ്ധര്ക്കുളളഓണറേറിയം,പഠനസാമഗ്രികള്‍, മറ്റ്ചെലവുകള് |
3,000/- |
3 |
ക്യാമ്പിന്റെതുടര്നടപടികള്ക്കായിആവശ്യമായതുക |
2,000/- |
4 |
ക്യാമ്പില്പങ്കെടുക്കുന്നവര്ക്കുളളഅലവന്സ് |
2,000/- |
|
ആകെ |
10,000/- |
രണ്ടു ക്യാമ്പുകള്ക്കുവരെ അപേക്ഷിക്കുന്ന സംഘടനകള്‍ക്ക് സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് നേരിട്ടും, രണ്ടില്‍ കൂടുതല്‍ ക്യാമ്പുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് കേന്ദ്ര സാമൂഹ്യ ക്ഷേമ ബോര്‍ഡ് മുഖാന്തിരവും ഗ്രാന്റ് ലഭ്യമാക്കുന്നതാണ്.
രാജീവ് ഗാന്ധി ദേശീയ ക്രഷ് സ്കീം
കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ തകര്യും അണു കുടുംബ വ്യവസ്ഥിതിയുടെ വ്യാപനവും, സ്ത്രീകള്‍ക്ക് ജോലി സാധ്യതയില്‍ വന്ന വര്‍ദ്ധനവും കൂടുതല്‍ സ്ത്രീകള്‍ വിവിധ തരത്തിലുളള തൊഴില്‍ മേഖലയില്‍ പ്രവേശിക്കേണ്ടിവന്നതിനാല് മാറിയ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയില്‍ ജോലിക്കു പോകുന്നതും അല്ലാത്തതുമായ അമ്മമാര്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ സുരക്ഷിതവും ആരോഗ്യപരവുമായ ചുറ്റുപാടില്‍ പകല്‍ സമയങ്ങളില്‍ സംരക്ഷിക്കുന്നതിനാ യിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുളളത്.
ക്രഷ് നടത്തുന്നതിന് ഉണ്ടായിരിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍
ക്രഷിലെ ഓരോ കുട്ടിക്കും സൗകര്യപ്രദമായി കളിക്കുന്നതി സൗകര്യം ഉണ്ടായിരിക്കണം. കുട്ടികള്‍ക്ക് കളിക്കുന്നതിനും, പഠിക്കുന്നതിനും ഉറങ്ങുന്നതിനും ആഹാരം കഴിക്കുന്നതിനും ആവശ്യമായ കളിപ്പാട്ടങ്ങള്‍, പഠനോപകരണങ്ങള്‍, മെത്ത, കട്ടില്, തൊട്ടില്, പാത്രം, ഗ്ലാസ്സ് തുടങ്ങിയ സാധനങ്ങളും ഉണ്ടായിരിക്കേണ്ടതാണ്.
സ്ഥലത്തുളള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ കുത്തിവയ്പുകള്‍, അടിസ്ഥാന ആരോഗ്യ നിരീക്ഷണം തുടങ്ങിയവ ലഭ്യമാക്കണം. പ്രാഥമിക ആരോഗ്യ കിറ്റ് നിശ്ചയമായും സെന്ററില്‍ ഉണ്ടായിരിക്കേണ്ടതാണ്. അതുപോലെ ശുദ്ധ ജലവും പോഷക മൂല്യമുളള ആഹാരവും ക്രഷില്‍ കുഞ്ഞുങ്ങള്‍ക്കായി ലഭ്യമാക്കേണ്ടതാണ്. സേവന ഫീസായി ദാരിദ്ര്യ രേഖയ്ക്കു താഴെയുളള കുട്ടികളില്‍ നിന്നും പ്രതിമാസം 20 രൂപയും മറ്റുളളവരില്‍ നിന്നും പ്രതിമാസം 60 രൂപയും സംഘടനയ്ക്ക് ആവശ്യമെങ്കില്‍ ഈടാക്കാവുന്നതാണ്. പത്താം ക്ലാസ് പാസായ 2 വര്‍ക്കര്‍മാരുടെ സേവനം ക്രഷിന് ലഭ്യമാണ്. 6 വയസ്സുവരെയുളള 25 കുഞ്ഞുങ്ങള്‍ക്ക് പകല്‍ സമയം കുറഞ്ഞത് 8 മണിക്കൂര്‍ നേരം അതായത് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മേല്‍ സൂചിപ്പിച്ച എല്ലാ സൗകര്യങ്ങളോടും കൂടി കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടുന്നതാണ്.
ബഡ്ജറ്റ്
ആവര്‍ത്തന ഗ്രാന്റ്
ക്രമ നമ്പര്‍ |
ആവര്ത്തനചെലവുകളുടെവിവരണം |
അംഗീകൃതബഡ്ജറ്റ് |
ലഭ്യമാകുന്നഗ്രാന്റ് |
1 |
2 ക്രഷ്വര്ക്കര്മാരുടെഓണറ്റേറിയം |
2000.00 (പ്രതിമാസം) |
2000.00 (100%) |
2 |
പോഷകാഹാരത്തിന് (ഒരു ദിവസം കുട്ടിഒന്നിന് 2.08 രൂപവച്ച്25 കുട്ടികള്‍ക്ക്26ദിവസംപോഷകാഹാരംനല്കുന്നതാണ്). |
1352.00 (പ്രതിമാസം)
|
1217.00 (90%) |
3 |
അടിയന്തിരമായി ലഭ്യമാക്കേണ്ടമരുന്നുകള്ക്കും മറ്റുപലവകചെലവുകള്ക്കും |
350.00 (പ്രതിമാസം)
|
315.00 (90%) |
ഇപ്രകാരം ഒരു ക്രഷിന് ബോര്‍ഡില്‍ നിന്നും ഒരു വര്‍ഷത്തേയ്ക്ക് ലഭിക്കുന്ന ഗ്രാന്റ് 42,384.00 രൂപയാണ്.
അനാവര്ത്തന ഗ്രാന്റ്
ക്രമനം. |
ഗ്രാന്റ് |
ബഡ്ജറ്റ് |
ഗ്രാന്റ് |
1 |
അനാവര്ത്തനഗ്രാന്റ് 5വര്‍ഷത്തില്‍ഒരിക്കല്‍
|
ആദ്യത്തെ തവണ10000 രൂപ ഓരോ5 വര്‍ഷംകഴിയുമ്പോഴും5000 രൂപ വീതം |
10,000 (10%) ക്രഷ്ആദ്യമായിതുടങ്ങുമ്പോള്, ഓരോ5 വര്‍ഷംകഴിയുമ്പോഴും 5000രൂപ വീതം |
പദ്ധതിയെക്കുറിച്ചുളള വിശദാംശങ്ങള്‍ കേന്ദ്ര സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ ((www.cswb.gov.in) നിന്നും ലഭ്യമാണ്.
ഇന്നവേറ്റീവ് സ്കീം
കേരളസംസ്ഥാന വനിതാ വികസന കോര്പ്പറേഷന്
1998ല്‍ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ച പൊതുമേഖലാസ്ഥാപനമാണ് കേരളസംസ്ഥാന വനിതാ വികസന കോര്പ്പറേഷന്.വനിതകള്‍ക്കായി ഒട്ടേറെ ക്ഷേമപദ്ധതികള്‍ കോര്പ്പറേഷന് നടപ്പിലാക്കിവരുന്നു.
കടപ്പാട് : കേരളത്തിലെ സാമൂഹ്യ ക്ഷേമ പരിപാടികള്‍
അവസാനം പരിഷ്കരിച്ചത് : 7/27/2020
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്കും നി...
സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ഉള്ള കേരളത്തിലെ വിവിധ...
മാതാപിതാക്കള്‍ക്ക് ഒരു കുഞ്ഞിനേയും കുഞ്ഞിന് ഒരു വീ...
കുറ്റവാളികള്‍ക്കായുള്ള സേവനങ്ങൾ